Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ആൾദൈവങ്ങൾ അത്ഭുതങ്ങൾ കാട്ടുന്നതും ഭാവി പ്രവചിക്കുന്നതും എങ്ങനെ? ഇതെല്ലാം വെറും കഥകൾ മാത്രമാണോ? 'ട്രാൻസി'ലേക്കോ മോഹനിദ്രയിലേക്കോ എത്തിയെന്ന് പറഞ്ഞാൽ വിശ്വസിക്കാമോ? പകർന്നാട്ടം എന്നാൽ എന്ത്? ഷാനവാസ് ഓസ്‌കാർ എഴുതുന്നു

ആൾദൈവങ്ങൾ അത്ഭുതങ്ങൾ കാട്ടുന്നതും ഭാവി പ്രവചിക്കുന്നതും എങ്ങനെ? ഇതെല്ലാം വെറും കഥകൾ മാത്രമാണോ? 'ട്രാൻസി'ലേക്കോ മോഹനിദ്രയിലേക്കോ എത്തിയെന്ന് പറഞ്ഞാൽ വിശ്വസിക്കാമോ? പകർന്നാട്ടം എന്നാൽ എന്ത്? ഷാനവാസ് ഓസ്‌കാർ എഴുതുന്നു

ഷാനവാസ് ഓസ്‌കാർ

 പകർന്നാട്ടം എന്നാൽ എന്ത്? വീഡിയോയുടെ പേരു കേൾക്കുമ്പോൾ കാര്യമായി ഒന്നും മനസിലാവില്ല ഒരു പക്ഷെ ട്രാൻസ് എന്ന് കേൾക്കുമ്പോൾ കുറച്ചു പേർക്കെങ്കിലും അറിയാം എസ്സെൻസ് തിരുവനന്തപുരം നടത്തിയ ateo എന്ന സെമിനാറിൽ ചന്ദ്രശേഖർ നടത്തിയ ഒരു പ്രെസെന്റഷൻ ആണ് ഈ പോസ്റ്റിനു ആധാരമായ ആയ കാര്യം. എന്താണ് കാര്യം എന്ന് മലയാളത്തിൽ പറഞ്ഞാൽ തപോനിദ്ര എന്ന് തുടങ്ങി താഴെ പറയുന്ന എല്ലാ അർഥങ്ങളും കാണാം. ദർശനാവസ്ഥ, ദേഹാതീതവൃത്തി, ബോധക്കേട്, മയക്കം, മൂർച്ച, മോഹനിദ്ര, മോഹാലസ്യം, സമാധി. 

കാര്യത്തിലേക്ക് കടക്കാം ഇവിടെ നമുക്കു ഏതെങ്കിലും ഒരു അർത്ഥം എടുത്തു മാത്രമേ മുൻപോട്ടു പോകാൻ പറ്റുകയുള്ളു. അതിനാൽ ദർശനാവസ്ഥ അതു തന്നെ എടുക്കാം. ശാസ്ത്രീയമായി പറഞ്ഞാൽ രണ്ടു രീതിയിൽ ഇതിനെ വിശദീകരിക്കാം. ഒന്നുങ്കിൽ ബോധത്തിന്റെ വേറെ ഒരു തലത്തിൽ നിൽക്കുന്നവർ അല്ല എങ്കിൽ അഭിനയിക്കുന്നവർ. ഇതിൽ കാര്യം ഉണ്ടോ, അതോ വെറും കഥകൾ ആണോ എന്നാണ് വീഡിയോ പറയുന്നത്. എന്തയാലും അതു കണ്ടാൽ ആണ് കൂടുതൽ ആസ്വദിക്കാൻ കഴിയുക അതു ഇവിടെ എഴുതുന്നില്ല.

Stories you may Like

ചരിത്രം

ലോക ചരിത്രം പരിശോധിക്കുമ്പോൾ ട്രാൻസ് എന്ന അവസ്ഥയെ കുറിച്ചുള്ള ആദ്യ രേഖ പറയുന്നത് എക്ലിപ്പിയസ് എന്ന ആൾദൈവം ടെംപിൾ ഓഫ് എപിടാരെൻസ് എന്ന ക്ഷേത്രത്തിൽ വച്ചു ഒരു പ്രത്യേകതരം ട്രാൻസിൽ എത്തിക്കാൻ കഴിഞ്ഞിരുന്നു. രണ്ടാമത്തെ ഏറ്റവും പ്രശസ്തയായ ദൈവം അല്ലെങ്കിൽ ദേവി ആയിരുന്നു അപ്പോളോ ക്ഷേത്രത്തിലെ പിത്തിയാ എന്ന ദേവി. പക്ഷെ സ്വർണം സമ്മാനമായി കൊടുത്താൽ മാത്രമേ ഭാവി പ്രവചിക്കുകയോള്ളൂ. പിന്നെ കഥ നോക്കിയാൽ യോഗ, സൂഫിസം, ഷാവനിസം, ഉബാണ്ട, ക്രേസി ഹോഴ്സ് എന്ന അമേരിക്കയിലെ ഒരു വിഭാഗം ഇവരെല്ലാം ഇതു ആശ്രയിക്കുന്നു. ഇനി ആധുനിക ലോകത്തിൽ നോക്കിയാൽ ഫ്രാൻസ് ഫെഡറിക് ആന്റൺ മെസ്മർ കണ്ടെത്തിയ മേസ്മറിസം. അതു അതിന്റെ ശാസ്ത്രീയ വശത്തെ കുറിച്ചു നടന്നപ്പോൾ അതു പരാജയപ്പെട്ടു .

ട്രാൻസ് ഉണ്ടാക്കാൻ പറ്റുമോ അല്ലെങ്കിൽ ഓട്ടോമാറ്റിക് ആയി സംഭവിക്കുമോ?

ട്രാൻസ് കൃത്രിമമായി ഉണ്ടാക്കാൻ സാധ്യമാണോ എന്നതിനെ കുറിച്ചു നോക്കിയാൽ സാധ്യം ആണ് എന്ന് മനസിലാക്കാം. കിനസ്തിക്, ഭൈരവയോഗ, ആർക്കിടെക്ചർ, പാറ്റേൻസ്, വിഷ്വൽസ്, മഷ്‌റും, (ഇതു സാധാരണ കുട്ടികൾ പയോഗിക്കുന്ന ലഹരി നിറഞ്ഞ ഒരു തരം കൂണ് ആണ്) പട്ടിണി ( ബുദ്ധന് ബോധോദയം ലഭിച്ചത് തന്ന ജലപാനം പോലും നടത്താതെ ധ്യാനിച്ചു എന്ന കാരണത്താൽ ആണ്). ഇന്ന് ശാസ്ത്രം വളർന്നു അതിനുള്ള ഉത്തരങ്ങൾ നൽകാൻ പ്രാപ്തമായി. ലളിതമായി പറഞ്ഞാൽ ചില വിഷ്വൽസ് നമ്മെ ഒരു ദാർശനിക അവസ്ഥയിൽ എത്തിക്കും. അതിനു ധാരാളം ഉദാഹണങ്ങൾ യൂട്യൂബിലും ഗൂഗിൾ ഇവയിൽ ഒക്കെ തിരഞ്ഞാൽ ലഭിക്കും. ചില ദാർശനിക അവസ്ഥ നാമറിയാതെ തന്നെ സംഭവിക്കും. ഉദാഹരണമായി പറഞ്ഞാൽ ചില കഥാപാത്രങ്ങൾ നമ്മുടെ മനസ്സിൽ കയറികൂടും. അവ നാം പോലും അറിയണമെന്നില്ല. ചില സിനിമാ കഥാപാത്രങ്ങളുടെ സ്വാധീനം വഴി, ആക്‌സിഡന്റ് മുതലായവ വഴി സംഭവിക്കാം.

മനുഷ്യന് മാത്രമാണോ.. മൃഗങ്ങളിൽ ട്രാൻസ് സാധ്യമാണോ? സാധ്യം എന്നു തന്നെ പറയാം. അവ പലപ്പോഴും ഇരപിടിയന്മാരെ പേടിച്ചോ അല്ലെങ്കിൽ പ്രതിരോധം എന്ന നിലയിലോ ആണ് ട്രാൻസ് ഉപയോഗിക്കാറുള്ളത. വീഡിയോയുടെ രണ്ടാം ഭാഗം ഇതിനെ കൃത്യമായി വിവരിക്കുന്നു. കൂടാതെ ഒരു ട്രാൻസ് പരീക്ഷണം വിഡിയോയിൽ കാണിക്കുന്നു സ്വയം നമുക്കു ഈ അവസ്ഥ സൃഷ്ടിക്കാൻ പറ്റും.വിഡിയോ ലിങ്ക് താഴെ കൊടുക്കുന്നു.https://youtu.be/d2Vz759e5rk

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP