ഇന്റലിജന്റ് ഡിസൈന്‍ ഉത്തമ ഉദാഹരണമായ മികച്ച പരീക്ഷണത്തെ കൃത്രിമജീവൻ ഉണ്ടായി എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് പരിണാമവാദികളുടെ ഗതികേട്; സൃഷ്ടി വാദികളുടെയും ദൈവവിശ്വാസികളുടെയും നേരെ തൊടുത്തുവിടുന്ന കൃത്രിമ ജീവൻ സംബന്ധിച്ച വാസ്തവം എന്താണ്? ലാബിൽ നിർമ്മിച്ച കൃത്രിമ ജീവൻ സംബന്ധിച്ച വാദങ്ങളും വസ്തുതകളും വ്യക്തമാക്കുന്നു
ജിജോ ജോൺ
ശാസ്ത്രജ്ഞർ കൃത്രിമമായി ജീവൻ നിർമ്മിച്ചുവെന്ന് പറഞ്ഞ് ദൈവം എന്നൊന്ന് ഇനി ഇല്ല എന്നും ആത്മാവ് വെറുതെയാണെന്നും പറയുന്ന നിരവധി പോസ്റ്റുകൾ നാം കാണുന്നല്ലോ. പലരും സൃഷ്ടിവാദികളുടെയും ദൈവവിശ്വാസികളുടെയും നെഞ്ചത്ത് കയറാനാണ് ഈ വാർത്ത ഉപയോഗിക്കുന്നത്. ശാസ്ത്രജ്ഞർ കൃത്രിമ ജീവൻ ഒരിക്കലും നിർമ്മിക്കില്ല എന്നല്ല സൃഷ്ടിവാദികൾ വാദിക്കുന്നത്. ശാസ്ത്രജ്ഞർ ഇന്ന് ജീവികളുടെ ശരീരത്തിൽ തന്നെയുള്ള ഡി എൻ എയും പ്രോട്ടീനും കാർബോഹൈഡ്രേറ്റും ഫാറ്റും ഒക്കെ ഉപയോഗിച്ച് കൃത്രിമ ജീവൻ നിർമ്മിച്ചേക്കാം. നാളെ കാർബണിലും ജലത്തിലും അടിസ്ഥാനം ആക്കിയിരിക്കുന്നു ഇന്നത്തെ ജീവനുപകരം സിലിക്കോണോ വേറെ ഏതെങ്കിലുമോ മൂലകങ്ങൾ അടിസ്ഥാനമാക്കി, നമ്മുടെ ഡി എൻ എയോ പ്രോട്ടീനോ ഇല്ലാത്ത വേറെ ഏതെങ്കിലും വസ്തുക്കൾ ഉപയോഗിച്ച് ജീവൻ നിർമ്മിച്ചേക്കാം. എന്നാൽ സൃഷ്ടിവാദികൾ പറയുന്നത് ജീവൻ നിർമ്മിക്കാൻ ബുദ്ധിയുള്ള ഒരു ഡിസൈനർ വേണമെന്ന് മാത്രമാണ്.
ഇനി കൃത്രിമമായി ജീവൻ നിർമ്മിച്ചു എന്ന വാർത്തക്ക് അടിസ്ഥാനം എന്താണെന്ന് നോക്കാം. കേംബ്രിഡ്ജിൽ ഉള്ള മെഡിക്കൽ റിസർച്ച് കൗൺസിൽ ലബോറട്ടറി ഓഫ് മോളിക്യൂലാർ ബയോളജിയിലെ ശാസ്ത്രജ്ഞർ ഇ കോളി (Escherichia coli) എന്ന ബാക്റ്റീരിയയുടെ ഡി എൻ എയിൽ മാറ്റം വരുത്തുകയും ആ ഡി എൻ എയെ കൃത്രിമമായി നിർമ്മിക്കുകയും ചെയ്തു. തുടർന്ന് ആ ഡി എൻ എയെ തിരികെ ഇ കോളിയൽ പ്രവേശിപ്പിച്ചപ്പോൾ അവ ജീവൻ നിലനിർത്തുകയും ചെയ്തു. ഇതാണ് കൃത്രിമജീവൻ നിർമ്മിച്ചു എന്ന് പ്രചരിക്കുന്ന വാർത്തയുടെ അടിസ്ഥാനം. ( https://www.theguardian.com/science/2019/may/15/cambridge-scientists-create-worlds-first-living-organism-with-fully-redesigned-dna?fbclid=IwAR1pCqJ3eryQrnmV0f4ik7ZxHCqoWDopmciOirF-tDo3xGQNWScUUIIrjDA ) ഡി എൻ എ എന്നത് അഡനൈൻ (adenine), തൈമിൻ (thymine), ഗ്വാനിൻ (guanine), സൈറ്റൊസിൻ (cytosine) എന്നീ രാസവസ്തുക്കളാൽ നിർമ്മിച്ചിരിക്കുന്നു എന്ന് നമുക്കറിയാമല്ലോ. ഡി എൻ എ എന്നത് കൃത്രിമമായി നിർമ്മിക്കുന്നത് ഇതാദ്യമായിട്ടല്ല.
കൃതിമമായി നിർമ്മിക്കുന്ന ഡി എൻ എ ഗവേഷകർക്ക് നിര്‍മിച്ചുനൽകുന്ന കമ്പനികളുമുണ്ട് ( https://www.blueheronbio.com/gene-synthesis/ ). ജീനോം ഗുരു എന്നറിയപ്പെടുന്ന ക്രെയ്ഗ് വെന്റർ 2008 -ൽ മൈക്കോപ്ലാസ്മാ ജനൈറ്റേലിയം എന്ന ബാക്ടീരിയയുടെ ഡി എൻ എ കൃത്രിമമായി നിർമ്മിച്ചിരുന്നു. എന്നാൽ അന്നവർക്ക് ആ ഡി എൻ എ യെ തിരികെ ബാക്ടീരിയയിൽ പ്രവേശിപ്പിക്കാൻ കഴിഞ്ഞില്ല ( https://www.nature.com/news/2008/080124/full/news.2008.522.html ). 2010 -ൽ ക്രെയ്ഗ് വെന്റർ ഇൻസ്റ്റിട്യൂട്ടിലെ തന്നെ ശാസ്ത്രജ്ഞർ മൈക്കോപ്ലാസ്മാ മൈക്കോയ്ഡ്സ് ( Mycoplasma mycoides) എന്ന ബാക്ടീരിയയുടെ ഡി എൻ എ കൃത്രിമമായി നിർമ്മിക്കുകയും അതിനെ മൈക്കോപ്ലാസ്മാ കാപ്രിക്കോളം (Mycoplasma capricolum) എന്ന ബാക്ടീരിയയിൽ കടത്തിവിടുകയും ചെയ്തിരുന്നു ( https://www.nature.com/news/2010/100526/full/465406a.html ). 2016-ൽ ക്രെയ്ഗ് വെന്റർ ഇൻസ്റ്റിട്യൂട്ടിലെ തന്നെ ശാസ്ത്രജ്ഞർ മൈക്കോപ്ലാസ്മാ മൈക്കോയ്ഡ്സ് എന്ന ബാക്ടീരിയയുടെ ഡി എൻ എയിൽ നിന്നും നിരവധി ഭാഗങ്ങൾ ഒഴിവാക്കി വെറും 473 ജീനുകൾ മാത്രമുള്ള ബാക്ടീരിയയെ നിർമ്മിക്കുകയും ചെയ്തിരുന്നു ( https://www.nature.com/news/minimal-cell-raises-stakes-in-race-to-harness-synthetic-life-1.19633#/b2 ).
അതായത് ഡി എൻ എ ലാബിൽ കൃത്രിമമായി നിർമ്മിക്കുന്നത് ആദ്യമായല്ല. അപ്പോൾ ഈ പുതിയ വാർത്ത കൂടുതൽ ശ്രദ്ധേയമാവുന്നത് എന്തുകൊണ്ടാണ് ? കാരണം മുന്നിലത്തെ പരീക്ഷണങ്ങളിലൊക്കെ ബാക്ടീരിയയിലെ ഡി എൻ എ സീക്വൻസുകളെ അത് പോലെ കോപ്പി ചെയ്യുകയോ അല്ലെങ്കിൽ ഒഴിവാക്കിക്കളയുകയോ ആണ് ചെയ്തിരുന്നത്. എന്നാൽ കേംബ്രിഡ്ജിലെ മെഡിക്കൽ റിസർച്ച് കൗൺസിൽ ലബോറട്ടറി ഓഫ് മോളിക്യൂലാർ ബയോളജിയിലെ ശാസ്ത്രജ്ഞർ ഇ കോളി ബാക്ടീരിയയുടെ ഡി എൻ എ സീക്വൻസ് അതുപോലെ കോപ്പി ചെയ്യുന്നതിന് പകരം അതിൽ ചെറിയ മാറ്റങ്ങൾ വരുത്തി.
ഉദാഹരണത്തിന് ശാസ്ത്രജ്ഞർ ആദ്യം കംപ്യൂട്ടറിൽ ഇ കോളി ബാക്ടീരിയയുടെ ഡി എൻ എ യിൽ TCG (തൈമിൻ -സൈറ്റോസിൻ -ഗ്വാനിൻ) എന്ന സീക്വൻസ് വരുന്നിടത്തൊക്കെ AGC (അഡനൈൻ-ഗ്വാനിൻ -സൈറ്റോസിൻ) എന്നാക്കി മാറ്റി. ഈ TCG എന്ന സീക്വൻസ് സെറിൻ എന്ന അമിനോആസിഡിന് കോഡ് ചെയ്യുന്നു. മൂന്നക്ഷരമുള്ള TCG എന്ന ഈ സീക്വൻസിനെ സെറിൻ എന്ന അമിനോആസിഡിനുള്ള കോഡോൺ എന്നാണ് പറയുന്നത്. അപ്പോൾ എന്താണ് കോഡോണുകൾ ? നാം ഉൾപ്പെടെയുള്ള ജീവികളുടെയൊക്കെ ശരീരത്തിലെ പ്രോട്ടീനുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് അമിനോ ആസിഡുകൾ കൊണ്ടാണ്. ഈ പ്രോട്ടീനുകൾ നിർമ്മിക്കാൻ ഉള്ള നിർദ്ദേശം അടങ്ങിയിരിക്കുന്നത് ഡി എൻ എയിലെ ജീനുകൾ എന്ന ചില പ്രത്യേക സീക്വൻസുകളിൽ ആണ്. പ്രോട്ടീൻ ഉണ്ടാക്കാൻ ഉള്ള നിർദ്ദേശം അടങ്ങിയ ഡി എൻ എയിലെ ഭാഗത്തെ ആദ്യം കോപ്പി ചെയ്ത് RNA ഉണ്ടാക്കുന്നു. RNA-യിൽ തൈമിന് പകരം യുറാസിൽ ആയിരിക്കും കാണുക).
ഉദാഹരണമായി AUG എന്ന മൂന്നക്ഷര സീക്വൻസ് മെതിയോണിൻ എന്ന അമിനോ ആസിഡിനെ കോഡ് ചെയ്യുന്നു. GCC എന്നത് അലാനിൻ എന്നതിനും UGC എന്നത് സിസ്റ്റീൻ എന്നതിനും TCG എന്ന സീക്വൻസ് സെറിൻ എന്ന അമിനോആസിഡിന് കോഡ് ചെയ്യുന്നു. ഈ മൂന്നു അക്ഷരങ്ങൾ ചേർന്ന വാക്കിനെ കോഡോൺ (Codon) എന്നാണ് പറയുന്നത്. അങ്ങനെ പ്രോട്ടീൻ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം അടങ്ങിയ ഡി എൻ എയിലെ ഭാഗത്തെ കോപ്പി ചെയ്ത് RNA ആക്കി ന്യൂക്ലിയസ്സിനു പുറത്തു കൊണ്ട് വന്നു റൈബോസോമുകളിൽ എത്തിക്കുന്നു. ഒരു ഉദാഹരണമായി റൈബോസോമിൽ എത്തുന്ന RNA-യിലെ കോഡോൺ സീക്വൻസ് AUG-GCC-UGC ആണെന്ന് കരുതുക. അപ്പോൾ റൈബോസോം മെതിയോണിൻ-അലാനിൻ-സിസ്റ്റീൻ എന്ന ക്രമത്തിൽ അമിനോആസിഡുകളെ അടുക്കുന്നു. ഇങ്ങനെ നിരവധി അമിനോ ആസിഡുകൾ ചേർന്ന് പ്രോട്ടീനുകൾ ഉണ്ടാവുന്നു.
സെറിൻ എന്ന അമിനോആസിഡിന്റെ കോഡോണുകൾ AGC, AGU, UCA, UCC, UCG, UCU എന്നിവയാണ്. അതായത് ഓരോ അമിനോആസിഡിനും രണ്ടോ മൂന്നോ നാലോ കോഡോണുകൾ കാണും. ഉദാഹരണമായി GCC എന്ന കോഡോൺ അലാനിൻ എന്ന അമിനോ ആസിഡിന് കോഡ് ചെയ്യുന്നു. ഇതിന്റെ മൂന്നാമത്തെ ലെറ്റർ (C) മ്യൂട്ടേഷൻ കാരണം മാറി A ആയെന്നു കരുതുക. അപ്പോൾ GCC എന്നത് GCA ആയി. എന്നാൽ ഈ GCA എന്നതും അലാനിനു തന്നെ കോഡ് ചെയ്യും. ഇനി ഈ GCC -യുടെ മൂന്നാമത്തെ ലെറ്റർ മാറി G ആയെന്നു കരുതുക. ഈ GCG-യും അലാനിനു തന്നെ കോഡ് ചെയ്യും.
ഒരു അമിനോആസിഡിനെ കോഡ് ചെയ്യാൻ 3-4 കോഡോണുകൾ നൽകിയിരിക്കുന്നത് കാരണം മ്യൂട്ടേഷനുകൾ നമ്മിൽ ഉണ്ടാക്കുന്ന ദോഷത്തെ ചെറുക്കാൻ വലിയൊരു പരിധി വരെ ശരീരത്തിന് കഴിയുന്നു. അപ്പോൾ ഈ കോഡോണുകൾ എല്ലാം തന്നെ ജീവികളുടെ ശരീരത്തിൽ തന്നെയുള്ളതാണ്. ശാസ്ത്രജ്ഞർ ഇ കോളി ബാക്ടീരിയയുടെ ഡി എൻ എ യിലെ TCG എന്ന സീക്വൻസ് വരുന്നിടത്തൊക്കെ AGC എന്നാക്കി മാറ്റിയപ്പോൾ ഈ AGC എന്നത് പുതിയതായി ഉണ്ടാവുന്നതല്ല. അത് ഇ കോളിയിൽ തന്നെ ഉള്ളതാണ്. AGC എന്നത് TCG എന്ന സീക്വൻസ് ചെയ്യുന്ന അതെ പ്രവർത്തി തന്നെയാണ് ചെയ്യുന്നത്. അതായത് രണ്ടും സെറിൻ എന്ന അമിനോആസിഡിന് തന്നെ കോഡ് ചെയ്യുന്നു.
TCG എന്ന കോഡോണും AGC എന്ന കോഡോണും സെറീൻ എന്ന അമിനോആസിഡ് തന്നെ ഉണ്ടാകുന്നതിനാൽ ആ കോഡോണുകൾ കോപ്പി ചെയ്യപ്പെട്ട ജീൻ നിർദ്ദേശിക്കുന്ന പ്രോട്ടീൻ വ്യത്യാസം വരുന്നില്ല. അതിനാൽ തന്നെ ഇ കൊളിയുടെ സ്വഭാവങ്ങൾക്കും പൊതുവെ വ്യത്യാസം വരുന്നില്ല. ഇവിടെ ശാസ്ത്രജ്ഞർ ആദ്യം കംപ്യൂട്ടറിൽ ഇ കോളി എന്ന ബാക്ടീരിയയുടെ ഡി എൻ എ യിൽ TCG എന്ന കോഡോൺ വരുന്നിടത്തൊക്കെ AGC എന്നാക്കി മാറ്റി. തുടർന്ന് മറ്റു സീക്വൻസുകളും ഇതുപോലെ മാറ്റി. എന്നിട്ട് ഈ സീക്വൻസുകൾ ലാബിൽ കൃത്രിമമായി നിർമ്മിച്ചു. തുടർന്ന് അവയെ ജീൻ എഡിറ്റിങ് വഴി തിരികെ ഇ കോളിയിലേക്കു തന്നെ പ്രവേശിപ്പിച്ചു. ജീവി ഇപ്പോഴും ഇ കോളി തന്നെയാണ്. ഇതിന്റെ ഗുണം എന്തെന്ന് വച്ചാൽ ഇൻസുലിൻ ഒക്കെ നിർമ്മിക്കാൻ ഇ കോളിയെ ഉപയോഗിക്കുന്നുണ്ട്.
അതായത് നമ്മുടെ ഇൻസുലിൻ ജീനിനെ ബാക്ടീരിയയുടെ ഡി എൻ എ യിൽ കടത്തിവിടും. അപ്പോൾ ആ ബാക്ടീരിയ മനുഷ്യ ഇൻസുലിൻ ഉണ്ടാക്കുകയും അതിനെ വേർതിരിച്ചു മാർക്കെറ്റ് ചെയ്യുകയും ചെയ്യും. ഇത്തരം ഫർമസ്യൂട്ടിക്കൽ കമ്പനികൾ നേരിടുന്ന പ്രശ്നം ഇ കോളി ബാക്ടീരിയയെ നശിപ്പിക്കുന്ന വൈറസുകൾ അല്ലെങ്കിൽ ബാക്ടീരിയോഫേജുകൾ ആണ്. ബാക്ടീരിയോ ഫേജുകൾ ഇ കോളിയുടെ ഡി എൻ എയിൽ അറ്റാച്ച് ചെയ്തു അതിനെ നശിപ്പിക്കും. അപ്പോൾ ഇങ്ങനെ റീഡിസൈൻ ചെയ്ത ബാക്ടീരിയയെ ഉണ്ടാക്കിയാൽ ഉള്ള ഗുണം എന്നത് വൈറസ് ഇ കോളിയുടെ ഡി എൻ എ യിൽ അറ്റാച്ച് ചെയ്യാൻ വരുമ്പോൾ പുതിയൊരു സീക്വൻസ് ആണ് കാണുന്നത്. അപ്പോൾ ആ വൈറസിന് ഇ കോളിയുടെ ഡി എൻ എ യിൽ അറ്റാച്ച് ചെയ്യാൻ കഴിയില്ല. അങ്ങനെ ഇ കോളിയുടെ നാശം ഒഴിവാക്കി ഇൻസുലിൻ പ്രൊഡക്ഷനും അങ്ങനെ മറ്റുള്ള വ്യാവസായിക ആവശ്യങ്ങളും കമ്പനികൾക്ക് തടസ്സം കൂടാതെ കൊണ്ടുപോവാം.
അതീവബുദ്ധിമാന്മാർ ആയ ഈ ശാസ്ത്രജ്ഞർ ഇ കോളി ബാക്ടീരിയയുടെ ഡി എൻ എയിൽ ഇപ്പോൾ ഉള്ള സീക്വൻസിൽ മാറ്റം വരുത്തി. പകരം അവിടെ ബാക്ടീരിയയിൽ തന്നെ ഉള്ളതും ബാക്ടീരിയ ഉപയോഗിക്കുന്നതും, നിർമ്മിക്കപ്പെടുന്ന പ്രോട്ടീനിൽ ഒരു മാറ്റവും വരുത്താത്തതുമായ സീക്വൻസ് കടത്തിവിട്ടു. സീക്വൻസ് ബാക്ടീരിയക്ക് പുതിയതല്ല. പ്രോട്ടീന്‍ വ്യത്യാസം ഉണ്ടാവുന്നുമില്ല. ജീവനുള്ള അതെ ഇ കോളി ബാക്ടീരിയയുടെ കോശത്തിൽ തന്നെയാണ് ഈ പുതിയ സീക്വൻസ് കടത്തിവിട്ടത്. അതും പടിപടിയായാണ് കടത്തിവിടുന്നത്. അതായത് ജീവനുള്ള ഇ കോളിയുടെ ശരീരം പുതിയ ഡി എൻ എ യെ സ്വീകരിക്കണം.
ഇന്റലിജന്റ് ഡിസൈന്‍ ഉത്തമ ഉദാഹരണമാണ് മികച്ച ഈ പരീക്ഷണം. എന്നാൽ ലാബിലെ വേസ്റ്റ് ബിന്നിൽ കിടന്ന ഇത്തിരി ഡി എൻ എയും ഇത്തിരി പ്രോട്ടീനും ഇത്തിരി കാർബോഹൈഡ്രേറ്റും ഇത്തിരി ഫാറ്റും കുറച്ചു കാൽസ്യവും മറ്റു മിനറലുകളും ഇത്തിരി വൈറ്റമിനും ഇത്തിരി വെള്ളവും ചേർന്ന് ജീവൻ ഉണ്ടാവുമ്പോൾ സൃഷ്ടിവാദികൾ കീഴടങ്ങിക്കോളാം. ഇത്തരം പരീക്ഷണങ്ങളെ കൃത്രിമജീവൻ ഉണ്ടായി എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് പരിണാമവാദികളുടെ ഗതികേട് മാത്രമാണ് .
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍