Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202027Tuesday

തെരുവിൽ വെച്ച് പരസ്യമായി കുത്തികൊന്നശേഷം തലയറുത്ത് മാറ്റുകയും വെട്ടിമാറ്റിയ തലയുമായി സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്യുകയും ചെയ്താണ് പതിനെട്ടുകാരനായ കൊലപാതകി മതവെറിയരുടെ കണ്ണിലുണ്ണിയായത്; പതിവുപോലെ ശാന്തിമന്ത്രമായ തക്‌ബീർ മുഴക്കി പൊലീസിനെ നേരിട്ട കൊലപാതകി വെടിവെപ്പിൽ പരിക്കേറ്റ് കൊല്ലപെട്ടു: സി രവിചന്ദ്രൻ എഴുതുന്നു

തെരുവിൽ വെച്ച് പരസ്യമായി കുത്തികൊന്നശേഷം തലയറുത്ത് മാറ്റുകയും വെട്ടിമാറ്റിയ തലയുമായി സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്യുകയും ചെയ്താണ് പതിനെട്ടുകാരനായ കൊലപാതകി മതവെറിയരുടെ കണ്ണിലുണ്ണിയായത്; പതിവുപോലെ ശാന്തിമന്ത്രമായ തക്‌ബീർ മുഴക്കി പൊലീസിനെ നേരിട്ട കൊലപാതകി വെടിവെപ്പിൽ പരിക്കേറ്റ് കൊല്ലപെട്ടു: സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്ര

ശാന്തിമന്ത്രം

(1) സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നീ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസെടുക്കവെ മുഹമ്മദിന്റെ ചിത്രം വിദ്യാർത്ഥികളെ കാണിച്ചു എന്നാരോപിച്ച് ഫ്രാൻസിൽ ഒരു സ്‌കൂൾ അദ്ധ്യാപകനെ മതവെറിയൻ കൊലപെടുത്തിയ വാർത്തയാണ് കോവിഡ് കാലത്തെ ഏറ്റവും പുതിയ മതസംഭാവന. പകർച്ചവ്യാധി ആളിപടരുമ്പോഴും മതതിമിരം നേർപ്പിക്കപെടുന്നില്ല. തെരുവിൽ വെച്ച് പരസ്യമായി കുത്തികൊന്നശേഷം തലയറുത്ത് മാറ്റുകയും വെട്ടിമാറ്റിയ തലയുമായി സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്യുകയും ചെയ്താണ് പതിനെട്ടുകാരനായ കൊലപാതകി മതവെറിയരുടെ കണ്ണിലുണ്ണിയായത്. ഇയാൾ റഷ്യൻ ആഭ്യന്തരയുദ്ധത്തിന് ശേഷം ഫ്രാൻസിലേക്ക് കുടിയേറിയ ഒരു ചെചൻ വംശജനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2004 ൽ ഡെന്മാർക്കിൽ സിനിമാ സംവിധായകനും ലിബറലുമായ തിയോ വാൻഗോഗിനെ കൊലപെടുത്തിയതിന് സമാനമായ ഒരു സംഭവം.

(2) ഉത്തര പാരീസിലെ സെയിന്റ് ഹോനോറിൻ (Conflans-Saint-Honorine) എന്ന സ്ഥലത്താണ് ഈ ഹീനകൃത്യം അരങ്ങേറിയത്. സമാനമായ വാർത്തകൾ കേട്ട് മരവിച്ചിരിക്കുന്ന യൂറോപ്യൻ സമൂഹം കൊല്ലപെട്ട നാൽപ്പത്തിയേഴുകാരനായ സാമുവൽ പി എന്ന അദ്ധ്യാപകനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പതിവുപോലെ ശാന്തിമന്ത്രമായ തക്‌ബീർ മുഴക്കി പൊലീസിനെ നേരിട്ട കൊലപാതകി വെടിവെപ്പിൽ പരിക്കേറ്റ് കൊല്ലപെട്ടു. ആധുനിക മനുഷ്യസമൂഹങ്ങളെ അക്രമങ്ങളിലൂടെയും അതിക്രൂര കൊലപാതകങ്ങളിലൂടെയും ഭയപെടുത്തിയും ബ്ലാക്‌മെയിൽ ചെയ്തും മതാധിപത്യം ഉറപ്പിക്കുക എന്ന പൊളിറ്റിക്കൽ ഇസ്ലാമിന്റെ പദ്ധതി തന്നെയാണ് ഇവിടെയും പ്രസക്തമാകുന്നത്. ഭയപെടുത്തിയാൽ ഭയക്കാത്തവരായി ആരാണുള്ളത്?

(3) റഷ്യയിലെ ആഭ്യന്തര യുദ്ധത്തിനെ തുടർന്ന് 2000 ന് ശേഷം ഫ്രാൻസിലേക്ക് കുടിയേറിയ ചെചൻ വംശജരിൽ പലരും മുസ്ലിം തീവ്രവാദ സംഘടനകളുമായി അടുത്ത് ബന്ധമുള്ളവരാണ്. ഏതാണ്ട് മുപ്പതിനായിരത്തിലധികം ചെചൻ വിമതർ ഫ്രാൻസിൽ എത്തിപെട്ടുണ്ടാകും എന്നാണ് കണക്ക്. കൊലപാതകത്തിന് ശേഷം കൊല്ലപെട്ട അദ്ധ്യാപകൻ പഠിപ്പിച്ചിരുന്ന സ്‌കൂളിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അദ്ധ്യാപകനെ മഠയൻ എന്നു വിളിച്ചില്ല പകരം ഐക്യാദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞതായി പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വാക്കുകൾ : 'One of our compatriots was murdered today because he taught... the freedom to believe or not believe. The attack should not divide France because that is what the extremists want. We must stand all together as citizens.' നടന്നത് ഇസ്ലാമിക് ഭീകര ആക്രമണം തന്നെയാണെന്ന് മാക്രോൺ വ്യക്തമാക്കിയിട്ടുണ്ട്.

(4) യക്ഷിക്കഥകൾ ചൂണ്ടിക്കാട്ടി സഹജീവികളുടെ കൈവെട്ടിയും തലവെട്ടിയും ബോംബ് പൊട്ടിച്ചും ആധുനികസമൂഹങ്ങളെ സദാ ഭയചകിതരാക്കി നിലനിറുത്തുക-കലർപ്പില്ലാത്ത ഹിംസയും തന്ത്രപരമായ ഇരവാദവും സമാസമം ചാലിച്ച് മത അജണ്ട പ്രതിരോധരഹിതമായി നടപ്പിലാക്കുക. ഓരോ ഭീകരാക്രമണത്തിന്റെ സിലബസ്സ് ഇതാകുന്നു. ഒരുവന്റെ കൈ വെട്ടിയാൽ മറ്റൊരുവൻ ശബ്ദമുയർത്താൻ മടിക്കും; ഒരു കഴുത്ത് വെട്ടിമാറ്റിയാൽപിന്നെ എതിർശബ്ദങ്ങൾ ഏറെയുണ്ടാവില്ല... എല്ലാവരും ഭയന്ന് വിറച്ചിരിക്കും, ന്യായീകരണ സാഹിത്യം ചമയ്ക്കും...സരളവും ഋജുവുമായ ഒരു മതപദ്ധതിയാണിത്.

(5) ആഹാരത്തിനും അധികാരത്തിനും ഇണയ്ക്കും വേണ്ടി പ്രാകൃത മനുഷ്യർ പരസ്പരം തല്ലി ചത്തിട്ടുണ്ട്. പക്ഷെ ആ സമൂഹങ്ങളിൽപോലും ഇത്തരം ഹീന കൊലപാതകങ്ങൾ സ്ഥിരമായി അരങ്ങേറിയിട്ടുണ്ടാവില്ല. കെട്ടുകഥകളുടെപേരിൽ സഹജീവികളെ കുത്തി മലർത്തുന്ന വൈകാരിക തിമിരം ആധുനിക മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ്. കഴിഞ്ഞ 75 വർഷമായി അണുബോംബിനെവരെ നിയന്ത്രിക്കാൻ മനുഷ്യർക്ക് സാധിക്കുന്നുണ്ട് എന്നോർക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP