Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202104Wednesday

ലിബറൽ ഹാറ്റ് സിൻഡ്രം അഥവാ ബുദ്ധിജീവി കുപ്പായം ആങ്സൈറ്റി ഡിസോർഡർ; ഹരിദാസൻ പി ബി എഴുതുന്നു

ലിബറൽ ഹാറ്റ് സിൻഡ്രം അഥവാ ബുദ്ധിജീവി കുപ്പായം ആങ്സൈറ്റി ഡിസോർഡർ; ഹരിദാസൻ പി ബി എഴുതുന്നു

ഹരിദാസൻ പി ബി

'ബുദ്ധിജീവി കുപ്പായം ആങ്സൈറ്റി ഡിസോർഡർ ' അഥവ ലിബറൽ ഹാറ്റ് സിൻഡ്രം (LHS ) എന്ന് ഞാനതിനെ നാമകരണം ചെയ്തിരിക്കുന്നു.. കേരളത്തിലെ ചിന്താമണ്ഡലങ്ങളെ മുഴുവൻ ബാധിച്ചിരിക്കുന്ന ഈ അസുഖത്തെ കുറിച്ച് നമുക്ക് ചർച്ച ചെയ്‌തേ പറ്റൂ. കേരളത്തിലെ പൊതുബോധത്തെ സ്വാധീനിക്കുന്ന വലിയൊരു 'പ്രബുദ്ധ മലയാളി ബുദ്ധിജീവി' എഡ്യൂക്കേറ്റഡ് ജനതതിക്ക് ഇതിന്റെ അസ്‌ക്യത ബാധിച്ചിരിക്കുന്നു. പലരും ഈ വ്യാധി തനിക്കുണ്ടെന്ന് മനസ്സിലാക്കാൻ വിസമ്മതിക്കുന്നു എന്നതാണ് കാര്യങ്ങളെ ഗൗരവതാരമാക്കുന്നതു. അതിൽ കുറച്ചുകൂടി വലിയ ജനുസ്സ് ന്റെ അസ്‌ക്യതയുള്ളവർ കരുതുന്നത് They can get away with it without others getting to know about it, noticing it. ഇതിങ്ങനെ തുടരാനനുവദിച്ചുകൂടാ. കാര്യങ്ങളെ അടിയന്തിരമായി ചികിത്സക്ക് വിധേയമാക്കപ്പെടേണ്ടിയിരിക്കുന്നു തുറന്നു കാട്ടേണ്ടിയിരിക്കുന്നു.

ഈ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് Intellectual dishonesty ആകുന്നു. ആർജവം ഇല്ലാത്ത എഴുത്തുകളും പ്രസംഗങ്ങളും. ഇന്റെലെക്ച്വൽ സത്യസന്ധത ഇല്ലായ്മ. അക്കാഡമിക് സത്യസന്ധത ഇല്ലായ്മ. അവരവരുടെ പേർസണൽ ഫിലോസഫിക്ക് നിരക്കാത്ത പാലിക്കാത്ത എഴുത്തുകളും പ്രസംഗങ്ങളും. (ഓർക്കുക വ്യക്തിജീവിതത്തിലെ സത്യസന്ധത ഉള്ളതോ ഇല്ലായ്മയോ നമ്മൾ ഇവിടെ ആലോചിക്കുന്നില്ല. അത് നമ്മെ അലട്ടുന്ന വിഷയമാകേണ്ട കാര്യമില്ല ). രണ്ടാമത്തെ പ്രധാന ലക്ഷണo സെലെക്ടിവ് അംനീഷ്യ, അല്ലെങ്കിൽ സെലെക്ടിവ് ബ്ലൈൻഡ്നെസ്സ് ആകുന്നു . തന്റെ ഗോത്രത്തിന്റെ അഭിപ്രായങ്ങളിൽ മാത്രം ശരികൾ കാണൽ, ജനറൽ ടെമ്പോയിൽ ഇടക്കിടക്ക് വന്ന് ചില കാര്യങ്ങളിൽ മാത്രം നിലപാടുകൾ എടുക്കൽ , ബുദ്ധിജീവി കുപ്പായത്തോടുള്ള, അതായത് ഞാൻ ബുദ്ദിജീവിയാണെന്ന് ലോകത്തോട് പ്രദർശിപ്പിക്കാനുള്ള ത്വര , മുതലായ വേറെയും പല ലക്ഷണങ്ങളും ഈ അസ്‌ക്യതയുള്ളവരിൽ കാണാവുന്നതാണ്. അവ വിവരിക്കും മുൻപ് ഈ അസുഖം കാണപ്പെടുന്നത് ആരിലൊക്കെയാണെന്നു വിശകലനം ചെയ്യുമ്പോൾ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാകും.

കേരളത്തിന്റെ പൊതുമണ്ഡലങ്ങളിൽ ലിബറൽ ഹാറ്റ് സിൻഡ്രം ആരിലാണോ കാണപ്പെടാൻ പാടില്ലാത്തത് അവരിലാണ് ഇത് ഏറ്റവും കൂടുതലായി കാണപ്പെടുന്നത് . പ്രൊഫസർമാർ, (Dr.) എന്ന പട്ടം പേറുന്നവർ എഴുത്തുകാർ. ഇവർ ആ ലിസ്റ്റിലെ ഒന്നാം നിരയിൽ പെടുന്നു. പൊതുമണ്ഡലങ്ങളിൽ പ്രസംഗിച്ചുനടക്കുന്ന , എഴുതുന്ന കുറെ പ്രൊഫസർമാർ. അവരുടെ കൈമുതൽ എന്താണെന്നുവച്ചാൽ ഭാഷാ നൈപുണ്യം. അതിമനോഹരമായി ആരെയും മയക്കുന്ന പ്രത്യേകിച്ച് യുവാക്കളെ കൈകളിലെടുക്കുന്ന പ്രസംഗപാടവം. പക്ഷെ ഇന്റലക്ച്വൽ duplicitounsess ആണ് നിറയെ (ഇംഗ്ലീഷ് വാക്ക് മാത്രമേ ഉചിതമാകുകയുള്ളു. കപടത അവസരവാദം എന്ന മലയാളം വാക്കു കൾ പകരം നിൽക്കില്ല). ഇവരെ എങ്ങനെ തിരിച്ചറിയാം എന്ന് ചോദിച്ചാൽ ഇവരുടെ പൊതുഇടങ്ങളിലെ പേഴ്‌സണൽ ഫിലോസഫി, ഇന്റലക്ച്വൽ ഓണസ്റ്റി ശ്രദ്ധിച്ചാൽ മതിയാകും. പക്ഷെ ഓർക്കുക ഇവർ വളരെ ചതുരരാണ്. നിങ്ങൾ വളരെ ശ്രമപ്പെട്ടാലേ ഇത് തിരിച്ചറിയുകയുള്ളു . മധുര മനോജ്ഞ മലയാളത്തിൽ ആരെയും ആകർഷിപ്പിക്കുന്ന പ്രസംഗ പാടവത്തോടെ ഇവർ സംസാരിക്കും. സഭയെ അടിമുടി കൈയിലെടുക്കും. യുവാക്കൾ ആരാധനയോടെ കൈയടിക്കും. അവസാനം നിങ്ങൾക്ക് തന്നെ നിങ്ങളുടെ വിലയിരുത്തൽ തെറ്റിപ്പോയോ എന്ന് ഭ്രമിപ്പിക്കും. പക്ഷെ എന്നാലും നിങ്ങൾക്കിവരെ എളുപ്പത്തിൽ ചൂണ്ടിക്കാണിക്കാം. അവരുടെ കുറച്ചു പ്രഭാഷണങ്ങളോ എഴുത്തുകളോ പിന്തുടർന്നാൽ മതി. ഈ ഡിസോൺസ്റ്റി സത്യസന്ധത ഇല്ലായ്മ പ്രതിഫലിക്കുന്നത് പല രീതികളിലൂടെ നമുക്ക് വായിക്കാം. ഒരു പാറ്റേൺ തെളിഞ്ഞുവരും. ഇവർക്ക് അവരുടേതായ വിശ്വാസപ്രമാണങ്ങളില്ല. നിലപാടുകൾ പേർസണൽ ഫിലോസഫിക്കനുസൃതമായിരിക്കില്ല

ഒരു നല്ല ഉദാഹരണം പറയാം. ജനാധിപത്യത്തെ മാനിക്കാത്ത വനും, ജനാധിപത്യ സംസ്‌കാരം തൊട്ടുതീണ്ടിയിട്ടില്ലാത്തവനും '''To execute a man we don't need proof of his guilt. We only need proof that it's necessary to execute him. It's that simple.' എന്ന് പരസ്യ പ്രസ്താവന നടത്തിയ താടിക്കാരൻ, സഖാവ് ചെഗുവേരയുടെ, ചിത്രത്തിന് താഴെ നിന്നുകൊണ്ട്, ഇവർ മഹാനായ, ജനാധിപത്യ സംസ്‌കാരത്തിന്റെ മൂർത്തിരൂപമായ, ലിബർട്ടി, വ്യക്തി സ്വാതന്ത്ര്യo, ജീവിത സത്യമായി കൊണ്ടുനടക്കുന്ന ബാബാസാഹിബ് അംബേദ്കറെ കുറിച്ച് മധുര മനോഹരമായി പുകഴ്‌ത്തി പ്രസംഗിക്കും. മാത്രമോ അടുത്ത നാളിൽ അടുത്ത വേദിയിൽ 'ഒരു പീഡ എറുമ്പിനും വരുത്തരുത്' എന്ന് ഉദ്ധരിച്ചുകൊണ്ട് ശ്രീനാരായണ ഗുരുവിനെ കുറിച്ച് അനുകമ്പയോടെ പ്രസംഗിക്കും. സഭയെ കൈയിലെടുത്തുകൊണ്ടു പ്രസംഗിക്കും. നിങ്ങളുടെ വിശ്വാസപ്രമാണം ഇതിലേതാണ് സാറേ എന്ന് ആലോചിക്കരുത്. ബുദ്ധിജീവി കുപ്പായം ആങ്‌സൈറ്റി ഡിസോർഡർ ആഴ്ന്നിറങ്ങിയ വ്യക്തിത്വങ്ങളാണ്. അത്തരം ചോദ്യങ്ങൾ അലോസരമുണ്ടാക്കും.

ഞാൻ പറഞ്ഞത് ഒന്നുകൂടി ആലോചിക്കുക. ' To make individualism disappear from the nation. It is criminal to think of individuals.' എന്ന് പറഞ്ഞ സഖാവ് ചെഗുവേരയുടെ ചിത്രത്തിനടിയിൽ നിന്നുകൊണ്ട്, ഒരിക്കൽ പോലും ഈ അക്രമത്തിന്റെ ആശയത്തെ, തള്ളിപ്പറയാതെ 'Freedom of mind is the proof of one's existence.' എന്ന് വിളിച്ചു പറഞ്ഞ ബാബാസാഹിബിനെ കുറിച്ച് സംസാരിക്കുമ്പോൾ; 'Poverty there is and there will be. But poverty cannot be an excuse for sacrificing human freedom', 'Man cannot live by bread alone. He has a mind which needs food for thought' ....... എന്ന് ഉദ്ഘോഷിച്ച അംബേദ്കറെ കുറിച്ച് പ്രസംഗിക്കുമ്പോൾ അതൊരു ഇന്റലക്‌റ്ച്വൽ ഡിസോണസ്റ്റി അല്ലെ, 'a revolutionary must become a cold killing machine motivated by pure hate' എന്നെഴുതിയ ചെഗുവേരയുടെ ചിത്രത്തിന് താഴെ, പോസ്റ്ററുകൾക്കു താഴെ, ടി ഷർട്ട് കളെ അഭിമുഖീകരി ച്ച് പ്രസംഗിച്ച വ്യക്തി അടുത്ത വേദിയിൽ അപരനോടുള്ള കരുതലിനെക്കുറിച്ചു o ഒരു പീഡ വറുത്തോല്ലേറുമ്പിനും എന്നൊക്കെ മനോഹരമായി സംസാരിക്കുമ്പോൾ എനിക്കതിനെ ഇന്റലക്‌റ്ച്വൽ ഡിസോണറ്റി ആയി മാത്രമേ കാണാൻ കഴിയൂ. മലയാളി ബുദ്ധിജീവികൾ പ്രൊഫസ്സർമാർ, (Dr .) മാർ, അങ്ങനെ ചെയ്യുന്നു. കാരണം അവരിൽ പലരും are suffering from 'ലിബറൽ ഹാറ്റ് സിൻഡ്രം (LHS ) അഥവാ ബുദ്ധിജീവി കുപ്പായം ആങ്‌സൈറ്റി ഡിസോർഡർ''.

പല പഴയകാല, പ്രായാധിക്യത്തിന്റെ വിഷമങ്ങളുള്ള, 'ബുദ്ധിജീവി' കൾക്കും ഇങ്ങനെയൊരു അസ്‌ക്യത തനിക്കുണ്ടെന്ന് അറിഞ്ഞുകൂടാ. എന്നാൽ പുതിയ കാലത്തെ യൂട്യൂബ് കാലത്തെ വലിയൊരു വിഭാഗം പ്രാസംഗികരും എഴുത്തുകാരും പ്രൊഫസ്സർ മാരും cunningly ഇതുകൊണ്ടുനടക്കുന്നവരാണ് . ആരും കാണില്ലെന്ന മനസ്സിലാക്കില്ലെന്ന ധാർഷ്ട്യത്തോടെ കൊണ്ടുനടക്കുന്നവരാണ്. എങ്കിലും ഇവരിൽ പലരിലും തന്നിൽ ഒരു intellectual dishonesty ഉണ്ട് എന്ന ഉള്ളറിവ് സ്വയം അലോസരപ്പെടുത്തുന്നുണ്ട് . ഫ്രഞ്ച് റവല്യൂഷനെ കുറിച്ച് മനോഹരമായി സംസാരിക്കുന്ന ഫാഷിസത്തിനെതിരെ ഘോരഘോരം സംസാരിക്കുന്ന ഈ പ്രൊഫസർമാർ ചെഗുവേരയുടെ പടം വെച്ച വേദിയിൽ നിന്ന് കൊണ്ട് സംസാരിക്കുമ്പോൾ എവിടെയൊക്കെയോ ജാള്യതകൊണ്ടോ കുറ്റബോധം കൊണ്ടോ അതിലടങ്ങിയിരിക്കുന്ന ഡിസോഡസ്റ്റി ഉള്ളറിവ് അവരെ അലോസര പെടുത്തുന്നു. അങ്ങനെയാണ് അവർ ഇന്നത്തെ കമ്മ്യൂണിസത്തിന്റെ അപജയത്തെ കുറിച്ച് വ്യാകുലതപ്പെടുന്നത് . 'യഥാർത്ഥ' കമ്മ്യൂണിസത്തിലാണ് ഞാൻ വിശ്വസിക്കുന്നതെന്ന് ദ്യോതിപ്പിക്കും. പക്ഷെ ജീവിതത്തിലൊരിക്കലും ഈ യഥാർത്ഥ കമ്മ്യൂണിസം എങ്ങനെ പ്രാവർത്തികമാക്കാം എന്ന് വിശദീകരിച്ചു സംസാരിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കരുത്. ഫ്രഞ്ച് റെവല്യൂഷൻ മുതലായ ഗീർവാണങ്ങളൊക്കെ അറിവ് പ്രദര്ശിപ്പിക്കൽ മാത്രമാണ്. മാത്രമല്ല ഈ താടിവെച്ചവരുടെ ഫോട്ടോകൾക്ക് താഴെനിന്ന് അംബേദ്കറെ കുറിച്ച് സംസാരിക്കുമ്പോൾ അടുത്ത വേദിയിൽ ചെന്ന് അപരനോടുള്ള കരുതലിനെക്കുറിച്ചു സംസാരിക്കുമ്പോൾ പ്രസംഗിക്കുമ്പോൾ നമ്മൾ അടിവരയിട്ടു മനസ്സിലാക്കേണ്ടതെന്തെന്നാൽ ഈ പ്രൊഫസർമാർ അത്രക്ക് നിഷ്‌ക്കളങ്കരല്ല. അവർ വളരെ ചതുരരാണ്. അവർ അവരുടെ അറിവും സമുന്നതസ്ഥാനവും വെച്ച് ഇത് ഇങ്ങനെ കൊണ്ടുനടക്കാം എന്നാണു ധരിക്കുന്നത്.

ഞാൻ ഇടതു പക്ഷമാണെന്ന് ഇടക്കിടക്ക് പ്രദർശിപ്പിക്കും. ഇടതു പക്ഷത്തിന്റെ സമീപകാല ഇടം എന്നൊക്കെ പറയും. എന്താണീ ഇടതുപക്ഷം. ആഴക്കടൽ മീൻ പിടുത്ത അവകാശം ഒരു അമേരിക്കൻ കമ്പനിയെ കൊടുക്കാൻ ശ്രമിക്കലോ. അല്ലെങ്കിൽ ബന്ധു നിയമനം. ഇവിടെ എവിടെയാണ് നിങ്ങൾ നിൽക്കുന്നത്. ഇങ്ങനെ ഇവരോട് ചോദിക്കരുത് . ഇങ്ങനെയുള്ള അലോസരപ്പെടുത്തുന്ന ചോദ്യങ്ങൾ വന്നാൽ ഉടനെ അവർ എന്താണ് ഇടതു പക്ഷം അല്ലെങ്കിൽ വലതു പക്ഷം എന്ന എറ്റിമോളജി വിശദീകരണവുമായി അവർ രക്ഷപെടും. ഫ്രഞ്ച് വിപ്ലവത്തിലെ ഇരിപ്പിടങ്ങളിലെ സ്ഥാനം മനോഹരമായി വിവരിക്കും. ആ ഇരിപ്പിടവും ആഴക്കടൽ മീൻ പിടുത്തവും ആയി എന്ത് ബന്ധം. എന്റെ സുഹൃത്തേ മഹാനുഭാവ പുരോഗമനം ആഗ്രഹിക്കാത്ത ആവശ്യപ്പെടാത്ത ആരാണ് ഇവിടെയുള്ളത്. നിങ്ങളുടെ പുരോഗമനമല്ല അടുത്തവന്റെ പുരോഗമനം. അയാളുടെ പുരോഗമനം ചൊവ്വയിലേക്കുള്ള യാത്രയും ചൊവ്വയിൽ കുടിപാർക്കാനുള്ള സ്വപ്നങ്ങളുമാകുമ്പോൾ, അടുത്തവന്റെ പുരോഗമനം ടെസ്ലയും ഒറ്റ ചാർജിൽ 400 കിലോ മീറ്റർ വരെ ഓടിക്കാവുന്ന വണ്ടികളും ആയതു കൊണ്ട് നിങ്ങൾ മാത്രം ഇടതു പക്ഷവും പുരോഗമനവും അവർ പുരോഗമനത്തിന് എതിരും ആകുന്നതെങ്ങനെയാണ്. അടുത്തവനും ഇടതു പക്ഷം തന്നെ. അവനും പുരോഗമനത്തിനു തന്നെയാണ് ശ്രമിക്കുന്നത്. അവരൊക്കെ മാനവികത കാണാത്തവരാണെന്ന ധാരണ നിങ്ങളുടെ മുഷ്‌ക്ക് മാത്രമാണ്. നിങ്ങളുടെ പുരോഗമനം, നിങ്ങളുടെ ഇടതുപക്ഷo എന്താണ് സോഷ്യലിസമോ ? അതിന് വലിയ ക്ലാരിറ്റി ഒന്നുമില്ല. വിശദീകരിച്ചു കാണാറുമില്ല. നേരത്തെ പറഞ്ഞതുപോലെ കമ്മ്യൂണിസത്തിന്റെ അപജയത്തിൽ ചെന്നെത്തി നിൽക്കും. കുറുക്കി പെറുക്കി നോക്കിയാൽ ഇവരിൽ പലരെ സംബന്ധിച്ചിടത്തോളം ഇടതു പക്ഷം എന്നാൽ സോഷ്യലിസമാണ് . അതിന്റെ പ്രയോഗക്ഷമത , കോൺടൂർസ് എന്താണെന്ന് വലിയ പിടിയുമില്ല.

ഇവരിലെ വേറൊരു വിഭാഗത്തിന് ഈ അസുഖം, LHS, കാണപ്പെടുന്നത് സെലക്ടീവ് അംനേഷ്യ ആയിട്ടാണ്. ഇവരെ തിരിച്ചറിയാവുന്നത് അവരുടെ സോഷ്യൽ മീഡിയ കളിലെ ഇടപെടലുകൾ ശ്രദ്ധിച്ചാൽ മതി. ബോക്കോ ഹാറംമിലെ പെൺകുട്ടികളെ പിടിച്ചുകൊണ്ടുപോയ വാർത്തവന്നാൽ ഇവരറിയില്ല, നൈജീരിയയിലെ കൂട്ടക്കൊലകൾ അറിയുകയേയില്ല. ഉയ്ഗൂറുകളുടെ ദുരവസ്ഥ അറിയുകയേയില്ല. കുർദിഷ് പെൺകുട്ടികളെ ഡോളറിൽ വിലപേശി വിൽക്കുന്നത് ഇവർക്ക് വെറും വിശ്വസിക്കാൻ കൊള്ളാത്ത സോഷ്യൽ മീഡിയ മെസ്സേജുകളാണ് , അഫ്ഗാനിലെ പെൺകുട്ടിയുടെ കരളലിയിക്കുന്ന നിലവിളി കണ്ടാൽ കവിത വരില്ല മനുഷ്യനായില്ലെങ്കിലും കുഴപ്പമില്ല പക്ഷെ പാലസ്റ്റീനിലെ അഭയാർത്ഥികൾ , കരയുന്ന കുട്ടികൾ പൊരുതുന്ന അമ്മമാർ ഇവരെ വല്ലാതെ അലട്ടും. കവിതകൾ നിറഞ്ഞൊഴുകും. ഇടുക്കികാരി സൗമ്യ ഇവർക്ക് ജോലി തേടിപ്പോയി അപകടത്തിൽ പെട്ട നിര്ഭാഗ്യവതിയായ യുവതിമാത്രമാണ്. അതിന്റെ പേരിൽ കേരളം മുഴുവൻ ചേരിതിരിഞ്ഞു വർഗീയമായി കാര്യങ്ങൾ എത്തിപെട്ടിട്ടും ഇവർ മിണ്ടില്ല. ചുരുക്കി പറഞ്ഞാൽ ഒരു സെലക്ടീവ് മാനവികത. ഒരു സെലക്ടീവ് മതേതരത്വം. നിസ്സംശയം പറയാം ഇത് ബുദ്ധിജീവി കുപ്പായം ആങ്‌സൈറ്റി ഡിസോർഡർ ആകുന്നു.

ഫ്രീ അല്ലാത്ത ഫ്രീ തിങ്കേഴ്‌സ്

ഈ അസ്‌ക്യത LHS കാണപ്പെടുന്ന രണ്ടാമത്തെ പ്രധാന വിഭാഗം ഫ്രീ അല്ലാത്ത ഫ്രീ തിങ്കേഴ്‌സ്, neo rationalist കളിൽ, പലരുമാണ്. ഇവർ പല അവാന്തര വിഭാഗങ്ങളായി, യുക്തിവാദി , കേരള യുക്തിവാദി, അന്താരാഷ്ട്ര യുക്തിവാദി , റേഷനലിസ്‌റ്, എയ്ത്തീസ്റ്റ് എന്നിങ്ങനെയൊക്കെ നിലനിൽക്കുന്നു. ഇവരെ പക്ഷെ ഇന്റലക്ച്വൽ ഡിസോണസ്റ്റി ആരോപിക്കാൻ കഴിയില്ല. കാരണം അവർതമ്മിലുള്ള പടലപ്പിണക്കങ്ങളും one up man ship മനോഭാവങ്ങളും കാരണം സ്വന്തം വാക്കുകളും പ്രവർത്തിയും അവർ തുടർച്ചയായ സ്വയം നിരീക്ഷണത്തിനു വിധേയരാകുന്നു. എതിർപക്ഷം ഭൂതക്കണ്ണാടി വെച്ച് നോക്കി കൊണ്ടിരിക്കുകയാണ്. ഏതെങ്കിലും വാക്കുകൾ വരികൾ വലതുപക്ഷ ചാപ്പയടിക്കാൻ പറ്റിയ ഏതെങ്കിലും വാക്കുകൾ വരികൾ വീണു കിട്ടുമോ ?

ഈ വിഭാഗത്തിന്റെ പ്രത്യേകത അവരിൽ മിക്കവാറും അതിമനോഹരമായി കാര്യങ്ങളെ യുക്തിയോടെ കാണുന്നവരാണ്. പക്ഷെ യുക്തിവാദി കുപ്പായവും അറ്റെൻഷൻ സീക്കിങ് മാനസികാവസ്ഥയും ചെറുപ്പകാലത്ത് പഠിച്ചുവെച്ച 'സാമ്രാജ്യത്വ' 'ക്യാപിറ്റലിസ്‌റ്' ആശയങ്ങളിൽ തടഞ്ഞു കിടക്കുന്നതുകൊണ്ടും ഇവരിൽ പലരും ചിലകാര്യങ്ങളിൽ വിട്ടുവീഴ്ചയോടെ അനുരഞ്ജനത്തോടെ സംസാരിക്കാൻ ഇടവരുത്തി പ്പിക്കുന്നു. പലപ്പോഴും ഫ്രീ തിങ്കർനു യോജിക്കാത്ത നിലപാടാണ് എന്ന് ഉള്ളാൾ അറിയുമെങ്കിലും തന്റെ ബുദ്ധിജീവികുപ്പായത്തിൽ ചളിയാകുമെന്നു ഭയന്ന് ജെനെറൽ ടെമ്പോയിൽ പൊതു അഭിപ്രായങ്ങളോടൊപ്പം നിന്ന് 'ബാലൻസ് കെ നായരായി' സംസാരിക്കുന്നു. ഉദാഹരണം സ്റ്റോക്ക് മാർക്കറ്റ് ക്യാപിറ്റൽ മാർക്കറ്റ് അംബാനി ബിൽ ഗേറ്റ്‌സ് WTO ഇവയൊക്കെ ഏതോ ചൂഷണ പദ്ധതികളാണെന്ന് പലരും വിശ്വസിക്കുന്നു അവയെ അനുകൂലിച്ചു സംസാരിക്കാൻ തയാറല്ല.. ഇതൊക്കെ എതിർക്കപ്പെടേണ്ടതാണ് എന്ന ടെമ്പ്‌ലേറ്റ് ബോധം. കാർഷിക ബിൽ 2020 നോടുള്ള പല ഫ്രീ തിങ്കേഴ്സ് കാരുടെയും നിലപാട് പരിശോധിച്ചാൽ മതി . ഒന്നുകിൽ ഒരു നിലപാടും എടുക്കില്ല അല്ലെങ്കിൽ ഞാൻ 'പാവപെട്ട ' കര്ഷകരുടെ വേദനക്കൊപ്പമാണ് എന്ന് ഉറക്കെ പറഞ്ഞു നടക്കും. കാർഷിക ബില്ലിന്റെ ഗുണവശങ്ങളെ കുറിച്ച് സംസാരിക്കില്ല, ആ ബില്ലിന്റെ nitty-gritty സംസാരിക്കില്ല. ഈ ബിൽ രാജ്യത്തിന് ഗുണകര ആകുന്ന വശങ്ങളെ കുറിച്ച് സംസാരിക്കില്ല. ഭയമാണ്. കുപ്പായത്തിൽ അഴുക്കാകുമോ എന്ന ഭയം. എന്തുകൊണ്ടാണ് കർഷക ബില്ലിനെ എതിർക്കുന്നത്? അതാണ് ജനറൽ ടെമ്പോ അതുകൊണ്ട് ബില്ലിനെ എതിർക്കുന്നു. ഇത് ഒരു ഉദാഹരണം മാത്രം. ഇതുപോലെ പൊതുവിഷയങ്ങളിൽ മിക്കവയിലും ജനറൽ ടെമ്പോ എന്താണോ അതിന്റെ കൂടെയങ്ങു നിൽക്കും. കുത്തക മുതലാളി കോര്പറേറ്റ് വൻകിട ക്യാപിറ്റലിസ്റ്റ് മുതലായ ജാർഗണുകളിൽ നിന്ന് ഇവരിൽ പലരും മുക്തരല്ല. ഇക്കാര്യത്തിൽ ഒരു ഫ്രീ തിങ്കിങo ഇല്ല. മാത്രമല്ല ക്യാപിറ്റലിസത്തിന് അനുകൂലമായി സംസാരിച്ചാൽ തന്റെ ലിബറൽ ഹാറ്റ് നിറം മങ്ങിപോകുമെന്ന് ഇവർ ഉള്ളാൾ ഭയപ്പെടുന്നു.

ദൈവo ഇല്ല എന്ന് പറഞ്ഞതുകൊണ്ടോ മതങ്ങളെ മതിയാകോളം ട്രോളിയതുകൊണ്ടോ മാത്രം നിങ്ങളൊരു ഫ്രീ തിങ്കർ ആകുന്നില്ല. ഞാൻ ഒരു വിശ്വാസി അല്ല എന്ന് പുരപ്പുറത്ത് നിന്ന് പ്രഖ്യാപിച്ചതുകൊണ്ടും നിങ്ങളൊരു rationalist ഫ്രീ തിങ്കർ ആകുന്നില്ല. മാനവരാശിയുടെ പുരോഗമനങ്ങൾക്കു ഒപ്പം നിൽക്കലും ജനാധിപത്യ സംസ്‌കാരം പാലിക്കലും ഒരു ഫ്രീ തിങ്കറിന് ഉണ്ടാകേണ്ടിയിരിക്കുന്നു. ജനാധിപത്യ സംസ്‌കാരം പാലിക്കാതെ അപരന്റെ അഭിപ്രായത്തെ മാനിക്കാതെ അന്യനെ ചാപ്പയടിക്കാൻ വ്യഗ്രത കാണിക്കുമ്പോൾ നിങ്ങളൊരു റാഷണ ലിസ്റ്റ് പോയിട്ട് ഒരു ജന്റിൽമാൻ കൂടിയല്ല. അപരന്റെ പ്രസംഗം എ ടു ത്തു മുഴുവൻ ഭൂതക്കണ്ണാടി വെച്ച് അരിച്ചുപെറുക്കി ആ പ്രാസംഗികൻ എക്‌സ്‌ടെംപറി ആയി പറഞ്ഞു പോകുന്നതിലെ പിഴവുകൾ കണ്ട് പിടിച്ചു ചാപ്പയടിക്കാൻ നടക്കുമ്പോൾ നിങ്ങളൊരു ഫ്രീ തിങ്കർ അല്ല. നിങ്ങളൊരു LHS മാത്രമാണ്.

മിക്കവാറും ഫ്രീ തിങ്കർ കുപ്പായക്കാരുടെ ഒരു incorrigible പരാജയം എന്താണെന്ന് വച്ചാൽ Attention seeking syndrome. പ്രൊഫസ്സർ മാരുടേത് ഇന്റലക്ച്വൽ ഡിസോണസ്റ്റി ആണെങ്കിൽ ഒരു ഫ്രീ തിങ്കേരിലെക്ക് വരുമ്പോൾ അത് Attention-seeking, അല്ലെങ്കിൽ recognition longing ആകുന്നു. അത് അത്രക്ക് മോശപ്പെട്ട കാര്യമാണോ എന്ന് ചോദിച്ചാൽ അല്ല. പക്ഷെ അത് വേറൊരാളുടെ ചെലവിൽ ആകുമ്പോൾ it is cheap. ജനാധിപത്യത്തെ ആണയിട്ട് സംസാരിച്ചതിനുശേഷം ഇനിയൊരാളുടെ അഭിപ്രായം മാനിക്കാതെ അവൻ വലതു പക്ഷം ഞാൻ സത്യസന്ധനായ ഇടതുപക്ഷം എന്നുള്ള മാനസികാവസ്ഥ ഫ്രീ തിങ്കിങ് അല്ല. നിങ്ങൾ ബുദ്ധിസത്തിലേക്കൊക്കെ ഒന്ന് പോയി കുറച്ചു സമത (Samata ) എന്താണെന്നൊക്കെ മനസ്സിലാക്കി പാലിച്ചു വരുന്നത് നന്നായിരിക്കും . അത് നിങ്ങളെ ഒരു നല്ല ഫ്രീ തിങ്കർ ആകാൻ സഹായിക്കും. ബുദ്ധിസമൊക്കെ കഴിഞ്ഞകാലത്തെ മത സാഹിത്യമാണെന്ന് അത് ഫ്രീ തിങ്കറിന് യോജിക്കുന്നതല്ല എന്ന മുൻവിധി ഫ്രീ തിങ്കിങ് അല്ല. ഫ്രീ തിങ്കർസ് ന്റെ മുതു മുത്തച്ഛൻ ബുദ്ധിസമാണ്. സമത എന്നാൽ ഇന്റലക്ച്വൽ ഫ്‌ളെക്‌സിബിലിറ്റി ആണ്. എന്തിനെയും വിരോധമില്ലാതെ വെറുക്കപ്പെടാതെ one up man ship ഇല്ലാതെ കാണാൻ ഉള്ള കഴിവ്. വേണ്ടതുകൊള്ളുക.

ഇനിയൊരു വിഭാഗം പത്ര മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന ജേര്ണലിസ്‌റ്കളാണ്. അവരുടെ തൊഴിലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കിടയിൽ അതുപോര ഒരു ബുദ്ധജീവിക്കുപ്പായവും കൂടെ ഉണ്ടാകുന്നത് മാറ്റുകൂട്ടും എന്ന നിലക്ക് സംസാരിക്കുന്ന ചിലർ. മുകളിൽ പ്രൊഫസ്സറന്മാർക്കുണ്ടെന്ന് പറഞ്ഞ പല അസ്‌ക്യതകളും ഇവരിലുമുണ്ട്. പഴയ തലമുറ പത്രപ്രവർത്തകരിൽ നിന്ന് ഇവരെ പെട്ടെന്ന് തിരിച്ചറിയാം. പഴയകാല പത്രപ്രവർത്തക എഴുത്തുകാർ എഴുതുമ്പോഴും പറയുമ്പോഴും തന്റെ പ്രവർത്തനത്തിൽ ഒരു ആശയ വൈരുദ്ധ്യം വരുന്നുണ്ടോ എന്ന് വളരെ ശ്രദ്ധിക്കുന്നവരും ഇടയ്ക്കിടയ്ക്ക് അത് തിരിഞ്ഞു നോക്കുന്നവരും ആണ്. എന്നാൽ പുതിയ തലമുറയിലെ ജേര്ണലിസ്‌റ് ബുദ്ധിജീവി കുപ്പായം തയ്ച്ചിട്ടിരിക്കുന്നവർ അത് ശ്രദ്ധിക്കാറില്ല അതുകൊണ്ടു ഇവരുടെ ബുദ്ധിജീവി കുപ്പായം ആങ്‌സൈറ്റി ഡിസോർഡർ / ന്യൂറോസിസ് നമുക്ക് പെട്ടെന്ന് വായിച്ചെടുക്കാം. ഞാൻ നിക്പക്ഷനാണെന്നു ദ്യോതിപ്പിച്ചുകൊണ്ടുള്ള പക്ഷപാതിത്വം. ഇവരിൽ പലരും മോദി ബാഷിങ് ൽ നിന്നാണ് ഊർജം ഉൾക്കൊള്ളുന്നത്.

അതാണ് ഇവരുടെ USP . ഞാൻ ഇടത് പക്ഷത്തിന്റെ കൂടെ ആണെന്ന് ഒളിഞ്ഞും തെളിഞ്ഞും ദ്യോതിപ്പിക്കും. ഞാൻ കമ്മ്യൂണിസ്റ്റു ബാക്ക്ഗ്രൗണ്ട് ൽ നിന്നാണ് വരുന്നത്. വിദ്യാർത്ഥി ആയിരുന്നപ്പോൾ അല്ലെങ്കിൽ ഞങ്ങൾ കുടുംബമായിത്തന്നെ കമ്മ്യൂണിസ്റ്റുകാരാണെന്ന ഗമ കാണിക്കും. കമ്മ്യൂണിസം അടിസ്ഥാനപരമായി ജനാധിപത്യ വിരുദ്ധമാണെന്ന കാര്യവും പത്രപ്രവർത്തനം മൾട്ടി പാർട്ടി ജനാധിപത്യ സംസ്‌കാരത്തിലാണ് പത്രപ്രവർത്തനം ശക്തമായി നിലനില്ക്കുന്നതെന്നുമുള്ള കാര്യവും ഇതിനിടയിൽ മറന്നുപോകുന്നു. സുഹൃത്തുക്കളെ ഈ പ്രൊഫഷനിലാണ് നിങ്ങൾ തുടരാൻ ആഗ്രഹിക്കുന്നതെങ്കിൽ ഈ വരികൾ മനനം ചെയ്ത് പഠിച്ചു നിങ്ങളുടെ നിലപാടുകൾ ഉറപ്പിക്കുക 'We must eliminate all newspapers; we cannot make a revolution with free press. Newspapers are instruments of the oligarchy.' ............ Che Guevara. നിങ്ങളുടെ വിദ്യാർത്ഥികാലത്തെ ഹീറോക്കളിലാരും, താടി വെച്ച ഗുരുക്കന്മാരാരും തന്നെ പത്ര സ്വാതന്ത്ര്യം അനുവദിച്ചു തന്നിട്ടില്ല എന്ന്, പണ്ട് വൈകുന്നേരങ്ങളിൽ പെരുക്ക പട്ടിക മനനം ചെയ്തതു ഉറപ്പിച്ചതു പോലെ, ബാലപാഠം ഉറപ്പിക്കുക.

ഇനിയൊരു വിഭാഗം സോഷ്യൽ മീഡിയകളിലെ ചപ്പടാച്ചി ചില്ലറകളാണ്. അവർ ഇടം വലം നോക്കാറില്ല. അവരുടെ നാക്കിന്റെ ശക്തികൊണ്ട് ബുദ്ധിജീവി കുപ്പായം, കളസം, ഇട്ടുകൊണ്ട് പൊതു അഭിപ്രായങ്ങളിൽ ഏതെങ്കിലും ഒരു വശം ചേർന്നുകൊണ്ട് യാതൊരു തത്വദീക്ഷയുമില്ലാതെ തന്റെ വശത്തിനു വേണ്ടി ഒരു മറയുമില്ലാതെ 'ചപ്പടാച്ചിസം' ചെയ്തുകൊണ്ടിരിക്കും. വാക്കുകളെ ഒരു തത്വദീക്ഷയുമില്ലാതെ ദുരുപയോഗം ചെയ്യും. എന്നുപറഞ്ഞാൽ പോരാ മലയാള ഭാഷയിലെ വാക്കുകളെ വ്യഭിചരിക്കുന്ന പ്രവണത . മലയാളം വാക്കുകളുടെ വ്യഭിചാരം ദുഷ്ടമാണ് നിന്ദ്യമാണ്. . സാധാരണക്കാരിൽ ഇവർ ഉണ്ടാക്കുന്ന വിഭാഗീയത ഭീമമാണ്. സോഷ്യൽ മീഡിയ കളിൽ നിന്ന് ലഭിക്കുന്ന വരുമാനങ്ങളിൽ ഒരു കണ്ണ് ഇല്ലായ്കയില്ല പക്ഷെ ഞാൻ അതിനൊക്കെ ഉപരി ആണെന്ന് നടിക്കും. ആ വരുമാനം ഉപയോഗിച്ച് മുന്നോട്ട് പോയാൽ മതി. ആയിക്കോളൂ. പക്ഷെ ലിബറൽ ഹാറ്റ് ഒരു വല്ലാത്ത പ്രലോഭനമാണ്. ആർജ്ജവമില്ലാത്ത സത്യസന്ധത ഇല്ലാത്ത ചപ്പടാച്ചിസം. ഇവരിൽ പലരും കുപ്പുവച്ഛന്മാരാണ്. ഞങ്ങൾ പാലക്കാട്ടുകാരുടെ കുപ്പുവച്ചൻ. ചിലർ എട്ടുകാലി മമ്മൂഞ്ഞുകളാണ്. ഇവർ മലയാളിയുടെ പൊതുബോധങ്ങളിൽ ഉണ്ടാക്കുന്ന ഇടപെടലുകൾ അപാരമാണ് അപകടകരവും.

ഈ അസുഖത്തിന്റെ അസ്‌ക്യത ബാധിച്ചവർ ഇനിയും പല മേഖലകളിലും ഉണ്ട്. ഉദാഹരണമായി രാഷ്ട്രീയക്കാർ. അവരെ പക്ഷെ നമുക്ക് പിടിച്ചാൽ വഴുതി കൊണ്ടിരിക്കും . രാഷ്ട്രീയത്തിലെ നിലപാടുകൾ എടുക്കേണ്ടിവരുമ്പോഴുള്ള വിട്ടു വീഴ്ചകൾ ഇലക്ടറൽ പൊളിറ്റിക്‌സ് ലെ വിന്നബിലിറ്റി മുതലായി അവർക്കു പല നിലനിൽപ്പിന്റെ ആവശ്യങ്ങളുണ്ട്. രാഷ്ട്രീയ പാർട്ടികാളിലെ രണ്ടാം നിരയിലാണ് ലിബറൽ ഹാറ്റ് സിൻഡ്രോം ഗഹനമായി ബാധിച്ചിരിക്കുന്നത്. Goebbels സിയൻ സ്‌കിൽ ഇവർ ക്ലാസ്സുകളിൽ പോയി പഠിച്ചിട്ടുള്ളവരല്ലേ എന്ന് തോന്നിപോകും. യുവാക്കളെ ഇതുപോലെ അന്ധരാക്കുന്ന വേറൊരു വിഭാഗമില്ല. അമേരിക്ക ആണ് ഇവരുടെ പ്രധാന വില്ലൻ . സാമ്രാജ്യത്വം അമേരിക്കൻ സാമ്രാജ്യത്വം ലോകത്തിന് ഭീഷണി എന്നതാണ് പ്രധാന USP . അപ്പോൾ ചൈനീസ് സാമ്രാജ്യത്വത്തിന്റെ ചൂഷണങ്ങളോ ? ചോദിക്കരുത് . ഇറാനിയൻ സാമ്രാജ്യത്വ ഇടപെടലുകളോ ? ചോദിക്കരുത് . സൗദി വഹാബി പെട്രോ ഡോളർ സാമ്രാജ്യത്വമോ ? ഇവർ അങ്ങനെയൊന്ന് അറിഞ്ഞിട്ടേയില്ല . ബാബ്റി മസ്ജിദ് പൊളിച്ചത് കാരണമാണ് കേരളത്തിലെ മുസ്ലിം പെൺകുട്ടികൾ ബുർഖ ഇട്ടു നടന്നു തുടങ്ങിയത് എന്ന് വരെ അനുമാനിച്ചുകളയും. അപ്പോൾ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ ബുർഖ ഇട്ടു നടക്കാൻ തുടങ്ങിയതോ. ചോദിക്കരുത്. വേറൊരു വില്ലനും കൂടിയുണ്ടിവർക്ക്. അംബാനി അദാനി. നേരത്തെ അതായത് ദശകങ്ങൾക്ക് മുൻപ് ടാറ്റ ബിർള ആയിരുന്നു . ഇപ്പോൾ അംബാനി അദാനി യും അവരുടെ ഫോർബ്സ് മാഗസിനിലെ സ്ഥാനവും ആണ് യുവാക്കളുടെ മുന്നിലേക്കുള്ള അവരുടെ വാല്യൂ പ്രൊപോസിഷൻ.. ഇവരുടേത് പക്ഷെ ലിബറൽ ഹാറ്റ് സിൻഡ്രോം മാത്രമാണെന്ന് പറഞ്ഞുകൂടാ. അപ്‌ഡേറ്റ് ചെയ്യപ്പെടാത്ത ടെംപ്ലേറ്റ് യുക്തികളും മതത്തെ വെല്ലുന്ന വിശ്വാസ ശാഠ്യങ്ങളും ഇവരെ ഭരിക്കുന്നു..

ഇനിയൊരു വിഭാഗമാണ് മതത്തിന്റെ കുപ്പായമിട്ടവർ. മതം വിൽക്കുന്നവർ മതത്തിൽ ജീവിക്കുന്നവർ മതംകൊണ്ട് രാഷ്ട്രീയം കളിക്കുന്നവർ. അവരുടെ കാര്യം വളരെ സ്പഷ്ടമാണ്. മാത്രമല്ല ബുദ്ധിജീവി കുപ്പായത്തിന്റെ ജാഡയൊന്നും ഇല്ല. പച്ചക്ക് വിഭാഗീയത പറയും. ഒരു ജാള്യതയുമില്ലാതെ മറയുമില്ലാതെ അവർ പ്രസംഗിച്ചുനടക്കുന്നതു നമുക്ക് വായിച്ചെടുക്കാവുന്നതേയുള്ളു. സദ് ഗുരുമാരും അത്രയ്ക്ക് സദ് അല്ലാത്ത ഗുരു മാരെയും യോഗിമാരെയും നമുക്ക് പെട്ടെന്ന് വായിച്ചെടുക്കാവുന്നതേയുള്ളു. പക്ഷെ ആ വിഭാഗങ്ങളിലേക്ക് കടന്നാൽ വാള്യങ്ങൾ ഒരു പാട് എഴുതേണ്ടിവരും. ഇവരെ മാറ്റിനിർത്തി സംസാരിക്കുന്നതായിരിക്കും തല്ക്കാലം ഉചിതം.

എല്ലാവരോടുമായി പറയുന്നു. ഇവിടെ വായനാശീലമുള്ള, ഗഹനമായ, വിശാലമായ വായനാശീലമുള്ള , സ്വതന്ത്രമായി വിലയിരുത്തലുകൾ നടത്താൻ കഴിയുന്ന വലിയൊരു പറ്റo യുവാക്കൾ കേരളത്തിലുണ്ട്. ആ സൈലന്റ് വിഭാഗം എല്ലാം കാണുന്നു. നിങ്ങൾ സ്വയം ധരിച്ചുനടക്കുന്ന ആ കുപ്പായമുണ്ടല്ലോ അത് അഴുക്ക് പിടിച്ചതാണെന്ന് ഞങ്ങൾ കാണുന്നുണ്ട്. അത് നാറുന്നുണ്ട്. വലിയ പത്രാസൊന്നും കാണിക്കേണ്ട..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP