Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളസിനിമകൾ പിആർ കളികൾക്കായി ഉപയോഗിക്കുമ്പോൾ ചിലതൊക്കെ നമ്മൾ കാണാതെ പോകരുത് ! കേരളത്തിലെ ചില ദുഷ്ടമനസ്സുകളേയും തിന്മകളെയും തുറന്നുകാട്ടുവാൻ വിക്രമാദിത്യൻ എഴുതുന്നു

മലയാളസിനിമകൾ പിആർ കളികൾക്കായി ഉപയോഗിക്കുമ്പോൾ ചിലതൊക്കെ നമ്മൾ കാണാതെ പോകരുത് ! കേരളത്തിലെ ചില ദുഷ്ടമനസ്സുകളേയും തിന്മകളെയും തുറന്നുകാട്ടുവാൻ വിക്രമാദിത്യൻ എഴുതുന്നു

വിക്രമാദിത്യൻ

അഴീക്കോടൻ രാഘവനെ ആരാണ് പിന്നിൽ നിന്നും കുത്തിയത് ? ജനപ്രിയ നായകൻ ദിലീപ് രാമലീല എന്ന സിനിമ ചെയുമ്പോൾ സച്ചിയുടെ കഥക്ക് ഇത്രയും പ്രത്യാഘാതം ഉണ്ടാകുമെന്ന് സപ്നത്തിൽ പോലും കരുതിയതല്ല . ഐവി ശശി - ടി ദാമോദരൻ , ഷാജി കൈലാസ് - രഞ്ജി പണിക്കർ ടീമുകൾ ആയിരുന്നു കേരളത്തിലെ രാഷ്ട്രീയ വിമർശന സിനിമകൾക്ക് ധൈര്യം പകർന്നവർ. പക്ഷെ പത്രത്തിൽ തൊട്ടപ്പോൾ രഞ്ജിപണിക്കർ പണി നിർത്തി. അദ്ദേഹത്തെ വെറുക്കപ്പെട്ടവൻ കൂടെക്കൂട്ടി മംഗളത്തെ കൈക്കലാക്കിക്കൊണ്ട് വാർത്ത എന്നൊരു പത്രമൊക്കെ തുടങ്ങി. പിന്നെയല്ലാം കോംപ്രമൈസുകൾ ആയിരുന്നു. കേരളത്തിന് രാഷ്ട്രീയ സിനിമകൾ എന്നെന്നേക്കുമായി വംശനാശം സംഭവിച്ചുകൊണ്ടേയിരുന്നു. സ്തുതി പാഠക രാഷ്ട്രീയസിനിമകൾ സഖാവ് എന്ന പേരിലൊക്കെ പഴയ എസ്എഫ്ഐക്കാരും കൊച്ചിയിലെ കൊക്കെയിൻ സിനിമാക്കാരും ഇറക്കി തുടങ്ങി. അതിന്നിടയിൽ '' ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് '' എന്നപേരിൽ തന്തക്ക് പിറന്ന ഒരു സിനിമ വന്നെങ്കിലും ഒരു ഷോ ആണ് ആ സിനിമ കേരളത്തിലെ തിയറ്ററുകളിൽ കളിച്ചത്. മലപ്പുറത്തെ തിയറ്ററുകളിൽ വരെ ഡിവൈഎഫ്ഐ ഗുണ്ടകൾ സിനിമയെ ആട്ടിപ്പായിച്ചു. ആരെങ്കിലും ആ സിനിമ കണ്ടിട്ടില്ലെങ്കിൽ ഒരിക്കൽ എങ്കിലും കാണണം .

അതുപോലെ 1000 എപ്പിസോഡുകൾ ആഘോഷിച്ച സിനിമാല പോലുള്ള കോമഡിക്കാർ ഇന്നിപ്പോൾ കോഴിക്കച്ചവടവും മീൻ കച്ചവടവുമൊക്കെ ആയി ജീവിതം തള്ളിനീക്കുന്നത് എന്തുകൊണ്ടാണ് ? കരുണാകരനെയും കുടുംബത്തെയും ആന്റണിയെയും അച്യുതാനന്ദനെയും ഉമ്മൻ ചാണ്ടിയെയും കളിയാക്കിയിരുന്ന അവർക്ക് പിണറായി വിജയനെ അവതരിപ്പിക്കുവാൻ എന്തുകൊണ്ട് സാധിക്കുന്നില്ല ? കാരണം ഈ ഭരണം തുടങ്ങിയപ്പോൾ തന്നെ തനിക്കെതിരെ ശബ്ദിക്കുവാൻ സാധ്യതയുള്ള എല്ലാവർക്കും നേരിട്ടല്ലാതെ ഭീഷണികൾ കിട്ടിയിരുന്നു . അല്ലാത്തവരെ കൈപ്പിടിയിൽ ആക്കുകയും ചെയ്തു . വീണയും നികേഷുമൊക്കെ അങ്ങനെ ആ കുഴിയിൽ ചാടിയവരാണ്. ഇന്നിപ്പോൾ ശ്രീകണ്ഠൻ നായരെയും മറ്റൊരു ഭീഷണിയിൽ വരുതിയിൽ വരുത്തിച്ചു . വേണുവിനെ വളരെയധികം ഭീഷണിപ്പെടുത്താൻ നോക്കിയെങ്കിലും നടക്കാതെ വന്നപ്പോൾ അച്ഛനെയും മകനെയും വിലയിട്ടു വാങ്ങി വേണുവിനെ സമ്മർദ്ദത്തിലാക്കി . ഒരൊറ്റ കോമഡി ഷോയിലും പിണറായിയെ വിമർശിക്കുവാൻ അവസരം കൊടുക്കാതെ വിജയിച്ചു മുന്നോട്ട് പോകുന്നതിനിടയിലാണ് രാമലീല എന്ന സിനിമയെക്കുറിച്ച് കൊച്ചിയിലെ ഇടതുപക്ഷ സിനിമാലോബി പിണറായിക്ക് വേണ്ടി ചാരപ്പണി നടത്തിയത് .

ആലുവയിൽ നടന്ന ഒരു ഗുണ്ടാ അക്രമണവിഷയത്തിൽ ദിലീപിനെ പൂട്ടാൻ തയ്യാറെടുക്കുമ്പോഴാണ് ഭാവന വിഷയം വീണുകിട്ടിയത് . ആ വിഷയം കത്തിച്ചുനിർത്തുവാൻ ഒടിയൻ മേനോനും ഒരു ചാർട്ടേർഡ് അക്കൗണ്ടന്റും കളിച്ചപ്പോൾ മഞ്ജുവാര്യരോട് വല്ലാത്തൊരു മറ്റേ ഹരം ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ കേസിനെ അതിലേക്ക് വലിച്ചിഴക്കുകയായിരുന്നു . അമ്മയുടെ കണക്കുകൾ കൈകാര്യം ചെയ്തിരുന്നത് ദിലിപ് ആയിരുന്നു . അമ്മയുടെ കണക്കുകൾ കൈകാര്യം ചെയുവാൻ കിട്ടുകയാണെങ്കിൽ കുറെ കള്ളക്കണക്കുകൾ വെളുപ്പിക്കാനാകും എന്നതായിരുന്നു ചാർട്ടേഡ് അക്കൗണ്ടന്റിന്റെ നിഗൂഢ ഉദ്ദേശം . അതേ സമയത്താണ് വിഷ്ണു പ്രണോയ് , ലക്ഷ്മി നായർ വിഷയങ്ങളിൽ പിണറായിയുടെ ഇരട്ടച്ചങ്കിനെ നിയമസഭയിൽ പ്രതിപക്ഷത്തെ ചെറുപ്പക്കാർ ഇട്ടു ചവുട്ടി കൂട്ടിയിരുന്നത് . കൂടാതെ സ്വന്തം വീട്ടിൽ മരുമകനെ തല്ലിയതും മരുമകൻ തിരിച്ചു തള്ളിയതുമൊക്കെ നടന്നുകൊണ്ടിരുന്നത് . എല്ലാം ഇല്ലാതാക്കുവാൻ ദിലീപിനെ അറസ്റ്റ്
ചെയ്‌തത്‌ കൊണ്ട് ഇല്ലാതാക്കി .

സച്ചി വലത് കമ്മ്യുണിസ്റ്റ് അനുഭാവിയായിരുന്ന ഒരു കൊടുങ്ങല്ലൂർ കാരൻ ആയിരുന്നു. കേരളത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ സംഭവിച്ചാലും അരങ്ങേറുന്ന മാവോയിസ്റ്റ് കൊലപാതകങ്ങളെ കുറിച്ച് അദ്ദേഹത്തിന് എന്നും വേവലാതി ആയിരുന്നു. പിന്നെ ഉന്നത ബന്ധങ്ങൾ ഉള്ളവരുടെ അഹങ്കാരങ്ങളെയും കുറിച്ച് സച്ചി ചർച്ചകളിൽ പറയുമായിരുന്നു . അങ്ങനെയാണ് അയ്യപ്പനും കോശിയും ഉടലെടുക്കുന്നത്. ഡ്രൈവിങ് ലൈസൻസ് എന്ന സിനിമക്കായി മമ്മുട്ടിയെ സമീപിച്ചെങ്കിലും എന്തൊക്കെയോ ഭയന്നുകൊണ്ട് മമ്മുട്ടി സിനിമയെ ഒഴിവാക്കി. ഉണ്ടപോലത്തെ അലമ്പ് സിനിമകളിൽ അഭിനയിച്ച മമ്മുട്ടി എന്തുകൊണ്ടാണ് സച്ചിയുടെ സിനിമയെ ഒഴിവാക്കിയത്. രാമലീല ആയിരുന്നോ കാരണം ?
അയ്യപ്പനും കോശിയിലും മാവോയിസ്റ്റുകളെ വെളുപ്പിക്കുവാൻ സച്ചിക്ക് കഴിഞ്ഞു എന്നതിന്റെ തെളിവാണ് ആ സിനിമയുടെ ഉജ്ജ്വല വിജയം. കുറ്റം പറയുവാൻ ഒരു പഴുതും കൊടുക്കാതെ ഉണ്ടാക്കിയ സിനിമയാണ് അയ്യപ്പനും കോശിയു .

പിണറായിയെ പിആർ കമ്പനികളെ കൊണ്ട് വെളുപ്പിച്ചു വെളുപ്പിച്ച് പോരാതെ വന്നപ്പോൾ ''വൺ '' എന്നൊരു സിനിമ ഷൂട്ടിങ് കഴിഞ്ഞപ്പോൾ കോവിഡ് വന്നതിനാൽ റിലീസ് ചെയാതെ മാറ്റിവെച്ച . ആ സിനിമ കണ്ടാൽ ഉമ്മൻ ചാണ്ടിയുടെ ഭാര്യ വരെ പിണറായിക്ക് വോട്ട് ചെയുന്ന രീതിയിലാണ് ബോബി സഞ്ജയ് മമ്മുട്ടി കൂട്ടുകെട്ട് തിരക്കഥ രചിച്ചിരിക്കുന്നത്. അച്യുതാന്ദന്റെ ഭരണസമയത്ത് പിണറായിയെ വെളുപ്പിച്ച സിനിമയായിരുന്നു രൗദ്രം. 'വൺ ' എന്ന സിനിമക്ക് മമ്മുട്ടി ശമ്പളം വാങ്ങിയിട്ടില്ലത്രേ. ഉദ്ദിഷ്ടകാര്യങ്ങളുടെ സാധ്യത്തിന്ഉ പകാരസ്മരണയായിരിക്കാം. എന്തായാലും ആ സിനിമയെ വെല്ലുന്ന ഒരു സിനിമ സച്ചിയുടെ പേനത്തുമ്പിൽ ഒരുങ്ങുകയായിരുന്നു .ലൂസിഫറിനെ വെല്ലുന്ന രീതിയിൽ ആയിരുന്നു സിനിമയുടെ കഥ തന്തു . കേരളത്തിലെ റിട്ടയേർഡ് വനിതാ കമ്മീഷൻ അംഗം മുഖ്യ വില്ലത്തി കഥാപാത്രമാക്കിയാണ് കഥ തയാറായിരുന്നത് .

കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രളയത്തിന്റെ പേരിൽ വരുന്ന ഭക്ഷണക്കിറ്റുകളിൽ സ്വർണം കടത്തുന്നു എന്നതാണ് സിനിമയുടെ കഥ . ചിന്തിക്കുവാൻ ആകാത്ത ആളുകളൊക്കെ ഇതിൽ വില്ലന്മാരായി വരുമ്പോൾ ഭരണത്തെ തന്നെ പിടിച്ചുകുലുക്കുമായിരുന്നു.  തിരക്കഥ സംഭാഷണം രചനക്ക് ഇരിക്കുന്നതിന് മുന്നോടിയായി തണ്ടല് വേദന മാറ്റുവാൻ ആഗ്രഹം വന്നപ്പോൾ അവിചാരിതമായി പരിചയപ്പെട്ട
ഒരാൾ മുഖേനയാണ് വടക്കാഞ്ചേരി എന്ന സ്ഥലത്തെ വലുതല്ലാത്ത ഒരാശുപത്രിയെ ഓപ്പറേഷനായി തിരഞ്ഞെടുത്തത് . സച്ചിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ കൂട്ടുകാരായ ഡോക്ടർമാരൊക്കെ ഓപ്പറേഷൻ ചെയ്യരുത് എന്ന് ഉപദേശിച്ചിട്ടും വടക്കാഞ്ചേരിയിലേക്ക് പോകുകയായിരുന്നു .അഞ്ചുമണിക്ക് സർജറി കഴിഞ്ഞതിന് ശേഷം നഴ്സുമാരോടൊക്കെ തമാശകൾ പറഞ്ഞു രാത്രി പത്തുമണിയായപ്പോൾ ഹാർട്ട് അറ്റാക്ക് വരികയും ഓക്സിജൻ സപ്പോർട്ട് ഇല്ലാത്ത ആംബുലൻസിൽ വടക്കാഞ്ചേരിയിൽ നിന്നും നാൽപ്പത്തിയഞ്ച് മിനിറ്റ് സഞ്ചരിച്ച് തൃശൂരിലെ ജൂബിലി മിഷനിൽ എത്തിയപ്പോളേക്കും തലച്ചോറിന്റെ പ്രവർത്തനം നിലച്ചിരുന്നു . ഇവിടെയാണ് സംശയങ്ങൾ മുളക്കുന്നത് ? എന്തുകൊണ്ട് ഇങ്ങനെ
സംഭവിച്ചു ?

കൊച്ചിയിലെ ആഷിഖ് അബു ഈയിടെ പ്രഖ്യാപിച്ച വാരിയം കുന്നൻ എന്ന സിനിമയുടെ ഉദ്ദേശം എന്തായിരുന്നു ? കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ന്യുനപക്ഷ വോട്ടുകൾ തിരിച്ചുപിടിക്കുവാൻ വേണ്ടിയാണോ ഇതുവരെയില്ലാത്ത ഒരു വാരിയംകുന്നൻ പ്രവേശം .
തലശ്ശേരിയിൽ പാർട്ടിയെ വളർത്തുവാൻ സിപിഎം പ്ലാൻചെയ്തുണ്ടാക്കിയ വർഗീയ കലാപം സെക്കന്റ് വേർഷൻ ആയിരുന്നോ ആ സിനിമ .

ന്യുനപക്ഷങ്ങളുടെ കണ്ണിലുണ്ണിയാകുവാൻ ഉണ്ടാക്കുന്ന കലാപങ്ങൾ വരെ ഇനിയുള്ള കേരളം സൂക്ഷിക്കണം . പൂന്തുറയിൽ എന്താണ് ഉദ്ദേശിച്ചത് ? എകെ ആന്റണി തിരൂരങ്ങാടിയിൽ മത്സരിച്ചപ്പോൾ വിഴിഞ്ഞത്ത് ഉണ്ടാക്കിയ മുസ്ലിം ക്രിസ്ത്യൻ കലാപവും , ചെന്നൈയിൽ വെടിയുണ്ട പിടിച്ച സമയത്തെ തട്ടേക്കാട് ദുരന്തവും , പോളിറ്റ് ബ്യുറോ പുറത്താക്കൽ ഉണ്ടായപ്പോൾ നടന്ന തേക്കടി ദുരന്തവും ലാവലിനിലെ തൊണ്ടിമുതൽ നശിപ്പിക്കുവാൻ ഉണ്ടാക്കിയ പന്നിയാർ ദുരന്തവും , 2009 ഇലെ തോൽ‌വിയെ മറികടക്കുവാൻ ബീമാപ്പള്ളി വെടിവെപ്പും അതുപോലെയുള്ള മാവോയിസ്റ്റ് ആക്രമണങ്ങളും വെടിവെപ്പുകളും ഒക്കെ ഈ അന്വേഷണ പരിധിയിൽ കൊണ്ടുവന്നാൽ കേരളത്തിൽ ഇനിയാരും ഇക്കളിൽ കളിക്കില്ല. അത് തീർച്ച !!!

കേരളം നന്മയുള്ള ഭൂമിയാണ്. ഒരു അന്ധനെ റോഡ് മുറിച്ചു കടക്കുവാൻ സഹായിച്ച സുപ്രിയമാരുടെ നാടാണ് !!!
ഇന്നത്തേക്ക് ഇത്രമാത്രം എന്നുറപ്പിച്ച് വേതാളത്തെ തോളിലേറ്റിക്കൊണ്ട് വിക്രമാദിത്യൻ !!!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP