Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202330Tuesday

ബിബിസിയുടെ മോദി ക്വസ്റ്റ്യൻ ഒരു ഡീപ് സ്റ്റേറ്റ് പ്രവർത്തനം ആയിട്ടാണ് ഞാൻ വിലയിരുത്തുന്നത്; അത്ര നിഷ്‌കളങ്കമല്ല ഈ ഡോക്യുമെന്ററി: ഹരിദാസൻ പി ബി എഴുതുന്നു

ബിബിസിയുടെ മോദി ക്വസ്റ്റ്യൻ ഒരു ഡീപ് സ്റ്റേറ്റ് പ്രവർത്തനം ആയിട്ടാണ് ഞാൻ വിലയിരുത്തുന്നത്; അത്ര നിഷ്‌കളങ്കമല്ല ഈ ഡോക്യുമെന്ററി: ഹരിദാസൻ പി ബി എഴുതുന്നു

ഹരിദാസൻ പി ബി

ഡീപ് സ്റ്റേറ്റ് നെ കുറിച്ചും പോസ്റ്റ് ട്രൂത് മുതലായ വാക്കുകൾ കൊണ്ടും ബുദ്ധിജീവി ലിബറൽ ഹാറ്റ് തയ്‌പ്പിച്ചിട്ടിരിക്കുന്ന പ്രമുഖരുടെ ഈ വിഷയത്തിലെ പ്രതികരണം ശ്രദ്ധിക്കുകയായിരുന്നു. അവരിൽ ആരും ഡീപ് സ്റ്റേറ്റ് എന്നൊരു ആശയം ഈ വിഷയത്തിൽ ആലോചിച്ചു കാണുന്നില്ല. ബിബിസി യുടെ മാധ്യമ ധർമത്തിൽ അവർക്ക് വലിയ വിശ്വാസമായിരിക്കും. കേരളത്തിലെ മീഡിയ അങ്കേർസ് ന് ബിബിസിയുടെ മാധ്യമ ധർമത്തിൽ വലിയ അഭിമാനം കാണുന്നു.

ബിബിസി യുടെ മോദി ക്വസ്‌റ്റൈൻ ഒരു ഡീപ് സ്റ്റേറ്റ് പ്രവർത്തനം ആയിട്ടാണ് ഞാൻ വിലയിരുത്തുന്നത്. ഇവിടെ എന്താണ്, ആരാണ് ഡീപ് സ്റ്റേറ്റ്, വഴിയേ വിശദീകരിക്കാം. ഈ ഡോകുമെന്ററി ബിജെപിയെ ലാക്കാക്കി അടുത്ത തിരഞ്ഞെടുപ്പിനെ ലാക്കാക്കി ആണെന്ന് ചില ബിജെപിക്കാർ പറയുന്നത് കേട്ടു. അതൊരു ഉപരിപ്ലവമായ പറച്ചിലാണ്. പാശ്ചാത്യരാജ്യങ്ങൾ അവരുടെ താല്പര്യങ്ങൾക്കനുസൃതമായി സംസാരിക്കുന്ന ഒരു ഇന്ത്യയെ ആഗ്രഹിക്കുന്നു. ഒരു അസെർട്ടീവ് ഇന്ത്യ അവർക്ക് സ്വീകാര്യമല്ല. ജിയോ പൊളിറ്റിക്‌സ് ലെ എല്ലാ മേഖലകളിലും ഇന്ന് ഇന്ത്യ സ്വന്തം നട്ടെല്ല് നിവർത്തി സംസാരിക്കുന്നു. അത് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന കാര്യമാകട്ടെ , റഷ്യയുമായുള്ള അന്താരാഷ്ട്ര ബന്ധങ്ങളുടെ കാര്യത്തിലാകട്ടെ ഇന്ത്യ ശങ്കക്കിടയില്ലാത്തവണ്ണം എല്ലാ ഫോറങ്ങളിലും പ്രഖ്യാപിക്കുന്നു പാശ്ചാത്യ രാജ്യങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാൻ ഞങ്ങളെ കിട്ടില്ല. ഇന്നേവരെ അവരുടെ സ്‌ട്രോങ്ങ് ആം ടാക്റ്റിക്‌സ് നു വിധേയമായി മാത്രം സംസാരിച്ചിരുന്ന ഇന്ത്യ, അവരുടെ പ്രാമാണികത ചോദ്യം ചെയ്ത് സംസാരിക്കുന്നത്, ഉൾകൊള്ളാൻ കഴിയാതായിട്ട് കുറച്ചുകാലമായി. 'Somewhere Europe has to grow out of the mindset that Europe's problems are the world's problems but the world's problems are not Europe's problems. That if it is you, it's yours, if it is me it is ours.' Jaishankar. ഇങ്ങനെയൊരു സ്വരം പാശ്ചാത്യരാജ്യങ്ങൾക്ക് ഉൾക്കൊള്ളാനാവുന്നതിന് അപ്പുറമാണ്. ഇന്ത്യയെ ഇങ്ങനെ വിട്ടാൽപറ്റില്ല എന്ന് എവിടെയൊക്കെയോ കുറിക്കപ്പെട്ടിരിക്കും. They are masters of subterfuge.

വെള്ളക്കാരൻ കുറെ നല്ല മനുഷ്യരുടെ നാടാണ്. മനുഷ്യ സ്‌നേഹികളായ ഒരുപാട് മനുഷ്യരുള്ള നാടുകളാണ് പാശ്ചത്യരാജ്യങ്ങൾ പൊതുവെ. അതേസമയം പൊളിറ്റിക്കൽ വൈറ്റ് മാൻ, പ്രത്യേകിച്ച് അമേരിക്കൻ ടൈപ്പ് ഈസ് ആൻ ഈവിൾ. ഏതറ്റം വരെയും അവർ പോകും. സദ്ദാo ഹുസൈന്റെ അടുക്കളയിൽ ന്യൂക്ലിയർ മെറ്റീരിയൽ ഒളിച്ചുവെച്ചിരിക്കുന്നു എന്ന് പ്രോപഗണ്ട നടത്തി പത്തു ലക്ഷം ഇറാഖികളെ ബോംബിട്ട് ഇല്ലാതാക്കാൻ അവർക്കൊരു സന്ദേഹവും (moral scruple) ഉണ്ടായിരുന്നില്ല. അന്ന് ഇതേ ബിബിസി ക്ക് മാധ്യമ ധർമ്മം ഉണ്ടായിരുന്നില്ലേ. പത്തുലക്ഷം മനുഷ്യരെ ബോംബിട്ടു ഇല്ലാതാക്കിയതെതിരെ ഇന്നേവരെ ബിബിസി എത്ര ഡോക്യൂമെന്ററികൾ ചെയ്തു. നമ്മുടെ ശ്രീ ഹോമി ബാബയെ, CIA കൊന്നതാണെന്ന, വിമാനത്തെ പൊട്ടിത്തീർപ്പിച്ചതാണെന്ന, വിവരം അടുത്ത കാലത്ത് പത്രത്തിൽ വായിച്ചതാണല്ലോ. ശ്രീ നമ്പി നാരായണനെ നശിപ്പിച്ചതും മേല്പറഞ്ഞതിനോട് ചേർത്ത് കാണണം.

British Foreign mission നടത്തിയ അന്വേഷണത്തിന്റെ രേഖ ഇപ്പോൾ അവർക്കു ലഭ്യമായി എന്ന നുണയിലാണ് മോദി ക്വസ്‌റ്റൈൻ എന്ന 'അന്വേഷണാല്മകമായ' പത്ര ധർമ്മം അവർ ഒളിപ്പിച്ചുകടത്തുന്നത്. ലോകത്ത് നടക്കുന്ന കമ്മ്യൂണൽ വയലൻസ് രേഖകളൊക്കെ ഈ ഫോറിൻ മിഷനുകൾ അത്രക്ക് കോൺഫിഡൻസ് ആയി, ഒഫീഷ്യൽ സീക്രെട്‌സ് ആയി സ്‌ട്രോങ്ങ് റൂമിൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന രേഖകളാണോ. വ്യക്തിപരമായി ഞാൻ സംശയിക്കുന്നു. എന്നിട്ട് എന്താണ് Foreign mission ന്റെ സീക്രെട് ഫയലിൽ നിന്ന് കിട്ടിയത് ? ഗുജറാത്ത് കലാപ കാര്യങ്ങളുടെ പ്രത്യേകത എന്തെന്നാൽ ഒരു പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും കൂലങ്കഷമായി തലനാരിഴ കീറി വിശകലനം ചെയ്യപ്പെട്ട, പതിറ്റാണ്ടുകളോളം വിശകലനം നടന്ന, അന്വേഷണം നടന്ന ഒരു കേസ് ആണത്. അത് ഏവർക്കും ലഭ്യമാകുന്നവയാണ്. അതിൽ ഇന്ത്യൻ ജുഡീഷ്യൽ സിസ്റ്റങ്ങൾക്ക് ചില പാളിച്ചകൾ പറ്റിയിരിക്കാം. പക്ഷെ, അത് ഇത്ര വലിയ ഒഫീഷ്യൽ സീക്രെട്‌സ് ആക്ട് പ്രകാരം ലഭ്യമല്ലാതിരുന്ന Foreign mission രേഖകൾ എന്ന വണ്ണം ഉള്ള പറച്ചിൽ ഒരു മറയാണ്. ഞങ്ങൽ നിരപേക്ഷരാണ് എന്ന ധ്വനി ഒളിപ്പിക്കാൻ ബിബിസി ഉപയോഗിക്കുന്ന മറയാണ് ഇത്. ഡോകുമെന്ററി കണ്ടു കഴിഞ്ഞപ്പോൾ അതൊരു ശങ്കരാടി രേഖകൾ പോലെയാണ് അനുഭവപ്പെട്ടത്.

ഗോദ്ര നടക്കുന്നതിനു മുൻപേ ഒരു ലഹള ഹിന്ദുക്കൾ പ്ലാൻ ചെയ്തിരുന്നു എന്നതാണ് BBC യുടെ വലിയ കണ്ടുപിടുത്തം. ഇന്ത്യ എന്താണെന്നറിയാത്ത ഒരാളുടെ ഒരു പാസ്സർ ബൈ റിപ്പോർട്ടേജ് ആണത്. സുഹൃത്തേ ഗോദ്ര എന്നാൽ കാലങ്ങളായി പതിറ്റാണ്ടുകളായി ഹിന്ദു മുസ്ലിം ലഹള നടക്കുന്ന സ്ഥലമാണത്. ഇന്ത്യയുടെ പലഭാഗത്തും, ഒരു പക്ഷെ ഇപ്പോഴും, ഇരു പക്ഷങ്ങളും ഇത്തരം തയ്യാറെടുപ്പുകൾ നടത്താറുണ്ട്. ലഹളകൾ വരുമ്പോൾ അവർ ഒളിപ്പിച്ചു വെച്ച ഇത്തരം 'തയ്യാറെടുത്ത' ആയുധങ്ങളുമായി അവർ വെളിയിൽ വരുന്നു, പരസ്പരം വെട്ടി കൊല്ലൽ നടത്തുന്നു. ബിബിസിയുടെ അറിവ് കേടാണ് ആ റിപ്പോർട്ടേജ്. എന്നുവച്ചാൽ അത് ന്യായീകരിക്കാമോ. ഇല്ല. പക്ഷെ എന്റെ ദൈവത്തിന്റെ dick നിങ്ങളുടെ ദൈവത്തിന്റെ dick നേക്കാൾ വലുതാണെന്ന് പരസ്പരം മത്സരിച്ചു പഠിപ്പിക്കുന്ന, പഠിച്ചു വളരുന്ന ഒരു ജനത, മതങ്ങൾ, ഇങ്ങനെയൊക്കെയേ പെരുമാറുകയുള്ളു. നിങ്ങളുടെ ഹോളിസ്റ്റിക് knowledgeable വിലയിരുത്തലുകളൊന്നുമല്ല ഗ്രൗണ്ട് റിയാലിറ്റി.

കാശ്മീർ എന്ന ഉമ്മാക്കി പറഞ്ഞു ഇന്ത്യയെ വരുതിയിലാക്കാൻ നോക്കിയ സെനറ്ററോട് ജയശങ്കർ പറഞ്ഞു : 'Do not worry, senator. One democracy will settle it and you and you know which one,' Jaishankar told ..Senator Lindsey Graham, a Republican.' ഇങ്ങനെയൊരു സ്വരം വെള്ളക്കാരൻ റിപ്പബ്ലിക്കന് ഉൾക്കൊള്ളാനാവുന്നതിന് അപ്പുറമാണ്. 2). 'We would not accept any country telling us who to buy weapons from and who not to buy from'. ഇന്ത്യയെ ഇങ്ങനെ വിട്ടാൽപറ്റില്ല എന്ന് എവിടെയൊക്കെയോ കുറിക്കപ്പെട്ടിരിക്കും.

ഇവിടെ ഒരു കാര്യം കൂടി ഓർമിപ്പിക്കേണ്ടിയിരിക്കുന്നു. അത് ഇന്ത്യ അന്താരാഷ്ട്ര വ്യപാരങ്ങളിൽ രൂപയിൽ കച്ചവടം അനുവദിച്ചു മുന്നോട്ടുപോകുന്നതാണ്. ഇത് ആത്യന്തികമായി US ഡോളർ ന്റെ അപ്രമാദിത്വം ചോദ്യം ചെയ്യലാണ് . അമേരിക്ക എന്തും ക്ഷമിക്കും . പക്ഷെ ഡോളറിലുള്ള ലോക വ്യാപാര മേൽക്കോയ്മ ഇല്ലാതാകുന്നത് സഹിക്കില്ല. വെള്ളക്കാരന്റെ എല്ലാ ഈവിൾ കുതന്ത്രങ്ങളും ഇക്കാര്യത്തിൽ പ്രയോഗിക്കാൻ അവർ മടിക്കില്ല. ഡീപ് സ്റ്റേറ്റ് ഇവിടെ ഇടപെടുകതന്നെ ചെയ്യും. ഡീപ് സ്റ്റേറ്റ് എന്ന വാക്കൊക്കെ നിരന്തരം ഉപയോഗിക്കുന്ന ബുദ്ധിജീവികളേ ഇതൊക്കെ കണക്കിലെടുത്തുകൊണ്ടാണോ നിങ്ങളുടെ മോദി ക്വസ്‌റ്റൈൻ വിലയിരുത്തൽ.

ഇന്ത്യയുടെ ഇന്നേ വരെയുള്ള ചരിത്രം വിദേശ ശക്തികൾ അവരുടെ ബലം കൊണ്ട് ഇന്ത്യയെ ആക്രമിച്ചു കീഴടക്കിയ ചരിത്രമല്ല . അതിൽ മിക്കതും ഇന്ത്യക്കകത്തുനിന്ന് ഇന്ത്യയെ ഒറ്റിക്കൊടുത്ത പെരുച്ചാഴികളാൽ ഇന്ത്യ പരാജയപ്പെട്ട് ദുരിതങ്ങളിൽ ചെന്ന് പെട്ട ചരിത്രമാണ്. ഇന്ത്യ ആഗോളതലത്തിൽ ശക്തി കൈവരിച്ചു് ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി മാറാൻ കുതിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നിങ്ങൾ വളരെ ശ്രദ്ധിക്കണം . ഇന്ത്യയെ പുറകിൽ നിന്ന്, ഉള്ളിൽ നിന്ന് ശിഥിലമാക്കുന്ന ഒരു ശക്തിയായി, നിങ്ങളുടെ പ്രവർത്തനം ഇടവരുത്തരുത്. അതുകൊണ്ട് ഇന്ത്യയുടെ വളർച്ചയുടെ വഴിയിൽ ഉള്ളിൽ നിന്ന് തുരങ്കം വെക്കാനിടവരാതിരിക്കേണ്ട ഉത്തരവാദിത്തം നിങ്ങളുടെ കൈകളിലാണ്. ഈ ഡോകുമെന്ററിയുടെ പുറകിലുള്ള മോട്ടീവ് , അജണ്ട, എന്നെങ്കിലും വെളിയിൽ വരാനിടവന്നാൽ, അത് വരുമെന്നാണ് എന്റെ തോന്നൽ, സ്നോഡൻ മാരുണ്ട്, പുട്ടിൻ ഉണ്ട് , അവരിലൂടെ ഈ ഡോകുമെന്ററിയുടെ ഗൂഢോദ്ദേശം വെളിയിൽ വന്നാൽ, അന്ന് ഞാൻ നിങ്ങളെ അക്ഷരം തെറ്റാതെ പേരെടുത്ത് വിളിക്കും ഇന്ത്യയുടെ പുരോഗതിയെ തുരങ്കം വെക്കാൻ കൂട്ടുനിന്ന പെരുച്ചാഴി ആണ് നിങ്ങൾ. ആ ലിസ്റ്റിൽ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ഉത്തര വാദിത്വമാണ്. അപ്പോൾ അതെന്റെ പത്ര സ്വാതന്ത്ര്യമല്ലേ, ഫ്രീഡം ഓഫ് എക്സ്സ്‌പ്രെഷൻ അല്ലെ. ആണ്. പക്ഷെ അവിടെ നിങ്ങൾ നടത്തുന്ന വൈകേറിയസ് പ്ലഷർ (vicarious) വെൽ തൊട്ട് ഔട്ട് ആണെന്ന് തോന്നുന്നില്ല. ആവർത്തിക്കുന്നു , ഉത്തരവവാദിത്വം നിങ്ങളുടേതാണ്.

ഇവിടെ ബിജെപി ചെയ്തത്, ഡോകുമെന്ററി നിരോധിക്കൽ. ഒരു ആന മണ്ടത്തരമാണെന്ന് ഞാൻ കരുതുന്നു. ഇന്റർനെറ്റ് ന്റെ ഈ കാലത്ത്, VPN എല്ലാം ഉള്ളപ്പോൾ, ഒരു യൂട്യൂബ് വീഡിയോ നിരോധിക്കൽ വെറും മണ്ടത്തരമാണ്. അത് തക്കാളിയുടെ ലഭ്യത പോലെ വേണ്ടവവർക്കൊക്കെ ലഭ്യമായിരുന്നു. വേണ്ടവരൊക്കെ കണ്ടു.

ഡോക്യൂമെന്ററിയെ കുറിച്ച് പറയുകയാണെങ്കിൽ അത് ശ്രീ മോദിയെ ദൂഷണപെടുത്താൻ ആയി മാത്രം എടുത്തതാണെന്നു അതിന്റെ എഡിറ്റിങ്ൽ വളരെവ്യക്തമാണ്. ഓരോ തവണ മോദിയുടെ ചിത്രം കാണിച്ചുകഴിഞ്ഞതും കാമറ പോകുന്നത് എവിടേക്കാണെന്ന് ശ്രദ്ധിക്കുക. അവിടെ ഉപയോഗിക്കുന്ന വൊക്കാബുലറി ശ്രദ്ധിക്കുക. കാലങ്ങളായി പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ പ്രയോഗിക്കുന്ന ഹ്യൂമൻ റൈറ്‌സ് ബ്ലാക്ക് മെയിൽ മേമ്പൊടിയായി ഇടയ്ക്കിടെ ചേർത്തിട്ടുണ്ട്. ഡോക്യുമെന്ററി ലക്ഷ്യം വെക്കുന്നത് RSS നെയല്ല. മറ്റ് ഹിന്ദു വർഗീയവാദികളെയല്ല, അത് മോദിയെ മാത്രമാണ്. പത്ര ധർമ്മം, അന്വേഷണാല്മക പത്ര പ്രവർത്തനം, നിരപേക്ഷ പത്ര പ്രവർത്തനം എന്നൊക്കെ ഈ ഡോകുമെന്ററിയെ വിളിക്കണമെങ്കിൽ നിങ്ങൾ നിരപേക്ഷനല്ല എന്നർത്ഥം.

ഇന്ത്യ എന്ന 'വികസിത ഇക്കോണമി' യുടെ സുവർണ്ണ പിറവി നടന്നു കഴിഞ്ഞു. സുഹൃത്തുക്കളെ ഇന്ത്യൻ ഇക്കോണമി ഒരു നീണ്ട കാല വളർച്ചയുടെ threshold, ആരംഭത്തിൽ , ആണ് എത്തിനിൽക്കുന്നത്. വരാൻ പോകുന്ന അടുത്ത പതിനഞ്ചോ മുപ്പതോ വർഷങ്ങൾ ഇന്ത്യൻ ഇക്കോണമിയുടെ തുടർ വളർച്ചയുടെ പതിറ്റാണ്ടുകളാണ്. ലോക കോര്പറേറ്റ് വൻകിടകളിൽ പലരുടെയും പുതിയ നിക്ഷേപ ഡെസ്റ്റിനേഷനുകളിൽ പ്രഥമഗണന ഇപ്പോൾ ഇന്ത്യ ആകുന്നു. ഇന്ത്യ എന്ന ഒരു വലിയ മാർക്കറ്റിലേക്ക് വരാൻ പല വൻകിടകളും സാദ്ധ്യത ചർച്ച നടത്തിക്കൊണ്ടിരിക്കുന്നു. ഹ്യൂണ്ടായ് , Samsung, Kia Motors, എന്നിവ ഇന്ത്യയിൽ വൻ നിക്ഷേപങ്ങൾ നടത്തിക്കഴിഞ്ഞു. Lockheed Martin, Adobe, Honeywell, Boston Scientific and Cisco Systems എന്നിവ ഇന്ത്യയിൽ നിക്ഷേപ വികസനം, നിക്ഷേപ സാധ്യത തേടുന്ന കമ്പനികളാണ്. തായ്വാനീസ് കമ്പനിയായ Delta Electronics ഇന്ത്യയിൽ വൻ നിക്ഷേപം നടത്തിക്കഴിഞ്ഞു. Ericsson , Cisco , Havells India Ltd, Honeywell Automation India Limited, Bosch, 3M India ഇന്ത്യയിൽ ആവേശത്തോടെ വിജയകരമായി പ്രവർത്തിക്കുന്ന കമ്പനികളാണ്. അവർ ഇന്ത്യയിൽ ബിസിനസ്സ് നടത്തുന്നതിൽ സന്തുഷ്ടരാണ്. ഇന്ത്യ ധനശാസ്ത്രകാരന്മാരുടെയും , മാനേജേരിയൽ കഴിവിനെയും ഒരു ടാലന്റ് പൂൾ ആകുന്നു. ശാസ്ത്രജ്ഞന്മാരുടെയും ശാസ്ത്ര ഗവേഷണങ്ങളുടെയും ഒരു വലിയ അടിത്തറ കഴിഞ്ഞ കാലയളവിൽ ഇന്ത്യ പടുത്തുയർത്തിക്കഴിഞ്ഞു. നിഷ്പക്ഷമായ ലോകം ഉദ്ധരിക്കുന്ന ഒരു ജുഡീഷ്യറി ഇന്ത്യക്കുണ്ട്. വിജയകരമായി നടക്കുന്ന ഒരു മനോഹര ജനാധിപത്യ വ്യവസ്ഥ ഇവിടെ നിലനിൽക്കുന്നു. അടിത്തറ പാകപെട്ടു കഴിഞ്ഞു.

ലോക എക്കണോമിയുടെ എൻജിൻ ആയി ലോകത്തിന്റെ ഉൽപാദനഫാക്ടറി ആയി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. 2030 നു മുൻപ് തന്നെ ഇന്ത്യ ഒരു 10 ട്രില്യൺ ഇക്കോണമി ആയി വളരും. 2040 / 2050 ഓടെ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി വളരാനുള്ള എല്ലാ അടിസ്ഥാന മാറ്റങ്ങളും ഇന്ത്യൻ എക്കണോമിയിൽ നടന്നു കഴിഞ്ഞു. ചൈന ഒരു ഡെമോഗ്രാഫിക് പടുകുഴിയിലാണ്. 2050 ആകുമ്പോഴേക്കും ചൈന ഒരു വയസ്സൻ മാരുടെ രാജ്യമായി മാറും. അത്തരം ഒരു ലോകത്ത് എക്കണോമിയിൽ ഇന്ത്യ ലോക സൂപ്പർ പവർ ആയി മാറുക എന്നത്, ഇത്രയും അടിത്തറകൾ ഉറക്കപെട്ട ഒരു ആർമി ഉള്ള രാജ്യം, സൂപ്പർ പവർ ആയി മാറുക എന്നത്, അതൊരു സ്വാഭാവികമായ പരിണാമം ആയിരിക്കും. കേരളത്തിലെ ബുദ്ധിജീവികളേക്കാൾ ഇത് നന്നായി വിലയിരുത്തിയിരിക്കുന്നത് അമേരിക്കകാരനാണ്.

ഇന്ത്യൻ ജാനാധിപത്യം വളരെ ഫ്രാജൈൽ ആണ്. മതങ്ങൾ പരസ്പരം മേനിപറഞ്ഞു വെട്ടിമരിക്കുന്ന ഒരു സാമൂഹിക ഘടന ആണ് നമ്മുടേത്. അവിടെ നമ്മൾ ജനതക്ക്, മതങ്ങൾക്ക്, അതി സ്വാതന്ത്ര്യം കൊടുത്തിരിക്കുന്നു. എഥീനിയൻ ജനാധിപത്യത്തെ ഓർക്കുക. ഒരു തുറന്ന, മോഡൽ എന്ന് പറയാവുന്ന, ആ ജനാധിപത്യo അൽപായുസ്സായി പരാജയപ്പെട്ടത് ഓർക്കുന്നത് നന്നായിരിക്കും. വെറും 75 വർഷമേ അത് നിലനിന്നുള്ളു. അതുകൊണ്ട് നമ്മുടെ ഈ ജനാധിപത്യത്തെ ഉള്ളിൽ നിന്നും തുരങ്കം വെക്കുന്ന ഒന്നിനും ഇടകൊടുക്കരുത്. അത് ദുർബ്ബലമായാൽ, അസ്ഥിരമായാൽ നമ്മൾ ഇന്നനുഭവിക്കുന്ന ജീവിതത്തിന്റെ ചന്തം അത് നശിപ്പിക്കും. ഒരു ചാക്ക് ധാന്യത്തിനു വേണ്ടി പൊതുജനം അടിപിടികൂടുന്ന അവസ്ഥ അത് സംജാതമാക്കും. Beware, political white man is evil, very selfish and they are masters of subterfuge.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP