Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയെ വ്യക്തി അധിക്ഷേപം നടത്തി മാത്രം മുന്നേറാം എന്ന സ്ഥിരം സമവാക്യം മാറ്റെയെഴുതിയത് തുണയായി; പാക്കിസ്ഥാനിൽ നിന്നും മോദിക്ക് വിമർശനം വന്നപ്പോൾ ബിജെപിക്കാരെക്കാൾ മുമ്പേ കേജ്രിവാൾ പ്രതികരിച്ചു; ഹനുമാൻ പൂജയും ഗംഗസ്സ്‌നാനവും നടത്തി ബിജെപിയുടെ മതരാഷ്ട്രീയ ആയുധങ്ങളെല്ലാം ക്രമേണ സ്വന്തമാക്കി; അദ്ധ്വാനിച്ച് ജീവിച്ച ജന വിഭാഗത്തെ സൗജന്യംപറ്റി ജീവിക്കാൻ പ്രേരിപ്പിച്ചതും വോട്ടുകൂട്ടി: ഡൽഹി തെരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടി വിജയം എങ്ങനെ? സി രവിചന്ദ്രൻ എഴുതുന്നു

മോദിയെ വ്യക്തി അധിക്ഷേപം നടത്തി മാത്രം മുന്നേറാം എന്ന സ്ഥിരം സമവാക്യം മാറ്റെയെഴുതിയത് തുണയായി; പാക്കിസ്ഥാനിൽ നിന്നും മോദിക്ക് വിമർശനം വന്നപ്പോൾ ബിജെപിക്കാരെക്കാൾ മുമ്പേ കേജ്രിവാൾ പ്രതികരിച്ചു; ഹനുമാൻ പൂജയും ഗംഗസ്സ്‌നാനവും നടത്തി ബിജെപിയുടെ മതരാഷ്ട്രീയ ആയുധങ്ങളെല്ലാം ക്രമേണ സ്വന്തമാക്കി; അദ്ധ്വാനിച്ച് ജീവിച്ച ജന വിഭാഗത്തെ സൗജന്യംപറ്റി ജീവിക്കാൻ പ്രേരിപ്പിച്ചതും വോട്ടുകൂട്ടി: ഡൽഹി തെരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടി വിജയം എങ്ങനെ? സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

1. ഡൽഹി തെരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടിയുടെ വിജയം:

They performed better. Played Populism + freebies politics. ഷീലാ ദീക്ഷിത് രണ്ടാംവട്ടം മുഖ്യമന്ത്രിയായിരുന്നപ്പോഴത്തെ അവസ്ഥയിലാണ് കേജ്രിവാൾ ഇപ്പോൾ. മോദിയെ വ്യക്തിയധിക്ഷേപം നടത്തി മാത്രം മുന്നേറാം എന്ന സ്ഥിരം സമവാക്യം മാറ്റെയെഴുതിയത് കേജ്രിവാളിന് തുണയായി. ഇത് കോൺഗ്രസ്സിൽ ശശിതരൂരും ജയറാം രമേഷുമൊക്കെ പരസ്യമായി പറഞ്ഞിട്ടുള്ള കാര്യമാണ്. പാക്കിസ്ഥാനിൽനിന്നും മോദിക്ക് വിമർശനം വന്നപ്പോൾ ബിജെപിക്കാരെക്കാൾ മുമ്പേ കേജ്രിവാൾ പ്രതികരിച്ചു. ബിജെപിയുടെ മതരാഷ്ട്രീയ ആയുധങ്ങളെല്ലാം ക്രമേണ സ്വന്തമാക്കി. ഹനുമാൻപൂജയും ഗംഗസ്സ്‌നാനവും മറ്റും ശ്രദ്ധിക്കുക. 82% ഹിന്ദുക്കളും മൂന്നര ശതമാനം സിക്കുകാരുമുള്ള ഡൽഹിയെ മതപരമായി പ്രീണിപ്പിക്കാനാവുന്നതൊക്കെ ചെയ്യുന്നുണ്ട്. CAA പ്രക്ഷോഭത്തിൽ നിന്നു തന്ത്രപരമായി വിട്ടു നിന്നു.

ഡൽഹിയിലെ CAA സമരകേന്ദ്രങ്ങളിലൊക്കെ ആപ് വൻഭൂരിപക്ഷത്തിലാണ് ജയിച്ചത്. കാശ്മീരിൽ ആർട്ടിക്കിൾ 370 ഭേദഗതി ചെയ്തപോൾ പിന്തുണച്ചു. മുന്നാക്കക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം കൊടുത്തപ്പോൾ പിന്തുണച്ചു. ഇനിയങ്ങോട്ട് മതപ്രീണനം തന്നെ പ്രതീക്ഷിക്കാം. കേരളത്തിലെ ശ്രീകൃഷ്ണജയന്തി ആഘോഷം ഏറ്റെടുത്ത് നടത്തുന്നതുപോലെ തങ്ങളുടെ ആയുധങ്ങളെല്ലാം എടുത്ത് തിരിച്ച് പ്രയോഗിച്ചപ്പോൾ ബിജെപിക്ക് മുന്നേറ്റം ദുഷ്‌കരമായി. എതിർപ്പുംവെറുപ്പും മാത്രം വിറ്റ് രാഷ്ടീയം പറഞ്ഞാൽ ആക്രമണത്തിന് വിധേയമാകുന്ന പാർട്ടിക്കും നേതാവിനും ചുറ്റും ജനം അണിനിരക്കും എന്ന രാഷ്ട്രീയത്തിലെ ബാലപാഠംപോലും തിരിച്ചറിയാതെ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്ന പ്രതിപക്ഷകക്ഷികൾക്ക് കേജ്രിവാൾ നല്ലൊരു പാഠമാണ്.

2. ഡൽഹി സർക്കാർ സൗജന്യങ്ങൾ സംബന്ധിച്ച് :

കഴിഞ്ഞ വർഷത്തെ (2018 june) പ്രസംഗമാണ്: ആനയും ഉറുമ്പും. തിരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടിയാണ് ഫ്രീനമ്പരുകൾ എന്നു പറഞ്ഞത് ശരിയാണെന്നല്ലേ തെളിഞ്ഞത്? It is proved Freebies win u elections. ഒരു വിഭാഗത്തിന് സംരക്ഷണവും പരിരക്ഷയും ആവശ്യമുണ്ടെന്ന് നിങ്ങൾ വാദിച്ചാൽ അതിനർത്ഥം അവർ നിങ്ങളെക്കാൾ മോശമാണ്, അവർക്ക് നിങ്ങളുടെ സംരക്ഷണം ആവശ്യമുണ്ട് എന്ന മാനസികാവസ്ഥ നിങ്ങൾക്കുണ്ട് എന്നാണർത്ഥം. You consider them as lesser being. നിങ്ങൾ താങ്ങാൻ ചെല്ലുന്നത് നിങ്ങളുടെ താങ്ങില്ലാതെ അവർക്ക് അതിജീവിക്കാനാവില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. സമത്വബോധം നിങ്ങൾക്കില്ല എന്നർത്ഥം. നിങ്ങളവരെ തുല്യരായി പരിഗണിക്കുന്നില്ല. അവരുടെ പിന്നാക്കാവസ്ഥ സ്ഥാപനവൽക്കരിക്കാന് (institutionalize) നിങ്ങൾ ആഗ്രഹിക്കുന്നു. ഇന്നലെവരെ അദ്ധ്വാനിച്ച് ജീവിച്ച ഒരുവിഭാഗത്തെ ഇന്നുമുതൽ സൗജന്യംപറ്റി ജീവിക്കാൻ പ്രേരിപ്പിക്കുകയാണ്.

സമ്പദ് വ്യവസ്ഥയിൽ ഒന്നും സൗജന്യമല്ല. സൗജന്യം കൊടുക്കണമെങ്കിൽ വേറെയാരുടെയെങ്കിലും പോക്കറ്റിൽ തുളയിടണം. അല്ലെങ്കിൽ മോഷ്ടിക്കണം. അദ്ധ്വാനസന്നദ്ധതയും(willingness to work) തുല്യ അവസരങ്ങളുമാണ് (equal options n' opportunities) ആഘോഷിക്കപെടേണ്ടത്. നിയമത്തിന്റെ മുന്നിലുള്ള തുല്യതയും സെക്കുരിറ്റിയും ഓരോ പൗരനും തുല്യമായി കിട്ടണം. തുല്യതാബോധം മനസ്സിലും പ്രവർത്തിയിലും വേണം. സൗജന്യംകൊടുത്ത് ഒരു സമൂഹത്തിനും ആത്യന്തികമായി രക്ഷപെടാനാവില്ല. അത് മോശം പൊളിറ്റിക്‌സും എക്കണോമിക്‌സുമാണ്. തിരഞ്ഞെടുപ്പ് വിജയങ്ങൾ നൽകിയേക്കാം, ഹ്രസ്വകാലനേട്ടങ്ങൾ കൊണ്ടുവന്നേക്കാം. But it is not a positive move. മതം പയറ്റുന്ന അതേ രീതിയിലാണ് പലരും പോപ്പുലിസം പയറ്റുന്നത്. പാലംവന്നാൽ തോണിക്കാരന് ജോലി നഷ്ടപെടുമെന്നത് ഒരു വാദമാണ്. സൗജന്യങ്ങൾ ഇത്തരത്തിൽ പലതരം വാദങ്ങൾ ഉപയോഗിച്ച് ന്യായീകരിക്കാം.

വീടിന് പുറത്തേക്ക് പോകാൻ അനുവാദമില്ലാത്ത സ്ത്രീകൾക്ക് സൗജന്യയാത്ര വന്നാൽ പുറംലോകം കാണാൻ സാധിക്കില്ലേ എന്നു ചോദിക്കാം. ''യാത്ര സൗജന്യമല്ലേ, എന്നാൽ പുറത്തുപൊയ്ക്കൊള്ളൂ എന്നു പറയും'' എന്നാണവിടെ വാദം. സ്ത്രീകൾ പുറംലോകം കാണാതിരുന്നത് വണ്ടിക്കൂലിക്ക് പണമില്ലാത്തതുകൊണ്ടായിരുന്നു എന്ന ലളിതചിന്തയിൽ നിന്നാണ് ഈ ന്യായീകരണം വരുന്നത്. സൗജന്യംകൊടുത്താൽ സ്ത്രീകൾ കൂടുതൽ പുറത്തുവരും എന്നുപറയുന്നതിൽ കഥയില്ല. പുറത്തുവരുന്നത് സംരക്ഷിതബോധമുള്ള സ്ത്രീകളായിരിക്കും. അവരെ സ്വീകരിക്കുന്നത് സംരക്ഷകരായ പുരുഷന്മാരായിരിക്കും. ആത്മാഭിമാനമുള്ള സ്ത്രീകൾ ഇത്തരം തൊട്ടുതേപ്പുകൾക്ക് കയ്യടിക്കില്ല. അവരത് അപമാനകരമായേ കരുതൂ. സൗജന്യംപറ്റി ജീവിക്കുന്ന ഒരു സമൂഹത്തെ അതിന്റെ ദോഷവശങ്ങൾ പറഞ്ഞ് ബോധ്യപെടുത്താൻ ബുദ്ധിമുട്ടാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP