Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202027Tuesday

പിണറായിയുടെ ഇപ്പോഴത്തെ മരുമകൻ മുഹമ്മദ് റിയാസ് അറസ്റ്റിലായി 25 ദിവസം ജയിലിൽ കിടക്കാൻ കാരണമെന്ത് ? അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശക്തമായ ഇടപെടൽ തന്നെ; പിണറായിയെ വിളറി പിടിപ്പിച്ചിരുന്നത് സ്വപ്നയെയും സരിതയെയും കടത്തി വെട്ടുന്ന'മാദക സുന്ദരി ശോഭ'യെ കുറിച്ചുള്ള ക്രൈം റിപ്പോർട്ട്; ഉമ്മൻ ചാണ്ടിയുമായി വേറിട്ട അനുഭവങ്ങൾ: മൂന്നാം ഭാഗം: ക്രൈം നന്ദകുമാർ എഴുതുന്നു

പിണറായിയുടെ ഇപ്പോഴത്തെ മരുമകൻ മുഹമ്മദ് റിയാസ് അറസ്റ്റിലായി 25 ദിവസം ജയിലിൽ കിടക്കാൻ കാരണമെന്ത് ? അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശക്തമായ ഇടപെടൽ തന്നെ; പിണറായിയെ വിളറി പിടിപ്പിച്ചിരുന്നത് സ്വപ്നയെയും സരിതയെയും കടത്തി വെട്ടുന്ന'മാദക സുന്ദരി ശോഭ'യെ കുറിച്ചുള്ള ക്രൈം റിപ്പോർട്ട്; ഉമ്മൻ ചാണ്ടിയുമായി വേറിട്ട അനുഭവങ്ങൾ: മൂന്നാം ഭാഗം: ക്രൈം നന്ദകുമാർ എഴുതുന്നു

ക്രൈം നന്ദകുമാർ

 ഉമ്മൻ ചാണ്ടിയുമായി വേറിട്ട അനുഭവങ്ങൾ - 3

 പിണറായി വിജയന്റെ ഇപ്പോഴത്തെ മരുമകൻ മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്ത് 25 ദിവസം ജയിലിൽ കിടക്കാൻ കാരണമെന്ത് ?

അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശക്തമായ ഇടപെടൽ തന്നെ ....സംഭവം നടന്നത് 2005 ഫെബ്രുവരി 2 ന് . എസ് എൻ സി ലാവ്ലിൻ അഴിമതി കേസിൽ പിണറായി വിജയൻ കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണെന്ന അന്വേഷണ റിപ്പോർട്ട്്് ക്രൈം പ്രസിദ്ധീകരിച്ചത് മാത്രമായിരുന്നില്ല പിണറായി വിജയനെ വിളറി പിടിപ്പിച്ചിരുന്നത്.

സ്വപ്ന സുരേഷിനെയും സരിത എസ് നായരെയും കടത്തി വെട്ടുന്ന 'മാദക സുന്ദരി ശോഭ'യെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് കൂടിയായിരുന്നു കാരണം. ദേശാഭിമാനി പത്രത്തിന്റെ പഴയ പത്രങ്ങളെല്ലാം ദേശാഭിമാനി ജീവനക്കാരുടെ ചെലവിൽ ഡിടിപി ചെയ്ത് കംപ്യൂട്ടറിലാക്കി മാറ്റുന്നതിന് അനധികൃതമായി 15 ലക്ഷം രൂപയ്ക്ക് കരാർ വാങ്ങിയെത്തിയ ടി എൻ സീമയുടെ അടുത്ത ബന്ധു ആയിരുന്നു ശോഭ.

ശോഭയ്ക്ക് ഏതൊരാളെയും വലയിൽ വീഴ്‌ത്താൻ അസാധാരണ കഴിവുണ്ടായിരുന്നു. തോമസ് ഐസക് വഴി പാർട്ടിയിലെ ഉന്നതരായ പിണറായി വിജയൻ, പി ശശി, എം.എ ബേബി തുടങ്ങിയ നേതാക്കന്മാരെ ശോഭ കയ്യിലിട്ട് അമ്മാനമാടി എന്നായിരുന്നു ക്രൈം പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടിന്റെ കാതൽ. മാത്രമല്ല, പൊലീസ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുഖ്യമന്ത്രി ഇ കെ നായനാരുടെ പ്രൈവറ്റ് സെക്രട്ടറി പി .ശശിയുടെ സ്വാധീനം ഉപയോഗിച്ച് പല കേസുകളിൽ ഇടപെടുകയും അട്ടിമറിക്കുകയും ചെയ്തു എന്നും തെളിവുകൾ സഹിതം ക്രൈം പുറത്തു വിട്ടിരുന്നു. ശരിക്കും നായനാർ മന്ത്രിസഭയിലെ പല മന്ത്രിമാരുടെയും ഓഫീസിലും വീട്ടിലും സ്ഥിരം സന്ദർശകയായിരുന്ന ശോഭ പല ഇടപാടുകളിലെയും മുഖ്യ ഇടനിലക്കാരിയായിരുന്നു

ക്രൈമിന്റെ ഈ പതിപ്പ് മാർക്കറ്റിൽ ഇറങ്ങിയതോടെ അന്ന് കോഴിക്കോട് ഉണ്ടായിരുന്ന പിണറായി വിജയനും ഈ കാര്യം അറിഞ്ഞു. കോഴിക്കോട് ടൗൺഹാളിൽ കുഞ്ഞിരാമ പൊതുവാളിനെ ആദരിക്കുന്ന ചടങ്ങിൽ CPIM അഖിലേന്ത്യ സെക്രട്ടറി പ്രകാശ് കാരാട്ടടക്കം ചടങ്ങിൽ പങ്കെടുത്ത പ്രോഗ്രാം അരങ്ങേറുമ്പോഴാണ് ഈ വാർത്ത പിണറായി വിജയന്റെ ചെവിയിലെത്തുന്നത്. പ്രേത്യേകിച്ചും മലപ്പുറം CPIM സംസ്ഥാന സമ്മേളനം നടക്കാനിരിക്കുന്ന സമയമായിരുന്നു.

വിറളി പൂണ്ട പിണറായി ഉടനെ മുൻ കോഴിക്കോട് പൊലീസ് കമ്മീഷണറായ അബ്ദുൽ ഖാദറിന്റെ മകനും സ്റ്റേഡിയം ഏരിയ സെക്രട്ടറിയുമായ മുഹമ്മദ് റിയാസിനെ (മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ മരുമകൻ), ക്രൈമിന്റെ ഓഫിസിലേക്ക് ഗുണ്ടകളോടൊപ്പം അയച്ച്, വിവാദ ലേഖനത്തിന്റെ രേഖകൾ പിടിച്ചെടുത്ത് ഓഫീസ് ചുട്ടുചാമ്പലാക്കാൻ നിർദ്ദേശം നൽകി.

2004 ഡിസംബർ ലക്കം മുതൽ കവിയൂർ കേസിൽ' കോടിയേരിയുടെ മകനും എം എ ബേബിയും എം.എ ബേബിയുടെ മകനും ശ്രീമതി ടീച്ചറുടെ മകനും കോട്ടയം പൊലീസ് സൂപ്രണ്ട് ഗോപിനാഥ് അടക്കമുള്ളവർ സിനിമാ നടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു കൊന്നതാണ് അനഘയെ എന്നും'.....'കവിയൂരിലെ നാരായണൻ നമ്പുതിരിയുടെ മകൾ 15 കാരി അനഘയെയും കുടുംബത്തെയും കൊല ചെയ്തു'' എന്നും ഉള്ള അന്വേഷണ റിപ്പോർട്ടുകൾ പ്രസിദ്ധികരിച്ചതിനെ തുടർന്ന് CPI(M) വിറളി പൂണ്ടു നില്കുമ്പോഴാണ്, പിണറായിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന അന്വേഷണറിപ്പോർട്ട് ക്രൈം പുറത്തു വിടുന്നത്.

2005 ഫെബ്രുവരി 2 ന് വൈകുന്നേരം 5 മണി കഴിഞ്ഞാണ് മുഹമ്മദ് റിയാസും 15 -ഓളം ഗുണ്ടകളും പിണറായിയുടെ ആളുകൾ എന്ന പറഞ്ഞ് കോഴിക്കോട് സ്റ്റേഡിയത്തിനടുത്തുള്ള ക്രൈം ഓഫീസിലേക്ക് പെട്രോളും ആയുധങ്ങളുമായി ആക്രോശിച്ച് കയറി വന്നത്. ജോലി സമയം കഴിഞ്ഞതിനാൽ മാനേജർ അടക്കം 3 പേർ മാത്രമേ ഓഫീസിലുണ്ടായിരുന്നുള്ളൂ. പിന്നെ അവിടെ നടന്നത് നരനായാട്ടായിരുന്നു.
2 ഓഫിസുകൾ ഉണ്ടായിരുന്നു. ഒന്ന് ഓഫീസിന്റെ വലിയ ബോർഡ് എല്ലാവരും കാണുന്ന രൂപത്തിൽ റോഡിനു മുൻഭാഗവും രണ്ടാമത്തെ ഓഫിസിനു ബോർഡ് ഇല്ലാതെ റോഡിൽ നിന്ന് കയറി ഉൾഭാഗത്തെ ബിൽഡിങ്ങിന്റെ മുകളിലായിരുന്നു CRIME ഓഫീസ് പ്രവർത്തിച്ചിരുന്നത്. അധികമാർക്കും ഈ സ്ഥലം അറിയുമായിരുന്നില്ല. എന്നാൽ സ്റ്റേഡിയം സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി എന്ന നിലയിൽ നേരത്തെ തന്നെ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഈ സ്ഥലം കണ്ടെത്തിയിട്ടുണ്ടാവണം. ഓഫീസിലെ അലമാരകളിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന എസ്.എൻ.സി ലാവ്ലിൻ, കമല ഇന്റ്റർ നാഷണൽ എക്‌സ്പോർട്ടിങ് കമ്പനി, കവിയൂർ കേസ് തുടങ്ങിയ കേരളത്തിൽ ഭൂകമ്പം ഉണ്ടാക്കാവുന്ന രേഖകൾ ആണ് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ തട്ടിയെടുക്കുകയോ, പെട്രോൾ ഒഴിച്ചു കത്തിക്കുകയോ ചെയ്തത്,... എല്ലാം പെട്ടെന്നായിരുന്നു ...

ആ സമയത്ത് എറണാകുളത്തായിരുന്ന ഞാൻ ഈ വിവരമറിഞ്ഞ ഉടനെ കോഴിക്കോട് ജില്ല സിപിഐ (എം) സെക്രട്ടറിയായിരുന്ന ദക്ഷിണാമൂർത്തിയെ വിളിച്ച് ഇതെല്ലാം ശരിയായ നടപടിയാണോ എന്നു ചോദിച്ചു.- ഉടനെ തന്നെ ഈ കാര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. എന്നെ അടുത്തറിയാവുന്ന ദക്ഷിണാമൂർത്തി ഉറഞ്ഞു തുള്ളി. ഞാൻ എഴുതിയ ലേഖനങ്ങളിൽ എതിരഭിപ്രായമുണ്ടെങ്കിൽ താങ്കൾ എഴുതി തന്നാൽ ഞാൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാമെന്ന് വാഗ്ദാനം ചെയ്തു. അതല്ല എതിർ അഭിപ്രായം ഉണ്ടെങ്കിൽ നിയമ നടപടി സ്വീകരിക്കുക അല്ലേ വേണ്ടത് എന്ന് ഞാൻ ചോദിച്ചു. എന്നാൽ, പറഞ്ഞതൊന്നും കേൾക്കാൻ തയ്യാറാവാതെ എന്നെ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം ക്ഷുഭിതനായി ഭീഷണിപ്പെടുത്തി.

'എന്നാൽ പിന്നെ നിങ്ങൾ കൈകാര്യം ചെയ്യൂ മാഷെ '...എന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു. നേരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിളിച്ചു. എന്നാൽ അദ്ദേഹത്തെ ഫോണിൽ കിട്ടാത്തതുകൊണ്ട് പിസി ജോർജ് എംഎൽഎ യോടും ക്രൈം റിപ്പോർട്ടർ സിന്ധുവിനോടും ഈ വിഷയങ്ങൾ വിളിച്ചു പറഞ്ഞു. 2 പേരും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നേരിട്ട് കാണുകയും സംഭവത്തിന്റെ ഗൗരവം ധരിപ്പിക്കുകയും ചെയ്തു.
ആഭ്യന്തര മന്ത്രിയായ ഉമ്മൻ ചാണ്ടി ശക്തമായ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകി. ഉടനെ തന്നെ അക്രമണത്തിന് നേതൃത്വം നൽകിയ മുഹമ്മദ് റിയാസിനെയും ഗുണ്ടകളെയും അറസ്‌റ് ചെയ്തു. ഇത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു. പിന്നെ 25 ദിവസം കഴിഞ്ഞാണ് റിയാസിനും ഗുണ്ടകൾക്കും ജാമ്യം ലഭിച്ചത് ..! അതും, ഹൈക്കോടതിയിൽ നിന്ന്...

ഓഫീസ് മുഹമ്മദ് റിയാസും സംഘവും കത്തിച്ച വിവരമറിഞ്ഞു അന്നത്തെ ഇടതു പക്ഷത്തിന്റെ സ്ഥാനാർത്ഥിയായി കോഴിക്കോട് നിന്ന് വിജയിച്ച വീരേന്ദ്ര കുമാറും ബിജെപി നേതാവായ ശ്രീധരൻ പിള്ളയും, കോഴിക്കോട് എംഎൽഎ സുജനപാലും അടക്കം ധാരാളം പ്രമുഖ വ്യക്തികൾ സ്ഥലത്തെത്തി ഈ ആക്രമണത്തെ അപലപിച്ചു.

എനിക്ക് വധ ഭീഷണിയുണ്ടായതിനാൽ കോഴിക്കോട് വരേണ്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും എന്റെ ഓഫീസിൽ കയറാൻ എനിക്ക് ആരുടെയും സമ്മതം വേണ്ട എന്നു ഞാൻ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഞാൻ അറിയിച്ചു. 'എന്റെ ഭരണ കാലത് കേരളത്തിൽ എവിടെയും പോകാൻ ആരെയും പേടിക്കേണ്ട ആവശ്യമില്ല. കോഴിക്കോട് ധൈര്യമായി പൊയ്‌ക്കോളൂ നന്ദകുമാറിനെ ഒരു കുട്ടിയും തൊടുകയില്ല ''.അദ്ദേഹം എനിക്ക് ധൈര്യം നൽകി. അങ്ങനെ 7 ദിവസങ്ങൾക്ക് ശേഷം ഞാൻ കോഴിക്കോട്ട് എത്തി. എനിക്ക് വേണ്ടി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശക്തമായ പൊലീസ് പ്രൊട്ടക്ഷൻ ഏർപെടുത്തിരിയിരുന്നു. കോഴിക്കോട് പ്രസ് ക്ലബ്ബിൽ പത്ര സമ്മേളനം പിറ്റേ ദിവസത്തേയ്ക്ക് ബുക്ക് ചെയ്തിരുന്നു. 8 വണ്ടി പൊലീസ് വാഹന വ്യൂഹത്തിന്റെ സംരക്ഷണത്തിലായിരുന്നു ഞാൻ കോഴിക്കോട് പ്രസ് ക്ലബ്ബിൽ എത്തിയത്. എന്നാൽ പ്രസ് ക്ലബ്ബിനകത്തടക്കം പൊലീസ് കാവൽ ഏർപ്പെടുത്തിയത് പത്ര പ്രവർത്തകർക്ക് വലിയ ബുദ്ധിമുട്ട് ആകുകയും പത്രപ്രവർത്തകരുമായി പൊലീസ് തർക്കമുണ്ടാക്കുകയും ചെയ്തു.

ഞാൻ കോഴിക്കോട് നിൽക്കുന്നത് പൊലീസിന് വലിയ ബുദ്ധിമുട്ടാകുമെന്ന് മനസിലാക്കി ഞാൻ അന്ന് തന്നെ കോഴിക്കോട് നിന്നും മടങ്ങി. തിരുവനന്തപുരം വരെ പോകാൻ പൊലീസ് സംരക്ഷണം തരാമെന്ന് പറഞ്ഞെങ്കിലും ഞാൻ സ്‌നേഹപൂർവം അത് നിരസിച്ചു. ഇപ്പോൾ എറണാകുളം crime എസിപി ആയ , അന്നത്തെ കസബ സിഐ രാജേഷിനോട് കോഴിക്കോട് അതിർത്തി വിടുമ്പോൾ ഞാൻ ഒറ്റയ്ക്ക് പോയ്‌ക്കോള്ളാമെന്ന് പറഞ്ഞ് യാത്ര തിരിച്ചു. പിന്നീട് എന്നെ കൊല്ലാൻ പിണറായി വിജയൻ ഗുണ്ടകളെ ഏർപ്പെടുത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഞാൻ ഹൈക്കോടതിയിൽ, 'പിണറായി വിജയൻ എന്നെ കൊല്ലാൻ ശ്രമിക്കുന്നുണ്ടെന്നും, അതിനെക്കുറിച്ചുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നും' ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തു.

ക്രൈംന്ന് അന്ന് നാല് ലക്ഷം കോപ്പി പ്രചാരമുണ്ടായിരുന്നു. പിണറായിയുടെ പ്രത്യേക നിർദ്ദേശപ്രകാരം കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ ഗുണ്ടകൾ ക്രൈമിന്റെ കോപ്പികൾ പിടിച്ചെടുത്തു ഭീകര താണ്ഡവം ആടുകയുണ്ടായി. കോഴിക്കോട് എറണാകുളം തിരുവനന്തപുരം ജില്ലകളിൽ പത്രസമ്മേളനം നടത്തി പിണറായിക്കെതിരെയുള്ള തെളിവുകൾ പാർട്ടിക്കു നൽകാമെന്നും അന്വേഷണം നടത്താൻ തയ്യാറുണ്ടോ എന്നു ചോദിച്ചിട്ടും ക്രൈം മഞ്ഞപ്പത്രം ആണെന്നും നേതാക്കന്മാരെ അപകീർത്തിപ്പെടുത്തുകയാണ് എന്നും പറഞ്ഞ് പാർട്ടി സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പ് ഇറക്കി. ഇതോടെ പിണറായിക്കെതിരെയുള്ള ക്രൈം പ്രസിദ്ധീകരിച്ച ആരോപണങ്ങൾ തെളിയിക്കേണ്ട ബാധ്യത എനിക്ക് വന്നു ചേർന്നു. ക്രൈം പ്രസിദ്ധീകരണം തകർന്നാലും എന്ത് പ്രതിസന്ധി വന്നാലും അതിനെ എല്ലാം തരണം ചെയ്തു സത്യം തെളിയിക്കണം എന്ന് ഞാൻ തീരുമാനിച്ചു.

ഇത്തരമൊരു അവസ്ഥയിലാണ്, ഹൈക്കോടതിയിൽ എസ്.എൻ.സി. ലാവ്ലിൻ അഴിമതി കേസ് തെളിയിക്കാൻ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്പര്യ ഹർജി നൽകിയത്. ഈ ആക്രമണം ഉണ്ടായിരുന്നില്ലെങ്കിൽ ഞാൻ ഇങ്ങനെ ഒരു ഹർജിയുമായി ഹൈക്കോടതിയിൽ എത്തില്ലായിരുന്നു. സിപിഐ (എം) ന്റെയും പിണറായിയുടെയും ജീവിതത്തിൽ മാത്രമല്ല കേരളചരിത്രത്തിൽ എല്ലാകാലത്തും രേഖപ്പെടുത്തിയ സംഭവം ആയി മാറി ഈ കേസ്. എസ്എൻസി ലാവലിൻ കേസ് ഇപ്പോഴും സുപ്രീംകോടതിയിൽ ഡമോക്ലസിന്റെ വാൾ പോലെ പിണറായിയുടെ തലയ്ക്ക് മുകളിൽ തൂങ്ങിക്കിടക്കുകയാണ്. ഇത് സംഭവിച്ചത് പിണറായിയുടെ ധാർഷ്ട്യവും അഹങ്കാരം കൊണ്ട് മാത്രമാണ് എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ പറ്റും .

അടിയന്തരാവസ്ഥയുടെ ഭീകര നാളുകളിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനും പത്ര സ്വാതന്ത്ര്യത്തിനും പൗര സ്വാതന്ത്ര്യത്തിനുവേണ്ടി ഭീകര മർദ്ദനമേറ്റ് പോരാടിയ പിണറായി വിജയന്റെ ആരാധകനായിരുന്നു ഞാൻ. അദ്ദേഹത്തിന് പറയാനുള്ളത് മുഴുവൻ ഞാൻ പ്രസിദ്ധീകരിക്കുമായിരുന്നു. എന്നാൽ അതിനു നിൽക്കാതെ എന്നെ അപായപ്പെടുത്താനും CRIME. തകർക്കാനും ആണ് അദ്ദേഹം ശ്രമിച്ചത്. അതാണ് അദ്ദേഹത്തിന് തിരിച്ചടി ആയി മാറിയത്. അദ്ദേഹത്തിന്റെ ഭീഷണിക്ക് വഴങ്ങാൻ ഞാൻ തയ്യാറല്ലായിരുന്നു. മരിക്കേണ്ടി വന്നാൽ പോലും.....!എന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ സന്ദർഭത്തിലാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് നീതി ഉറപ്പാക്കി തന്നത്. 50 വർഷം നിയമ സഭാ സാമാജികനായി ഉമ്മൻ ചാണ്ടി തന്റെ വിജയ തിളക്കം ആഘോഷിക്കുമ്പോൾ, എന്റെ ജീവിതത്തിൽ സംഭവിച്ച ഇക്കാര്യങ്ങളൊന്നും മറക്കാൻ എനിക്ക് കഴിയില്ല. അതെ അദ്ദേഹം ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിച്ച ഒരു ജീവസുറ്റ ഭരണാധികാരിയായിരുന്നു......

തുടരും ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP