Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ആ നാട്ടിൽ നിന്നും പെണ്ണ് കെട്ടരുത്, കുടുംബം കുളംതോണ്ടും; ചെക്കനെ പിന്നെ വീട്ടുകാർക്ക് കിട്ടില്ല; ഇനി പെണ്ണ് കൊടുത്താൽ, അമ്മായിയമ്മയും നാത്തൂനും പീഡിപ്പിക്കും; കല ഷിബു എഴുതുന്നു

'ആ നാട്ടിൽ നിന്നും പെണ്ണ് കെട്ടരുത്, കുടുംബം കുളംതോണ്ടും; ചെക്കനെ പിന്നെ വീട്ടുകാർക്ക് കിട്ടില്ല; ഇനി പെണ്ണ് കൊടുത്താൽ, അമ്മായിയമ്മയും നാത്തൂനും പീഡിപ്പിക്കും; കല ഷിബു എഴുതുന്നു

കല ഷിബു

പിജിക്കു പഠിക്കാൻ കോഴിക്കോട് പോയപ്പോൾ ആണ്, തെക്കത്തിയെയും മൂര്ഖനെയും കണ്ടാൽ, മൂർഖനെ വെറുതെ വിട്ടിട്ടു തെക്കത്തിയെ തല്ലിക്കൊല്ലണം എന്നൊരു പറച്ചിൽ ഉണ്ടെന്ന് കൊല്ലംകാരിയായ ഞാൻ കേട്ടത്.. ജാതി ചിന്ത കേട്ടിട്ടില്ല ആ കാലങ്ങളിൽ ഒന്നും.. ഓർമ്മവെച്ച നാൾ മുതൽ കൊല്ലം ജില്ലയിലെ, ചില ഇടങ്ങളിൽ നിന്നും പെണ്ണ് എടുക്കുകയും കൊടുക്കുകയും ചെയ്യരുത് എന്ന് അടക്കം പറഞ്ഞു കേട്ടിട്ടുണ്ട്.. പെണ്ണരശു നാടാണത്രെ..

പെണ്ണ് കൊടുത്താൽ, അമ്മായിയമ്മയും നാത്തൂനും പീഡിപ്പിക്കും.. ഇനി പെണ്ണെടുത്താലോ..ചെക്കനെ പിന്നെ സ്വന്തം വീട്ടുകാർക്ക് ഇല്ല.. ആണുങ്ങൾ കിഴങ്ങന്മാർ ആണത്രേ.. എന്തിനും ഏതിനും എന്റെ ഒപ്പം തുറന്ന മനസ്സോടെ നിൽക്കുന്ന ചില പെണ്ണുങ്ങൾക്ക് ഈ നാടിന്റെ പാരമ്പര്യം ഉണ്ട്..
അതുകൊണ്ട് തന്നെ ഞാൻ ഉശിരുള്ള പെണ്ണുങ്ങളുടെ നാടെന്നു പറയും..

ഈ സ്ഥലങ്ങൾ ഉൾപ്പെടുന്ന ഞങ്ങളുടെ കൊല്ലം ജില്ലക്കാരെയും തിരുവനന്തപുരംക്കാരെയും വടക്കർക്ക് പേടിയാണത്രെ.. ഇവിടെ നിന്നും പെണ്ണെടുത്താൽ, കൊടുത്താൽ ഒക്കെ കുടുംബം കുളംതോണ്ടും എന്നാണ്.. ഈ നാട്ടു പറച്ചിലിൽ ബ്രാഹ്മണനും, നായരും, ചോവാനും തുടർന്നുള്ള എല്ലാ സമൂഹങ്ങളും പെടുമല്ലോ..
ഒന്നടങ്കം ആണ് പഴി ചാരുക എന്നോർക്കണം..

ഒരു സ്‌കൂളിൽ കൗൺസിലർ ആയി ജോലി നോക്കുന്ന സമയത്തു, അവിടത്തെ ഹെഡ്‌മിസ്ട്രസ്, താഴെ ജാതിയിൽ പെട്ട ഒരാളായിരുന്നു..
മറ്റാരുമല്ല, അത് അവർ സ്വയം പറയുക ആണ്.. നല്ലത് പറയുന്നത്, ഇങ്ങു താഴെ തസ്തികയിൽ ഉള്ള പ്യൂൺ ആണെങ്കിലും, ജാതി താഴ്ന്നതുകൊണ്ട് ഞാൻ പറയുന്നത്,
താഴെ പദവിയിൽ ഉള്ളവർ പോലും അനുസരിക്കുന്നില്ല എന്ന് വിവരവും വിദ്യാഭ്യാസവും ഉള്ള ആ സ്ത്രീ വിലപിക്കുന്നത് കണ്ടു സഹിക്കെട്ട് പോയിട്ടുണ്ട്..
ഇത്തരം അനുഭവങ്ങൾ ദേശത്തിന്റെ വ്യത്യാസം ഇല്ലാതെ പലരും പങ്കു വെക്കാറുണ്ട്.. ' നമ്മളാരും അവരുടെ ജാതി ഓർക്കാറില്ല. പക്ഷെ, എത്ര ഉയർന്ന പദവിയിൽ ഇരുന്നാലും അവർക്ക് ആ ചിന്ത മാറില്ല.. 'സങ്കടത്തോടെ ഒരു സഹപ്രവർത്തക പറഞ്ഞു..

ഈ കുറിപ്പെഴുതുന്ന കൊല്ലംകാരിയായ ഞാൻ ഒരു തിരുവനന്തപുരം നായരുടെ ഭാര്യ ആയിരുന്നു.. എനിക്കു അവിടെ ഒത്തുപോകാൻ ബുദ്ധിമുട്ട് ഉണ്ടായത്,
അമ്മായിഅമ്മയോടോ ഭാര്തതാവിനോടോ അമ്മായിഅപ്പനോടോ ആയിരുന്നില്ല.. ഞാൻ ചോവത്തി എന്നോ, എന്റെ വീട്ടുകാർ മാറി നിക്കേണ്ടവർ എന്നോ അവർ കാണിച്ചിട്ടില്ല.. എന്നാൽ, അവിടെ ഉള്ള മറ്റു ബന്ധുക്കളുടെ ബാഹ്യമായ ഇടപെടൽ ഭാര്യാ- ഭർതൃബന്ധങ്ങളുടെ അടുപ്പം ഇല്ലാതാക്കുകയും വിള്ളൽ കൂട്ടുകയും ചെയ്യും.. ചെയ്തു... വിവാഹമോചനം വരെ എത്തി...

ഇനി ഒരു കൂട്ടുകാരിയുടെ അനുഭവം പറയാം.. '' എന്റെ അമ്മ ചോവത്തി ആയതിന്റെ പേരിൽ നായരെ കെട്ടി തലകുനിച്ചു നിൽക്കേണ്ടി വന്നതാണ്..
എന്റെ ഹൈര ബുക്കിൽ നായർ എന്നാണ്.. അച്ഛൻ നായർ ആണല്ലോ.. ''

നായരും ചോവത്തിയും ഉണ്ടാക്കിയ എന്റെ മോളോട് ഞാനും പറഞ്ഞു, അമ്മയുടെ ജാതി വെച്ചോളൂ.. അതാണ് എന്റെ മോളോട് ചെയ്ത വലിയ തെറ്റെന്നു ഞാൻ കുറ്റബോധത്തോടെ ഇന്ന് ചിന്തിക്കാറുണ്ട്.. നാളെ അവൾ തിരഞ്ഞെടുക്കുന്ന ബന്ധം എന്റെ കൂട്ടത്തിൽ നിന്നാണെങ്കിൽ, അവളുടെ അച്ഛന്റെ ഉയർന്ന ജാതിയുടെ പ്രശ്നങ്ങൾ ഉണ്ടാക്കില്ല എന്ന് ഒരു ഉറപ്പുമില്ല..

മോള് ജാതി വയ്ക്കേണ്ട, നീ അതില്ലാതെ ജീവിതം കൊണ്ട് പോകു.. നന്നായി പഠിച്ചു, ഇഷ്ടമുള്ള ജോലി സ്വീകരിക്കണം..
പരസ്പരം ബഹുമാനവും ധാരണയുമുള്ള ദാമ്പത്യം തിരഞ്ഞെടുക്കണം..അത്രയുമേ അവളോട് ഇപ്പോൾ പറയാറുള്ളൂ..

വിജ്ഞാനം വർദ്ധിക്കുമ്പോൾ അജ്ഞതയെ പറ്റി ബോധം കൂടുന്നോ എന്ന് ഭയപ്പെടാറുണ്ട്.. ബലം സ്വയം ദൗര്ബല്യത്തെ ക്ഷണിച്ചു വരുത്തുന്ന അവസ്ഥ.. ആഹ്ലാദത്തിന്റെ ശിൽപികൾ ദുഃഖത്തിന്റെ സന്തതികൾ ആണെന്നല്ലേ..

ജനിച്ചു വീണതിനെക്കാൾ വളർന്നു വരുന്ന ചുറ്റുപാടാണ് ഏറെയും വ്യക്തിത്വത്തെ സ്വാധീനിക്കുന്നത്.. മാനുഷിക മൂല്യമുള്ളതും കൂടുതൽ തുല്യതയുള്ളതുമായനീതിക്കു വേണ്ടിയുള്ള ശ്രമങ്ങൾ അവനവൻ ആദ്യം ചെയ്യാൻ ശ്രമിക്കണം.. ഒരു പ്രശ്നത്തെ പറ്റി ഉപരിപ്ലവമായ വിലയിരുത്തൽ നടത്താൻ അല്ലാതെ
ആഴത്തിൽ ചിന്തിക്കാൻ സമയമില്ല..

ആ സംവിധായകൻ ഒരുപാട് ചിന്തിച്ചട്ടുണ്ടാകില്ല ഒരുപക്ഷെ.. തനിക്കു പ്രാധാന്യം വേണമെന്ന ബാലിശമായ ആഗ്രഹത്തിൽ വന്ന പ്രശ്നം ആണോ എന്ന് ഓർക്കാറുണ്ട്...
അത്യുന്നതങ്ങളിൽ വൈകാരിക ബലമുള്ള ഒരാൾ അങ്ങനെ ചിന്തിക്കില്ല.. അങ്ങനെ എങ്കിൽ അത് സമാധാനപരമായി കൈകാര്യം ചെയ്യാൻ ആ പ്രിൻസിപ്പലിനും നേതാക്കൾക്കും കഴിയുമായിരുന്നു..അന്തസ്സോടെ പ്രതികരിക്കണമായിരുന്നു അവർ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP