കേരള നേതാവ് എത്തിയാൽ കോടികളുടെ ആഡംബര കാർ വിമാനത്താവളത്തിൽ; രാജാവിന് തുല്യമായ ആഡംബരമുള്ള ഹോട്ടലിലെ വാസം; പണ്ട് നായനാർ ഗൾഫ് പര്യടനം നടത്തിയ കാലത്തോ? ജി.ശക്തിധരൻ എഴുതുന്നു രണ്ടു വ്യത്യസ്ത ലോകങ്ങളുടെ കഥ

ജി.ശക്തിധരൻ
ആമാടപെട്ടികളുമായി ക്യു നിൽക്കുന്നവർ
എന്റെ ബഹുമാന്യരായ വായനക്കാർക്ക് ബോറടിക്കില്ലെങ്കിൽ ഞാൻ രണ്ട് വ്യത്യസ്ത ലോകങ്ങളുടെ ഒരു ചെറിയ കഥ പറയാം. ഇപ്പോൾ എല്ലാം ഗൾഫ് മയമാണല്ലോ. ഫലിതപ്രിയനും സരസ ഭാഷിയുമായ ഇ കെ നായനാരെ ഓർമ്മിക്കാത്ത മലയാളികൾ ഉണ്ടാകില്ലല്ലോ. മലയാളി സ്ത്രീകളുടെ ഏറ്റവും പ്രിയങ്കരനായ നേതാവും നായനാർ തന്നെ. അതുപോലെ ഇനി ഒരാൾ ഉണ്ടാകുന്നതുവരെ ആ സ്ഥാനം അങ്ങനെ തന്നെ നിലനിൽക്കും. എന്തുകൊണ്ടാണ് അങ്ങനെ ഒരാൾകൂടി എങ്കിലും ഉണ്ടാകാത്തത്? വിജയൻ മാഷ് മുമ്പേ പറഞ്ഞ ഉത്തരം തന്നെ ഇവിടെയും ആവർത്തിക്കാം: 'ചോദ്യം ചെയ്യുന്നവരെ തുടർച്ചയായി പുറത്താക്കിക്കൊണ്ടിരുന്നാൽ ഒരു പറ്റം ഭീരുക്കൾ മാത്രം അവശേഷിക്കുന്ന ഒരു സ്ഥാപനമായി പാർട്ടി മാറും.' അതാണ് സത്യം. ഞാൻ തുടങ്ങിവെച്ചത് നായനാരെക്കുറിച്ചാണല്ലോ. അതേ എന്റെ മുഖ്യ കഥയിലെ നായകൻ നായനാർ തന്നെയാണ്, പ്രതിനായകന്റെ പേര് നിങ്ങൾക്ക് ഊഹിച്ചെടുക്കാം.
നായനാർ 1980ൽ മുഖ്യമന്ത്രി പദത്തിലെത്തുമ്പോൾ, ഒരു വിദേശയാത്ര പോലും നടത്തിയിട്ടില്ലാത്ത നേതാവായിരുന്നു എന്നത് എത്രപേർക്ക് അറിയാം. മുഖ്യമന്ത്രി പദത്തിലെത്തി അഞ്ചുവർഷത്തോളം ഒരു പാസ്പ്പോർട്ട് പോലും അദ്ദേഹം എടുത്തിരുന്നില്ല. അത്തരം പത്രാസുകൾ ഒന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഗൾഫിലെ മലയാളികളുടെ പ്രശ്നങ്ങൾ നേരിൽ കണ്ട് മനസിലാക്കാൻ നായനാർ ഗൾഫ് സന്ദർശിക്കണമെന്ന ആവശ്യം ശക്തിയായി ഉയർന്നപ്പോഴാണ് നായനാരെയും എം വി രാഘവനെയും അങ്ങോട്ടയയ്ക്കാൻ പാർട്ടി തീരുമാനിച്ചത്. 'എന്റെ വിദേശ യാത്രകൾ' എന്ന പേരിൽ ഒരു ഗ്രന്ഥം നായനാർ എഴുതിയത് 1998 അവസാനം നാഷണൽ ബുക്സ്റ്റാൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു പാസ്പ്പോർട്ട് പോലും ഇല്ലാത്ത നേതാവായിരുന്നു നായനാർ എന്നത് ആ പുസ്തകം തുറക്കുമ്പോൾ അത്ഭുതത്തോടെയേ നമുക്ക് കാണാൻ ആകൂ.
നായനാർ തന്നെ തുടർന്ന് പറയട്ടെ :'കഴിഞ്ഞ ഒരു വർഷത്തിലധികമായി ഞങ്ങൾ ആലോചിച്ചിരുന്ന ഒരു പദ്ധതി - ഗൾഫ് മേഖലയിലേക്കുള്ള പര്യടനം -1984 ജനുവരി അവസാനത്തിലാണ് നടപ്പിലാക്കാൻ കഴിഞ്ഞത്. അങ്ങനെ ജനുവരി 22 ന് ഞാനും എം വി രാഘവനും തിരുവനന്തപുരത്തു നിന്ന് ന്യുഡൽഹിയിലേക്ക് പുറപ്പെട്ടു. ഇന്ത്യയ്ക്കു പുറത്തുപോകാനുള്ള പാസ്പോർട്ട് സപ്തംബർ മാസം തയ്യാറാക്കിയിരുന്നു. ഞങ്ങളുടെ പാസ്പ്പോർട്ടിനുള്ള അവസാന ഏർപ്പാട് ചെയ്യുന്നതിനും വിദേശനാണയ കൈമാറ്റമനുസരിച്ചു ഉറുപ്പിക ഡോളർ ആക്കി മാറ്റുന്നതിനും ഡൽഹിയിലെ പാർട്ടി കേന്ദ്രകമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ടു. പാർട്ടി ജനറൽ സെക്രട്ടറി ഇ എം എസിനെക്കണ്ട് ഗൾഫ് യാത്രയെക്കുറിച്ചു സംസാരിച്ചു. ഫെബ്രുവരി നാലിന് സമ്മേളിക്കുന്ന പാർട്ടിയുടെ കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിന് കഴിയും വിധത്തിൽ തിരിച്ചെത്താമെന്ന ധാരണ ഇ എം എസിനു നൽകി. പിറ്റേന്ന് വൈകുന്നേരത്തോടെ, പാസ്പ്പോർട്ട്, വിദേശനാണയം സമ്പാദിക്കൽ തുടങ്ങിയ എല്ലാ ചടങ്ങുകളും പൂർത്തിയാക്കി. ( ഇന്നാണെങ്കിൽ പോളിറ്റ് ബ്യുറോ അംഗം വിദേശത്തു പോയാലും എങ്ങനെ പോയെന്നോ എപ്പോൾ പോയെന്നോ ആർക്കും ഒരുനിശ്ചയവുമില്ല. പാർട്ടി സെന്റർ പോലും തിരിച്ചറിയുന്നത് ടെലിവിഷനിൽ സ്ക്രോൾ കാണുമ്പോൾ ആണ്. )
ഗൾഫ് മേഖലയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ ജീവിത പ്രശ്നങ്ങളും തൊഴിൽപ്രശ്നങ്ങളും പഠിക്കാനും മനസിലാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ഈ യാത്ര, ഞങ്ങൾ രണ്ടുപേരുടെയും ജീവിതത്തിലെ ആദ്യ വിദേശപര്യടനമായിരുന്നു ഇത്. കേന്ദ്രകമ്മിറ്റി ഓഫീസിൽ പോയഘട്ടത്തിൽ ഞാനും എം വി രാഘവനും ഓഫീസിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു പ്രവർത്തിക്കുന്ന ദേശരാജ് ഛദ്ദയെ കണ്ട് സംസാരിച്ചു. ഗൾഫ് നാട്ടിലേക്ക് പോകുമ്പോൾ ആവശ്യമായ ഉറുപ്പിക നാണയം, ഡോളർ ആക്കി മാറ്റുന്നതിനും മറ്റു കാര്യങ്ങൾക്കും ആവശ്യമായ സഹായമെല്ലാം അദ്ദേഹം ഞങ്ങൾക്ക് ചെയ്തുതന്നു. കുറച്ചു പണം കേന്ദ്രകമ്മിറ്റി ഓഫീസിൽ നിന്ന് ഞങ്ങൾ വാങ്ങിയിരുന്നു. അതിനു എന്റെ കയ്യക്ഷരത്തിൽ തന്നെ പേരെഴുതി ഒപ്പിടണമെന്ന് ചദ്ദ നിർദ്ദേശിച്ചു. പാർട്ടി ഓഫീസിലെ പണത്തെപ്പറ്റിയുള്ള കൃത്യതയും കണക്കും സൂക്ഷിക്കുന്നതിൽ ചദ്ദ പാലിച്ചിരുന്ന കണിശമായ തത്വദീക്ഷയും അച്ചടക്കവും മാതൃകാപരമായിരുന്നു. (ഓഫീസിലെ കേന്ദ്രകമ്മിറ്റി ഓഫീസിലെ വാഹനത്തിൽ ഇന്ധനം നിറയ്ക്കണമെങ്കിൽ എത്ര ചെറിയ തുകയ്ക്കും രണ്ട് പിബി അംഗങ്ങൾ ഒപ്പിടണമായിരുന്നു അടുത്തനാൾ വരെ )
വീണ്ടും നായനാർ തുടരുന്നു: ' തികഞ്ഞ ആഹ്ലാദത്തോടുകൂടിയാണ് ജനുവരി 24 നു രാവിലെ ഞാനും രാഘവനും ബോംബെയിൽ എത്തിയത്. വൈകിട്ട് നാലുമണിക്ക് രാഷ്ട്രാന്തരീയ വിമാനത്താവളത്തിലെത്തി. വൈകുന്നേരം നാലരമണിക്കുള്ള ഗൾഫ് ഭരണാധികാരികളുടെ വിമാനത്തിൽ അബുദാബിയിലേക്ക് പുറപ്പെട്ടു. അറബിക്കടൽ മുറിച്ചുകൊണ്ടുള്ള ആ യാത്ര സന്തോഷപ്രദമായിരുന്നു. കീഴെ കടൽ. മുകളിൽ ആകാശം. മേഘപാളികൾ മുറിച്ചുകൊണ്ടുള്ള വിമാനയാത്ര. മേഘസന്ദേശത്തിലെ ചില വരികളിലേക്കു എന്റെ മനസ്സിനെ പിടിച്ചുവലിച്ചു. വൈകുന്നേരം ഇന്ത്യൻ സമയം ഏഴുമണിക്ക് ഞങ്ങൾ അബുദാബി വിമാനത്താവളത്തിലെത്തി.
പാർട്ടിയുടെ കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എനിക്ക് ഫെബ്രുവരി നാലിന് തന്നെ തിരിച്ചെത്തണമായിരുന്നു. എന്നാൽ ഗൾഫ് മേഖലയിലെ മലയാളികളുടെയിടയിൽ ഇറങ്ങി ചെന്നതോടുകൂടി ഞങ്ങൾ മുൻകൂട്ടി ഇട്ട പരിപാടികളാകെ മാറ്റേണ്ടിവന്നു. വെറും ഒമ്പതു ദിവസത്തെ പരിപാടിയുമായി പുറപ്പെട്ട ഞങ്ങൾക്ക് 19 ദിവസം ഗൾഫ് മേഖലയിൽ ചെലവിടേണ്ടിവന്നു. വിമാനമിറങ്ങിയ ദിവസം ഞങ്ങൾ ആദ്യം താമസിച്ചത് രാജന്റെ വീട്ടിലാണ്. അവിടെ നാലുപേർ താമസിക്കുന്നുണ്ട്. അവരോടൊപ്പം തന്നെ താമസിക്കാൻ ഞങ്ങളും തീരുമാനിച്ചു. അവർ കാലത്തു നാലുമണിക്ക് ജോലിക്കു പോകും. ചിലർ ഉച്ചയ്ക്ക് തിരിച്ചെത്തും. മറ്റു ചിലർ ഉച്ചയ്ക്ക് പോയി രാത്രി തിരിച്ചെത്തും. ഒരു വിഭാഗം മലയാളികൾ അവരുടെ പ്രവർത്തനസങ്കേതമായി കണക്കാക്കിയ വീടാണിത്. മുല്ലരാജൻ എന്നാണ് സുഹൃത്തുക്കൾ അദ്ദേഹത്തെ വിളിക്കാറ് . ജനവരി 5 മുതൽ മൂന്നു ദിവസം ഞങ്ങൾ അബുദാബിയിൽ താമസിച്ചു. ഈ മൂന്നു ദിവസത്തിനകം നിരവധി മലയാളികളെ ഞങ്ങൾ കണ്ടു അവരുടെ സംഘടനകളുമായി ബന്ധപ്പെട്ടു. മലയാളികളുടെ ജീവിതാനുഭവങ്ങൾ കൈമാറി.' ഇങ്ങിനെപോകുന്നു പ്രതിപക്ഷനേതാവിന്റെ ഗൾഫ് പര്യടനത്തിന്റെ വിവരണം.(നായനാരെ പോലെ ഒരു നേതാവിനെ സഹസ്രകോടീശ്വരന്മാർ ആരുംകാണാൻ വന്നില്ല. അതാണ് ആ കാലം.)
ഇത്രയും ഇവിടെ ഉദ്ധരിച്ചത് ഇന്നത്ത കാലത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഗൾഫ് പര്യടനവുമായുള്ള അന്തരം മനസ്സിലാക്കാനാണ്. കേരള നേതാവ് എത്തുന്നു എന്നറിഞ്ഞാൽ നൗകയുടെ രൂപസാദൃശ്യമുള്ള കോടികളുടെ ആഡംബര കാർ വിമാനത്താവളത്തിൽ ഉണ്ടാകും. അവിടെനിന്ന് രാജാവിന് തുല്യമായ ആഡംബരമുള്ള ഹോട്ടലിലെ വാസം. അവിടെ ഒരു മുല്ല രാജന്റെയും സാന്നിധ്യം കാണാനാവില്ല . ഭൂമുഖത്തെ സഹസ്രകോടീശ്വരന്മാർ എന്ന് പുകൾപെറ്റ ഉന്നതരുടെ വരവും പോക്കുമാവും മുറിയിൽ. കുടുംബാംഗംങ്ങൾ കൂടി ഉണ്ടെങ്കിൽ അവരുടെ കേളികൾ പറയാനുമില്ല. തൊഴിലാളികളുടെ പാർപ്പിടങ്ങളോ ചേരികളോ കാണാൻ അവർക്കു നേരമില്ല. എന്തുമാറ്റമാണ് നമുക്ക് ചുറ്റും.
ഈ മാറ്റങ്ങൾ എല്ലാം കണ്ടിട്ടും ശയ്യാവലംബിയായ മറ്റൊര സെൻ ബുദ്ധസന്യാസിക്ക് ചാഞ്ചല്യമില്ല. പാർട്ടിക്ക് വിലപ്പെട്ട മൂല്യങ്ങൾ എല്ലാം ഈറ്റില്ലത്തിൽ നുഴഞ്ഞു കയറിയ തസ്ക്കരന്മാർ ബക്കറ്റുകളിൽ കവർന്നുകൊണ്ടിരിക്കുന്നു എന്നാണ് ഒപ്പമുള്ളവർ മന്ത്രിക്കുന്നത്. വിഗ്രഹങ്ങൾ എല്ലാം കള്ളന്മാർ കൊണ്ടുപോയി, അപ്പോഴും സെൻബുദ്ധന്റെ ചുണ്ടിൽ മന്ദഹാസം മാത്രം. കിളിവാതിൽ ചൂണ്ടി ആത്മവിശ്വാസത്തോടെ സെൻ ബുദ്ധൻ അനുയായിയോട് പറഞ്ഞു : നോക്കൂ എല്ലാം പോയാലും മുകളിലെ ആ കിളിവാതിലിൽ കൂടി നോക്കുമ്പോൾ കാണുന്ന പൂന്തിങ്കൾ അവിടെ തന്നെ കാണും. അതാർക്കും മോഷ്ടിക്കാനാവില്ല. എത്ര ബക്കറ്റ് വെച്ച് അളന്നാലും അതിൽ തൊടാൻ ആവില്ല
- TODAY
- LAST WEEK
- LAST MONTH
- കേരളം ശ്രീലങ്കയെ പോലെയാകുമെന്ന ആക്ഷേപങ്ങളുടെ മുനയൊടിക്കാൻ ശ്രീലങ്കയ്ക്ക് മരുന്നും അരിയുമായി ചാടിയിറങ്ങി പിണറായി സർക്കാർ; ആ കളി വേണ്ടെന്നും സഹായം ഞങ്ങൾ ചെയ്തോളാമെന്നും കേന്ദ്രം; ശ്രീലങ്കയ്ക്ക് കൈത്താങ്ങായെന്ന് വരുത്താനുള്ള പിണറായിയുടെ ശ്രമം പൊളിഞ്ഞത് ഇങ്ങനെ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- ബഹ്റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യക്കടത്ത്; ഈരാറ്റുപേട്ട സ്വദേശിക്ക് 11 കോടി രൂപ പിഴ; ട്രെയിലറിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചത് നാലായിരത്തോളം മദ്യകുപ്പികൾ
- മുഖ്യമന്ത്രി ആ ക്ഷോഭത്തിന് ഇടതുപക്ഷം കൊടുക്കേണ്ടത് വലിയ വില; താൻ പറഞ്ഞത് പച്ചക്കള്ളമല്ലെന്ന് തെളിയിക്കാൻ ഡിജിറ്റൽ തെളിവുകൾ കുത്തിപ്പൊക്കി കുഴൽനാടൻ; പിന്നാലെ ക്ലിഫ് ഹൗസിൽ രഹസ്യയോഗത്തിന് പോയിട്ടുണ്ടെന്ന് പറഞ്ഞ് സ്വപ്നയുടെ രംഗപ്രവേശനവും; പ്രതിരോധം തീർക്കാൻ സൈബർ സഖാക്കളും അധിക ജോലിയിൽ; വിവാദം വീണ്ടുമെത്തുമ്പോൾ സിപിഎമ്മിന് വെപ്രാളം
- വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള ഇടവക മാതൃവേദി വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചു വൈദികൻ; യോഗയുടെ ക്ലാസ്സാണെന്ന് കരുതി ഓപ്പണാക്കിയവർ ഞെട്ടി! കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കീഴേത്തിനെതിരെ ബിഷപ്പിന് പരാതി; നടപടിയുമായി രൂപത
- ആഘാഡി ഭരണത്തിൽ ഷിൻഡേ മോഹിച്ചത് ഉപമുഖ്യമന്ത്രി പദം; സ്വന്തം വകുപ്പിൽ ആദിത്യ താക്കറെ ഇടപെട്ടത് അഭിമാന ക്ഷതമായി; മുഖ്യമന്ത്രിയെ കാണാൻ അപ്പോയ്ന്മെന്റ് വേണമെന്ന അവസ്ഥയും സഹിച്ചില്ല; ഹിന്ദുത്വ അജൻഡ ശിവസേന മയപ്പെടുത്തുന്നതു തിരിച്ചടിയാകുമെന്നും ഭയന്നു; ഉദ്ധവ് താക്കറെയെ പിന്നിൽ നിന്ന് കുത്തി വീഴ്ത്താൻ ഷിൻഡേക്ക് പറയാനുള്ള കാരണങ്ങൾ ഇങ്ങനെ
- ഷാർജാ ഷെയ്ഖിനെ തെറ്റിദ്ധരിപ്പിച്ചാണ് റൂട്ട് തിരിച്ചുവിട്ടത്; എല്ലാം വീണയുടെ ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടി; കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നത് മുഖ്യമന്ത്രിയും ഭാര്യ കമലാ വിജയനും മകളും മാത്രം; റീറൂട്ട് ചെയ്തതിനെ യൂസഫലിയുടെ ആളുകൾ തടസപ്പെടുത്താൻ നോക്കി; ആരോപണങ്ങൾ കടുപ്പിച്ച് സ്വപ്ന സുരേഷ്
- ശരീരത്തിന്റെ വിറയൽ ഇനിയും മാറിയിട്ടില്ല; ബ്രേക്കിൽ കയറി നിന്നു ചവിട്ടി: അപകടമൊഴിഞ്ഞതിന്റെയും രണ്ടു ജീവൻ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ അക്ഷയ്
- പോളണ്ടിൽ അമേരിക്കൻ സേനയുടെ പെർമനന്റ് ബേസ് പ്രഖ്യാപിച്ച് ബൈഡൻ; ആയിരക്കണക്കിന് പട്ടാളക്കാരേയും യുദ്ധവിമാനങ്ങളേയും റഷ്യയുറ്റേ അയൽപക്കത്തേക്ക് അയയ്ക്കും; സ്വീഡനും ഫിൻലാൻഡിനും നാറ്റോ അംഗത്വം ഉറപ്പിച്ചതിന്റെ പിന്നാലെയുള്ള നീക്കത്തിൽ ഞെട്ടി റഷ്യ
- വിദേശ പൗരത്വമുള്ള ഇന്ത്യാക്കാരുടെ നാട്ടിലെ സ്വത്തിന് ഒന്നും സംഭവിക്കില്ല; നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് സ്വത്തുക്കൽ കൈമാറുകയോ വാങ്ങുകയോ ചെയ്യാം; സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- ഹൈന്ദവ ആചാര പ്രകാരം വിവാഹം; തലശേരി അതിരൂപതയിൽ നിന്ന് ഫാ.മാത്യു മുല്ലപ്പള്ളിലിനെ പുറത്താക്കി; പൗരോഹിത്യ ചുമതലയിൽ മാത്യു ഉണ്ടാകില്ലെന്ന് ആർച്ച്ബിഷപ്പ്; ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നതായും രൂപത
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- 'മര്യാദക്ക് ജീവിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്ക്'; റാസ്പുടിൻ ഡാൻസിൽ ലൗ ജിഹാദ് കലർത്തി; ഗുരുവായൂരിലെ ഥാർ വിവാദത്തിലെ ഹീറോ; സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്തതും 'ചരിത്രം'; വർഗീയ കേസ് സ്പെഷ്യലിസ്റ്റും തീവ്ര ഹിന്ദുവും; കറൻസിക്കടത്ത് വിവാദങ്ങളുടെ സൂത്രധാരൻ; പിണറായിയുടെ കരടായ അഡ്വ കൃഷ്ണരാജിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്