Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

മാസ്‌ക് ധരിച്ചിട്ടുണ്ടോയെന്ന് ഞങ്ങൾ ശ്രദ്ധിക്കും; മാസ്‌ക് താഴ്‌ത്തി വോട്ട് ചോദിച്ചാൽ ഒരൊറ്റ വോട്ട് പോലും കിട്ടില്ല; കോവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് ഒരു രണ്ട് വോട്ട് കൂടുതൽ; തിരഞ്ഞെടുപ്പുകാലത്തെ മുൻകരുതലുകൾ: ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സുൾഫി നൂഹു എഴുതുന്നു

മാസ്‌ക് ധരിച്ചിട്ടുണ്ടോയെന്ന് ഞങ്ങൾ ശ്രദ്ധിക്കും; മാസ്‌ക് താഴ്‌ത്തി വോട്ട് ചോദിച്ചാൽ ഒരൊറ്റ വോട്ട് പോലും കിട്ടില്ല; കോവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് ഒരു രണ്ട് വോട്ട് കൂടുതൽ; തിരഞ്ഞെടുപ്പുകാലത്തെ മുൻകരുതലുകൾ: ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സുൾഫി നൂഹു എഴുതുന്നു

ഡോ.സുൾഫി നൂഹു

സ്ഥാനാർത്ഥികളെ അകലെ അകലെ

ലക്ഷൻ പ്രചരണങ്ങൾ ആരംഭിക്കുകയാണല്ലോ! സ്ഥാനാർത്ഥികളും പ്രവർത്തകരും വീടുകളിലേക്ക് വരുമെന്നറിയാം. ഇത്തവണ ദയവായി വീട്ടുമുറ്റത്ത് തന്നെ നിൽക്കണം. മാസ്‌ക് ധരിച്ചിട്ടുണ്ടോയെന്ന് ഞങ്ങൾ ശ്രദ്ധിക്കും. മാസ്‌ക് താഴ്‌ത്തി വോട്ട് ചോദിച്ചാൽ ഒരൊറ്റ വോട്ട് പോലും കിട്ടില്ല. കൂടെ വരുന്നവരോട് അകലെ അകലെ നിൽക്കാൻ ആവശ്യപ്പെടുന്നുണ്ടോയെന്ന് ഞങ്ങൾ ശ്രദ്ധിക്കും.

കൈകൾ ശുചിയാക്കുന്നതിന് കൂടുതൽ ശ്രദ്ധചെലുത്തുന്ന സ്ഥാനാർത്ഥിക്ക് ഒരു രണ്ട് വോട്ട് കൂടുതൽ കിട്ടുവാൻ ഞങ്ങൾ ശ്രമിക്കുംകുടുംബ യോഗങ്ങളും മറ്റ് ഇലക്ഷൻ പ്രചരണങ്ങളുമൊക്കെ നടക്കുമ്പോൾ സ്ഥാനാർത്ഥികളും പ്രവർത്തകരും അകലെ അകലെ തന്നെ നിൽക്കണം.

വീടുകൾക്കുള്ളിൽ മുറികൾക്കുള്ളിൽ ഒരു മീറ്റിങ് പോലും ദയവായി കൂടരുത്. പുറത്ത്, തുറസായ സ്ഥലത്ത് അകലം പാലിച്ചുകൊണ്ട് ഏറ്റവും കുറച്ച് ആൾക്കാരെ ഉൾപ്പെടുത്തി വേണം കൂടിയാലോചനകൾ സംഘടിപ്പിക്കുവാൻ പ്രിന്റ് ചെയ്ത ഒരു കൂട്ടം നോട്ടീസുകൾ സാധാരണ ഇലക്ഷൻ സമയത്ത് വീടുകളിൽ എത്തിച്ചേരാറുണ്ട. ഇത്തവണ അതൊന്നും വേണ്ട.

സമൂഹ മാധ്യമങ്ങളെ നല്ലവണ്ണം ഉപയോഗിക്കാം. ഇനി ഞങ്ങൾ വോട്ട് ചെയ്യാൻ വരുമ്പോൾ അകലം പാലിച്ചു തന്നെ വരും. നല്ലയിനം മാസ്‌ക് ,നല്ലവണ്ണം ധരിച്ച് ,കൈകൾ ശുദ്ധീകരിച്ച് സാവധാനം ഞങ്ങൾ വോട്ടു ചെയ്യും. അങ്ങനെ ഞങ്ങൾ ചെയ്യുന്നു എന്ന സ്ഥാനാർത്ഥികൾ കൂടി ഉറപ്പാക്കണം. ഞങ്ങളിൽ ആരെങ്കിലും അങ്ങനെ വോട്ട് ചെയ്യുന്നില്ല എങ്കിൽ നിങ്ങളുടെ വോട്ട് വേണ്ട എന്ന് പറയുവാനുള്ള ആർജ്ജവം കൂടി സ്ഥാനാർത്ഥികൾ കാട്ടണം.

തിരഞ്ഞെടുപ്പ് പ്രക്രിയയിലെ മറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ വോട്ട് ചെയ്യുന്നവരും മത്സരിക്കുന്നവരും കർശനമായി പാലിക്കുക തന്നെ വേണം. ഇല്ലെങ്കിൽ അമേരിക്കയെ കാത്തിരിക്കുന്ന ആ ദുരന്തം നമ്മുടെ അടുത്തും എത്തും. ഇലക്ഷൻ കഴിഞ്ഞപ്പോൾ ദിനംപ്രതി ഒരുലക്ഷത്തിലേറെ കേസുകളും അതിനൊത്ത മരണനിരക്കും ഉണ്ടാകുമെന്നാണ് അമേരിക്കയെ കുറിച്ചുള്ള വിലയിരുത്തൽ. മാസ്‌ക് ധരിക്കാതെ അകലം പാലിക്കാതെ പ്രതിരോധമാർഗങ്ങൾ ശ്രദ്ധിക്കാതെ നടത്തിയ നടപടികൾ അമേരിക്ക കടുത്ത വില നൽകേണ്ടിവരും.

മുന്നറിയിപ്പ് നൽകിയ ആന്റണി ഫൗസി ഉൾപ്പെടെയുള്ള ഡോക്ടർമാരോട് സാമ്പത്തിക ലാഭമുണ്ടാക്കാനുള്ള ചില കലാപരിപാടികൾ എന്ന് പറഞ്ഞ് പരിഹസിച്ചു ട്രംപ്. ബൈഡനും കമലാ ഹാരിസ്സിനും കാര്യങ്ങൾ അത്ര എളുപ്പമാകില്ല, കുറഞ്ഞത് കോവിഡ് 19 ന്റെ കാര്യത്തിലെങ്കിലും.
കേരളവും ആ വഴിക്ക് പോകാൻ പാടില്ല.

കേരളത്തിൽ കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി ഒരല്പം കുറഞ്ഞുവരുന്നത് സന്തോഷകരമാണ്ആ കുറവ് നിലനിർത്തണമെങ്കിൽ ഇലക്ഷൻ സമയം കർശനമായ നിയന്ത്രണങ്ങൾ പാലിച്ചേ കഴിയുകയുള്ളൂഓസ്‌ട്രേലിയയുമായി ക്രിക്കറ്റ് കളിക്കുമ്പോൾ അവസാനത്തെ പന്ത് എറിഞ്ഞു തീരുന്നതുവരെ,കിട്ടിയ മേൽകോയ്മ കളയാതെ കാർപെറ്റിനടിയിൽ ചവിട്ടി മെതിക്കണം എന്നാണ് വിദഗ്ധ മതം
അതിവിടെയും പ്രസക്തം.

ഇവിടെയും ഞങ്ങളെല്ലാം വോട്ട് ചെയ്യാം. വിദ്യാഭ്യാസമുള്ളവർക്കും ചെറുപ്പക്കാർക്കും സ്ത്രീകൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന വരെ ഞങ്ങൾ പ്രത്യേകം കാണും.അതിനെക്കാളൊക്കെ പ്രസക്തം കോവിഡ്19 മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് ഒരു രണ്ട് വോട്ട് കൂടുതൽ എന്നുള്ളത് തന്നെ.

എന്ന്
സസ്‌നേഹം
നിങ്ങളുടെ ഒരു പ്രിയപ്പെട്ട വോട്ടർ
ഡോ. സുൽഫി നൂഹു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP