Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലേഡി മൗണ്ട് ബാറ്റണിനെ ചും:ബിക്കാൻ പോകുന്ന നെഹ്‌റു; ഒരു സ്ത്രീയെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന നെഹ്‌റു; നെഹ്റുവിന്റെ കവിളിൽ ചും:ബിക്കുന്ന സ്ത്രീ; ഇടിച്ചുതാഴ്‌ത്താൻ പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ വ്യാജമോ? ഫാക്ട് ചെക്കുമായി ഡോ.ഷാനവാസ് എ ആർ

ലേഡി മൗണ്ട് ബാറ്റണിനെ ചും:ബിക്കാൻ പോകുന്ന നെഹ്‌റു; ഒരു സ്ത്രീയെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന നെഹ്‌റു;  നെഹ്റുവിന്റെ കവിളിൽ ചും:ബിക്കുന്ന സ്ത്രീ; ഇടിച്ചുതാഴ്‌ത്താൻ പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ വ്യാജമോ? ഫാക്ട് ചെക്കുമായി ഡോ.ഷാനവാസ് എ ആർ

ഡോ.ഷാനവാസ് എ ആർ

സംഘ മിത്രങ്ങൾ ഓടി നടന്ന് ചരിത്രം തിരുത്തി കുറിക്കുന്ന തിരക്കിലാണ്. ഒരറ്റത്ത് സവർക്കറെ പോലുള്ളവരെ പുട്ടിയിട്ട് വെളിപ്പിക്കുകയും മറ്റേ അറ്റത്ത് നെഹ്റുവിനെ കരിതേച്ചു കാണിക്കുകയും ചെയ്യുക.

സ്വാതന്ത്ര്യ സമര സമയത്ത് പഴത്തൊലിയിൽ ചവിട്ടി പോലും വീഴാത്തവരെയൊക്കെ ഇപ്പോൾ സ്വാതന്ത്ര്യ സമര സേനാനികൾ ആക്കി സമരത്തിന്റെ തീ ചൂളയിൽ വീണവർ എന്ന രീതിയിൽ പ്രതിഷ്ഠിക്കലാണ് മിത്രങ്ങളുടെ പ്രധാന പരിപാടി.

അതിനൊപ്പം ആണ് നെഹ്റുവിന്റെ ലെഗസിയെ ഇടിച്ചു താഴ്‌ത്തുന്ന പരിപാടിയും.

അങ്ങനെ നെഹ്റുവിനെ കരിവാരി തേക്കാൻ മിത്രങ്ങളും സംഘി ഐടി സെല്ലും അഹോരാത്രം കഷ്ടപ്പെട്ട് ഷെയർ ചെയ്ത ചിത്രങ്ങളുടെ ഫാക്ട് ചെക്കിങ് ആണ് ഈ പോസ്റ്റിൽ.

Image 1. ലേഡി മൗണ്ട് ബാറ്റണിനെ ചുംബിക്കാൻ പോകുന്ന നെഹ്റു. ( നെഹ്റുവിന്റെ റൊമാന്റിക് നിമിഷങ്ങൾ എന്ന ടാഗ് ലൈനോടെ കറങ്ങുന്ന ചിത്രം ).

Image 1 fact check : ഇതേ ചിത്രം History workshop എന്ന വെബ്‌സൈറ്റിലുണ്ട്. ഹോവാർഡ് ബ്രെന്റന്റെ 2013-ലെ നാടകമായ 'ഡ്രോയിങ് ദ ലൈൻ' എന്ന അവലോകന ലേഖനത്തിന്റെ ഭാഗമാണ് ചിത്രം. നാടകം സിറിൽ റാഡ്ക്ലിഫിനെയും 1947 ലെ ഇന്ത്യാ വിഭജനത്തിലെ അദ്ദേഹത്തിന്റെ പങ്കിനെയും കേന്ദ്രീകരിച്ചാണ്. നെഹ്റുവിന്റെ ചരിത്ര കഥാപാത്രങ്ങളും ഇന്ത്യയുടെ അവസാന വൈസ്രോയി-ജനറൽ ലൂയിസ് മൗണ്ട് ബാറ്റന്റെ ഭാര്യയും തമ്മിലുള്ള സാങ്കൽപ്പിക ബന്ധമാണ് നാടകം ചിത്രീകരിക്കുന്നത്.
നെഹ്റുവായി സിലാസ് കാർസണും എഡ്വിന മൗണ്ട് ബാറ്റണായി ലൂയിസ് ബ്ലാക്ക് എന്ന നടിയുമാണ് ചിത്രത്തിൽ . (ഫോട്ടോ എടുത്തത് കാതറിൻ ആഷ്‌മോർ.)
എന്ന് വച്ചാൽ ഈ ചിത്രത്തിൽ ഉള്ളത് നെഹ്റുവല്ല, പകരം സിലാസ് കാർസൻ എന്ന ഒരു നാടക നടനെയാണ് കാണിക്കുന്നത് എന്ന്.

Image 2: എഡ്വിന മൗണ്ട് ബാറ്റണുമായി സിഗരറ്റ് പങ്കിടുന്ന നെഹ്റു.

Image 2 fact check : 2022 ജനുവരി 21 ന് ദി ഹിന്ദു പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട്.

നെഹ്റുവും ശ്രീമതി സൈമണും തമ്മിലുള്ള നിമിഷം പകർത്തിയ ഫോട്ടോഗ്രാഫറായ ഹോമൈ വ്യാരവല്ലയുടെ മരണവാർത്തയാണ് ഈ റിപ്പോർട്ട്.

'ഇന്ത്യയിലെ ആദ്യത്തെ BOAC വിമാനത്തിൽ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ ഭാര്യ ശ്രീമതി സൈമണിനൊപ്പം പ്രധാനമന്ത്രി നെഹ്റു' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
എന്ന് വച്ചാൽ ഈ ചിത്രത്തിൽ ഉള്ളത് എഡ്വിന മൗണ്ട് ബാറ്റൻ അല്ല എന്ന്.

Image 3: നെഹ്റുവിനെ ഒരു സ്ത്രീ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന ചിത്രം. നെഹ്റുവിനെ ഒരു പെർവേർട്ട് ആയും വുമണൈസർ ആയും മുദ്രകുത്തുന്നു.

Image 3 fact check : 'മിസ്റ്റർ നെഹ്റു ലണ്ടൻ എയർപോർട്ടിൽ എത്തുന്നു (1955)' എന്ന തലക്കെട്ടിലുള്ള വീഡിയോ 'British Pathe' എന്ന യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തത് .
വീഡിയോയിലെ 0.27 മാർക്കിൽ നെഹ്റുവിനെ അദ്ദേഹത്തിന്റെ മരുമകൾ നയൻതാര സഹ്ഗൽ കെട്ടിപിടിക്കുന്നത് കാണാം.

എന്ന് വച്ചാൽ ചിത്രത്തിൽ നെഹ്റുവിനെ കെട്ടിപിടിക്കുന്നത് ജവഹർലാൽ നെഹ്റുവിന്റെ സഹോദരി വിജയ ലക്ഷ്മി പണ്ഡിറ്റിന് ജനിച്ച മൂന്ന് പെൺമക്കളിൽ രണ്ടാമത്തെയാളായ നയൻതാര സഹ്ഗൽ ആണ് എന്ന്.
കൂടെ ഉള്ളത് അന്നത്തെ ബ്രിട്ടനിലെ ഇന്ത്യൻ ഹൈകമ്മീഷണർ കൂടി ആയ നെഹ്റുവിന്റെ സഹോദരി വിജയ ലക്ഷ്മി പണ്ഡിറ്റ്.

Image 4: നെഹ്റു ഒരു സ്ത്രീയെ ആലിംഗനം ചെയ്യുന്നതായി കാണിക്കുന്ന ചിത്രം. നെഹ്റു ഒരു പെർവേർട്ടും വുമണൈസറും ആണെന്ന് കാണിക്കുന്നു എന്ന അവകാശവാദത്തോടെയാണ് ഷെയർ ചെയ്തിരിക്കുന്നത്.

Image 4 fact check : 2015 ഓഗസ്റ്റ് 20-ന് ഇന്ത്യൻ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ച ലേഖനം. 'ലോക ഫോട്ടോഗ്രാഫി ദിനം: നെഹ്റു, ഇന്ദിര, മാധുരി എന്നിവരുടെ കാണാത്ത ചിത്രങ്ങൾ ഇന്ത്യൻ എക്സ്പ്രസ് അവതരിപ്പിക്കുന്നു' എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ ഇന്ത്യൻ എക്സ്പ്രസ് ആർക്കൈവിലുള്ള ചിത്രങ്ങളുടെ ഒരു സമാഹാരം അടങ്ങിയിരുന്നു. ഒരു സ്ത്രീയെ ആലിംഗനം ചെയ്യുന്ന നെഹ്റുവിന്റെ ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്, 'ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു തന്റെ സഹോദരി ശ്രീമതി വിജയലക്ഷ്മി പണ്ഡിറ്റിനെ കാണുന്നു.'
എന്ന് വച്ചാൽ ചിത്രത്തിൽ ഉള്ളത് നെഹ്റു തന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനെ കെട്ടിപിടിക്കുന്നതാണ് എന്ന്.

Image 5: നെഹ്റുവിന്റെ കവിളിൽ ഒരു സ്ത്രീ ചുംബിക്കുന്നതാണ് ചിത്രം. ബിജെപി ഐടി സെൽ ഹെഡ് മാളവ്യ ട്വീറ്റ് ചെയ്തതാണിത്.

Image 5 fact check : ഔട്ട്‌ലുക്കിലെ ലേഖനത്തിൽ ഇതേ പറ്റി പറയുന്നു.

1949 ൽ നെഹ്റു അമേരിക്കയിലേക്ക് പോകുന്നതിന് മുൻപ് ഡൽഹി എയർപോർട്ടിൽ വെച്ച് അദ്ദേഹത്തിന്റെ സഹോദരിയും അന്നത്തെ റഷ്യൻ അംബാസഡറുമായ വിജയലക്ഷ്മി പണ്ഡിറ്റ് നെഹ്റുവിനെ കെട്ടിപിടിക്കുന്നതാണ് ചിത്രത്തിൽ.

Image 6: ഒരു ക്ലാസിക്കൽ നർത്തകിയുടെ വസ്ത്രത്തിൽ നിൽക്കുന്ന സ്ത്രീയെ നെഹ്റു തന്നോട് ചേർത്ത് നിർത്തിയിരിക്കുന്ന ചിത്രം .

Image 6 fact check : ഔട്ട്ലുക്കിന്റെ ഒരു ലേഖനം ഈ ചിത്രത്തിന്റെ സത്യാവസ്ഥ വിശദീകരിക്കുന്നു .

അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ ആണ് -- 'നെഹ്റു മൃണാളിനി സാരാഭായിയെ അഭിനന്ദിക്കുന്നു'. നെഹ്റുവിന്റെ കുടുംബ സുഹൃത്തായ അമ്മു സ്വാമിനാഥന്റെ മകൾ മൃണാളിനി ന്യൂഡൽഹിയിൽ മനുഷ്യ എന്ന നൃത്ത നാടകം അവതരിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവിടെ നിന്നാണ് ചിത്രം എടുത്തത്.മൃണാളിനി സാരാഭായി പറഞ്ഞതായി ഔട്ട്ലുക്ക് റിപ്പോർട്ട് ഇങ്ങനെ ഉദ്ധരിക്കുന്നു -- 'അക്കാലത്ത് കഥകളി അംഗീകരിക്കപ്പെട്ടിരുന്നില്ല, അധികമാരും അതിനെ അഭിനന്ദിച്ചിരുന്നില്ല, പ്രത്യേകിച്ച് ഡൽഹിയിൽ. പക്ഷേ, ജവഹർജി പ്രകടനത്തിന് വന്നു, അതിനുശേഷം അദ്ദേഹം എന്നെ കാണാൻ വന്നു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു.'

Image 7: ഒരു കൂട്ടം നർത്തകിമാരുടെ ഇടയിൽ നെഹ്റു നിൽക്കുന്നതായി കാണിക്കുന്ന വൈറൽ ചിത്രം. 'അയാളുടെ കണ്ണുകളിലെ കാമത്തെ നോക്കൂ, ഇത് കണ്ടാൽ ഒരു നായയ്ക്ക് പോലും നാണം തോന്നും' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം നൽകിയിരിക്കുന്നത്.

Image 7 fact check : Flashbak എന്ന വെബ്‌സൈറ്റിൽ ഇതിന്റെ യഥാർത്ഥ ചിത്രമുണ്ട് . അതിൽ നർത്തകർക്കിടയിൽ നെഹ്റു നിൽക്കുന്ന ചിത്രം ഉണ്ടായിരുന്നില്ല.ഫാക്ട് ചെക്കറും ആൾട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈർ 2022 ഒക്ടോബർ 12-ന് ട്വീറ്റിൽ യഥാർത്ഥ ചിത്രം ട്വീറ്റ് ചെയ്തു. എന്ന് വച്ചാൽ ഇത് പക്കാ ഫോട്ടോഷോപ്പ് ആണ് എന്നർത്ഥം.

Image 8: നെഹ്റു ഒരു സ്ത്രീയുടെ നെറ്റിയിൽ എന്തോ പുരട്ടുന്ന ചിത്രം .

Image 8 fact check : ഈ ചിത്രം ഇന്ത്യൻ എക്സ്പ്രസ് വെബ്സൈറ്റിൽ, അതിന്റെ ഫോട്ടോ ആർക്കൈവുകളിൽ ലഭ്യമാണ്.

ജവഹർലാൽ നെഹ്റു അമേരിക്കയുടെ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ ഭാര്യയും പ്രഥമ വനിതയുമായിരുന്ന ജാക്വലിൻ കെന്നഡി ഒനാസിസിന്റെ നെറ്റിയിൽ തിലകം ചാർത്തുന്നതാണ് ചിത്രം.
Dr Shanavas AR

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP