രാഹുൽ ഗാന്ധി മാപ്പ് പറയണമത്ര! അടിയന്തരാവസ്ഥക്കാലത്ത് മാപ്പ് പറഞ്ഞത് ആർഎസ്എസ് തലവൻ ദേവരസും വാജ്പേയിയുമാണ്; ജയിലിൽ അടയ്ക്കപ്പെട്ടതോടെ..മാപ്പ് മാപ്പ് മാപ്പ് ഇതായിരുന്നു മുറവിളി; മഹാരാഷ്ട്ര സർക്കാർ പ്രിന്റ് ചെയ്ത ഔദ്യോഗിക മാപ്പ് ഫോറവും തയ്യാറാക്കി; മാപ്പിന്റെ കാര്യം സവർക്കരിൽ ഒതുങ്ങുന്നില്ല; ടി ടി ശ്രീകുമാർ എഴുതുന്നു

ടി ടി ശ്രീകുമാർ
രാഹുൽ ഗാന്ധി മാപ്പ് പറയണമത്രെ. താൻ അതിനു രാഹുൽ സവർക്കർ അല്ല എന്നദ്ദേഹം മറുപടിയും നല്കി. എന്നാൽ മാപ്പിന്റെ കാര്യം പറയുമ്പോൾ ഓർക്കേണ്ടത് അത് കേവലം സവർക്കരിൽ ഒതുങ്ങുന്നില്ല എന്നതാണ്. അടിയന്തിരാവസ്ഥക്കാലത്ത് മാപ്പ് പറഞ്ഞത് ആർഎസ്എസ് തലവൻ ബാലസാഹബ് ദേവരസും വാജ്പെയിയുമാണ്. ഇത് ഞാൻ പറഞ്ഞതല്ല. ഹിന്ദുത്വ ഫാഷിസ്ടുകളുടെ കളിത്തോഴൻ സുബ്രമണ്യ സ്വാമി തന്നെ പറഞ്ഞതാണ്.
ആർഎസ്എസിന്റെ തേർവാഴ്ച ആയിരുന്നു ഇന്ത്യൻ തെരുവുകളിൽ അടിയന്തിരാവസ്ഥക്കു മുൻപുള്ള വർഷങ്ങളിൽ. ബാലാ സാഹബ് ദേവരസ് സംഘ ചാലകനായി വന്നപ്പോൾ ഇന്ത്യയുടെ രാഷ്ട്രായാധികാരം കയ്യടക്കുന്നതിനു വേണ്ടി ഒരു വലതു മുന്നണി രൂപീകരിച്ചു. അതിന്റെ നേതൃത്വത്തിൽ നടന്ന കലാപങ്ങളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടിയന്തിരാവസ്ഥക്കു മുൻപ് തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തിന് അടിത്തറ പാകിയത്. എന്നാൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ആർഎസ്എസ് നിരോധിക്കുകയും ദേവരസ് അടക്കം ജയിലിൽ ആവുകയും ചെയ്തതോടെ ആർ ആർഎസ്എസ്സിന്റെ നിലപാട് മാറി.
ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ദേവരശും വാജ്പേയിയും അടക്കം പ്രയോഗിച്ചത് ആ പഴയ സവർകർ അടവ്. മാപ്പോട് മാപ്പ്. സുബ്രഹ്മണ്യ സ്വാമി പറയുന്നു: 'It is on the record in the Maharashtra Assembly proceedings that the then RSS chief, Balasaheb Deoras, wrote several apology letters to Indira Gandhi from inside the Yerawada jail in Pune disassociating the RSS from the JP-led movement and offering to work for the infamous 20-point programme.'
സുബ്രഹ്മണ്യ സ്വാമി തുടർന്ന് പറയുന്നു: 'Mr. Atal Behari Vajpayee also wrote apology letters to Indira Gandhi, and she had obliged him. In fact for most of the 20-month Emergency, Mr. Vajpayee was out on parole after having given a written assurance that he would not participate in any programmes against the Government.'
ഇതേക്കുറിച്ചും അടിയന്തിരാവസ്ഥയിൽ ഇന്ദിരാഗാന്ധിക്ക് മുൻപാകെയുള്ള ദേവരസ് അടക്കമുള്ള ആർഎസ്എസ് കാരുടെ മാപ്പുകളുടെ ചരിത്രത്തെ ക്കുറിച്ചും എ.ജി നൂറാനി എഴുതിയിട്ടുണ്ട്. എന്തിനു എല്ലാ ആർആർഎസ്എസുകാരും മാപ്പ് പറയാൻ തുടങ്ങിയതോടെ മഹാരാഷ്ട്ര സർക്കാർ അവർക്ക് വേണ്ടി പ്രിന്റ് ചെയ്ത ഒരു ഔദ്യോഗിക മാപ്പ് ഫോറം തയ്യാറാക്കി അയച്ചുകൊടുത്തു:
''PRO-FORMA OF UNDERTAKING
I, Shri...................... Detenu Class I ................. prisoner agree on affidavit that in case of my release I shall not do anything which is detrimental to internal security and public peace. Similarly, I shall not do anything which would hamper the distribution of essential goods. So also I shall not participate in any illegal activities. I shall not indulge in any activities which is prejudicial to the present emergency.'
ജയിലിൽ അടക്കപ്പെട്ടതോടെ അടിയന്തിരാവസ്ഥക്കു എതിരെ ഒരു വാക്ക് പോലും അവരിൽ നിന്ന് ഉണ്ടായില്ല. സംഘടനയുടെ നിരോധനം പിൻവലിക്കുക, ഞങ്ങളെ പുറത്തിറക്കുക. മാപ്പ് മാപ്പ് മാപ്പ്. ഇതായിരുന്നു മുറവിളി.
ഇന്ദിരാഗാന്ധി മാപ്പും കൊടുത്തില്ല നിരോധനവും നീക്കിയില്ല. അടിയന്തിരാവസ്ഥയിലേക്ക് നയിച്ച വലതുപക്ഷ പ്രതിലോമ സമരത്തിന് നേതൃത്വം കൊടുത്ത ആർഎസ്എസ്, നിരോധനവും അറസ്റ്റും വന്നപ്പോൾ പഴയ സവര്‍ക്കർ അടവിലേക്ക് ചുവടു മാറി. അടിയന്തിരാവസ്ഥയ്കെതിരെ ആർഎസ്എസ് ഒന്നും ചെയ്തിട്ടില്ല. അവരെ പിന്നാലെ ചെന്ന് ഇന്ദിരാ ഗാന്ധി പിടികൂടുക ആയിരുന്നു. പിടിയിലായപ്പോൾ ആവട്ടെ ചെറുത്ത് നില്ക്കു ന്നതിനു പകരം തങ്ങളുടെ പരമ്പരാഗത ആയുധമായ മാപ്പാണ് ആർഎസ്എസ് പുറത്തെടുത്തത്.
മാത്രമല്ല, ഇതേ കാര്യം പറഞ്ഞു ദേവരസ് വിനോഭ ഭാവക്കും കത്തെഴുതി. പുറത്തു വിട്ടാൽ സര്‍ക്കാരിന്റെ വികസന പരിപാടികളിൽ എല്ലാ ആർഎസ്എസ് വോളന്റിയര്‍മാരും സഹകരിക്കുമെന്ന് ഇന്ദിര ഗാന്ധിയെ ധരിപ്പിക്കാൻ അപേക്ഷിച്ചായിരുന്നു കത്ത്. ഇതാണ് അടിയന്തിരാവസ്ഥക്കു എതിരെ കാണിച്ച പോരാട്ടവീര്യം .
ഇന്ദിരാഗന്ധിയോടു മാത്രമല്ല, സഞ്ജയ് ഗാന്ധിയോട് വരെ മാപ്പ് പറഞ്ഞു കാണും. ഇവരാണ് രാഹുൽ ഗാന്ധിയോട് മാപ്പ് പറയാൻ ആവശ്യപ്പെടുന്നത്. . അല്ല സുഹൃത്തുക്കളെ, ഇനി ഈ മാപ്പ് ദേവരസ് നിങ്ങളുടെ അമ്മൂമ്മക്ക് കടം കൊടുത്തതാണ്, അത് നിങ്ങൾ തിരിച്ചു തരൂ എന്നോ മറ്റോ ആണോ ഇവർ രാഹുലിനോട് പറയുന്നത്?
( എഴുത്തുകാരനും പ്രഭാഷകനുമായ ലേഖകൻ ഫേസ്ബുക്കിൽ കുറിച്ചത്)
- TODAY
- LAST WEEK
- LAST MONTH
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
- സാനിറ്റെസേഷൻ നടത്തുന്നതിനുള്ള അനുമതിയുടെ മറവിൽ പരസ്യചിത്രം നിർമ്മിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കി; സിനിമാതാരം അനുശ്രീയ്ക്കെതിരെ പരാതിയുമായി ഗുരുവായൂർ ദേവസ്വം
- തൃശൂരിൽ നിന്ന് മടങ്ങും വഴി പ്രവർത്തകരുടെ സ്നേഹപൂർവമായ നിർബന്ധം; വെള്ളയുടുപ്പിനും കറുത്ത ഗൗണിനുമായി ഓട്ടമായി; വസ്ത്രം മാറി സ്മാർട്ടായി കോടതിയിൽ എത്തി പൊരിഞ്ഞ വാദം; കണ്ണൂരിൽ ഡിവൈഎഫ്ഐക്കാർ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ സംഭവവും ഓർമ്മപ്പെടുത്തൽ; ഗണേശ് കുമാറിന്റെ കാർ ആക്രമിച്ചെന്ന കേസിൽ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തർക്കും ജാമ്യം കിട്ടിയപ്പോൾ ചാണ്ടി ഉമ്മനും ഹാപ്പി
- വാർധ്യകത്തിൽ ജീൻസും മോഡേൺ ലുക്കും ആയാൽ നിങ്ങൾക്കെന്താ നാട്ടുകാരെ; രജനി ചാണ്ടിയെ കണ്ടു മലയാളിക്ക് കുരു പൊട്ടിയപ്പോൾ ലോകമെങ്ങും ആവേശമാക്കാൻ ബിബിസി; വൈറൽ ആയ ഫോട്ടോകൾ പ്രായത്തെ തോൽപ്പിക്കുന്ന കാഴ്ചയായി മാറുമ്പോൾ
- ആദ്യ വിദേശ സന്ദർശനം യു കെയിലേക്ക്; ആദ്യദിനം തന്നെ മുസ്ലിം രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കും; ജോ ബൈഡൻ പ്രസിഡണ്ടാവാൻ തയ്യാറെടുപ്പ് തുടരുമ്പോൾ വമ്പൻ പരോഡോടെ വൈറ്റ്ഹൗസിൽ നിന്നിറങ്ങാനുള്ള ട്രംപിന്റെ മോഹത്തിന് തിരിച്ചടി
- മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു; അരനൂറ്റാണ്ടിനു ശേഷം സൗദി അറേബ്യൻ മരുഭൂമിയിൽ അന്തരീക്ഷം മൈനസ് രണ്ട് താപനിലയിലേക്ക് താഴ്ന്നു; പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച; ലോകത്തിന്റെ അതി വിചിത്രമായ കാലാവസ്ഥ മാറ്റം ഇങ്ങനെയൊക്കെ
- നടിയുടെ പരസ്യചിത്രീകരണം: ഗുരുവായൂർ ദേവസ്വം ബോർഡ് അടിയന്തര ഭരണസമിതി യോഗം ചേർന്നു;ചെയർമാനെതിരെ യോഗത്തിൽ രൂക്ഷ വിമർശനം;ചെയർമാനറിയാതെ ക്ഷേത്രത്തിൽ ഷൂട്ടിങ് നടന്നത് അവിശ്വസനീയമെന്നും വിലയിരുത്തൽ; വിവാദം പുതിയ തലങ്ങളിലേക്ക്
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- കേരളത്തിന്റെ അധികാരം പിടിക്കാൻ കോൺഗ്രസ് നിയോഗിച്ചത് ഉമ്മൻ ചാണ്ടിയെ; പാർട്ടിയിലും മുന്നണിയിലും പൊതുസമൂഹത്തിലും ഏറെ സ്വീകാര്യൻ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും രൂപം കൊടുക്കും; കെട്ടുറപ്പോടെ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ കോൺഗ്രസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍