Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകളുടെ വ്വ്യാപാരസ്ഥാപനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുഖ്യമന്ത്രി ക്ഷുഭിതനാവുകയല്ല വേണ്ടത്; അദ്ദേഹത്തെപ്പോലെ പ്രായവും ഔദ്യോഗിക പദവിയുമുള്ള ഒരാളിൽ നിന്നുമുള്ള വ്യക്തമായ മറുപടിയല്ല ഇത്; പ്രമോദ് പുഴങ്കര എഴുതുന്നു

മകളുടെ വ്വ്യാപാരസ്ഥാപനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുഖ്യമന്ത്രി ക്ഷുഭിതനാവുകയല്ല വേണ്ടത്; അദ്ദേഹത്തെപ്പോലെ പ്രായവും ഔദ്യോഗിക പദവിയുമുള്ള ഒരാളിൽ നിന്നുമുള്ള വ്യക്തമായ മറുപടിയല്ല ഇത്; പ്രമോദ് പുഴങ്കര എഴുതുന്നു

പ്രമോദ് പുഴങ്കര

മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ മകൾ വീണയുടെ വ്യാപാരസ്ഥാപനവും പണമിടപാടുമൊക്കെയായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഇങ്ങനെ ക്ഷുഭിതനാകാതെ ആ വിഷയം കൃത്യമായി മറുപടി നൽകി എന്നേക്കുമായി അവസാനിപ്പിക്കുകയാണ് വേണ്ടത്. ക്ഷോഭം വന്നാൽ അതിനൊപ്പം പതിവ് മട്ടിൽ കിടുങ്ങില്ല വിരട്ടണ്ട എന്നൊക്കെ പറയുന്നത് അദ്ദേഹത്തെപ്പോലെ പ്രായവും ഔദ്യോഗിക പദവിയുമുള്ള ഒരാളിൽ നിന്നുമുള്ള വ്യക്തമായ മറുപടിയല്ല.

മുഖ്യമന്ത്രിയുടെ മകളുടെ വ്യാപാരസ്ഥാപനത്തിന്റെ business mentor എന്ന മട്ടിൽ മറ്റ് സംശയകരമായ ഇടപാടുകൾ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഒരാളുണ്ടായിരുന്നു എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഒരിക്കലുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ Exalogic എന്ന മുഖ്യമന്ത്രിയുടെ മകൾ സ്ഥാപകയായ സ്ഥാപനത്തിന്റ പഴയ website ൽ അയാൾ mentor ആണ് എന്നൊക്കെ പറഞ്ഞുള്ള ചിത്രം നൽകിയത് ഇപ്പോൾ screen shot ആയി പ്രചരിക്കുന്നു .
രണ്ടു കാര്യങ്ങൾ മുഖ്യമന്ത്രിക്ക് ചെയ്യാം,

1. വ്യാജ വാർത്തയാണെങ്കിൽ അത് പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാം.
2. മകളുടെ കമ്പനിയുടെ മൂലധനം ആരൊക്കെയാണ് നിയമപ്രകാരം നൽകിയത്, എന്തൊക്കെയാണ് ഇന്നുവരെയുള്ള ഇടപാടുകൾ എന്ന് വ്യക്തമാക്കാം.

ചില സംശയങ്ങൾ ആളുകൾക്ക് ഇത് സംബന്ധിച്ചുണ്ടാകുന്നത് സ്വാഭാവികമാണ്. അത് അദ്ദേഹത്തെ ക്ഷുഭിതനാക്കുമ്പോൾ വാസ്തവത്തിൽ സന്ദേഹങ്ങൾ ശക്തിപ്പെടുകയേ ഉള്ളു. എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്നത്തെ സെക്രട്ടറിയായ ശ്രീ വിജയന്റെ മകളെ രവി പിള്ള എന്ന പ്രവാസി വ്യാപാരി തന്റെയൊരു സ്ഥാപനത്തിന്റെ മേധാവിയാക്കിയത് ? ഇതേ വ്യാപാരി മറ്റൊരു പി ബി അംഗമായ ശ്രീ ബാലകൃഷ്ണന്റെ മകനും സമാനമായ ആനുകൂല്യങ്ങൾ നല്കിയതായാണല്ലോ ആരോപണം .

കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ കുടുംബങ്ങളോട് ഇത്രയും സ്‌നേഹം ഒരു പ്രവാസി വ്യാപാരിക്ക് (അയാൾക്കാകട്ടെ കേരളത്തിൽ സജീവമായ വ്യാപാര താത്പര്യങ്ങൾ ഉണ്ടുതാനും ) തോന്നാൻ എന്തായിരിക്കും കാരണം ? കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നന്നാകണം എന്നല്ലല്ലോ അവരാഗ്രഹിക്കുക. തിരിച്ചൊരു നേട്ടവുമില്ലാതെ ഇത്തരം സഹായങ്ങൾ പാർട്ടി നേതാക്കൾക്ക് ചെയ്തുകൊടുക്കുമോ ? മക്കൾക്ക് വേണ്ടി പാർട്ടി പദവികൾ വെച്ചുള്ള സ്വാധീനവും പരിചയവും ഉപയോഗിച്ചുകൊണ്ട് ഇവർ പ്രവർത്തിച്ചുവോ ? തുടങ്ങിയ സംശയങ്ങൾ തങ്ങളുടെ മക്കളുടെ ജോലിയും അതിന്റെ മൂലധനവും സംബന്ധിച്ച വിശദാംശങ്ങൾ നൽകുന്നതോടെ അവസാനിപ്പിക്കാവുന്നതാണ് .

ക്ഷോഭിക്കുന്നത് ആരെയും പേടിപ്പിക്കില്ല എന്ന് മാത്രമല്ല നിങ്ങൾക്ക് അമിതമായ അരക്ഷിതാവസ്ഥ ഇക്കാര്യത്തിലുണ്ടെന്ന് തോന്നിപ്പിക്കുകയും ചെയ്യും.മുതിർന്ന മക്കളുടെ വിവരങ്ങൾ നൽകാൻ തങ്ങൾക്ക് ബാധ്യതയില്ല എന്നത് സാമാന്യജനത്തിന് പാകമായ വാദമാണ്. എന്നാൽ രവി പിള്ള പോലുള്ള വ്യാപാരികളുമായി നിങ്ങളുടെ മക്കൾക്കുണ്ടായ ബന്ധങ്ങൾ നിങ്ങൾ വഴിയാണെന്ന് തർക്കമില്ലാത്ത സംഗതിയായതുകൊണ്ട് പൊതുപ്രവർത്തകർ എന്ന നിലയിൽ വിശദമായ മറുപടി നൽകാൻ നിങൾ ബാധ്യസ്ഥരാണ്.

വിദേശ ഭരണാധികാരിയുടെ സന്ദർശനവേളയിൽ എന്ത് protocol അനുസരിച്ചാണ് mമുഖ്യമന്തിയുടെ മകൾ ആ ഔദ്യോഗിക ചടങ്ങിൽ സംബന്ധിക്കുന്നത് ജനപ്രതിനിധികളെ തെരഞ്ഞെടുത്താൽ അവർക്കൊപ്പം അവരുടെ കുടുംബങ്ങളെക്കൂടി സർക്കാരിന്റെ ഭാഗമാക്കാൻ കഴിയില്ല. നിർഭാഗ്യവശാൽ കക്ഷിരാഷ്ട്രീയ ഭേദമെന്യേ നമ്മുടെ നാട്ടിൽ ഈ ജീർണ്ണ ഫ്യൂഡൽ സമ്പ്രദായമാണ് നടക്കുന്നത്.

രാഷ്ട്രീയ പദവികളും ബന്ധങ്ങളും മക്കൾക്ക് കൂടുതൽ സമ്പന്നമായ ജീവിതം കിട്ടുന്നതിനായി ഉപയോഗിക്കുന്ന വളരെ സാധാരണമായ പതിവുകൾ മറ്റ് നിരവധിപേരെപ്പോലെ ചെയ്യുന്ന അതിസാധാരണക്കാരനായ ഒരു രാഷ്ട്രീയക്കാരനാണ് പിണറായി വിജയൻ എന്നതാണ് ഈ വിഷയത്തിൽ ജനങ്ങൾക്ക് മനസിലാകുന്നത് . അതല്ല എന്ന് വരണമെങ്കിൽ ക്ഷോഭിച്ചിട്ട് കാര്യമില്ല, വസ്തുതകൾ പറഞ്ഞാൽ മതി.

വിപുലമായൊരു പ്രചാരണ സംവിധാനത്തിന്റെ പിൻബലത്തിൽ ഉണ്ടാക്കിയെടുത്ത അവനവനെക്കുറിച്ചുള്ള പ്രതിച്ഛായയിൽ അവനവനുതന്നെ അസാമാന്യമായ മതിപ്പ് തോന്നുമ്പോഴാണ് തങ്ങളുടെ ക്ഷോഭം ജനങ്ങളെ പേടിപ്പിക്കുമെന്ന് ഭരണാധികാരികൾക്ക് തോന്നുന്നത് . ഒരു ആധുനിക ജനാധ്യപത്യ സമൂഹത്തിൽ ഇത്തരം ലീലാവിലാസങ്ങൾ കേവലം കോമാളിത്തമായാണ് കണക്കാക്കപ്പെടുക.

മകളുടെ ജോലികളുടെയും വ്യാപാര സ്ഥാപനത്തിന്റെയും വിവരങ്ങൾ പൂർണ്ണമായി പുറത്തുവിടുന്നതോടെ അത്തരം ആരോപണങ്ങൾ എന്നെന്നേക്കുമായി അദ്ദേഹത്തിനും അവരുടെ കുടുംബത്തിനും അവസാനിപ്പിക്കുകയും ചെയ്യാം.

മകളെക്കുറിച്ചുപറഞ്ഞാൽ ഞാൻ കിടുങ്ങുമെന്നാണോ നിങ്ങൾ കരുതിയത് എന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. കിടുങ്ങിയില്ല എന്നൊക്കെ നമുക്ക് മനസിലാകും, കാരണം നിങ്ങൾ അനുഭവപരിചയമുള്ള ഒരു കളിക്കാരനാണ്. എന്നാൽ നിങ്ങൾ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയുന്നില്ല എന്നുകൂടി മനസ്സിലാകുന്നുണ്ട്. അത്രേയുള്ളു, അതിനിത്ര ചൂടാവാതെ. ഇത്തരം അഴിമതിയൊന്നും ജനം അഴിമതിയായി കാണുന്നേയില്ല അല്ലെങ്കിൽ സഭയിലെ സകലപക്ഷത്തും ഇതൊക്കെ നടപ്പുരീതികളാണ് എന്നവർക്കറിയാം. അതുകൊണ്ട് മറ്റാശങ്കകൾക്കും ഇടമില്ല. Be cool .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP