വുഹാനിലും ലൊംബാർഡിയിലും ലണ്ടനിലും ന്യൂയോർക്കിലും ഡൽഹിയിലും ഒക്കെ നിറഞ്ഞാടിയ കൊറോണ സീരീസ് കേരളത്തിലും എത്തിയിരിക്കുന്നു; മരണ സംഖ്യ രണ്ടക്കത്തിൽ നിന്ന് മൂന്നും, പിന്നെ നാലും ആകും; മരിച്ചവരെ സംസ്കരിക്കാൻ നമ്മൾ ബുദ്ധിമുട്ടും; ആരോഗ്യ പ്രവർത്തകർ ക്ഷീണിക്കും, പലരും മരിക്കും; നേതൃത്വ നിരയിലുള്ളവർക്ക് തന്നെ രോഗം ഉണ്ടാകും, ആത്മവിശ്വാസം കുറയും, ജനം പേടിക്കും: കൊറോണ യുദ്ധം പടിവാതിൽക്കൽ എത്തുമ്പോൾ; മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
ചൈനയിലാണ് ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത്. ഇന്ന്, 2020 ജൂലൈ 21ന് ചൈനയിലെ കേസുകളുടെ എണ്ണം 83,693, മരിച്ചവരുടെ എണ്ണം 4634. (worldometer വിവരമാണ്. ഓരോ വെബ്സൈറ്റിലും ചെറിയ വ്യത്യാസങ്ങൾ കാണും. പൊതുവിലുള്ള സ്ഥിതി ഇതാണ്). ഇന്നിപ്പോൾ ലോകത്ത് 26 ആണ് ചൈനയുടെ സ്ഥാനം. ഇറ്റലിയാണ് രണ്ടാമത് വാർത്തകളിൽ നിറഞ്ഞത്. അവിടെ ഉണ്ടായ കേസുകളുടെ എണ്ണം 244,624, മരണം 35,038. ഇപ്പോൾ പതിനഞ്ചാം സ്ഥാനം.
പിന്നീട് ശ്രദ്ധാ കേന്ദ്രമായത് യുണൈറ്റഡ് കിങ്ഡം ആണ്. രാജ്യം അടച്ചിടേണ്ട കാര്യമില്ല എന്നാണ് അവർ ആദ്യമേ തീരുമാനിച്ചത്. കേസുകളുടെ എണ്ണം കൂടിയപ്പോൾ അത് മാറ്റി. മൊത്തം കേസുകളുടെ എണ്ണം 295,372, മരണ സംഖ്യ 45,312. ഇപ്പോൾ പത്താം സ്ഥാനം.
ഒരു കാരണവശാലും ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ല എന്ന് പറഞ്ഞ സ്വീഡൻ ആണ് പിന്നീട് വാർത്തയിൽ നിറഞ്ഞത്. ഇന്ന് അവിടെ 78,048 കേസുകൾ, മരണം 5,639. ഇരുപത്തി ഏഴാം സ്ഥാനത്ത്. കോവിഡ് എന്ന് പറഞ്ഞാൽ ഒരു ഫ്ളൂ പോലെ ആണെന്ന് ചിന്തിച്ച നേതൃത്വമുള്ള അമേരിക്കയിൽ പിന്നീട് കേസുകളുടെ എണ്ണം 3,961,556, മരണം 143,885. ലോകത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഈ പ്രദേശങ്ങളിൽ ഒക്കെ കൊറോണ നിറഞ്ഞാടുമ്പോൾ രോഗവ്യാപനത്തെ അടിച്ചു പരത്തിയാണ് കേരളം ലോകശ്രദ്ധ നേടിയത്. നമുക്ക് ശേഷം ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഇടങ്ങളിലെല്ലാം എണ്ണം ഒന്നിൽ നിന്നു പത്തും, പത്തിൽ നിന്ന് നൂറും, നൂറിൽ നിന്ന് ആയിരവും പതിനായിരവും ലക്ഷവും ആയപ്പോഴും നമ്മൾ ഒച്ചിഴയുന്നതു പോലെ പതുക്കെയാണ് ആയിരത്തിൽ പോലും എത്തിയത്. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. ആയിരം രണ്ടായിരമായി, രണ്ടായിരം അയ്യായിരമായി, അയ്യായിരം പതിനായിരമായി.
ഈ രോഗത്തിന്റെ പ്രത്യേകത അറിയാവുന്ന ആർക്കും ഇതിൽ അതിശയമില്ല. രോഗത്തെ തടഞ്ഞു നിർത്തുന്നതാണ് വർത്തയാകുന്നത്. ആദ്യകാലത്ത് ഫലപ്രദമായി രോഗവ്യാപനം തടഞ്ഞു നിർത്തുന്നതിൽ വിജയിച്ച കേരളം പിന്നോട്ട് പോയതാണ് ഇനി വർത്തയാകാൻ പോകുന്നത്. കേരളത്തിന്റെ ഇരട്ടി ജനസംഖ്യയുള്ള യു കെ യിൽ കേസുകളുടെ എണ്ണം മൂന്നു ലക്ഷമായപ്പോൾ കേരളത്തിലെ കേസുകളുടെ എണ്ണം ഒന്നരലക്ഷം ആയാൽ അതിലെന്താണ് ആഗോള വാർത്താ മൂല്യം?. ഡൽഹിയിൽ മരണം മൂവായിരം കവിഞ്ഞു, പക്ഷെ അവിടുത്തെ ജനസംഖ്യ കേരളത്തിലേതിനേക്കാൾ താഴെയാണ്. അപ്പോൾ നാളെ കേരളത്തിൽ അയ്യായിരം പേർ മരിച്ചാൽ അത് കേൾക്കുന്നവർ എന്തിന് അത്ഭുതപ്പെടണം?. ബ്രസീലിൽ എത്ര ആളുകൾ മരിക്കുന്നുണ്ടെന്ന് നമ്മൾ ശ്രദ്ധിക്കുന്നുണ്ടോ?. കേരളത്തിൽ മരിക്കുന്നവർ നമുക്ക് അച്ഛനും അമ്മയും സഹോദരരനും സഹപ്രവർത്തകയും സുഹൃത്തുക്കളും ഒക്കെയാകാം. പക്ഷെ ഇവർ ഓരോരുത്തരും ലോകത്തിന് വ്യക്തികളല്ല, അക്കങ്ങൾ ആണ്. അത് തന്നെ ഇന്ത്യയുടെ മൊത്തം അക്കങ്ങൾക്കുള്ളിൽ എവിടെയോ കിടക്കുന്ന ഒന്ന്.
ഈ കൊറോണ രോഗത്തിന്റെ ഒരു വലിയ പ്രത്യേകത ദൂരെ നിന്നും വരുന്ന തിരമാലപോലെയാണ് ഇത്. മാസങ്ങളുടെ മുന്നറിയിപ്പ് ഉണ്ട്. ഈ രോഗം മൂലം ചൈനയിൽ എന്താണ് സംഭവിച്ചത്, അവർ എന്താണ് ചെയ്തത് എന്നെല്ലാം ഇറ്റലിക്ക് അറിയാം, ഇറ്റലി ചെയ്തത് യു കെ ക്ക് അറിയാം, യു കെ ചെയ്തത് അമേരിക്കയ്ക്ക് അറിയാം. മറ്റുള്ളവർ എന്താണ് ചെയ്യുന്നതെന്ന് എല്ലാവർക്കും കാണാം, അറിയാം. വേണമെങ്കിൽ മുൻകരുതലെടുക്കാം. പക്ഷെ എന്തുകൊണ്ടോ ഓരോ രാജ്യവും സംസ്ഥാനവും ഭൂഖണ്ഡവും 'ഇതൊന്നും നമ്മളെ ബാധിക്കുന്ന പ്രശ്നമല്ല' എന്ന മട്ടിൽ നോക്കി നിൽക്കുന്നു. അമേരിക്കയിൽ തന്നെ ന്യൂ യോർക്കിൽ രണ്ടുമാസം മുൻപ് വലിയ വെല്ലുവിളികൾ ഉണ്ടായപ്പോഴും ഫ്ളോറിഡ അത് അവരെ ബാധിക്കുന്ന പ്രശ്നമല്ല എന്ന മട്ടിൽ നോക്കിയിരുന്നു. ഇന്നിപ്പോൾ ന്യൂ യോർക്കിലെ കാഴ്ചകൾ ഫ്ളോറിഡയിൽ ആവർത്തിക്കുന്നു.
കേരളത്തിന്റെ കാര്യവും ഭിന്നമല്ല. വുഹാനിലും ലൊംബാർഡിയിലും ലണ്ടനിലും ന്യൂയോർക്കിലും ഡൽഹിയിലും ഒക്കെ നിറഞ്ഞാടിയ കൊറോണ സീരീസ് കേരളത്തിലും എത്തിയിരിക്കുന്നു. ഇതിനെ തടയാൻ നമ്മൾ നന്നായി ശ്രമിച്ചു, ആദ്യകാലങ്ങളിൽ ഏറെ വിജയിച്ചു. ഈ കാലഘട്ടത്തിൽ ലോകം ഈ രോഗത്തെ കൂടുതൽ അറിഞ്ഞു. അത് നമ്മുടെ ആരോഗ്യപ്രവർത്തകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. ടെസ്റ്റിങ് മുതൽ ആശുപത്രി സംവിധാനങ്ങൾ വരെ ഒരുക്കാൻ നമുക്ക് കൂടുതൽ സമയം ലഭിച്ചു. യുദ്ധം നമ്മുടെ മുറ്റത്തെത്തുന്പോൾ മാർച്ചിലേതിനേക്കാൾ വലിയ തയ്യാറെടുപ്പിലാണ് നമ്മൾ. അത്രയും ആശ്വസിക്കാനുണ്ട്.
പക്ഷെ എത്ര ശ്രമിച്ചിട്ടും യുദ്ധം നമ്മുടെ മുറ്റത്ത് എത്തിക്കഴിഞ്ഞു. ഇനി മറ്റു സ്ഥലങ്ങളിൽ കണ്ട കാഴ്ചകൾ ഒക്കെ നമ്മൾ നമ്മുടെ ചുറ്റും കാണാൻ തുടങ്ങും പ്രാദേശികമായെങ്കിലും ആശുപത്രി കിടക്കളുടെ എണ്ണത്തേക്കാൾ കൂടുതൽ രോഗികൾ ഉണ്ടാകുന്നത് നാം കാണേണ്ടി വരും. രോഗമുള്ളവർ ഗുരുതരമല്ലെങ്കിൽ വീട്ടിൽ ഇരുന്നാൽ മതി എന്ന് നാം ചിന്തിക്കും. മരണ സംഖ്യ രണ്ടക്കത്തിൽ നിന്ന് മൂന്നും, പിന്നെ നാലും ആകും. മരിച്ചവരെ സംസ്കരിക്കാൻ നമ്മൾ ബുദ്ധിമുട്ടും.
ആരോഗ്യ പ്രവർത്തകർ ക്ഷീണിക്കും, പലരും മരിക്കും. നേതൃത്വ നിരയിലുള്ളവർക്ക് തന്നെ രോഗം ഉണ്ടാകും, ആത്മവിശ്വാസം കുറയും.
ജനം പേടിക്കും.
മലയാളികൾക്ക് പ്രത്യേക ഇമ്മ്യൂണിറ്റിയോ കേരളത്തിന്റെ കാലാവസ്ഥക്ക് പ്രത്യേകതയോ ഇല്ലെന്ന് നമുക്ക് വ്യക്തമാകും.
കൊറോണ എന്നത് ഒരു രാഷ്ട്രീയവിഷയമല്ല ആരോഗ്യവിഷയമാണെന്ന് എല്ലാവർക്കും ഉറപ്പാകും.
ആധുനിക ശാസ്ത്രത്തിനല്ലാതെ ആർക്കും നമ്മളെ രക്ഷിക്കാൻ പറ്റില്ലെന്ന് നാം മനസ്സിലാക്കും
ആരോഗ്യപ്രവർത്തകർ പറയുന്ന നിർദ്ദേശങ്ങൾ ആളുകൾ അക്ഷരം പ്രതി അനുസരിക്കും.
അനാവശ്യ വിവാദങ്ങൾ ഇല്ലാതാകും.
സമരവും കൂട്ടം കൂടലും മാറ്റിവയ്ക്കും.
കൊറോണ കേസുകളുടെ എണ്ണം കുറയും. ജനജീവിതം പതുക്കെ തിരിച്ചു വരും,
ആളുകൾ പുറത്തിറങ്ങും, കൂട്ടം കൂടും.
പിന്നെ മരിച്ചവരുടെ കണക്കെടുപ്പാകും, മരണത്തിന് ആരാണ് ഉത്തരവാദി എന്നാകും,
വീണ്ടും സമരം വരും.
വീണ്ടും രാഷ്ട്രീയം വരും,
വീണ്ടും കൊറോണ വരും,
വീണ്ടും ആളുകൾ മരിക്കും
.
വാക്സിൻ വരുന്നത് വരെ ഈ സീനുകൾ 'പാലുകാച്ചൽ - ഓപ്പറേഷൻ' എന്ന നിലയിൽ മാറിമാറി കാണിച്ചുകൊണ്ടിരിക്കും.
'ഉന്മാദം എന്നാൽ ഒരേ കാര്യം വീണ്ടും വീണ്ടും ചെയ്തിട്ട് അതിന് വ്യത്യസ്ത ഫലങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതാണ്' എന്ന് പ്രശസ്തമായ ഒരു ചൊല്ലുണ്ട് (Insanity Is Doing the Same Thing Over and Over Again and Expecting Different Results). ഐൻസ്റ്റീന്റെ ആണെന്ന് പറയുന്നു. തൽക്കാലം നമ്മൾ ആ മനസികാവസ്ഥയിലാണ്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഞാൻ ഈ വിഷയത്തിൽ എഴുതി തുടങ്ങിയതാണ്. കൊറോണയുടെ ഓരോ ഘട്ടങ്ങളും എങ്ങനെയായിരിക്കും എന്ന് ലോകത്തെവിടെനിന്നുമുള്ള പാഠങ്ങൾ നമ്മുടെയെല്ലാം ഫോണിൽ എത്തിയതാണ്. ഇനിയിപ്പോൾ അത്തരം മുന്നറിയിപ്പുകളുടെ ആവശ്യമില്ല. സുനാമി വീട്ടുമുറ്റത്ത് എത്തിക്കഴിയുന്പോൾ എല്ലാവർക്കും അത് സുനാമിയാണെന്ന് മനസ്സിലാകും. ഓടിപ്പോകാൻ സമയമോ സുരക്ഷിതമായിരിക്കാൻ സ്ഥലമോ ഉണ്ടായിരിക്കില്ല എന്ന് മാത്രം. അവിടെ 'മുൻ' അറിയിപ്പിന് പ്രസക്തിയില്ല.
എങ്ങനെയാണ് നമ്മൾ ഇവിടെ എത്തിയത് എന്നതിനെപ്പറ്റി നമുക്ക് ഓരോരുത്തർക്കും അഭിപ്രായമുണ്ടാകും. അത് പൊതുവിൽ നമ്മുടെ രാഷ്ട്രീയത്തിന്റെ ചായ്വ് അനുസരിച്ചായിരിക്കും. നമ്മുടെ ചിന്തകൾ എന്താണെങ്കിലും അതിനും ഇനി പ്രസക്തിയില്ല. പുലി വീട്ടിൽ കയറിക്കഴിഞ്ഞാൽ ആരാണ് പുലിയെ വീട്ടിൽ കയറ്റിയതെന്ന താത്വികമായ അവലോകനത്തിന് എന്ത് പ്രസക്തി ?. തടി രക്ഷിക്കുക, അത്ര തന്നെ. കഴിഞ്ഞ ദിവസം പറഞ്ഞത് പോലെ റോളർ കോസ്റ്ററിന്റെ വേഗത കൂടുകയാണ്, പിടിച്ചിരിക്കുക. തീർച്ചയായും കുറച്ചു നാൾ കഴിയുമ്പോൾ ഇതിന്റെ വേഗത കുറയും, മിക്കവാറും പേർ റൈഡിൽ നിന്നും പുറത്തിറങ്ങും. നമ്മളുംഅതിലുണ്ടാകുമെന്ന് പ്രത്യാശിക്കുക. അത് കഴിഞ്ഞാൽ ബാക്കിയുള്ളവർക്ക് ശാസ്ത്രീയവും രാഷ്ട്രീയവുമായ അവലോകനത്തിന് സമയമുണ്ട്, ഉണ്ടാകും, ഉണ്ടാകണം.
#സുരക്ഷിതരായിരിക്കുക.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്