Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉത്തരേന്ത്യൻ ഹിന്ദു സമൂഹത്തിൽ മുസ്ലിം ഭീതി വളർത്താൻ സംഘപരിവാരം ഫലപ്രദമായി ഉപയോഗിക്കുന്നത് വാട്‌സ് ആപ്പ്; കേരളത്തിലെ ക്രിസ്തീയ വിഭാഗത്തിൽ മുസ്ലിം ഭീതി വളർത്താൻ ഉപയോഗിക്കുന്നതും അതേമാർഗ്ഗം; ലൗ ജിഹാദിന്റെ കൊടിയ വിഷപ്രചാരകർ ബിജെപിയുടെ ഐടി സെല്ലുകാർ; സിനഡും കെ.സി.ബി.സിയും ചോരപുരണ്ട ചരിത്ര പാഠങ്ങളെ മറക്കരുത്; ലൗ ജിഹാദിന്റെ രാഷ്ട്രീയത്തെ കുറിച്ച് ബഷീർ വള്ളിക്കുന്ന് എഴുതുന്നു

ഉത്തരേന്ത്യൻ ഹിന്ദു സമൂഹത്തിൽ മുസ്ലിം ഭീതി വളർത്താൻ സംഘപരിവാരം ഫലപ്രദമായി ഉപയോഗിക്കുന്നത് വാട്‌സ് ആപ്പ്; കേരളത്തിലെ ക്രിസ്തീയ വിഭാഗത്തിൽ മുസ്ലിം ഭീതി വളർത്താൻ ഉപയോഗിക്കുന്നതും അതേമാർഗ്ഗം; ലൗ ജിഹാദിന്റെ കൊടിയ വിഷപ്രചാരകർ ബിജെപിയുടെ ഐടി സെല്ലുകാർ; സിനഡും കെ.സി.ബി.സിയും ചോരപുരണ്ട ചരിത്ര പാഠങ്ങളെ മറക്കരുത്; ലൗ ജിഹാദിന്റെ രാഷ്ട്രീയത്തെ കുറിച്ച് ബഷീർ വള്ളിക്കുന്ന് എഴുതുന്നു

ബഷീർ വള്ളിക്കുന്ന്

കേരളത്തിന്റെ സവിശേഷമായ ഒരു ഡെമോഗ്രഫി അനുസരിച്ച് ഈ അടുത്ത കാലത്തൊന്നും ബിജെപി ക്ക് ഇവിടെ ഭരണം പിടിക്കാൻ കഴിയില്ല. അത് ഏറ്റവും നന്നായി മനസ്സിലാക്കിയിട്ടുള്ളത് ഒരു പക്ഷേ അമിത് ഷാ തന്നെയായിരിക്കും. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധവും സംഘപരിവാർ അജണ്ടകളെ തിരിച്ചറിയാനുള്ള സാമൂഹ്യ സാക്ഷരതയും ഒരു വശത്തുണ്ട്. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ജനസംഖ്യയിലെ സവിശേഷ അനുപാതം മറുവശത്തുണ്ട്. ഈ രണ്ട് ഘടകങ്ങളും കേരളം അവർക്കൊരു മരീചികയായി ത്തന്നെ നിലനിർത്തും.

അവിടെയാണ് കേരളത്തിലെ ഡെമോഗ്രാഫിക്ക് എക്ക്വേഷനെ മറികടക്കുവാനുള്ള ഏകവഴി എന്ന നിലക്ക് ക്രിസ്തീയ സമൂഹത്തിൽ നിന്ന് ഒരു വിഭാഗത്തെ അടർത്തിയെടുക്കുവാനുള്ള ശ്രമങ്ങളെ കാണേണ്ടത്. ഈ ശ്രമങ്ങൾ ബിജെപി തുടങ്ങിയിട്ട് കുറച്ച് കാലമായി. കണ്ണന്താനത്തിന് മന്ത്രിപദവി നൽകിയതും ആ സ്ട്രാറ്റജിയുടെ ഭാഗമായായിരുന്നു. പക്ഷേ അത്തരം നീക്കങ്ങളൊന്നും വിചാരിച്ച ഫലം കണ്ടില്ല. ആർക്കോ വേണ്ടി തിളക്കുന്ന ഒരു സാമ്പാർ എന്നതിനപ്പുറമുള്ള ഒരു ഇമേജിലേക്ക് കണ്ണന്താനം പോയില്ലെന്ന് മാത്രമല്ല കേരളത്തിൽ നിന്ന് ഒരു പത്ത് വോട്ടെങ്കിലും ബിജെപിക്ക് അനുകൂലമാക്കാൻ അയാൾക്ക് കഴിഞ്ഞുമില്ല. കേരള കോൺഗ്രസ്സിനെ എൻഡിഎയിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങളും പരീക്ഷിച്ചു. അതും പരാജയപ്പെട്ടു.

അങ്ങനെ പരാജയപ്പെട്ട പല പരീക്ഷങ്ങണൾക്കും ഒടുവിലാണ് ഭീതി രാഷ്ട്രീയത്തിന്റെ അവസാന അടവിന് ഇപ്പോൾ സംഘപരിവാരം ശ്രമിക്കുന്നത്. ലൗ ജിഹാദ് ആരോപണങ്ങൾ അതിലേക്കുള്ള ഒരു വഴിയാണ്. ഉത്തരേന്ത്യയിലെ ഹിന്ദു സമൂഹത്തിനിടയിൽ മുസ്ലിം ഭീതി വളർത്താൻ സംഘപരിവാരം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നത്, സോഷ്യൽ മീഡിയ ആണ്, പ്രത്യേകിച്ച് വാട്‌സ്ആപ്പ്.. കേരളത്തിലെ ക്രിസ്തീയ വിഭാഗത്തിൽ മുസ്ലിം ഭീതി വളർത്താനും അവർ ഉപയോഗിക്കുന്നത് വാട്‌സ്ആപ് തന്നെയാണ്. കൃസ്തീയ സമൂഹത്തിനിടയിൽ ലൗ ജിഹാദിന്റെ കൊടിയ വിഷപ്രാചാരണങ്ങളാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ബിജെപിയുടെ ഐടി വിഭാഗം ഇപ്പോൾ കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ടി പി സെൻകുമാറിനെപ്പോലുള്ള മതഭ്രാന്ത് മൂത്ത മാനസികരോഗികളുടെ ആവർത്തിച്ചിട്ടുള്ള വിഷപ്രചാരണങ്ങളും ഇതിന് ശക്തി പകരുന്നു. സഭകളുടെ ഉന്നത നേതൃത്വവും സിനഡ് പോലുള്ള അവരുടെ കൂട്ടായ്മകളും വരെ ഇത്തരം വ്യാജ വാർത്തകളുട വലയത്തിൽ പെട്ട് പോകുന്നു. അവരുടെ വേദികളിൽ മുഖ്യപ്രഭാഷകരായി എത്തുന്നതുകൊടിയ വിഷസർപ്പങ്ങൾ..

നാളിതു വരെ ഇന്ത്യയിലെ ഒരന്വേഷ ഏജൻസിയും സ്ഥിരീകരിച്ചിട്ടില്ലാത്ത ഒന്നാണ് ലൗ ജിഹാദ് ആരോപണങ്ങൾ.. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കേരള പൊലീസും എന്തിനധികം എൻ ഐ എ വരെ അന്വേഷിച്ചു. യു പി യടക്കം നിരവധി സംസ്ഥാനങ്ങളിൽ സമാനമായ ലൗ ജിഹാദ് ആരോപണങ്ങൾ ഉയർന്നു വരികയും അവിടങ്ങളിലൊക്കെ അന്വേഷണം നടക്കുകയും ചെയ്തു. മോദിയുടെയും ഷായുടെയും ഭരണത്തിൽ എൻ ഐ എ അന്വേഷിച്ചിട്ട് പോലും പ്രേമ വിവാഹങ്ങൾക്കപ്പുറമുള്ള ഒന്നുമില്ല എന്നാണ് കണ്ടെത്തേണ്ടി വന്നത്. എന്നിട്ടും ഏതോ ഒരു പത്രപ്രവർത്തകന്റെ ഭ്രമാത്മക ഭാവനയുടെ ഫലമായി രൂപം കൊണ്ട ഒരു സ്റ്റോറി ഇപ്പോഴും ഇത്ര വലിയ ഓളങ്ങൾ സൃഷ്ടിക്കുന്നത് കാണുമ്പോൾ അത്ഭുതമുണ്ട്.

ഈ വിവാദങ്ങൾക്കിടയിലും ആശ്വാസകരമായി തോന്നുന്നത് ക്രിസ്തീയ സമൂഹത്തിലെ പ്രബുദ്ധരായ ഒരു വലിയ വിഭാഗവും സഭകൾക്കുള്ളിലെ തന്നെ മനുഷ്യസ്‌നേഹികളും സംഘപരിവാര തന്ത്രങ്ങളെ തിരിച്ചറിയുന്നു എന്നതാണ്. പൗരത്വ ബിൽ പോലെ വംശീയ ഉന്മൂലനത്തിനുള്ള ശ്രമങ്ങളുമായി സംഘപരിവാരം മുന്നോട്ട് പോകുമ്പോൾ എരിതീയിലേക്ക് എണ്ണ പകരുന്ന സിനഡിന്റെ ശ്രമങ്ങളെ ആദ്യം തിരിച്ചറിയുന്നതും പ്രതിരോധിക്കുന്നതും അവർ തന്നെയാണ്.

ഫാസിസ്റ്റുകൾ യഹൂദന്മാരെയും കമ്യൂണിസ്റ്റുകളെയും തേടി വന്നപ്പോൾ ശബ്ദിക്കാതിരുന്ന മനുഷ്യരെ അതേ ഫാസിസ്റ്റുകൾ തേടി വന്നപ്പോൾ ആർത്ത് കരഞ്ഞ പാഠങ്ങൾ ചരിത്രത്തിലുണ്ട്. അവർക്ക് വേണ്ടി ശബ്ദിക്കാൻ അപ്പോൾ ആരും ബാക്കിയുണ്ടായിരുന്നില്ല. സിനഡും കെ സി ബി സിയുമൊന്നും ചോര പുരണ്ട ആ ചരിത്ര പാഠങ്ങളെ മറക്കരുത് എന്ന് മാത്രമേ പറയാനുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP