Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചോരത്തിളപ്പിൽ ബ്ലൂവെയിലിന് പിന്നാലെ പോകരുതേ....അപകടകരമായ ഗെയിം നമുക്ക് വേണ്ട...നന്മയും, ചിന്താശേഷിയുമുള്ള തലമുറയെ വളർത്താൻ പുതിയ ഗെയിം റെഡി;സൈബർ വാരിയേഴ്‌സിന്റെ പിന്തുണയോടെയുള്ള ചലഞ്ച് ഗെയിമിന് സമ്മാനങ്ങളും

ചോരത്തിളപ്പിൽ ബ്ലൂവെയിലിന് പിന്നാലെ പോകരുതേ....അപകടകരമായ ഗെയിം നമുക്ക് വേണ്ട...നന്മയും, ചിന്താശേഷിയുമുള്ള തലമുറയെ വളർത്താൻ പുതിയ ഗെയിം റെഡി;സൈബർ വാരിയേഴ്‌സിന്റെ പിന്തുണയോടെയുള്ള ചലഞ്ച് ഗെയിമിന് സമ്മാനങ്ങളും

ബ്ലൂവെയിൽ ഗെയിം ഉയർത്തുന്ന ഭീഷണികളുടെ പശ്ചാത്തലത്തിൽ,യുവതലമുറയെ നന്മയിലേക്ക് നയിക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ പുതിയ ചലഞ്ച് ഗെയിം വിശദീകരിക്കുന്നു ആർ.ജെ.സൂരജ് ഫേസ്‌ബുക്ക് പോസ്റ്റിൽ..

ബ്ലൂ വെയിൽ എന്ന ഗെയിം കുട്ടികളിലേക്കും യുവ തലമുറയിലേക്കും ആഴ്ന്നിറങ്ങിയതിനുള്ള കാരണം ഒരു പക്ഷേ അത് മുന്നോട്ടു വെക്കുന്ന ടാസ്‌കുകളാവാം... ഒരു വെല്ലുവിളി സ്വീകരിച്ച് അത് നേരിട്ട് വിജയിക്കാനുള്ള യുവത്വത്തിന്റെ തിളപ്പാകാം അതിനുള്ള പ്രചോദനം... പക്ഷെ ജീവൻ നഷ്ടപ്പെടും വിധം അപകടകരമായ ആ ഗെയിം നമുക്ക് വേണ്ട.. സമൂഹത്തിനു വേണ്ടാത്ത ബയോളജിക്കൽ വേസ്റ്റുകളെ ഇല്ലാതാക്കാനാണ് ആ ഗെയിം ഉണ്ടാക്കിയതെന്ന് ജയിലിൽ കിടക്കുന്ന ഗെയിം നിർമ്മാതാവ് തന്നെ പറഞ്ഞിട്ടുള്ളതാണ്.. നമുക്ക് വേണ്ടത് ബയോളജിക്കൽ വേസ്റ്റുകളായ തലമുറയെ അല്ല മറിച്ച് സമൂഹത്തിന് ആവശ്യമുള്ള ചിന്താശേഷിയുള്ള തലമുറയെയാണ്...
റിജിൽ എന്ന വ്യക്തിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്നും കടമെടുത്ത ആശയത്തിൽ ചില മാറ്റങ്ങൾ വരുത്തി കേരള സൈബർബവാരിയേഴ്സ്സിന്റെ പിന്തുണയോടെ ഇവിടെ ഒരു ചലഞ്ച് ഗെയിം പ്രഖ്യാപിക്കുന്നു.. ആദ്യം വിജയികളാവുന്നവർക്ക് ഒരു സമ്മാനം നൽകുമെന്നും പ്രഖ്യാപിക്കുന്നു.. കൂടുതൽ സമ്മാനങ്ങളുമായി പറ്റു പല സുമനസുകളും കൂടെ കൂടുമെന്നും പ്രതീക്ഷിക്കുന്നു...

.1 അടുത്ത സുഹൃത്തിനെ നേരിൽ കണ്ട് കുറച്ചു സമയം ഒരുമിച്ചു ചെലവഴിക്കുക അയാളോടൊപ്പം അയാൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്ന ഒരു സെൽഫി എടുക്കുക..
2 നിങ്ങൾ സൈക്കിൾ ഓടിക്കുന്നതിന്റെ ഒരു ഫോട്ടോ സുഹൃത്തിനെ കൊണ്ട് എടുപ്പിച്ച് പോസ്റ്റ് ചെയ്യുക..
3 വീടിന്റെ അടുത്തുള്ള പ്രായമായ വ്യക്തികളെ 2 സുഹൃത്തുക്കളോടൊപ്പം പോയി സന്ദർശിക്കുക അവരുടെ കൂടെ അൽപസമയം സന്തോഷത്തോടെ ചിലവഴിക്കുക... അവരുടെ കൂടെ ഇരിക്കുന്ന നല്ല ഒരു ഫോട്ടോ സുഹൃത്തിനെ കൊണ്ട് എടുപ്പിക്കുക..
.4 വീടിന്റെ പരിസരം വൃത്തിയാക്കുക... വൃത്തിയാക്കും മുൻപും ശേഷവുമുള്ള ഫോട്ടോ എടുക്കുക..
.5 നിങ്ങൾ പഠിച്ച ആദ്യ വിദ്യാലയം സന്ദർശിക്കുക... സ്‌കൂൾ ബോർഡിനു മുന്നിൽ നിന്ന് ഒരു ഓർമ്മച്ചിത്രം എടുക്കുക..
.6 ജീവിതത്തിലെ വഴിത്തിരിവായി മാറിയ അദ്ധ്യാപകനെ/അദ്ധ്യാപികയെ കണ്ട് ഒരു കസവ് മുണ്ട്/സാരി സമ്മാനിക്കുക..
7 ടൗണിലോ മറ്റോ ചെന്ന് വിശന്നിരിക്കുന്ന ഒരു യാചകനെ കണ്ടെത്തി ഒരു പൊതി ഭക്ഷണം വാങ്ങിക്കൊടുക്കുക... കൂടെ ഒരു ചിത്രം എടുത്ത് അയാളുടെ മുഖം മനസിലാകാത്ത വിധം ബ്ലർ ചെയ്ത് അയക്കുക..
8 അടുക്കളയിൽ അമ്മയെ സഹായിക്കുക.. ശേഷം അടുക്കളയിൽ വച്ച് അമ്മയെ ചേർത്തു നിർത്തി തോളിൽ കൈ വച്ച് ഒരു സെൽഫി എടുക്കുക..
9 ഒന്നാം ക്ലാസിൽ കൂടെ പഠിച്ച 3 സുഹൃത്തുക്കളെ ചെന്നു കണ്ട് അവരോടൽപനേരം സ്‌നേഹം പങ്കുവച്ച് കൂടെ നിന്ന് 'അയാം നീഡഡ് ഫോർ സൊസൈറ്റി ചലഞ്ചിൽ പങ്കെടുക്കുന്ന എന്റെ പ്രിയ സുഹൃത്തിന് ആശംസകൾ' എന്നു അവരെക്കൊണ്ട് പറയിപ്പിച്ച് 3 വീഡിയോ എടുക്കുക..
10 പണ്ടു പഠിച്ച നല്ല ഒരു കവിതയുടെ നാലുവരി സെൽഫി വീഡിയോയിൽ എടുത്ത് ചലഞ്ച് നമ്പറും വച്ച് പോസ്റ്റ് ചെയ്യുക..
11 ഗവൺമെന്റ് ഹോസ്പിറ്റലിലോ ആവശ്യമുള്ള ഒരാൾക്കോ രക്ത ദാനം നടത്തുക... രക്തം ദാനം ചെയ്യുന്ന നിങ്ങളുടെ ഫോട്ടോ എടുത്ത് വെക്കുക..
12 തമ്മിൽ ചെറിയ ദേഷ്യമെങ്കിലും മനസ്സിൽ തോന്നിയിട്ടുള്ള സുഹൃത്തിന്റെ ഫോണിലേക്ക് 'സോറി' എന്ന് മെസേജ് അയക്കുക..അയാളുടെ റിപ്ലേ അടക്കം സ്‌ക്രീൻ ഷോട്ട് ചലഞ്ച് നമ്പർ വച്ച് പോസ്റ്റ് ചെയ്യുക.
13 നമ്മുടെ ചെറുപ്പത്തിൽ വളരെ അധികം ഇഷ്ടപ്പെട്ടിരുന്ന ഒരു കളിപ്പാട്ടം വാങ്ങി അത് ഒരു കുഞ്ഞിന് സമ്മാനിക്കുക.. കുഞ്ഞിന്റെ ചിരിയോടൊപ്പം ഒരു ചിത്രവുമെടുക്കുക..
.14 നാട്ടിലെ അല്ലെങ്കിൽ കൂടെ പഠിച്ച 5 പേരെയെങ്കിലും കൂട്ടി ഒരു നല്ല വൺ ഡേ ടൂർ നടത്തുക... ആ യാത്രയിൽ ഒരു മോസ്‌കിലും ഒരു അമ്പലത്തിലും ഒരു പള്ളിയിലും അവിടെത്തെ ബന്ധപ്പെട്ടവരോട് സംസാരിച്ച് സന്ദർശ്ശനം നടത്തുക... നിങ്ങൾ അവിടെ നിൽക്കുന്ന ഒരു ചിത്രം സൗകര്യം നോക്കി എടുക്കുക..
15 അടുത്തുള്ള അനാഥാലയത്തിലേക്ക് പഴയ വസ്ത്രങ്ങൾ എത്തിച്ചു നൽകുക..
16 അടുത്ത അവധി ദിനം രണ്ടു സുഹൃത്തുക്കളോടൊപ്പം ഒരു വയോജന കേന്ദ്രത്തിൽ സന്തോഷത്തോടെ കൊണ്ടാടുക..
.17 സ്വന്തം കുടുംബത്തിന്റെ കൂടെ ഒരു പകൽ മുഴുവൻ കറങ്ങാൻ പോകുക.. അവരോടൊപ്പം തീയറ്ററിൽ ഒരു നല്ല സിനിമ കാണുക... ഒരു കുടുംബ സെൽഫി എടുക്കുക..
.18 സ്വന്തം പഞ്ചായത്തിലെ / നഗരസഭയിലെ പ്രസിഡന്റ്/ മേയറെ ചെന്ന് കണ്ട് ചലഞ്ചിനെ പറ്റി സംസാരിച്ച് അദ്ദേഹത്തിൽ നിന്നും നിങ്ങൾക്ക് ഒരു ചെറിയ ടാസ്‌ക് നൽകാൻ പറയുക.. ആ ടാസ്‌ക് പൂർത്തീകരിച്ച് അദ്ദേഹത്തിന്റെ ഒരു അഭിനന്ദനക്കുറിപ്പ് വാങ്ങുക..
കുറിപ്പ് ഈ രീതിയിലാവാം.. 'അയാം നീഡഡ് ഫോർ സൊസൈറ്റി ചലഞ്ചിൽ പങ്കെടുക്കുന്ന മിസ്റ്റർ/മിസിസ്/മിസ്. പഞ്ചായത്തിന്റെ പ്രസിഡന്റായ ..... എന്ന ഞാൻ നൽകിയ ടാസ്‌ക് ..... എന്നതായിരുന്നു. ആ ടാസ്‌ക് അദ്ദേഹം വിജയകരമായി പൂർത്തീകരിച്ചത് ഇതിനാൽ സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു.
.19 അടുത്തുള്ള സുരക്ഷിതമായ മലമുകളിൽ തനിയെ പോയി നമ്മുടെ പ്രകൃതിയുടെ ഭംഗി തുളുമ്പുന്ന ഒരു ഫോട്ടോ എടുക്കുക..
.20 അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ചെന്ന് എസ് ഐ യെ കണ്ട് ഈ നല്ല ചലഞ്ചുകളെ പറ്റി സംസാരിച്ച് അദ്ദേഹത്തോടൊപ്പം ഒരു സെൽഫി എടുക്കുക...
21 സ്വന്തം നാട്ടിലെ ഒരു പൊതു സ്ഥാപനത്തിനു മുന്നിൽ ഒരു മരം നടുക..
.22 മലയാളത്തിലെ / ഇംഗ്ലീഷിലെ പ്രശസ്തമായ ഏതെങ്കിലും ഒരു നോവൽ വായിച്ച് കഥയുടെ ചുരുക്കം എഴുതിക്കൊണ്ട് ആ പുസ്തകത്തോടൊപ്പം ഒരു ഫോട്ടോയുമെടുത്ത് ചലഞ്ച് നമ്പറിനോടൊപ്പം പോസ്റ്റ് ചെയ്യുക..
.23 റോഡ് സൈഡിൽ നിന്ന് ഹെൽമെറ്റ് ഇടാതെ യാത്ര ചെയ്യുന്ന ഒരാളെ ബുദ്ധിമുട്ടില്ലാത്തവിധം കൈകാട്ടി വിളിച്ച് ഈ ചലഞ്ചിനെ പറ്റി പറഞ്ഞ് ഹെൽമെറ്റ് ഇടുവിച്ച് ഒരു സെൽഫിയുമെടുത്ത് വിടുക...
.24 വീട്ടുവളപ്പിൽ / ടെറസിൽ / സൗകര്യപ്രദമായ ഒരിടത്ത് പച്ചക്കറി കൃഷി ചെയ്യാൻ ആരംഭിക്കുക... ചിത്രങ്ങൾ എടുക്കുക.. ചലഞ്ച് നമ്പർ വച്ച് പോസ്റ്റ് ചെയ്യുക..
.25 അടുത്തുള്ള സ്‌കൂളിലെ നിർദ്ധനനായ ഒരു ഘജ സ്‌കൂൾ കുട്ടിക്ക് പഠിക്കാൻ ആവശ്യമുള്ള വസ്തുക്കൾ വാങ്ങി സ്‌കൂളിലെ പ്രധാനാധ്യാപകനെ ഏൽപ്പിക്കുക.. ചലഞ്ചിനെ പറ്റി അദ്ധ്യാപകനോട് സംസാരിക്കുക.. ചിത്രം എടുക്കുക..
26 അടുത്തുള്ള കോടതിയിൽ ചെന്ന് ഒരു അഭിഭാഷകനെ പരിചയപ്പെടുക.. ചലഞ്ചിനെ പറ്റി സംസാരിക്കുക.. അദ്ദേഹത്തിന് നമ്മുടെ തലമുറക്ക് നൽകാനുള്ള ഒരു ഉപദേശത്തിന്റെ വീഡിയോ എടുക്കുക ചലഞ്ച് നമ്പർ വച്ച് ഷെയർ ചെയ്യുക..
27 തെളിഞ്ഞ വെള്ളമൊഴുകുന്ന ഒരു തോടിന്റെ കരയിൽ നിന്ന് ഒരു സെൽഫി....
28 അടുത്തുള്ള ബസ് സ്റ്റാന്റിൽ ചെന്ന് രണ്ടു ബസ്സിലെ ഡ്രൈവർ കണ്ടക്റ്റർ ക്ലീനർ എന്നിവരെ ഒരുമിച്ച് കണ്ട് ചലഞ്ചിനെ പറ്റി പറഞ്ഞ് അവരോട് സ്‌നേഹപൂർവ്വം വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പങ്കുവെച്ച് അവരോടൊപ്പം ഒരു സെൽഫി എടുക്കുക..
.29 നാട്ടിലെ കൂട്ടുകാരുടെ കൂടെ വൈകുന്നേരം കളിക്കുന്നതിന്റെ ഒരു വീഡിയോ എടുക്കുക... ചലഞ്ച് നമ്പർ വച്ച് പോസ്റ്റുക...

30 അടുത്തുള്ള ആശുപത്രിയിൽ എത്തി അവയവദാനത്തെ കുറിച്ചു മനസിലാക്കി അവയവദാന സമ്മതപത്രം ഒപ്പുവച്ച് കാണിക്കുക...
ചലഞ്ച് ഏറ്റെടുക്കുന്ന ദിവസം മുതൽ 35 ദിവസമാണ് സമയം.. ഏറ്റവും ആദ്യം വിജയികളാവുന്നവർക്കാവും സമ്മാനങ്ങൾ.. ഈ ചലഞ്ച് ഏറ്റെടുക്കുന്നു എന്നു പറഞ്ഞുകൊണ്ട് ഫേസ് ബുക്കിൽ പോസ്റ്റ് ഇടുക കൂടെ സൈബർ വാരിയേഴ്‌സിനെയും അറിയിക്കുക... തുടർന്ന് ഓരോ ലെവലും വിജയിക്കുന്നതിനനുസരിച്ച് സ്വന്തം പ്രൊഫെയിലിൽ
#INSC No. എന്ന ടാഗ് വച്ച് ചെയ്ത കാര്യം മറ്റൊരാൾക്ക് ഉപദ്രവം ഉണ്ടാവാത്ത രീതിയിൽ പോസ്റ്റ് ചെയ്യുക കൂടെ ഞങ്ങളുടെ ഇൻബോക്‌സിലേക്ക് മെസ്സേജും അയക്കുക...

മരണഗെയിമായ ബ്ലൂ വെയിൽ ചലഞ്ച് ഏറ്റെടുക്കാനുള്ള മണ്ടത്തരം കാണിച്ചവരെപ്പോലെയല്ലാതെ തന്റേടമുള്ള നന്മയുള്ള ഈ ചലഞ്ച് ഏറ്റെടുത്ത് വിജയിക്കാൻ ധൈര്യമുള്ളവരുണ്ടോന്ന് നോക്കാം... മത്സരിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ പേർ സമ്മാനങ്ങളുമായി കൂടെ കൂടുമെന്ന് വിശ്വസിക്കുന്നു...
ഈ ചലഞ്ചുമായി ബന്ധപ്പെട്ട എല്ലാ അപ്‌ഡേറ്റുകളും ഈ പോസ്റ്റിനു താഴെയുള്ള കമന്റുകളിൽ കേരള സൈബർ വാരിയേഴ്സ്സും ഞാനും ചേർന്ന് രേഖപ്പെടുത്തുന്നതാണ്... സമ്മാനം എന്താണെന്ന ചോദ്യം ചോദിക്കണ്ട.. ഏതെങ്കിലും ഒരു വ്യക്തിയെങ്കിലും ഏറ്റെടുത്ത് പൂർത്തീകരിച്ചാൽ അയാൾക്ക് തീർച്ചയായും മികച്ച സമ്മാനം തന്നെ തന്നിരിക്കും.. കൂടുതൽ സമ്മാനങ്ങൾ സ്‌പോൺസർ ചെയ്യാൻ താൽപര്യമുള്ളവർക്കും പോസ്റ്റിനടിയിൽ കമന്റു ചെയ്യാം... സമ്മാനം എന്നതിലുപരി ഇനിയും നമ്മുടെ തലമുറ ചെന്നു ചാടാനിടയുള്ള ബ്ലൂ വെയിൽ പോലെയുള്ള കുടുക്കുകളിൽ നിന്നും രക്ഷിക്കാനുള്ള ഒരു മുന്നറിയിപ്പ് എന്ന രീതിയിൽ ഇതിനെ സമീപിക്കുക.. നമ്മുടെ തലമുറ വീടിനെയും വീട്ടുകാരെയും നാടിനെയും നാട്ടുകാരെയും പ്രകൃതിയെയും ബന്ധങ്ങളെയും മൂല്യങ്ങളെയും അറിഞ്ഞു വളരട്ടേ... അതിനുള്ള പ്രോത്സാഹനമാകട്ടേ ഈ ചലഞ്ച്..!
ഇത് നമ്മളെല്ലാവരും ചേർന്ന് ചെയ്യുന്ന ഒരു ശ്രമവും ബോധവൽകരണവുമാണ്... ഏതു പ്രായത്തിലുമുള്ള ആർക്കും ഈ ചലഞ്ച് ഏറ്റെടുക്കാം വിജയികളാവുന്നവർക്ക് പ്രതീക്ഷകൾക്കപ്പുറത്തുള്ള നേട്ടങ്ങൾ തീർച്ചയാണ്.. ഏറ്റവും ആദ്യം മുഴുവൻ ടാസ്‌കും ഭംഗിയായി ആത്മാർത്ഥതയോടെ പൂർത്തീകരിക്കുന്നയാളാവും വിജയി.. കൂടുതൽ വിജയികളെ സ്‌പോൺസേർസ്സിന്റെ ലഭ്യതക്കനുസരിച്ച് പ്രഖ്യാപിക്കും.. ചലഞ്ച് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ദിവസം മെസ്സേജ് അയക്കുക.. പിന്നീടുള്ള 35 ദിവസം നിങ്ങളുടേതാണ്... നിങ്ങളുടെ ജീവിതത്തിലെ വെളിച്ചമാകട്ടേ ഈ ദിനങ്ങൾ... ആശംസകൾ...
ഈ ചലഞ്ച് പരമാവധി ഷെയർ ചെയ്യുക...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP