Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202115Friday

ലാളിത്യത്തിന്റെ പ്രതീകമായ മണിക് സർക്കാറിനെ രണ്ടര വർഷത്തെ കുപ്രചരണം കൊണ്ടും കേന്ദ്രാധികാരം കൊണ്ടും തോൽപ്പിക്കാമെങ്കിൽ അടിമുടി അഹങ്കാരം കൊണ്ട് നിറച്ച.. ഇഷ്ടിക കക്ഷത്തു വെച്ചു നടക്കുന്ന കേരളത്തിലെ സിപിഎം നേതാക്കളെ തോൽപ്പിക്കാൻ ആർഎസ്എസിന് എളുപ്പം സാധിക്കും; ത്രിപുര തോൽവിയുടെ പശ്ചാത്തലത്തിൽ വിഎസിന്റെ മുൻ പിഎ സുരേഷ് എഴുതുന്നു

ലാളിത്യത്തിന്റെ പ്രതീകമായ മണിക് സർക്കാറിനെ രണ്ടര വർഷത്തെ കുപ്രചരണം കൊണ്ടും കേന്ദ്രാധികാരം കൊണ്ടും തോൽപ്പിക്കാമെങ്കിൽ അടിമുടി അഹങ്കാരം കൊണ്ട് നിറച്ച.. ഇഷ്ടിക കക്ഷത്തു വെച്ചു നടക്കുന്ന കേരളത്തിലെ സിപിഎം നേതാക്കളെ തോൽപ്പിക്കാൻ ആർഎസ്എസിന് എളുപ്പം സാധിക്കും; ത്രിപുര തോൽവിയുടെ പശ്ചാത്തലത്തിൽ വിഎസിന്റെ മുൻ പിഎ സുരേഷ് എഴുതുന്നു

എ സുരേഷ്

ത്രിപുര തിരഞ്ഞെടുപ്പിൽ ഇടതു പക്ഷം പരാജയപ്പെട്ടതിന്റെ വിലയിരുത്തൽ ത്രിപുര പാർട്ടി നടത്തിക്കോളും...കുറെ സുഹൃത്താക്കളുടെയും സഖാക്കളുടെയും വിലയിരുത്തൽ പോസ്‌റ് കണ്ടു മടുത്താണ് ഇത് എഴുതി പോയത്......മണിക്ക് സർക്കാരിനെ വ്യക്തി പരമായി അധിക്ഷേപിക്കുന്ന ചില പ്രചാരങ്ങൾ സംഘ പരിവാർ നടത്തുന്നത് ക്രൂരവും നീചമാണ്.. ഒരു പാട് തവണ അദ്ദേഹത്തെ കാണാനും സംസാരിക്കാനും അവസരം ഉണ്ടായിട്ടുണ്ട്. കേന്ദ്ര കമ്മറ്റിയിൽ നടന്ന പല സുപ്രധാന വിഷയങ്ങളിലും വി എസ് എടുക്കുന്ന നിലപാടിനും ആശയത്തിനും ഒപ്പം ആയിരുന്നു സഖാവ് മണിക്ക് സർക്കാർ...

അതുകൊണ്ടു തന്നെ വിഎസിനൊപ്പവും അല്ലാതെയും അദ്ദേഹത്തെ കാണാനും സംസാരിക്കാനും അവസരം ഉണ്ടായിട്ടുണ്ട്.... ഇത്രെയും ലളിത ജീവിതവും കമ്മ്യൂണിസ്റ്റ് സ്വഭാവവും കാത്തു സൂക്ഷിക്കുന്ന ഒരു കമ്മ്യൂണിസ്റ്റിനെ കണ്ടിട്ടില്ല എന്നത് വാസ്തവം... ബുദ്ധദേബ് എന്ന ബംഗാൾ മുഖ്യമന്ത്രിയെയും സ. മണിക്ക് സർക്കാരിനെയും താരതമ്യപ്പെടുത്തുക ആണെങ്കിൽ നൂറിൽ നൂറു മാർക്ക് സ. മണിക്ക് സർക്കാരിന് തന്നെ...
അദ്ദേഹം തന്റെ ജീവിതം തന്നെ സമരമാക്കിയ ഒരു സഖാവാണ് എന്നത് നിസ്തർക്കം..

ഇത്രയും ലാളിത്യമുള്ള കമ്മ്യൂണിസ്റ്റിനെ വെറും രണ്ടര വർഷത്തെ കുപ്രചരണം കൊണ്ടും കേന്ദ്രഅധികാരം കൊണ്ടും വോട്ടിങ് മെഷീൻ കൊണ്ടും തോൽപ്പിക്കാമെങ്കിൽ... അടി മുതൽ മുടി വരെ അഹങ്കാരം കൊണ്ട് നിറച്ച..... ഇഷ്ടിക കക്ഷത്തു വെച്ചു നടക്കുന്ന കേരളത്തിലെ ബ്രാഞ്ച് സെക്രട്ടറി മുതൽ മുകളിലോട്ടുള്ളവരെ തോൽപ്പിക്കാൻ ത്രിപുരയിൽ ആർഎസ്എസ്സ് എടുത്ത സ്ട്രെയിനിന്റെ പകുതി പോലും ഒരു പക്ഷെ ഇവിടെ വേണ്ടിവരില്ല..... (കമ്മ്യൂണിസ്റ്റ് ആയി ഇപ്പോഴും ജീവിക്കുന്ന കേരളത്തിലെ ചില ബ്രാഞ്ച്.. എൽ സി.. ഏരിയ സെക്രട്ടറി മാരെയും അംഗങ്ങളെയും മറന്നല്ല ഞാൻ ഇത് പറഞ്ഞത്.. )

തോൽവി കൊണ്ട് പാഠം പഠിക്കാതെ സന്ദേശം സിനിമയിലെ ശങ്കരാടിയുടെ വിശദീകരണം കൊണ്ട് ഇരുന്നാൽ ത്രിപുരയെക്കാൾ ഭീകര മായിരിക്കും കേരളത്തിന്റെ അവസ്ഥ.. എന്ന് സൂചിപ്പിക്കാനാണ് ഇത്രെയും കുറിച്ചത് പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞിരുന്നിട്ട് യഥാർത്ഥ പുലി വരുമ്പോൾ രക്ഷിക്കാൻ അവശേഷിക്കുന്ന ജനം ഉണ്ടാവാത്ത അവസ്ഥ... അതായത് എം എൻ വിജയൻ മാഷ് വർഷങ്ങൾക്കു മുൻപ് പറഞ്ഞ വാക്കുകൾ കടമെടുത്താൽ.... ഇങ്ങനെ പോയാൽ പാർട്ടിയുണ്ടാകും കൂടെ ജനങ്ങൾ ഉണ്ടാവില്ല......

കൊൽക്കത്തയിലെ ആളും ആരവവും മന്ത്രി വാഹനങ്ങളും ഒഴിഞ്ഞ ആലിമുദ്ധീൻ സ്ട്രീറ്റിലെ സ. മുസാഫർ അഹമ്മദ് ഭവൻ പോലെയും............ ഇപ്പോൾ ത്രിപുര അഗർത്തലയിലെ സംസഥാന കമ്മിറ്റി ഓഫിസ്സായ സ. ദശരഥ് ദേബ് ഭവന്റെ ഇപ്പോഴത്തെ അവസ്ഥ പോലെയും തിരുവനന്തപുരം പാളയത്തെ എ കെ ജി സെന്ററിനും സംഭവിക്കാതിരിക്കാൻ നിതാന്ത ജാഗ്രത ഉണ്ടായേ മതിയാകൂ...താഴെയുള്ള പാർട്ടി ഘടകത്തെ ശക്തി പ്പെടുത്തിയില്ലെങ്കിൽ ഇതൊക്കെ നടക്കാൻ വലിയ താമസം വേണ്ട എന്നത് സഖാക്കൾ ഒരു സ്വയം വിമർശനം നടത്തുമ്പോൾ ചർച്ച ചെയ്യേണ്ട വിഷയം ആണ്..

ഫാസിസം കണ്മുന്നിൽ ഒരു രാജവെമ്പാലയെപ്പോലെ യാഥാർഥ്യം ആയിക്കഴിഞ്ഞു...... അതിനെ തോൽപ്പിക്കാൻ അതിനെക്കാൾ വിഷം കുറവുള്ള സർവ്വ ചരാചരങ്ങളെയും കൂട്ട് പിടിച്ചേ മതിയാകൂ അതാണ് ഇന്ധ്യൻ യാഥാർഥ്യം......

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP