Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉമ്മൻ ചാണ്ടി സാർ അപ്പോഴേക്കും പാഞ്ഞെത്തി; അതോടെ മാണിസാർ കൂടുതൽ ഉഷാറായി; കോഴവീരന്റെ ബജറ്റവതരണം എന്ന് കെ.എം.മാണിയുടെ ബജറ്റവതരണത്തെ പരിഹസിച്ച എൽഡിഎഫ് ഇന്ന് ജോസ്.കെ.മാണിയെ സ്വീകരിച്ച പശ്ചാത്തലത്തിൽ പി.ടി.ചാക്കോ എഴുതുന്നു ആ ദിവസത്തെ പിന്നാമ്പുറക്കഥ

ഉമ്മൻ ചാണ്ടി സാർ അപ്പോഴേക്കും പാഞ്ഞെത്തി; അതോടെ മാണിസാർ കൂടുതൽ ഉഷാറായി; കോഴവീരന്റെ ബജറ്റവതരണം എന്ന് കെ.എം.മാണിയുടെ ബജറ്റവതരണത്തെ പരിഹസിച്ച എൽഡിഎഫ് ഇന്ന് ജോസ്.കെ.മാണിയെ സ്വീകരിച്ച പശ്ചാത്തലത്തിൽ പി.ടി.ചാക്കോ എഴുതുന്നു ആ ദിവസത്തെ പിന്നാമ്പുറക്കഥ

പി.ടി.ചാക്കോ

കോഴവീരന്റെ ബജറ്റവതരണം, ഇയാൾ കള്ളനാണ്, വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രമുണ്ട്...എന്തൊക്കെയായിരുന്നു.

2015 മാർച്ച് 13 നായിരുന്നു മാണി സാറിന്റെ 13-ാം ബജറ്റ് അവതരണം. 13 തികച്ചും നിർഭാഗ്യ നമ്പരായി. അത് അദ്ദേഹത്തിന്റെ അവസാന ബജറ്റായിരുന്നു. ബാർ കോഴയുമായി ബന്ധപ്പെട്ട് ഇടതുപക്ഷം വൻ പ്രക്ഷോഭ പരിപാടികൾ നടത്തുന്നതിനിടയ്ക്കായിരുന്നു ബജറ്റ് അവതരണം.

നിയമസഭയും പരിസരവും ഇടതുപക്ഷം അതിരാവിലെ മുതൽ ഉപരോധിക്കുന്നതുകൊണ്ട് മാണി സാർ നിയമസഭയിലെ അദ്ദേഹത്തിന്റെ മുറിയിൽ തന്നെയാണു അന്നു രാത്രി കിടന്നത്. മൂന്നാമത്തെ നിലയിൽ നിന്ന് തൊട്ടുതാഴെയുള്ള നിയമസഭാ ഹാളിലക്കുള്ള ഇടനാഴിപോലും ഇടതുപക്ഷ എംഎൽഎമാർ ഉപരോധിക്കാൻ സാധ്യതയുള്ളതുകൊണ്ട് നിയമസഭാ ഹാളിന് തൊട്ടടുത്തുള്ള മുഖ്യമന്ത്രിയുടെ മുറിയിൽ മാണി സാർ അതിരാവിലെ തന്നെ എത്തി.

ഉപരോധം ഉള്ളതുകൊണ്ട് അതിരാവിലെ ഞാനു മുഖ്യമന്ത്രിയുടെ മുറിയിലെത്തി. മാണിസാറും സഹായിയും മാത്രമേ അപ്പോൾ അവിടെയുള്ളു. മാണി സാർ അകത്തെ കൊച്ചുമുറിയിൽ കിടക്കുന്നു. അദ്ദേഹവുമായി ദീർഘകാലത്തെ പരിചയം ഉള്ളതുകൊണ്ട് ഞാനും കൂടി മുൻകൈ എടുത്ത് അദ്ദേഹത്തെ ഉഷാറാക്കി.

പിആർഡിയുടെ ഫോട്ടോഗ്രാഫറെയും വീഡിയോഗ്രാഫറെയും വിളിച്ചുവരുത്തി ബജറ്റ് അവതരിപ്പിക്കുന്നതിനുമുമ്പ് മന്ത്രിമന്ദിരത്തിൽ ചെയ്യുന്ന പരിപാടികളൊക്കെ ചെയ്യിച്ചു. വിവിധ പോസുകളിൽ ഫോട്ടോയും വീഡിയോയുമൊക്കെ ചിത്രീകരിച്ചു കഴിഞ്ഞപ്പോൾ ആൾ കുറച്ച് ഉഷാറായി.

ഉമ്മൻ ചാണ്ടി സാർ അപ്പോഴേക്കും പാഞ്ഞെത്തി. അതോടെ മാണിസാർ കൂടുതൽ ഉഷാറായി. പിന്നാലെ മന്ത്രിമാരും എംഎൽഎമാരുമൊക്കെ എത്തിയതിനെ തുടർന്ന് ആൾ നല്ല ആത്മവിശ്വാസത്തിലായി.
ബജറ്റ് പേപ്പർ ഇടതുപക്ഷ എംഎൽഎമാർ പിടിച്ചുപറിച്ചാലും ജുബ്ബയുടെ പോക്കറ്റിലും മറ്റ് യുഡിഎഫ് എംഎൽഎമാരുടെ പക്കലും കോപ്പികൾ സൂക്ഷിച്ചിരുന്നു.

കൃത്യം 9 മണിക്ക് നിയമസഭാഹാളിലേക്ക്. പിന്നെയുള്ളത് ചരിത്രം.

വളച്ചൊടിക്കാത്ത ചരിത്രമറിയാൻ പിറ്റേദിവസം ഇറങ്ങിയ ദേശാഭിമാനി പത്രം നോക്കിയാൽ മതി!

#PTChacko
#BreachOfUdf
#FailedPinarayiGovt

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP