Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിലപ്പെട്ട 20 മിനിട്ടിനു ശേഷം നീ ആ അച്ഛനോട് പറഞ്ഞത് എന്താ.... കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പൊയ്‌ക്കോ എന്ന് കഴ കൊണ്ട് തള്ളുമ്പോൾ നിനക്ക് അറിയാമായിരുന്നു ആ കുഞ്ഞു ജീവനോടെ അവിടെ എത്തില്ല എന്ന്; അദ്ധ്യാപകർ കൈമാറിയ കൊലക്കത്തി നീയും ഭംഗിയായി ഉപയോഗിച്ചു; അതിന് പേര് ഡോക്ടർമാരുടെ ഡിഫൻസീവ് പ്രാക്ടീസ്: മകളേ ... ഭീരുവാണച്ഛൻ.. അല്ലെങ്കിൽ ആ തലവെട്ടി സമുദ്രത്തിലിട്ടേനെ: ഷെഹലാ ഷെറീന്റെ മരണത്തിന് പിന്നിലെ കുറ്റവാളി ആര്? എംഎസ് സനിൽകുമാർ എഴുതുന്നു

വിലപ്പെട്ട 20 മിനിട്ടിനു ശേഷം നീ ആ അച്ഛനോട് പറഞ്ഞത് എന്താ.... കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പൊയ്‌ക്കോ എന്ന് കഴ കൊണ്ട് തള്ളുമ്പോൾ നിനക്ക് അറിയാമായിരുന്നു ആ കുഞ്ഞു ജീവനോടെ അവിടെ എത്തില്ല എന്ന്; അദ്ധ്യാപകർ കൈമാറിയ കൊലക്കത്തി നീയും ഭംഗിയായി ഉപയോഗിച്ചു; അതിന് പേര് ഡോക്ടർമാരുടെ ഡിഫൻസീവ് പ്രാക്ടീസ്: മകളേ ... ഭീരുവാണച്ഛൻ.. അല്ലെങ്കിൽ ആ തലവെട്ടി സമുദ്രത്തിലിട്ടേനെ: ഷെഹലാ ഷെറീന്റെ മരണത്തിന് പിന്നിലെ കുറ്റവാളി ആര്? എംഎസ് സനിൽകുമാർ എഴുതുന്നു

എം .എസ് .സനിൽ കുമാർ

കളേ ...ഭീരുവാണച്ഛൻ, അല്ലെങ്കിലാത്തലവെട്ടി സമുദ്രത്തിലിട്ടേനെ ....

ഡോക്ടർ ജിനേഷ് കുറച്ചു ദിവസം മുൻപ് ഷെയർ ചെയ്ത ഒരു പോസ്റ്റ് ഉണ്ട് ....ചുവടെ വായിക്കാം

സാറേ, കൈതാവടി കായലിൽ ഒരു ശവം പൊന്തി!'

'നാശം, നല്ല നീളമുള്ള കഴകൊണ്ട് കിഴക്കോട്ട് ഒരു തള്ളു കൊട്. അഞ്ചാലുമ്മൂട് സ്റ്റേഷനതിർത്തീലോട്ട് പൊയ്‌ക്കോളും.'

Jithin Das

പാമ്പ് കടിച്ച കുഞ്ഞു മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിച്ചു പോയപ്പോൾ ആദ്യം ഓർത്തത്

ജിനേഷ് ഷെയർ ചെയ്ത ജിതിൻ ദാസിന്റെ ഈ പോസ്റ്റിനെ കുറിച്ചാണ് . ബത്തേരിയിലെ കുഞ്ഞിന്റെ മരണത്തെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നതിനു മുൻപ് ഈ പോസ്റ്റ് കോപ്പി ചെയ്തിട്ടത് അതുകൊണ്ടാണ് ..

ഇനി ഞാൻ ചിലത് പറയട്ടെ......

ആ കുഞ്ഞിന്റെ കൊലയാളികൾ ഇവർ ....സ്‌കൂളിലെ അദ്ധ്യാപകർ ,,,,പിന്നെ നീളമുള്ള കഴ കൊണ്ട് ആ കുഞ്ഞിനെ കോഴിക്കോട്ടേക്ക് തള്ളി വിട്ട ഭീരുവായ ഡോക്ടർ .

കൊലയാളികളുടെ കൂട്ടത്തിൽ ചേർക്കേണ്ട മറ്റ് ചിലരും ഇന്ന് അവതാരമെടുത്തിട്ടുണ്ട് . കപട മുഖം മൂടി വെച്ച, സമൂഹത്തിൽ നാശം വിതയ്ക്കാൻ ഇറങ്ങിത്തിരിച്ചിട്ടുള്ള ,ഡോക്ടർമാരാണ് ലോകത്തിലെ ഏറ്റവും വലിയ മഹാത്ഭുതം എന്ന് പ്രചരിപ്പിക്കുന്ന ,എം ബി ബി എസ് ഉള്ളവർക്ക് കയ്യബദ്ധം പറ്റില്ല ....അഥവാ പറ്റിയാൽ അത് രോഗിയോ രോഗിയുടെ ബന്ധുക്കളോ ഡോക്ടറെ കൈ വെയ്ക്കും എന്ന പേടിയിൽ നിന്നുണ്ടായ വിറയൽ കൊണ്ടാണ് എന്ന് പ്രചരിപ്പിക്കുന്ന നവയുഗ ഡോക്ടർ പരിഷകളാണ് അക്കൂട്ടർ .താലൂക്ക് ആശുപത്രിയിലെ മനുഷ്യത്വമില്ലാത്ത നരാധമനായ ആ ഡോക്ടറെ ന്യായീകരിക്കാൻ ഈ പരിഷകൾ ഒരു പദം പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ട് .....ഡിഫൻസീവ് പ്രാക്ടീസ് .....ഒരു കുഞ്ഞിനെ കൊന്ന രാക്ഷസനെ വെള്ളപൂശാൻ കൂട്ടുനിൽക്കുന്ന ചില കൊലയാളി ഡോക്ടർമാരുടെ മെഡിക്കലല്ലാത്ത കുബുദ്ധിയിൽ വിരിഞ്ഞ പിതൃശൂന്യ പദം .കേരളീയർ എന്തിനും ഏതിനും ഡോക്ടർമാരെ തല്ലാൻ നിൽക്കുന്നവരാണത്രെ ....രോഗിയേ ചികിത്സിക്കുമ്പോൾ കേരളത്തിലെ ഡോക്ടർമാർക്ക് പേടിയാണത്രെ .ജീവൻ രക്ഷിക്കാൻ ഏതുവിധേനയും ശ്രമിക്കുമ്പോൾ ഡോക്ടറുടെതല്ലാത്ത ,വൈദ്യശാസ്ത്രത്തിന് പിടി തരാത്ത കാരണങ്ങൾ കൊണ്ട് രോഗിക്ക് മരണം സംഭവിക്കാം .ചില കേസുകളിൽ ബന്ധുക്കൾ ഡോക്ടർമാരെ ആക്രമിച്ചിട്ടുണ്ട് ...ആശുപത്രികൾ തകർത്തിട്ടുണ്ട് ...സമ്മതിച്ചു .അത് ക്രിമിനൽ പ്രവർത്തികളാണ് ....അതവിടെ നിൽക്കട്ടെ ....രോഗികളെ ചികിത്സിക്കാൻ ...ചികിത്സ നൽകുന്നതിൽ തീരുമാനമെടുക്കുന്നത് ഭയമുള്ളതാക്കാൻ തക്കവണ്ണം ഒരു ഭീകരാന്തരീക്ഷം കേരളത്തിൽ ഉണ്ടോ ?പറയൂ പരിഷകളേ ?കേരളത്തിൽ മൊത്തം എത്ര ആശുപത്രികൾ ഉണ്ട് ?അവിടെ ക്രിട്ടിക്കൽ കെയർ കൊടുക്കേണ്ട എത്ര രോഗികൾ ഈ വർഷം എത്തി ?അതിൽ എത്ര പേർ മരിച്ചു ?മരിച്ചവരുടെ ബന്ധുക്കൾ എത്ര കേസിൽ ഡോക്ടറെ കൈകാര്യം ചെയ്തു ?ചികിത്സ തീരുമാനിക്കാൻ എത്ര കേസുകളിൽ ഡോക്ടർമാർ ഭയപ്പെട്ടു ?

ഉത്തരം പറയെടോ പരിഷകളേ ,,,നിന്റെയൊക്കെ ഡിഫൻസീവ് പ്രാക്ടീസ് ....................

ഇനി സംഭവിച്ചതിനെ പറ്റി മനസ്സിലാക്കിയത് ചുരുക്കത്തിൽ
......................................................................................................................

ഈ കൊലയിൽ ആദ്യം പങ്കെടുത്തത് സ്‌കൂളിലെ ക്രൂരന്മാരായ അദ്ധ്യാപകർ എന്ന രാക്ഷസ ജന്മങ്ങൾ . വർ പാമ്പ് കടിയേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിപ്പിച്ച് കൊലയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കി .വിഷപ്പാമ്പ് ആണ് കടിച്ചത് എന്ന് കടിയേറ്റ കുട്ടിക്കും സ്‌കൂളിലെ മറ്റ് കുട്ടികൾക്കും ഒരധ്യാപികയ്യ്ക്കും ബോധ്യമായി .ബോധ്യമായിട്ടും ബോധ്യമാവാത്ത രീതിയിൽ മറ്റ് അദ്ധ്യാപക രാക്ഷസർ കൊലയ്ക്ക് അറവ് കത്തി തയ്യാറാക്കി .കുഞ്ഞിന്റെ അച്ഛൻ മുക്കാൽ മണിക്കൂർ കഴിഞ്ഞു സങ്കടപ്പെട്ട് വിവശനായി ഓടിയെത്തുമ്പോൾ കുഞ്ഞു തളർന്നു കഴിഞ്ഞിരുന്നു .വിഷം വ്യാപിച്ച് ശരീരത്തിൽ നീല നിറം .പാമ്പ് കടിച്ചതാണ് എന്ന് കുഞ്ഞും സഹപാഠികളായ കുഞ്ഞുങ്ങളും പറഞ്ഞുകൊണ്ടേയിരുന്നു .പിന്നെ ആദ്യ സ്വകാര്യ ആശുപത്രി .അവിടുത്തെ ഡോക്ടർക്ക് വിഷപ്പാമ്പ് കടിച്ചതാണ് എന്ന് മിനിറ്റുകൾ കൊണ്ട് മനസ്സിലായി ,ആ ആശുപത്രിയിൽ ആന്റി വെനം ഇല്ല ,ഉള്ളത് താലൂക്ക് ആശുപത്രിയിലാണ്,പെട്ടെന്ന് കൊണ്ട് പോകൂ എന്ന് മനുഷ്യസ്‌നേഹിയായ ഡോക്ടർ .പിന്നെ താലൂക്ക് ആശുപത്രി .അവിടെ അദ്ധ്യാപകർ നൽകിയ കൊലവാളുമായി ആ പിശാച് ഡോക്ടർ .പാമ്പ് കടിച്ചതാണ് ,ആന്റിവെനം കൊടുക്കണം എന്ന് കുഞ്ഞിന്റെ അച്ഛൻ യാചിച്ചു .കടിച്ച പാമ്പ് വിഷമുള്ളതാണോ,ശരീരത്തിൽ വിഷമുണ്ടോ എന്നറിയാൻ 20 മിനിട്ട് വേണമെന്ന് പിശാച് .രക്ത പരിശോധനനടത്തിയേ പറ്റൂ .നടത്തി .പരിശോധനയ്ക്കായി 20 മിനിറ്റ് .അതിനിടയിൽ കുഞ്ഞു ഛർദ്ദിക്കാൻ തുടങ്ങി .നില വഷളായി .ഭയങ്കര വിഷമാണ് ഇവിടെ പറ്റില്ല കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പൊക്കോ എന്ന് ഡോക്ടർ പറഞ്ഞു നല്ല നീളമുള്ള കഴ കൊണ്ട് ഒരൊറ്റ തള്ള് .മരണത്തിലേക്ക് .

ഡോക്ടർ പരിഷകളുടെ വാദം ഇങ്ങനെ
............................................................................
ആന്റിവെനത്തിന് ചിലരിൽ അലർജി സൃഷ്ടിക്കാനാകും .അത്തരം സാഹചര്യങ്ങളിൽ രോഗിയുടെ ജീവൻ തന്നെ അപകടത്തിലാകും.ക്രിട്ടിക്കൽ കെയർ സംവിധാനമുള്ള ഒരു ആശുപത്രിയിൽ മാത്രമേ അത്തരം സമയത്ത് രോഗിയേ ചികിത്സിച്ച് രക്ഷപെടുത്താനാകൂ .താലൂക്ക് ആശുപത്രിയിൽ ആ സംവിധാനം ഇല്ല.കുഞ്ഞിന് പിശാച് ഡോക്ടർ ആന്റിവെനം കൊടുത്തു എന്നിരിക്കട്ടെ ,കുഞ്ഞിന് അലർജി ഉണ്ടായി എന്നിരിക്കട്ടെ ,അലർജി ഉണ്ടായസാഹചര്യത്തിൽ താലൂക്ക് ആശുപത്രിയിൽ ആ സിറ്റുവേഷൻ മാനേജ് ചെയ്യാനുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കുഞ്ഞു മരിക്കാം .അങ്ങനെ മരിച്ചാൽ കുഞ്ഞിന്റെ ബന്ധുക്കൾ നിരപരാധിയായ ഡോക്ടറെ തല്ലും,കൈ ഒടിക്കും ,കണ്ണ് കുത്തിപ്പൊട്ടിക്കും ,ചിലപ്പോൾ കൊല്ലും .സ്വന്തം തടി രക്ഷിക്കാൻ വേണ്ടി ,കുഞ്ഞിന് അലർജി ഉണ്ടാവാതിരിക്കാൻ വേണ്ടി ,ആ ഡോക്ടർ നല്ല നീളമുള്ള കഴ കൊണ്ട് ഒരൊറ്റ തള്ള് .അത്രേ ചെയ്തുള്ളൂ .ഈ കഴ കൊണ്ടുള്ള തള്ളിന്റെ പേരാണ് ഡിഫൻസീവ് പ്രാക്ടീസ് .

ഇനി യാഥാർഥ്യം
..................................

ചിലരിൽ ആന്റി വെനം അലർജിക്ക് കാരണമാകും .ശരിയാണ് .ആ സമയം ക്രിട്ടിക്കൽ കെയർ ആവശ്യമാണ് .ശരി .ആ സൗകര്യങ്ങൾ ഉള്ള ആശുപത്രി വേണം .ശരി .

കുഞ്ഞിനെ ഏതാണ്ട് 4 .06 ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു .വിഷപ്പാമ്പ് എന്ന് അച്ഛൻ .ആന്റി വെനം നൽകണം എന്ന് അച്ഛൻ .അപ്പോൾ ഡോക്ടർ ...വിഷപ്പാമ്പാണോ എന്നറിയാൻ 20 മിനിറ്റ് വേണം .അത്രയും സമയം കുഞ്ഞിനെ അവിടെ കിടത്തി .എടോ ഡോക്ടറേ ....കുഞ്ഞു പറഞ്ഞില്ലേ പാമ്പ് കടിച്ചു എന്ന് ....ശരീരത്തിൽ നിറവ്യത്യാസം ഇല്ലായിരുന്നോ ..വിഷം ശരീരത്തിൽ പ്രവേശിച്ചതിന്റെ പ്രത്യക്ഷ ലക്ഷണങ്ങൾ ഇല്ലായിരുന്നോ ...കുഞ്ഞു തളർച്ചയിലേക്ക് നീങ്ങുകയല്ലായിരുന്നോ .....ആന്റിവെനം നൽകാൻ അച്ഛന്റെ സമ്മതം ഇല്ലായിരുന്നോ ......ഒരു ഡോക്ടർക്ക് പ്രഥമ ദൃഷ്ട്യാ മനസ്സിലാക്കാൻ കഴിയുന്ന ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലേ?പിന്നെ എന്തിന് നീ ?

20 മിനിറ്റ് കഴിഞ്ഞു നീ പറഞ്ഞു വിഷമുണ്ട് ശരീരത്തിൽ എന്ന് .എന്നിട്ട് എന്തുകൊണ്ട് അപ്പോഴെങ്കിലും നീ ആന്റിവെനം കൊടുത്തില്ല ?പകരം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു .അങ്ങനെ റഫർ ചെയ്യുമ്പോൾ ജീവനോടെ ആ കുഞ് അത്രയും അകലെയുള്ള കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തില്ല എന്ന് നിനക്ക് ഉറപ്പായും അറിയാമായിരുന്നു .

ഇനി നീ ഉൾപ്പെടെയുള്ള ചില ഡോക്ടർ പരിഷകളുടെ വാദം ....അലർജി .....ശരി ...അലർജി ഉണ്ടായി ....അവിടെ ഒരു അനസ്തേഷ്യ ഡോക്ടർ ഉണ്ടായിരിക്കുമല്ലോ ..ക്രിട്ടിക്കൽ കെയറിൽ പരിശീലനം കിട്ടിയ ഏതെങ്കിലും ഡോക്ടർ .....ഇല്ലെങ്കിൽ പരിസരത്തുള്ള ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ ഉണ്ടോ എന്ന് അന്വേഷിച്ചോ ...ക്രിട്ടിക്കൽ കെയർ സൗകര്യമുള്ള ഏതെങ്കിലും സ്വകാര്യ-സർക്കാർ ആശുപത്രി സമീപത്ത് ഉണ്ടോ എന്ന് നോക്കിയോ ...എല്ലാം പോട്ടെ ...ആന്റി വെനത്തിന്റെ അലർജിയോടെ ..ഒരു ആംബ്യു ബാഗിന്റെ സഹായത്തോടെ ആ .കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കാനുള്ള ഒരു ശ്രമം നടത്തിക്കൂടായിരുന്നോ ?

നടത്തില്ല ..നടത്തിയില്ല .ചെയ്യില്ല ...ചെയ്തില്ല...അതിന് ആദ്യം മനുഷ്യനാവണം ...നിനക്ക് അറിയാം ആന്റി വെനം നൽകിയില്ലെങ്കിൽ ആ കുഞ്ഞു മരിക്കും .നീ അപ്പോൾ ചിന്തിച്ചത് ....അലർജി വന്നാൽ ചിലപ്പോൾ കുഞ്ഞു മരിച്ചെക്കാം.ഞാൻ ചിലപ്പോൾ ഉത്തരം പറയേണ്ടിവരും .കുഞ്ഞു ചത്താലും കുഴപ്പമില്ല ,സേഫ് കളി കളിക്കാം ...അതിൽ മാത്രം നീ ശ്രദ്ധിച്ചു.

.എന്താണ് ഇത്തരം അടിയന്തര സമയങ്ങളിലെ ഒരു ഡോക്ടറുടെ code of conduct എന്നതും മറന്നു .തൊട്ട് മുന്നിലുള്ള മനുഷ്യജീവൻ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുക എന്ന കർത്തവ്യം മറന്നു .ധർമം മറന്നു .എത്തിക്സ് മറന്നു .ആന്റിവെനം കൊടുത്താൽ അലർജി ഉണ്ടായാൽ ചിലപ്പോൾ മരിക്കും ...കൊടുത്തില്ലെങ്കിൽ ഉറപ്പായും മരിക്കും ...അത് നിനക്കറിയാമായിരുന്നു .ഇക്കാര്യം ആ പാവം അച്ഛനോട് സഹാനുഭൂതിയോടെ പറയാമായിരുന്നല്ലോ .ആന്റിവെനം കൊടുത്താൽ ചിലപ്പോൾ അപകടം ..അലർജി.... ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.ആ സാഹചര്യം നേരിടാനുള്ള സൗകര്യം ഈ ആശുപത്രിയിൽ ഇല്ല .പിന്നെയുള്ള വഴി കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുക എന്നതാണ് .പക്ഷേ ആന്റി വെനം കൊടുക്കാതെ ,ഹെലികോപ്റ്ററിൽ കൊണ്ട് പോയാൽ പോലും അവിടെ എത്തുന്നതിന് മുൻപേ മരണം ഉണ്ടാകും ..ഇങ്ങനെ ആ അച്ഛനോട് സൗമ്യമായി പറഞ്ഞു മനസ്സിലാക്കി ആന്റി വെനം കുഞ്ഞിന് നൽകാമായിരുന്നു അപകടം സംഭവിച്ചാൽ പോലും ആരും നിന്നെ കൈ വെയ്ക്കുമായിരുന്നില്ല ..പകരം വിലപ്പെട്ട 20 മിനിട്ടിനു ശേഷം നീ ആ അച്ഛനോട് പറഞ്ഞത് എന്താ ...ഇനി ഇവിടെ ഒന്നും ചെയ്യാൻ കഴിയില്ല ..പെട്ടെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പൊയ്‌ക്കോ .കഴ കൊണ്ട് ഒരു തള്ള് .തള്ളുമ്പോൾ നിനക്ക് അറിയാമായിരുന്നു ആ കുഞ്ഞു ജീവനോടെ അവിടെ എത്തില്ല എന്ന് .അദ്ധ്യാപകർ കൈമാറിയ കൊലക്കത്തി നീയും ഭംഗിയായി ഉപയോഗിച്ചു.അതിനും പേര് ഡോക്ടർമാരുടെ ഡിഫൻസീവ് പ്രാക്ടീസ് .

ഡോക്ടർ ഹാരിസ് ...യൂറോളജി പ്രൊഫസർ ,കോട്ടയം മെഡിക്കൽ കോളേജ് ....അദ്ദേഹം എഴുതിയത് ഡിഫൻസീവ് പ്രാക്ടീസ് പരിഷകൾക്ക് സമർപ്പിക്കുന്നു

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വ്യാജനാണോ ?ചൈന ,റഷ്യ പ്രോഡക്റ്റ് ആണോ ?ന്യൂറോ ടോക്‌സിക് ആയ പാമ്പ് കടിച്ചിട്ട് 4 മണിക്കൂർ അകലെയുള്ള ഹോസ്പിറ്റലിലേക്ക് റഫർ ചെയ്ത മണ്ടൻ .പാമ്പിനെ തിരിച്ചറിയാൻ പല ടെസ്റ്റുകളും വേണം പോലും

 

ഇത് കൂടി അറിയൂ ............

1 ,താലൂക്ക് ആശുപത്രിയിൽ കുഞ്ഞിനെ നോക്കിയ ഡോക്ടർ എം ഡി ജനറൽ മെഡിസിൻ .അതായത് പ്രാഥമികമായി തന്നെ പാമ്പ് കടിയുടെ ലക്ഷണങ്ങൾ മനസ്സിലാക്കാൻ കഴിവുള്ളയാൾ

2 .താലൂക്ക് ആശുപത്രിയിൽ നിന്ന് 30 മിനിറ്റുപോയാൽ മാനന്തവാടി ജനറൽ ആശുപത്രിയിൽ എത്താം .20 മിനിറ്റ് സഞ്ചരിച്ചാൽ വിംസ് ആശുപത്രിയിൽ എത്താം .ഈ രണ്ടിടത്തും ക്രിട്ടിക്കൽ കെയർ ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും ഉണ്ട് ...ആന്റിവെനം അടിയന്തരമായി നൽകി, എന്തുകൊണ്ട് ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താൻ തയ്യാറായില്ല ?

3 .കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലെ ഡോക്ടർ അനൂപ് കുമാർ പറയുന്നു ....

***മൂർഖൻ,വെള്ളിക്കെട്ടൻ ഇനം പാമ്പു കടിയേറ്റാൽ ലക്ഷണങ്ങൾ ഇങ്ങനെ ....കണ്ണിന്റെ പീലി തൂങ്ങുക,ശ്വാസ തടസ്സം ,പേശീ ബലക്കുറവ് ,ഒപ്പം വയറു വേദനയും ഛർദ്ദിയും ഉണ്ടാകാം .ഈ ലക്ഷണങ്ങൾ കണ്ടാൽ രക്ത പരിശോധന നടത്തുന്നതിന് മുൻപേ തന്നെ ആന്റി വെനം നൽകാറുണ്ട് .

***അണലിവർഗം പാമ്പ് കടിയേറ്റാൽ രക്ത പരിശോധന ആവശ്യമാണ് .

ഡോക്ടറുടെ വിവേചന ബുദ്ധി

........................................................

കടിയേറ്റ് ഏതാണ്ട് നാൽപത് മിനിട്ടിനു ശേഷമാണ് കുഞ്ഞിനെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നത്.കുഞ്ഞിന് തളർച്ച ഉണ്ടായിരുന്നു .സ്‌കൂളിൽ നിന്ന് ആശുപത്രിയിലേക്ക് എടുക്കുമ്പോൾ തന്നെ കുട്ടി തളർന്നിരുന്നതായി സഹപാഠികൾ പറയുന്നുണ്ട് .ശ്വാസ തടസ്സം അനുഭവപ്പെട്ടു .താലൂക്ക് ആശുപത്രിയിൽ വെച്ച് ഛർദ്ദിച്ചു .വിഷം ന്യൂറോ ടോക്‌സിക് ആണെന്ന് അനുമാനിക്കാൻ എം ഡി മെഡിസിൻ കഴിഞ്ഞ ആ ഡോക്ടർക്ക് രക്ത പരിശോധന വേണം എന്ന് പറഞ്ഞാൽ ...............മെഡിക്കൽ കമ്മ്യൂണിറ്റി ഒരു സ്വയം വിലയിരുത്തൽ നടത്തണം .

പ്രധാനപ്പെട്ട ഒരു കാര്യം കൂടി ....

വിഷം ന്യൂറോ ടോക്‌സിക് ആണെന്ന് പ്രാഥമികമായിഡോക്ടർക്ക് തോന്നിയാൽ ഒരു നിമിഷം വൈകരുത് ..ആന്റി വെനം കൊടുക്കുക ..രക്ത പരിശോധന നടത്തി സമയം പാഴാക്കരുത് .ഇത് ഞാൻ പറയുന്നതല്ല ...പാമ്പ് കടിയേറ്റാലുള്ള ചികിത്സയെക്കുറിച്ച് ഇന്ത്യയിൽ നിലവിലുള്ള ഔദ്യോഗിക പ്രോട്ടോക്കോൾ പറയുന്നതാണ്

ഇനി പറയുന്ന ചിലർ ഡിഫൻസീവ് പ്രാക്ടീസ് ശീലിച്ചിരുന്നെങ്കിൽ ..........

1 .അതിർത്തി കാക്കുന്ന ജവാന്മാർ .....വെടി വരുമ്പോൾ ട്രഞ്ചിനകത്ത് മാത്രമിരിക്കാം .വെടി കൊള്ളില്ല .
2 .പ്രതിരോധ സേനകളിലും യുദ്ധ മുഖത്തും ദുരന്ത സ്ഥലങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും പ്രകൃതി ക്ഷോഭങ്ങളിലും പകർച്ചവ്യാധി പടരുന്ന മേഖലകളിലുമൊക്കെ സഹായ ഹസ്തവുമായി എത്തുന്ന ഡോക്ടർമാർ അടക്കമുള്ള രക്ഷാ പ്രവർത്തകർ .....തുടങ്ങി ഒരു സുരക്ഷാകവചവും ഇല്ലാതെ ഇരുപതും മുപ്പതും നില കെട്ടിടങ്ങൾ നമ്മുടെ നാട്ടിൽ പണിത് നൽകുന്ന അതിഥി തൊഴിലാളികൾ വരെ .

ഈ സമയത്ത് രണ്ട് പേരെ ഓർക്കുന്നു
............................................................................

ഒരാൾ ....വർഷങ്ങൾക്ക് മുൻപ് ...എച്ച് ഐ വി ബാധിതരായ ബെൻസൺ ,ബെൻസി എന്നീ കുട്ടികൾ പഠിച്ച സ്‌കൂളിലെ ഒരധ്യാപിക .എയിഡ്‌സ് പകരും എന്ന് പേടിച്ച് അകറ്റി നിർത്തിയ സ്‌കൂൾ അധികൃതരും രക്ഷകർത്താക്കളും.....ഒരു ദിവസം ബെൻസി സ്‌കൂൾ മുറ്റത്ത് വീണു ...കാൽ മുട്ട് പൊട്ടി ചോര ഒഴുകി .ആരും അടുത്തില്ല .അപ്പോൾ ഈ അദ്ധ്യാപിക ആ കുഞ്ഞിന് അടുത്തെത്തി .പിടിച്ചെഴുനേൽപ്പിച്ചു .പൈപ്പിന്റെ അടുത്ത് നിർത്തി ചോര സ്വന്തം കൈകൊണ്ട് കഴുകി കൊടുത്തു .

രണ്ടാമൻ .....ചുഴലിക്കാറ്റ് വീശിയടിക്കുന്ന അറബിക്കടൽ .ഒറ്റപ്പെട്ട ഒരു ദ്വീപിൽ നിന്നും പ്രസവാവസ്ഥയിലെത്തിയ ഗർഭിണിയെ ചെറിയ ബോട്ടിൽ കൂടുതൽ സൗകര്യങ്ങൾ ഉള്ള മറ്റൊരു ദ്വീപിലെ ആശുപത്രിയിൽ എത്തിക്കാൻ കലുഷിതമായ കടലിലൂടെ ,ചീറിപ്പൊങ്ങുന്ന തിരമാലകൾക്ക് മുകളിലൂടെ ,വീശിയടിക്കുന്നകാറ്റിനെ പേടിക്കാതെ ഒപ്പം പോയ യുവഡോക്ടർ .
............................................................................................................................................................................................................

ഡിഫൻസ് പ്രാക്റ്റീസ് ....മിണ്ടരുത് ..ഇനി നിനക്കൊക്കെ ബാക്കി അടിയല്ല ...ആരുടെയെങ്കിലും പിച്ചാത്തിപ്പിടിയാണ് .ഞാനത് സ്വപ്നം കണ്ടു തുടങ്ങി .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP