ഗംഗയെ ചികിത്സിക്കുക, ശ്രീദേവിയെ തുറന്നുവിടുക; നാസ്തിക സംഘം വിശ്വാസികളെ വഴിതെറ്റിക്കുന്നു, സഭ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു എന്ന ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ വിമർശനത്തിന് സി.രവിചന്ദ്രന്റെ മറുപടി

സി.രവിചന്ദ്രൻ
ഗംഗയും ശ്രീദേവിയും
(1) 'വിശ്വാസികളെ വഴിതെറ്റിക്കാൻ നാസ്തികസംഘം സംഘടിതശ്രമം നടത്തുകയാണെന്ന് തൃശൂർ അതിരൂപത (Thrissur Archdiocese) മെത്രാപ്പൊലീത്ത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് (Mar Andrews Thazhath). ഇത് മൂലം സഭ ഉപേക്ഷിക്കുന്നുവരുടെ എണ്ണം കൂടിയെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസമില്ലാത്തവരെ ഒന്നിച്ചുകൂട്ടുന്ന സംഘം സജീവമാണ്. അവർ വിശ്വാസമുള്ളവരെയും കൂടെകൂട്ടുന്നു. പെൺകുട്ടികളും അതിൽ പെട്ടുപോയിട്ടുണ്ട്. ബിഷപ്പിന്റെ ആകുലത അതിശയോക്തിപരമാണ്. സൂചിപ്പിക്കപ്പെടുന്ന നാസ്തികസംഘം ഏതാണെന്നും അറിയില്ല. ആരെങ്കിലുമാകട്ടെ, വാർത്ത ശരിയാണെങ്കിൽ വിശ്വാസികൾ അവിശ്വാസികളെ കൂടെ കൂട്ടാൻ പാടില്ലെന്നും അവർ പരസ്പരം ഒഴിവാക്കണമെന്നും ഈ പുരോഹിതൻ ആഴത്തിൽ വിശ്വസിക്കുന്നുണ്ട്.
(2) വിശ്വാസികളായ പെൺകുട്ടികൾ നാസ്തികരുമായി ഇടപഴകുന്നത് 'പരമാവധി പാപ'മായി ഇദ്ദേഹം വിലയിരുത്തുന്നു. ഗോത്രീയസങ്കുചിതത്വം ഭരിക്കുന്ന ലോകവീക്ഷണമാണിത്. പുരഷന്മാരെക്കാൾ പെൺകുട്ടികളെ കുറിച്ചുള്ള ഈ അമിതആധി പുരുഷാധിപത്യ-സദാചാരവാദത്തിന്റെ പുളിച്ചുതേട്ടൽ തന്നെ. നാസ്തികത വർജ്യമാണ് എന്നദ്ദേഹം പറഞ്ഞാൽ അതിനെ ആശയപോരാട്ടത്തിലെ കരുതലായി കാണാം.
എന്നാൽ മനുഷ്യർ തമ്മിൽ അകലണമെന്നും ഇടകലരുതെന്നും പറയണമെങ്കിൽ മതാന്ധ്യം മാത്രമല്ല ദുസ്സഹമായ ഗോത്രബോധവും ടിയാനെ തളർത്തുന്നുണ്ട്. മതസംരക്ഷകരും സ്വത്വവാദികളും ആശയസമരം അവഗണിക്കും, പകരം മനുഷ്യർക്കെതിരെ തിരിയും. അതേസമയം, തിരിച്ച്, തങ്ങളുടെ ആശയത്തിനെതിരെ(ie their chakkara beliefs) സംസാരിക്കുന്നവരെല്ലാം പ്രസ്തുത ആശയം പേറുന്ന മനുഷ്യർക്കെതിരെയാണെന്ന് സ്ഥാപിക്കും. ഈ ഈയാഗോപ്പണി ഒരു പരമ്പരാഗത മതവിനോദമാണ്.
(3) ഉദാഹരണമായി, ഇസ്ളാം ഇല്ലാതെ മുസ്ലിം ഉണ്ടോ, ഇസ്ളാമിനെ വിമർശിക്കുമ്പോൾ മുസ്ളിങ്ങൾക്ക് നോവില്ലേ എന്നൊക്കെയുള്ള മതാകുലതകൾ ചോദ്യ രൂപത്തിൽ പറത്തി വിടുന്നവരുണ്ട്. എല്ലാത്തരം വിമർശനങ്ങളിൽ നിന്നും പരിഷ്കരണത്തിൽ നിന്നും സ്വമതത്തെ സംരക്ഷിച്ചുകൊള്ളാം എന്ന കരാർ രഹസ്യമായി ഏറ്റെടുത്തവരാണവർ. രോഗമില്ലാതെ രോഗിയുണ്ടോ, ലഹരി വിരുദ്ധചികിത്സ ലഹരിയടിമകളെ വേദനിപ്പിക്കില്ലേ എന്നൊക്കെ അവർ അന്വേഷിക്കാറുണ്ടോ? ഇല്ല. നുമ്മ ചക്കരമതം കൽപ്പാന്തകാലം പരിഷ്കരണരഹിതമായി തുടരണം എന്ന അത്യാഗ്രഹം മാത്രമണവരുടെ കരുത്ത്.
(4) സമസ്ത പുരോഹിതൻ പെൺകുട്ടിയെ പൊതുവേദിയിൽ വെച്ച് അപമാനിക്കുമ്പോൾ പ്രസ്തുത മതപ്പണിക്കാരനെ വ്യക്തിപരമായി വേട്ടയാടി ഇസ്ളാം എന്ന സോഫ്റ്റ് വെയറിനെ ഭദ്രമാക്കുന്നതും ഒരുവൻ മതപ്രചോദിതമായി നായയെ കെട്ടിവലിക്കുമ്പോൾ കെട്ടിവലിക്കുന്നവന്റെ മണ്ടയ്ക്ക് കയറി മതസാഹിത്യത്തിലെ മാലിന്യവാദത്തെ സംരക്ഷിക്കുന്നതും ലക്ഷണമൊത്ത മതപ്പണി തന്നെ. മതസാഹിത്യവിമർശനം വിശ്വാസികളായ മനുഷ്യർക്ക് എതിരെയുള്ള നീക്കമാണ് എന്ന വാദം ആംബുലൻസിൽ മയക്കുമരുന്ന് കടത്താൻ വെമ്പുന്നവന്റെ കുടിലവാദമാണ്.
സോഫ്റ്റ് വെയറിൽ നായവിരോധം എന്ന പ്രോഗ്രാം ഇല്ലേ? ഉണ്ട്, പക്ഷെ 'എല്ലല്ലല്ലല്ലാവരും' അത് പിന്തുടരുന്നില്ലല്ലോ. ഉണ്ടെന്ന് ആരും പറയുന്നില്ലല്ലോ. ടിക് ബോക്സിലെ മുഴുവൻ കോളങ്ങളും നിറയ്ക്കാതെ, മൊത്തം ഫയലുകളും ഇൻസ്റ്റാൾ ചെയ്യാതെ, അവശ്യം വേണ്ടവ മാത്രം ഉപയോഗിക്കുന്ന ഉപഭോക്താക്കളില്ലേ? അപ്പോൾ ഒരു ടോക്സിക് സോഫ് റ്റ് വെയറിന് എതിരായ വിമർശനം അതുപയോഗിക്കുന്ന 'എല്ലാവർക്കും' എതിരായുള്ള വിമർശനം ആകുന്നതെങ്ങനെയാണ്? ആക്കുന്നതെന്തിനാണ്?
(5) പുകവലിയെ ഇകഴ്ത്തുമ്പോൾ പുകവലിക്കാർക്ക് പൊള്ളുമോ? മദ്യത്തിന്റെ ദൂഷ്യവശത്തെ കുറിച്ച് പറഞ്ഞാൽ മദ്യപർ തലകറങ്ങി വീഴുമോ? മയക്കുമരുന്നുകൾക്കെതിരെ സംസാരിച്ചാൽ ലഹരി അടിമകളുടെ രോഷഗ്രന്ഥികൾ തിളച്ചു പൊന്തുമോ? ഉത്തരം അതേ എന്നാണെങ്കിൽ അത്തരം ലഹരികളോട് നിങ്ങൾ അഗാധമായ വിധേയത്വം സൂക്ഷിക്കുന്നു എന്ന വിലക്ഷണ യാഥാർത്ഥ്യം തിരിച്ചറിയേണ്ടതുണ്ട്. നായയെ കെട്ടിവലിക്കുമ്പോൾ കെട്ടിവലിക്കുന്നവനെതിരെയും പെൺകുട്ടിയെ അപമാനിക്കുമ്പോൾ പുരോഹിതനെതിരയും ആക്രോശിക്കുന്നവർ 'ഗംഗ'യല്ല 'ശ്രീദേവി'യാണ് രോഗിയെന്ന് സ്ഥാപിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ചവരാണ്. If the clergy is bad, they are their DAD!
(6) ആശയപോരാട്ടത്തെ വ്യക്തിനിഷ്ഠമാക്കി, ദുഷിച്ച ആശയങ്ങളെ സംരക്ഷിക്കാനുള്ള കുടിലതന്ത്രം നിങ്ങൾ കരുതുന്നതിലും സുതാര്യമാണ്. നിങ്ങളൊഴികെ എല്ലാവർക്കും അത് കാണാനാവുന്നുണ്ട്. പന്തിനടിക്കാതെ കാലിനടിക്കാനും സംസാരിച്ച് തീർക്കാതെ കഴുത്തിന് പിടിക്കാനുമാണ് നിങ്ങൾക്ക് താല്പര്യം. മതവിശ്വാസികൾ പോലും ഈ ഹീന തന്ത്രം ഒഴിവാക്കും. 'ഇസ്ലാമിന് എതിരെയുള്ള വിമർശനം മുസ്ളിങ്ങൾക്കെതിരെ ആണെന്ന് വരുത്തി തീർക്കുന്നത് 'കിടയറ്റ ദാവാ പ്രവർത്തനമായി കാണാം.
ആശയവിമർശനം മതവിശ്വാസികൾക്കെതിരെയുള്ള നീക്കമായി വ്യാഖ്യാനിച്ച് അവരെ വൈകാരികമായി പ്രകോപിക്കാനും കുത്തിതിരിപ്പുണ്ടാക്കാനും ശ്രമിക്കുമ്പോൾ ഭൂരിപക്ഷം വിശ്വാസികളും അത്തരം കുതന്ത്രങ്ങൾക്ക് കീഴടങ്ങാത്തതിൽ നിങ്ങൾക്ക് കുണ്ഠിതമുണ്ടോ? വിശ്വാസികളെ വിലയിടിച്ചു കാണുന്നതിന് ലഭിക്കുന്ന ശിക്ഷയായി കണ്ട് സ്വയം സമാശ്വസിക്കുക. പുരോഗതിയോ പരിഷ്കരണമോ ഇല്ലാതെ, ആന്ധ്യങ്ങൾ ദുർബലപെടാതെ, വെറി കുറയാതെ ചക്കരമതം എക്കാലവും ബർത്ത്ഡേ സ്യൂട്ടിൽ നിലകൊള്ളണം എന്ന നിങ്ങളുടെ ചീഞ്ഞ കുടിലതയുമുണ്ടല്ലോ അതിന്റെ വില സിംബാബെ ഡോളറിൽ മാത്രം കണക്കാക്കപെടേണ്ടതാണ്.
(7) നാസ്തികർ മതപരവും മതേതരവുമായ എല്ലാത്തരം ഡോഗ്മകളിൽനിന്നും മോചിതരാകണം. വീക്ഷണം വസ്തുനിഷ്ഠവും, ചിന്ത സ്വതന്ത്രവും, തെളിവുകൾ പ്രധാനവും ആയിരിക്കണം. നാസ്തികത ആശയപരമാണ്. Atheism എന്ന വാക്കിലെ a കളഞ്ഞാൽ അത് theism ആയി. അതായത് നാസ്തികത മതവിപരീതമാണ്, മതവിരുദ്ധമാണ്. എപ്പോഴൊക്കെ നാസ്തികതയ്ക്ക് എതിരാകുന്നുവോ അപ്പോഴെല്ലാം നിങ്ങൾ മതത്തിന് വേണ്ടി ബാറ്റ് ചെയ്യുകയാണ്.
നാസ്തികതയെ എതിർക്കാൻ നിങ്ങൾ നാസ്തികരെ ആക്രമിക്കുന്നുവെങ്കിൽ നിങ്ങൾ പൗരോഹിത്യത്തിന്റെ വാലാണ്. നാസ്തികത മതാന്ധ്യങ്ങളുടെ വിമർശനപദ്ധതിയാണ്. അത് വിശ്വാസികളെ മതത്തിന്റെ ഇരകളായി മാത്രം കാണുന്നു. ഏതൊരു മതവിശ്വാസിയും അതാത് മത സോഫ്റ്റ് വെയറിന്റെ ഇരകളാണ് എന്ന് പ്രസംഗിക്കാൻ തുടങ്ങിയട്ട് വർഷം പത്ത് കഴിഞ്ഞു. 2016 ലെ 'ഇസ്ലാമോഫോബിയ'എന്ന പ്രഭാഷണത്തിൽ ഇസ്ലാമിന്റെ ഇരകളാണ് മുസ്ലിങ്ങൾ എന്ന കാര്യം ആവർത്തിക്കുന്നുണ്ട്. പക്ഷെ ഇസ്ലാം വിമർശനം മുസ്ളിങ്ങൾക്കെതിരെയാണ് എന്ന് സ്ഥാപിക്കൻ കുത്തിതിരിപ്പ് ജന്മങ്ങൾ അന്നുമിന്നും ശ്രമിക്കുന്നുണ്ട്. It is an incurable disease.
ഈ എരിവ് കയറ്റൽ സംഘത്തിന്റെ ഇരട്ടത്താപ്പ് കൂടുതൽ പ്രകടമാകുന്നത് 'ഹിന്ദുത്വവിമർശനം' ഹിന്ദുമതവിശ്വാസത്തിനെതിരെ അല്ലെന്ന് വാദിച്ച് കുത്തിമറിയുമ്പോഴാണ്. ഹിന്ദുത്വയും ഹിന്ദുമതവിശ്വാസവും രണ്ടാണത്രെ! ഇസ്ലാമും പൊളിറ്റിക്കൽ ഇസ്ലാമും രണ്ടാണെന്ന വാദിക്കുന്ന പോലെയാണിത്. Islam is political. പൊളിറ്റിക്കൽ ഇസ്ലാം എന്ന പ്രയോഗം പഞ്ചസാര(മധുരമുള്ളത്) എന്ന പ്രയോഗത്തിന്റെ അനുകരണംമാത്രം. 'ഹിന്ദുത്വവിമർശനം' ഹിന്ദുമത വിശ്വാസവിമർശനം തന്നെ. ശിവലിംഗത്തെയും ഗോസംരക്ഷണത്തെയും ചാണകമഹത്വത്തെയും കളിയാക്കുമ്പോൾ നിങ്ങൾ കയറി അടിക്കുന്നത് ഹിന്ദുക്കളുടെ ചക്കര വിശ്വാസങ്ങളെ തന്നെയാണ്.
ഹിന്ദുമതവിശ്വാസങ്ങൾ മിക്കതും അന്ധവിശ്വാസജഡിലങ്ങളാണ്. അവ ഉപാധികളില്ലാതെ വിമർശിക്കപ്പെടണം, പരിഷ്കരിക്കപെടണം. പക്ഷെ അങ്ങനെ ചെയ്യുമ്പോൾ അത് 'ഹിന്ദുക്കൾക്ക് എതിരെയുള്ള നീക്ക'മായി ആരെങ്കിലും വ്യാഖ്യാനിച്ചാൽ അവരെ മതപ്പണിക്കാരെന്ന് അക്ഷരം തെറ്റാതെ വിളിക്കണം. ഹിന്ദുക്കൾ പരിഷ്കരിക്കപെടരുത് എന്ന് അന്യായമായി ആഗ്രഹിക്കുന്നവരാണവർ. They want to see this society become darker than their mindsets are.
(9) മനുഷ്യരെ വെറുത്തും ഒഴിവാക്കിയും ഊരുവിലക്കിയും ബഹിഷ്കരിച്ചും പറയുന്ന ഏതൊരു ആദർശവും കെട്ടതാണ്. They are inhuman and toxic. ഉപാധികളില്ലാതെ മനുഷ്യരെ കൂടെ കൂട്ടണം. മനുഷ്യരുള്ളിടത്തെല്ലാം, നിയമം അനുവദിക്കുന്നിടത്തോളം, പോകണം, ഇടകലരണം, കൊടുക്കണം-വാങ്ങണം. ആർഎസ്എസ് കാരും എസ്ഡിപിഐക്കാരും കാസക്കാരും യുക്തിവാദികളുംകൂടി കേൾക്കാൻ വേണ്ടിയാവണം സ്വതന്ത്രചിന്തകൻ സംസാരിക്കേണ്ടത്. സത്യത്തിൽ അവരാണ് ശ്രദ്ധിക്കേണ്ടത്.
എക്കോ ചേമ്പറുകളിലെ കസർത്തുകൾക്ക് വമ്പൻ പരിമിതികളുണ്ട്. പുറത്തേക്ക് ഒഴുകണം. മനുഷ്യർക്കിടയിൽ മാലാഖമാരും പിശാചുക്കളും ഇല്ലെന്ന് തിരിച്ചറിയണം. സ്വതന്ത്രചിന്തകരായ നാസ്തികർക്ക് വിലക്കപെട്ട സ്ഥലങ്ങളോ ഹറാമായ മനുഷ്യരോ ഇല്ല. പള്ളിയിലും അമ്പലത്തിലും മോസ്കിലും ചന്തയിലും ബഹിരാകാശത്തും കടന്നുചെല്ലാം. ഇഷ്ടപെട്ട ഏതാഹാരവും കഴിക്കാം, ഏത് വസ്ത്രവും ധരിക്കാം. എവിടെ ചെന്നാലും എന്തു ചെയ്യുന്നു-എന്തു പറയുന്നു എന്നതാണ് വിഷയം. വിപ്ളവലഹരിക്കടിപെട്ട് ക്ഷേത്രക്കമ്മറ്റിയിലേക്ക് ഇരച്ചുകയറി എട്ടുനിലയിൽ കുറിയിട്ട് പുറത്തുചാടുന്ന നാലാംമതക്കാരനെ അനുകരിക്കാതിരുന്നാൽ മതിയാകും.
(10) നമ്മുടെ സമൂഹം ഏറെ മാറേണ്ടതുണ്ട്. പാർട്ടി ഗ്രാമങ്ങളിലെ അവസ്ഥ വ്യാപിക്കുന്നതിനോട് യോജിപ്പില്ല. അവനോട് മിണ്ടരുത്, വീട്ടിൽപോകരുത്, ജോലി സ്വീകരിക്കരുത്, കല്യാണം കഴിക്കരുത്, കാണുമ്പോൾ തുറിച്ച് നോക്കണം, ചെയ്യുന്നതിനെയെല്ലാം താറടിക്കണം....ഇത്യാദി ഗോത്രീയ വ്യായാമങ്ങൾക്കൊന്നും ഹ്യുമനിസത്തിൽ സ്ഥാനമില്ല. അവിടെ മനുഷ്യനാണ് പ്രധാനം. സ്വതന്ത്രചിന്തകർക്ക് ഫത്വകൾ ഹറാമാണ്. എല്ലാത്തരം പുരോഹിതരെയും കേശുവമ്മാവന്മാരെയും മൊത്തമായും ചില്ലറയായും നിരാകരിക്കുന്ന ചിന്താരീതിയാണത്.
വ്യക്തിയുടെ പരമാധികാരം ആഘോഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം തീട്ടൂരങ്ങളും വാറോലകളും അപ്രസക്തമാണ്. കട്ട വിശ്വാസികളോട് കലർപ്പില്ലാതെ നിരീശ്വരവാദം കനിവോടെ പറയാമെങ്കിൽ ഒരു സ്വതന്ത്രചിന്തകന് RSS-Muslim League-SDPI-Jama at-CASA-Communist വേദികളിൽ പോയി വെളുക്കുവോളം അതേ കാര്യംപറയാം. മതവെറിയരുമായി അഭിമുഖം നടത്തി വീഡിയോ കണ്ടന്റ് ഉണ്ടാക്കാം, ഭിന്ന അഭിപ്രായക്കാരുമായി സംവദിക്കാം. അവരും പ്രതിലോമ വിശ്വാസങ്ങളുടെ ഇരകളാണ്. അവരുടെ വിശ്വാസവൈകല്യങ്ങൾ കഴിയുന്നത്ര ദുർബലപ്പെടട്ടെ. RSS കാരനും ലീഗുകാരനും നാലാംമതക്കരാനും സ്വതന്ത്രചിന്തകാനാകാൻ വിലക്കില്ല, അതുകൊണ്ടുതന്നെ അവരോട് സംസാരിക്കാനും മടിക്കേണ്ടതില്ല. ലക്ഷ്യം ഗംഗയുടെ രോഗശമനമാണ്, ശ്രീദേവിയുടെ ബന്ധനമല്ല. ഗംഗയെ ചികിത്സിക്കുക, ശ്രീദേവിയെ തുറന്നുവിടുക.
- TODAY
- LAST WEEK
- LAST MONTH
- നിരവധി അന്യഗ്രഹ വാഹനങ്ങൾ അമേരിക്കയിൽ കണ്ടെത്തി; അവ പറത്തിയിരുന്ന മനുഷ്യരല്ലാത്ത പൈലറ്റുമാരുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്; അന്യഗ്രഹ ജീവികളുടെ സാങ്കേതിക വിദ്യ സ്വന്താമാക്കാൻ അമേരിക്കയും സഖ്യകക്ഷികളും അതീവ രഹസ്യ ശ്രമത്തിൽ; പുതിയ വെളിപ്പെടുത്തലുകളുമായി മുൻ അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ
- റെയ്ഡ് നടന്നപ്പോൾ ഉറഞ്ഞു തുള്ളിയ ബിബിസിക്ക് കുറ്റം ഏൽക്കുമ്പോൾ മൗനം; 40 കോടി ഇന്ത്യയിൽ വെട്ടിച്ചെന്നു ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഒരു വരി എഴുതാതെ വാർത്ത മുക്കി ബിബിസി; വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം; കേരളത്തിലെത്തിയും നിറം കലർത്തിയ വാർത്ത നൽകിയത് മൂന്നു മാസം മുൻപ്
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- ആനവണ്ടിയെക്കാൾ വലിയ കടബാധ്യതയിൽ മൂർഖൻപറമ്പ്! പത്ത് മാസം കൊണ്ട് 10ലക്ഷം പേർ യാത്ര ചെയ്ത ചരിത്രം പഴങ്കഥ; വിദേശ വിമാനങ്ങൾക്ക് കേന്ദ്രാനുമതി കിട്ടാത്തത് തിരിച്ചടി; ഗോ ഫസ്റ്റും നിലച്ചതോടെ പ്രതിസന്ധി മൂർച്ഛിച്ചു; ഉയർന്ന ടിക്കറ്റ് നിരക്കും കിയാലിൽ ആളെ കുറച്ചു; വേണ്ടത് അടിയന്തര ഇടപെടൽ; കെ എസ് ആർ ടി സിയുടെ ദു:സ്ഥിതിയിൽ കണ്ണൂർ വിമാനത്താവളം
- ലിൻസിയും ജസീലും താമസിച്ചത് ദിവസം 1500 രൂപയിലധികം വാടക വരുന്ന ഹോട്ടലിൽ; കടങ്ങളെല്ലാം വീട്ടിയ ശേഷം കാനഡയ്ക്ക് പറക്കാമെന്നു ലിൻസി ഉറപ്പു നൽകി; വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാൽ മതിയെന്നും പറഞ്ഞതോടെ കടംകയറി മുടിഞ്ഞു നിൽക്കുന്ന യുവാവ് എല്ലാം വിശ്വസിച്ചു; എല്ലാം പച്ചക്കള്ളം എന്നറിഞ്ഞപ്പോൾ ഇടപ്പള്ളിയിൽ അരുംകൊല
- നെറ്റ് ഓൺ ചെയ്യുന്ന സമയം മുതൽ നിയന്ത്രണം അജ്ഞാത സംഘത്തിന്; മരണ രംഗങ്ങൾ ഇന്റർനെറ്റിൽ ലൈവായി ഇട്ടതും അവസാന ടാസ്കിന്റെ ഭാഗം; ജാപ്പാനീസും ഫ്രഞ്ചും ഹിന്ദിയും ഇംഗ്ലീഷും പഠിച്ചതും ടാസ്ക്; വണ്ടന്മെട്ടിൽ പ്ലസ് ടുക്കാരന്റെ ആത്മഹത്യയ്ക്ക് പിന്നിലും ഓൺലൈൻ ഗെയിം ചതി; കൂടുതൽ വിദ്യാർത്ഥികൾ ഗെയിമിന് അടിമകൾ? പതിനേഴുകാരന് സംഭവിച്ചത്
- ലോക്സഭയിലേക്ക് ബിജെപിയുടെ സഖ്യ കക്ഷിയാകാൻ ദേവഗൗഡയും മകനും ചർച്ചകളിൽ; അമിത് ഷായുമായി നേരിട്ട് കൂടിയാലോചനകൾക്ക് കർണ്ണാടകയിലെ 'ദേശീയ നേതൃത്വം'; ബിജെപിയുമായി ജെഡിഎസ് അടുത്താൽ പ്രതിസന്ധിയിലാകുക മന്ത്രി കൃഷ്ണൻകുട്ടിയും മാത്യൂ ടി തോമസും; ശ്രേയംസ് കുമാർ ലയനത്തിനും ഇല്ല; ഇടതുപക്ഷത്തെ ഒരു ഘടകകക്ഷി ബിജെപിയിലേക്കോ?
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- യുക്രെയിനിലെ ഡാം തകർത്തത് റഷ്യയെന്നു തന്നെ സൂചന; അപകടത്തിൽ ആയിരങ്ങൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; റഷ്യയുടെ നിയന്ത്രണത്തിലുള്ള ഡാം പൊട്ടി വെള്ളം കുതിച്ചതോടെ മുങ്ങിയത് അനേകം ചെറു പട്ടണങ്ങളും ഗ്രാമങ്ങളും
- ശ്രദ്ധ സതീഷ് 16 പേപ്പറുകളിൽ 12 ലും പരാജയപ്പെട്ടിരുന്നു; പ്രാക്ടിക്കൽ ക്ലാസിനിടെ മൊബൈൽ ഉപയോഗിച്ചതിന് വാങ്ങി വച്ചത് സർവകലാശാല നിയമപ്രകാരം; ക്രിസ്ത്യൻ സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമമെന്നും അമൽ ജ്യോതി കോളേജിന് എതിരെ തൽപരകക്ഷികൾ പ്രവർത്തിക്കുന്നെന്നും കാഞ്ഞിരപ്പള്ളി രൂപത
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- പി. ആർ ലഭിക്കാൻ അഞ്ചു വർഷത്തിന് പകരം ഇനി എട്ട് വർഷം കാത്തിരിക്കണം; രണ്ട് വർഷമെങ്കിലും ജോലി ചെയ്യുകയോ സ്കൂളിൽ പഠിക്കുകയോ ചെയ്തതിന്റെ തെളിവ് ഹാജരാക്കണം; പത്ത് വർഷം ക്രിമിനൽ കേസുകൾ ഉണ്ടാകാൻ പാടില്ല; കുടിയേറ്റ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതി നിയന്ത്രണങ്ങൾക്ക് ബ്രിട്ടൻ
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- സെക്സിനെ കായിക ഇനമാക്കി സ്വീഡൻ; ചാമ്പ്യൻഷിപ്പ് നടത്താൻ ഒരുങ്ങി രാജ്യം
- ജയിൽ വാതിൽ തുറന്നിറങ്ങിയ സവാദിനെ കാത്ത് മാധ്യമപ്പട; തുരുതുരാ മിന്നുന്ന ഫ്ളാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ; കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സവാദിന് വൻസ്വീകരണം
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്