Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഗസ്റ്റ് റോളാണത്രേ...! പടം മുഴുവൻ അഭിനയിച്ചവർക്ക് കിട്ടാത്ത കയ്യടി വാങ്ങിയ ഗസ്റ്റ് റോളുകൾ കാണാത്തതുകൊണ്ട് തോന്നുന്നതാണ് സർ.. നാസിക്കിലെ നോട്ടടിക്കുന്ന പ്രസ്സുണ്ടല്ലോ..കമ്മട്ടം, അതെടുത്തുകൊണ്ടുവന്ന് തൂക്കിയാലും തരൂർ ഇരിക്കുന്ന തട്ട് താണുതന്നെ ഇരിക്കും.. സാറേ...രാജസ്ഥാൻ മരുഭൂമിയിലേക്ക് മണല് കേറ്റി വിടല്ലേ... നെൽസൺ ജോസഫ് എഴുതുന്നു

ഗസ്റ്റ് റോളാണത്രേ...! പടം മുഴുവൻ അഭിനയിച്ചവർക്ക് കിട്ടാത്ത കയ്യടി വാങ്ങിയ ഗസ്റ്റ് റോളുകൾ കാണാത്തതുകൊണ്ട് തോന്നുന്നതാണ് സർ.. നാസിക്കിലെ നോട്ടടിക്കുന്ന പ്രസ്സുണ്ടല്ലോ..കമ്മട്ടം, അതെടുത്തുകൊണ്ടുവന്ന് തൂക്കിയാലും തരൂർ ഇരിക്കുന്ന തട്ട് താണുതന്നെ ഇരിക്കും..  സാറേ...രാജസ്ഥാൻ മരുഭൂമിയിലേക്ക് മണല് കേറ്റി വിടല്ലേ... നെൽസൺ ജോസഫ് എഴുതുന്നു

നെൽസൺ ജോസഫ്

രൂരിനെ ആദ്യമായി ശ്രദ്ധിക്കുന്നത് പതിനഞ്ച് മിനിറ്റുള്ള ഒരു ചെറിയ വീഡിയോയിലാണ്. ' Why Britain owes India Reparations ' അതായിരുന്നു ആ വീഡിയോയുടെ തലക്കെട്ട്. എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് ബ്രിട്ടൻ നഷ്ടപരിഹാരം നൽകേണ്ടതെന്ന് അവരുടെ തന്നെ ഭാഷയിൽ ഏതാണ്ട് വലിച്ച് കീറി ഒട്ടിക്കുക എന്ന തരത്തിൽ പറഞ്ഞ് നിർത്തുന്ന തരൂരിനെ.

വിശ്വ പൗരൻ എന്ന വാക്ക് ശ്രദ്ധിച്ച് തുടങ്ങുന്നത് അങ്ങനെയാണ്. ' ശശി തരൂർ വിശ്വപൗരനെന്നും ഞങ്ങളൊക്കെ സാധാരണ പൗരന്മാർ ' എന്നും എംപി കെ. മുരളീധരൻ പറഞ്ഞുവെന്ന് വാർത്തയിൽ വായിച്ചു. പരിഹസിച്ച് പറഞ്ഞതാണെങ്കിലും അതിലൊരു വാസ്തവമുണ്ട്. എന്തുകൊണ്ട് ബ്രിട്ടൻ ഇന്ത്യയോട് കടപ്പെട്ടിരിക്കുന്നുവെന്ന പ്രസംഗവും മുപ്പത് ഡിഗ്രിയിൽ ചാവുന്ന വൈറസും തമ്മിൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും വാട്‌സാപ് യൂണിവേഴ്‌സിറ്റിയും തമ്മിലുള്ളത്ര അന്തരമുണ്ട്.

മനസറിഞ്ഞ് കയ്യടിക്കാനുള്ള അവസരമുണ്ടാക്കിത്തന്നിട്ടുണ്ട് ഈ കൊറോണക്കാലത്ത് ശശി തരൂരിന്റെ ആ ' ഗസ്റ്റ് റോൾ '. ലോക്ക് ഡൗണിൽ യാത്രാവിമാനമില്ലാതിരുന്ന സമയത്ത് മൂവായിരം ടെസ്റ്റിങ്ങ് കിറ്റുകൾ വ്യക്തിബന്ധങ്ങളും സംഘടനാശക്തിയും ഉപയോഗിച്ച് എത്തിച്ചത്...

ഒരു കോടി രൂപ ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിന് ടെസ്റ്റിങ്ങ് കിറ്റുകൾ വികസിപ്പിക്കാൻ നൽകിയത്.. ഒൻപതിനായിരത്തിൽ ഒൻപതിനായിരം പി.പി.ഇ കിറ്റുകളും തെർമൽ സ്‌കാനറുകളും അതിഥി തൊഴിലാളികൾക്ക് എത്തിച്ചുകൊടുത്ത സഹായങ്ങളും... എതിർ പാർട്ടിയിൽ എന്ത് നടന്നാലും ഒരിക്കലും അഭിനന്ദിക്കരുത് എന്ന ചിന്തയുള്ളയാളല്ല തരൂർ.

കേരളത്തിന്റെ കോവിഡ് പോരാട്ടത്തെക്കുറിച്ചുള്ള എഴുത്തുകളിലും സംസാരങ്ങളിലും അത് കാണാം. യു.എൻ. വരെയെത്തിയ അനുഭവങ്ങളുടെ ഗുണമെന്ന് വേണമെങ്കിൽ പറയാം.. വിശ്വപൗരത്വത്തിന്റെ മികവ്. കടുത്ത എതിരാളികൾക്ക് പോലും അംഗീകരിച്ചുകൊടുക്കേണ്ടിവന്ന ടൈറ്റിലായിരുന്നു ശശി തരൂർ എംപിയുടെ വിശ്വപൗരൻ എന്നത്. കോവിഡ് സമയത്തെ സമാനതകളില്ലാത്ത പ്രവൃത്തികൾ...പിറകോട്ട് പോയാൽപ്പോലും കാണാം കേന്ദ്രസർക്കാരിനെതിരെ സമയാസമയങ്ങളിലുള്ള കൃത്യമായ നിശിതമായ വിമർശനങ്ങളെ.

സഭാ നടപടികളിൽ ശ്രദ്ധേയമായ പ്രസംഗങ്ങൾ എടുത്ത് കാണിക്കാൻ പറഞ്ഞാൽ അതിൽ ആദ്യ പത്തിലുണ്ടാവും വിവരാവകാശ നിയമത്തിന്റെ പല്ലും നഖവും ഊരുന്നതിനെതിരെയുള്ള തരൂരിന്റെ സമഗ്രമായ പ്രസംഗം.

ഏകസ്വരത്തിൽ സ്തുതിപാടി നിൽക്കുന്നവരുടെ കൂട്ടം ആവരുത് കോൺഗ്രസ് വിരുദ്ധാഭിപ്രായങ്ങൾ തുറന്ന് പറയാൻ സ്വാതന്ത്ര്യമുള്ള ഒരു പാർട്ടിയിൽ ശശി തരൂർ കത്തെഴുതിയാലും ഇനി രാഹുൽ ഗാന്ധിയെ തുറന്ന് വിമർശിച്ചാലും അതൊരു സ്വഭാവികമായ കാര്യമാണ്, അല്ലെങ്കിൽ അങ്ങനെയാവണം കോൺഗ്രസ്.

ഗസ്റ്റ് റോളാണത്രേ... പടം മുഴുവൻ അഭിനയിച്ചവർക്ക് കിട്ടാത്ത കയ്യടി വാങ്ങിയ ഗസ്റ്റ് റോളുകൾ കാണാത്തതുകൊണ്ട് തോന്നുന്നതാണ് സർ.. നാസിക്കിലെ നോട്ടടിക്കുന്ന പ്രസ്സുണ്ടല്ലോ..കമ്മട്ടം. അതെടുത്തുകൊണ്ടുവന്ന് തൂക്കിയാലും തരൂരിരിക്കുന്ന തട്ട് താണുതന്നെ ഇരിക്കും. സാറേ...രാജസ്ഥാൻ മരുഭൂമിയിലേക്ക് മണല് കേറ്റി വിടല്ലേ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP