ഫാരിസ് അബൂബക്കർ 85 ഷെൽ കമ്പനികൾ ഉണ്ടാക്കിയത് ഇവർക്കാർക്കും വാർത്തയല്ല; ബ്രഹ്‌മപുരം മാലിന്യ കമ്പനി എത്ര ഷെൽ കമ്പനികൾ നടത്തുന്നു; മാധ്യമങ്ങൾക്ക് വീണ്ടും അദാനി മാനിയ: ഹരിദാസൻ പി ബി എഴുതുന്നു

ഹരിദാസൻ പി ബി
വീണ്ടും അദാനി മാനിയ!
Both mania and phobia can be debilitating and interfere with a persons's ability to function in daily life. If you think you or someone you know may have mania or phobia, it is important to seek professional help.
കേരളത്തിലെ മീഡിയ അങ്കേഴ്‌സിന് ഈ മാനിയ വീണ്ടും ബാധിച്ചിരിക്കുന്നു. അവരിൽ പലർക്കും മേൽപ്പറഞ്ഞ പ്രൊഫഷണൽ ഹെൽപ്പ് ആവശ്യമാണ്. അതെങ്ങനെ അറിയാം. അദാനി വിഷയത്തിൽ അവർ ഉപയോഗിക്കുന്ന പദ പ്രയോഗങ്ങൾ കേൾക്കുക. 'തട്ടിപ്പുകൾ, കടത്തി കൊണ്ടുപോകുക, 'ഒരു കോടീശ്വരന്റെ' മേമ്പൊടിയായി 'പാവപ്പെട്ടവന്റെ' എന്നൊരു തിരുകിക്കയറ്റലും. ഇങ്ങനെ പോകുന്ന ജേണലിസ്റ്റിക്ക് പദപ്രയോഗങ്ങളും, ഒരു യൂട്യൂബ് ചപ്പടാച്ചിത്തരവും കേട്ടാൽ ഉറപ്പിക്കുക, ഒന്നുകിൽ അജണ്ട ഒളിപ്പിച്ച അവതരണങ്ങളാണ്, അല്ലെങ്കിൽ മേൽപ്പറഞ്ഞ മാനിയ അവരെ ബാധിച്ചിരിക്കുകയാണ്.
ഈ വിഷയത്തിൽ ആമുഖമായി താഴെ പറയുന്ന കാര്യങ്ങൾ മനസ്സിൽ വെക്കുക. ഇന്ത്യൻ ഇൻഫ്രാ മേഖലയിലെ അതികായനാണ് അദാനി. ഒരു രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ എന്നത് ആ രാജ്യത്തിന്റെ ഇൻഫ്രാ മേഖലയിലെ അടിത്തറയാണ്. അദാനി വർഷങ്ങളായി ഇന്ത്യയിൽ ഇതാണ് പടുത്തുയർത്തിയിരിക്കുന്നത്. തുറമുഖങ്ങൾ, വൈദ്യുതി ഉൽപ്പാദനം മുതലായ സ്വകാര്യ മൂലധനം മടിക്കുന്ന മേഖലകളിലാണ് അദ്ദേഹത്തിന്റെ നിക്ഷേപങ്ങൾ. അവ ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയിൽ, വിവരിക്കാൻ ആവാത്ത ബലമാണ് നൽകുന്നത്. നൂറോളം രാജ്യങ്ങളിലേക്ക് അദാനി ഗ്രൂപ് ഇന്ത്യയിൽ നിന്ന് എക്‌സ്‌പോർട് നടത്തുന്നു. ലക്ഷകണക്കിന് യുവാക്കൾക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ നൽകുന്നു. ബില്യൺസ് ഓഫ് ഡോളേഴ്സ് അദാനി ഇന്ത്യയിലേക്ക് മൂലധനമായും എക്‌സ്‌പോർട്ട് നടത്തിയും സമാഹരിക്കുന്നു. ഇത്തരം ഫോറെക്‌സ് സമാഹരണങ്ങൾ നടക്കുന്നതുകൊണ്ടാണ് നമ്മൾ ഇന്ത്യക്കാർ പെട്രോൾ പമ്പുകൾക്ക് മുന്നിൽ ഒരു ലിറ്റർ എണ്ണക്കായി മണിക്കൂറുകൾ വരി നിലക്കാതെ, പാക്കിസ്ഥാനിലെ പോലെ ഒരു ലിറ്റർ എണ്ണക്ക് 300 രൂപയിലധികം കൊടുക്കാതെ ജീവിക്കാൻ കഴിയുന്നത്.
ദോഷൈകദൃക്കുകളും ടി വി അവതാരകരും ഇത് വായിച്ചപ്പോൾ ചിന്തിക്കുന്നത് 'എന്ന് വെച്ച് രാജ്യത്തെ നിയമലംഘനങ്ങൾ നടത്താമോ ക്രമക്കേടുകൾ നടത്താമോ' എന്നൊക്കെയാണ്. ഇവിടെ അടിസ്ഥാനമായി യുവാക്കൾ മനസ്സിലാക്കേണ്ടതെന്തെന്നാൽ ഒരു മൂന്നാം ലോക രാജ്യത്ത്, മൂന്നാം ലോക രാജ്യങ്ങളിൽ, ബിസിനസ്സ് നടത്തുമ്പോൾ കാര്യങ്ങളങ്ങനെ ഗുഡി ഗുഡി ആയി നടക്കില്ല. സൂപ്പർ കോപ്പ് ചമഞ്ഞു നല്ല പിള്ള ഇമേജ് ഉടുത്ത് പ്രസംഗിക്കുന്നതുപ്പോലെയല്ല ഒരു വൻ ബിസിനെസ്സ് നടത്തുന്നത്, പടുത്തുയർത്തുന്നത്. നിരന്തരം നിത്യേന നൂറു നൂറു വ്യവസ്ഥകളുമായി സന്ധി ചെയ്തും ലംഘിച്ചുമൊക്കെയാണ് ഒരു ബിസിനസ്സ് നടത്തികൊണ്ടുപോകുന്നത്. സർവ്വ സുഖ സുന്ദര വെള്ളക്കുപ്പായ ബിസിനസ്സ് പ്രത്യേകിച്ച് മൂന്നാം ലോക രാജ്യങ്ങളിൽ കൊണ്ടുനടക്കാൻ കഴിയില്ല.
ഉദാഹരണമായി അദാനിയുടെ കാര്യം തന്നെ എടുക്കാം. അദ്ദേഹം ആസ്ട്രേലിയയിൽ ഖനികൾ വാങ്ങിച്ചിരിക്കുന്നു, ഇതിനായി ആസ്ട്രേലിയയിൽ ഒരു റെയിൽവേ ലൈനും ഒരു തുറമുഖവും നിയന്ത്രിക്കുന്നു, മ്യാന്മറിൽ തുറമുഖമുണ്ടായിരുന്നു. ശ്രീലങ്കയിൽ തുറമുഖം വികസിപ്പിക്കുന്നു. ഇന്തോനേഷ്യയിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഇൻഫ്രാ ബിസിനസ്സുകൾ നടത്തുന്നു. ലോക കൽക്കരി വ്യവസായത്തിന്റെ ഒരു പരിധി വരെയുള്ള വില നിയന്ത്രണവും സപ്ലൈയും ഒരു ഇന്ത്യക്കാരനായ അദാനിയുടെ കമ്പനികളാണ് നിയന്ത്രിക്കുന്നത്. അതൊക്കെ ഇന്ത്യക്കാരായ നമ്മുടെ കൂടി വെൽത്ത് ആണ്.
ഇവിടെ മനസ്സിലാക്കേണ്ടതെന്തെന്നാൽ ഇത്തരം മൂന്നാം ലോക രാജ്യങ്ങളിലൊക്കെ നമ്മൾ വിളിക്കുന്ന കൈമടക്കുകളും അഴിമതികളും നടക്കുന്നുണ്ട്. ഈ രാജ്യങ്ങളിലെ പലതിലും നേതാക്കന്മാരെ 'കാണേണ്ടതുപോലെ കാണുകതന്നെ' ചെയ്യണം. അങ്ങനെ കൊടുക്കേണ്ടിവരുന്ന തുകകളൊന്നും അദാനി എന്റർപ്രൈസ് കമ്പനികളിലെ ബാലൻസ് ഷീറ്റുകളിൽ 'കൈക്കൂലികൊടുക്കാൻ വക' എന്നെഴുതി ചേർക്കാൻ പറ്റില്ല. അതൊക്കെ ഇൻവോയ്സ് തിരിമറികൾ നടത്തിയും ഷെൽ കമ്പനികൾ ഉണ്ടാക്കിയും ഒക്കെ ആയിരിക്കും നടക്കുന്നത്. (തൽക്കാലം ഇതൊക്കെ ആശയം വിശദീകരിക്കാനായി ഞാനുപയോഗിച്ച എന്റെ കോൺസ്പിറസി തിയറികളായി വായിച്ചാൽ മതി). അങ്ങനെ പല വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരുന്നതുകൊണ്ടും ഇതൊന്നും പബ്ലിക് ആയി പറയാൻ കഴിയാത്തതുകൊണ്ടുമാണ് പാവം ബിസിനസ്സ് ഹൗസുകൾ ടി വി അവതാരകരുടെ ഈ അധിക്ഷേപങ്ങളൊക്കെ കേട്ട് സഹിച്ചു് മിണ്ടാതിരിക്കുന്നത്. അല്ലെങ്കിൽ ഈ ടി വി ക്കാരും, ബുദ്ധിജീവികളുമൊക്കെ ജീവിതകാലം മുഴുവൻ ഡെഫോമേഷൻ കേസുകളുമായി കുടുംബം കുളംതോണ്ടി ജീവിക്കേണ്ടിവന്നേനെ.
അദാനി ഗ്രൂപ്പ് ഇന്ത്യക്കായി വെൽത്ത് ക്രിയേഷൻ നടത്തുന്ന വേറെ ചില അടിസ്ഥാന മേഖലകൾ നോക്കുക.
1 ) A consortium led by India's Adani Group has completed the purchase of Haifa Port in northern Israel
2 )APSEZ is building a large container terminal in Yangon on land leased from the MEC..Myanmar
3 ) As per the 35 year-long BOT agreement, the Adani Group will have majority, 51%, stakes, ... to jointly develop the Colombo West International Container Terminal (CWICT) at the strategically advantaged Colombo Port, located amidst one of the busiest shipping routes in the world. (The Hindu ).
4 ) India's Adani buys Australian port operator from Glencore (Reuters ..2016 )
ഇതൊന്നും ഇന്ത്യൻ ഭരണകൂടങ്ങളുടെ സൗകര്യപ്പെടുത്തൽ ഇല്ലാതെ നടക്കുന്നവയല്ല സാറന്മാരെ. ഇതൊന്നും ഒരു പക്ഷെ നിങ്ങൾ വിളിക്കുന്ന ഷെൽ കമ്പനികൾ ഇല്ലാതെയും നടക്കില്ല. മൂന്നാം ലോക രാജ്യങ്ങളിലൊക്കെ നിങ്ങൾ ആക്ഷേപിക്കുന്ന ഷെൽ കമ്പനികളില്ലാതെ പ്രവർത്തിക്കാൻ ഒക്കുമെന്നാണോ. ഏതെങ്കിലും ഒരു വയസ്സൻ സോറോസിനെ നിങ്ങളുടെ ഗുരുവായി കൊണ്ടുനടക്കുന്നതിന് മുൻപ് കാര്യങ്ങൾ സ്വയം അതിന്റെ പരപ്പിൽ മനസ്സിലാക്കുക.
ഈ അവസരത്തിൽ ചില ടി വി അവതാരകരുടെ സെലക്ടീവ് അംനേഷ്യ യുവാക്കളെ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 2,20,000 ത്തിലധികം കോടി ബാങ്ക് ഫിനാൻസ് പ്രയോജനപ്പെടുത്തുന്ന, 2,62,500 കോടി വിറ്റു വരവുള്ള ഒരുലക്ഷത്തിലധികം പേർക്ക് നേരിട്ട് ജോലി കൊടുത്തിട്ടുള്ള രാജ്യ സമ്പത്തുവ്യവസ്ഥയുടെ നേടും തൂണായ അദാനി 9 ഷെൽ കമ്പനികൾ വെച്ചിരിക്കുന്നു എന്നതാണ് ഇവരുടെ വലിയ പരാതി. എന്നാൽ ഫാരിസ് അബൂബക്കർ എന്നൊരു മഹാൻ 85 ഷെൽ കമ്പനികൾ ഉണ്ടാക്കിയതിൽ ഇവർക്കൊരു വാർത്തയുമില്ല അല്ലെങ്കിൽ ചർച്ചയുമില്ല. ഈ 85 ഷെൽ കമ്പനികൾ കൊണ്ട് ഫാരിസ് അബൂബക്കർ ഇന്ത്യക്കാർക്ക് ഉണ്ടാക്കിയ വെൽത്ത് എന്തൊക്കെയാണ്. ഇന്ത്യയിൽ ഉണ്ടാക്കാവുന്ന വെൽത്ത് ക്രിയേഷൻ എത്രയായിരിക്കും ? ബ്രഹ്‌മപുരം മാലിന്യം നീക്കം ചെയ്യുന്ന കമ്പനി എത്ര ഷെൽ കമ്പനികൾ നടത്തുന്നു എന്നത് ഈ അവതാരകർ ഉയർത്തിക്കാട്ടുന്നത് കണ്ടിട്ടുണ്ടോ? ഇല്ല. എന്നാൽ മേൽപ്പറഞ്ഞ പല കാരണങ്ങൾകൊണ്ടും എല്ലാം കേട്ട് സഹിച്ചു് ജീവിക്കേണ്ടിവരുന്ന ബിസിനസ്സ് ഹൗസ് കൾക്കുനേരെ പക്ഷെ ഇവർ ധർമ്മധീരത പ്രകടിപ്പിക്കും. ഇവരുടെയൊക്കെ മാധ്യമ ധർമ്മം എന്നത് ഇന്ത്യൻ ജനതതിയെ പ്രതിയുള്ള മാധ്യമ ധർമ്മമല്ല.
ജോർജ് സോറോസ് എന്ന സെനൈൽ ഓൾഡ് മാൻ നടത്തുന്ന, ഒരു പക്ഷെ അമേരിക്കക്കുവേണ്ടി നടത്തുന്ന, ഇന്ത്യയെ തടയുക എന്ന ലക്ഷ്യത്തിലെ ഇത്തിക്കണ്ണികൾ മാത്രമാണ് OCCRP എന്ന സ്ഥാപനത്തിലെ ഈ മേനോന്മാർ. ജേണലിസ്റ്റ് എന്ന കുപ്പായമിട്ടുവരുന്ന ഇത്തിക്കണ്ണികൾ മാത്രമാണ് ഈ മേനോന്മാർ. അവരുടെ ഹോളിയർ ദാൻ തൗ, എൻജെലിക്ക് ജേണലിസ്റ്റിക്ക് പത്രാസുകാണിക്കലിൽ യുവാക്കളെ നിങ്ങൾ തെറ്റിദ്ധരിക്കപ്പെടരുത് എന്നതുകൊണ്ടാണ് ഈ ലേഖനം. അവർ പറയുന്ന വസ്തുതകളിലെ ശരികൾ തിരഞ്ഞുപോയി നിങ്ങൾ സമയം കളയേണ്ട കാര്യമില്ല. അതൊക്കെ ഒരു പക്ഷെ ശരിയായിരിക്കാം. ഡോകുമെന്റുകൾ പ്രകാരം അതൊക്കെ ശരിയായിരിക്കാം. അവസാനം അവർ പറയുന്ന തിരിമറി എത്രയാണ് 6,000 കോടി. സുഹൃത്തേ രണ്ടു ലക്ഷത്തി അറുപത്തി അഞ്ചായിരം വിറ്റുവരവ് കൈകാര്യം ചെയ്യുന്ന ഒരു ഗ്രൂപ്പ് ന് ആറായിരം കോടി എന്നത് മൂക്കുപൊടി മാത്രമാണ്. (വസ്തുതകൾ അല്ലാത്തത് വല്ലതുമാണെങ്കിൽ ഇവരൊന്നും ജീവിതത്തിൽ ഡീഫാമേഷൻ കേസുകളിൽ നിന്ന് വെളിയിൽ വരില്ല).
കാര്യം അതല്ല. അത് മുകളിൽ വിശദീകരിച്ചതാണ്. ഇതൊക്കെ ഒരു പക്ഷെ സെബിക്കും ഭരണകൂടങ്ങൾക്കും അറിവുള്ള കാര്യങ്ങളായിരിക്കാം. അവരുടെതൊക്കെ രാജ്യത്തെ പ്രതി ഇന്ത്യൻ സമ്പത്തിനെ പ്രതിയുള്ള നിശ്ശബ്ദത ആയിരിക്കാം. 'ഓഹരി നിയമം ലംഘിച്ചു. ഓഹരി തട്ടിപ്പ്, വെളുപ്പിച്ചു, തട്ടിപ്പു സ്ഥാപനങ്ങളാണ്, ചൈനീസ് പൗരൻ, ആരുടെ പണമാണ്'', ''ഇതൊക്കെ അറിഞ്ഞിട്ടും സെബിയും സർക്കാരും ഒരു നടപടികളും എടുക്കുന്നില്ല'' എന്നൊക്കെയുള്ള നിലവിളികൾ കാര്യങ്ങളറിയാത്ത അൽപ്പന്മാരുടെ ആവേശങ്ങൾ മാത്രമാണ്.
ഇന്ത്യൻ ക്യാപിറ്റൽ മാർക്കെറ്റ് വളരെ ഏറെ മേൽനോട്ടമുള്ളതാണ്. അത് നിയന്ത്രണങ്ങളാൽ കോട്ട കെട്ടി ബലപ്പെടുത്തപെട്ടതാണ് (പഴയ സെബി ചെയർമാൻ ശ്രീ എം ദാമോദരൻ). ഇന്ത്യ വളരെയേറെ ടാലന്റ് പൂൾ ഉള്ള രാജ്യമാണ്. സാമ്പത്തിക വിദഗ്ധന്മാരാൽ നിറഞ്ഞിരിക്കുന്ന രാജ്യമാണ്. സെബി ഇടക്കിടക്ക് വന്ന് ചപ്രാസികളെ പോലെ ഏതെങ്കിലും മാർക്കെറ്റ് മാനിപ്പുലേറ്റർ വന്ന് വിലയിടിയുമ്പോഴൊക്കെ വന്ന് അന്വേഷണം നടത്തുന്നു എന്ന് പ്രഖ്യാപിക്കേണ്ടതില്ല. അവർ നിരന്തരം മാർക്കറ്റ് നിരീക്ഷിക്കുന്നുണ്ട്. കേരളത്തിലെ റിപ്പോർട്ടേജ് നിങ്ങൾ മുഖവിലക്കെടുക്കരുത്.
അദാനി പ്രശ്‌നവുമായി ബന്ധപ്പെട്ട എന്റെ കഴിഞ്ഞ ഒരു ലേഖനത്തിലെ വരികൾ കൂടി, ആശയങ്ങൾ കൂടി, ഇവിടെ ആവർത്തിക്കുന്നു. 'ഹിൻഡൻബെർഗ്കാരന്റെ '88 ചോദ്യങ്ങളെ' കുറിച്ചാണെങ്കിൽ കോടാനുകോടി രൂപയുടെ ബിസിനസ്സ് നടക്കുന്ന പല മേഖലകളായി പരന്നു കിടക്കുന്ന ഒരു ബിസിനസ്സ് എമ്പയറിനോട് 88 അല്ല നൂറോ, നൂറ്റമ്പതോ ചോദ്യങ്ങൾ ഏത് ചാർട്ടേർഡ് അക്കൗണ്ടിങ് അറിയാവുന്നവർക്കും ചോദിക്കാൻ കഴിയും. അത് ഫേസ്‌ബുക്ക് എന്ന കമ്പനിയോട് ചോദിക്കാം, ട്വിറ്റർ എന്ന കമ്പനിയോട് ചോദിക്കാം. നമ്മുടെ പല ചാനൽ ഉടമകളോടും ചോദിക്കാൻ പറ്റിയേക്കും. നിങ്ങളുടെ ഇൻകം ടാക്സ് റിട്ടേൺലും പല ചോദ്യങ്ങൾ ചോദിക്കാം. ഇൻകം ടാക്സ് റിട്ടേണിൽ എല്ലാം ഡിക്ളയർ ചെയ്തിട്ടുണ്ട് എങ്കിലും നിങ്ങൾക്ക് ഒരു ഭയം. അപ്പോൾ കോടാനുകോടി രൂപയുടെ ബിസിനസ്സ് പല മേഖലകളിലായി പല കോണ്ടിനെന്റുകളിലായി പല അക്കൗണ്ടന്മാർ ചെയ്തിരിക്കുന്ന ഒരു എമ്പയറിന്റെ കാര്യം ആലോചിച്ചുനോക്കുക. കമ്പനികൾ ഇത്തരം അവതാരങ്ങളെ കേട്ട് സഹിച്ചു് ഒന്നും ചെയ്യാൻ പറ്റാതിരിക്കുന്നത് തന്നെ പലതരം നൂലാമാലകൾ കിടക്കുന്നതുകൊണ്ടാണ്. കമ്പനികളുടെ ഇത്തരം നിസ്സഹായതയെ ആണ് ക്രൂക്സ് (crooks) ഉപയോഗിക്കുകയാണ്.
വേറൊരു ആരോപണം അദാനി ഗ്രൂപ്പ് ഷെയർ വില ശരവേഗത്തിൽ മുന്നോട്ട് പോകുന്നു എന്നതാണ്. അതിലെന്തോ ഉണ്ട്? ഇവിടെ കുറച്ചു ഡാറ്റകൾ തരാം. നിങ്ങളുടെ പറച്ചിലൊക്കെ ബയാസ്ഡ് ആയിരുന്നുവോ എന്ന് നിങ്ങൾ സ്വയം വിലയിരുത്തുക. നിങ്ങളുടെ അണ്ടർ ഗാർമെന്റ്, ജെട്ടി, ഉണ്ടാക്കി വിൽക്കുന്ന ജോക്കിയുടെ ഒരു ഷെയറിന്റെ വില 39,000 രൂപയാണ്. ഇന്റർനെറ്റ്‌ലൂടെ ഡിജിറ്റൽ ബാങ്കിങ് സൗകര്യം ഒരുക്കുന്ന പേടിഎം ഷെയർ ഇറക്കിയത് 2,100 രൂപക്കാണ്. മസാല ദോശ ഡെലിവറി നടത്തുന്ന സെമോറ്റോയുടെ മാർക്കറ്റ് കാപിറ്റലൈസേഷൻ ഒരു ട്രില്യൺ ആയിരുന്നു.
പക്ഷെ നിങ്ങൾ പറയുന്നു, ലോകത്തെ ഏറ്റവും വലിയ കൽക്കരി ഖനി ഉടമ അദാനിയുടെ ഷെയർ വില 3,100 രൂപ വളരെ കൂടുതലാണെന്ന്. ലോകത്തെ സിമെന്റ് ഉത്പാദന മേഖലയിലെ ഏറ്റവും വലിയ കമ്പനികളിൽ പെടുന്നവയാണ് അംബുജ സിമെന്റ്‌സ്, എസിസി സിമെൻൻസ്. ഇന്ത്യയിലെ സിമെന്റ് ഉൽപാദനത്തിന്റെ ഏറിയ പങ്കും അദാനിയുടെ കൈവശമാണ്. പക്ഷെ നിങ്ങൾ പറയുന്നു അദാനി കമ്പനികളുടെ ഷെയർ വില ശരവേഗത്തിലാണ് മുന്നോട്ടു കയറിയത്. സുഹൃത്തേ മാർച്ച് 2020 ൽ സെൻസെക്‌സ് 30,000 ത്തിൽ താഴെ ആയിരുന്നു. ഇന്നത് 64,000 ത്തിനടുത്താണ്. അതായത് അദാനി അടുപ്പിൻ ചോട്ടിൽ കിടന്നുറങ്ങിയിരുന്നു എങ്കിൽ പോലും അദ്ദേഹത്തിന്റെ കമ്പനികളുടെ വില ഇരട്ടി ആകുമായിരുന്നു.
അദാനിയുടെ ഷെയറുകളുടെ വില ഇങ്ങനെ കുതിച്ചു പൊങ്ങാൻ കാരണം അദാനി ഗ്രൂപ്പ് കളുടെ ഫ്ളോട്ടിങ് ഷെയറുകൾ വളരെ കുറവാണ് എന്നതാണ്. ആകെ ഷെയറുകളുടെ 73 ശതമാനവും അദാനിയുടെ കൈവശമാണ്. ബാക്കിയുള്ള 27 ശതമാനത്തിൽ മ്യൂച്വൽ ഫണ്ടുകളും എൽഐസി മുതലായ സ്ഥാപനങ്ങളും ഹൈനെറ്റ് വേർത്ത് ഇന്ഡിവിജ്വൽസ് സും ഈ ഗ്രൂപ്പിന്റെ ഫിനാൻഷ്യൽ ശക്തികണ്ട് വാങ്ങി സൂക്ഷിച്ചുവെച്ചിരിക്കുന്നു. ഇതൊക്കെ കഴിഞ്ഞാൽ വളരെ കുറവ് ഫ്ളോട്ടിങ് സ്റ്റോക്കുകൾ മാത്രമേ മാർക്കെറ്റിൽ എത്തുന്നുള്ളു. എപ്പോഴും ഇത്തരം കമ്പനികളുടെ ഷെയറുകൾ പെട്ടന്ന് തന്നെ മുകളിലേക്ക് പോകും. ഓരോ ത്രൈമാസിക റിസൾട്ട് വന്നു കഴിയുമ്പോഴും ഷെയർ വില മുകളിലേക്ക് പോകുന്നു. 75 ശതമാനത്തിനടുത്ത് ഷെയറുകൾ പ്രൊമോട്ടർ കൈവശം വെച്ചിരിക്കുന്നത് അദാനി ഗ്രൂപ്പ് മാത്രമൊന്നുമല്ല. റെപ്യൂട്ടഡ് കമ്പനികളുടെ പേര് വലിച്ചിഴക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ട് ഇവിടെ പറയുന്നില്ല. നിങ്ങൾ ഒന്ന് സെർച്ച് ചെയ്യുക.
ഇവിടെ അദാനിയുടെ പ്രശ്‌നവും ഫ്ളോട്ടിങ് ഷെയറുകൾ കുറവാണ് എന്നുള്ളതാണ്. അത്തരം കമ്പനികളെ ഇതുപോലുള്ള ക്രൂക്‌സ് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഫ്ളോട്ടിങ് ഷെയറുകൾ കുറവാകുമ്പോൽ അവർക്ക് മാർക്കെറ്റ് മാനിപുലേറ്റ് ചെയ്യൽ എളുപ്പമാകുന്നു. സത്യത്തിൽ എനിക്ക് തോന്നുന്നത് ഹിൻഡൻബെർഗുകാരൻ ഈ വൾനെറബിലിറ്റി, ഫ്ളോട്ടിങ് ഷെയറുകൾ കുറവാണ് എന്ന വൾനെറബിലിറ്റി, ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. '88' ചോദ്യങ്ങൾ എന്നതൊക്കെ ഒരടവ് മാത്രം. മാർക്കെറ്റ് ദുരുപയോഗം/മാനിപുലേറ്റ് ചെയ്താൽ അമേരിക്കയിൽ ജയിലിൽ പോകും. അതിനുള്ള ഒരു മുൻകൂർ ജാമ്യമാകാം ഈ ചോദ്യങ്ങൾ. നേരത്തെ പറഞ്ഞതുപോലെ 88 അല്ല ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിന് വേണമെങ്കിൽ ഒരു 150 ചോദ്യങ്ങൾ ചോദിക്കാൻ കഴിയും. ഇന്ത്യക്കാരെ മണ്ടൻ മാരാക്കികൊണ്ട് ഒരു Nathan Anderons ബില്യൺസ് പോക്കറ്റിലാക്കി. പക്ഷെ എന്ത് ചെയ്യാം Nathan Anderons ന്റേതാണ് മലയാളി വിദഗ്ധമാർക്ക് ആപ്തവാക്യം. എന്ത് ചെയ്യാം വയസ്സൻ സോറോസ് ആണ് ഹീറോ. എന്ത് ചെയ്യാം വയസ്സന്റെ അച്ചാരം പറ്റുന്ന OCCRP യും ഏതോ മേനോനും ആണ് നീതിയുടെ വക്താക്കൾ.
സുഹൃത്തുക്കളെ ഇന്ത്യൻ ബിസിനസ്സ് ഹൗസുകളെ നിരന്തരം ടോക് ഡൗൺ ചെയ്യുന്നവരെ നിങ്ങൾ വിശ്വസിക്കരുത്. ഇന്ത്യൻ ബിസിനസ്സ് ഹൗസുകളുടെ മൊറാൽ കുറയാതെ സൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടപ്പാടാണ്. ഏതെങ്കിലും സോറോസിനെയോ മേനോന്മാരെയോ ഹീറോ എന്നപോലെ കൊണ്ടുനടന്നാൽ ഈ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ കുട്ടിച്ചോറാകും. അവരൊക്കെ വെറും ഇത്തിക്കണ്ണി ബ്ലഡ് സക്കേഴ്‌സ് ആണെന്ന് തിരിച്ചറിയുക. നമ്മൾ, പാവപെട്ട അയൽവാസി പാക്കിസ്ഥാനിലെ പോലെ ഒരു ലിറ്റർ എണ്ണക്കോ ഒരു ചാക്ക് ധാന്യത്തിനോ ആയി വരി നിന്ന് അടിപിടികൂടാനുള്ള അവസ്ഥ ഉണ്ടാക്കാതെ നോക്കണം.
മേൽപ്പറഞ്ഞ സോറോസിനെയോ മേനോന്മാരെയോക്കാൾ നമ്മൾ വിശ്വസിക്കേണ്ടത് മിഡിൽ ക്ലാസ് മോറലുമായി രണ്ടു ചപ്പാത്തിയിലും സബ്ജിയിലും സന്തോഷം കണ്ടെത്തി ജീവിക്കുന്ന നമ്മുടെ ബിസിനെസ്സ് മാഗ്‌നെറ്റുകളെയാണ്. നമ്മുടെ ബിസിനസ്സ് മാഗ്‌നെറ്റ്‌സ് മിക്കവരും ഇന്ത്യയെ പ്രതി ചിന്തിക്കുന്ന സാധാരണക്കാരായ ഇന്ത്യക്കാരെ പ്രതി ചിന്തിക്കുന്ന മിഡിൽ ക്ലാസ്സ് മോറൽ കൊണ്ടുനടക്കുന്നവരാണ്. അവരെ വിശ്വസിക്കുക. സെനൈൽ കുൽസിത വയസ്സന്മാരെയല്ല.
Stories you may Like
- ഹിൻഡൻബർഗ് പ്രതിക്കൂട്ടിലാക്കുന്ന അദാനി കൂട്ടുകുടുംബത്തിന്റെ കഥ
- ഉറവിട മാലിന്യസംസ്കരണം ഒറ്റമൂലിയല്ല: മുരളി തുമ്മാരുകുടി എഴുതുന്നു
- ജനജീവിതം ദുരിതത്തിലാഴ്ത്തിയത് സർക്കാരിന്റെ ഉദാസീനത: രാജീവ് ചന്ദ്രശേഖർ
- ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്ന റിപ്പോർട്ട്: അദാനിക്ക് നഷ്ടം 46,000 കോടി
- അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- TODAY
- LAST WEEK
- LAST MONTH
- പാർലമെന്റിൽ ട്രുഡോയുടെ പാർട്ടിക്ക് കേവല ഭൂരിപക്ഷമില്ല; സഹായിച്ചത് ഖലിസ്ഥാൻ വാദി ജഗ്മീത് സിങ്ങിന്റെ പാർട്ടി; സിഖ് തീവ്രവാദത്തിനെതിരെ നടപടിയെടുത്താൽ സർക്കാർ നിലംപൊത്തും; അഭിപ്രായ സർവേകളിലും ഭരണപക്ഷം പിന്നിൽ; കാനഡയിൽ നടക്കുന്നതും വോട്ട്ബാങ്ക് പൊളിറ്റിക്സ്
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- 'ആ പരാമർശം എന്നെ അസ്വസ്ഥനാക്കി; തല പൊട്ടിച്ചിതറുന്നതു പോലെ തോന്നി; കഴിഞ്ഞ രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല'; എം പി സ്ഥാനത്ത് തുടരണോയെന്ന് ചിന്തിക്കേണ്ടി വരുമെന്ന് ഡാനിഷ് അലി
- കോഴിക്കോട് കോടഞ്ചേരി വില്ലേജിലെ മർകസ് നോളജ് സിറ്റി നിർമ്മാണത്തിൽ ഗുരുതര ക്രമക്കേടുകൾ; 20 കെട്ടിടങ്ങൾ പണിതത് അനധികൃതമായി ബിനാമി പേരുകളിൽ; വിമർശനവുമായി അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട്
- ഇഡി ഓഫീസിൽ ഉള്ളത് 24 ഓളം സിസി ടിവി ക്യാമറകൾ; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം കൗൺസിലർ അരവിന്ദാക്ഷനെ മർദ്ദിച്ചെന്ന ആരോപണം തള്ളി മുഖ്യസാക്ഷി; ആരെയും മർദ്ദിക്കുന്നത് കണ്ടില്ലെന്നും ജിജോർ
- 'കുറച്ചു കാലത്തേക്ക് കൂടി വരത്തൻ എന്ന പേര് ചാർത്തി തരാൻ അവസരമുണ്ട്; നിങ്ങളുടെ സ്വന്തമാളായി ഞാൻ വളർന്നു വരികയാണെങ്കിൽ അത് ഏറ്റവും വലിയ സൗഭാഗ്യമായി മാറും'; സുരേഷ് ഗോപി കണ്ണൂരിൽ മത്സരിക്കുമോ?
- ഇന്ത്യക്കാരായ ഹിന്ദുക്കൾ രാജ്യം വിടണമെന്ന സിഖ്സ് ഫോർ ജസ്റ്റീസ് സംഘടനയുടെ ആഹ്വാനം എല്ലാ പരിധികളും ലംഘിക്കുന്നത്; എതിർത്ത് കാനഡയിലെ മന്ത്രിമാരും; ഹിന്ദു കനേഡിയൻ വംശജർ ആശങ്കയിൽ
- സെഞ്ചുറി കൂട്ടുകെട്ടുമായി അടിത്തറയിട്ട് ഗെയ്കവാദ് - ഗിൽ സഖ്യം; ജയമുറപ്പിച്ച അർധ സെഞ്ചുറികളുമായി സൂര്യകുമാറും കെ എൽ രാഹുലും; ഓസീസിനെതിരെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അഞ്ചുവിക്കറ്റ് ജയം
- ശിവശക്തി പോയിന്റിൽ ലാൻഡറും റോവറും ഉറക്കം തുടരുന്നു; ഉണർത്താനുള്ള ശ്രമം ശനിയാഴ്ചത്തേക്ക് മാറ്റി; കൊടുംതണുപ്പിൽ കഴിയുന്ന വിക്രമും പ്രഗ്യാനും ഉണർന്ന് ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ആയുസ് കൂടുമെന്ന പ്രതീക്ഷയിൽ ഐഎസ്ആർഒ
- കാനഡയുടെ ആരോപണം ഗൗരവത്തോടെ കാണുന്നു; ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നൽകാൻ സാധിക്കില്ല; ഞങ്ങൾ ഇതിൽ ഇടപെട്ടു കൊണ്ടിരിക്കും; നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം കാനഡ ആവർത്തിക്കവേ നിലപാട് അറിയിച്ചു അമേരിക്ക
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- ഒമാനിൽ നിന്നെത്തിയ വിമാനത്തിലെ 186 യാത്രക്കാരിൽ 113 പേരും കള്ളക്കടത്തുകാർ; പിടിച്ചെടുത്തത് 14 കോടിയോളം രൂപയുടെ വസ്തുക്കൾ
- ജി 20യിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയപ്പോൾ കിട്ടിയത് തണുത്ത പ്രതികരണം; രാഷ്ട്രീയ പ്രതിച്ഛായ മങ്ങിയതോടെ രണ്ടും കൽപ്പിച്ചു ട്രൂഡോയുടെ സിഖ് രാഷ്ട്രീയക്കളി; ഇന്ത്യൻ മറുപടിയോടെ വിഷയം കൂനിന്മേൽ കുരുപോലെ
- മുഖമടച്ചുള്ള ഇന്ത്യൻ മറുപടിയിൽ പ്രതിരോധത്തിലായി ട്രൂഡോ! ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; ഇന്ത്യൻ സർക്കാർ അതീവ ഗൗരവത്തോടെ വിഷയത്തെ കാണണം; ഞങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്ന് കനേഡിയൻ പ്രധാനമന്ത്രി
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ബീച്ചിലെ ഇടിമിന്നലിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്; നടക്കാൻ ഇറങ്ങിയ യുവതിയും ബീച്ചിലെ കച്ചവടക്കാരനും തത്ക്ഷണം കൊല്ലപ്പെട്ടു
- കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും അതീവ ജാഗ്രത പുലർത്തണം; പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മുൻകരുതൽ സ്വീകരിക്കണം; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം; സ്ഥിതിഗതികൾ അജിത് ഡോവലുമായി വിലയിരുത്തി അമിത് ഷാ
- ഏതു നഴ്സാണ് യുകെയിൽ കുടുങ്ങി കിടക്കുന്നത്? കഥ പറയുമ്പോൾ യുകെയിൽ മലയാളികൾ ജീവിച്ചിരിപ്പുണ്ടെന്ന് കൂടി ഓർമ്മിക്കണം; പുല്ലു വെട്ടാൻ പോയാലും നല്ല കാശു കിട്ടുന്ന സ്ഥലമാണ് യുകെ എന്നോർമ്മിപ്പിച്ച് മാഞ്ചസ്റ്ററിലെ ജിബിൻ റോയ് താന്നിക്കൽ
- ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചത് ഷാക്കിർ സുബാൻ; എന്റെ രണ്ടുകൈകളിലും പിടിച്ച് ബലമായി കിടക്കയിലേക്ക് കിടത്തി; സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു; സൗദി ഏംബസിയിലും കോൺസുലേറ്റിലും പൊലീസിലും പരാതിപ്പെട്ടു; മല്ലു ട്രാവലർക്കെതിരായ പീഡനപരാതിയിൽ സൗദി യുവതി
- 'ജീവിതം മടുത്തു.. കടത്തിന് മേൽ കടം കയറി.. ആരും സഹായിച്ചില്ല; അമ്മ വിഷമിക്കരുത്, മരണാനന്തര ചടങ്ങുകൾക്ക് ആരിൽ നിന്നും പണം വാങ്ങരുത്'; കടമക്കുടിയിൽ ആത്മഹത്യ ചെയ്ത കുടുംബത്തിന്റെ ആത്മഹത്യാകുറിപ്പിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- വന്ദേഭാരതിലെ കാമറയിൽ പതിഞ്ഞത് പാളത്തിന് സമീപം ഫോൺ ചെയ്ത് നിൽക്കുന്ന പ്രതിയുടെ ദൃശ്യം; സാമ്യം തോന്നിയ നൂറോളം പേരെ രഹസ്യമായി നിരീക്ഷിച്ചു; ഇവരുടെ മൊബൈൽ ടവർ ലൊക്കേഷനും ശേഖരിച്ചു; പ്രതിയെ കുരുക്കിയത് ആർ.പി.എഫ് - പൊലീസ് സംയുക്ത അന്വേഷണ സംഘം
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍