'അവരൊക്കെ കഞ്ചാവും എംഡിഎമ്മേയുമാ': മയക്കുമരുന്ന്-ഗൂണ്ട സംഘങ്ങൾക്ക് കടിഞ്ഞാണിടാൻ സിപിഎം ഭയക്കുന്നത് വോട്ടുബാങ്ക് നഷ്ടം ഭയന്ന്; ഗൂണ്ടകൾക്ക് എതിരെ എഴുതിയതിന് ഞങ്ങൾ കൊല്ലപ്പെട്ടാലും ഭയമില്ല; ജോമോൾ ജോസഫിന്റെ കുറിപ്പ്

ജോമോൾ ജോസഫ്
'അവരൊക്കെ കഞ്ചാവും എംഡിഎമ്മേയുമാ... '
നമ്മുടെയൊക്കെ നാട്ടിലെ ചില യുവാക്കളെ പറ്റി പലരും ഇങ്ങനെ പറയുന്നത് നമ്മളൊക്കെ കേട്ടു ശീലിച്ചിട്ട് അധികകാലം ആയിട്ടില്ല. ഞങ്ങളുടെ നാട്ടിലെ കുറച്ചു ചെറുപ്പക്കാരെ കുറിച്ച് മിക്ക ആളുകളും ഇങ്ങനെ പറയുന്നത് കഴിഞ്ഞ ദിവസങ്ങളിൽ ഞാനും കേട്ടു.
കാര്യം വിശദീകരിക്കാം..
കഴിഞ്ഞ ശനിയാഴ്ച ആദിയുടെ സ്കൂളിന്റെ (ഫാത്തിമ എയുപി സ്കൂൾ, പെരുവണ്ണാമൂഴി, കോഴിക്കോട്) എഴുപതാം വാർഷിക ആഘോഷങ്ങൾ ആയിരുന്നു. അതോടൊപ്പം തന്നെ സ്കൂളിനായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിട സമുച്ചയം യാഥാർഥ്യമായ സന്തോഷത്തിൽ കുട്ടികളും മാതാപിതാക്കളും നാട്ടുകാരും ഒക്കെ മനസ്സുതുറന്നു ആഘോഷിക്കുന്ന രാത്രി. വൈകിട്ട് ആറുമണിയോടെ തുടങ്ങിയ ഉദ്ഘാടന പരിപാടിപാടികൾ കഴിഞ്ഞു, ഏഴു മണിയോടെ കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു, വലിയ ഗ്രൗണ്ട് നിറയെ കുട്ടികളും, അവരുടെ മാതാപിതാക്കളും, നാട്ടുകാരും, മറ്റു സ്കൂളിൽ പഠിക്കുന്ന കുട്ടികളും, ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളും, മുമ്പ് ഈ സ്കൂളിൽ പഠിപ്പിച്ച മുൻ അദ്ധ്യാപകരും അവരുടെ ബന്ധുക്കളും, അയൽ നാട്ടുകാരും ഒക്കെയായി വലിയയൊരു ജനക്കൂട്ടം വളരെ അച്ചടക്കത്തോടെ പരിപാടികൾ ആസ്വദിക്കുന്നു, കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു. എല്ലാവരുടെയും മനസ്സുകളിൽ സന്തോഷം മാത്രം..
കുട്ടികളുടെ കലാപരിപാടികൾ കഴിയുന്നതിന് അനുസരിച്ച് അവർക്കും മാതാപിതാക്കൾക്കും, പരിപാടി കാണാൻ വന്നവർക്കും ഒക്കെ പിടിഎ യുടെ ആഭിമുഖ്യത്തിൽ ഭക്ഷണം നൽകുന്നു. കുട്ടികളുടെ പരിപാടി കഴിഞ്ഞു, അദ്ധ്യാപകരുടെ പാട്ടും ഡാൻസും ഒക്കെയായി ആഘോഷ പരിപാടികൾ തകർത്തു മുന്നേറുന്നു, അവിടെ വന്നവരൊക്കെ മനസ്സും വയറും നിറഞ്ഞു നിൽക്കുമ്പോൾ, പൂർവ വിദ്യാർത്ഥികളുടെ കരോക്കെ ഗാനമേളയും മിമിക്രിയും ഒക്കെ ആരംഭിച്ചു.
പെട്ടനാണ് ഏറ്റവും പുറകിലായി സ്കൂൾ ഗേറ്റിനു മുന്നിൽ വലിയ ഒച്ചയും ബഹളവും കേട്ടു നോക്കുമ്പോൾ ഇരുപതോളം ചെറുപ്പക്കാർ രണ്ടു ചേരികളിൽ ആയി തമ്മിൽ തല്ലുന്നു, കൂട്ടം കൂടി ആക്രമണം അഴിച്ചു വിടുന്നു, പിടിച്ചു മാറ്റാൻ ചെന്നവരെയും ഓകെ സംഘം ചേർന്ന് ആക്രമിക്കുന്നു, വീട്ടിലേക്ക് പോകാനായി സ്കൂൾ ഗേറ്റ് വഴി പുറത്തേക്ക് പോകുന്ന അമ്മമാരും കുട്ടികളുടെയും നേരെ വരെ ആക്രോശിച്ചുകൊണ്ട് അക്രമിസംഘം പാഞ്ഞടുക്കുന്നു,പിടിഎ ഭാരവാഹികളും മാനേജ്മെന്റ് പ്രതിനിധികളും നാട്ടുകാരും ഒക്കെ ചേർന്ന് കുട്ടികളെയും സ്ത്രീകളെയും ഒക്കെ സ്കൂൾ ഗേറ്റിന് അകത്താക്കി ഗേറ്റ് പൂട്ടുന്നു. എൽപി, യുപി ക്ലാസ്സുകളിൽ പഠിക്കുന്ന കൊച്ചു കുട്ടികളും അവരുടെ അമ്മമാരും പേടിച്ചു വിറച്ചു സ്കൂൾ ഗേറ്റിന് അകത്ത്. ആഘോഷ പരിപാടികൾ നിർത്തി വെക്കുന്നു..അരമണിക്കൂറോളം ഈ സംഘർഷവും കൊലവിളിയും കൊടിയ ആക്രമണങ്ങളും കൊച്ചു കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിൽ വെച്ച് നടക്കുന്നു. പൊലീസ് ജീപ്പിന്റെ ലൈറ്റ് അകലെ നിന്നേ കണ്ടപ്പോൾ അക്രമികൾ സ്ഥലം കാലിയാക്കുന്നു.
പിറ്റേന്ന് ഞായറാഴ്ച..
അന്ന് വൈകീട്ട് ഇതേ അക്രമി സംഘത്തിലെ ഒരു വിഭാഗം ഞങ്ങളുടെ നാട്ടിലെ ഒരു ചെറുപ്പക്കാരനെ അങ്ങാടിയിൽ വെച്ച് കൂട്ടം കൂടി അടിക്കുന്നു. പതിനഞ്ചോളം ആളുകൾ കൂടി ഒരുത്തനെ കൂട്ടം കൂടി അടിച്ചു വീഴിച്ചതിന്റെ കാരണം, തലേന്ന് രാത്രി സ്കൂളിൽ നടന്ന അക്രമത്തിനിടയിൽ ആ ചെറുപ്പക്കാരൻ ഇവരെയൊക്കെ പിടിച്ചു മാറ്റാൻ നോക്കിയത്രേ. അടികൊണ്ട് വീണ ആ ചെറുപ്പക്കാരൻ എങ്ങനെയൊക്കെയോ അവിടെ നിന്നും രക്ഷപ്പെട്ടു. ഇത് കണ്ടു കൊണ്ട് ആ നൂറോളം കടകൾ ഉള്ള ആ അങ്ങാടിയിൽ നിന്ന ഒരാൾ പോലും അക്രമം തടയാൻ ശ്രമിച്ചില്ല.
അക്രമം കഴിഞ്ഞിട്ടും അക്രമിസംഘം അങ്ങാടിയിൽ തന്നെ തുടർന്നു. ''പത്തു പതിനഞ്ചു പേര് കൂടി ഒരുത്തനെ ഇങ്ങനെ കൂട്ടം കൂടി തല്ലാൻ നിനക്കൊന്നും നാണമില്ലേ'' എന്ന് അൽപ്പ സമയം കഴിഞ്ഞപ്പോൾ മറ്റൊരു ചെറുപ്പക്കാരൻ ഈ ആക്രമി സംഘത്തോട് ചോദിച്ചു.
അവരോട് ആ ചോദ്യം ചോദിച്ചതെ ആ ചെറുപ്പക്കാരന് ഓർമ്മയുള്ളൂ, പിന്നെ ആ അങ്ങാടിയിൽ കണ്ടത് ഇതേ അക്രമി സംഘം സംഘം ചേർന്ന് ആ ചെറുപ്പക്കാരനെ മൃഗീയമായി ആക്രമിക്കുന്ന കാഴ്ചയാണ്. വായിൽ നിന്നും മൂക്കിൽ നിന്നും ചോരയൊഴുകി തളർന്നു വീണ ആ ചെറുപ്പക്കാരനെ അവിടെ നടുറോഡിൽ ഇട്ട് അക്രമിസംഘം പോയ ശേഷം മാത്രമാണ് നാട്ടുകാർ ആ ചെറുപ്പക്കാരനെ എടുത്തു വാഹനത്തിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചത്. അതുവരെ ആരും അങ്ങോട്ടേക്ക് വരാൻ ധൈര്യപ്പെട്ടില്ല.വിവരം അറിഞ്ഞ ഞാൻ പലരോടും ചോദിച്ചു, നിങ്ങളാരും എന്താ പ്രതികരിക്കാത്തത് ?
''അവരൊക്കെ കഞ്ചാവും എംഡിഎംഎയും അടിച്ചു വെളിവില്ലാതെ നടക്കുന്നവരല്ലേ, നമ്മളെന്തു ചെയ്യാനാ'' എന്നായിരുന്നു എല്ലാവരുടെയും മറുപടി സ്കൂളിൽ വെച്ച് നടന്ന ആക്രമണത്തിൽ സ്കൂൾ പിടിഎ ഇവർക്കെതിരെ പൊലീസ് കേസ് കൊടുക്കണം എന്ന നിർദ്ദേശം പിടിഎ എക്സ്ക്യൂട്ടീവിൽ ഞങ്ങൾ അവതരിപ്പിച്ചു.
''അവരൊക്കെ കഞ്ചാവും എംഡിഎംഎ യും അടിച്ചു വെളിവില്ലാതെ നടക്കുന്നവരല്ലേ, ഇനി ഇതിന്റെ പേരിൽ നമുക്ക് നേരെ ആകും ഇവന്മാരുടെ തോന്ന്യവാസം,'' എന്നായിരുന്നു എല്ലാവരുടെയും മറുപടി. ഭയം മൂലം പിടിഎ യിൽ ആരും പിന്തുണക്കാതിരുന്നതുകൊണ്ട് കുട്ടികളുടെ സംരക്ഷണത്തിനായി ഈ നാട്ടിൽ നിലവിലുള്ള പോക്സോ നിയമം അനുസരിച്ചുള്ള നിയമപരിരക്ഷയിൽ അധിഷ്ഠിതമായ നീതി ഈ കൊച്ചു കുട്ടികൾക്ക് ലഭിക്കാതെ പോയി.
ഇനി ഞങ്ങളുടെ നാടിനെ കുറിച്ച്..
കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്തിലെ 5,6,7,8 വാർഡുകൾ ഉൾപ്പെട്ട മലയോര ഗ്രാമമാണ് ഞങ്ങളുടെ നാട്. സാധാരണക്കാരിൽ സാധാരണക്കാരായ നാട്ടുകാർ. ഭൂരിഭാഗം ആളുകളും ദിവസക്കൂലിക്ക് ജോലിചെയ്ത് വരുമാനം കണ്ടെത്തുന്നവർ. ഈ വാർഡുകളിൽ 5,6,8 വാർഡുകളിൽ വാർഡ് മെമ്പർമാർ സിപിഎം പ്രതിനിധികൾ, സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റ് 5 ആം വാർഡിലെ പ്രതിനിധി. ഈ പ്രദേശത്തു നിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. അദ്ദേഹവും സിപിഎം നേതാവ്. ഈ പ്രദേശത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ആണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. അവരും സിപിഎം നേതാവാണ്. ഈ പ്രദേശത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട എംഎൽഎ സിപിഎം നേതാവ്. അതായത് സിപിഎം എന്ന പാർട്ടിക്ക് അപ്രമാദിത്യമുള്ള മേഖലയാണ് ഞങ്ങളുടെ നാട്.
ഈ നാട്ടിൽ മിക്കർക്കും അറിയാം ഈ നാട്ടിൽ നാടൻ ചാരായം വാറ്റി വിൽക്കുന്നത് ആരൊക്കെയെന്നും, കഞ്ചാവും എംഡിഎംഎ പോലുള്ള കൊടിയ മയക്കു മരുന്നുകൾ ഈ നാട്ടിൽ ആരൊക്കെയാണ് ഉപയോഗിക്കുന്നതെന്നും, ആരൊക്കെയാണ് വിൽപ്പന നടത്തുന്ന ഏജന്റുമാർ എന്നും. രണ്ടു ചെറുപ്പക്കാരെ സംഘം ചേർന്ന് അടിച്ചു വീഴിച്ച അങ്ങാടിയിൽ ഓട്ടോ ഡ്രൈവർമാരും ടാക്സി ഡ്രൈവർമാരും ചുമട്ടു തൊഴിലാളികളും ആയ സിഐടിയുഅംഗങ്ങളായി അതായത് സിപിഎം ന്റെ തൊഴിലാളി സംഘടനയിലെ നൂറിലധികം ആളുകൾ ഉള്ളിടത്തു വച്ചാണ്, അവരുടെയൊക്കെ കണ്ണിനു മുന്നിൽ വച്ചാണ്, സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന്റെ 100 മീറ്റർ പരിസരത്തു വച്ചാണ് ഈ ആക്രമണം നടന്നത്.
നാടൻ വാറ്റും, കഞ്ചാവും, എംഡിഎംഎയും പോലുള്ള രാസ ലഹരികളും അനധികൃത മദ്യക്കച്ചവടവും ഈ നാട്ടിൽ അനുവദിക്കില്ല എന്ന് സിപിഎം ഒരു രാഷ്ട്രീയ തീരുമാനമെടുത്താൽ ഇതൊന്നും ഈ നാട്ടിൽ പിന്നെ കണികാണാൻ കിട്ടില്ല എന്ന് എനിക്കുറപ്പുണ്ട്. ആഴ്ചയിൽ പല ദിവസങ്ങളിലും എക്സൈസ് സംഘം നടത്തുന്ന റെയിഡിൽ നൂറു കണക്കിന് ലിറ്റർ വാഷ് (അഥവാ കോട : വാറ്റ് ചാരായം ഉണ്ടാക്കാൻ വേണ്ടി കലക്കി വെക്കുന്ന മിശ്രിതം) കണ്ടെടുത്തിട്ടും, ഈ കോട കലക്കി വെച്ച ഒരു പ്രതിയെ പോലും പിടിക്കാനോ കണ്ടെത്താനോ എക്സൈസ് പൊലീസ് സംഘത്തിന് കഴിയാത്തത് എന്തുകൊണ്ടാകും?
എന്തുകൊണ്ടാകും നാടൻ വാറ്റുചാരായവും, അനധികൃത മദ്യ വിൽപ്പനയും, കഞ്ചാവ് എംഡിഎംഎ വിൽപ്പനയും ഒക്കെ ഈ നാട്ടിൽ നിന്നും ഇല്ലാതാക്കണം എന്ന രാഷ്ട്രീയ തീരുമാനം സിപിഎം എടുക്കാത്തത് ? സ്കൂളിലും അങ്ങാടിയിലും മാത്രമാണോ അക്രമി സംഘം അക്രമം അഴിച്ചു വീട്ടിട്ടുള്ളത്? കിഡ്നി രോഗം ബാധിച്ച് ജോലിക്ക് പോലും പോകാൻ കഴിയാതെ കിടക്കുന്ന, ഒന്നിടവെട്ട ദിവസങ്ങളിൽ ഡയാലിസിസിനു വിധേയനായി കഴിയുന്ന രോഗിയായ മനുഷ്യന്റെ വീട്ടിൽ കയറി കൂടലിനും ഈ നാട്ടിലെ തന്നെ അമ്പലത്തിലെ ഉൽസവത്തിനും വരെ ഇതേ അക്രമിസംഘം അക്രമം അഴിച്ചു വിട്ട് അഴിഞ്ഞാടിയിട്ടും ഈ പ്രദേശത്തെ മുഖ്യ രാഷ്ട്രീയ പാർട്ടിക്ക് ഈ ആക്രമിസംഘത്തെ നിയന്ത്രിക്കാനും ഒതുക്കാനും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും കഴിയാത്തത് എന്തുകൊണ്ടാകും?
ശനിയാഴ്ച സ്കൂളിൽ വെച്ചും ഞായറാഴ്ച അങ്ങാടിയിൽ വെച്ചും നടന്ന ഗുണ്ടാ അഴിഞ്ഞാട്ടത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സും സിപിഐ യും പോലും ( സിപിഐ എന്ന പാർട്ടിക്ക് ഈ നാട്ടിൽ നൂറു വോട്ടുകൾ പോലും തികച്ചുണ്ടോ എന്ന് സംശയമാണ് ) അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തിയിട്ടുപോലും ഈ അക്രമത്തെയോ അക്രമികളെയോ തള്ളിപ്പറയാനോ, ഗുണ്ടാ വിളയാട്ടത്തിൽ പ്രതിഷേധിക്കാനോ ഒരു പ്രകടനം പോലും നടത്താനോ സിപിഎം എന്ന പാർട്ടിക്ക് കഴിയാതെ പോയത് എന്തുകൊണ്ടാകും?
ഇത് ഞങ്ങളുടെ ഈ കൊച്ചു ഗ്രാമത്തിലെ മാത്രം പ്രശ്നമാണോ ? ആണെന്ന് എനിക്ക് തോന്നുന്നില്ല. ഇതാണ് കേരളം മുഴുവനും ഇന്നുള്ള അവസ്ഥ. എന്താകും ഈ അവസ്ഥക്ക് കാരണം ? സിപിഎം എന്ന പാർട്ടി എന്ന് മുതൽ ഭരണം നേടുന്നതിലും ഭരണം നിലനിർത്തുന്നതിലും മാത്രം ശ്രദ്ധ വെക്കാൻ തുടങ്ങിയോ, എന്ന് സിപിഎം എന്ന പാർട്ടിക്കും പാർട്ടി നേതാക്കൾക്കും അധികാരമോഹം ആരംഭിച്ചോ, എന്ന് അധികാരം സിപിഎം എന്ന പാർട്ടിയെയും (പ്രാദേശിക തലം മുതൽ മുകളിലേക്ക്) പാർട്ടി നേതാക്കളെയും മത്തുപിടിപ്പിച്ചു തുടങ്ങിയോ, അന്ന് മുതൽ സിപിഎം എന്ന പാർട്ടിക്കും പാർട്ടി നേതാക്കൾക്കും ഈ നാടിനോടും ഈ സമൂഹത്തോടുമുള്ള പ്രതിബദ്ധത നഷ്ടപ്പെട്ടു തുടങ്ങി.
ഏതു കൊള്ളരുതായ്മ കാണിക്കുന്നവനും സാമൂഹ്യ ദ്രോഹിയും മയക്കുമരുന്നു വിൽപ്പനക്കാരും ഇടപാടുകാരും വരെ ഗ്രാമങ്ങൾ മുതൽ സിപിഎം സഹയാത്രികരോ സിപിഎം അണികളോ അനുഭാവികളോ ഒക്കെയായി മാറി. അവരുടെയും അവരുടെ കുടുംബങ്ങളിൽ നിന്നും നഷ്ടപ്പെടുന്ന വോട്ടുകൾ വരും കാല തിരഞ്ഞെടുപ്പിൽ സിപിഎം എന്ന പാർട്ടിക്ക് നഷ്ടപ്പെടുമോ എന്ന ഭീതിയിൽ അധികാരത്തിലും അധികാര മോഹത്തിലും കഴിയുന്ന സിപിഎം നേതാക്കൾ ഇവരെയാരെയും തള്ളിപ്പയാനോ തിരുത്താനോ ഒറ്റപ്പെടുത്താനോ തയ്യറാകാതെ അവരെയൊക്കെ പാർട്ടി സഹയാത്രികരും വോട്ടുബാങ്കും ആയി കൊണ്ടുനടക്കുന്നു.
അതിന്റെ ബാക്കിപത്രമാണ് നമ്മുടെ നാട്ടിൽ തഴച്ചു വളരുന്ന മയക്കു മരുന്ന് മാഫിയയും, ഗുണ്ടാ സംഘങ്ങളും. ഈ നാട് നശിച്ചാലും സമൂഹത്തിന് എന്ത് ദോഷം വന്നാലും ഭരണം മാത്രം ലക്ഷ്യം എന്ന സിപിഎം നിലപാട് തന്നെയാണ് ഞങ്ങളുടെ ഈ കൊച്ചു ഗ്രാമത്തിലെയും കേരളത്തിലെയും ഇന്നത്തെ ഈ ദുരവസ്ഥക്ക് കാരണം എന്നതിൽ ആർക്കും ഒരു സംശയവും വേണ്ട.
കൊച്ചിയെന്ന മെട്രോ നഗരത്തിൽ ജനിച്ചു വളർന്ന ഞാൻ ഈ നാട്ടിൽ വന്നു സ്ഥിരതാമസമാക്കിയിട്ട് കേവലം 32 മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. കൊച്ചി നഗരങ്ങളിലും പരിസര പ്രദേശങ്ങളിലും പോലും ഇത്ര വ്യാപകമായോ പരസ്യമായോ അനധികൃത മദ്യ വിൽപ്പനയോ മയക്കുമരുന്ന് ഇടപാടുകരെയോ കുറിച്ച് എന്റെ 33 വർഷത്തെ ജീവിതകാലത്ത് ഞാൻ കണ്ടിട്ടും കേട്ടിട്ടും ഇല്ല. നഗരങ്ങൾ അല്ല ഗ്രാമങ്ങൾ ആണ് മയക്കുമരുന്ന് മാഫിയയുടെ കൈകളിൽ.
ഇതെഴുതിയതിന്റെ പേരിൽ, ഈ മയക്കുമരുന്ന് ഗുണ്ടാ സംഘങ്ങൾക്കെതിരെ നിലപാട് എടുത്തതിന്റെ പേരിൽ, നാളെ ഞാനും എന്റെ കുടുംബവും ആക്രമിക്കപ്പെട്ടേക്കാം, ചിലപ്പോൾ കരുതിക്കൂട്ടി ഉണ്ടാക്കിയ അപകടത്തിൽ ഞങ്ങൾ കൊല്ലപ്പെട്ടേക്കാം, എങ്കിൽ പോലും ഞാനോ ഞങ്ങളോ ഇവരെ ഭയക്കുന്നില്ല, ഞങ്ങളുടെയും നിങ്ങളുടെയും മക്കൾക്ക് വേണ്ടി, ഞാൻ ആരെയും ഭയക്കാതെയും ജീവനിൽ പേടിയില്ലാതെയും ഇതിവിടെ എഴുതി വെക്കുന്നു. നമ്മുടെ മക്കൾക്ക് വേണ്ടി, വരും തലമുറക്ക് വേണ്ടി.. ഉയരാൻ മടിക്കുന്ന കൈകളും പറയാൻ മടിക്കുന്ന നാവുകളും അടിമത്തത്തിന്റേതാണ് എന്ന ഉറച്ച ബോധത്തോടെയും ബോധ്യത്തോടെയും..
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വബോധം നഷ്ടപ്പെട്ട് ഹൊറർ സിനിമകളിൽ കാണുന്നതുപോലെ ഇഴഞ്ഞു നീങ്ങുന്ന ജനം; ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളും ഉണ്ടാക്കുന്നു; ഫിലാഡെൽഫിയയിലെ ഒരു തെരുവിൽ മുഴുവൻ സോംബികളെപ്പോലെയുള്ള മനുഷ്യർ; സോംബി ഡ്രഗ് എന്ന മയക്കുമരുന്ന് അമേരിക്കയെ ഞെട്ടിക്കുമ്പോൾ
- ഇൻസ്റ്റയിലെ പരിചയം മുതലെടുത്ത് പ്രണയം നടിച്ച് പ്രലോഭനം; ബാറിൽ കൊണ്ടുപോയി ബിയർ കുടിപ്പിച്ച് അവശയാക്കി പീഡനം; 16 കാരിയെ പീഡിപ്പിച്ച യുവാവ് തളിപ്പറമ്പിൽ പിടിയിൽ
- അഭിഭാഷക ചമഞ്ഞും റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്തും സാമ്പത്തിക തട്ടിപ്പ്; ഒമ്പത് കേസുകൾ വന്നിട്ടും സ്വാധീനം ഉപയോഗിച്ച് ഒതുക്കി; തൃശൂർ വിജിലൻസ് ഡിവൈഎസ്പിയുടെ ഭാര്യ നസ്രത്ത് പിടിയിൽ; അറസ്റ്റിലായത് മലപ്പുറം സ്വദേശിനിയുടെ പരാതിയിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- ഹിമാചൽ പോലെ അഞ്ചുവർഷത്തിൽ ഒരിക്കൽ ഭരണം മാറുന്ന രാജസ്ഥാനിൽ കാര്യങ്ങൾ കൈവിട്ടുപോകരുത്; തമ്മിലടിച്ചാൽ ബിജെപി വീണ്ടും അധികാര കസേരയിലിരിക്കും; ഗലോട്ടിനെയും പൈലറ്റിനെയും ഡൽഹിയിൽ വിളിച്ചുവരുത്തി കൈകൊടുപ്പിച്ച് രാഹുലും ഖാർഗെയും കെസിയും; ഇനി നേതാക്കൾ ഒന്നിച്ചെന്ന് പ്രഖ്യാപനം; രാജസ്ഥാനിൽ മഞ്ഞുരുക്കി ഹൈക്കാൻഡ്
- 75,000 മുതൽ എട്ടുലക്ഷം വരെ നൽകാതെ ധനകോടി ചിട്ടി കമ്പനി പൂട്ടി; തലശേരിയിൽ പത്തുപേരുടെ പരാതിയിൽ കേസെടുത്തു
- അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ചു; മരണമടഞ്ഞതുകൊല്ലം ആയൂർ സ്വദേശി ജൂഡ് ചാക്കോ; 21 കാരൻ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ അജ്ഞാതൻ വെടിവെച്ചെന്ന് വിവരം; ആക്രമണം മോഷണശ്രമത്തിനിടെ; ജൂഡിന്റെ കുടുംബം 30 വർഷമായി യുഎസിൽ; സംസ്കാരം പിന്നീട്
- മഴ വീണ്ടും രസംകൊല്ലിയായി; ആകാംക്ഷയോടെ കാത്തിരുന്ന ആരാധകരെ നിരാശരാക്കിയില്ല; ഇനി 15 ഓവർ കളി; ചെന്നൈ പോരാടി നേടേണ്ടത് 171 റൺസും; ഐപിഎൽ ഫൈനലിൽ ഗുജറാത്തിന് എതിരെ പരീക്ഷണം നേരിട്ട് ധോണിയും ടീമും
- കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പൂജപ്പുരയിലേക്ക് വന്നത് ബ്യൂട്ടീഷ്യൻ സർട്ടിഫിക്കറ്റുമായി; ജയിൽ ബാർബർ ഷോപ്പിൽ മസാജിങ് ചുമതല വഹിക്കുന്നതിനിടെ ഒരാളുടെ തല പിടിച്ചുതിരിച്ചത് വിനയായി; സൂപ്രണ്ടിന്റെ കാലുപിടിച്ച് വീണ്ടും ജോലിയിൽ; മട്ടൻ കറി കുറഞ്ഞതിന് ജയിൽ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത ഫൈജാസ് ആളുചില്ലറക്കാരനല്ല
- പ്രതിഭയെ തേടി മരണമെത്തിയത് ഇന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെ; അമ്മയ്ക്കൊപ്പം യുകെയിലേക്ക് പറക്കുന്നതു സ്വപ്നം കണ്ടിരുന്ന മക്കളെ തേടിയെത്തിയത് മരണ വാർത്ത; സംഭവം പുറത്തറിഞ്ഞത് ലണ്ടനിലെ സഹോദരി വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ; അന്വേഷിച്ചെത്തിയ സുഹൃത്ത് തിരിച്ചറിഞ്ഞത് വിയോഗം
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ഹോസ്റ്റൽ മുറിയിൽ ദീപികയെ ലോഹിത പീഡിപ്പിച്ചു രസിച്ചപ്പോൾ അടുത്ത റൂമിലെ വിദ്യാർത്ഥികളും അധികൃതരും അറിയാത്തത് ദുരൂഹം; വമ്പൻ ഗ്യാങ്ങുമായി കോളേജിൽ വിലസി; ദീപികയെ കണ്ടത് അടിമയെപ്പോലെ; കുറ്റം കണ്ടുപിടിച്ചു മർദ്ദനം; വെള്ളായണി കാർഷിക കോളേജിലെ ക്രൂരതകൾ ഞെട്ടിപ്പിക്കുന്നത്
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- ''ചേട്ടനു ഒന്നും വരല്ലേ... സൂക്ഷിക്കണേ...'' മരിക്കുന്നതിനു തൊട്ടു മുമ്പ് രാഖിശ്രീ അർജുന് അയച്ച സന്ദേശം ഇങ്ങനെ; രാഖിശ്രീയും അർജ്ജുനും പ്രണയത്തിലായിട്ട് ഒരു വർഷത്തിലേറെ; രാഖിശ്രീ അർജുനെഴുതിയ കത്തുകൾ മറുനാടന്; പത്താം ക്ലാസുകാരിയുടെ മരണത്തിൽ ചർച്ച തുടരുമ്പോൾ
- തന്നെ ഉപേക്ഷിച്ചു പോയ ഭർത്താവിന്റെ മൃതദേഹവും വേണ്ടെന്ന നിലപാടിൽ ഭാര്യ; ദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം നാല് വർഷമായി ഒപ്പം ജീവിക്കുന്ന സഫിയയ്ക്ക് വിട്ടുനൽകി കുടുംബം; ധാരണാപത്രത്തിൽ ഒപ്പു വെച്ചു ജയകുമാറിന്റെ അമ്മയും ഭാര്യയും; പ്രവാസിയുടെ മൃതദേഹം കൊച്ചിയിലെ പൊതു ശ്മശാനത്തിൽ സംസ്ക്കരിക്കും
- മലയാളികൾക്ക് ഇനി യു കെയിൽ നിന്നും മടങ്ങാം; സ്റ്റുഡന്റ് വിസയിൽ എത്തുന്നവർക്ക് ഡിപ്പൻഡന്റ് വിസ നൽകുന്നത് നിർത്തും; വിദ്യാഭ്യാസത്തിനു ശേഷം ജോലി ചെയ്യാൻ അനുവദിക്കുന്ന പോസ്റ്റ് സ്റ്റഡി വിസയും നിർത്തുന്നു; ബ്രിട്ടീഷ് സർക്കാരിന്റെ പ്രഖ്യാപനം ഈയാഴ്ച്ച തന്നെ
- ഉച്ചക്കഞ്ഞി കഴിച്ച വിദ്യാർത്ഥികൾ ഛർദിച്ചു ബോധംകെട്ടു; പരിശോധനയിൽ കണ്ടെത്തിയത് ചെമ്പിനുള്ളിൽ ചത്ത പാമ്പിനെ; നൂറോളം കുട്ടികൾ ആശുപത്രിയിൽ
- കേരളത്തിലെ ഈ ജില്ലയിൽ വിവാഹേതര ബന്ധങ്ങൾ ഏറ്റവും കൂടുതൽ; ഒപ്പം വിവാഹ മോചനങ്ങളും; ഞെട്ടിക്കുന്ന കണക്കു പുറത്തുവിട്ട് സംസ്ഥാന വനിതാ കമ്മീഷൻ; ഒരു ദിവസത്തെ സിറ്റിങ്ങിൽ മാത്രം പരിഗണിച്ചത് 31 പരാതികൾ
- കോളിവുഡിലെ റെയ്ഡിൽ തെളിഞ്ഞത് തൃശൂരിലെ 'സുനിൽ'; തുടരന്വേഷണം എത്തിച്ചത് നിർമ്മാതാക്കളിലേക്ക്; ഭാര്യയുടെ കമ്പനിയിലൂടെ പണം വെളുപ്പിച്ച 'ഭർത്താവ്' കുടുങ്ങിയത് അതിരഹസ്യ നീക്കത്തിൽ; കൊച്ചിയിലെ വമ്പൻ പ്രൊഡ്യൂസറിൽ നിന്ന് കിട്ടിയത് 'മേഴ്സി' ഇല്ലാത്ത എംഎൽഎയുടെ ഫണ്ടൊഴുക്കൽ; സിനിമയിലെ കള്ളപ്പണം ഇഡി നിരീക്ഷണത്തിൽ തന്നെ
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ആൺസുഹൃത്തുമായുള്ള ബന്ധം ഒഴിവാക്കിയത് കാലങ്ങൾക്ക് മുമ്പ്; വിവാഹ ആലോചന തുടങ്ങിയപ്പോൾ 'അശ്ലീലം' നിറഞ്ഞ വ്യാജ ആരോപണവുമായി അരുൺ വിദ്യാധരൻ എത്തി; മണിപ്പൂരിലെ സബ് കളക്ടറായ ഐഎഎസുകാരൻ അഭ്യർത്ഥിച്ചിട്ടും പൊലീസ് ആ പരാതി ഗൗരവത്തോടെ കണ്ടില്ല; ആതിരയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി പൊലീസ് തന്നെ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ട്രാൻസ് മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു; തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; അന്ത്യം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ; പിരിഞ്ഞത് വാലന്റീൻസ് ദിനത്തിൽ വിവാഹിതരായ ട്രാൻസ് ദമ്പതികളിൽ ഒരാൾ; അമ്മയെ കുറിച്ച് ഓർക്കാമായിരുന്നു എന്ന് സീമ വിനീത്
- ഒരുവർഷം മുമ്പ് വിവാഹിതരായവർ; സൈജു സൈമൺ ജോലി ചെയ്യുന്നത് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് നഴ്സായി; ഭാര്യ ഐടി ജീവനക്കാരി; ഭാര്യയെ കൊലപ്പെടുത്തി സൈമൺ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയെന്ന് സംശയം; മലയാളി ദമ്പതികളുടെ ദുരന്തത്തിൽ ഞെട്ടി പ്രവാസ ലോകം
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്