Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

സിംഹത്തിന്റെ മുഖത്ത് ഒരുഎൻ 95 മാസ്‌ക് ഉണ്ട്; സിംഹം പച്ച നിറത്തിലുള്ള സർജിക്കൽ മാസ്‌കെടുത്ത് ഞങ്ങൾക്ക് നീട്ടി: 'നീ മാസ്‌ക് വച്ചില്ലെങ്കിൽ എനിക്ക് കൊറോണ പിടിക്കും, വക്കാടാ മാസ്‌ക്, എന്നിട്ട് വേണം നിന്നെ ഓടിച്ചിട്ട് പിടിക്കാൻ: തുമ്മാരുകുടിയിലെ മാസ്‌കിട്ട സിംഹം: മുരളി തുമ്മാരുകുടിയുടെ കുറിപ്പ്

സിംഹത്തിന്റെ മുഖത്ത് ഒരുഎൻ 95 മാസ്‌ക് ഉണ്ട്; സിംഹം പച്ച നിറത്തിലുള്ള സർജിക്കൽ മാസ്‌കെടുത്ത് ഞങ്ങൾക്ക് നീട്ടി: 'നീ മാസ്‌ക് വച്ചില്ലെങ്കിൽ എനിക്ക് കൊറോണ പിടിക്കും, വക്കാടാ മാസ്‌ക്, എന്നിട്ട് വേണം നിന്നെ ഓടിച്ചിട്ട് പിടിക്കാൻ: തുമ്മാരുകുടിയിലെ മാസ്‌കിട്ട സിംഹം: മുരളി തുമ്മാരുകുടിയുടെ കുറിപ്പ്

മുരളി തുമ്മാരുകുടി

തുമ്മാരുകുടിയിലെ (മാസ്‌കിട്ട) സിംഹം

പ്രതിദിന കേസുകൾ പതിനായിരത്തിനു മുകളിൽ പോയതിന് ശേഷം കേരളത്തിൽ കൊറോണ കുന്നിറങ്ങുകയാണെന്ന് തോന്നുന്നു. മുൻകരുതലുകൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കുമൊന്നും ഒട്ടും കുറവ് വരുത്താറായില്ലെങ്കിലും അല്പം ആശ്വാസം തോന്നുന്ന കാര്യമാണ്. ഇതൊക്കെ ആലോചിച്ചാണ് ഇന്നലെ കിടന്നത്.

രാത്രിയിൽ സ്വപ്നങ്ങൾ അധികം കാണാറില്ല, പകൽ ആവശ്യത്തിൽ കൂടുതൽ കാണുന്നതുകൊണ്ടാകണം.
പണ്ടൊന്നും അങ്ങനെയല്ലായിരുന്നു. പരീക്ഷയുടെ ദിവസത്തിൽ ഒന്നും പഠിക്കാതെയാണ് ക്ളാസിൽ എത്തിയതെന്നൊക്കെ സ്വപ്നം കണ്ടിട്ടുണ്ട്. വിഷമിക്കും, ഞെട്ടി എഴുന്നേൽക്കും, സ്വപ്നമാണെന്ന് മനസ്സിലാക്കും, വീണ്ടും കിടന്നുറങ്ങും. അതൊക്കെ പഴയ കാലം.

'ടൗണിൽ എത്തിയപ്പോൾ മുഖത്ത് മാസ്‌കില്ല എന്ന് ആണ് ഞാൻ ഇപ്പോൾ സ്വപ്നം കാണുന്നത്' എന്റെ ചേട്ടൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാസ്‌കുകൾ ഒക്കെ നമ്മുടെ ബോധമനസ്സിനും അപ്പുറത്തേക്ക് കൊത്തിവെക്കപ്പെട്ടു എന്നതിന്റെ സൂചനയാണ്.

ഇന്ന് രാവിലെ വളരെ രസകരമായ സ്വപ്നം കണ്ടാണ് ഉണർന്നത്. ഞാനും മൂത്ത ചേച്ചിയും കൂടി തുമ്മാരുകുടിയിലെ പാടത്തേക്ക് പോവുകയാണ് (പണ്ടൊക്കെ പൂവ് പറിക്കാനും കുളിക്കാനും ഒക്കെയായി അങ്ങനെ ഒരുമിച്ച് പോകാറുണ്ട്). പക്ഷെ ഇത്തവണ താഴെ ഇറങ്ങുമ്പോൾ കാണുന്നത് ഞങ്ങളുടെ ചെറിയ തോടിന് പകരം കെനിയയിലെ മാര നദിയാണ്. എനിക്കത് ഒറ്റയടിക്ക് മനസ്സിലായി. മൃഗങ്ങൾ ഒക്കെ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പായി, ഞാൻ പക്ഷെ ചേച്ചിയോട് പറഞ്ഞില്ല. കുനിഞ്ഞു രണ്ടു കല്ലെടുത്ത് കയ്യിൽ വച്ചു. എന്തിനാണെന്നൊക്കെ ചേച്ചി ചോദിക്കുന്നുണ്ട്. 'ഏയ് ചുമ്മാ' എന്ന് ഞാനും.
നോക്കുമ്പോൾ ദൂരെ ഒരു കടുവയുടെ കുട്ടി വെള്ളത്തിൽ മീൻ പിടിച്ച് രസിക്കുന്നു. അത് കണ്ടതോടെ ചേച്ചിക്ക് കാര്യം മനസ്സിലായി. ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു.

അപ്പോൾ അവിടെ ഒരു സിംഹം. ഞാൻ ചേച്ചിയുടെ മുന്നിൽ കയറി നിന്നു. എന്നിട്ട് കുനിഞ്ഞിരുന്ന് സിംഹത്തെ നേർക്ക് നേർ നോക്കി. (ഒരു സിംഹം നേരെ വന്നാൽ കുനിഞ്ഞിരുന്ന് അതിന് നേർക്ക് നേർ നോക്കണമെന്ന് മസായിലെ മാര വംശജനായ ഒരു ഗൈഡ് പറഞ്ഞ ഓർമ്മയുണ്ട്)

കല്ല് വച്ച് എറിയണോ അതോ ഓടി രക്ഷപെടണമോ എന്നാണ് ചിന്ത, അപ്പോൾ ആണ് അത് സംഭവിക്കുന്നത്.
സിംഹം രണ്ടുകാലിൽ എഴുന്നേറ്റ് നിന്നു. സിംഹത്തിന്റെ മുഖത്ത് ഒരു N-95 മാസ്‌ക് ഉണ്ട്. സിംഹം പച്ച നിറത്തിലുള്ള സർജിക്കൽ മാസ്‌കെടുത്ത് ഞങ്ങൾക്ക്
നീട്ടി,

'നീ മാസ്‌ക് വച്ചില്ലെങ്കിൽ എനിക്ക് കൊറോണ പിടിക്കും, വക്കാടാ മാസ്‌ക്, എന്നിട്ട് വേണം നിന്നെ ഓടിച്ചിട്ട് പിടിക്കാൻ'

'അപ്പൊ നിങ്ങൾക്ക് മാത്രം എന്താ ഈ N-95, ഞാൻ ധൈര്യം സംഭരിച്ചു ചോദിച്ചു'

'ഇന്ത്യയിൽ മൊത്തം വായു മലിനീകരണമാണെന്ന് ട്രംപ് പറഞ്ഞത് നീ കേട്ടില്ലേ, അതുകൊണ്ട് പോന്നപ്പോൾ N95 കുറച്ചു വാങ്ങി. ഇതാകുമ്പോൾ കൊറോണയെയും വായു മലിനീകരണത്തെയും ഒരുമിച്ച് തടയും'

സിംഹത്തിന്റെ കയ്യിൽ നിന്നും മാസ്‌ക് വാങ്ങിയത് മാത്രം ഓർമ്മയുണ്ട്, പിന്നെ ഓടിയോ കല്ലുവച്ചെറിഞ്ഞോ എന്നൊന്നും ഓർമ്മയില്ല.കൊറോണ വൈറസ് കുന്നിറങ്ങി പോയാലും ഈ മാസ്‌കും കൊറോണയും ഒക്കെ കുറച്ചു നാൾ നമ്മുടെ മനസ്സിലുണ്ടാകും എന്ന് എഴുന്നേറ്റപ്പോൾ മനസ്സിലായി.

മുരളി തുമ്മാരുകുടി

(സ്വപ്നം വിശകലനം ചെയ്യുന്നവരുടെ ശ്രദ്ധക്ക്. ഇതിനെ പഴയ സിംഹ ലേഖനവും ആയി കൂട്ടി വായിക്കേണ്ട, എന്നെ ഓടിച്ചത് ആൺ സിംഹം ആണ്, സിംഹിയല്ല)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP