എന്റെ പ്രിയപ്പെട്ട മാതാപിതാക്കളെ ...; ഞാൻ അവിടെ കണ്ട കാഴ്ചകൾ വിവരിക്കാൻ ആവില്ലെനിക്ക്; ചിലർ സിബുകൾ വലിച്ചിട്ടു ...ചിലർ എന്തൊരു ശല്യം എന്നപോലെ തുറിച്ചു നോക്കി ....ചില പെൺകുട്ടികൾ നാശം എന്ന് പിറുപിറുത്ത് ചുരിദാറിന്റെയും ടോപുകളുടെയും തുറന്നിട്ട ഭാഗങ്ങൾ ഒതുക്കി പൂട്ടി; ആലപ്പുഴ കടപ്പുറത്ത് സന്ദർശനത്തിന് എത്തിയ വനിതാ ഉപദേശക സമിതി അംഗം എഴുതുന്നത് കൗമാരത്തിന്റെ ഞെട്ടിക്കുന്ന കാണാപ്പുറങ്ങൾ
മോൾജി റഷീദ്
ആലപ്പുഴക്കാരിയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണവും സുരക്ഷയുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ ജില്ലാ പ്രോഗ്രാം മാനേജർ ആണ്. എസ്പി യുടെ വനിതാ അഡൈ്വസറി ബോർഡ് അംഗമാണ് കഴിഞ്ഞ കുറെ വര്ഷങ്ങളായി .ബോർഡ് മീറ്റിംഗിൽ ആലപ്പുഴ കടപ്പുറത്തുനിന്നും സ്കൂൾ കോളേജ് കുട്ടികളെ മോശമായ സാഹചര്യത്തിൽ പിടിക്കുന്നതിന്റെയും മാതാപിതാക്കളെ കൂട്ടി വിടുന്നതിന്റെയും കഥകൾ കേൾക്കാറുണ്ട്. ആ അനുഭവ കഥകൾ എന്റെ ക്ലാസ്സുകളിൽ ഞാൻ എടുത്തു പറയാറുണ്ട് ..കഴിഞ്ഞ മീറ്റിംഗിലും ഇതേ പ്രശ്നം പറഞ്ഞപ്പോൾ മനസ്സിൽ ഉറപ്പിച്ചു. ഒന്നവിടം വരെ പോണം ...നിങ്ങൾക്കൊക്കെ ഒന്ന് പൊക്കൂടെ എന്നുള്ള ബഹുമാന്യനായ ുെ യുടെ നിർദ്ദേശം കൂടിയായപ്പോൾ ഇപ്പോൾ തന്നെ പോയിക്കളയാം എന്നുറപ്പിച്ചു ...
നിർഭാഗ്യവശാൽ പുറത്തിറങ്ങിയ ഉടൻ മറ്റൊരു പ്രോഗ്രാം ഓഫീസിൽ നിന്നും വന്നതുകൊണ്ട് അങ്ങോട്ടുപോയി ...തൊട്ടടുത്ത ഞായർ രാവിലെ 9 മണിക്ക് ബീച്ചിൽ എത്തി ...കൂടെ ഒരു സുഹൃത്തിനെയും കൂട്ടി നടന്നു ...അങ്ങ് തെക്കേ അറ്റത്തു കാറ്റാടി മരങ്ങൾ ലക്ഷ്യമാക്കി നടന്നു ...അങ്ങുന്നേ കണ്ടു ..ആലിംഗന ബദ്ധരായി നിൽക്കുന്ന കാമുകീ കാമുകന്മാർ ...ഞങ്ങൾ അടുത്തെത്തിയിട്ടും യാതൊരു വിധ ചലനവും ഇല്ലാതെ ..സങ്കോചവും ഇല്ലാതെ ...ന്യൂ ജൻ...ജനറേഷൻ ഗാപ് ...കൺട്രോൾ കൺട്രോൾ ...അവർ പ്രായപൂർത്തിയായവർ ...അതവരുടെ ഇഷ്ടം ,സ്വാതന്ത്ര്യം നിനക്കെന്തു കാര്യം ...ചുംബന സമരക്കാർ ...സദാചാര പൊലീസു ചമയണ്ട ...എന്നെ ഞാൻ പറഞ്ഞു മെരുക്കി ....കാറ്റാടി മരങ്ങൾ ക്കിടയിലേയ്ക്ക് കയറി ....കഴിഞ്ഞ 42 വർഷങ്ങൾ ജീവിച്ച നാടാണ് ...അന്നേ കണ്ടു തുടങ്ങിയ കടലാണ് ...ഇന്നോളം ഈ കാറ്റാടി മരങ്ങൾക്കടുത്തേക്കു വന്നിട്ടില്ല ..അകത്തേയ്ക്കു കയറുമ്പോൾ കണ്ട കാഴ്ചകൾ എന്നെ ഞെട്ടിച്ചു...
നിറയെ പ്ലസ് ടു കുട്ടികൾ ...ലോകം മറന്നു നിൽക്കുന്ന അറയ്ക്കുന്ന കാഴ്ചകൾ ...ഇതിനൊക്കെ കാവലുപോലെയോ അവിടവിടെ കിറിഞ്ചി തൂങ്ങി മദ്യ ലഹരിയിൽ ചില മുതിർന്ന പുരുഷന്മാരും ...കുറച്ചുകൂടി ഉള്ളിലേയ്ക്ക് ചെന്നപ്പോൾ, 3 ബൈക്കിൽ ആറു പ്ലസ് ടു കുട്ടികൾ ഒപ്പം ഒരു പെൺകുട്ടി യൂണിഫോമിൽ ...എന്നെ കണ്ടു അവളൊന്നു ഭയന്ന് നോക്കുന്നുണ്ട് ...മറ്റാർക്കും അങ്ങനൊരു ഭാവം ഉണ്ടായിരുന്നില്ല ...അതുകൊണ്ടും എന്റെ ഉള്ളിൽ നുരഞ്ഞു പൊന്തിയ 'അമ്മ ക്ഷോഭവും കൊണ്ട് ഞാൻ ആ കുട്ടികളോട് സംസാരിച്ചു ...പെൺകുട്ടിക്ക് ഒരു പരുങ്ങലും വെപ്രാളവും ...ആൺകുട്ടികൾ എന്നെ ഒരു പ്രത്യേക ഭാവത്തിലും രൂപത്തിലും മറു ചോദ്യങ്ങളുമായി വന്നു ...വളരെ നാളുകളായി ഒരു കൗൺസിലർ ആയി പ്രവർത്തിക്കുന്ന എനിക്ക് കുഞ്ഞുങ്ങളുടെ ഭാഷയും രീതിയും ചിന്തകളും നന്നായി മനസ്സിലാവും ...അവരിലൊരാളാകാൻ വേഗം സാധിക്കും ...ഞാൻ സ്വത സിദ്ധമായ എന്റെ ശൈലികൾ കൊണ്ട് പിടിച്ചു നിന്നു...നമ്മുടെ മക്കൾ വല്ലാതെ മാറിപ്പോയിരിക്കുന്നു ...
നിങ്ങൾ ആരാണ് ഞങ്ങളുടെ കാര്യം തിരക്കാൻ?ഞങ്ങൾ ,ഞങ്ങളുടെ ഇഷ്ടങ്ങൾ ,സ്വാതന്ത്ര്യം ,നിയമം ഒക്കെ ആ കുഞ്ഞു മക്കൾ എന്നെ പഠിപ്പിക്ൻ ശ്രമിച്ചു ...തല ചെരിച്ചു മുടി കോതി ഒരു ആഴ്ന്ന ചൂഴ്ന്നു നോട്ടവും ഒക്കെ ഇടയ്ക്കിടെ തരുന്നുണ്ട് ...യൂണിഫോമിൽ പോയ വനിതാ സി ഐ യോട് നിങ്ങൾക്കെന്താ കാര്യം എന്ന് ചോദിച്ചതായി മാഡം പറഞ്ഞിരുന്നത് ഓര്മ വന്നു ...അങ്ങനെ വിട്ടു പോകാൻ എന്റെ മനസ്സ് വന്നില്ല ...ഞാൻ അവൻ മാരോടു സ്കൂളിന്റെ പേര് ചോദിച്ചു ...ആ പെൺകുട്ടി വളരെ വ്യക്തമായി അവളുടെ പേരും സ്കൂളിന്റെ പേരും പറഞ്ഞു ...മാന്നാറുള്ള ഒരു ഹയർ സെക്കന്ററി സ്കൂൾ ആയിരുന്നു ....നിങ്ങൾ അറിയണം നമ്മുടെ മക്കൾ ഞായറാഴ്ചകളിൽ സ്പെഷ്യൽ ക്ലാസ്സുകളിൽ എന്ന് പറഞ്ഞു പോകുന്നത് എവിടെയാണെന്ന് ...
മനസ്സ് വല്ലാണ്ട് വേദനിച്ചു ...തിരികെ നടന്നു ..അടുത്തുള്ള പെട്ടിക്കടയിൽ കയറി വെയിലിൽ നിന്നും രക്ഷക്കായി ...അപ്പോഴേയ്ക്കും കൂട്ടം കൂട്ടമായി ആളുകൾ എത്തുന്നുണ്ടായിരുന്നു ..എന്റെ നോട്ടവും ഭാവവും സുഹൃത്തുമായുള്ള എന്റെ സംസാരവും കേട്ട് പെട്ടിക്കടക്കാരൻ പറഞ്ഞു ഇന്നല്ല കാണേണ്ടത് ഇന്ന് ഞായർ അല്ലെ ..നാളെ വരൂ ...ഇവിടം നിറയെ ഇത് തന്ന ഏർപ്പാട് ..അങ്ങനെ തൊട്ടടുത്ത അധ്യയന ദിവസം ഞാൻ വീണ്ടും എത്തി ...സമയം കൃത്യം ഉച്ചയ്ക്ക് 12 :30 ...ചുട്ട വെയിൽ ...നല്ല രവലേെ ഇൻഫെക്ഷൻ ഉണ്ടായിട്ടും വകവെയ്ക്കാതെ ഇറങ്ങി നടന്നു ...എനിക്കറിയണമായിരുന്നുഎന്താണീ കടപ്പുറത്തു നടക്കുന്നത് ...പല കൗൺസിലിങ് കേസുകളിലും ഒളിച്ചോട്ടങ്ങളിലും പീഡന കേസുകളിലും 'അന്ന് ഞങ്ങൾ കടപ്പുറത്തു പോയി ...അവിടെ വെച്ച അങ്ങനെ ആദ്യം ചെയ്തേ പിന്നെ എനിക്ക് അങ്ങനെ സമ്മതിക്കേണ്ടി വന്നു' എന്നൊക്കെ പല പെൺകുട്ടികളും പറയുന്ന ചില കഥകൾ ഉണ്ടായിരുന്നു ...
കണ്ടാൽ അറയ്ക്കുന്ന കാഴ്ചകൾ ആണെന്ന് മുൻപും പല വനിതാ പൊലീസ് സുഹൃത്തുക്കൾ പറയാറുണ്ട് ... എന്റെ ആലപ്പുഴ യിൽ ഇത്രമേൽ ആഭാസം എന്ന് ഞാൻ ഒരിക്കലും കരുതിയില്ല...ആലപ്പുഴയിലെ 2 പ്രമുഖ വനിതാ രാഷ്ട്രീയ വ്യക്തിത്വങ്ങൾ എന്നോടൊപ്പം ഉണ്ടായിരുന്നു ...ചുട്ട വെയിലത്ത് അവരെ കടപ്പുറത്തു കൊണ്ട് വന്നതിനു മോൾജീടെ ഓരോ വട്ടുകളെ എന്നൊക്കെഅവർ പറയുന്നുണ്ടായിരുന്നു ...ഞങ്ങൾ ഇറങ്ങി നടന്നു കാറ്റാടി മരങ്ങൾക്കിടയിൽ ....നിറയെ ജോഡികൾ ..സ്വയം മറന്നു ...ആലിംഗന ബദ്ധരായി ...കൈകൾ കോർത്ത് മടിയിൽ തലവെച്ചു ...തൊട്ടടുത്ത് പാഠപുസ്തകങ്ങൾ ...'അമ്മ ഉറക്കം ഒഴിച്ച് ഉണ്ടാക്കി കയ്യിൽ സ്നേഹത്തോടെ കൊടുത്ത ചോറ്റുപാത്രങ്ങൾ ...ഇവരുടെ കോപ്രായങ്ങൾ കണ്ടു മയക്കത്തിൽ എന്നപോലെ ചില സാമൂഹ്യ വിരുദ്ധർ എന്ന് തോന്നിപ്പിക്കുന്ന പുരുഷന്മാർ മദ്യലഹരിയിൽ ...ഈ കുട്ടികളെ മറ്റു പല വിധത്തിലും ചൂഷണം ചെയ്യുകയാണ് ഇവരുടെ രീതിയെന്ന് പിന്നീട് അറിഞ്ഞു ....കൂട്ടുകാരിക്ക് കാമുകനെ കാണാനും അവിടിരുന്നു കോപ്രായങ്ങൾ കാണിക്കാനും കൂട്ടുവന്ന പെൺകുട്ടികൾ അപ്പുറം മാറി ഫോണിൽ കുത്തി യിരിപ്പുണ്ട് ...എന്ത് നല്ല സൗഹൃദങ്ങൾ!
തിരിഞ്ഞു കടലിലേയ്ക്ക് നോക്കി ...അപ്പോഴേയ്ക്കും കടപ്പുറത്തു കുടകൾ നിരന്നിരുന്നു ...ഒരറ്റം മുതൽ മറ്റേ അറ്റം വരെ ....കുടകൾ ലക്ഷ്യമാക്കി ഞാൻ നീങ്ങി ...ഞങ്ങൾ വരുന്നത് കണ്ടിട്ടും യാതൊരു കൂസലുമില്ലാതെ കുത്തിമറിയുന്ന കൗമാരം ...എന്റെ പ്രിയപ്പെട്ട മാതാപിതാക്കളെ ...ഞാൻ അവിടെ കണ്ട കാഴ്ചകൾ വിവരിക്കാൻ ആവില്ലെനിക്ക് ....ചിലർ സിബുകൾ വലിച്ചിട്ടു ...ചിലർ എന്തൊരു ശല്യം എന്ന പോലെ എന്നെ തുറിച്ചു നോക്കി ....ചില പെൺകുട്ടികൾ നാശം എന്ന് പിറുപിറുത്തു ചുരിദാറിന്റെയും ടോപുകളുടെയും തുറന്നിട്ട ഭാഗങ്ങൾ ഒതുക്കി പൂട്ടി ...എന്റെ മാതൃത്വം കലിപൂണ്ടു...എനിക്ക് അവിടെ കിടന്നു അലറണം വടിയെടുത്തു അടിച്ചൊടിക്കണം എന്ന് തോന്നി ...എന്റെ കൂടെ വന്ന ആലപ്പുഴയുടെ സമര മുഖ നേതാക്കളായ 2 നേതാക്കൾ വായും പൊളിച്ചു നാണം കൊണ്ട് ചുവന്നു നിന്നു...
ആർത്തു ഇരമ്പുന്ന കടലിനു അഭിമുഖമായി ചുട്ടുപൊള്ളുന്ന വെയിലത്ത് കാമകേളി നടത്തുന്ന നമ്മുടെ കൗമാരത്തെ അങ്ങനങ്ങു ഉപേക്ഷിച്ചു വരാൻ എനിക്ക് തോന്നിയില്ല ... ഉള്ളിൽ ആർത്തിരമ്പുന്ന 'അമ്മ കോപം അടക്കി ഞാൻ ചെന്ന് നിന്നു ....ഓരോ കുടയ്ക്കരികിലും ...നീരസത്തോടെ എന്നെ നോക്കി യവരോട് ..നന്നായി .അഭിനയിച്ചു ചിരിച്ചു നിന്നു ഞാൻ ... തീരെ പഴഞ്ചനല്ല ഞാനും ഒരു ന്യൂ ജെൻ അമ്മയാണ് എന്ന ഭാവത്തിൽ ...ഡിസ്റ്റർബ് ചെയ്തതിൽ ക്ഷമിക്കണം ...ഞാൻ ഒരു question ചോദിക്കാൻ വന്നതാണ് ...നിങ്ങൾ എവിടുന്നു വരുന്നു പേരെന്ത് എന്നൊക്കെ ചോദിചു ..ഇങ്ങനെ ഇവിടിരിക്കാൻ പാടുണ്ടോ എന്ന ചോദ്യത്തിന് അതിനെന്തു ? ഞങ്ങളുടെ സ്വാതന്ത്ര്യം ,അവകാശം ,നിയമം എന്നൊക്കെ പതിവ്ഉത്തരങ്ങൾ പറഞ്ഞു ക്ഷോഭിച്ചു ..അത് അങ്ങനെ കണ്ട ഞാനാണ് പഴഞ്ചൻ ചിന്താഗതിക്കാരി എന്നമട്ടിൽ ആയിരുന്നു ഓരോ മറുപടികളും ..പെണ്കുട്ടികൾക്കായിരുന്നു വീറു കൂടുതൽ ...
സ്ത്രീ ശാക്തീകരണത്തിനായി തൊണ്ടകീറി പ്രസംഗിക്കുന്ന ഞാൻ അവളുടെ സ്വാതന്ത്ര്യ കാഴ്ചപ്പാടിൽ രോഷം കൊണ്ട് ദേഷ്യം അമർത്തിപ്പിടിച്ചു നിന്ന് ആണ്കുട്ടിയോടായി ചോദിച്ചു ...മോനെ എന്റെ ചോദ്യം ഇതാണ് നിനക്ക് പെങ്ങൾ ഉണ്ടോ ? അതെ എന്നർത്ഥത്തിൽ അവൻ തലയാട്ടി .അവൾക്കും ഇതേ സ്വാതന്ത്ര്യവും അവകാശവും നമുക്ക് കൊടുക്കണ്ടേ ? അവൾ ഇവിടെ ഇതേപോലെ മറ്റൊരു പുരുഷനുമായി വന്നിരുന്നു നിങ്ങൾ കാണിക്കുന്നത് പോലൊക്കെ കാണിക്കാൻ നീ സമ്മതിക്കുമോ ? yes or no ? മറുപടി പറയാതെ ഞാൻ വിടില്ലെന്ന് കണ്ടു അവൻ മെല്ലെ തല താഴ്ത്തി പറഞ്ഞു നോ...ഇല്ല എന്ന് ...ഞാൻ പറഞ്ഞു ഇത്രെയേ എനിക്ക് കേട്ടാൽ മതി ...തിരിഞ്ഞു ആ പെണ്കുട്ടിയോടായി പറഞ്ഞു അതായതു കുട്ടി അവൻ പറയുകയാണ് ഇതത്ര നല്ല കുട്ടികൾ ചെയ്യുന്ന ഏർപ്പാടല്ലന്നു ...നീ കേട്ടല്ലോ ...ആൺകുട്ടികൾ ഇങ്ങനെ അവരുടെ ഇഷ്ടത്തിന് ആണേലും ഇത്തരത്തിൽ ഉള്ള പ്രവർത്തികൾ പൊതുവെ ഇഷ്ടപ്പെടുന്നില്ലന്നു ....ഇതൊന്നു നിന്നെ കേൾപ്പിക്കാൻ ആണ് ഞാൻ ശ്രമിച്ചത് എന്ന് പറഞ്ഞു അടുത്ത കുട ലക്ഷ്യമാക്കി ഞാൻ നടന്നു ...
എല്ലാ കുടക്കീഴിലും ഒരേ ആഭാസങ്ങൾ ...ഒരേ ചോദ്യങ്ങൾ ...30 കുടകൾ ...ഉത്തരങ്ങൾ എല്ലാം ഒന്നായിരുന്നു ...ഇല്ല ഞങ്ങളുടെ പെങ്ങള്മാര് ഇങ്ങനെ വന്നിരിക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല ...തൊട്ടടുത്ത് അവയവങ്ങളിൽ തഴുകി സുഖിപ്പിച്ചവൾ വാ പൊളിച്ചു കേട്ട് കൊണ്ടിരുന്നു ...പെൺകുട്ടികളിൽ ചിലർ എന്നെ രൂക്ഷമായി നോക്കി ...മറുപടി പറഞ്ഞു തട്ടിക്കയറിയതത്രേം പെൺകുട്ടികൾ ആയിരുന്നു ...അതെന്നെ ചിന്തിപ്പിച്ചു ...മറുപടി പറയാനും തലയുയർത്തി നിൽക്കാനും നമ്മൾ നമ്മുടെ പെണ്മക്കളെ പഠിപ്പിക്കുന്നത് ചൂഷണങ്ങളിൽ നിന്നും രക്ഷ നേടാനാണ് ...ചൂഷണങ്ങൾക്ക് സ്വയം നിന്ന് കൊടുക്കാനല്ലാ...സ്വയം നശിക്കുന്ന എന്റെ പെണ്മക്കളെ ...നിങ്ങൾക്കറിയോ ആരോഗ്യം മോശമായിട്ടും ആ വെയില് വകവെയ്ക്കാതെ നിങ്ങളുടെ അടുത്ത് വന്നു നിന്ന് നിങ്ങളുടെ പുച്ഛ നോട്ടവും ആക്ഷേപവും കേട്ട ഈ സ്ത്രീ കഴിഞ്ഞ എട്ടു വർഷമായി ഇതേപോലെ ചൂഷങ്ങൾക്കിരയായ പെൺകുട്ടികളെയും സ്ത്രീകളെയും രക്ഷിക്കാനും കൈപിടിച്ചു ഉയിർത്തെഴുന്നേൽപ്പിക്കാനും നന്നായി പരിശ്രമിക്കുന്നവളാണ് ...അത് എത്രത്തോളം പ്രയാസകരമാണെന്നു അനുഭവിക്കുന്നവളാണ് ...വന്നവരൊക്കെയും പറഞ്ഞ അനുരാഗ കഥകളിൽ നിങ്ങളെ പോലെ ചേർന്നിരുന്ന കഥകളും അവർക്കും ഉണ്ടായിരുന്നു ...നിങ്ങൾപറഞ്ഞു നിങ്ങളുടെ സ്വാതന്ത്ര്യം ,അവകാശം എന്നൊക്കെ ... ശെരിയാണ് നിങ്ങള്ക്ക് ആരെ വേണമെങ്കിലും പ്രണയിക്കാം.. പക്ഷെ ഇത് പ്രണയം അല്ല മക്കളെ ...ഇത് വ്യഭിചാരമാണ് ...അവന്റെ ആത്മസഖിയെ തുറസ്സായ സ്ഥലത്തു വെച്ച് വിവസ്ത്രയാക്കി രസിക്കാൻ ഏതു പുരുഷന് തോന്നും ? അവനു നീ അമൂല്യമായ നിധിയെങ്കിൽ ഇങ്ങനെ തെരുവിൽ വച്ചാണോ അവനതു ആസ്വദിക്കുന്നത്? ഇതല്ല നിങ്ങളുടെ സ്വാതന്ത്ര്യം ...ഇതല്ല നിങ്ങളുടെ അവകാശം ..
പൊള്ളുന്ന ചൂടും പൊള്ളുന്ന മനസ്സും ...പിന്നിൽ അലറി തുള്ളുന്ന കടലും ...ആരൊക്കെയോ വഴിപോക്കർ പുലമ്പി ഇതൊന്നും അല്ല കാഴ്ചകൾ അപ്പുറത്തു പാർക്കിനടുത്തു പാറക്കൂട്ടങ്ങൾക്കടുത്തേക്കു ചെല്ലൂനിങ്ങള്ക്ക് ഇതിലും വലിയ കാഴ്ചകൾ കാണാം മാഡം എന്ന് ...ഞാൻ അപ്പോൾ മാഡം അല്ലാരുന്നു ...വെറുമൊരു അമ്മയായിരുന്നു ...22 വയസ്സുള്ള എന്റെ മോനെയും മോളെയും ഉടനെ കാണണം എന്ന് തോന്നി എന്റെ മക്കളെ കെട്ടിപ്പിടിച്ചുമ്മ കൊടുക്കണം എന്ന് തോന്നി ....ഒരിടത്തു പോയിരുന്നു നശിപ്പിച്ചു കളയാതെ ഒരു അങ്കലാപ്പും എനിക്ക് തരാതെ അച്ചടക്കത്തോടെ വളർന്ന എന്റെ പൊന്നു മക്കൾ ... എനിക്ക് അവരോടു ബഹുമാനം തോന്നി ....ഒന്നും മിണ്ടാൻ ആവാതെ കൂടെ വന്ന സുഹൃത്തുക്കൾ എന്നെ നോക്കി ...ഞാൻ അവരോടായി പറഞ്ഞു ...നമ്മളും വളർന്നത് ഇവിടൊക്കെയാണ് ...അന്നും ഈ കടലും കടപ്പുറവും ഇവിടുണ്ട് ...നമ്മളാരും ഇവിടെ വന്നില്ലല്ലോ ...ഹോ ....ഈ സാദ്ധ്യതകൾ നമ്മൾ കണ്ടെത്തിയില്ലല്ലോ എന്ന് സ്വതവേ തമാശക്കാരിയായ സുഹൃത്ത് ... തിളച്ചു കിടക്കുന്ന പുതമണ്ണിനെ ചവിട്ടി മെതിച്ചു ഞാൻ ഓർക്കുകയായിരുന്നു ..ഞങ്ങളുടെ കൗമാരം ....പിന്നാലെ വന്ന പൂവാലന്മാർ ..സൈക്കിളിൽ കറങ്ങി ഓരോ ജംഗ്ഷനിലും കാത്തുനിന്ന കൗമാര പ്രണയാഭ്യർഥനകളെ ...കോരിച്ചൊരിയുന്ന മഴയത്തു സ്വയം നനഞ്ഞു കയ്യിൽ മടക്കി പിടിച്ച കുടയുമായി എനിക്ക് തരാൻ എന്റെ പിന്നാലെ സൈക്കിൾ ചവിട്ടിയ ഒരു കൗമാര ക്കാരനെ ..തലപൊക്കിപ്പൊലും നോക്കാതെ മഴകൊണ്ട് നടന്നു നീങ്ങിയ ഞാൻ എന്ന കൗമാരക്കാരിയെ ....ആലപ്പുഴയിലെ അന്നത്തെ റോമിയോ മാരോട് ആദ്യമായി ഇഷ്ടവും ബഹുമാനവും തോന്നി ...അവരാരും പെൺകുട്ടികളെ കടപ്പുറത്തു കൊണ്ടിരുത്തി ഈ പേക്കൂത്തുകൾ കാട്ടിയിട്ടില്ല ...അന്നത്തെ കടപ്പുറത്തു ഈ ആഭാസ കുടകൾ വിരിഞ്ഞിട്ടില്ലാ ...
ഇനിയും വൈകിക്കൂടാ ...നാം ഉണർന്നു പ്രവർത്തിക്കണം ....ആലപ്പുഴയിലെ നേതൃത്വങ്ങൾ ഒന്നിക്കണം ...ചവറു നീക്കം ചെയ്യാനും മാലിന്യ നീക്കം ചെയ്യാനും എടുക്കുന്ന അതെ ശുഷ്കാന്തി ശ നമ്മൾ കാണിക്കണം ...പൊലീസ് നിസ്സഹായരാണ് ...അവർക്കാവുന്നതു അവർ നന്നായി ചെയ്യുന്നുണ്ട് ...പൊതു ജനം ഉണരണം ...ഒന്നിക്കണം നമ്മുടെ സാമൂഹ്യ മര്യാദകൾ ചീഞ്ഞു നാറുന്നു... എന്തും കാണിക്കാം എന്നുള്ള അവകാശം പോലെ തന്നെ യാണ് കുടുംബവുമായി വരുന്ന വർക്ക് ഈ അശ്ലീലം കാണാതിരിക്കാനുള്ള അവകാശവും ...ഇത് പാശ്ചാത്യ രാജ്യമല്ല ...അവിടെ പോലും സഭ്യതയിലേക്കുള്ള തിരിഞ്ഞു നടത്തം തുടങ്ങിക്കഴിഞ്ഞു ...അവിടെ ഒരു ഒരു സ്ത്രീക്കും എന്റെ കുഞ്ഞിന് ചെലവിനു തായോ ന്നും ചോദിച്ചു കോടതി വരാന്ത നിരങ്ങേണ്ട അവസ്ഥയല്ലാ എന്നിരിക്കെ ചിന്തിക്കു ...നമ്മുടെ മക്കൾ നശിക്കാതിരിക്കേണ്ടേ ? പൂവിട്ടു കായി ട്ടു തളിർ ക്കേണ്ട നമ്മുടെ യൗവനം നശിക്കുന്നു ...എല്ലാരും ഒന്നിക്കു ...കടപ്പുറത്തെ ഈ മാലിന്യം കാണാതെ പോവല്ലേ.
(സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണവും സുരക്ഷയുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ ജില്ലാ പ്രോഗ്രാം മാനേജരും ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ വനിതാ അഡൈ്വസറി ബോർഡ് അംഗവുമായ മോൾജി റഷീദ് ഫേസ്ബുക്കിൽ കുറിച്ചത്)
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്