Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരും പ്രസംഗിക്കേണ്ട എന്ന് തീരുമാനിച്ച പരിപാടിയിൽ ഒരാൾക്ക് മാത്രം പ്രസംഗിക്കാൻ അവസരം നൽകിയതാണ് പാളിയത്; വേദിയുടെ പ്രത്യേകത മനസ്സിലാക്കി പ്രതികരിക്കുന്നതിൽ ആയിഷ റെന്നയും പരാജയപ്പെട്ടു; റെന്നയോട് തിരുത്താൻ ആവശ്യപ്പെട്ടതിന്റെ പേരിൽ സിപിഎം ഫാസിസമായി ചിത്രീകരിക്കുന്നതിലും തെറ്റുണ്ട്; കൊണ്ടോട്ടിയിൽ സംഭവിച്ചത്: ഫൈസൽ കൊണ്ടോട്ടി എഴുതുന്നു

ആരും പ്രസംഗിക്കേണ്ട എന്ന് തീരുമാനിച്ച പരിപാടിയിൽ ഒരാൾക്ക് മാത്രം പ്രസംഗിക്കാൻ അവസരം നൽകിയതാണ് പാളിയത്; വേദിയുടെ പ്രത്യേകത മനസ്സിലാക്കി പ്രതികരിക്കുന്നതിൽ ആയിഷ റെന്നയും പരാജയപ്പെട്ടു; റെന്നയോട് തിരുത്താൻ ആവശ്യപ്പെട്ടതിന്റെ പേരിൽ സിപിഎം ഫാസിസമായി ചിത്രീകരിക്കുന്നതിലും തെറ്റുണ്ട്; കൊണ്ടോട്ടിയിൽ സംഭവിച്ചത്: ഫൈസൽ കൊണ്ടോട്ടി എഴുതുന്നു

ഫൈസൽ കൊണ്ടോട്ടി

കൊണ്ടോട്ടിയിൽ ഇന്നലെ സംഭവിച്ചത് : സമര സമിതിയിലെ അടക്കം, വിവിധ ആളുകളോട് സംസാരിച്ച ശേഷം തയ്യാറാക്കിയത്..

ഭരണഘടനാ മൂല്യങ്ങൾ തകർക്കുന്നതിനെതിരെ ജനകീയ പ്രതിഷേധമെന്ന നിലയിലാണ് പൗരാവലിയുടെ വന്റാലി കൊണ്ടോട്ടിയിൽ സംഘടിപ്പിക്കപ്പെട്ടത്. സംഘപരിവാറിതര രാഷ്ട്രീയ കക്ഷികളുടെ അത്യപൂർവ്വമായ ഒരുമ സംഭവിച്ച പ്രതിഷേധ റാലിയിൽ, സുഗമമായ നടത്തിപ്പിന് വേണ്ടി മറ്റു ഭാരവാഹിത്വങ്ങൾ ഒന്നുമല്ലാതെ ഒരു കൺവീനർ സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ .

ആരും പ്രസംഗിക്കേണ്ട എന്നും ഇന്ത്യയുടെ പതാക മാത്രം മതിയെന്നും തീരുമാനിക്കപ്പെട്ടു. മുദ്രാവാക്യങ്ങൾ അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടിരുന്നു എന്നതിൽ നിന്ന് തന്നെ സംഘാടകരുടെ മുന്നൊരുക്കം മനസ്സിലാക്കാം. ആരെയും ഹൈലൈറ്റ് ചെയ്യേണ്ടെന്ന് തീരുമാനിക്കപ്പെട്ട റാലിയിൽ ആയിഷ റെന്ന പങ്കെടുക്കുന്നുവെന്ന് അറിയിച്ചപ്പോ , മറ്റു ഏതൊരു വ്യക്തിയെയും പോലെ റെന്നക്ക് പങ്കെടുക്കാമെന്ന് സംഘാടക സമിതി അറിയിക്കുകയായിരുന്നു. ഇന്ത്യൻ പതാകയല്ലാതെ മറ്റൊന്നും ഹൈലൈറ്റ് ചെയ്യപ്പെടാത്ത റാലിയിൽ, റെന്നക്ക് പ്രത്യേക പരിഗണ ഉണ്ടാകില്ലെന്നും സംസാരിക്കാൻ അവസരം ഉണ്ടാകില്ലെന്നും ആദ്യമേ അറിയിച്ചിരുന്നു.

വർദ്ധിച്ച ജനപങ്കാളിത്തത്തോടെ പരിപാടി നടക്കുകയും ശേഷം കൺവീനർ റാലി പിരിച്ചു വിട്ടതായി മൈക്കിലൂടെ അന്നൗൻസ് ചെയ്യുകയും പ്രോഗ്രാം ഔദ്യോഗികമായി അവസാനിക്കുകയും ചെയ്തു. ആ സമയത്ത് ബഹു. കൊണ്ടോട്ടി എം എൽ എ ജനപ്രതിനിധിയെന്ന നിലയിൽ ഒരു അറിയിപ്പ് നൽകാൻ അവസരം ഉണ്ടാകുമോ എന്ന് ചോദിക്കുകയും, കേന്ദ്ര സർക്കാരിനെതിരെ, എയർപോർട്ട് പിക്കറ്റിങ്ങ് അടുത്തൊരു ദിവസം ഉണ്ടാകുമെന്ന് മാത്രം അന്നൗൻസ് ചെയ്യുകയും ചെയ്തു. അന്നേരം ആരൊക്കെയോ ചേർന്ന് ആയിഷ റെന്നക്കും രണ്ടു വാക്ക് പറയാനുണ്ടെന്ന് പറഞ്ഞു മൈക്ക് റെന്നക്ക് കൊടുപ്പിച്ചു.

എന്നാൽ സംഘാടകരുടെ പ്രതീക്ഷക്ക് തീർത്തും വിരുദ്ധമായി, മുസ്ലിം ബഹുജൻ പൊളിറ്റിക്‌സിന്റെ എമെർജിങും ഹർത്താൽ ദിന അറസ്റ്റ് വിഷയത്തിൽ പിണറായി സർക്കാരിനെതിരെ ബിജെപി എന്നെല്ലാം സമീകരിക്കുന്ന തരത്തിൽ പ്രസംഗിക്കുകയും ചെയ്തു. ആരും സംസാരിക്കേണ്ട എന്ന് തീരുമാനിക്കപ്പെട്ട, കേന്ദ്ര സർക്കാരിനെതിരായ ബഹുകക്ഷി പ്രക്ഷോഭത്തിൽ, അങ്ങനെയൊരു പ്രസംഗം വന്നതിൽ സിപിഎംകാർ പ്രതിഷേധിക്കുകയും മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും, കൺവീനർ ശാദി മുസ്തഫ ആയിഷ റെന്നയോട് ഈ വേദിയിൽ ഇങ്ങനെ പ്രസംഗിച്ചത് ശരിയായില്ലെന്നും അദ്ദേഹത്തിന് കൂടി പേരുദോഷം വന്ന സ്ഥിതിക്ക് അത് തിരുത്തണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു ..

എന്നാൽ അത് അംഗീകരിക്കാൻ റെന്ന കൂട്ടാക്കിയില്ല. തുടർന്ന് മാതാപിതാക്കൾ റെന്നയോട് ക്ഷമ പറയാൻ ആവശ്യപ്പെട്ടുവെങ്കിലും റെന്ന ആ പ്രസ്താവനയിൽ ഉറച്ചു നിൽക്കുകയായിരുന്നു. കൊണ്ടോട്ടിയിലെ ജമാഅത്ത് ഇസ്ലാമിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും റാലിയുടെ ഉദ്ദേശ്യവും ഐക്യവും തകരാതിരിക്കാൻ പ്രസ്താവന തിരുത്താൻ ആവശ്യപ്പെട്ടുവെങ്കിലും റെന്ന വഴങ്ങിയില്ല. ഒരുപാട് സമയത്തിന് ശേഷം, ഭാരവാഹികളിൽ ചിലർ ഈ റാലിയുടെ പ്രത്യേകത പറഞ്ഞു കൊടുത്തു റെന്നയോട് ഇത് ഈ വേദിയിൽ പറയേണ്ടിയിരുന്നില്ല എന്നെങ്കിലും പറയാൻ ആവശ്യപ്പെട്ടപ്പോൾ, റെന്ന തയ്യാറാകുകയും, റെന്ന മാപ്പു പറയാൻ വരുന്നു എന്ന് സംഘാടകർ സിപിഎം കാരെയും ജനങ്ങളെയും അറിയിക്കുകയും ചെയ്തു. അങ്ങനെ മാപ്പു പറഞ്ഞെന്നും ഇല്ലെന്നും വ്യാഖ്യാനിക്കാവുന്ന തരത്തിൽ പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു.

ആരും പ്രസംഗിക്കേണ്ട എന്ന് തീരുമാനിക്കപ്പെട്ട പരിപാടിയിൽ ഒരാൾക്ക് മാത്രം പ്രസംഗിക്കാൻ അവസരം നൽകിയ സംഘാടനത്തിൽ വന്ന പാളിച്ചയാണ് സംസ്ഥാന വ്യാപകമായ ചർച്ചയ്ക്ക് കാരണമായത്. ഡൽഹിയിൽ സമരത്തിന് പങ്കെടുത്ത ആളല്ലേ എന്ന നിലയിലാകും മുൻതീരുമാനത്തിന് വിരുദ്ധമായി റെന്നയ്ക്ക് അവസരം നൽകിയത്. വ്യക്തമായ രാഷ്ട്രീയ ആദർശമുണ്ടാകുന്നതിൽ തെറ്റില്ലെങ്കിലും, വേദിയുടെ പ്രത്യേകത മനസ്സിലാക്കി പ്രതികരിക്കുന്നതിൽ റെന്നയും പരാജയപ്പെട്ടു. ഒരു കോളേജ് പെൺകുട്ടിയുടെ ഔചിത്യക്കുറവായി ക്ഷമിച്ചു കൊടുക്കാമായിരുന്നുവെങ്കിലും , സിപിഎം കാർ മാത്രമല്ല അവരോടൊപ്പം, സംഘാടക സമിതി ഒന്നടങ്കം റെന്നയോട് തിരുത്താൻ ആവശ്യപ്പെട്ടു എന്നതുകൊണ്ട് തന്നെ ഇത് സിപിഎം ഫാസിസമായി ചിത്രീകരിക്കുന്നതിലും തെറ്റുണ്ട്..

എന്തായാലും ഈ ഒരു സംഭവം കൊണ്ടോട്ടിയുടെയോ കേരളത്തിന്റെ തന്നെയോ ഭരണഘടന സംരക്ഷണ പോരാട്ട ഐക്യത്തിന് തടസ്സമാകരുത്. സംഘുപരിവാറിനാൽ ഇന്ത്യയെന്ന മതേതര ജനാധിപത്യ ആശയം തന്നെ ഇല്ലാതായിട്ട്, പിന്നീട് പരിതപിച്ചിട്ട് കാര്യമുണ്ടാകില്ലല്ലോ...

-എന്ന് ഒരു കൊണ്ടോട്ടിക്കാരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP