1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

തകർച്ചയിൽ നിന്ന് റഷ്യയെ വളർത്താനും മാറ്റിമറിക്കാനും പുടിന് സാധിച്ചു; തന്റെ ജനപ്രീതിയെ വെല്ലുവിളിക്കാൻ മറ്റൊരു നേതാവ് റഷ്യയിൽ ഇല്ലാത്തപ്പോൾ അദ്ദേഹം എന്തിന് രാജിവെച്ച് ഒഴിയണം; പുടിനെതിരെ നടക്കുന്നതെല്ലാം പാശ്ചാത്യമാധ്യമങ്ങളുടെ കുപ്രചാരണം മാത്രമാണ്; റഷ്യയെ തകർച്ചയിൽ നിന്ന് കരകയറ്റിയത് വ്ളാഡിമീർ പുടിൻ; വെള്ളാശേരി ജോസഫ് എഴുതുന്നു

March 17, 2020 | 04:48 PM IST | Permalinkതകർച്ചയിൽ നിന്ന് റഷ്യയെ വളർത്താനും മാറ്റിമറിക്കാനും പുടിന് സാധിച്ചു; തന്റെ ജനപ്രീതിയെ വെല്ലുവിളിക്കാൻ മറ്റൊരു നേതാവ് റഷ്യയിൽ ഇല്ലാത്തപ്പോൾ അദ്ദേഹം എന്തിന് രാജിവെച്ച് ഒഴിയണം; പുടിനെതിരെ നടക്കുന്നതെല്ലാം പാശ്ചാത്യമാധ്യമങ്ങളുടെ കുപ്രചാരണം മാത്രമാണ്; റഷ്യയെ തകർച്ചയിൽ നിന്ന് കരകയറ്റിയത് വ്ളാഡിമീർ പുടിൻ; വെള്ളാശേരി ജോസഫ് എഴുതുന്നു

വെള്ളാശേരി ജോസഫ്

റഷ്യയെ തകർച്ചയിൽനിന്ന്കരകയറ്റിയ വ്ളാഡിമീർ പുടിൻ

ഴിഞ്ഞ ദിവസം ശ്രീ എം. മാധവദാസ് മറുനാടൻ മലയാളിയിൽ റഷ്യൻ പ്രസിഡന്റ്‌റ് പുടിനെ കുറിച്ച് ദീർഘമായി എഴുതി. പാശ്ചാത്യ മാധ്യമങ്ങൾ നടത്തുന്ന പുടിൻ വിരുദ്ധ പ്രചാരണം തന്നെയാണ് ശ്രീ എം. മാധവദാസും നടത്തിയത്. പുടിൻ വിശുദ്ധനാണെന്ന് ഇതെഴുതുന്ന ആൾ പറയില്ല. പക്ഷെ ആധുനിക രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ രാജധർമം ഉൾക്കൊള്ളുന്നവർ രാഷ്ട്രത്തെ ആഭ്യന്തരവും ബാഹ്യവുമായ എല്ലാ പ്രതിലോമകരമായ ശക്തികളിൽ നിന്ന് സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്. അങ്ങനെ നോക്കുമ്പോൾ, ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇതുവരേയുള്ള രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ രജത ശോഭയോടെ ജ്വലിക്കുന്ന ഒരാളേയുള്ളൂ. അത് റഷ്യൻ പ്രസിഡന്റ്‌റ് വ്ലാഡിമീർ പുടിൻ ആണ്.

ഇപ്പോൾ 67 വയസായ വ്ലാഡിമീർ പുടിന് 2024 വരെ പ്രസിഡന്റ്‌റായി തുടരാം. സമൂലമായ ഭരണഘടനാ ഭേദഗതികൾ മുന്നോട്ടുവെച്ച് റഷ്യൻ സർക്കാർ ഒന്നടങ്കം കഴിഞ്ഞ ജനുവരിയിൽ രാജിവെച്ചൊഴിഞ്ഞിരിന്നു. പക്ഷെ അപ്പോൾ പഴയ സോവിയറ്റ് നേതാക്കളെ പോലെ ജീവിതാവസാനം വരെ ഭരണം കയ്യാളാൻ യാതൊരു താൽപര്യവുമില്ലെന്നാണ് പുടിൻ ഒരു ഇന്റ്‌റെർവ്യൂവിൽ പറഞ്ഞത്. ആ പറഞ്ഞത് വ്ളാഡിമീർ പുടിന്റ്‌റെ ഒരു തന്ത്രമായിരുന്നു എന്ന് ഇപ്പോൾ കാണാം. ലോകത്തിലെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരിയായിരുന്ന വാലന്റ്‌റീന തെരഷ്‌കോവ കൊണ്ടുവന്ന റഷ്യൻ പ്രസിഡന്റ്‌റ് സ്ഥാനത്തേക്ക് തവണകളുടെ നിബന്ധന ഒഴിവാക്കുന്ന പ്രമയെയും ഡ്യൂമ എന്ന റഷ്യൻ പാർലമെന്റ്‌റ് വൻ ഭൂരിപക്ഷത്തോടെ പാസാക്കിയത്. ഇതുവഴി അടുത്ത 16 വർഷം കൂടി റഷ്യൻ പ്രസിഡന്റ്‌റായി ഭരിക്കാൻ പുടിൻ അവസരം ഒരുക്കുകയാണ് വാലന്റ്‌റീന തെരഷ്‌കോവ ചെയ്തത്. വാസ്തവം പറഞ്ഞാൽ ബഹു ഭൂരിപക്ഷം റഷ്യാക്കാരും കരുത്തനായ പുടിൻ അധികാരത്തിൽ തുടരണം എന്ന് ആഗ്രഹിക്കുന്നവരാണ്. പുട്ടിന്റ്‌റെ ഭരണം കൊണ്ട് റഷ്യയെ മാറ്റിമറിക്കാൻ അദ്ദേഹത്തിന് സാധിച്ചതുകൊണ്ടാണ് റഷ്യാക്കാർ ഇത്തരത്തിൽ ആഗ്രഹിക്കുന്നതും. സത്യത്തിൽ, പുടിന്റ്‌റെ ജനപ്രീതിയെ വെല്ലുവിളിക്കാൻ മറ്റൊരു നേതാവ് റഷ്യയിൽ ഇല്ലാത്തപ്പോൾ അദ്ദേഹം എന്തിന് രാജിവെച്ച് ഒഴിയണം?

സമ്പൂർണ്ണ ദുരന്തമായ സമ്പദ് വ്യവസ്ഥയെ കരകയറ്റി

പാശ്ചാത്യ മാധ്യമങ്ങൾ നടത്തുന്ന വിഷലിപ്തമായ പ്രചാരണങ്ങൾ മാറ്റിവച്ചാൽ റഷ്യൻ പ്രസിഡന്റ്‌റ് വ്ലാഡിമീർ പുടിന്റെ ജനപ്രീതി മനസിലാകും. കുറച്ചു നാൾ മുമ്പ് നാഷണൽ ജ്യോഗ്രഫിക്ക് പുടിനെ കുറിച്ച് ഒരു ഡോക്യുമെന്റ്‌ററി പ്രക്ഷേപണം ചെയ്തിരുന്നു. വളരെ പ്രൊഫഷണലായി മാത്രം വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന നാഷണൽ ജ്യോഗ്രഫിക്കിൽ നിന്ന് അത്രയും തരംതാണ ഒരു ഡോകുമെന്റ്‌ററി പ്രതീക്ഷിച്ചില്ല. ഒടുങ്ങാത്ത പ്രതികാര വാഞ്ചയുള്ള ഒരു കെ.ജി.ബി. ഏജന്റ്‌റ് എന്ന നിലയിൽ നാഷണൽ ജ്യോഗ്രഫിക്ക് പുടിനെ അവതരിപ്പിച്ചപ്പോൾ പുടിനു മുമ്പുള്ള റഷ്യയുടെ ആഭ്യന്തര-സാമൂഹ്യ-സാമ്പത്തിക അവസ്ഥ കൂടി ഒന്ന് നോക്കണമായിരുന്നു.

1990 കളുടെ മധ്യത്തിൽ ഇതെഴുതുന്ന ആൾക്ക് പങ്കെടുക്കുവാൻ സാധിച്ച ഒരു സെമിനാറിൽ കൊൽക്കത്ത ഐ.ഐ. എമ്മിലെ പ്രഫെസ്സർ നിർമൽ ചന്ദ്ര, മുൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന റഷ്യൻ സമ്പത് വ്യവസ്ഥയെ വിശേഷിപ്പിച്ചത് 'ഇൻ അബ്സല്യൂട്ട് ഡിസാസ്റ്റർ' എന്നായിരുന്നു. 40 ശതമാനം വ്യവസായങ്ങളും നിലംപൊത്തിയ കാലമായിരുന്നു അത്. തങ്ങളുടെ കുടുംബം പുലർത്താൻ വൻ ശക്തിയായിരുന്നു മുൻ സോവിയറ്റ് യൂണിയനിലെ പെൺകുട്ടികൾക്ക് വേശ്യാവൃത്തി പോലും തിരഞ്ഞെടുക്കേണ്ടി വന്നു എന്ന് പറയുമ്പോൾ ആ തകർച്ചയുടെ ആഴം ആർക്കും മനസിലാക്കാം. 1991ൽ മൂന്നാം ലോക രാഷ്ട്രമായ ഇന്ത്യയിൽ പോലും വന്നു ഉസ്ബെക്കിസ്ഥാനിൽ നിന്നും, റഷ്യയിൽ നിന്നും, ഉക്രെയിനിൽ നിന്നുമൊക്കെയുള്ള പെൺകുട്ടികൾ. പുടിൻ റഷ്യയുടെ പ്രതാപം കുറച്ചെങ്കിലും വീണ്ടെടുക്കുവാൻ ശ്രമിച്ചപ്പോൾ പാശ്ചാത്യ, അമേരിക്കൻ മാധ്യമങ്ങൾ വ്ളാഡിമിർ പുടിനെ ഹിറ്റ്ലർക്ക് തുല്യമായി ചിത്രീകരിച്ചു. പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമങ്ങൾക്ക് ഗോർബച്ചേവ്, യെൽസിൻ - എന്നിങ്ങനെയുള്ള നേതാക്കന്മാർ മാത്രമാണ് വലിയ നേതാക്കൾ. ഇവരെയൊക്കെ ഇങ്ങനെ പ്രകീർത്തിക്കുന്നതിൽ പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമങ്ങൾക്ക് സ്ഥാപിത താൽപര്യം ഉണ്ടെന്നുള്ള കാര്യം പകൽ പോലെ വ്യക്തമാണ്.

നേരത്തേ സോവിയറ്റ് യൂണിയൻ ശിഥിലമാക്കുന്നതിൽ ഈ അമേരിക്കക്കും യൂറോപ്യൻ രാഷ്ട്രങ്ങൾക്കും നിർണായക പങ്കുണ്ടായിരുന്നു. പിന്നീട് പുടിന്റ്‌റെ കീഴിൽ റഷ്യ കരുത്താർജിക്കാൻ തുടങ്ങിയപ്പോൾ 'ക്രിമിയൻ പ്രശ്നത്തിന്റെ' പേര് പറഞ്ഞു അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയത്. ക്രിമിയയിലെ ജന പ്രതിനിധി സഭയും, അവിടുത്തെ ജനങ്ങളും ആണ് റഷ്യയുടെ കൂടെ ചേരാൻ തീരുമാനിച്ചത്. തീർത്ത് നിയമാനുസൃതം ആയിരുന്നു ആ തീരുമാനം. പിന്നെ അതിന്റെ പേരിൽ റഷ്യയുടെ മേൽ ഉപരോധം ഏർപ്പെടുത്തുന്നതിൽ എന്തായിരുന്നു യുക്തി? മലേഷ്യൻ വിമാനം മിസൈൽ ഉപയോഗിച്ച് തകർത്തതിൽ പിന്നെ അടുത്ത ഉപരോധം വന്നു.

പണ്ട് അമേരിക്കയും ഇതുപോലെ ഒരു ഇറാനിയൻ യാത്രാ വിമാനം വെടിവെച്ചിട്ടതായിരുന്നു. ആരെങ്കിലും അന്ന് അമേരിക്കയുടെ മേൽ ഉപരോധം കൊണ്ടുവന്നോ? റഷ്യയാണ് വിമാനം തകർത്തതെന്ന സ്ഥിതീകരണം പോലും ഇല്ലാത്തപ്പോഴായിരുന്നു ഉപരോധങ്ങൾ റഷ്യക്ക് നേരെ എടുത്ത് പ്രയോഗിച്ചത്. വിഷവാതകം റഷ്യയിൽ നിന്ന് കുടിയേറിയ ബ്രിട്ടീഷ് പൗരനെതിരെ പ്രയോഗിച്ചു എന്ന പേരിൽ അടുത്ത ഉപരോധം ഏർപ്പെടുത്തി അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും. അമേരിക്ക ക്യൂബയിലെ കാസ്ട്രോയെ എത്രയോ തവണ കൊല്ലാൻ നോക്കിയിട്ടുണ്ട്. ആരെങ്കിലും ഉപരോധം ഏർപ്പെടുത്തിയോ? ഇന്ത്യയിൽ നിന്നുള്ള വിജയ് മല്ലയ്യയെ പോലെ റഷ്യയിൽ നിന്നുള്ള അനേകം തട്ടിപ്പു വീരന്മാർക്കും, വെട്ടിപ്പ് വീരന്മാർക്കും ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാഷ്ട്രങ്ങൾ അഭയം കൊടുക്കുന്നതിലെ ധാർമികത ആരും ചോദ്യം ചെയ്യുന്നില്ല. അമേരിക്കയുടേയും യൂറോപ്യൻ രാജ്യങ്ങളുടേയും അത്തരം അധാർമികമായ പ്രവർത്തികൾ ഉപരോധങ്ങൾ ഏർപ്പെടുത്തുവാനായി ആരും ഉന്നയിക്കുന്നതേ ഇല്ലാ എന്നതാണ് ഇവിടെയൊക്കെ നോക്കികാണേണ്ട രസകരമായ കാര്യം.

ഗോർബച്ചേവ്, യെൽസിൻ എന്നിങ്ങനെയുള്ള നേതാക്കൾ പാശ്ചാത്യ താൽപര്യങ്ങൾക്കു പിൽ റഷ്യയുടെ രാജ്യ താൽപര്യങ്ങൾ അടിയറ വെച്ചപ്പോൾ അമേരിക്കക്കും യൂറോപ്യൻ രാഷ്ട്രങ്ങൾക്കും ഒരു പ്രശ്നവുമില്ലായിരുന്നു. വ്യവസായിക രംഗം തകർന്നതിൽ പിന്നെ സോവിയറ്റ് സമ്പത് വ്യവസ്ഥയ്ക്കോ, റഷ്യയ്ക്കോ ആ തകർച്ചയിൽ നിന്ന് ഇനിയും കര കയറുവാൻ സാധിച്ചിട്ടില്ല. സോവിയറ്റ് യൂണിയന്റ്‌റെ തകർച്ചയിലും അതിനെ തുടർന്നുണ്ടായ സംഭവങ്ങളും യൂറോപ്യൻ- അമേരിക്കൻ മാധ്യമങ്ങൾ ഏകപക്ഷീയമായി വ്യാഖ്യാനം ചെയ്യുന്നതിലും, പ്രചരിപ്പിക്കുന്നതിലും മത്സരിക്കുകയായിരുന്നു. 1985 ൽ ഗോർബച്ചേവ് അധികാരമേറ്റെടുത്തപ്പോൾ സോവിയറ്റ് സാമ്പത്തിക ഉത്പാദനം(GDP) 2000 ബില്യൺ ഡോളറായിരുന്നു. എന്ന് വച്ചാൽ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തി. 1990ൽ പോലും സോവിയറ്റ് യൂണിയൻ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിരുന്നു. പക്ഷെ സോവിയറ്റ് സമ്പത് വ്യവസ്ഥ തീർത്തും മോശമാണെന്ന പ്രചാരണം പാശ്ചാത്യ മാധ്യമങ്ങൾ അഴിച്ചു വിട്ടു. ഇതെഴുതുന്ന ആൾ ഇന്ത്യൻ സയൻസ് ഡെലിഗേഷന്റ്‌റെ ഭാഗമായി സോവിയറ്റ് യൂണിയനിൽ 1991 ൽ പോയ ഒരു ശാസ്ത്രജ്ഞനോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് 'എന്റ്‌റെ സ്പെഷ്യലൈസേഷൻ ക്രിസ്റ്റൽ ടെക്നോളജിയാണ്. ആ ടെക്നോളജിയിൽ സോവിയറ്റ് യൂണിയൻ ആരുടെയും പിന്നിലല്ല' - എന്നാണ്. മോസ്‌കോ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമായും അദ്ദേഹം സംസാരിച്ചു. അന്ന് ഗോർബച്ചേവും, അദ്ദേഹത്തിന്റ്‌റെ ഭാര്യ റെയിസ ഗോർബച്ചേവും ആ രാജ്യത്ത് ഏറ്റവും വെറുക്കപ്പെട്ട ആളുകൾ ആയിരുന്നു. പക്ഷെ സി. എൻ. എൻ., ബി. ബി.സി, ഇക്കോണമിസ്റ്റ് പോലുള്ള യൂറോപ്യൻ- അമേരിക്കൻ മാധ്യമങ്ങൾക്ക് ഏറ്റവും പ്രിയങ്കരർ ആയിരുന്നു ഗോർബച്ചേവും, അദ്ദേഹത്തിന്റ്‌റെ ഭാര്യ റെയിസ ഗോർബച്ചേവും. ഇന്ത്യൻ മാധ്യമങ്ങളും ആ പാത പിന്തുടർന്നു.

റൂബിൾ കുടിയേറ്റക്കാരിൽനിന്ന് തുടങ്ങിയ പ്രശനം

1962 തൊട്ട് 1986 സോവിയറ്റ് യൂണിയൻന്റെ അമേരിക്കൻ അംബാസിഡർ ആയിരുന്ന അനാറ്റോളി ഡോബ്രിനിൻ 'In Confidence: Moscow's Ambassador to Six Cold War Presidents ' എന്ന പുസ്തകം എഴുതിയിട്ടുണ്ട്. ആ പുസ്തകത്തിൽ ഗോർബച്ചേവിന്റ്‌റെ കഴിവില്ലായ്മ അദ്ദേഹം അക്കമിട്ടു പറയുന്നുണ്ട്. പാശ്ചാത്യ താൽപര്യങ്ങൾക്കു മുൻപിൽ രാജ്യ താൽപര്യങ്ങൾ അടിയറ വെച്ച നേതാവായിട്ടാണ് ഡോബ്രിനിൻ ഗോർബച്ചേവിനെ അവതരിപ്പിക്കുന്നത്. ഗോർബച്ചേവ്, യെൽസിൻ - എന്നിങ്ങനെയുള്ള നേതാക്കളെ സി. എൻ. എൻ., ബി. ബി.സി, ഇക്കോണമിസ്റ്റ് -പോലുള്ള യൂറോപ്യൻ- അമേരിക്കൻ മാധ്യമങ്ങൾ പാടി പുകഴ്‌ത്തുന്നതിന്റ്‌റെ പിന്നിലെ കാരണവും ഇതായിരിക്കാം.

സോവിയറ്റ് ശിഥിലീകരണത്തിൽ ആദ്യം നോക്കേണ്ടത് റഷ്യയെ ചുറ്റിപ്പറ്റിയുള്ള റിപ്പബ്ലിക്കുകളിൽ ഉണ്ടായിരുന്ന റഷ്യൻ വംശജരോടുള്ള മനോഭാവമാണ്. റഷ്യൻ വംശജരിൽ പലരും മെച്ചപ്പെട്ട തൊഴിലും, വേതനവും പ്രതീക്ഷിച്ചാണ് ഉക്രയിൻ, ബാൾട്ടിക് റിപ്പബ്ലിക്സ് - ഇങ്ങോട്ടൊക്കെ കുടിയേറിയത്. 1935 ൽ 10 ശതമാനം ആയിരുന്ന റഷ്യൻ വംശജർ 1989 ആയപ്പോൾ 34 ശതമാനം ആയി സോവിയറ്റ് ലാറ്റ്‌വിയയിൽ കൂടി. 2011 -ലെ കണക്കു പ്രകാരം 16 ശതമാനം റഷ്യൻ വംശജർ ബാൾട്ടിക് റിപ്പബ്ലിക്കായ എസ്റ്റോണിയയിൽ ഉണ്ട്. 2011 ലെ കണക്കു പ്രകാരം 17 ശതമാനം ഉക്രയിനിൽ ഉണ്ട്. ഇത്രയധികം റഷ്യാക്കാർ ഉള്ളപ്പോൾ ഭാഷയിലും, സംസ്‌കാരത്തിലും, ചരിത്രത്തിലും ഒക്കെ അഭിമാനിച്ചിരുന്ന തദ്ദേശീയരായ ജനതയ്ക്ക് എതിർപ്പ് വരാതിരിക്കുമോ? സോവിയറ്റ് ശിഥിലീകരണത്തിന്റ്‌റെ ഏറ്റവും പ്രധാന കാരണം ഇതാണ്. മെച്ചപ്പെട്ട തൊഴിലും, വേതനവും പ്രതീക്ഷിച്ചു കുടിയേറുന്ന റഷ്യക്കാരെ 'റൂബിൾ മൈഗ്രന്റ്‌റ്സ്' അല്ലെങ്കിൽ 'റൂബിൾ കുടിയേറ്റക്കാർ' എന്നാണു തദ്ദേശീയർ വിളിച്ചിരുന്നത്. കുടിയേറ്റത്തോടപ്പം അവർ റഷ്യൻ ഭാഷയും, സംസ്‌കാരവും കൊണ്ടുവന്നു. സോവിയറ്റ് യൂണിയനിൽ പ്രാമുഖ്യം റഷ്യക്കായതിനാൽ മറ്റു റിപ്പബ്ക്ലിക്കുകൾ; പ്രത്യേകിച്ച് വികസനം കൈവന്ന ഉക്രയിൻ, ബാൾട്ടിക് റിപ്പബ്ലിക്സ് - ഇവരൊക്കെ റഷ്യക്കാരെ ഭയപ്പെട്ടു. തങ്ങളുടെ ഭാഷയും, സംസ്‌കാരവും റഷ്യൻ അധിനിവേശത്തോടെ തകർന്നു പോകുമെന്ന് അവർ ഭയപ്പെട്ടു. സ്റ്റാലിനിസ്റ്റ് അടിച്ചമർത്തലുകളും ദേശീയ ശക്തികളുടെ ഉണർവിന് ഒരു നിർണായക കാരണം ആയിട്ടുണ്ടെങ്കിലും രണ്ടാം ലോക മഹായുദ്ധത്തിൽ നാസി ജെർമനിക്കെതിരെ സോവിയറ്റ് യൂണിയന്റെ ത്യാഗങ്ങൾ ഒരിക്കലും വിസ്മരിച്ചുകൂടാ.

ഗോർബച്ചേവിന്റെ കാലത്തു നടപ്പാക്കിയ മുതലാളിത്ത പരിഷ്‌കരണങ്ങളുടെ ഫലമായി ഉയർന്നു വന്ന റിപ്പബ്ലിക്കുകളിലെ 'നവ മുതലാളിമാർ' തങ്ങളുടെ താൽപര്യം സംരക്ഷിക്കാനായി ഇത്തരം ഭാഷാ ദേശീയതകൾക്ക് പിന്തുണ കൊടുത്തു. 10 വർഷം നീണ്ടു നിന്ന അഫ്ഗാൻ അധിനിവേശവും, അമേരിക്കയുമായുള്ള ആയുധ പന്തയവും സോവിയറ്റ് സമ്പത് വ്യവസ്ഥയ്ക്ക് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല. പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമ പിന്തുണയും, ആ രാഷ്ട്രങ്ങളിലെ കൺസ്യൂമർ ഉൽപന്നങ്ങൾ ഗോർബച്ചേവിന്റ്‌റെ അവസാന കാലത്ത് സോവിയറ്റ് വിപണിയെ കീഴ്പെടുത്താനും തുടങ്ങിയപ്പോൾ സോവിയറ്റ് സമ്പത് വ്യവസ്ഥയ്ക്ക് ഈ ശിഥിലീകരണത്തെ ചെറുക്കാൻ ശക്തി ഇല്ലായിരുന്നു .അത് കൂടാതെ പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും രാഷ്ട്രീയ പിന്തുണ കൂടിയായപ്പോൾ സോവിയറ്റ് പതനം പൂർത്തിയായി. ഗോർബച്ചേവിന്റ്‌റെ പിടിപ്പില്ലായ്മയും, യെൽസിന്റ്‌റെയും, റിപ്പബ്ലിക്കുകളിൽ ഉയർന്നു വന്ന നേതാക്കന്മാരുടെയും രാഷ്ട്രീയ അതിമോഹം കൂടിയായപ്പോൾ 1991ൽ സോവിയറ്റ് യൂണിയനെ പിന്തുണയ്ക്കുന്ന അധികം പേരില്ലായിരുന്നു എന്നതാണ് വാസ്തവം.

Entrepreneurship അല്ലെങ്കിൽ സംരഭകത്ത്വത്തെ പ്രോത്സാഹിപ്പിക്കാത്ത കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ഇതെഴുതുന്ന ആൾ അനുകൂലിക്കുന്നില്ല. സംരഭകത്ത്വം ഇല്ലാതെ മുൻ സോവിയറ്റ് സമ്പത് വ്യവസ്ഥയ്ക്കു മാത്രമല്ല; ഒരു സമ്പത് വ്യവസ്ഥയ്ക്കും അധികം നാൾ പിടിച്ചു നിൽക്കുവാൻ സാധിക്കുകയില്ല. നോബൽ സമ്മാന ജേതാവും അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജോസഫ് സ്റ്റിഗ്ലിറ്റ്സ് തന്റെ'ഗ്ലോബലൈസഷൻ ആൻഡ് ഇറ്റ്സ് ഡിസ്‌കൺട്ടെൻസ്' എന്ന പുസ്തകത്തിൽ ആസൂത്രണം ഏത്ര മെച്ചപ്പെട്ടതാണെങ്കിലും ഒരു രാജ്യത്തെ സമ്പത് വ്യവസ്ഥ മുഴുവൻ ആസൂത്രണത്തിലൂടെ നടപ്പിൽ വരുത്താൻ സാധിക്കുകയില്ല എന്ന് കൃത്യമായി പറയുന്നുണ്ട്. സോവിയറ്റ് സമ്പത് വ്യവസ്ഥയുടെ കാര്യത്തിലും അത് കുറെയൊക്കെ ശരിയായിരുന്നു. പക്ഷെ സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസത്തിനു ചില നല്ല വശങ്ങൾ കൂടി ഉണ്ടായിരുന്നു എന്ന് സത്യസന്ധരായ കമ്മ്യൂണിസത്തിന്റ്‌റെ ശത്രുക്കൾ കൂടി അംഗീകരിക്കണം. എല്ലാവർക്കും തൊഴിൽ, മിനിമം വേതനം, സാമൂഹ്യ സുരക്ഷിതത്ത്വം, ആസൂത്രണം - ഇതൊക്കെയാണ് അവ. വിദ്യാഭ്യാസം, ആരോഗ്യം - ഇതിന്റ്‌റെയൊക്കെ ചെലവ് സർക്കാർ വഹിച്ചിരുന്നു. ഒരു സുപ്രഭാതത്തിൽ ഇതൊക്കെ ഇല്ലാതായാൽ ജനം എന്ത് ചെയ്യും?

അരാജകത്വത്തിൽനിന്ന് രാജ്യത്തെ മോചിപ്പിച്ചത് പുട്ടിൻ

സോവിയറ്റ് യൂണിയനിൽ വംശീയ പ്രശ്നങ്ങൾ ഉടലെടുത്തപ്പോൾ തന്നെ ഈ കാര്യങ്ങളിലൊക്കെ അറിവുള്ളവർ ഇതു ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാക്കും എന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നു. കാരണമെന്തെന്ന് വച്ചാൽ സൈനിക സേവനം നിർബന്ധമായി നടപ്പാക്കിയിരുന്നു രാജ്യമായിരുന്നു മുൻ സോവിയറ്റ് യൂണിയൻ. ഇങ്ങനെ എല്ലാ പൗരന്മാരും സൈനികാഭ്യാസം സിദ്ധിച്ചിരിക്കുമ്പോൾ വംശീയതയുടെയും, ദേശീയതയുടെയും പേരിൽ പ്രശ്നമുണ്ടായാൽ അത് എവിടെ ചെന്ന് നിൽക്കും? അറിവുള്ളവർ ഭയപ്പെട്ടത് പോലെ പിന്നീട് സംഭവിച്ചു. അർമീനിയയും, അസർബെയ്ജാനും തമ്മിൽ തർക്ക പ്രദേശമായ 'നാഗോർണോ കാരബാക്കിന്' വേണ്ടി യുദ്ധം ചെയ്തപ്പോൾ മുൻ സോവിയറ്റ് ആയുധ ശേഖരത്തിലെ ഏറ്റവും മികച്ച ആയുധങ്ങൾ അവിടെ ഉപയോഗിച്ചു. ആയിരങ്ങൾ മരിച്ചു വീണു.

ജോർജിയയും, ഉക്രെയിനും ഉൾപ്പെടെ പല സോവിയറ്റ് റിപ്പബ്ലിക്കുകളിലും സമ്മിശ്രമായ വംശീയ പാരമ്പര്യം ഉള്ള ജനതയാണുണ്ടായിരുന്നത്. റഷ്യൻ ആധിപത്യം നിലനിൽക്കുമ്പോൾ തന്നെ ജോർജിയൻ വംശജനായ സ്റ്റാലിൻ സോവിയറ്റ് യൂണിയൻന്റെ എകാധിപതിയായി 30 വർഷത്തിലേറെ ഭരിച്ചു. ക്രൂഷ്ചേവ് ഉക്രെയിനിൽ നിന്നുള്ള ആളായിരുന്നു. വംശീയ സംഘർഷത്തിൻന്റെ ഗുരുതരമായ ഭവിഷ്യത്തുകൾ കാണാൻ ഗോർബച്ചേവിന് സാധിച്ചില്ല എന്നത് ഒരു രാഷ്ട്രതലവന് സംഭവിച്ച വൻ വീഴ്ചയായിരുന്നു. എട്ടു റിപ്പബ്ലിക്കുകൾ അടങ്ങിയ ഒരു കോൺഫെഡറേഷന് വേണ്ടി ഗോർബച്ചേവ് അവസാന നാളുകളിൽ ശ്രമിച്ചിരുന്നു. യെൽസിന്റ്‌റേയും, റിപ്പബ്ലിക്കുകളിൽ ഉയർന്നു വന്ന നേതാക്കന്മാരുടെയും രാഷ്ട്രീയ അതിമോഹം അതിനു കടിഞ്ഞാണിട്ടു. ഇന്നും അധികം വികസിക്കാത്ത ടാജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, കിർഗിസ്ഥാൻ പോലുള്ള രാജ്യങ്ങൾക്കു റഷ്യയുമായി കൂടാനുള്ള ആഗ്രഹം ഉണ്ട്. പക്ഷെ അതൊരു ബാധ്യത ആകുമെന്നുള്ളതിനാൽ റഷ്യക്കാർക്ക് അവരെ വേണ്ടാ. ജോർജിയ, ഉക്രെയിൻ - പോലുള്ള വികസിത പ്രദേശങ്ങൾക്ക് അവരുടേതായ രീതിയിൽ മുന്നേറാനാണ് താൽപര്യം. സാറിസ്റ്റു രീതിയിൽ നിന്ന് വ്യത്യസ്തമായി പ്രാദേശിക വികാരങ്ങളെ മാനിക്കുന്ന റിപ്പബ്ലിക്കുകളുടെ ഒരു കോൺഫെഡറേഷൻ ആയിരുന്നു സോവിയറ്റ് യൂണിയന് പകരം വരേണ്ടിയിരുന്നത്.

സോവിയറ്റ് യൂണിയന്റെ പതനം കൊണ്ട് ലോകത്ത് പ്രധാനമായി ഗുണമുണ്ടായത് തീവ്രവാദ ഗ്രൂപ്പുകൾക്കും, വിധ്വംസക ശക്തികൾക്കും ആണ്. ആയുധ നിർമ്മാണത്തിലും, ശേഖരണത്തിലും, വിതരണത്തിലും അമേരിക്കയുടെ അടുത്തു വന്നിരുന്ന സോവിയറ്റ് യൂണിയന്റെ വിഘടനം സോവിയറ്റ് റിപ്പബ്ലിക്കുകളിൽ അരാജകത്വത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു. കുറച്ചെങ്കിലും കാര്യങ്ങൾ തിരിച്ചു പിടിക്കാൻ സാധിച്ചത് വ്ളാഡിമിർ പുട്ടിനു മാത്രമാണ്. ആയുധ വ്യാപാരികൾക്ക് വമ്പൻ ആയുധ ശേഖരങ്ങൾ നിസാര വിലക്ക് കരിഞ്ചന്തയിൽ മറിച്ച് വിറ്റ് ധനം സമ്പാദിക്കുവാൻ സോവിയറ്റ് യൂണിയൻന്റെ പതനത്തിന് ശേഷം കഴിഞ്ഞു. തീവ്രവാദി ഗ്രൂപ്പുകളിൽ പെട്ട പലർക്കും ഇത്തരത്തിൽ സോവിയറ്റ് ആയുധങ്ങൾ കിട്ടിയിട്ടുണ്ടോ എന്ന് സംശയിക്കണം.

ആണവായുധങ്ങൾ അമേരിക്കയിൽ പോലും എത്തുന്ന രീതിയിലുള്ള പല ഹോളിവുഡ് ചിത്രങ്ങളുമുണ്ട്. റഷ്യൻ മാഫിയയുടെ നേതൃത്വത്തെ ആണവ കൈമാറ്റവും, കുറ്റ കൃത്യങ്ങളും പല ഹോളിവുഡ് ചിത്രങ്ങളുടേയും സ്ഥിരം പ്രമേയമായി കഴിഞ്ഞു. ഈ ആണവായുധങ്ങളുടെ കൈമാറ്റങ്ങളെ പറ്റിയുള്ള സത്യാവസ്ഥ ആർക്കും കൃത്യമായി അറിയില്ല. സത്യാവസ്ഥ എന്തായാലും അത് അമേരിക്കയെ വല്ലാതെ പ്രശ്നത്തിലാക്കുകയും ചെയ്തു. കാരണം സോവിയറ്റ് യൂണിയനെ സ്നേഹിച്ചവരുടെ എക്കാലത്തെയും വലിയ ശത്രുവായി അമേരിക്ക മാറി. സോവിയറ്റ് വിഭജനത്തിനു പിന്നിൽ കളിച്ച അമേരിക്കക്കു തിരിച്ചടി കിട്ടുന്നത് ഇങ്ങനെ ആണ്. ചുരുക്കം പറഞ്ഞാൽ ലോകത്തെ മുഴുവൻ അസ്ഥിരപ്പെടുത്തിയ ഒന്നായി സോവിയറ്റ് വിഭജനം മാറി.

യെൽസിന്റെ ആദ്യ അഞ്ചു വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കമ്യുണിസ്റ്റ് സ്ഥാനാർത്ഥിയായ ഗെന്നഡി സ്യുഗനേവ് ജയിക്കേണ്ടതായിരുന്നു. പക്ഷെ അമേരിക്കയും, പാശ്ചാത്യ ശക്തികളും വൻതോതിൽ റഷ്യൻ തിരഞ്ഞെടുപ്പിൽ ഇടപെട്ടു. പണവും, സൗകര്യങ്ങളും പാശ്ചാത്യ ശക്തികൾ യെൽസിനു കൊടുത്തു. പ്രചാരണം പാശ്ചാത്യ മാധ്യമങ്ങൾ ഏറ്റെടുത്തു. ഇങ്ങനെ പരസ്യമായി തന്നെ റഷ്യൻ തിരഞ്ഞെടുപ്പിൽ ഇടപെട്ടവരാണ് പിന്നീട് അമേരിക്കൻ തിരഞ്ഞെടുപ്പിനെ റഷ്യ അട്ടിമറിച്ചെന്നുള്ള വൻ കണ്ടുപിടുത്തം നടത്തുന്നത്!

റഷ്യാക്കാരോട് സംസാരിച്ചാൽ കിട്ടുക പുടിന്റെ മറ്റൊരു ഇമേജ്

പാശ്ചാത്യ മാധ്യമങ്ങൾ നടത്തുന്ന പ്രചാരണം മാറ്റിവെച്ച് റഷ്യാക്കാരോട് സംസാരിച്ചാൽ വ്ലാഡിമീർ പുടിന്റ്‌റെ മറ്റൊരു 'ഇമേജാണ്' തെളിയുന്നത്. പാശ്ചാത്യ ഭീഷണികൾക്കിടയിലും റഷ്യയെ ശക്തിപെടുത്തിയ നേതാവായി ഭൂരിപക്ഷം റഷ്യാക്കാരും പുടിനെ കാണുന്നൂ. ഇതെഴുതുന്ന ആൾ ഒരിക്കൽ മോസ്‌കോയിൽ നിന്നുള്ള പാവ്ലോവുമായി പുടിനെ കുറിച്ച് ദീർഘനേരം സംസാരിച്ചു. തകർന്ന് തരിപ്പണമാകുമായിരുന്ന റഷ്യയെ ശക്തിപ്പെടുത്തിയ നേതാവായി ആണ് പുടിനെ പാവ്ലോവ് കാണുന്നത്; ഭൂരിപക്ഷം റഷ്യാക്കാരും അങ്ങനെത്തന്നെയാണ് പുടിനെ കാണുന്നത്. പുടിന് വൻ ജനപ്രീതി ഉള്ളതും അതുകൊണ്ടാണ്. പാശ്ചാത്യ മാധ്യമങ്ങളുടെ പ്രചാരണങ്ങളൊന്നും റഷ്യാക്കാർക്ക് വിഷയമേയല്ല.

പക്ഷെ പുടിനെ അനുകൂലിക്കുന്നവർക്കാർക്കും മാർക്സിസവുമായോ കമ്മ്യൂണിസവുമായോ വലിയ ബന്ധമൊന്നുമില്ല. റഷ്യയുടെ ആത്മവീര്യം ഉണർത്തുന്നതിന് പുടിൻ ആശ്രയിച്ചത് റഷ്യൻ ദേശീയതയെ ആണ്. റഷ്യൻ ദേശീയ ചിഹ്നങ്ങൾ പുടിൻ വ്യാപകമായി പരിപോഷിപ്പിച്ചു. പ്രസിഡന്റ്‌റ് തന്നെ അത് പരിപോഷിപ്പിക്കുവാനായി നേരിട്ട് മുന്നിട്ടിറങ്ങി. കുറെ മാസങ്ങൾക്ക് മുമ്പ് റഷ്യയിൽ പ്രെസിഡന്റ്‌റ് വ്ലാഡിമീർ പുടിൻ റഷ്യൻ ഓർത്തോഡോക്സ് സഭാ വിശ്വാസത്തിന്റെ രീതിയിൽ ഐസ് പോലെ തണുത്ത വെള്ളത്തിൽ മുങ്ങി കുരിശു വരക്കുന്നത് ടി.വി.യിൽ കാണിച്ചായിരുന്നു. കമ്യൂണിസ്റ്റ് ഭരണത്തിന് ശേഷം ഇപ്പോൾ റഷ്യയിൽ റഷ്യൻ ഓർത്തോഡോക്സ് വിശ്വാസം ഒക്കെ വൻതോതിൽ തിരിച്ചു വന്നു. 'റഷ്യൻ കരടി' പോലുള്ള പദപ്രയോഗങ്ങളൊക്കെ പുടിൻ അഭിമുഖങ്ങളിൽ ധാരാളം ഉപയോഗിക്കുന്നതും റഷ്യൻ ആത്മവീര്യം ഉണർത്താനായിരിക്കണം.

കഴിഞ്ഞ മാസം 'റെഡ് സ്പാരോ' എന്ന ഹോളിവുഡ് സിനിമ കണ്ടിരുന്നു. ജെന്നിഫർ ലോറൻസ് അഭിനയിച്ച 'റെഡ് സ്പാരോ' റഷ്യൻ വനിതാ ഇന്റ്‌റെലിജെൻസ് ഓഫീസർമാർ അമേരിക്കൻ എസ്റ്റാബ്ലിഷ്മെന്റ്‌റിൽ കടന്നുകയറുന്ന കഥയാണ്. 'ചാര വനിതകൾ' അവരുടെ സുഭാഗമായ ശരീരവും, സ്ത്രൈണ സൗന്ദര്യവും ഉപയോഗിച്ച് റഷ്യക്ക് വേണ്ടി ചാരവൃത്തി നടത്തുന്നു. ഇത്തരം ഇന്റ്‌റെലിജെൻസ് പ്രവർത്തനങ്ങളിൽ ധാർമികത വളരെ കമ്മിയാണ്. മൗര്യൻ സാമ്രാജ്യത്ത്യ കാലത്ത് ഇന്ത്യയിൽ 'വിഷ കന്യകമാർ' ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു. ഇന്ത്യയിലേക്ക് പടയോട്ടത്തിന് വേണ്ടി തിരിക്കുമ്പോൾ ഇന്ത്യയിലെ 'വിഷ കന്യകമാരെ' കുറിച്ച് അരിസ്റ്റോട്ടിൽ അലക്സാണ്ടറെ ഓർമപ്പെടുത്തുന്നത് ഗ്രീക്ക് ചരിത്രത്തിൽ ഉണ്ട്. വിഷ കന്യകമാരുമായി രമിച്ചാൽ അത് മരണത്തിലെത്തും എന്ന് അരിസ്റ്റോട്ടിലിന് അറിവുണ്ടായിരുന്നു. സത്യം പറഞ്ഞാൽ എല്ലാ രാജ്യങ്ങളും അധാർമികമായ അനേകം പ്രവൃത്തികൾ സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാനായി ഉപയോഗിച്ചിട്ടുണ്ട്. രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ ധാർമികതക്ക് വലിയ സ്ഥാനമൊന്നുമില്ല. 'റിയലിസം' അല്ലെങ്കിൽ യാഥാർഥ്യ ബോധമാണ് രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ വേണ്ടത്. ഹാൻസ് മോർഗൻതോയുടെ 'റിയാലിസ്റ്റ് തിയറി' തന്നെ ഇക്കാര്യത്തിൽ ഇന്റ്‌റർ നാഷണൽ റിലേഷൻസിലെ പഠന വിഭാഗത്തിൽ ഉണ്ട്.

പുടിൻ യാഥാർഥ്യ ബോധത്തോടെ അധികാരമേറ്റതിന് ശേഷം പ്രവിശ്യാ ഗവർണർമാർക്ക് കൂടുതൽ അധികാരം കൊടുത്തു. ചെച്ചൻ പ്രക്ഷോഭം അടിച്ചമർത്തി. ഉയർന്ന എണ്ണവില ഉപയോഗപ്പെടുത്തികൊണ്ട് റഷ്യൻ സമ്പദ് വ്യവസ്ഥയുടെ കരുത്ത് കുറെയൊക്കെ വീണ്ടെടുത്തു. റഷ്യൻ മിലിട്ടറിയുടെ കരുത്തും പുട്ടിന് കീഴിൽ വർധിച്ചു. ജോർജിയ, ഉക്രൈൻ ഇടപെടലുകളിൽ വർധിത വീര്യത്തോടെ പോരാടിയ ഒരു റഷ്യൻ സൈന്യത്തെ ആണ് നാം കണ്ടത്. ഇതിലൊക്കെ റഷ്യൻ പ്രഡന്റ്‌റിന്റ്‌റെ ഏകാധിപത്യ സ്വഭാവം വേണമെങ്കിൽ വിമർശിക്കപ്പെടാവുന്നതാണ്. പക്ഷെ അമേരിക്കയിൽ ട്രംപിനോ, ഇന്ത്യയിൽ മോദിക്കോ ഇല്ലാത്ത പൊതുജന പിന്തുണ റഷ്യയിൽ പുടിന് ഉണ്ടെന്നുള്ളത് ആർക്കും നിഷേധിക്കുവാൻ സാധ്യമല്ല.

റഷ്യയും പാശ്ചാത്യ രാഷ്ട്രങ്ങളും തമ്മിൽ നടക്കുന്ന നയതന്ത്ര യുദ്ധത്തിൽ റഷ്യയേക്കാളും നഷ്ടം യൂറോപ്പ്യൻ യൂണിയനിൽ പെട്ട രാഷ്ട്രങ്ങൾക്ക് തന്നെയായിരിക്കും. കാരണം റഷ്യയിൽനിന്ന് എണ്ണയും, പ്രകൃതി വാതകവും കുറഞ്ഞ ചെലവിൽ കിട്ടുന്നവരാണ് ജർമനി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ. അമേരിക്കയിൽ നിന്ന് ഇതൊക്കെ വരുത്തണമെങ്കിൽ 'ട്രാൻസ്‌പോർട്ടേഷൻ കോസ്റ്റ്' കൂടും. അതുകൂടാതെ ഗോർബച്ചേവിന്റ്‌റേയും യെൽസിന്റ്‌റേയും കാലത്തും, പുട്ടിന്റ്‌റെ ഭരണത്തിലെ ആദ്യ വർഷങ്ങളിലും അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും റഷ്യയിൽ വൻ നിക്ഷേപം നടത്തിയിട്ടുണ്ട്. പുടിൻ അതൊക്കെ ദേശസാൽക്കരിച്ചാൽ ആർക്കാണ് നഷ്ടം? ഇതൊക്കെ കൂടാതെയാണ് പാശ്ചാത്യരാജ്യങ്ങൾക്ക് ഉണ്ടാകുന്ന ധാർമിക പ്രതിസന്ധി. അവരുടെ രാജ്യത്ത് മറ്റു രാജ്യങ്ങളിലെ രാജ്യദ്രോഹികൾക്കും, വിജയ് മല്യയെ പോലുള്ള തട്ടിപ്പുകാർക്കും അഭയം കൊടുക്കുന്നത് അത്ര നല്ല പ്രവണതയല്ല.

പുടിന്റെ നേതൃത്വത്തിൽ റഷ്യ വളരുന്നു

മുൻ ഫ്രഞ്ച് പ്രെസിഡന്റ്‌റ് സർക്കോസിയെ പോലുള്ളവർ ലിബിയയിൽ രാഷ്ട്രതലവനായിരുന്ന കേണൽ ഗദ്ദാഫിയെ വധിക്കാൻ നടത്തിയ ശ്രമവുമായിട്ട് നോക്കുമ്പോൾ റഷ്യൻ ഇന്റ്‌റെലിജെൻസ് നടത്തുന്ന ശ്രമങ്ങളെ വിമർശിക്കുവാനുള്ള ഒരു ധാർമികമായ അവകാശവും പാശ്ചാത്യ രാഷ്ട്രങ്ങൾക്കില്ല. പശ്ചിമേഷ്യയിൽ തീവ്രവാദം വളരാനുള്ള കാരണങ്ങൾ ഇത്തരം ഇടപെടലുകളിലൂടെയാണ് സൃഷ്ടിക്കപ്പെട്ടത്. ഇല്ലാത്ത ആയുധങ്ങളുടെ പേരിൽ അമേരിക്ക ഇറാക്കിനെ ആക്രമിച്ചത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. സ്ഥിരം മനുഷ്യാവകാശത്തേയും, ജനാധിപത്യത്തേയും, സ്വാതന്ത്ര്യത്തെയും ഒക്കെ കുറിച്ച് പ്രസംഗിച്ചിട്ട് മറ്റു രാജ്യങ്ങളിലെ തട്ടിപ്പുകാർക്കും ക്രിമിനലുകൾക്കും ആതിഥ്യമരുളുന്നത് ഒട്ടുമേ ശരിയല്ല.

തട്ടിപ്പുകാർക്കും, രാജ്യ ദ്രോഹികൾക്കും കുട പിടിക്കുന്ന പാശ്ചാത്യ രാഷ്ട്രങ്ങളുടെ മൂല്യ വ്യവസ്ഥിതിയെയാണ് യഥാർത്ഥത്തിൽ പുടിൻ വെല്ലുവിളിക്കുന്നത്. ബ്രിട്ടീഷ് രാജകുമാരി ഡയാന പാരീസിൽ വെച്ച് വാഹനാപകടത്തിൽ അപ്രതീക്ഷിതമായി കൊല്ലപ്പെട്ടതല്ല എന്ന് പലരും വിശ്വസിക്കുന്നു. രാജകുടുംബവുമായി തെറ്റിയ ഡയാന രാജകുമാരിയെ ബ്രിട്ടീഷ് ഇന്റ്‌റെലിജെൻസ് സമർത്ഥമായി കൊലപ്പെടുത്തുകയായിരുന്നു എന്ന് ചിലരൊക്കെ കൃത്യവും വ്യക്തവുമായ തെളിവുകളോടെ എഴുതിയിട്ടുണ്ട്. മലയാളത്തിൽ കുറ്റാന്വേഷണ കഥകൾ എഴുതുന്ന ബിജുകുമാർ ആലക്കോട് ഡയാന രാജകുമാരിയുടെ കൊലപാതകത്തെ കുറിച്ച് ദീർഘമായി എഴുതിയിട്ടുണ്ട്.

ചുരുക്കം പറഞ്ഞാൽ തങ്ങളുടെ താൽപര്യങ്ങൾ വരുമ്പോൾ, പാശ്ചാത്യ ശക്തികൾ എല്ലാ ധാർമികതയും ഉപേക്ഷിക്കും. തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ എന്ത് നീചമാർഗവും സ്വീകരിക്കുന്ന പാശ്ചാത്യ ശക്തികൾക്ക് പുടിനെ വിമർശിക്കുവാൻ എന്ത് ധാർമികമായ അവകാശമാണുള്ളത്? റഷ്യയെ ഉപരോധത്തിലൂടെ തകർക്കാനാവും എന്ന് പാശ്ചാത്യ രാജ്യങ്ങൾ കരുതുന്നത് കേവല വ്യാമോഹം മാത്രം. വിശാലമായ ഭൂപ്രദേശവും, ഇത്രയേറെ വിഭവങ്ങളും, ചൈനയും ഇന്ത്യയുമായിയൊക്കെ നല്ല ബന്ധങ്ങളുമുള്ള റഷ്യയെ ഉപരോധത്തിലൂടെ തകർക്കാൻ സാധിക്കുമെന്ന് കരുതുന്നത് തന്നെ വിഡ്ഢിത്തമാണ്.

പക്ഷെ ഇതിനൊക്കെയർത്ഥം റഷ്യയിൽ പ്രശ്നങ്ങളിലെന്നല്ല. പുടിന് കീഴിൽ റഷ്യ കരുത്താർജിക്കുമ്പോഴും സാമ്പത്തിക പ്രശ്നങ്ങൾ റഷ്യയിൽ ഉണ്ട്. മുൻ സോവിയറ്റ് യൂണിയന്റ്‌റെ ഭാഗമായിരുന്ന എസ്റ്റോണിയ പോലുള്ള രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച ഇന്റ്‌റർനെറ്റ്, ഏറ്റവും മികച്ച ഇ-ഗവർണൻസ്, വികസിത രാജ്യങ്ങളുടെ ഇടയിൽ സ്ഥാനം - ഇവയൊക്കെയായി കുതിക്കുമ്പോൾ റഷ്യ പിന്നിലാണ്. സന്തോഷ് ജോർജ് കുളങ്ങരയുടെ 'സഞ്ചാരം' പരിപാടിയിൽ മുൻ സോവിയറ്റ് യൂണിയന്റ്‌റെ ഭാഗമായിരുന്ന ലാറ്റ്‌വിയയിൽ സോവിയറ്റ് ശൈലിയിലുള്ള അപ്പാർട്ട്മെന്റ്‌റുകളിൽ നിന്ന് ആധുനിക സൗകര്യങ്ങൾ ഏറെയുള്ള പ്രൈവറ്റ് അപ്പാർട്ട്മെന്റ്‌റുകളിലേക്ക് ജനം താമസം മാറ്റുന്നത് കാണിക്കുന്നുണ്ട്. പഴയ സോവിയറ്റ് യൂണിയന്റ്‌റെ പ്രതാപം പറയുമ്പോൾ, സോവിയറ്റ് ജി.ഡി.പി. - യിൽ ഉക്രൈൻ റിപ്പബ്ലിക്കിലെ മൈനിങ്, അസർബെയ്ജാനിലെ പെട്രോളിയം ഇവയൊക്കെ ഉൾപ്പെട്ടതായിരുന്നു എന്ന് കൂടി ഓർക്കണം. ഇന്നത്തെ റഷ്യയിൽ ഇവയൊന്നും ഉൾപ്പെടുന്നില്ല. പണ്ട് സോവിയറ്റ് യൂണിയനിൽ നിന്ന് പിരിഞ്ഞതിന് ശേഷം അസർബൈജാനും അർമീനിയയും തമ്മിൽ 'നഗോർനോ കാരബാക്ക്' എന്ന സ്ഥലത്തെ ചൊല്ലി രൂക്ഷ യുദ്ധം നടത്തിയതായിരുന്നു. സാമ്പത്തിക രംഗം തീർത്തും അവതാളത്തിലായ അസർബൈജാൻ കൃത്യമായ പ്ലാനിങ്ങോട് കൂടി പിന്നീട് ഉയർത്തെഴുന്നേറ്റു. നാഷണൽ ജ്യോഗ്രഫിക്ക് അസർബൈജാന്റ്‌റെ ആ സാമ്പത്തിക ഉയർത്തെഴുന്നേൽപ്പിനെ കുറിച്ച് കുറച്ചു നാൾ മുമ്പ് ഒരു ഡോക്കുമെന്റ്‌ററി സംപ്രേഷണം ചെയ്തിരുന്നു. അംബര ചുംബികളായ കെട്ടിടങ്ങളും, ഏറ്റവും ആധുനികമായ ഇൻഫ്രാസ്ട്രക്ച്ചറും ഇന്ന് അസർബെയ്ജാനിൽ കാണാം. അസർബെയ്ജാനിൽ മാറ്റങ്ങൾ സൃഷ്ടിച്ച തരത്തിലുള്ള കൃത്യമായ ആസൂത്രണമാണ് ഏതൊരു രാജ്യത്തും സാമ്പത്തിക മികവിന് വേണ്ടത്.

മോസ്‌കോ പോലുള്ള റഷ്യയുടെ നഗരങ്ങളിലും അംബര ചുംബികളായ കെട്ടിടങ്ങളും, ഏറ്റവും ആധുനികമായ ഇൻഫ്രാസ്ട്രക്ച്ചറും കാണാം. കഴിഞ്ഞ ലോകകപ്പ് ഫുടബോൾ റഷ്യയിൽ വളരെ ഭംഗിയായി നടന്നതാണ്. ലോകത്തിലെ ഏറ്റവും നല്ല മിസൈൽ ടെക്‌നോളജിയും, സൈനിക യുദ്ധോപകരണങ്ങളും റഷ്യക്കുണ്ട്. മോസ്‌കോ മെട്രൊയൊക്കെ ലോകത്തിലെ ഏറ്റവും നല്ല മെട്രോ സർവീസുകളിൽ ഒന്നാണ്. സ്പെയ്സ് ടെക്‌നോളജിയിലും ലോകത്തിലെ ഏറ്റവും മുൻനിരയിലുള്ള രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാദന രാജ്യങ്ങളിലൊന്നും റഷ്യയാണ്. പക്ഷെ റഷ്യ ഇന്ന് നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളിലേക്ക് നോക്കുമ്പോൾ എണ്ണയും, മെറ്റലുകളും, പ്രകൃതി വാതകവും ഒക്കെ വിറ്റു കാശുണ്ടാക്കിയപ്പോൾ പുടിന്റ്‌റെ കീഴിൽ നിർമ്മാണ മേഖല കരുത്താർജിക്കാതിരുന്നത് ഒരു വലിയ പ്രശ്നമായി കാണാം. 'Nobody goes to Russia except for arms, metals, oil and gas' എന്നാണ് മുൻ അമേരിക്കൻ പ്രെസിഡന്റ്‌റ് ബാരക്ക് ഒബാമ ഒരു ഇന്റ്‌റെർവ്യൂവിൽ പറഞ്ഞത്. അത് തന്നെയാണ് റഷ്യയുടെ പ്രശ്നവും.

വാൽക്കഷ്ണം: റഷ്യൻ പ്രസിഡന്റ്‌റ് വ്ലാഡിമീർ പുടിന് ഭാര്യയുമായി നിയമപരമായി പിരിഞ്ഞതിന് ശേഷം ജിംനാസ്റ്റായ ഒരു കാമുകി ഉള്ള കാര്യം റഷ്യയിലെ ജനങ്ങളിൽ മിക്കവർക്കും അറിയാം. അവിടെ അതൊന്നും ഒരു പ്രശ്നവും ഉള്ള കാര്യമല്ല. പക്ഷെ ഇങ്ങുദൂരെ മലയാളികൾക്ക് അതൊരു വലിയ പ്രശ്നമാണ്! അതാണ് കഴിഞ്ഞ ദിവസം ശ്രീ എം. മാധവദാസ് മറുനാടൻ മലയാളിയിൽ റഷ്യൻ പ്രസിഡന്റ്‌റ് പുടിനെ കുറിച്ച് ദീർഘമായി എഴുതിയപ്പോൾ പുള്ളിയെ 'സ്ത്രീ ലമ്പടൻ' എന്നൊക്കെ വിശേഷിപ്പിച്ചത്. അമേരിക്കൻ പ്രസിഡന്റ്‌റുമാരായിരുന്ന ക്ലിന്റ്‌റനും കെന്നഡിയുമൊക്കെ അറിയപ്പെടുന്ന പെണ്ണുപിടിയന്മാർ ആയിരുന്നു. ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ്‌റ് ഡൊണാൾഡ് ട്രംപും സ്ത്രീ വിഷയത്തിൽ ഒട്ടും മോശക്കാരനല്ല.

ഇതെഴുതുന്ന ആൾ വായിച്ച പ്രസിഡന്റ്‌റ് കെന്നഡിയുടെ 800ൽ മിച്ചം പേജ് വരുന്ന ജീവചരിത്രത്തിൽ പുള്ളിയുടെ പെണ്ണുപിടിത്തത്തിന്റ്‌റെ സചിത്രമായ വിവരണങ്ങളുണ്ട്. ഹോളിവുഡ് നടി മരിലിൻ മൺറോയുമായി കെന്നഡിക്കുണ്ടായിരുന്ന ബന്ധം അമേരിക്കയിലെ മിക്കവർക്കും അറിയാവുന്ന കാര്യമാണ്.

എന്നിട്ട് ഇന്നും അമേരിക്കയിൽ മുൻ പ്രസിഡന്റ്‌റ് കെന്നഡിക്ക് ജനപ്രീതിയിൽ എന്തെങ്കിലും ഒരു കുറവുണ്ടോ? ശ്രീ എം. മാധവദാസിനെ പോലുള്ള ആളുകൾ ഒരു ലിബറൽ കോസ്മോപൊളീറ്റൻ സംസ്‌കാരത്തിൽ നടക്കുന്ന കാര്യങ്ങൾ സ്വന്തം 'മഞ്ഞകണ്ണട' കൊണ്ട് കാണുകയാണ്. 'മഞ്ഞകണ്ണട' വെച്ചിട്ടുള്ളവർക്ക് എല്ലാം മഞ്ഞയായി തോന്നും. അതാണ് റഷ്യൻ പ്രസിഡന്റ്‌റ് വ്ലാഡിമീർ പുടിനെ മാധവദാസ് 'സ്ത്രീ ലമ്പടൻ' എന്നും 'ബാല പീഡകൻ' എന്നുമൊക്കെ വിളിക്കുന്നത്. റഷ്യാക്കാരനെ കുറിച്ച് എഴുതുമ്പോൾ പോലും മലയാളിയുടെ സഹജമായ 'സദാചാര പൊലീസിങ്' ഉണരുന്നൂ! മലയാളിയുടെ സഹജമായ 'സദാചാര പൊലീസിങ്' മാധവദാസിലും ഉണർന്നൂ എന്ന് അദ്ദേഹത്തിന്റ്‌റെ റഷ്യൻ പ്രസിഡന്റ്‌റിനെ കുറിച്ചുള്ള ലേഖനം വായിച്ചാൽ ആർക്കും അനുമാനിക്കാം.

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെന്റ്‌റിലെ അസിസ്റ്റന്റ്‌റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
സർ, അങ്ങ് ഉടൻ ഇവിടം വിട്ടു പോകണം; പത്ര സമ്മേളനത്തിനിടയിൽ എത്തിയ രഹസ്യ പൊലീസ് ട്രംപിന്റെ ചെവിയിൽ മന്ത്രിച്ചു; ആദ്യം പകച്ച ട്രംപ് ഞൊടിയിടയിൽ സ്ഥലം കാലിയാക്കി; വൈറ്റ്ഹൗസിന് മുൻപിൽ വെടിവയ്‌പ്പ് നടന്നതിനെ തുടർന്ന് അമേരിക്കൻ പ്രസിഡണ്ടിനെ പ്രസ്സ് കോൺഫറൻസിനിടയിൽ നിന്നും കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വൈറൽ
ആദ്യം അലർട്ട് ആകേണ്ട എയർപോർട്ട് സുരക്ഷാ സംവിധാനങ്ങൾ ദുരന്തം നടന്നിട്ടും ഉണർന്നില്ല; റെസ്‌ക്യൂ ടീമും ഫയർഫോഴ്‌സും കൃത്യസമയത്ത് എത്തിയില്ല; പരിശീലനം നേടിയവർ മാത്രം എയർ റെസ്‌ക്യൂ നടത്തേണ്ട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത് നാട്ടുകാർ; എയർക്രാഫ്റ്റ് ഇൻവെസ്റ്റിഗേഷന് തടസമായ കാര്യങ്ങളാണ് കരിപ്പൂരിൽ നടന്നത്; മോശം കാലാവസ്ഥയിലും ലാന്റിങ് സാധ്യമാക്കുന്ന ബോയിങ് 737 ന്റെ അപകടകാരണം അറിയാൻ ബ്ലാക്ക്‌ബോക്‌സ് തന്നെ രക്ഷ; കരിപ്പൂർ ദുരന്തത്തെ കുറിച്ച് ക്യാപ്റ്റൻ സാം തോമസ് മറുനാടനോട്
തൊഴിൽ ഷാർജയിൽ തയ്യൽക്കടയും ബ്യൂട്ടിപാർലർ നടത്തിപ്പും; സ്വർണ്ണക്കടത്തുകാരനെ പരിചയപ്പട്ടതോടെ സ്വർണ്ണക്കടത്തിൽ പങ്കാളിയാകാൻ മുടക്കിയത് 28 ലക്ഷം; സ്വർണം കടത്താൻ കാരിയർമാരാകാൻ സ്ത്രീകളെ കണ്ടെത്തി നൽകി സജീവ പങ്കാളിത്തം; മൂന്നാം കെട്ടുകാരനായ സ്വർണ്ണക്കടത്തുകാരന് മകളെ കെട്ടിച്ചുകൊടുക്കാതെ വന്നതോടെ തമ്മിൽ തെറ്റി; ഇപ്പോൾ കൊല്ലാൻ ശ്രമിക്കുന്നെന്ന് ആക്ഷേപം; ആറ് കിലോ സ്വർണ്ണവുമായി മുങ്ങിയെന്ന് കള്ളക്കടത്തുകാർ ആരോപിക്കുന്ന യുവതി ഇരവാദവുമായി മാധ്യമങ്ങൾക്ക് മുമ്പിൽ
മന്ത്രി കെ ടി ജലീലിനെ കൂടാതെ എൻഐഎയും കസ്റ്റംസും പിന്തുടരുന്നത് മറ്റൊരു രാഷ്ട്രീയ ഉന്നതനെ കൂടി; നിരവധി വിദേശയാത്രകൾ നടത്തിയ ഉന്നതനെ ചോദ്യം ചെയ്യാൻ വിശദമായ ചോദ്യാവലി തയ്യാറാക്കി കസ്റ്റംസ്; ദുബായിൽ നിന്നു കേരളത്തിലേക്കു വന്ന സഹായങ്ങളെപ്പറ്റിയും ജനക്ഷേമത്തിനായി വിദേശ സാമൂഹിക സംഘടനകളും നടത്തിയ ഇടപാടുകളുടെ രേഖകളും പ്രോട്ടോക്കോൾ വകുപ്പിനോട് ആവശ്യപ്പെടും; സർക്കാർ അറിയാതെ നടത്തിയ വിദേശയാത്രകളും അന്വേഷണ പരിധിയിൽ
എല്ലാത്തരം മാസ്‌കുകളും കോവിഡ് വ്യാപനം തടയാൻ സഹായിക്കില്ലെന്ന് ശാസ്ത്രജ്ഞർ; മാസ്‌ക് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദാർത്ഥം നിങ്ങളുടെ ആരോഗ്യത്തെ വിപരീതമായി ബാധിച്ചേക്കാം; ഫ്ളീസ് നെക്ക് ഗെയ്റ്ററുകൾ അപകട സാധ്യത വർദ്ധിപ്പിച്ചേക്കും; എൻ 95 മാസ്‌കുകളും കോട്ടൺ മാസ്‌കുകളും താരതമ്യേന സുരക്ഷിതം; വിവിധ മാസ്‌കുകളെ കുറിച്ച് കൂടുതൽ അറിയാം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
ശ്രീകണ്ഠൻ നായരുടെ വിദേശയാത്രകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; വ്യാജ വാർത്താ കേസിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കണം; ഇനി വ്യാജ വാർത്തകൾ സംപ്രക്ഷേണം ചെയ്താൽ ജാമ്യം റദ്ദാക്കും; മറ്റുള്ളവർക്ക് വഴികാട്ടേണ്ട ശ്രീകണ്ഠൻ നായർ കേട്ടുകേൾവി വാർത്തയാക്കരുതെന്ന് ഓർമ്മിപ്പിച്ച് 24 ചാനൽ മേധാവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീകണ്ഠൻ നായർ ഷോയിലെ കോവിഡിനെ കുറിച്ചുള്ള വ്യാജ വാർത്തയിലെ വിധിയിൽ നിറയുന്നത് വിമർശനങ്ങൾ മാത്രം
സ്വപ്‌ന സുരേഷ് ഇടനിലക്കാരിയായ ഇടപാടുകളെ കുറിച്ച് വ്യക്തമായി അറിവുണ്ടായിരുന്നത് ഉന്നത രാഷ്ട്രീയ നേതാവിന്; പല ഇടപാടുകളിലും സ്വപ്നയെ നേതാവ് ഇടനിലക്കാരിയുമാക്കി; സ്വർണക്കടത്തിൽ പിടിയിലാവുന്നതിനു മുമ്പ് ഈ രാഷ്ട്രീയ നേതാവും സ്വപ്നയും പലയിടങ്ങളിൽവെച്ച് രഹസ്യമായി കണ്ടു; സർക്കാറിൽ നിർണായ സ്വാധീനമുള്ള രാഷ്ട്രീയക്കാരനും സ്വർണ്ണക്കടത്തിന്റെ ചിത്രത്തിലേക്ക്; കള്ളക്കടത്തിനെക്കുറിച്ച് കൃത്യമായി അറിയാവുന്ന നേതാവിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ് ഉദ്യോഗസ്ഥർ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി