Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഎഇയിൽ കൂടുതൽ ചെക്കു കേസുകൾക്കും കാരണം ക്രെഡിറ്റ് കാർഡോ പേർസണൽ ലോണോ ഒക്കെയാണ്; ഇത്തരത്തിലുള്ള കേസുകൾ കൂടതലും പിഴയാക്കി തീർത്തു, ക്രിമിനൽ ബാധ്യതകളിൽ നിന്നും മോചിതനാകാൻ കഴിയും; യുഎഇ യിൽ ചെക്ക് മടങ്ങിയാൽ എന്താണ് ശിക്ഷ? പ്രവീൺ സ്‌കറിയ എഴുതുന്നു

യുഎഇയിൽ കൂടുതൽ ചെക്കു കേസുകൾക്കും കാരണം ക്രെഡിറ്റ് കാർഡോ പേർസണൽ ലോണോ ഒക്കെയാണ്; ഇത്തരത്തിലുള്ള കേസുകൾ കൂടതലും പിഴയാക്കി തീർത്തു, ക്രിമിനൽ ബാധ്യതകളിൽ നിന്നും മോചിതനാകാൻ കഴിയും; യുഎഇ യിൽ ചെക്ക് മടങ്ങിയാൽ എന്താണ് ശിക്ഷ? പ്രവീൺ സ്‌കറിയ എഴുതുന്നു

പ്രവീൺ സ്‌കറിയ

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ അപര്യാപ്തമായ ബാലൻസ് കാരണം ചെക്കു മടങ്ങിയാൽ അതു യുഎഇയിൽ നിങ്ങൾക്കെതിരായുള്ള ക്രിമിനൽ നടപടികൾക്ക് കാരണമായി തീരുന്നു. യുഎഇയുടെ പീനൽനിയമം, 1987ലെ ഫെഡറൽ ലോ നമ്പർ 3 ലെ ആർട്ടിക്കിൾ 401 പ്രകാരമാണ് ഇതു ക്രിമിനൽ കുറ്റമായി കണ്ടു, കേസ് എടുക്കുന്നു.

മതിയായ ബാലൻസ് അക്കൗണ്ടിൽ ഇല്ലാതെ ഒരു ചെക്ക് നൽകുക, അല്ലെങ്കിൽ ചെക്കിന്റെ തീയതിക്കു മുമ്പ് അക്കൗണ്ടിലുള്ള തുക ഭാഗികമായോ പൂർണമായോ പിൻവലിക്കുക എന്നീ കാരണങ്ങൾ കൊണ്ട് ചെക്കു മടങ്ങിയാൽ, അതു വിശ്വാസവഞ്ചന ആയി കണക്കാക്കി പ്രസ്തുത വ്യക്തിക്കു പിഴയോ തടവോ ചുമത്തപ്പെടാം.

Cheque Bounce കേസുകൾക്കുള്ള ശിക്ഷ യുഎഇയിൽ എല്ലാ എമിറേറ്റീസിലും ഒരു പോലെയല്ലെങ്കിലും, പൊതുവെ ശിക്ഷയുടെ തീവ്രത ഈയടുത്ത കാലത്തായി വളരെ കുറച്ചതായി കാണാം. ദുബൈയിൽ ഡിസംബർ, 2017 മുതൽ പ്രാബല്യത്തിൽ വന്ന ഓർഡിനൻസ് പ്രകാരം, രണ്ടു ലക്ഷത്തിൽ താഴെയുള്ള ചെക്കുകൾ കോടതിയിലേക്കു വിടാതെ പ്രോസിക്യൂഷൻ വഴി ശിക്ഷ നൽകുന്നു. Cheque bounce കേസുകൾക്കുള്ള പിഴ താഴെ കൊടുത്തതു പോലെ നിജപ്പെടുത്തിയിരിക്കുന്നു:

1 മുതൽ 50,000 ദിർഹം വരെ വിലവരുന്ന ചെക്കുകൾ: 2,000 ദിർഹം
50,000 ദിർഹം മുതൽ 100,000 ദിർഹം വരെ വിലവരുന്ന ചെക്കുകൾ: 5,000 ദിർഹം
100,000 മുതൽ 200,000 ദിർഹം വരെ വിലവരുന്ന ചെക്കുകൾ: 10,000 ദിർഹം
200,000 ഇതിൽ കൂടുതൽ ഉള്ള തുകക്കുള്ള കേസുകൾ കോടതിയിലേക്കു refer ചെയ്യപ്പെടുന്നു.

യുഎഇയിൽ കൂടുതൽ ചെക്കു കേസുകൾക്കും കാരണം ക്രെഡിറ്റ് കാർഡോ, പേർസണൽ ലോണോ, ഓട്ടോ ലോണോ ആകുന്നു. ഇത്തരത്തിലുള്ള കേസുകൾ കൂടതലും പിഴയാക്കി തീർത്തു, ക്രിമിനൽ ബാധ്യതകളിൽ നിന്നും മോചിതനാകാൻ കഴിയും. പക്ഷെ തുക കിട്ടേണ്ട ആൾ, ഈ തുകക്ക് വേണ്ടി, സിവിൽ കേസ് കൊടുത്താൽ, കോടതി ആ തുക, കോടതി ചിലവുൾപ്പടെ 12 ശതമാനം പലിശയോടെ കൊടുക്കാൻ വിധിക്കും.

ഒരു cheque bounce കേസിനു രണ്ടു തരത്തിലുള്ള കേസുകൾ കൊടുക്കാൻ കഴിയും - ക്രിമിനൽ കേസും, സിവിൽ കേസും. ഇത് കേസ് കൊടുക്കേണ്ടയാളുടെ ഇഷ്ടം പോലെ ക്രിമിനലോ, സിവിലോ, രണ്ടും ഒപ്പമായോ ചെയ്യാൻ കഴിയുന്നതാണ്. തുക കിട്ടേണ്ടയാൾക്കു അയാളുടെ ഇഷ്ടാനുസരണം ക്രിമിനൽ കേസ് കൊടുക്കാതെ, സിവിൽ മാത്രമായി കേസ് രജിസ്റ്റർ ചെയ്യാൻ കഴിയും, അല്ലാതെ ക്രിമിനൽ കേസ് കൊടുത്തു കഴിഞ്ഞേ സിവിൽ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയൂ എന്ന ഒരു നിബന്ധനയും ഉള്ളതല്ല. ഇതിൽ ക്രിമിനൽ കേസിൽ നിന്നും പിഴ അടച്ചോ, കുറഞ്ഞ കാലം ജയിലിൽ കഴിഞ്ഞോ പൂർണമായും രക്ഷെപെടാൻ കഴിയും എന്നാൽ തുക കിട്ടേണ്ടയാൾ ഇത് സിവിൽ കേസായി കോടതിയിൽ രജിസ്റ്റർ ചെയ്തു മുന്നോട്ടു പോയാൽ, മുമ്പ് സൂചിപ്പിച്ച പോലെ പലിശ സഹിതം കോടതി ചിലവുൾപ്പടെ കൊടുക്കേണ്ട ആൾക്ക് കൊടുക്കേണ്ടി വരുന്നു.

സിവിൽ കേസുകൾ പിഴ അടച്ചോ, ജയിൽ വാസമനുഭവിച്ചോ തീരുന്നതല്ല. കൊടുക്കേണ്ട തുക കൊടുത്തു തീരുന്നത് വരെ കൊടുക്കേണ്ടയാൾക്കു കേസിന്റെ സിവിൽ ബാധ്യതകളിൽ നിന്നും രക്ഷപെടാൻ കഴിയുന്നതല്ല, അതിനാൽ ഇടവിട്ട്, ഇടവിട്ട് തുക കൊടുത്തു തീരുന്നതുവരെ ജയിൽവാസം അനുഭവിക്കേണ്ടി വരുന്നു. ഒരു ചെക്ക് മടങ്ങിയാൽ, യു.എ.ഇ. നിയമപ്രകാരം അഞ്ച് വർഷം വരെ ക്രിമിനൽ കേസും, 15 വർഷം വരെ സിവിൽ കേസും കൊടുക്കാവുന്നതാണ്. യുഎഇ യിൽ ബിസിനസ്സ് ചെയ്തു കേസിൽപ്പെട്ടവർക്കു സിവിൽ ബാധ്യതകൾ പൈസ കൊണ്ട് കൊടുത്തുതീർക്കാൻ കഴിയില്ലെങ്കിൽ കോടതിയിൽ Bankruptcy (പാപ്പരത്തം) രജിസ്റ്റർ ചെയ്തു നിലവിലുള്ള എല്ലാതരത്തിലിമുള്ള (ക്രിമിനൽ, സിവിൽ, കൊമേർഷ്യൽ) കേസുകളിൽ നിന്നും രക്ഷ നേടാൻ കഴിയുന്നതാണ്.

വിവരങ്ങൾക്ക് കടപ്പാട്: അഡ്വ. ഡോ. ഹരീഷ് പവിത്രൻ (050 1750107)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP