Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നമ്മൾ എന്ത് എഴുതണം എന്നത് ഒരു മതവിഭാഗത്തിലെ ന്യൂനപക്ഷം തീരുമാനിക്കും എന്നത് വല്ലാത്ത ഗതികേടാണ്; ഹാദിയ മതപരിവർത്തനത്തിന്റെ ഇരയാണ്; അനാവശ്യ പ്രശ്‌നങ്ങൾ സൃഷ്ടിച്ചത് ഹിന്ദുക്കളോ അഖിലയുടെ മാതാപിതാക്കളോ അല്ല; മതന്യൂനപക്ഷത്തിലെ ന്യൂനപക്ഷമാണ്; ഫേസ്‌ബുക്കിൽ ഹിന്ദു അനുകൂല പോസ്റ്റുകൾ എഴുതുക ഏറ്റവും റിസ്‌ക്കുള്ളത്

നമ്മൾ എന്ത് എഴുതണം എന്നത് ഒരു മതവിഭാഗത്തിലെ ന്യൂനപക്ഷം തീരുമാനിക്കും എന്നത് വല്ലാത്ത ഗതികേടാണ്; ഹാദിയ മതപരിവർത്തനത്തിന്റെ ഇരയാണ്; അനാവശ്യ പ്രശ്‌നങ്ങൾ സൃഷ്ടിച്ചത് ഹിന്ദുക്കളോ അഖിലയുടെ മാതാപിതാക്കളോ അല്ല; മതന്യൂനപക്ഷത്തിലെ ന്യൂനപക്ഷമാണ്; ഫേസ്‌ബുക്കിൽ ഹിന്ദു അനുകൂല പോസ്റ്റുകൾ എഴുതുക ഏറ്റവും റിസ്‌ക്കുള്ളത്

യം വ്യക്തമാക്കുന്നു. ഫേസ്‌ബുക്കിൽ ഏറ്റവും റിസ്‌ക് ഉള്ള നിലപാട് ഹിന്ദു അനുകൂല പോസ്റ്റുകൾ എഴുതുന്നതാണ്. ആ റിസ്‌ക് ഏറ്റെടുക്കാൻ തന്നെയാണ് എന്റെ തീരുമാനം. വായിക്കുന്നവർക്ക് സംഘി എന്നോ യുക്തിവാദി എന്നോ എന്ത് വേണമെങ്കിലും വിശേഷിപ്പിക്കാം. എതിർപ്പിൽ നിന്ന് ഊർജ്ജം സ്വീകരിക്കുന്നതാണ് എന്റെ ശൈലി. ബ്ലോഗിൽ കോൺഗ്രസ്സ് അനുകൂല എഴുത്തുകളുടെ തുടർച്ചയായിട്ടാണ് ഞാൻ എഫ് ബി യിലും കോൺഗ്രസ്സിനു വേണ്ടി എഴുതിയത്. ബ്ലോഗിൽ എഴുതാൻ കാരണം ബ്ലോഗോസ്ഫിയറിൽ ഇടത്പക്ഷക്കാരുടെ മേധാവിത്വം ആയിരുന്നു. കോൺഗ്രസ്സിനു വേണ്ടി എഴുതാൻ ആരുമില്ലാത്ത അവസ്ഥ. അത്‌കൊണ്ട് കോൺഗ്രസ്സിനു വേണ്ടി നിരന്തരം എഴുതി. എഴുതാൻ ഊർജ്ജം നൽകിയത് സി.പി.എം.അനുഭാവികളുടെ ഭീഷണി മെസ്സേജുകളും അസഭ്യമായ കമന്റുകളും.

ഇന്നിപ്പോൾ കോൺഗ്രസ്സിനു വേണ്ടി എഴുതുന്നതിൽ യാതൊരു അർത്ഥവും ഇല്ല. കോൺഗ്രസ്സിനു വേണ്ടി എഴുതാൻ എഫ് ബി യിൽ നിരവധി പ്രഗത്ഭർ ഉണ്ട് എന്നത് വേറെ കാര്യം. എന്നെ മടുപ്പിക്കുന്നത് കോൺഗ്രസ്സുകാർക്ക് ഒന്നിലും ഒരു നിലപാട് ഇല്ല എന്നതാണു. കോൺഗ്രസ്സുകാരുടെ ഗതികേട് ആണത്. ആരെയും മുഷിപ്പിക്കരുത്. മതേതരൻ എന്ന ലേബൽ നിലനിർത്തുകയും വേണം. ഹിന്ദു എന്ന് പറഞ്ഞ് എന്തെങ്കിലും എഴുതിപ്പോയാൽ വർഗ്ഗീയവാദി എന്നോ രാത്രികളസക്കാരൻ എന്നോ പട്ടം ചാർത്തിക്കിട്ടും. ചുരുക്കത്തിൽ ഭൂരിപക്ഷം പേരും എന്ത് എഴുതണം എന്ന് തീരുമാനിക്കുന്നത് ഇവിടത്തെ മതന്യൂനപക്ഷത്തിലെ ന്യൂനപക്ഷമാണ്. നാണം കെട്ട ഇടപാടാണിത്.

എന്നെ സംബന്ധിച്ച് പറഞ്ഞാൽ ജീവിതത്തിന്റെ അർത്ഥം മുതൽ മാനവികവിഷയങ്ങളുടെ അങ്ങേത്തല വരെ ചിന്തിച്ച് തിരിച്ച് വന്ന ആളാണ്. ഒരു വിശ്വാസത്തിന്റെയും പിൻബലം ഇല്ലാതെ സ്വന്തം തിരിച്ചറിവുകളുടെയും യുക്തിയുടെയും ബലത്തിൽ ജീവിതം കെട്ടിപ്പടുത്ത് ഈ അറുപത്തിയേഴാം വയസ്സിലും ശാന്തനായി ജീവിക്കുകയാണ് ഞാൻ. പക്ഷെ മറ്റുള്ളവർക്ക് ജീവിക്കണമെങ്കിൽ വിശ്വാസങ്ങളുടെ തുണയും പിൻബലവും വേണം. അത്‌കൊണ്ട് വിശ്വാസങ്ങളെയും വിശ്വാസികളെയും എതിർക്കാൻ ഞാൻ നിൽക്കാറില്ലായിരുന്നു. എനിക്ക് യുക്തിവാദ സംഘടനകളോടും യോജിച്ച് പോകാൻ കഴിയാതിരുന്നത് അതുകൊണ്ടാണ്.

ആളുകളുടെ വിശ്വാസം തല്ലിക്കെടുത്തി അശാന്തമാകുന്ന മനസ്സിനു നമ്മൾ എന്ത് ബദൽ ശാന്തിമാർഗ്ഗം പറഞ്ഞുകൊടുക്കും. അതായിരുന്നു എന്റെ ചിന്ത. പക്ഷെ ഇന്നിപ്പോൾ മതവിശ്വാസം ഒരു വിഭാഗത്തിനു വളരെ അഗ്രസ്സീവ് ആയിരിക്കുന്നു. ഹിന്ദു എന്ന് പറയാൻ പോലും പേടിക്കേണ്ടി വരുന്ന അവസ്ഥ. ഈ അവസ്ഥ കേരളത്തിൽ സൃഷ്ടിച്ചത് ഇടത് പക്ഷവും കോൺഗ്രസ്സും കൂടിയാണു എന്ന് ഞാൻ കരുതുന്നു. കോൺഗ്രസ്സുകാർക്ക് മതേതരമൂല്യങ്ങൾ മുറുകെ പിടിക്കണമല്ലൊ എന്ന വിചാരവും ഇടത് പക്ഷങ്ങൾക്ക് അത് വോട്ടിനു വേണ്ടിയുള്ള അടവ് നയവും ആയിരുന്നു.

നമ്മൾ എന്ത് എഴുതണം എന്നത് ഒരു മതവിഭാഗത്തിലെ ന്യൂനപക്ഷം തീരുമാനിക്കും എന്നത് വല്ലാത്ത ഗതികേടാണ്. കോൺഗ്രസ്സ് എന്ന ലേബലാണ് എന്നെ വല്ലാതെ പിന്തുടരുന്നത്. അത് പറഞ്ഞാണ് ന്യൂനപക്ഷത്തിലെ ന്യൂനപക്ഷം എന്നെ കടന്നാക്രമിക്കാൻ മുതിരുന്നത്. ഹാദിയ പ്രശ്‌നത്തിൽ എന്റെ നിലപാടുകൾ മാന്യമായി അവതരിപ്പിച്ചപ്പോൾ വെട്ടുകിളികളെ പോലെ ന്യൂനപക്ഷന്യൂനപക്ഷം എന്നെ കടന്നാക്രമിക്കുകയായിരുന്നു. ഹാദിയയെ ശരിക്ക് പറഞ്ഞാൽ ഹിന്ദു മാതാപിതാക്കളിൽ നിന്ന് ന്യൂനപക്ഷം റാഞ്ചിക്കൊണ്ടു പോവുകയായിരുന്നു. അതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് ന്യൂനപക്ഷം ആത്മപരിശോധന നടത്തുന്നതിനു പകരം ഹാദിയക്ക് വേണ്ടി അവകാശവാദം ഉയർത്താനാണ് അവർ ശ്രമിച്ചത്.

സംഘടിത മതപരിവർത്തനത്തിന്റെ ഇരയാണു അഖില എന്ന ഹാദിയ. ഇവിടെ അനാവശ്യ പ്രശ്‌നങ്ങൾ സൃഷ്ടിച്ചത് ഹിന്ദുക്കളോ അഖിലയുടെ മാതാപിതാക്കളോ അല്ല. മതന്യൂനപക്ഷത്തിലെ ന്യൂനപക്ഷമാണ്. ഇതിനെ തള്ളിപ്പറയാനല്ല ന്യായീകരിക്കാനാണു മുസ്ലീങ്ങൾ ശ്രമിച്ചത്. മതത്തിനു പ്രശ്‌നം വരുമ്പോൾ എല്ലാ മുസ്ലീങ്ങളും ഒറ്റക്കെട്ടാണു എന്ന് വരുമ്പോൾ ഹിന്ദുവിനു വേണ്ടി പറയാൻ ആരുമില്ല. ഉള്ളത് ബിജെപി.ക്കാർ മാത്രം. അത്‌കൊണ്ടാണു എന്നെ പോലെയുള്ളവർ എന്തെങ്കിലും മിണ്ടിപ്പോയാൽ ഉടനെ സംഘി എന്ന് പറയുന്നത്.

ആയതിനാൽ ഹിന്ദുക്കൾക്ക് വേണ്ടി ഇനി സംസാരിക്കാൻ തന്നെയാണു തീരുമാനം. ഊർജ്ജം പകർന്നു കിട്ടുമോ എന്ന് നോക്കട്ടെ. ഇന്നലെ ഒരു എഫ് ബി സുഹൃത്ത് ഫോൺ വിളിച്ച് സംസാരിക്കവേ പറഞ്ഞു , എന്നാലും ഇക്കൂട്ടർ എന്തിനാണ് ഈ അഖിലയെ ഹാദിയ ആക്കി മതത്തിൽ പിടിച്ചു കയറ്റുന്നത്? ഒരു ബസ്സിൽ നിന്ന് ഇന്നൊരു ബസ്സിൽ വിളിച്ചു കയറ്റിയാൽ ഒരു ടിക്കറ്റിന്റെ ചാർജ്ജ് എങ്കിലും കിട്ടും. മതത്തിൽ കയറ്റിയാൽ എന്ത് കിട്ടാനാ എന്ന്. ശരിയല്ലേ? പക്ഷെ മതത്തിൽ ആളെ കൂട്ടുന്നതിന്റെ പ്രലോഭനം അവർക്കല്ലേ അറിയൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP