Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

സെൽഫ് ഫിനാൻസ് കോളജുകൾ കാപ്പിക്കട പോലെ തുടങ്ങിയപ്പോൾ എൻജിനീയർമാരെ തട്ടി നടക്കാൻ വയ്യാതായി; മെഡിക്കൽ കോളേജുകൾ കൂണു പോലെ മുളച്ചപ്പോൾ എംബിബിഎസിന്റെ സ്റ്റാറ്റസും പോയി; കമ്മീഷണറും കിംഗും വെള്ളിത്തിരയിൽ തകർത്താടിയപ്പാേൾ ഐഎഎസ്-ഐപിഎസ് മോഹങ്ങൾ പൊട്ടിമുളച്ചു: കേരളീയരുടെ സിവിൽ സർവീസ് ഭ്രമത്തെ കുറിച്ച് ജെഎസ് അടൂർ എഴുതുന്നു

സെൽഫ് ഫിനാൻസ് കോളജുകൾ കാപ്പിക്കട പോലെ തുടങ്ങിയപ്പോൾ എൻജിനീയർമാരെ തട്ടി നടക്കാൻ വയ്യാതായി; മെഡിക്കൽ കോളേജുകൾ കൂണു പോലെ മുളച്ചപ്പോൾ എംബിബിഎസിന്റെ സ്റ്റാറ്റസും പോയി; കമ്മീഷണറും കിംഗും വെള്ളിത്തിരയിൽ തകർത്താടിയപ്പാേൾ ഐഎഎസ്-ഐപിഎസ് മോഹങ്ങൾ പൊട്ടിമുളച്ചു: കേരളീയരുടെ സിവിൽ സർവീസ് ഭ്രമത്തെ കുറിച്ച് ജെഎസ് അടൂർ എഴുതുന്നു

ജെ എസ് അടൂർ

ഴിഞ്ഞ ആഴ്ചയിൽ കോപ്പിയടിച്ചു എന്ന കുറ്റത്തിൽ.ഒരു ഐ പി എസ് ഓഫിസർ ആയ കരീമിനെ പൊലീസ് അറസ്റ്റ് ചെയ്തു എന്ന് വായിച്ചു. ഞാൻ കേട്ടിടത്തോളം മിടുക്കനായ ഒരു ചെറുപ്പക്കാരനായിരുന്നു ആയാൾ. തിരുവനന്തപുരത്ത് കരീംസ് എന്ന ഒരു സിവിൽ സർവീസ് കോച്ചിങ് സെനറ്റർ സാമാന്യം തെറ്റില്ലാതെ നടത്തി അതിന്റെ കൂടെ പരീക്ഷ എഴുതിയ ആളാണ്. പക്ഷെ ആയാൾ ഇന്ന് ചെന്ന് പെട്ട അവസ്ഥ കേരളത്തിലെ ഐ എ എസ് ഭ്രമത്തിന്റെ ഒരു ചൂണ്ടു പലകയാണ്.

കേരളത്തിലെ മാധ്യമങ്ങളും, മദ്ധ്യ വർഗ്ഗ മനോഭാവവും , ഐ എ എസ്സ് എന്ന് പറഞ്ഞാൽ വലിയ സ്റ്റാറ്റസ് ആണ് എന്ന മിഥ്യാ ധാരണയും ഒക്കെ യാണ് ഈ ഐ എ എസ് ഭ്രമത്തിനു പിന്നിലെ ചില ഘടകങ്ങൾ. മലയാള സിനിമകളും ഇങ്ങെനെയുള്ള മിത്തുകൾ ഉണ്ടാക്കുന്നതിൽ ഒരു പങ്കു വഹിച്ചിട്ടുണ്ട്. ഐ എ എസ്സ് കിട്ടിയാൽ ലോട്ടറി അടിച്ചു എന്ന രീതിയിൽ ആണ് പലരും കരുതുന്നത്. പലപ്പോഴും കല്യാണ മാർക്കറ്റിൽ നല്ല ഡിമാണ്ട് ആയിരിക്കും. എല്ലാവരും അങ്ങനെ ആണെന്നല്ല അതിനു അർഥം.

Stories you may Like

പക്ഷെ ഇതൊക്കെ കിട്ടി ഒരു പത്തു പതിനഞ്ചു കൊല്ലം കഴിഞ്ഞു കിട്ടിയ സുഹൃത്തുകളുടെ ഇതിനോടുള്ള കാഴ്ചപ്പാട് തന്നെ മാറിയിരിക്കും. പലപ്പോഴും ജില്ല കലക്ട്ടർ ആകുന്ന മൂന്ന് നാല് കൊല്ലം പലരും ചില നല്ല കാര്യങ്ങൾ ചെയ്യും. അത് കഴിഞ്ഞ കിട്ടുന്ന പോസ്റ്റ് പലതും അന്നന്ന് ഭരിക്കുന്ന രാഷ്ട്രീയ തമ്പ്രാന്മാരെ അനുസരിച്ച് ഇരിക്കും. അത് മടുത്തു ജോലി രാജി വച്ച ഒരുപാടു സുഹൃത്തുക്കൾ ഉണ്ട്. പലരും പറഞ്ഞിട്ടുണ്ട് കുടുമ്പത്തെ ഓർത്താണ് ജോലി രാജിവക്കാത്തത് എന്ന്. സ്വകാര്യ സംഭാഷങ്ങളിൽ മന്ത്രിമാരോടുള്ള കലിപ്പ് ചീത്ത വിളിച്ചു തീർക്കുന്ന ചില സുഹൃത്തുക്കളും എനിക്കുണ്ട് ( കേരളത്തിൽ അല്ല ). എന്റെ കൂടെ യു എന്നിൽ ജോലി ചെയ്ത ഇന്ത്യക്കാരിൽ പലരും ഐഎഎസ് /ഐ പി എസ് /ഐ എഫ് എസ് മടുത്തു പിന്നെ വീണ്ടും പഠിച്ചു യു എന്നിൽ ചേർന്നവരാണ്. ചിലർ ഡപ്പ്യുട്ടെഷനിൽ പല സാമുഹിക സംഘടനകളിലും ചേരും . അങ്ങനെ എന്റെ കൂടെ ജോലി ചെയ്ത ഒരാൾ ആണ് ഹർഷ് മന്ദിർ. അദ്ദേഹം ജോലി മടുത്തു വോളണ്ടറി റിട്ടയർമെന്ടു എടുത്തു. അത് പോലെ പലരും. അരുണ റോയി ആദ്യ ചില കൊല്ലം കഴിഞ്ഞു പണി നിർത്തലാക്കി പിരിഞ്ഞു. എന്ന് വിചാരിച്ചു എല്ലാവരും അങ്ങനെ ആകണം എന്നില്ല. ഈ കടമ്പകൾ ഒക്കെ കടന്നു കൂൾ ആയി ഇലക്കും മുള്ളിനും കേടില്ലാതെ കാര്യങ്ങൾ ഭംഗിയായി നടത്തി വലിയ മാറ്റങ്ങൾക്കു കാരണമായ ഒരു ചെറിയ ശതമാനം ഓഫീസർമാരുണ്ട് .

ഒരു പരീക്ഷയുടെ പേരിൽ വളരെ മിടുക്കരായ എത്രയോ ചെറുപ്പക്കാർ അവർക്കുള്ള വലിയ സാദ്ധ്യതകൾ കളഞ്ഞു കുളിക്കുന്നു. ഈ പരീക്ഷക്ക് ശ്രമിക്കുന്നവരിൽ ഒന്നോ രണ്ടോ ശതമാനത്തിനു കിട്ടും . കിട്ടിയവർ സർവജ്ഞ മിടുക്കർ ആണെന്ന് തോന്നിയാൽ അവരെ കുറ്റം പറയാൻ ഒക്കില്ല. കാരണം കേരളത്തിലെ മാധ്യമങ്ങൾ അവരെ ആഘോഷിച്ചു ഒരു സെലിബ്രിറ്റി ആക്കി വക വരുത്തും. വലിയ കഴിവും ടാലെന്റ്‌സും ഉള്ള പലർക്കും കിട്ടാറില്ല. അവരിൽ പലരും വല്ലാത്ത ഒരു ധർമ്മ സങ്കടത്തിൽ കൂടെയും പലപ്പോഴും നിരാശ വാദികളും ഡിപ്രേഷനിൽ കൂടിയും കടന്നു പോകാറുണ്ട്.

സത്യത്തിൽ ഒരു പരീക്ഷ ക്രാക്ക് ചെയ്യുന്നതും ഒരാളുടെ കഴിവും തമ്മിൽ പലപ്പോഴും ബന്ധുണ്ടാകാറില്ല. പരീക്ഷ പാസാകുന്നവരിൽ ഭൂരിഭാഗം പേരും എബവ് ആവറേജ് ആയുള്ള ഹാര്ഡ് വർക്കിങ് ആയ സ്റ്റുഡന്റ്‌സ് ആയിരിക്കും. മിക്ക സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെയും മക്കൾ സിവിൽ സർവീസ് തിരെഞ്ഞെടുക്കാറില്ല. ഞാൻ ഏറ്റവും ബഹുമാനിക്കുന്ന എന്നോട് ഏപ്പോഴും സേനഹമുള്ള ഒരു വലിയ സിവിൽ സെർവന്റെ ആണ് ബി എൻ യുഗാന്തർ എന്ന നല്ല മനുഷ്യൻ. പക്ഷെ അദ്ദേഹത്തിന്റെ മകൻ സിവിൽ സർവീസ് എടുത്തില്ല. അദ്ദേഹത്തിന്റെ മകൻ ആണ് മൈക്രോ സോഫ്റ്റിന്റെ സീ യീ ഓ സത്യൻ നടല്ല. ഒരു പാടു ഉദാഹരണങ്ങൾ ഉണ്ട് . അതിനു ഒരു കാരണം ഐ എ എസ്സ് /ഐ പീ എസ്സ് കിട്ടിക്ക്‌ഴിഞ്ഞുള്ള ആവശേം ഓക്കെ സർവീസിൽ ഒരു പത്തു കൊല്ലം ഇരിക്കുമ്പോഴേക്കും പോയി തുടങ്ങും. ഐ ഏ എസ്സ് /ഐ പ്പി എസ് രാജി വയ്ക്കാൻ അതിയായി ആഗ്രഹിക്കുന്ന പലരും ഉണ്ട് .പക്ഷെ അവരിൽ ചുരുക്കം പേർക്കെ അതിനു കഴിയാറുള്ളൂ. ഇത് കണ്ടു വളർന്ന മക്കൾ പലരും ഈ പനിക്കില്ലന്നു തീരുമാനിച്ചാൽ അതുഭുതപെടാനില്ല.

എനിക്ക് ഐ എ എസ്സ് കാരും, ഐ പീ എസ്സ് ഐ എഫ് എസ് പിന്നെ പല സിവിൽ സർവീസിൽ ഉള്ള അനേക സുഹൃത്തുക്കൾ ഉണ്ട്. അവരിൽ പലരും പല കഴിവുകൾ ഉള്ളവരാണ്. എന്നാൽ കഴിവില്ലാത്ത, അഹങ്കാരികളും അഴിമതിക്കാരും ഈ കൂട്ടത്തിൽ അനവധി ആണെന്ന് മറക്കരുത്. പലപ്പോഴും ഇന്ത്യയിൽ ഏറ്റവും മസിലു പിടിച്ചു നടക്കുന്ന ഭൂരിപക്ഷം ഉദ്യോഗസ്ഥരെ കാണുമ്പോൾ മസൂറിയിൽ ഇവരെ മസിൽ പിടിപ്പിച്ചു പഠിപ്പിക്കുവാൻ പ്രത്യേക കരിക്കുലം ഉണ്ടോ എന്ന് തോന്നിപോകും.

ഇനി കാര്യത്തിലേക്കു കടക്കാം. ഞാൻ കേരളത്തിലും കേരളത്തിന് വെളിയിലും നൂറു കണക്കിന് ചെറുപ്പക്കാരുമായി പല രീതിയിൽ ഇടപഴകുന്ന ഒരാളാണ്. കഴിഞ്ഞ അഞ്ചു കൊല്ലത്തിൽ ഞാൻ കണ്ട ചെറൂപ്പക്കാരിൽ നല്ല ഒരു പങ്ക് സിവിൽ സർവീസ് ആസ്‌പൈരെൻസ് ആണ്. കേരളത്തിൽ എന്റെ കൂടെ ഇന്റേൺഷിപ്പ് ചെയ്യാൻ വരുന്നവരിൽ ഏറെയും ഈ വിഭാഗത്തിൽ ഉള്ളവരാണ്. അവരെല്ലാം എനിക്ക് ഏറ്റവും സ്‌നേഹമുള്ള മിടുക്കർ ആയവരാണ്. പ്രശ്‌നം ഇവരെല്ലാം ഇരുപത്തി അഞ്ചു വയസ്സ് കഴിഞ്ഞു സിവിൽ സർവീസ് എഴുതുവാൻ വന്നവരാണ്.ജീവിത്തിൽ ഏറ്റവും നിർണ്ണായകമായ അഞ്ചു വർഷങ്ങൾ ആണ് ഇതിനായി മാറ്റി വക്കുന്നത്. ഇവരിൽ കടന്നു കൂടുന്നവർ ഒരു ശതമാനമോ മറ്റോ ആണ്. കിട്ടാതെ വരുന്നവർ അനുഭവിൃക്കുന്ന ധർമ്മ സങ്കടങ്ങൾ അവരുടെ വീട്ടുകർ പോലും മനസ്സിലാക്കാറില്ല. എന്തുകൊണ്ടാണിത് സംഭവിക്കുന്നത് ?

ഏതൊരു കരിയർ സാധ്യതകളെയും പോലെ സിവിൽ സർവീസും ഒരു നല്ല കരിയർ സാധ്യത തന്നെയാണ്. സിവിൽ സർവീസ് ഭരണത്തിൽ നല്ല കാര്യങ്ങൾ ചെയ്യുവാനും ജനങ്ങളെ സഹായിക്കുന്ന തരത്തിൽ പബ്ലീക് പോളിസി രൂപപെടുത്തുവാനും നല്ലതാണ്. ഭരണ അധികാരങ്ങളുടെ നന്മ തിന്മകൾ അടുത്തറിയാൻ ഉള്ള അവസരങ്ങൾ കിട്ടുന്ന ഒന്നാണ് സിവിൽ സർവീസ്. ഇതിൽ മിക്കവരും തീർത്തും കണ്‌ഫെമിസ്സ്റ്റു ആയി ഭരണത്തിന്റെ നാലു അരികിൽ അധികാര ചുറ്റിക്കളി നടത്തി ജീവിക്കുമെങ്കിലും ചിലരെങ്കിലും വലിയ നല്ല മാറ്റങ്ങൾക്കും നിദാനമായ്യിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാ കരിയർ ഓപ്ഷനെ പോലെ സിവിൽ സർവീസ് നല്ല കരിയർ ഓപ്ഷൻ തന്നെയാണ്.

അതുകൊണ്ട് പ്രശ്‌നം ഐ ഏ എസ്സോ , സിവിൽ സർവ്വീസ് കരിയരോ അല്ല. പ്രശ്‌നം സമൂഹത്തിൽ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ ആണ്. ഒരു സെമി-ഫ്യുടൽ അസ്‌പെയ്യരിങ് മിഡിൽ ക്ലാസ് സമൂഹത്തിൽ സ്ടാറ്റസ് വളരെ പ്രധാന പെട്ട ഒന്നാണ്. സാമൂഹിക സ്ടാട്ടസിനു ഇവിടെ ജാതിയും ജോലിയും ഒരു പ്രധാന ഘടകമാണ്. കഴിഞ്ഞ അമ്പതുകൊല്ലങ്ങളായി ഡോക്റ്റർ , എന്ജീനീയർ എന്നി പ്രഫഷണൽ ജോലികൾ സാമൂഹിക സ്ടാട്ടസിലേക്ക് ഉള്ള ചവിട്ടു പടികൾ ആയിരുന്നു. കാരണം അന്ന് ആകെ ഉണ്ടായിരുന്നത് മൂന്ന് മെഡിക്കൽ കോളജും വിരലിൽ എണ്ണാവുന്ന എൻജീനീരിങ് കൊളജുകലുമാണ്. എന്റെ ഏറ്റവും അടുത്ത കസിന് മെഡിസിന് അഡ്‌മിഷൻ കിട്ടിയത് എഴുപതുകളുടെ ആദ്യ പാദത്തിൽ വലിയൊരു വാർത്ത ആയിരുന്നു ഞങ്ങളുടെ നാട്ടിൽ. പിന്നെ ആ 'ഡോക്ട്ടരുടെ വീട്' എന്ന രീതിയാലാണ് ഞങ്ങളുടെ വീട് തന്നെ അറിഞ്ഞത്.

പക്ഷെ തോന്നൂരുകൾ കഴിഞ്ഞപ്പോഴേക്കും കളി മാറി. സെൽഫ്-ഫിനാൻസ് കോളജുകൾ കാപ്പിക്കട പോലെ എല്ലാ മുക്കിലും തുടങ്ങിയപ്പോൾ കേരളത്തിൽ എൻജീനിയർ മാരെ തട്ടി നടക്കാൻ മേലാത്ത അവസ്ഥയായി. നാട്ടിൽ ഉള്ള എല്ലാവരും എൻജിനീയർ ആയപ്പോൾ അതിന്റെ 'ഗുമ്മു ' പോയി. പിന്നെ എല്ലാ ജില്ലയിലും ആവശ്യത്തിനു മെഡിക്കൽ കോളേജുമായപ്പോൾ എം ബി ബി എസ്സിനും പഴയ സ്റ്റാറ്റസ് പോയി . പിന്നെ എംഡി എമ്സ്സും ഒക്കെ എടുത്ത് വന്നാലെ മാനം മര്യാദക്ക് ശമ്പളം കിട്ടുന്ന ജോലിയ്യുള്ളൂ. അങ്ങനെയിരിക്കുംപോഴാണ് കുറെ കൊല്ലങ്ങൾക്കു ശേഷം കേരളത്തിൽ കുറെ പേർക്ക് സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് കിട്ടുന്നത്. പത്രങ്ങൾ അത് വേണ്ടുവോളം ആഘോഷിച്ചു . വനിതയിലും ഗൃഹലക്ഷ്മിയിലും ഇന്റർവ്യൂ , പിന്നെ അവരവരുടെ ജാതി -മത -നാട്ടുകാർ ഒരുക്കുന്ന സ്വീകരണങ്ങൾ. പോരായെങ്കിൽ കിങ് എന്ന സിനിമയിലെ മമ്മൂട്ടി ഡയലോഗ് . കമ്മീഷണർ പോലുള്ള തട്ട് തകർപ്പൻ സിനിമകൾ. എന്ജീനീയരിങ് കഴിഞ്ഞിട്ടും നല്ല ജോലി കിട്ടാത്ത അവസ്ഥ.

ഈ സാഹചര്യത്തിലാണ് സിവിൽ സർവീസ് മോഹങ്ങൾ കേരളത്തിലാകമാനം വളരുവാൻ തുടങ്ങിയത്.കേരളത്തെ പോലൊരു മദ്ധ്യ വർഗ സമൂഹത്തിൽ 'സക്‌സസ്' ഒരു വലിയ 'ക്രെയ്‌സ് ' യായി. ഇതിനു സാംപ ത്തിക മാനങ്ങളും സാമൂഹിക മാനങ്ങളും ഉണ്ടായി . ഒരു നിയോ ലിബറൽ സാമ്പത്തിക കാഴ്ചാപ്പടിൽ എങ്ങനെയും 'വിജയിക്കുക' , എങ്ങനെയും പണം ഉണ്ടാക്കുക . അതുകൊണ്ട് സ്ടാട്ടാസ് മെച്ചപെടുത്തുക എന്ന മനസ്ഥിതി കേരളത്തിൽ വ്യാപകമായി. കല്യാണം കഴിക്കുന്നതിനെ പേ പാക്കറ്റും പിന്നെ പ്രൊഫഷണൽ സ്ടാട്ടസും വലിയ ഒരു ഘടകമാണി പ്പോൾ . എഴുപതു കൾ വരെ കല്യാണം ഒരു കാർഷിക ഫ്യുടൽ സമൂഹത്തിൽ സ്ടാട്ടസു അളന്നിരുന്നത് വീട്ടിൽ എത്ര തുറൂ ഉണ്ടെന്നു നോക്കിയാണ്. തുറുവിന്റെ എണ്ണം നോക്കിയാൽ എത്ര പറ കണ്ടമുണ്ടെന്നും വീട്ടിൽ കറവയുള്ള പശുക്കളും പൂട്ടാൻ കാളകൾ എന്നിവ ഒക്കെ നോക്കും. പിന്നെ ആന ഉള്ള വീടുകൾ എല്ലാം 'തറവാടിത്ത' ലക്ഷണങ്ങൾ ആണ്. എന്പതുകൾ ആയപ്പോൾ ഗൾഫിൽ ഉള്ള ആർക്കും കല്യാണ മാർകെറ്റിൽ വലിയ ഡിമാണ്ട് ആയി. പക്ഷെ എല്ലാവരും ഗൾഫിന് വച്ച് പിടിച്ചപ്പോൾ കല്യാണ മാർക്കെറ്റിൽ ഗൾഫ് ഡിമാന്ടിനു കോട്ടം തട്ടി.

കേരളത്തിൽ ഒരു 'സക്‌സസ്' മോഡൽ കണ്ടാൽ പിന്നെ അതിനെ എല്ലാവരും അനുകരിക്കും. റബർ സക്സ്സ്‌സ് ആണെന് കണ്ടാൽ മലയാളി കണ്ടം നികത്തിയും റബ്ബർ നടും. ഒരാൾ ടെരെസ്സിന്റെ മുകളിൽ ടിൻ ഷീറ്റ് ഇട്ടാൽ പിന്നെ എല്ലാവർക്കും അത് ഇടണം. ഒരിടത്ത് മാരുതി കാർ ഉണ്ടെങ്കിൽ പിന്നെ മാരുതിക്ക് വലിയ ഡിമാണ്ട്. ഒരു മോഡൽ സിനിമ സക്സ്സസ്സ് ആയാൽ പിന്നെ കുറെ നാൾ ആ ഫോർമുലയുടെ പുറകെ. കേരളത്തിൽ ഏതു സക്സ്സസും വൈറൽ ആകും. ഒരിടത്ത് 'പൊങ്കാല' വിജയിച്ചാൽ നാടാകെ 'പൊങ്കാല' . നേഴ്‌സുമാർ അമരിക്കയിലും ഗൾഫിലും യു കെ യിലും എല്ലാം പോയി കാശുണ്ടാക്കി വലിയ വീടുകൾ വച്ചപ്പോൾ , എല്ലാവര്ക്കും നേഴ്‌സ് ആയാൽ മതീ. അമ്പതുകളിൽ 'ഈചീച്ചി ' പണി ആയിരുന്ന നേഴ്‌സിങ് തോന്നൂരുകളിൽ സോഷ്യൽ ട്രെൻഡ് യായി. എന്തിനു പറയുന്നു ആത്മീയ വ്യാപാര വ്യ്വവസായം പോലും കേരളത്തിൽ വൈറൽ ആയി. ചുമ്മാതെ അല്ല 'കുടുമ്പ ശ്രീ ' പോലും കേരളത്തിൽ വൈറൽ ആയതു.

ഈ സാഹചര്യത്തിൽ ആണ് ഐ എ എസ്സ് /സിവിൽ സർവീസ് ക്രേസ് ' കേരളത്തിൽ വൈറൽ ആകുവാൻ തുടങ്ങിയത്. ആയരക്കണക്കിനു ചെറുപ്പക്കാർ ഇതിന്റെ 'സക്‌സസ്' ഫോർമുല കണ്ടു സിവിൽ സർവീസ് എഴുതുവാൻ തുടങ്ങി. നാട്ടിൽ എല്ലാം കോച്ചിങ് സെന്റ്‌റർ മുളച്ചു പൊന്തീ. എല്ലാ ജാതിക്കും മതങ്ങൾക്കും അവരുടെ സിവിൽ സർവീസ് ആക്കാദമി. പിന്നെ സർക്കാർ വക. സിവിൽ സർവീസ് എഴുതി കിട്ടാത്ത മിടുക്കന്മാർ അവരുടെ സ്വന്തം കറയായി . പിന്നെ കണ്ണന്താനം കട. ചുരുക്കത്തിൽ കേരളത്തിൽ ഈ 'സക്‌സസ് ' മോഡൽ വൈറൽ ആയപ്പോൾ പിന്നെ മീഡിയ അത് ആഘോഷിക്കും . അങ്ങനെ കേരളത്തിലെ ഒരു പാട് അസ്‌പെയരിങ് മിഡിൽ ക്ലാസ്സ് പേരന്റ്‌സ് അവരുടെ കുട്ടികളെ ഐ എ എസ്സ് ഡ്രീമിനി പ്രേരിപ്പിക്കുവാൻ തുടങ്ങി. അങ്ങനെ സംഗതി കേരളത്തിൽ ആകമാനം വൈറൽ ആയി. പക്ഷെ എന്താണ് പല പ്രാവശ്യം എഴുതിയിട്ടും കിട്ടാത്ത ആയിരകണക്കിന് ചെറുപ്പക്കാർക്കും സംഭവിക്കുന്നതു ?

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP