1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

സുനാമി വരുന്നു എന്നുകേട്ടാൽ നാട്ടുകാരെ തീരങ്ങളിൽ നിന്ന് ഒഴിപ്പിക്കും; കടൽ ക്ഷോഭിക്കുമെന്നറിഞ്ഞാൽ കടലിലേക്ക് ആളെ വിടാതെയാകും; മൂന്നോ നാലോ പ്രാവശ്യം ഇത് ആവർത്തിക്കുമ്പോൾ ജനങ്ങൾ മുന്നറിയിപ്പ് കാര്യമാക്കാതെയാകും; അതോടെ ദുരന്ത ലഘൂകരണം എന്നത് പ്രഹസനമായി മാറും; ഇത് സംഭവിക്കുമെന്ന് ഉറപ്പാണ്; 2017 ദുരന്തങ്ങളുടെ ബാക്കിപത്രം! മരുളീ തുമ്മാരുകുടി എഴുതുന്നു

December 26, 2017 | 07:28 AM IST | Permalink



സുനാമി വരുന്നു എന്നുകേട്ടാൽ നാട്ടുകാരെ തീരങ്ങളിൽ നിന്ന് ഒഴിപ്പിക്കും; കടൽ ക്ഷോഭിക്കുമെന്നറിഞ്ഞാൽ കടലിലേക്ക് ആളെ വിടാതെയാകും; മൂന്നോ നാലോ പ്രാവശ്യം ഇത് ആവർത്തിക്കുമ്പോൾ ജനങ്ങൾ മുന്നറിയിപ്പ് കാര്യമാക്കാതെയാകും; അതോടെ ദുരന്ത ലഘൂകരണം എന്നത് പ്രഹസനമായി മാറും; ഇത് സംഭവിക്കുമെന്ന് ഉറപ്പാണ്; 2017 ദുരന്തങ്ങളുടെ ബാക്കിപത്രം! മരുളീ തുമ്മാരുകുടി എഴുതുന്നു

മുരളീ തുമ്മാരുകുടി

2004 ഡിസംബർ ഇരുപത്തിയാറ് ദുരന്തങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മനുഷ്യൻ കണ്ട ഏറ്റവും വലിയ ദുരന്തമായ സുനാമി ഇന്ത്യൻ മഹാസമുദ്രത്തിൽ ആഞ്ഞടിച്ചത് അന്നാണ്. ഇന്ത്യൻ മഹാസമുദ്രത്തിന് ചുറ്റുമുള്ള ഇൻഡോനേഷ്യ മുതൽ സോമാലിയ വരെയുള്ള പതിനാറ് രാജ്യങ്ങളെ അത് ബാധിച്ചു. 2,60,000 ഓളം ആളുകൾ മരിച്ചു. പ്രകൃതി, അതിന്റെ രൗദ്രഭാവം പുറത്തടുക്കുമ്പോൾ അതെത്ര ഭീതിതമാണെന്നും, മനുഷ്യൻ എത്ര നിസ്സഹായർ ആണെന്നും നമ്മുടെ തലമുറയെ കൂടി അത് കാണിച്ചുതന്നു.

ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമായിരുന്ന ഇന്തോനേഷ്യയിൽ നിന്നും ആയിരക്കണക്കിന് അകലെ ആയിരുന്നെങ്കിലും കേരളത്തിന്റെ തീരത്തും സുനാമി എത്തി. ഈ നൂറ്റാണ്ടിലെ മാത്രമല്ല, സ്വതന്ത്ര കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായി അത് മാറുകയും ചെയ്തു. ഒറ്റ ദിവസം പാറശ്ശാല മുതൽ വൈപ്പിൻ വരെയുള്ള പ്രദേശത്ത് കടൽ കടൽ കയറി 172 ജീവനെടുത്തു. ഇന്ത്യയിൽ മൊത്തം മരണസംഖ്യ ആയിരക്കണക്കിനായിരുന്നു , ഏറ്റവും കൂടുതൽ തമിഴ് നാട്ടിലും.

ഇന്ത്യയിലെ ദുരന്തനിവാരണ രംഗത്തെ ആകമാനം സുനാമി മാറ്റിമറിച്ചു. ഒരു വർഷത്തിനകം ദുരന്ത നിവാരണത്തിനായി പാർലമെന്റ് പുതിയ നിയമം കൊണ്ടുവന്നു. (Disastar Management Act). പുതിയ ദേശീയ ദുരന്ത നിവാരണ അഥോറിറ്റി, ദേശീയ ദുരന്ത നിവാരണ സേന, ദുരന്ത നിവാരണ ഫണ്ട്, ദുരന്ത നിവാരണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിങ്ങനെ ദുരന്ത നിവാരണ രംഗത്ത് സമൂലമായ മാറ്റമുണ്ടായി. ഇതിന്റെ ചുവടുപിടിച്ച് പല മാറ്റങ്ങൾ കേരളത്തിലുമുണ്ടായി.

ഡിസംബർ 26 ദുരന്തങ്ങളുടെ ഓർമ്മ ദിവസമായി ആചരിക്കണമെന്ന് ഞാൻ പറഞ്ഞു തുടങ്ങിയിട്ട് വർഷം പലതായി. 'നല്ല ആശയമാണ്' എന്നൊക്കെ എല്ലാവരും പറയുമെങ്കിലും അതിനപ്പുറമൊന്നും സംഭവിക്കാറില്ല. എന്താണെങ്കിലും ഈ ദിവസം ഞാൻ മറക്കാറില്ല. എല്ലാ ഡിസംബർ 26 നും, ലോകത്ത് ആ വർഷം നടന്ന ദുരന്തങ്ങളെപ്പറ്റി ഞാൻ എഴുതും. സാധാരണഗതിയിൽ എന്റെ ഫേസ്‌ബുക്ക് വായനക്കാരുടെ അപ്പുറത്തേക്ക് ഈ വിഷയം പോകാറില്ല. പക്ഷെ, ഇത്തവണ ഡിസംബറിൽ മലയാളികളുടെ മനസ്സിൽ മുന്നിട്ടുനിൽക്കുന്നത് ഓഖി എന്ന മറ്റൊരു ദുരന്തത്തിന്റെ ഓർമ്മയാണ്. അതിനാൽ അവിടെനിന്നും തുടങ്ങാം.

ദുരന്തം ദുരന്തമാകുന്നത്: ഏതാണ്ട് ഒരു മാസമായി ഓഖി എന്നു പേരിട്ട കൊടുങ്കാറ്റ് കേരളതീരത്ത് കൂടി വീശിയിട്ട്. കേരളതീരത്ത് അതിന്റെ ചെറിയൊരു രൂപമേ എത്തിയുള്ളു. മരണം ഭൂരിഭാഗവും സംഭവിച്ചത് കടലിലാണ്. ഇതുവരെ എൺപതോളം ആളുകൾ മരിച്ചു. കുറെ പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. വള്ളങ്ങളുടെയും ബോട്ടുകളുടെയും മറ്റ് വാഹനങ്ങളുടെയും നഷ്ടവും ഏറെ സംഭവിച്ചു.

ലോകത്ത് നാം കണ്ടിട്ടുള്ള ദുരന്തങ്ങളുടെ വലിപ്പവും തീവ്രതയുമൊക്കെ വെച്ചുനോക്കിയാൽ ഇത് വലിയൊരു കാറ്റോ മരണസംഖ്യയോ അല്ല. ഒറ്റ ദിവസത്തിൽ പതിനാറു രാജ്യങ്ങളിൽ 260000 പേർ മരിച്ച സുനാമിയെക്കുറിച്ച് പറഞ്ഞല്ലോ. 2010-ൽ ഹെയ്ത്തിയിലുണ്ടായ, വെറും മുപ്പത്തിയാറ് സെക്കന്റ് നീണ്ടുനിന്ന ഭൂകമ്പത്തിൽ 215000 ആളുകളാണ് മരിച്ചത്. ഹെയ്ത്തിയുടെ മൊത്തം ജനസംഖ്യ കേരളത്തിന്റെ മൂന്നിലൊന്നേ ഉള്ളുവെന്നതും കൂടി ചേർത്ത് വായിക്കണം. കാറ്റിന്റെ വേഗതയിലും ഓഖി വളരെ ചെറിയതായിരുന്നു. ഫിലിപ്പീൻസിൽ ആഞ്ഞുവീശിയത് മണിക്കൂറിൽ മുന്നൂറു കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള കാറ്റാണ്. മണിക്കൂറിൽ ഇരുന്നൂറ് കിലോമീറ്ററിനും അധികമുള്ള കാറ്റുകൾ കഴിഞ്ഞ പതിറ്റാണ്ടിൽ അനവധിയുണ്ടായിട്ടുണ്ട്.

കേരളത്തിൽ കാറ്റിന്റെ വേഗത കുറവായിരുന്നതുകൊണ്ടോ, അതിൽ മരണസംഖ്യ കുറഞ്ഞതുകൊണ്ടോ ഒന്നും ഓഖി ഒരു ദുരന്തമല്ലാതാകുന്നില്ല. ഐക്യരാഷ്ട്രസഭയുടെ ദുരന്തത്തിന്റെ നിർവ്വചനം തന്നെ 'ചുറ്റുവട്ടത്തുള്ള സംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാൻ പറ്റാത്തതെന്തോ, അതാണ് ദുരന്തം' എന്നാണ്. ദുരന്ത നിവാരണ സംവിധാനങ്ങൾ മെച്ചമായിട്ടുള്ള അമേരിക്കയിൽ ഇരുന്നൂറു കിലോമീറ്ററിന് മേൽ വേഗതയുള്ള കാറ്റുകൾ ഒന്നിനു പിന്നാലെ ഒന്നായി അനുഭവിച്ചിട്ടും, ഒരു ചെറിയ കാറ്റ് അടുത്തുകൂടി പോകുമ്പോഴേക്കും കേരളത്തിലുണ്ടാകുന്ന ഒച്ചപ്പാടുകൾ അവിടെ ഉണ്ടാകാത്തത് സർക്കാരും ജനങ്ങളും മാധ്യമങ്ങളും ഒക്കെ അതിനു തയ്യാറെടുത്തിട്ടുള്ളതിനാൽ ആണ്.. ആ അർത്ഥത്തിൽ ഓഖി ഒരു ദുരന്തമാണ്.

ഓരോ ദുരന്തവും ഇനി ഒരു ദുരന്തം ഉണ്ടാകാതിരിക്കാനുള്ള പാഠങ്ങൾ പഠിക്കാനുള്ള അവസരമാണ്. ഓഖിയും വ്യത്യസ്തമല്ല. ഓഖിയിൽ നിന്നുള്ള ചില ആദ്യപാഠങ്ങൾ ഞാൻ കഴിഞ്ഞ ദിവസം എഴുതിയിരുന്നല്ലോ. ചില പുതിയ പാഠങ്ങൾ കൂടി ഇവിടെ ചേർക്കാം.

ദുരന്തസാക്ഷരത: ദുരന്തത്തെക്കുറിച്ചും ദുരന്ത ലഘൂകരത്തെക്കുറിച്ചുമൊക്കെ ഞാൻ എഴുതിത്ത്ത്ത്ത്തുടങ്ങിയിട്ട് പത്തു വർഷത്തോളമായി. ദുരന്ത വിഷയങ്ങളെപ്പറ്റി ഇപ്പോഴും പൊതുസമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ എന്നെ അത്ഭുതപ്പെടുത്തുന്നു. ഉദാഹരണത്തിന്, എന്താണ് ദുരന്ത നിവാരണ അഥോറിറ്റിയുടെ ഘടനയും ഉത്തരവാദിത്തവും? ദുരന്തനിവാരണ അഥോറിറ്റി എന്നാൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ഒരു ഉന്നതതല സംവിധാനമാണ്. സംസ്ഥാനത്തുള്ള പൊതു മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ഏത് ആളുകളെയും ഉപകാരണങ്ങളെയും സംവിധാനങ്ങളെയും ദുരന്ത നിവാരണത്തിന് നിയോഗിക്കാൻ അധികാരികൾക്ക് അവകാശമുണ്ട്. സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ് ഇതിന്റെ തലവൻ. വേണ്ടിവന്നാൽ കേന്ദ്രസഹായം തേടാനും അഥോറിറ്റിക്ക് സാധിക്കും.

ഈ ഉന്നതതല അഥോറിറ്റിയിലെ അംഗങ്ങൾ കേരളത്തിലെ ഓരോ തരം ദുരന്തത്തെപ്പറ്റിയും ആഴത്തിലുള്ള സാങ്കേതിക അറിവുകളുള്ള ആളുകൾ അല്ല, അത് സാധ്യവുമല്ല. ഫാക്ടറിക്ക് തീ പിടിക്കുന്നതും, കടലിൽ കാറ്റ് വീശുന്നതും, എബോള വൈറസ് ബാധയും, ആൾക്കൂട്ടത്തിലെ തിരക്കുമെല്ലാം വ്യത്യസ്ത ദുരന്തങ്ങളാണ്. അതിനെക്കുറിച്ച് അറിവുള്ള വിദഗ്ദ്ധർ സർക്കാർ സംവിധാനങ്ങളിൽ പലയിടത്തായുണ്ട്. ഈ ആളുകളെ ആരെ വേണമെങ്കിലും ആവശ്യാനുസരണം ദുരന്ത നിവാരണ അഥോറിറ്റിക്ക് വിളിച്ചുവരുത്താം. വേണമെങ്കിൽ സർക്കാരിന് പുറത്തുള്ളവരുടെയും, കേരളത്തിന് പുറത്തുള്ളവരുടെയും ഒക്കെ സഹായം തേടാം. ഏതു സമയത്ത് ആരുടെ സഹായം തേടണമെന്ന് അറിയാനുള്ള കഴിവ് ഉണ്ടായാൽ മതി. അതിനാണ് ദുരന്ത നിവാരണ അഥോറിറ്റിയുടെ സെക്രട്ടറിയേറ്റ് പ്രവർത്തിക്കുന്നത്.

ഇത്തവണ ദുരന്തത്തെക്കുറിച്ച് നടന്ന ചർച്ചകളിലധികവും മുൻവിധികളോടെ ഉള്ളതായിരുന്നു. അതിനെ തൽക്കാലം വെറുതെ വിടാം. എന്നാൽ ഇത്തരം ചർച്ചകൾക്ക് ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്നത് പൊതുസമൂഹത്തിന് ദുരന്ത സാക്ഷരത ഒട്ടും ഇല്ലാത്ത അവസ്ഥയിലാണ്. ഇക്കാര്യത്തിൽ ദുരന്ത നിവാരണ അഥോറിറ്റിയും വിദ്യാഭ്യാസ വകുപ്പും അൽപം താൽപര്യമെടുക്കണം. പുതിയ ഓപ്പറേഷൻ സെന്റർ റെഡിയായിക്കഴിഞ്ഞാൽ ദുരന്തമില്ലാത്ത സമയത്ത് സ്‌കൂൾ കുട്ടികൾക്കും മാധ്യമങ്ങൾക്കുമൊക്കെ ഓരോ ദിവസവും അവിടെ പ്രവേശനം നൽകി ഒരു മണിക്കൂർ ബ്രീഫിങ് നൽകണം.

വിദഗ്ദ്ധരുടെ സേവനം: നോട്ടുനിരോധനം കഴിഞ്ഞ് ഒരു മാസത്തിനകം ഇന്ത്യയിൽ സാമ്പത്തിക വിദഗ്ദ്ധരുടെ വേലിയേറ്റമായിരുന്നു. അതുപോലെ ഓഖി കഴിഞ്ഞ ആഴ്ചകളിൽ ദുരന്ത വിദഗ്ദ്ധരുടെ തള്ളിക്കയറ്റവും അഭിപ്രായ പ്രകടനങ്ങളും കണ്ടു. കൂടുതലും പതിവിൻ പടി 'സർക്കാരിന് എന്തറിയാം...!' എന്ന തരത്തിലുള്ളതായിരുന്നു. എന്നാൽ കേരളത്തിനകത്തും പുറത്തുമുള്ള, സുരക്ഷയിലും കാലാവസ്ഥാ പ്രവചനത്തിലും പരിചയമുള്ള ധാരാളം ആളുകൾ കാര്യങ്ങൾ നന്നായി എഴുതിക്കണ്ടു. സർക്കാർ സംവിധാനത്തിനു പുറത്തുള്ള ഇത്തരം ആളുകളുടെ വിവരങ്ങൾ ശേഖരിച്ച് അവരെ നമ്മുടെ ഔദ്യോഗിക സംവിധാനങ്ങളുമായി ഏകോപിപ്പിച്ച്, ആവശ്യം വരുമ്പോൾ അവരുടെ സേവനങ്ങൾ ഉപയോഗിക്കണം. ഒരു ദുരന്തം ഉണ്ടായ ശേഷം 'ഞാൻ അപ്പഴേ പറഞ്ഞില്ലേ' എന്ന് പറഞ്ഞിട്ട് എന്തുകാര്യം.

ഇനി വരാനിരിക്കുന്ന ദുരന്തങ്ങൾ: സാധാരണഗതിയിൽ വലിയ ദുരന്തസാധ്യതയുള്ള പ്രദേശമല്ല കേരളം. എന്നിട്ടും ചെറിയ അപകടങ്ങൾ പോലും ദുരന്തമായതും, അതിനെ ചൊല്ലി സർക്കാരിനെയും സർക്കാർ സ്ഥാപനങ്ങളെയും മാധ്യമങ്ങൾ മുൾമുനയിൽ നിർത്തിയതും നാം കണ്ടതാണ്. ഇതിന്റെ പ്രത്യാഘാതം നാം അറിയാൻ പോകുന്നതേയുള്ളു.

ഇനി കുറെ കാലത്തേക്ക് ചുരുങ്ങിയത് ഈ സർക്കാരിന്റെ ഭരണ കാലത്തെങ്കിലും സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ദുരന്ത ലഘൂകരണ വിഷയത്തിൽ തൊട്ടാവാടികൾ ആയിരിക്കും. ചെറിയൊരു മുന്നറിയിപ്പ് ഔദ്യോഗിക സംവിധാനത്തിൽ നിന്നോ തട്ടിപ്പുകാരിൽ നിന്നോ ഉണ്ടായാൽ കൈയിലുള്ള സകല സംവിധാനവുമുപയോഗിച്ച് സർക്കാർ പ്രതിരോധിക്കും. സുനാമി വരുന്നു എന്നുകേട്ടാൽ നാട്ടുകാരെ തീരങ്ങളിൽ നിന്ന് ഒഴിപ്പിക്കും. കടൽ ക്ഷോഭിക്കുമെന്നറിഞ്ഞാൽ കടലിലേക്ക് ആളെ വിടാതെയാകും. സാമാന്യബുദ്ധി വീട്ടിൽ വെച്ച്, 'ഒന്നും ചെയ്യുന്നില്ല' എന്ന ചീത്തപ്പേര് മാറ്റാൻ മാത്രമാകും എല്ലാവരുടെയും ശ്രമം.

മൂന്നോ നാലോ പ്രാവശ്യം ഇത് ആവർത്തിക്കുമ്പോൾ ജനങ്ങൾ മുന്നറിയിപ്പ് കാര്യമാക്കാതെയാകും. അതോടെ ദുരന്ത ലഘൂകരണം എന്നത് പ്രഹസനമായി മാറും. ഇത് സംഭവിക്കും, ഉറപ്പാണ്. 'It is incurable'

തട്ടിപ്പുകാരുടെ പറുദീസ: ദുരന്തങ്ങൾ പ്രവചിക്കുക എന്നത് ശാസ്ത്രീയമായി അത്ര എളുപ്പമല്ല. ഭൂകമ്പം പ്രത്യേകിച്ചും. ലോകത്ത് ഏത് പ്രദേശങ്ങളിലൊക്കെ ഭൂകമ്പമുണ്ടാകുമെന്ന് ദുരന്ത ലഘൂകരണ രംഗത്തുള്ളവർക്ക് അറിയാം. എന്നാൽ അത് ഇരുപത്തിനാല് മണിക്കൂറോ നാല്പത്തിയെട്ട് മണിക്കൂറോ മുൻപ് പ്രവചിക്കാനുള്ള സംവിധാനമില്ല. ഭൂകമ്പമുണ്ടായാൽ സുനാമിയുടെ സാധ്യത കുറച്ചുകൂടി കൃത്യമായി പറയാനാകുമെങ്കിലും, ഭൂകമ്പത്തിന് മുൻപ് അത് അസാധ്യമാണ്. കാറ്റിന്റെ കാര്യത്തിൽ രണ്ടു ദിവസം മുതൽ ഒരാഴ്ച മുന്നേ വരെ മുന്നറിയിപ്പ് കിട്ടാറുണ്ട്. എന്നാൽ ഇതിനും ശാസ്ത്രീയമായ പരിമിതികളുണ്ട്.

ദുരന്തം പ്രവചിക്കുന്ന തട്ടിപ്പു ശാസ്ത്രക്കാർ ലോകത്ത് ധാരാളമുണ്ട്. ജ്യോത്സ്യം മുതൽ ഇലക്ട്രോ മാഗ്‌നറ്റിക് വേവ് വരെ ഉപയോഗിച്ച്, ഉപഗ്രഹത്തിലെ കാർമേഘങ്ങളുടെ രൂപം തൊട്ട് എക്‌സ്ട്രാ സെൻസറി പെർസെപ്ഷൻ വരെ ഉപയോഗിച്ച് ദുരന്ത പ്രവചനം നടത്തുന്നവർ ലോകത്ത് ധാരാളമുണ്ട്. ഞങ്ങൾക്കും ഇത്തരം തട്ടിപ്പുകാരുടെ മുന്നറിയിപ്പുകൾ ധാരാളം കിട്ടാറുണ്ട്. ഇവരുടെ പ്രവചനം ഞങ്ങൾ ശ്രദ്ധിക്കാറില്ല, അതനുസരിച്ച് മുൻകരുതലുകൾ എടുക്കാറുമില്ല. ശാസ്ത്രം അനുസരിച്ച് ആണ് ലോകം മുന്നോട്ട് നീങ്ങേണ്ടത്. ശാസ്ത്രത്തിന്റെ പരിമിതികളെ ഗവേഷണം കൊണ്ടാണ് നേരിടേണ്ടത് കപട ശാസ്ത്രം കൊണ്ടല്ല. ശാസ്ത്രം പുരോഗമിക്കാത്തതുകൊണ്ട് ആ സ്ഥാനത്ത് തട്ടിപ്പുകാരെ കയറ്റിയിരുത്തരുത്. അത് നമ്മളെ ലോകത്തിനു മുന്നിൽ അപഹാസ്യരാക്കും.

ഡിസംബർ മുപ്പത്തിയൊന്നിന് മുൻപ് ഇന്ത്യയിൽ ഭൂകമ്പവും സുനാമിയും വൻ കൊടുങ്കാറ്റും ഒരു മലയാളി പ്രവചിച്ചു. ദശലക്ഷക്കണക്കിന് മലയാളികൾ അത് കേട്ട് പേടിച്ചു. പാക്കിസ്ഥാനിലെ ഔദ്യോഗിക സംവിധാനം വരെ അത് കാര്യമായെടുത്തു, അതിനെ ആസ്പദമാക്കി വീഡിയോ ഉണ്ടാക്കി. ഡിസംബർ മുപ്പത്തിയൊന്നിന് ഇനി അഞ്ചു ദിവസം കൂടിയേയുള്ളു. അതിനുമുൻപ് ഇന്ത്യയിൽ ഭൂകമ്പം ഉണ്ടാകില്ല എന്നൊന്നും ഒരു ശാസ്ത്രജ്ഞനായ ഞാൻ പറയില്ല. എന്നുവെച്ച് ഇത്തരം പൊട്ട പ്രവചനത്തിൽ ഒരു പ്രാധാന്യവും ഞാൻ കാണുന്നില്ല താനും. നവംബറിൽ കടലിൽ ഒരു കാറ്റുണ്ടായി എന്നത് അതിന്ദ്രീയമായ ദുരന്ത പ്രവചനത്തെ സത്യമാക്കുന്നില്ല. ഇനി അടുത്ത വർഷം ഉണ്ടാകാനിടയുള്ള ദുരന്തത്തെപ്പറ്റി പ്രവചിക്കാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കാനും പോകുന്നില്ല. കാരണം, അങ്ങനെ ചെയ്യുന്നത് പോലും ഇത്തരം ആളുകൾക്ക് അർഹിക്കാത്ത ശ്രദ്ധ നൽകൽ ആണ്. അതേ സമയം കേരളത്തിൽ ഇന്ന് അദ്ദേഹത്തിന്റെ പ്രവചനം കേൾക്കാത്ത ഒരു മലയാളിയും ഇല്ല എന്നതും ഈ വിഷയങ്ങളെ പറ്റി ശാസ്ത്രീയമായി എഴുതുന്നവരെ സമൂഹം ഒട്ടും ശ്രദ്ധിക്കാറില്ല എന്നതും ഞാൻ ശ്രദ്ധിക്കുന്നുണ്ട്. അടിസ്ഥാന ശാസ്ത്രീയ ബോധം സമൂഹത്തിൽ ഉണ്ടാക്കി എടുക്കാനുള്ള ശ്രമങ്ങൾ തുടർന്നേ പറ്റൂ.

ദുരന്തങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. 2018 -ൽ കേരളത്തിൽ അൻപത് പേരിൽ കൂടുതൽ ആളുകൾ മരിക്കുന്ന ഒരു ദുരന്തമുണ്ടാകുമോ എന്ന് എനിക്കിപ്പോൾ പറയാൻ സാധിക്കില്ല. എന്നാൽ ഒന്നുമാത്രം ഉറപ്പായി പറയാം, 2018 ജനുവരി ഒന്നിന് ജീവനോടെ ഇരിക്കുന്നവരിൽ എണ്ണായിരം പേർ ഉറപ്പായും 2019 ജനുവരി ഒന്ന് കണി കാണാൻ ഉണ്ടാകില്ല. അവരിൽ ഒരാൾ നിങ്ങളോ ഞാനോ ആയിരിക്കാം. റോഡപകടവും മുങ്ങിമരണവുമായി വൈദ്യുതാഘാതവും ഒക്കെയായി എണ്ണായിരത്തോളം മലയാളികളാണ് ഓരോ വർഷവും കാലമെത്താതെ മരിക്കുന്നത്. തട്ടിപ്പു പ്രചാരണങ്ങൾക്ക് കൊടുക്കുന്നതിന്റെ പത്തിലൊന്ന് ശ്രദ്ധ അക്കാര്യത്തിൽ നമ്മൾ കൊടുത്താൽ ഉറപ്പായും എത്രയോ ജീവനുകൾ രക്ഷിക്കാം.

മാറുന്ന കാലാവസ്ഥ: ഓഖി കാറ്റുണ്ടായപ്പോൾ പലരും പറഞ്ഞ ഒരു കാര്യമുണ്ട്, 'ചുഴലിക്കാറ്റ് കേരളത്തിൽ ഇതിനു മുൻപുള്ള ഒരു നൂറ്റാണ്ടിൽ ഉണ്ടായിട്ടില്ല, അതിനാലാണ് നമ്മുടെ പ്രതികരണം ശരിയാകാതിരുന്നത്' എന്ന്. ഇത് ശരിയല്ല. 1941-ൽ കേരളത്തിൽ വലിയ കാറ്റ് ഉണ്ടായിട്ടുണ്ട്. 99-ലെ വെള്ളപ്പൊക്കം എന്നപോലെ 16-ലെ കാറ്റും അക്കാലത്ത് കഥയും കവിതയും ആയിട്ടുണ്ട്. എന്നിട്ടും നമ്മൾ പതിവുപോലെ ദുരന്തങ്ങളെ മറന്നതാണ്.

ഒരു കാര്യം ഉറപ്പായും പറയാം. ഇനി വലിയ കാറ്റും വെള്ളപ്പൊക്കവും വരാൻ ഒരു നൂറ്റാണ്ടൊന്നും കാത്തിരിക്കേണ്ടി വരില്ല. കാലാവസ്ഥാ വ്യതിയാനം ലോകത്തെവിടെയും കാറ്റിന്റെയും മഴയുടെയും സാന്ദ്രത കൂട്ടുകയാണ്. കേരളത്തിലും ഇത് വ്യത്യസ്തമാകില്ല.

കാലാവസ്ഥാ വ്യതിയാനം, തിരിച്ചടികളും യാഥാർഥ്യവും: 2017 കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തിൽ വലിയൊരു തിരിച്ചടിയുടെ വർഷമായിരുന്നു. സ്ഥാനമേറ്റെടുത്ത പുതിയ അമേരിക്കൻ പ്രസിഡന്റ് കാലാവസ്ഥാവ്യതിയാനത്തെ സംബന്ധിച്ചുള്ള ആഗോള ഉടമ്പടിയിൽ നിന്നും ഏകപക്ഷീയമായി പിന്മാറാൻ തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയും, കാർബൺ ബഹിർഗമനത്തിന്റെ കാര്യത്തിൽ ഒന്നാമത് നിൽക്കുന്നതുമായ അമേരിക്ക ഇത്തരത്തിൽ പെരുമാറുന്നത്, ചൂട് കാര്യമായി കുറക്കാനും കാലാവസ്ഥാവ്യതിയാനത്തിന്റെ ശക്തികളിൽ നിന്ന് ഭാവി തലമുറയെ സംരക്ഷിച്ച് നിർത്തുന്നതിനുമുള്ള ആഗോള ശ്രമങ്ങൾക്ക് തിരിച്ചടി തന്നെയാണ്. പക്ഷെ, സമ്പദ്വ്യവസ്ഥയിലെ കാർബൺ സാന്ദ്രത കുറഞ്ഞുവരുന്നുവെന്ന യാഥാർഥ്യം ഈ പ്രശ്‌നത്തെ ലഘൂകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കയിലെ കാറ്റുകൾ: ഒന്നിന് പുറകെ ഒന്നായി രണ്ട് വലിയ ചുഴലിക്കാറ്റുകൾ അമേരിക്കയിൽ തുടങ്ങി ഫ്‌ളോറിഡയിലും ടെക്സാസിലും നാശം വിതച്ചു. മുന്നറിയിപ്പുണ്ടായതിനാലും ആളുകൾ സ്ഥലം ഒഴിഞ്ഞു പോയതിനാലും നാശനഷ്ടങ്ങൾ ഒരു പരിധി വരെ ഒഴിവായി. പക്ഷെ, ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടമുണ്ടായ ഒരു വർഷവും കൂടിയായി ഇത്.

ഉയരത്തിലെ ദുരന്തം: ഇംഗ്ലണ്ടിലെ ഗ്രീൻഫെൽ സമുച്ചയത്തിലുണ്ടായ അഗ്‌നിബാധ എഴുപത് ആളുകളുടെ ജീവനാണെടുത്തത്. നഗരജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത ഒരു ബാക്കിപത്രമാണ് ഉയരത്തിലേക്കുള്ള വളർച്ച. കേരളത്തിൽ ഗ്രാമങ്ങളിലുൾപ്പെടെ ഫ്‌ളാറ്റ് സമുച്ചയങ്ങൾ ഉണ്ടായിവരികയാണ്. ഓരോ വർഷവും ഇത്തരം കെട്ടിടങ്ങളിൽ അഗ്‌നിബാധയും മരണവും ഉണ്ടാകാറുണ്ട്. പാശ്ചാത്യരാജ്യങ്ങളിൽ അഗ്‌നിബാധ മുൻകൂട്ടി കണ്ടെത്താനും അതിനെ പ്രതിരോധിക്കാനും ആളുകളെ ഒഴിപ്പിക്കാനുമുള്ള സംവിധാനം ഉണ്ടെന്നാണ് പൊതുവെ നമ്മൾ കരുതുന്നത്. പക്ഷെ, ഇത് പൂർണ്ണമായും ശരിയല്ല എന്നും, ഉയർന്ന കെട്ടിടങ്ങൾ ലോകത്ത് എവിടെയും മരണക്കെണികൾ ആണെന്നുമുള്ള സത്യമാണ് ഗ്രീൻ ഫെൽ ടവറിൽ നിന്നും വരുന്നത്. കേരളത്തിൽ ഫ്ളാറ്റുകളിൽ ജീവിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ഫ്‌ളാറ്റ് ജീവിതത്തിലെ സുരക്ഷക്ക് ആളുകൾ എന്തുചെയ്യണം എന്നതിനെപ്പറ്റി ഞാനൊരു ലഘുലേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ ഓരോ ഫ്‌ളാറ്റ് നിവാസിയും ഇത് നിർബന്ധമായും വായിച്ചിരിക്കണം. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!

ഇറാക്കിലെ ഭൂകമ്പം: വലിയ ഭൂകമ്പങ്ങളുടെ വർഷമായിരുന്നില്ല, 2017 എങ്കിലും ഇറാൻ ഇറാക്ക് അതിർത്തിയിൽ ഉണ്ടായ ഭൂകമ്പം ആയിരത്തോളം പേരെ കൊന്നൊടുക്കി. ഭൂകമ്പത്തിന്റെ കാര്യത്തിൽ ഞാൻ എപ്പോഴും പറയുന്നത് പോലെ ഭൂകമ്പമല്ല, കെട്ടിടങ്ങളാണ് നമ്മെ കൊല്ലുന്നത്. മൊമന്റ് സ്‌കേലിൽ 7.1 മാത്രമുള്ള ഭൂകമ്പമാണ് ഈ നാശനഷ്ടങ്ങളുണ്ടാക്കിയത്. കേരളം ഭൂകമ്പത്തെ അധികം പേടിക്കേണ്ട നാടല്ല എങ്കിലും, എൻജിനീയർമാരുടെ ഡിസൈനിനിടക്ക് വാസ്തുവും ഫെങ് ഷുയിയുമൊക്കെ വെച്ച് കെട്ടിടത്തിന്റെ കണക്കിൽ
കൂട്ടലും കുറക്കലും നടത്തിയാൽ എട്ടിന്റെ പണി കിട്ടും. സംശയം വേണ്ട.

എല്ലാവർക്കും തയ്യാറെടുക്കാം: കേരളത്തിലും മലയാളികളുള്ള മറ്റു നാടുകളിലും ഏതെങ്കിലും രീതിയിലുള്ള ദുരന്തമോ ദുരന്ത സൂചനയോ കിട്ടിയാലുടൻ തന്നെ ഫേസ്‌ബുക്ക് വഴി അവർക്കുള്ള നിർദ്ദേശങ്ങൾ നൽകാറുണ്ട്. ഇത് തുടരും. ഈ പരിപാടി ഒരു ആപ്പ് ആക്കിയാലോ എന്നെനിക്ക് ഒരാലോചനയുണ്ട്. ഒക്കെയായി താല്പര്യമുള്ളവർ ഉണ്ടെങ്കിൽ പറയുമല്ലോ.

പക്ഷെ ഒരു കാര്യത്തിൽ എനിക്കല്പം വിഷമമുണ്ട്. കേരളത്തിൽ ഇപ്പോൾ മുപ്പത് ലക്ഷത്തോളം മറുനാടൻ മലയാളികളുണ്ട്. ഓരോ വർഷവും കെട്ടിടം പണിയിൽ മുതൽ ക്വാറി അപകടത്തിൽ വരെ ഏറെ ആളുകൾ മരിക്കുന്നുണ്ട്. മരിച്ച മലയാളികൾക്ക് ഇരുപതും ഇരുപത്തിയഞ്ചും ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൊടുക്കുമ്പോൾ, അപകടത്തിൽ പെടുന്ന മറുനാട്ടുകാർക്ക് അഞ്ചു ലക്ഷം പോലും കൊടുക്കാറില്ല. ഇത് കഷ്ടമാണ്.

നഷ്ടപരിഹാരം പോകട്ടെ, ദുരന്ത സാഹചര്യമുണ്ടായാൽ നമ്മൾ കൊടുക്കുന്ന മുന്നറിയിപ്പ് പോലും അവരിലെത്തിക്കാൻ ഇപ്പോൾ മാർഗ്ഗമില്ല. മലയാളിയുടെ ഫേസ്‌ബുക്ക് വിപ്ലവം അവരിൽ എത്തുന്നില്ല. മറുനാട്ടുകാരെ നമ്മുടെ ദുരന്ത ലഘൂകരണ സംവിധാനങ്ങളുമായി ബന്ധപ്പെടുത്തേണ്ട സമയം അതിക്രമിക്രമിച്ചു. ദുരന്ത നിവാരണ അഥോറിറ്റി ഇക്കാര്യത്തിൽ മുൻകൈ എടുക്കണം പ്‌ളീസ്... മറ്റുള്ളവരുടെ ചോരയും കണ്ണീരും വീണ വളർച്ച ശാശ്വതമാകില്ല.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
രണ്ട് സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ 10 ലക്ഷം പേർ താമസിച്ചിട്ടും ധാരാവിയെ എന്തുകൊണ്ട് കൊറോണ വിഴുങ്ങിയില്ല? മുംബൈയിൽ ആയിരങ്ങൾ മരിച്ച് വീഴുമ്പോഴും ധാരാവിയിലെ മരണം 82 ൽ ഒതുങ്ങിയത് എങ്ങനെ? ലോകത്തെ ഏറ്റവും വലിയ ചേരിയിൽ കോവിഡ് പ്രതിരോധം ചർച്ചയാക്കി ലോക മാധ്യമങ്ങൾ; സാമൂഹിക അകലം പാലിക്കലും വീടുകളിലെ ഐസൊലേഷനും ലോക മാതൃക; കൊറോണയുടെ മടക്ക യാത്രയിൽ ധാരാവി ചർച്ചയാവുമ്പോൾ
'നേപ്പാളിലെ ചൈനീസ് ഏംബസി പ്രധാനമന്ത്രി കെ.പി.ശർമ ഒലിയെ ഹണിട്രാപ്പിൽ കുടുക്കി; ഒലിയുടെ വീഡിയോകൾ ചൈനീസ് ഏംബസിയുടെ പക്കലുണ്ട്; അതുകൊണ്ടാണ് ചൈന നേപ്പാൾ ഗ്രാമങ്ങളെ വിഴുങ്ങുമ്പോൾ ഒലി ഒന്നും മിണ്ടാത്തത്': കാഠ്മണ്ഡുവിലെ ചൈനീസ് അംബാസഡർ ഹോ യാൻക്വിയുടെ ചിത്രം ട്വീറ്റ് ചെയ്തു കൊണ്ട് മേജർ ഗൗരവ് ആര്യയുടെ ട്വീറ്റ്; ഇന്ത്യൻ സംസ്‌കാരത്തിൽ നിന്നും നേപ്പാളിനെ അകറ്റി ബീജിങ്ങിലേക്ക് അടുപ്പിക്കുന്നത് ഹോ യാൻക്വിയെന്നും മാധ്യമങ്ങൾ; യാൻക്വിയുടെ പ്രശസ്തിയും കുതിക്കുന്നു
ജോസ് കെ മാണിയുടെ പുറത്തേക്കുള്ള പോക്കിന് ചുക്കാൻ പിടിച്ചത് രമേശ് ചെന്നിത്തല; അതിവിശ്വസ്തനായ ജോസഫ് വാഴക്കന്റെ പാലാ മോഹം പ്രധാന കാരണമായി; എ ഗ്രൂപ്പ് നേതാക്കൾക്ക് പൂഞ്ഞാർ മുതൽ കാഞ്ഞിരപ്പള്ളി വരെ നോട്ടമെത്തിയപ്പോൾ സംഗതി എളുപ്പമായി; കൂട്ടത്തിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടാകുമെന്നും കരുതിയപ്പോൾ ജോസ് കെ മാണി പുറത്ത്; കേരളാ കോൺഗ്രസിനെ പടിക്ക് പുറത്താക്കിയതിന് പിന്നിൽ കോൺഗ്രസിലെ ഐ രാഷ്ട്രീയം
'മദ്രാസിലെ മോൻ വരുമെന്ന് അമ്മച്ചി പറഞ്ഞാരുന്നു': തലേന്ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ റേച്ചൽ അമ്മച്ചി പറഞ്ഞ കാര്യം നിഷ്‌ക്കളങ്കമായി പറയുമ്പോൾ ഗൗരിയമ്മ അറിഞ്ഞില്ല താൻ പ്രധാന സാക്ഷിയാകുമെന്ന്; കരിക്കൻ വില്ല കൊലപാതകക്കേസിൽ പ്രതികളെ കുടുക്കിയ സുപ്രധാനമൊഴി നൽകിയ ഗൗരിയമ്മ ഓർമയായി; മരണം 98 ാം വയസിൽ തിരുവല്ലയിലെ കൊച്ചുമകളുടെ വസതിയിൽ
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
'കപ്പേള'യിൽ പിമ്പായ വിഷ്ണുവിനെ ചുവന്ന കുറിയിടുന്ന, കൈയിൽ ചുവന്ന ചരട് കെട്ടുന്ന വിഷ്ണുവായി അവതരിപ്പിക്കപ്പെടുന്നതാണ് അരാജകത്വത്തിന്റെ രാഷ്ട്രീയം; ഇത്തരത്തിലെ ട്രെന്റ് സെറ്റിങ് ഒട്ടും നിഷ്‌കളങ്കമല്ല; അത് വ്യക്തമായ അജണ്ടയോടെയാണ് താനും ! സിനിമയ്ക്കുള്ളിലെ രാഷ്ട്രീയം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ആക്രമണ പ്രത്യാക്രമണമറിയാതെ കാറോടിച്ചെത്തിയ അയാദിന്റെ മുത്തച്ഛൻ വെടിയൊച്ച കേട്ട് പകച്ചു പോയി; വണ്ടിനിർത്തി ചെറുമകനുമായി ഇറങ്ങിയോടി; വെടിയേറ്റ് ബഷീർ അഹമ്മദ് ഖാൻ വീണപ്പോൾ പേടിച്ചുപോയ കുട്ടി മുത്തച്ഛനെ വിട്ടുപോകാതെ അടുത്തിരുന്നു; മുത്തച്ഛന്റെ നെഞ്ചിൽ കയറിയിരുന്ന അവന്റെ ഷർട്ടിന്റെ കൈയിലും ചോര പുരണ്ടിരുന്നു; പിന്നെ സംഭവിച്ചതെല്ലാം ഇന്ത്യൻ സൈന്യത്തിന്റെ മനസ്സിന്റെ കരുത്ത്; ഭീകരാക്രമണത്തിൽ നിന്നും മൂന്ന് വയസ്സുകാരനെ കാശ്മീരിൽ രക്ഷിച്ചെടുത്ത കഥ
അബോർഷൻ ആയ വേദനയിൽ ഞാൻ കിടക്കുമ്പോൾ അങ്ങോട്ട് കിടക്കെടീ ഇങ്ങോട്ട് തിരിയെടീ എന്നൊക്കെ നഴ്‌സുമാരുടെ തെറി; പിന്നീട് നടന്നത് എങ്ങനെ പറയും! എന്റെ മുമ്പിൽ വച്ച് എന്റെ പൊന്നുകുഞ്ഞുങ്ങളെ എവിടെ കളയും എന്ന മന:സാക്ഷിയില്ലാത്ത ചർച്ച; ഒരു തവണ മാത്രമാണ് ഒരു ബോക്‌സിൽ എന്റെ ഇരട്ടക്കുട്ടികളുടെ മുഖം ഞാൻ കണ്ടത്; കോവിഡ് പരിശോധനയുടെ പേരിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ഗർഭിണിയോട് കാട്ടിയ ക്രൂരതയുടെ വിശദാംശങ്ങൾ പുറത്ത്
ബേക്കറിയിലെ സഹായി യുവതിയെ സ്വന്തമാക്കിയത് ഭർത്താവിനെ കഞ്ചാവ് ലഹരിയിൽ കള്ളക്കേസിൽ കുടുക്കി; കമ്പളിക്കണ്ടം തോമാച്ചന്റെ വലംകൈയായി കൊച്ചിയിൽ എത്തി; ഗോഡ്ഫാദറുടെ അപ്രതീക്ഷിത മരണത്തോടെ കച്ചവടമെല്ലാം നേരിട്ടായി; പിടിക്കപ്പെടാതിരിക്കാൻ സ്വാമിക്ക് ആശ്രമം കെട്ടിക്കൊടുത്തത് അന്ധവിശ്വാസത്തിന് അടിമപ്പെട്ട്; നക്‌സലുകളേയും മാവോയിസ്റ്റുകളേയും ഒപ്പം നിർത്തി കൊടുകാട്ടിൽ കഞ്ചാവ് വളർത്തലും ഹാഷിഷ് നിർമ്മാണവും; അടിമാലിയിലെ ഓട്ടോക്കാരൻ 'മൂർഖൻ ഷാജി' ആയ ക്രുരതകളുടെ കഥ
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
ബന്ധം ഒഴിയാൻ ചോദിച്ചത് പതിനഞ്ച് ലക്ഷവും വീടും; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പത്ത് ലക്ഷത്തിൽ ഒത്തുതീർപ്പ്; അത് അംഗീകരിച്ച് കൃഷ്ണനുണ്ണി വിവാഹ മോചനം നേടി; അമ്മായി അമ്മയ്‌ക്കെതിരായ തല്ലു കേസ് ഉൾപ്പെട്ടെ എല്ലാം പിൻവലിച്ചു; വീട്ടിലുള്ള അവകാശവും വിട്ട് സപ്ലൈകോ ജീവനക്കാരി പോയത് പെരിന്തൽമണ്ണയിലെ ഫ്‌ളാറ്റിൽ; പുലർച്ചെ ഗണപതി ഹോമത്തോടെ സ്വന്തം വീട്ടിൽ തിരിച്ചു കയറി കനകദുർഗയുടെ മുൻ ഭർത്താവും അമ്മയും ഇരട്ട മക്കളും; ശബരിമലയിലെ വിപ്ലവ നായിക ഇനി വിവാഹ മോചിത
അമ്മയുടെ ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയത് 10,000 രൂപയുമായി; 19 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് അറിഞ്ഞതോടെ നിസ്സഹായായി ടിക്ക്‌ടോക്കിലെത്തി പൊട്ടിക്കരഞ്ഞ് യുവതി; തളിപറമ്പുകാരി വർഷയുടെ കണ്ണീരിൽ സ്വാന്തനവുമായി മലയാളികളും; 18 മണിക്കൂറിനുള്ളിൽ അക്കൗണ്ടിൽ എത്തിയത് 50 ലക്ഷം രൂപ; മലയാളി പൊളിയല്ലേ!
ശവങ്ങളുമായി രതിയിൽ ഏർപ്പെടുന്നത് മോക്ഷമാർഗമായി കരുതുന്നവർ; കത്തുന്ന ചിതയിൽനിന്ന് മനുഷ്യശരീരം തിന്നുന്നവർ; ചിലർ ആർത്തവ കാലത്തു മാത്രം സ്ത്രീകളുമായി ബന്ധപ്പെടുന്നവർ; മനുഷ്യ തലയോട്ടിയിൽ ചാരായവും ഭാംഗും നുകരുന്നവർ; കേക്കും ചത്തകുറക്കന്റെ ഇറച്ചിയും ഒരുപോലെ ദൈവാംശമായി കാണുന്നവർ; നഗ്നരായി ശ്മശാനങ്ങളിൽ കഴിയുന്ന അഘോരികൾക്കിടയിൽ കോവിഡ് പടർന്നാൽ എന്തുചെയ്യും? പുരാതന തീർത്ഥാടന കേന്ദ്രമായ വാരണാസിയിൽ ഭീതി
ആണിനും പെണ്ണിനും നൂൽബന്ധമില്ലാതെയും ഇവിടെ ജീവിക്കാം; മദ്യവും മയക്കുമരുന്നുമായി രാവേറെ നീളുന്ന സ്വതന്ത്ര രതിമേളകൾ; 93 റോൾസ് റോയ്‌സ് കാറുകളടക്കം 600 കോടി ഡോളറിന്റെ സ്വാമ്രാജ്യം; ഒടുവിൽ അമേരിക്കൻ ഭരണകൂടത്തിന് ഭീഷണിയായ ആത്മീയ അധോലോകമായി; മരിച്ചിട്ടും പുസ്‌കങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇന്നും 'സജീവം' ; ലോക്ഡൗൺ കാലത്ത് ലോകം ഏറ്റവുമധികം വായിച്ചത് ഈ ഇന്ത്യൻ ഫ്രീസെക്സ് ഗുരുവിനെ; പുനർജ്ജനിക്കുന്ന ഓഷോ കൾട്ടുകളുടെ ഭീതിയിൽ അമേരിക്ക
മീൻ വറുത്തതും കൂട്ടി ഉച്ചയൂണിന് 100 രൂപ; അമിത വിലയെന്ന് ഹോട്ടലുടമയായ വനിതയോട് തട്ടികയറലും ഫെയ്സ് ബുക്ക് ലൈവും; ട്രോളിങ് സമയത്ത് മീനിന്റെ വില കൂടുതലായതിനാലാണെന്ന് ഹോട്ടലുടമയുടെ മറുപടി; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനത്തതോടെ പോസ്റ്റും ഡിലീറ്റ് ചെയ്ത് കണ്ടംവഴി ഓടി മനുഷ്യാവകാശ പ്രവർത്തകൻ; ഇന്റർനാഷണൽ കൗൺസിൽ ഓഫ് ഹ്യൂമൻ റൈറ്റ്സ് നേതാവ് അനിൽകുമാറിന് പണികിട്ടിയത് ഇങ്ങനെ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ