താങ്ക്സ് സയൻസ് എന്നെഴുതി കൊണ്ടാണ് ഈ സിനിമ തുടങ്ങുന്നത്; സയൻസിന് ആരുടേയും നന്ദിയൊന്നും ആവശ്യമില്ല; എന്നാൽ, താങ്ക്സ് ഗോഡ് എന്ന് എഴുതി തുടങ്ങുന്ന സിനിമകൾ ഉള്ളിടത്തോളം ഇതൊരു പ്രതിരോധമായി തുടരും! സി എസ് സൂരജ് എഴുതുന്നു

സി എസ് സൂരജ്
ഇങ്ങനെ എത്ര പെണ്ണുങ്ങൾ ഇതിനകം നരകിച്ച് മരിച്ചു കഴിഞ്ഞു?! എത്രപേർ ഇന്നുമിങ്ങനെ നരകിച്ച് ജീവിക്കുന്നു?! എത്രപേരെ ഇനിയുമിങ്ങനെയൊരു നരക തുല്യ ജീവിതത്തിലേക്ക് തള്ളി വിടുന്നു?!
ഭാര്യ കൊണ്ട് പോയി കൊടുത്ത ചായയും ഊതി കുടിച്ച്, തലങ്ങും വിലങ്ങും പത്രവും നോക്കി, അടുക്കളയിലുള്ള ഭാര്യയോട് അന്ന് വേണ്ട ഭക്ഷണത്തിന്റെ ലിസ്റ്റും പറഞ്ഞ്, ഏതെങ്കിലും സ്ത്രീ-പീഡന വാർത്തകൾ, ന്യൂസ് ചാനലിലൂടെ കേൾക്കുമ്പോൾ, 'സ്ത്രീയെ പീഡിപ്പിക്കാത്ത', അവരെ 'പൊന്ന്' പോലെ നോക്കുന്ന താനെത്ര മഹാനാണെന്നാലോചിച്ച്, ഒരു മഹത് വ്യക്തിയെ പോലെ ജീവിക്കുന്ന മുഴുവനാണുങ്ങൾക്കും, ജീവിതം മുഴുവൻ, കുടുംബത്തിലുള്ളവർക്ക് വെച്ചും വിളമ്പിയും 'കുടുംബത്തിന്റെ ഐശ്വര്യമായി' ജീവിക്കേണ്ടവളാണ് ഓരോ പെണ്ണുമെന്നു, പഠിപ്പിച്ച് വിടുന്ന മുഴുവൻ പെണ്ണുങ്ങൾക്കും, കിട്ടിയ അടിയാണ്, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന മൂവി.
'Thanks Science' എന്നെഴുതി കൊണ്ടാണ് സിനിമ തുടങ്ങുന്നത്. സയൻസിനങ്ങനെ ആരുടേയും നന്ദിയും കടപ്പാടുമൊന്നും ആവശ്യമില്ല. എന്നാൽ, 'Thanks God' എന്ന് എഴുതി തുടങ്ങുന്ന സിനിമകളുള്ളിടത്തോളം കാലം 'Thanks Science' എന്നത് ഒരു പ്രതിരോധമായി തന്നെ തുടരും!
സിനിമയിൽ എവിടെയെങ്കിലും, ഒരു വ്യക്തിക്ക് കിട്ടേണ്ട സ്വാതന്ത്ര്യത്തെ, കർശനസ്വരത്തിലോ, മൃഗീയ പീഡനങ്ങൾ കൊണ്ടോ, വിലക്കുന്നതായി കണ്ടുവോ? ഇല്ലെന്നുള്ളതാണ് വാസ്തവം. കഥയിലെ നായിക രാവിലെ മുതൽ രാത്രി വരെ ഒരടുക്കള ജീവിയാണ്! വീട്ടിലെ പുരുഷ കേസരികൾ തിന്ന് തുപ്പിയിട്ട് പോയ എച്ചിലും, ഏമ്പക്കം വിട്ട് കഴിച്ചെഴുന്നേറ്റ എച്ചിൽ പാത്രങ്ങളും സ്വന്തം കൈകൊണ്ട് വൃത്തിയാക്കുന്നവളാണ്! അനാവശ്യമാം വിധം, കെട്ടി പണിഞ്ഞു വെച്ചിരിക്കുന്നൊരു ഭീകര സൗധം അടിച്ചു വാരി തുടച്ചു വൃത്തിയാക്കുന്നവളാണ്! രാത്രി വരെ അടുക്കള ജീവിയായി, രാത്രി ഭർത്താവിന്റെ കാമം തീർക്കാനൊരു കിടപ്പറ ജീവിയുമായി മാറുന്നവളാണ്! ഭർത്താവിന്റെ തെറ്റ്, ചൂണ്ടിക്കാണിക്കുമ്പോൾ, തെറ്റ് ചെയ്ത ഭർത്താവിനോട് തെറ്റ് ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ, മാപ്പ് പറയേണ്ടി വരുന്നവളാണ്!
ഒരു ഉപഭോഗ വസ്തുവിനപ്പുറം, ലൈംഗിക ബന്ധത്തിൽ യാതൊരു റോളുമില്ലാത്തവളാണ്! ജൈവീകപരമായൊരു ശാരീരിക പ്രക്രിയയുടെ പേരിൽ, തൊട്ടുകൂടായ്മയും, അവഗണനയും, തടവുജീവിതവും അനുഭവിക്കേണ്ടി വരുന്നവളാണ്! ഇഷ്ടമുള്ള ജോലിക്ക് പോവാൻ കഴിയാത്തവളാണ് ! ഇനി ഒന്ന് ചോദിച്ചോട്ടെ. സിനിമയിൽ എവിടെയെങ്കിലും, ഏതെങ്കിലുമൊരു ഭാഗത്ത് ഇങ്ങനെയെല്ലാം ചെയ്യാൻ നായികാ കഥാപാത്രത്തെ ആരെങ്കിലും ശാരീരികമായോ, മറ്റേതെങ്കിലും എടുത്തു പറയത്തക്ക രീതിയിലോ, പീഡിപ്പിക്കുന്നതായി കണ്ടുവോ?
കാണില്ല!
കാരണം, സിനിമ പറഞ്ഞ് വെച്ചത് നമ്മുടെയോരോ വീടുകളേയുമാണ്! നമ്മുടെയൊക്കെ വീടുകൾ ഇങ്ങനെയാണ്. ഹോട്ടലിൽ നിന്നും കഴിക്കാൻ ഇഷ്ട്ടമില്ലെന്ന് പറഞ്ഞ്, വീട്ടിലുണ്ടാക്കി കൊടുക്കുന്ന ഭക്ഷണത്തെ വാനോളം പുകഴ്ത്തിയും, കുറ്റവും കുറവുകളും പറഞ്ഞ് പാചകം ഇനിയും നന്നാവാനുണ്ടെന്ന് ഓർമ്മപ്പെടുത്തിയും, അടുക്കളയിൽ തന്നെ സ്ത്രീകളെ തളച്ചിടാൻ നമുക്കറിയാം! ജോലിക്കിപ്പോൾ പോവണ്ടാ.. പിന്നെ മതിയെന്ന് പറഞ്ഞ് സ്ത്രീകൾ സ്വയം വരുമാനം കണ്ടെത്തുന്നതിനെ 'സ്നേഹപൂർവ്വം' തടയാൻ നമുക്കറിയാം! 'കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ' എന്ന നുണ പറഞ്ഞ് സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നതിൽ നിന്നും അവരെ തടുക്കാൻ നമുക്കറിയാം!
സ്ത്രീകളിലെ ലൈംഗിക ചിന്ത പാപമാണെന്നും, ലൈംഗിക കാര്യങ്ങളിൽ അഭിപ്രായം പറയുന്നവർ മോശക്കാരാണെന്നും വരുത്തി തീർത്ത് അവരെ വെറും ഉപഭോഗ വസ്തുക്കളാക്കി മാറ്റാൻ നമുക്കറിയാം! ഒരു ശാരീരിക പ്രക്രിയയെ ചൂണ്ടിക്കാണിച്ച് കൊണ്ട്, സ്ത്രീകളെ അശുദ്ധകളാക്കി ചിത്രീകരിച്ച് അവരെ വെറും രണ്ടാംകിട ജീവികളാക്കാനും നമുക്കറിയാം!ചുരുക്കി പറഞ്ഞാൽ, ഒരു തുള്ളി ചോര പോലും പൊടിയാതെ ശരീര ഭാഗങ്ങൾ അറുത്തെടുക്കാൻ നമുക്കറിയാം! ശരീര ഭാഗങ്ങളെല്ലാം അറുത്തെടുക്കാം, പക്ഷേ ചോര പൊടിയുന്നതാണ് തെറ്റെന്ന് വിചാരിക്കുന്ന ഒരു ജനതയുമാണ് ചുറ്റുമുള്ളതെങ്കിൽ, തലയറുക്കുമ്പോൾ ഇറ്റ് വീണ ചോര തുള്ളികൾക്കല്ലാതെ അറുത്തിട്ട തലകൾക്ക് ആരുടേയും മുന്നിൽ കണക്ക് പറയേണ്ടി വരില്ല.. കുറ്റബോധത്തിന്റെ ആവശ്യവുമുണ്ടാവില്ല!സ്ത്രീ അമ്മയാണെന്നും, ദേവിയാണെന്നും, വീട്ടു ജോലികൾ ചെയ്യുന്ന സ്ത്രീകൾ മറ്റാരെക്കാളും വലിയവളാണെന്നും, മറ്റേത് ഭക്ഷണവും നീയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ അടുത്ത് പോലുമെത്തില്ലയെന്നും, ഞാനുള്ളപ്പോൾ നീ പണിക്ക് പോയി കഷ്ട്ടപെടേണ്ടയെന്നും, പോലുള്ള പഞ്ചാര വാക്കുകളാൽ സ്ത്രീകളെ വീടുകളിൽ തളച്ചിട്ട് കൊണ്ട് തന്നെയാണ് ഇന്ന് കാണുന്ന മുഴുവൻ 'മാതൃക' കുടുംബങ്ങളും, വീടുകളും നിലം പൊത്താതെ നിലനിൽക്കുന്നത്!
നമ്മുടെയൊക്കെ വീടുകളെയാണ് ഈ സിനിമയിലൂടെ നമ്മൾ കണ്ടതെന്ന് ഇനിയും മനസ്സിലായില്ലെങ്കിൽ, വിശ്വാസമായില്ലെങ്കിൽ, സിനിമയിലെ രംഗങ്ങളെ അതിന്റെ പശ്ചാത്തല സംഗീതമില്ലാതെ, എച്ചിൽ പത്രം കഴുകുക പോലുള്ള സമയത്ത് നായിക കഥാപാത്രത്തിന്റെ ആ ഒരു മുഖഭാവമോർക്കാതെ, കല്യാണവും, കാത് കുത്തും പോലുള്ള ചടങ്ങുകളിൽ, അണിഞ്ഞൊരുങ്ങി പളാ പളാ മിന്നുന്ന സാരിയുമുടുത്ത് ബന്ധുക്കളുടെ മുന്നിൽ ചിരിച്ചു നിൽക്കുന്ന നായികയുടെ മുഖം കൂടി സങ്കൽപ്പിച്ചു കൊണ്ട് സിനിമയിലെ രംഗങ്ങളെ ഒന്നുകൂടി ഓർത്ത് നോക്കൂ..നമ്മുടെയൊക്കെ വീടുകളേയല്ലാതെ മറ്റൊന്നും നമുക്കിവിടെ കാണാൻ കഴിയില്ല സ്വന്തം അമ്മയേയും, ഭാര്യയേയും, പെങ്ങളേയും, കൂട്ടുകാരിയേയും, കാമുകിയേയും, തുടങ്ങീ നമുക്ക് ചുറ്റുമുള്ള സകലമാന സ്ത്രീകളേയും, അച്ഛനേയും, മുത്തശ്ശനേയും, ചേട്ടനേയും, കാമുകനേയും തുടങ്ങീ നമുക്ക് ചുറ്റുമുള്ള സകലമാന പുരുഷന്മാരെയും നമ്മുക്കീ സിനിമയിലൂടെ കാണാൻ കഴിയും!
നമ്മളെ പോലും ജനാധിപത്യബോധമില്ലാത്ത, പൗരബോധമില്ലാത്ത, സമത്വബോധമില്ലാത്ത, നമ്മുടെ ജനതയെ കണ്ട് കുറച്ചെങ്കിലും വിഷമം തോന്നുന്നുണ്ടെങ്കിൽ, ഈ സ്ഥിതിയിൽ നിന്നും മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, പോകൂ.. ഈ പറയുന്ന ആധുനിക മൂല്യങ്ങളൊന്നും തൊട്ടു തീണ്ടിയിട്ടില്ലാത്ത, നമ്മുടെയോരോ വീടുകളും, സ്ത്രീയെ തളച്ചിട്ടിരിക്കുന്ന ഓരോ അടുക്കളകളും തച്ചു തരിപ്പണമാക്കൂ...
കാരണം, ആധുനിക-മാനുഷിക മൂല്യങ്ങളെ ഉൾകൊള്ളാത്ത, പ്രാവർത്തികമാക്കാത്ത വീടുകളും, അത്തരം വീടുകളിലെ അടുക്കളകളുമുള്ള കാലത്തോളം, നരകിച്ചു ജീവിക്കുന്ന ഒരുപറ്റം ജീവിതങ്ങളെയല്ലാതെ മറ്റൊന്നിനേയും നമുക്ക് ലഭിക്കാനില്ല. വർത്തമാന സാഹചര്യത്തിൽ നിന്ന് കൊണ്ട്, നമ്മുടെ സമൂഹത്തെ, സമൂഹത്തിന്റെ പൊതുബോധങ്ങളെ, വീടുകളെ, അദൃശ്യമാം ചങ്ങലകളാൽ വീടുകളിൽ തളച്ചിട്ടിരിക്കുന്ന സ്ത്രീകളെ, നൂറ്റാണ്ടുകൾ പുറകിലേക്ക് നമ്മെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയെല്ലാം അഡ്രസ് ചെയ്യാൻ ശ്രമിച്ച ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, എന്ന സിനിമ തീർക്കുന്ന പ്രതീക്ഷ ചെറുതൊന്നുമല്ല.
Stories you may Like
- ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ: വെള്ളാശേരി ജോസഫ് എഴുതുന്നു
- ഉത്രാ കൊലക്കേസ് ആസുത്രൂണത്തിൽ നിറയുന്നത് പണത്തോടുള്ള ആർത്തി മാത്രം
- ഊരാൻ കഴിയാത്ത കുരുക്കിൽ പെടുമ്പോഴും സൂരജിന്റെ കുടുംബം പ്രതീക്ഷയിൽ
- ഉത്രക്കേസിൽ ഇനി ആന്തരികാവയവ പരിശോധനയും തെളിവാകും
- പുതിയ മേയർ ബ്രോയ്ക്ക് ഇതുകൊറോണയ്ക്കെതിരെയുള്ള സന്ധിയില്ലാ പോരാട്ടം
- TODAY
- LAST WEEK
- LAST MONTH
- വിലാപ യാത്ര വരുന്ന വഴി ഒരാൾ വീട് ചൂണ്ടിക്കാട്ടിക്കൊടുത്തു; പാഞ്ഞുവന്ന് വീടിന്റെ ജനാലകളും വാതിലും തകർത്തു; പുതിയ മാരുതി കാറും സ്കൂട്ടറും സൈക്കിളും നശിപ്പിച്ചു; വലിയ പാറക്കഷ്ണം വാഹനത്തിനുമേലും; നാഗംകുളങ്ങരയിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ ചേർത്തലയിൽ വീട് തല്ലിത്തകർത്തത് എസ്ഡിപിഐ പ്രവർത്തകന്റേതെന്ന് തെറ്റിദ്ധരിച്ച്
- 11 ഇരട്ടി പ്രഹരശേഷിയുള്ള കാലിഫോർണിയൻ വകഭേദത്തെ ഭയന്ന് ലോകം; പിടിപെട്ടാൽ മരണം ഉറപ്പാക്കുന്ന കൊറോണ അമേരിക്കയിൽ കത്തിപ്പടരുന്നു; ഇടവേളയ്ക്ക് ശേഷം ദിവസ മരണം വീണ്ടും 3000കടന്നതോടെ കൊറോണാ യുദ്ധത്തിൽ പരാജയപ്പെട്ട പേടിയിൽ ലോക രാജ്യങ്ങൾ
- സായിപ്പിന്റെ ചെരിപ്പ് നക്കിയ ഭീരു സവർക്കറുടെ അനുയായി അല്ല ഞാൻ; ഗാന്ധിജിയുടെ അനുയായി; കാളക്കുട്ടിയെ കശാപ്പു ചെയ്ത് കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച യുവ തുർക്കി; പിസി ജോർജിന് പണികൊടുത്ത് വീണ്ടും യൂത്ത് കോൺഗ്രസ് നേതാവ്; പൂഞ്ഞാർ എംഎൽഎയുടെ പൊന്നാട നിരസിച്ച് റിജിൽ മാക്കുറ്റി ചർച്ചയിലെ താരമാകുമ്പോൾ
- സൈബർ സഖാക്കളുടെ പോരാളി ഷാജിയെ 'വാസുവിനെ' കൊണ്ട് പാഠം പഠിപ്പിച്ചവർ; ഫെയ്സ് ബുക്കിലും ട്വിറ്ററിലും എല്ലാം ചുറുചുറക്കോടെയുള്ള ഇടപെടൽ; ആഴക്കടലിലെ അഴിമതിയെ വെള്ളപൂശാനുള്ള സൈബർ നീക്കം പൊളിച്ചത് പതിനഞ്ച് പേരുടെ 'ഒറ്റയാൻ' പോരാട്ടം; കോൺഗ്രസിന്റെ 'രഹസ്യായുധം' ചർച്ചയാകുമ്പോൾ
- 'തലയില്ലാത്ത പുരുഷ ജഡങ്ങളോടുപോലും ഞാൻ ശവരതിയിൽ ഏർപ്പെട്ടിട്ടുണ്ട്; വെടിവെച്ചുകൊന്നശേഷം അവന്റെ ചോരയിൽ കുളിക്കും; പിന്നെ അത് കുടിക്കയും ചെയ്യുകയും; രക്തത്തിന്റെ രുചി അറിഞ്ഞശേഷം താൻ തീർത്തും രക്തദാഹിയായിപ്പോയി'; മെക്സിക്കൻ അധോലോക സുന്ദരികളുടെ അനുഭവങ്ങളിൽ ഞെട്ടിലോകം; ചെറുപ്പത്തിലേ തട്ടിക്കൊണ്ടുപോയി എല്ലാ ക്രൂരതകളും അഭ്യസിപ്പിച്ച് ഇവരെ ലഹരിമാഫിയ ക്രിമിനലുകളാക്കുന്നു; ഐഎസിനേക്കാൾ ഭീകരർ എന്ന പേരുകേട്ട വനിതാ ക്രിമിനൽ സംഘത്തിന്റെ കഥ
- സിപിഎം വിട്ട് യുഡിഎഫിന്റെ പ്രമുഖ രക്ഷകരിൽ ഒരാളായിട്ട് മൂന്ന് പതിറ്റാണ്ട്; ഇതുവരെ എംഎൽഎ പോലുമായില്ല; സിപി ജോണിനെ എങ്ങനേയും ജയിപ്പിച്ച് മന്ത്രിയാക്കാൻ ഒരുങ്ങി കോൺഗ്രസും ലീഗും; ലീഗിന്റെ കോട്ടയിൽ മത്സരിക്കാൻ നിയോഗം ലഭിച്ചേക്കും; തിരുവമ്പാടിയിൽ പ്രധാന പരിഗണന
- ബുദ്ധിവൈകല്യമുള്ള പതിനേഴുകാരിയെ കൂട്ട ബലാത്സംഗം ചെയ്തത് കാമുകനും സുഹൃത്തുക്കളുമടക്കം ഇരുപതിലേറെ പേർ; നാട്ടുകാരുടെ ഇടപെടലിൽ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന പീഡനക്കേസ്; പ്ലസ് ടു വിദ്യാർത്ഥിനിയെ ചതിച്ച മുഴുവൻ പേരേയും കണ്ടെത്താൻ പൊലീസ്; സാക്ഷര കേരളം വീണ്ടും ലജ്ജിച്ച് തല താഴ്ത്തുമ്പോൾ
- നാഗംകുളങ്ങരയിൽ ഗൂഢാലോചന കണ്ട് പൊലീസ്; ആലപ്പുഴയിൽ മഹല്‍ കമ്മറ്റികൾ പിടിച്ചെടുത്ത് സമാന്തര ഭരണം നടത്തുന്നവരാണ് കൊലയ്ക്ക് പിന്നിലെന്ന് പരിവാറുകാർ; മഹാരാജാസ് കോളേജിലെ അഭിമന്യു വധത്തിന് സമാനമെന്നും ആരോപണം; എല്ലാം നിഷേധിച്ച് എസ് ഡി പി ഐയും; ചേർത്തലയിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്
- കഴിഞ്ഞ തവണ 10000ത്തിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ നാലിടത്തു ഇക്കുറി ഒന്നാമത് എത്തണം; വോട്ട് വ്യത്യാസം കൂടുതൽ ആണെങ്കിലും രണ്ടാമത് എത്തിയ ബാക്കി മൂന്നിടത്ത് കൂടി അത്ഭുതം കാട്ടണം; ഒപ്പം തിരുവനന്തപുരം ജില്ലയെ മുഴുവൻ കാവി ഉടുപ്പിക്കണം; ഇക്കുറി ബിജെപിയുടെ സ്വപ്നങ്ങൾക്ക് പത്തിരട്ടി മാറ്റ്
- 50 വർഷം മുൻപ് ലോകാവസാനം ഒഴിവായത് തലനാരിഴയ്ക്ക്; ചന്ദ്രനിലേക്കുള്ള ലാൻഡിങ് ഭൂമിയിലെ ജീവന്റെ തുടിപ്പുകൾ നുള്ളിയെടുക്കുമെന്ന് അമേരിക്ക ഭയപ്പെട്ടിരുന്നു; ശാസ്ത്രലോകത്തെ ഒരു അദ്ഭുത വെളിപ്പെടുത്തൽ കേൾക്കാം
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകൻ; രാജേഷിനൊപ്പം അർദ്ധ സഹോദരൻ കൂടിയത് കോവിഡു കാലത്ത്; സഹോദരന്റെ മകളെ സ്കൂളിലേക്കുള്ള യാത്രയിൽ അനുഗമിക്കുന്നത് പതിവ്; ഇന്നലേയും ബസ് സ്റ്റാൻഡിൽ നിന്ന് 17-കാരി വീട്ടിലേക്ക് പോയതു കൊച്ചച്ഛനുമൊത്ത്; വില്ലൻ ഒളിവിൽ; രേഷ്മയുടെ കൊലയിൽ ഞെട്ടി വിറച്ച് ചിത്തിരപുരം
- ഒരു ലക്ഷം രൂപ ടിപ്പായി കിട്ടിയപ്പോൾ അന്തംവിട്ട് അഖിൽദാസ്! കൊച്ചിയിലെ ഡെലിവറി ബോയിക്ക് വൻതുക ടിപ്പു നൽകിയത് കാർത്തിക് സൂര്യ എന്ന യുട്യൂബര്‍; പണം കൈമാറിയത് 643 രൂപയ്ക്ക് 8 ജ്യൂസ് ഓർഡർ ചെയ്തു സ്വീകരിച്ചതിന് ശേഷം; വൻതുക ടിപ്പ് വേണ്ടെന്ന് പറഞ്ഞ് തിരികെ പോകാനൊരുങ്ങി അഖിൽ; തനിക്കാണ് തുകയെന്ന് വിശ്വസിക്കാനാവാതെ വിയർത്തു കുളിച്ചു
- ദൃശ്യത്തേക്കാൾ കിടിലൻ ദൃശ്യം 2; ഇവിടെ താരം കഥയാണ്; അതിഗംഭീര തിരക്കഥ; ലാലിനൊപ്പം തകർത്ത് അഭിനയിച്ച് മുരളി ഗോപിയും; ഇത് കോവിഡാനന്തര മലയാള സിനിമയിലെ ആദ്യ മൊഗാഹിറ്റ്; ലാൽ ആരാധകർക്ക് വീണ്ടും ആഘോഷിക്കാം; ജിത്തു ജോസഫിന് നൽകാം ഒരു കുതിരപ്പവൻ!
- തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
- ദൃശ്യത്തിന് വീണ്ടും പാളിയോ?; 'ക്ലൈമാക്സിൽ നായകന് എങ്ങനെ ഈ ട്വിസ്റ്റിനു സാധിക്കുന്നു'; പ്രേക്ഷകന് തോന്നുന്ന ചില സംശയങ്ങളുമായി യുകെയിലെ മലയാളി നഴ്സിന്റെ ലിറ്റിൽ തിങ്ങ്സ് വിഡിയോ; മനഃപൂർവം ചില സാധനങ്ങൾ വിട്ടിട്ടുണ്ടെന്ന് സംവിധായകൻ ജിത്തു ജോസഫ്
- ഒന്നിച്ചു ജീവിക്കാൻ പറ്റാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നിക്കട്ടെ; മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്തും കണ്ടെടുത്തു; ശിവപ്രസാദും ആര്യയും അഗ്നിനാളത്താൽ ജീവനൊടുക്കിയത് പ്രണയം വിവാഹത്തിൽ കലാശിക്കും മുമ്പ്; ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതും മരണത്തിലേക്ക് നയിച്ചു
- വേമ്പനാട് കായലിലൂടെ ഹൈ ടെൻഷൻ കേബിൾ കടത്തി വൈദ്യുതി; രണ്ട് സ്വമ്മിങ് പൂളുകൾ ഉൾപ്പെടെ 54 ആഡംബര വില്ലകൾക്ക് ചെലവായത് ചെലവാക്കിയത് 350 കോടി; സിംഗപൂരിലെ ബന്യൻട്രീയേയും കുവൈറ്റിലെ കാപ്പിക്കോയുമായി ചേർന്ന് മുത്തൂറ്റൂകാർ ഉണ്ടാക്കിയത് ശതകോടികളുടെ സെവൻ സ്റ്റാർ റിസോർട്ട്; പാണവള്ളിയിൽ ബുൾഡോസർ എത്തുമ്പോൾ
- രക്തക്കറ പുരണ്ട തടിക്കഷണം വീടിനു പിൻവശത്തു നിന്നു കിട്ടിയതു നിർണായക തെളിവായി; 1991-2017 കാലയളവിൽ ഏഴു പേർ മരിച്ചപ്പോൾ കാര്യസ്ഥന് കിട്ടിയത് 200 കോടിയുടെ സ്വത്ത്; കൂടത്തായിയിലെ ജോളിയേയും കടത്തി വെട്ടി കാലടിയിലെ രവീന്ദ്രൻ നായർ; കൂടത്തിൽ കുടുംബത്തിലെ സത്യം പുറത്തെത്തുമ്പോൾ
- യുകെയിൽ നിന്നും ഷൈനി ചോദിച്ച ലോജിക്കൽ കാര്യം ലാലേട്ടനും ചോദിച്ചതാണ്; കോട്ടയം ഫോറൻസിക് ലാബിൽ സിസിടിവി ഇല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജിത്തു ജോസഫ്; ദൃശ്യം 2 ഉയർത്തുന്ന പുതിയ വെളിപ്പെടുത്തൽ കേരള പൊലീസിനെയും പിണറായി വിജയനെയും ധർമ്മ സങ്കടത്തിലാക്കുമ്പോൾ
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- പ്രണയിച്ച് സ്വന്തമാക്കി; ഭർത്താവ് മോഷ്ടാവ് എന്നറിഞ്ഞത് അഴിക്കുള്ളിലായപ്പോൾ; ബംഗളൂരുവിലേക്ക് കൊണ്ടു പോയി നല്ല പിള്ളയാക്കാൻ ശ്രമിച്ചെങ്കിലും കവർച്ച തുടർന്നു; മരണച്ചിറയിൽ ചാടി ജീവിതം അവസാനിപ്പിച്ച് ഉണ്ണിയാർച്ച; കരുനാഗപ്പള്ളിയെ വേദനയിലാക്കി വിജയ ലക്ഷ്മിയുടെ മടക്കം
- മുതലാളി പറക്കുന്ന സ്വകാര്യ ജെറ്റിൽ മദ്യകുപ്പിയുമായി ഇരിക്കുമ്പോൾ 17 വയസ്സുകാരി നഗ്ന നൃത്തം ചെയ്യും; കിടക്കയിലേക്ക് ചരിയുമ്പോൾ ചുറ്റിലും പ്രായപൂർത്തിയാകാത്ത സുന്ദരികൾ; ഒരു അതിസമ്പന്നൻ വീണപ്പോൾ ഞെട്ടലോടെ ലോകം കേൾക്കുന്ന വാർത്തകൾ
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍