Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഭാര്യാ ഭർത്താക്കന്മാർ സെക്സിനല്ലാതെ കെട്ടിപ്പിടിക്കുന്നതുപോലും ഉൾക്കൊള്ളാനാവാത്ത ഒരു കൂട്ടർ ഇവിടെയുണ്ട് എന്ന് തുറന്നു പറയുന്ന സിനിമയാണിത്; പ്രവാചകനെ കുറിച്ച് ബാറിലിരുന്ന് സംസാരിക്കുന്ന ഒറ്റ സീൻ മതി സിനിമയെ മറ്റൊരു രാജ്യത്ത് നിരോധിക്കാൻ: 'ഹലാൽ ലവ് സ്റ്റോറി'യെ കുുറിച്ച് സുരൻ നൂറണാട്ടുകര എഴുതുന്നു

ഭാര്യാ ഭർത്താക്കന്മാർ സെക്സിനല്ലാതെ കെട്ടിപ്പിടിക്കുന്നതുപോലും ഉൾക്കൊള്ളാനാവാത്ത ഒരു കൂട്ടർ ഇവിടെയുണ്ട് എന്ന് തുറന്നു പറയുന്ന സിനിമയാണിത്; പ്രവാചകനെ കുറിച്ച് ബാറിലിരുന്ന് സംസാരിക്കുന്ന ഒറ്റ സീൻ മതി സിനിമയെ മറ്റൊരു രാജ്യത്ത് നിരോധിക്കാൻ: 'ഹലാൽ ലവ് സ്റ്റോറി'യെ കുുറിച്ച് സുരൻ നൂറണാട്ടുകര എഴുതുന്നു

സുരൻ നൂറണാട്ടുകര

ഹലാൽ ലൗവ് സ്റ്റോറി 

ന്നാണ് ഹലാൽ ലൗവ് സ്റ്റോറി കണ്ടത്. സാധാരണ ഈ സൈസ് നമ്മൾ എടുക്കുന്നതല്ല. ഏതാണ്ടൊക്കെ ഒളിച്ചു കടത്തുന്നു എന്നു പറഞ്ഞതിൻ പ്രകാരമാണ് കണ്ടു കളയാം എന്നു കരുതിയത്. ആഹാ അങ്ങിനെയങ്ങ് ഒളിച്ചു കടത്തിയാലോ ?

ആദ്യമായി സിനിമയുടെ ടെക്നിക്കൽ വശത്തേക്കു നീങ്ങാം. എടുത്തു പറയുവാനുള്ളത് സിനിമയുടെ ഛായാഗ്രാഹണമാണ്. അജയ് മേനോന്റെ ക്യാമാറാ വർക്ക് തീരെ ചെറിയ ഒരു തീമിനെ മോശമല്ലാത്ത ഒരു കലാരൂപമാക്കുന്നതിൽ നല്ല പങ്കു വഹിച്ചിരിക്കുന്നു. ഹെലിക്യാം വർക്കും ടൈമിങ്ങ് ഷോട്ടുകളായിരുന്നു. ഓരോ ഫ്രെയിമുകളും അത്യന്തം മനോഹരമാണ്. ക്ലൈമാക്സ് സീനിൽ കലാസംവിധാന മികവും ലൈറ്റിങ്ങും എടുത്തു പറയേണ്ട ഘടകമാണ്. അരോചകമായി തോന്നിയത് വസ്ത്രാലങ്കാരത്തിലെ കളറുകൾ വാരി വിതറിയ രീതിയാണ്. കളറുകൾ ഒരു ഓഡർ ഇല്ലാതെ കുത്തി നിറക്കുകയായിരുന്നു. അത് പലപ്പോഴും ഒരു സീരിയൽ കാഴ്ചയുടെ ഫീൽ കൊണ്ടുവരുന്നുണ്ട്.

പെർഫക്റ്റായ തിരക്കഥയുടെ പിൻബലം സിനിമക്കുണ്ട്. ലാഗില്ലാതെ വളരെ ചടുലമായി തന്നെ സീനുകൾ മുന്നോട്ട് പോകുന്നുണ്ട്. വേണ്ടത്ര കാമ്പില്ലാത്ത ഒരു കഥയെ തിരക്കഥ എങ്ങനെയാണ് മാറ്റിമറിക്കുന്നതെന്ന് ഹലാൽ ലൗ സ്റ്റോറി വെളിപ്പെടുത്തുന്നുണ്ട്. J cut ധാരാളമായി സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. സക്കറിയ എന്ന സംവിധായകന്റെ കൈയടക്കം സിനിമയിലുണ്ട്.

ഇനി ഒളിച്ചു കടത്തലിലേക്ക് വന്നാൽ - സിനിമയിൽ ഒന്നും ഒളിച്ചു കടത്തുന്നില്ല. നേരിട്ടാണ് കടത്തുന്നത്. ജമാഅത്ത ഇസ്ലാമിയെ ട്രോളി കൊണ്ടാണ് സിനിമ ആരംഭിക്കുന്നതു തന്നെ - വേൾഡ് ട്രെയിഡ് സെന്റർ ഇടിച്ചു നിരത്തുന്ന ദൃശ്യം ടിവിയിൽ കാണിച്ചു കൊണ്ട് അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരേ ശബ്ദമുയർത്തുന്ന മുസ്ലിം ബുദ്ധിജീവികളെ പരിഹസിക്കുകയാണ് ശരിക്കും സിനിമ ചെയ്യുന്നത്. ബാറിലും പൊലീസ് സ്റ്റേഷനിലും കയറുന്ന സീനുകളിൽ ഇവിടെ വച്ച് നമ്മൾ മരിച്ചാൽ എന്താകും എന്നാശങ്കപ്പെടുന്ന തൗഫീക്കിനോട് സാഹിബ് പറയുന്നത് - നമ്മൾ എന്താ രണ്ടും മൂന്നും പ്രാവശ്യം ചാകാൻ പോവുകയാണോ എന്നും മറ്റുമാണ്.

സിനിമയുടെ ചർച്ചാവേളയിൽ തട്ടമിട്ട സ്ത്രീ സംസാരിക്കുമ്പോൾ ഏറ്റവും പിറകിൽ ഇരിക്കുന്നതും, അവരുടെ അഭിപ്രായത്തെ മറ്റൊരാൾ പറയാൻ അനുവദിക്കാത്തതും, വ്യക്തി എന്ന നിലയിൽ സ്ത്രീയോടുള്ള വിവേചനത്തിൽ മാറ്റം വന്നിട്ടില്ല എന്നതിന്റെ തെളിവാണ്.. എന്തിന് ഹലാൽ ലൗവ് എന്ന പേരു തന്നെ ഒരു ട്രോളാണ്. പടച്ചവനെ പേടിയില്ല - സംഘടനക്കാരെയാണ് പേടി എന്ന് തൗഫീക്ക് കൃത്യമായി പറയുന്നുണ്ട്.

ജമാ അത്ത ഇസ്ലാമിയെ സംബന്ധിച്ച് അവരുടെ രാഷ്ട്രീയം സിനിമയിലേതു പോലെ അത്ര നിർമലമല്ല എന്നതു മാത്രമാണ് ആകെ ഒരു പന്തികേടായി തോന്നിയത്. അവർ കോളക്കും അമേരിക്കക്കും എതിരേ മാത്രം പ്രവർത്തിക്കുന്ന ഒരു സംഘടനയല്ലയെന്നത് പച്ചവെള്ളം പോലെ വ്യക്തമാണ്. തിരക്കഥാകൃത്തിന്റെ പരിസരം ആണ് കഥയിൽ പ്രതിഫലിക്കുന്നത്. സ്വഭാവികമായും അതൊരു മുസ്ലിം പരിസരമാണ്. അവിടുത്തെ കാഴ്ചകൾ അതിനനുസരിച്ചായിരിക്കും. ഭാര്യ ഭർത്താക്കന്മാർ സെക്സിനല്ലാതെ കെട്ടിപ്പിടിക്കുന്നതു പോലും ഉൾക്കൊള്ളാനാവാത്ത ഒരു സമൂഹം അവിടെയുണ്ട് എന്ന് തുറന്നു കാണിക്കുകയാണ് സിനിമ ചെയ്തത്. മതം ശ്വാസം മുട്ടിക്കുന്ന ഒരു സമൂഹത്തിൽ കലയുടെ ഗതിയെ കുറിച്ച് വിലപിക്കുന്ന സിനിമയെ ഒളിച്ചു കടത്തുന്നു എന്നു പറഞ്ഞതിലൂടെ, അതു ശരിക്കും വിജയിക്കുകയായിരുന്നു.പ്രവാചകനെ കുറിച്ച് ബാറിലിരുന്ന് സംസാരിക്കുന്ന ഒറ്റ സീൻ മതി സിനിമയെ മറ്റൊരു രാജ്യത്ത് ബാൻ ചെയ്യാൻ.

ഈ ഒളിച്ചുകടത്തൽ ഇളക്കിവിട്ടത് ആമസോൺ പ്രെം തന്നെയാണോ എന്ന സംശയത്തിൽ ഈ കുറിപ്പ് ചുരുക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP