Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സാമ്പത്തിക സ്രോതസ്സിന്റെ വലുപ്പം അനുസരിച്ചാണോ രോഗങ്ങളെ പ്രതിരോധിക്കേണ്ടത്? എന്തുകൊണ്ടാണ് ക്യാൻസർ മേഖലയിൽ ബോധവൽക്കരണങ്ങളും പദ്ധതികളും പ്രവർത്തനങ്ങളും കൂടുതൽ നടക്കുന്നത്? ക്യാൻസർ മേഖലയിൽ ഇറങ്ങുന്ന ആറായിരം കോടി അമേരിക്കൻ ഡോളറിൽ കണ്ണുവയ്ക്കുന്നവർ മറവിരോഗമായ അൾഷിമേഴ്‌സിനെ മറക്കുമ്പോൾ

സാമ്പത്തിക സ്രോതസ്സിന്റെ വലുപ്പം അനുസരിച്ചാണോ രോഗങ്ങളെ പ്രതിരോധിക്കേണ്ടത്? എന്തുകൊണ്ടാണ് ക്യാൻസർ മേഖലയിൽ ബോധവൽക്കരണങ്ങളും പദ്ധതികളും പ്രവർത്തനങ്ങളും കൂടുതൽ നടക്കുന്നത്? ക്യാൻസർ മേഖലയിൽ ഇറങ്ങുന്ന ആറായിരം കോടി അമേരിക്കൻ ഡോളറിൽ കണ്ണുവയ്ക്കുന്നവർ മറവിരോഗമായ അൾഷിമേഴ്‌സിനെ മറക്കുമ്പോൾ

സി ടി വില്യം

സാമ്പത്തിക സ്രോതസ്സിന്റെ വലുപ്പം അനുസരിച്ചാണോ രോഗങ്ങളെ പ്രതിരോധിക്കേണ്ടത്? എന്തുകൊണ്ടാണ് ക്യാൻസർ മേഖലയിൽ ബോധവൽക്കരണങ്ങളും പദ്ധതികളും പ്രവർത്തനങ്ങളും കൂടുതൽ നടക്കുന്നത്? ക്യാൻസറിനെക്കാൾ ഗൗരവമർഹിക്കുന്ന 44 ദശലക്ഷത്തോളം വരുന്ന അൽഷിമേഴ്‌സ് അഥവാ മറവിരോഗത്തിന് അടിമപ്പെട്ടവരുടെ മേഖലയിൽ ഒന്നും നടക്കാത്തത് എന്തുകൊണ്ട്? ക്യാൻസർ മേഖലയിൽ ചെലവഴിക്കപ്പെടുന്നത് 6000 കോടി അമേരിക്കൻ ഡോളറാണ് എന്നതുകൊണ്ടുതന്നെ.

അൽഷിമേഴ്‌സ് അഥവാ മറവിരോഗത്തിന്റെ നിഗൂഢതകളുടെ ചുരളഴിക്കാൻ ശാസ്ത്രലോകം ശ്രമിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഇതിന്നിടെ അൽഷിമേഴ്‌സ് അഥവാ മറവിരോഗം തടയുന്നതിനോ അതിന്റെ ഗതിവേഗത്തെ നിയന്ത്രിക്കുന്നതിനോ ഉള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അതിന്റെ പൂർണ്ണമായ ഗവേഷണ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ് ലോകം ഇന്നും.

1906 ൽ ഡോ. അലോയ്‌സ് അൽഷിമേർ എന്ന ജർമ്മൻ ശാസ്തജ്ഞനാണ് ആദ്യമായി ഈ രോഗത്തെ കണ്ടെത്തിയത്. അഗസ്റ്റെ എന്നൊരു രോഗിയുടെ തലച്ചോറിൽ സംഭവിച്ച അതിസൂക്ഷ്മായ ഘടനാഭേദങ്ങൾ രോഗിയിലുണ്ടാക്കിയ വർദ്ധിച്ച തോതിലുള്ള മറവിയും മനഃശാസ്ത്രപരമായ വ്യാകുലതകലുമാണ് കൂടുതൽ ഗവേഷണത്തിലേക്ക് നയിച്ചത്. തലച്ചോറിന്റെ സങ്കോചവും ചിലിയിടങ്ങളിലുള്ള അമിലോയ്ട് എന്ന പ്രോട്ടീനിന്റെ ഘനീഭാവവും അഗസ്റ്റെയുടെ തലച്ചോറിന്റെ സൂക്ഷ്മപരിശോധനയിൽ നിന്ന് കണ്ടെത്താനായിരുന്നു.

തലച്ചോറിന്റെ സങ്കോചവും ചിലിയിടങ്ങളിലുള്ള അമിലോയ്ട് എന്ന പ്രോട്ടീനിന്റെ ഘനീഭാവവുമാണ് രോഗത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പിന്നീട് ഡോ. എമിൽ ക്രെയപ്ലിൻ എന്ന സഹഗവേഷകനാണ് ഈ രോഗത്തെ ഡോ. അലോയ്‌സ് അൽഷിമേറിന്റെ സ്മരണാർത്ഥം അൽഷിമേഴ്‌സ് അഥവാ മറവിരോഗം എന്ന് വിളിച്ചുപോന്നത്.

ക്യാൻസറിനെതിരെയുള്ള യുദ്ധ പ്രഖ്യാപനം പോലെ അൽഷിമേഴ്‌സിനെതിരെയുമുള്ള യുദ്ധപ്രഖ്യാപനം മാത്രമേ ഇപ്പോഴും നടന്നിട്ടുള്ളൂ. ഫലപ്രദമായ മരുന്നൊന്നും തന്നെ കണ്ടുപിടിച്ചിട്ടില്ല. രോഗ നിര്മാർജ്ജനത്തെക്കാൾ രോഗനിവാരണത്തിൽ തന്നെയാണ് രണ്ടിടങ്ങളിലും ഗവേഷണം എത്തിനിൽക്കുന്നത്. രണ്ടു രോഗത്തിനും മരുന്നായിട്ടില്ല എന്ന് ചുരുക്കം.

എന്നാൽ ക്യാൻസറിന്റെതുപോലെ താൽക്കാലികമായെങ്കിലും രക്ഷപ്പെട്ടവരുടെയോ ആശ്വാസം കണ്ടെത്തിയവരുടെയോ ചരിത്രം അൽഷിമേഴ്‌സിനില്ല. ക്യാൻസറിന്റെതുപോലെ അൽഷിമേഴ്‌സ് രോഗ നിവാരണത്തിനോ പ്രതിരോധത്തിനോ കാര്യമായ ഫണ്ട് ദേശീയമോ അന്തർദേശീയമോ തലത്തിൽ സ്വരൂപിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഈ മേഖലയിൽ കാര്യമായ പദ്ധതികളോ പ്രവർത്തനങ്ങളോ നടക്കുന്നില്ല. ഈയ്യിടെ ബിൽ ഗെയിറ്റ്‌സ് മാത്രമാണ് അമ്പത് ദശലക്ഷം അമേരിക്കൻ ഡോളർ ഈ മേഖലക്ക് തികച്ചും വ്യക്തിപരമായിതന്നെ സംഭാവന ചെയ്തത്.

ക്യാൻസർ മേഖലയിൽ ആറായിരം കോടി ഡോളർ ഗവേഷണത്തിന് ചെലവിടുമ്പോൾ അൽഷിമേഴ്‌സ് മേഖലയിൽ കേവലം ആരിരത്തി മുന്നൂറു കോടി മാത്രമാണ് ഇപ്പോൾ ഉള്ളത്. 2012ലെ മാത്രം കണക്കുകൾ വ്യക്തമാകുന്നത് ലോകത്തിൽ 14 ദശലക്ഷത്തോളം ക്യാൻസർ രോഗികളുണ്ടെന്നാണ്. അടുത്ത രണ്ടു പതിറ്റാണ്ടാവുമ്പോഴേക്കും ഇത് 24 ദശലക്ഷമാവും. അതേസമയം അൽഷിമേഴ്‌സ് അഥവാ മറവിരോഗം ബാധിച്ചവർ 2017ലെ ലഭ്യമായ കണക്കനുസരിച്ച് 44 ദശലക്ഷത്തോളം വരും.

ക്യാൻസർ മേഖലയിൽ വേണ്ടത്ര ഫണ്ടുള്ളതുകൊണ്ടാണ് അവിടെ ബോധവൽക്കരണങ്ങളും ഗവേഷണങ്ങളും നടക്കുന്നത്. ക്യാൻസറിനെക്കാൾ ഗൗരവമർഹിക്കുന്ന അൽഷിമേഴ്‌സ് അഥവാ മറവിരോഗത്തിന്റെ മേഖലയിൽ ഫണ്ടില്ലാത്തതുകൊണ്ട് ഒന്നുംതന്നെ നടക്കുന്നില്ലെന്നതാണ് വാസ്തവം.

ഇതിൽനിന്നെല്ലാം വ്യക്തമാവുന്നത് ഫണ്ടിന്റെ ബലത്തിൽ മേലാണ് പലപ്പോഴും നമ്മുടെ രാജ്യത്ത് ബോധവൽക്കരണങ്ങളും ഗവേഷണങ്ങളും പദ്ധതികളും പ്രവർത്തനങ്ങളും നടക്കുന്നത് എന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP