Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹെർഡ് ഇമ്മ്യൂണിറ്റി നേടാനായി ശ്രമിക്കുന്നത് വലിയൊരു വിപത്തിലേക്ക് മാത്രമേ പോവുകയുള്ളൂ; സാമൂഹിക അകലം പാലിക്കുന്നതിലൂടെയും, കൈ ഉറകളും മാസ്‌കും ധരിക്കുന്നതിലൂടെയും സോപ്പും സാനിറ്റിസിറും ഉപയോഗിക്കുന്നതിലൂടെയും കൂടുതൽ ടെസ്റ്റുകൾ ചെയ്യുന്നതിലൂടെയും പോസിറ്റീവ് കേസ്‌കളുടെ കൃത്യമായ ഐസൊലേഷനിലൂടെയും മാത്രമേ കോവിഡിനെ പ്രതിരോധിക്കാൻ കഴിയൂ; ഡോ ദീപക് എൻ എസും ഡോ ജയസൂര്യ പി ജിയും എഴുതുന്നു

ഹെർഡ് ഇമ്മ്യൂണിറ്റി നേടാനായി ശ്രമിക്കുന്നത് വലിയൊരു വിപത്തിലേക്ക് മാത്രമേ പോവുകയുള്ളൂ; സാമൂഹിക അകലം പാലിക്കുന്നതിലൂടെയും, കൈ ഉറകളും മാസ്‌കും ധരിക്കുന്നതിലൂടെയും സോപ്പും സാനിറ്റിസിറും ഉപയോഗിക്കുന്നതിലൂടെയും കൂടുതൽ ടെസ്റ്റുകൾ ചെയ്യുന്നതിലൂടെയും പോസിറ്റീവ് കേസ്‌കളുടെ കൃത്യമായ ഐസൊലേഷനിലൂടെയും മാത്രമേ കോവിഡിനെ പ്രതിരോധിക്കാൻ കഴിയൂ; ഡോ ദീപക് എൻ എസും ഡോ ജയസൂര്യ പി ജിയും എഴുതുന്നു

ഡോ ദീപക് എൻ എസ്/ ഡോ ജയസൂര്യ പി ജി

കോറോണയും ഹെർഡ് ഇമ്മ്യൂണിറ്റിയും

ഈ കൊറോണ കാലത്ത് ലോകം മുഴുവൻ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് HERD IMMUNITY അഥവാ സാമൂഹിക പ്രതിരോധം അഥവാ കൂട്ടപ്രതിരോധം എന്നത്.
സാമൂഹിക പ്രതിരോധത്തെ കുറിച്ച് പലതരത്തിലുള്ള മിഥ്യാധാരണകളും ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്നു. ഹെർഡ് ഇമ്മ്യൂണിറ്റി നേടിയെടുക്കുവാൻ സാധിച്ചാൽ കോവിഡ് 19 നെ പൂർണ്ണമായും തുരത്തുവാൻ സാധിക്കും എന്ന് പോലും പലരും പറഞ്ഞുവയ്ക്കുന്നു.

പലരുടെയും മനസിലുള്ള സംശയങ്ങൾ നമുക്ക് വിശകലനം ചെയ്ത് നോക്കാം

QN-1
എന്താണ് ഹെർഡ് ഇമ്മ്യൂണിറ്റി?

ഒരു സമൂഹത്തിലെ വലിയ ജനവിഭാഗം (>60%-70%) രോഗകാരിയായ വൈറസിനോ ബാക്ടീരിയയ്ക്കോ എതിരെ വാക്‌സിനേഷൻ വഴിയോ മുൻപ് രോഗം വന്ന് ഭേദമായത് വഴിയോ രോഗപ്രതിരോധശേഷി നേടുകയും, അതുവഴി സമൂഹത്തിൽ തുടർ രോഗവ്യാപനം ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നതിനെയാണ് സാമൂഹിക പ്രതിരോധം അഥവാ ഹെർഡ് ഇമ്മ്യൂണിറ്റി എന്ന് പറയുന്നത്


QN-2

ഒരു സമൂഹത്തിന് എങ്ങനെയൊക്കെ ഹെർഡ് ഇമ്മ്യൂണിറ്റി നേടിയെടുക്കുവാൻ സാധിക്കും?

രണ്ടു തരത്തിൽ നമുക്ക് സാമൂഹിക പ്രതിരോധം നേടിയെടുക്കുവാൻ സാധിക്കും
1) ഫലപ്രദമായ വാക്‌സിനേഷൻ എടുക്കുന്നത് വഴി.അതിനായി ഭൂരിഭാഗം ജനങ്ങൾക്കും വാക്‌സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമാകേണ്ടതുണ്ട് . അതുവഴി നമുക്ക് തുടർ രോഗവ്യാപനം തടയുവാൻ സാധിക്കും. measels, mumps എന്നിവയ്‌ക്കൊക്കെ എതിരെ നമ്മൾ പ്രതിരോധം നേടിയത് ഇതുവഴി തന്നെയാണ്.

2) രണ്ടാമത്തേത് സമൂഹത്തിലെ 60 മുതൽ 70 ശതമാനം വരെ ജനങ്ങൾക്ക് രോഗബാധ ഉണ്ടാവുകയും തുടർന്ന് അവർ രോഗത്തിൽ നിന്നും മുക്തി നേടി രോഗത്തിനെതിരെ പ്രതിരോധ ശേഷി നേടിയെടുക്കുന്നത് വഴി.

കോവിഡ് 19ന് നമുക്ക് ഇതുവരെയും ഒരു ഫലപ്രദമായ വാക്‌സിൻ നിർമ്മിക്കുവാൻ സാധിച്ചിട്ടില്ല. അതിനാൽ തന്നെ കോവിഡ് 19 നെ നേരിടാൻ ആദ്യത്തെ രീതി പ്രായോഗികമാവുകയില്ല.

ആയതിനാൽ തന്നെ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് രണ്ടാമത്തെ രീതി വഴി നമുക്ക് COVID 19 നു എതിരെ സാമൂഹിക പ്രതിരോധം നേടിയെടുക്കുവാൻ സാധിക്കുമോ എന്നുള്ളതാണ്.

QN -3

ഇന്ത്യയിൽ ഹെർഡ് ഇമ്മ്യൂണിറ്റി വഴി രോഗവ്യാപനം തടയുവാൻ സാധിക്കുമോ? എന്തുകൊണ്ട്?

ഇല്ല (വാക്സിൻ കണ്ടെത്തുന്നതുവരെ )

1) ഇന്ത്യയുടെ ജനസംഖ്യയുടെ 60 മുതൽ 70 ശതമാനം വരെ ജനങ്ങൾക്ക് അസുഖം വരികയും അത് മാറുകയും തുടർന്ന് 19 ന് എതിരെ രോഗപ്രതിരോധശേഷി നേടുകയും ചെയ്യണം. എന്നാൽ ഇത്രയും ജനസംഖ്യയ്ക്ക് അസുഖം വരുന്നതിനനുസരിച്ച് മരണനിരക്കും ക്രമാതീതമായി കൂടും. അതിനാൽ ഈ രീതിക്ക് പ്രായോഗികത കുറവുണ്ട്.

2) ഇന്ത്യയിൽ ജീവിതശൈലി രോഗങ്ങൾ (Life style disease like Type 2 DM, Hypertension) ഉള്ളവരുടെ എണ്ണം വളരെ കൂടുതലാണ്.അതിനാൽ തന്നെ കോവിഡ് 19 ബാധിച്ചു കഴിഞ്ഞാലും അവരിൽ കോംപ്ലിക്കേഷൻസ് ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്

3) കോവിഡ് 19 നെ കുറിച്ചുള്ള പൂർണമായ പഠനങ്ങൾ നടന്നു വരുന്നതേയുള്ളൂ.റീ-ഇൻഫെക്ഷൻ സാധ്യതകളെ കുറിച്ചും ഒരുതവണ രോഗം വന്നാൽ പ്രതിരോധശേഷി എത്രത്തോളം നിലനിൽക്കും എന്നതിനെ കുറിച്ചും ഉള്ള വിദഗ്ധ പഠനങ്ങൾ നടക്കുന്നതെ ഉള്ളു. ലോകാരോഗ്യ സംഘടന ക്ക് പോലും പലതിനെ പറ്റിയും വ്യക്തമായ ഒരു ഉത്തരം ഇപ്പോളും ഇല്ല.

യുകെയിൽ ആദ്യഘട്ടത്തിൽ ഹെർഡ് ഇമ്മ്യൂണിറ്റി എന്ന ആശയം പരീക്ഷിക്കാനൊരുങ്ങിയെങ്കിലും ഇതിൽ നിന്ന് ബോറിസ് ജോൺസൺ സർക്കാർ പിന്മാറുകയായിരുന്നു. എത്ര മുൻകരുതൽ സ്വീകരിച്ചാലും മരണസംഖ്യ വളരെ വലുതായിരിക്കുമെന്നതാണ് കാരണം. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതോടെ ആരോഗ്യമേഖലയ്ക്ക് താങ്ങാനാവാത്ത സ്ഥിതി വരുമെന്നും മുന്നറിയിപ്പുണ്ടായി.

ഈ സാഹചര്യങ്ങൾ ഒക്കെ പരിശോധിക്കുമ്പോൾ ഹെർഡ് ഇമ്മ്യൂണിറ്റി നേടാനായി ശ്രമിക്കുന്നത് വലിയൊരു വിപത്തിലേക്ക് മാത്രമേ പോവുകയുള്ളൂ.
ഈ വിഷയത്തിൽ വിശദമായ പഠനങ്ങളും ചർച്ചയും നടക്കേണ്ടിയിരിക്കുന്നു.

സാമൂഹിക അകലം പാലിക്കുന്നതിലൂടെയും, കൈ ഉറകൾ,face mask, ധരിക്കുന്നതിലൂടെയും, സോപ്പ്, സാനിറ്റിസിർ ഉപയോഗിക്കുന്നതിലൂടെയും , കൂടുതൽ ടെസ്റ്റുകൾ ചെയ്യുന്നതിലൂടെയും, പോസിറ്റീവ് കേസ്‌കളുടെ കൃത്യമായ ഐസൊലേഷനിലൂടെയും മാത്രമേ നമുക്ക് കോവിഡ് 19 നെ പ്രതിരോധിക്കുവാൻ സാധിക്കുകയുള്ളൂ.
എഴുതിയത്..
Dr. ദീപക് എൻ എസ്
Dr . ജയസൂര്യ പി. ജി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP