'സെക്കുലർ ജനാധിപത്യ സോഷ്യലിസ്റ് ഇന്ത്യ'മരിച്ചിട്ട് കോൺഗ്രസ്സ് പാർട്ടി 'വാർറൂമുകളിൽ ' മാത്രം ജീവിച്ചാൽ ആർക്കെന്തു നേട്ടം? ഒരു പിടി നേതാക്കന്മാർക്കല്ലാതെ? കോൺഗ്രസ്സ് വളർന്നതും, പൂത്തുലഞ്ഞതും തെരുവുകളിലും ഗ്രാമങ്ങളിലും തന്നെയായിരുന്നു, എക്കാലത്തും; ആ ഇടങ്ങളെ തിരിച്ചു പിടിക്കാനാണ് ഒരു മതേതര ലിബറൽ പ്ലാറ്റുഫോം എന്ന നിലക്ക് കോൺഗ്രസ്സ് ശ്രമിക്കേണ്ടത്.. അല്ലാതെ അമിത് ഷായോടൊപ്പം ചെസ്സ് കളിക്കാനല്ല: സുധാ മേനോൻ എഴുതുന്നു
സുധാ മേനോൻ
ഒരു ദേശത്തെ നിലയില്ലാത്ത കയത്തിലേക്ക് ആഴ്ത്തുന്ന, അതിന്റെ ആത്മാവിനെ അടിപതറിക്കുന്ന അത്യന്തം പ്രക്ഷുബ്ദമായ അവസ്ഥയാണ് സിവിൽ യുദ്ധവും, വർഗീയ കലാപവും, പിന്നെ വിഭജനവും. മനുഷ്യന്റെ മനസ്സും, ശരീരവും, കുടുംബവും, ദേശവും, രാഷ്ട്രീയ-സാമൂഹ്യ ബന്ധങ്ങളുമെല്ലാം ചിതറിത്തെറിക്കുന്ന, അത്രമേൽ സ്ഫോടനാത്മകമായ ഒരവസ്ഥ. അതായിരുന്നു, 1947 ലെ ഇന്ത്യ. ഒപ്പം, പത്തു ലക്ഷം അഭയാര്‍ഥികൾ ..കടുത്ത ഭക്ഷ്യക്ഷാമവും, പട്ടിണി മരണങ്ങളും.. പരസ്പരം പോരടിച്ചു നിൽക്കുന്ന അറുനൂറിലേറെ നാട്ടുരാജ്യങ്ങൾ.. നിരവധി ഭാഷകളും, അതിലേറെ ഗോത്ര സ്വത്വങ്ങളും.. കോളനിവാഴ്ച തകർത്തെറിഞ്ഞ ആടിയുലയുന്ന സാമ്പത്തികഘടന.. ഏതു നിമിഷവും, ആഭ്യന്തരയുദ്ധത്തിലേക്കോ, ഏകാധിപത്യത്തിലേക്കോ , അരാജകത്വത്തിലേക്കോ വഴുതി മാറാവുന്ന സങ്കീര്‍ണ്ണമായ ഒരു ചരിത്രസന്ധി. എത്ര കഴിവുറ്റ ഭരണാധികാരിക്കും ചുവട് പിഴച്ചുപോകാവുന്ന അസാധാരണമായ അവസ്ഥ.
ചരിത്രവുമായുള്ള ഏറ്റവും അപകടകരമായ ആ കൂടിക്കാഴ്ചയിൽ ഇന്ത്യ എന്ന ദേശരാഷ്ട്രത്തിനു അത്രമേൽ നൈതികവും ബഹുസ്വരവും, ശക്തവുമായ അടിത്തറ ഇട്ടതു പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു എന്ന കോൺഗ്രസുകാരൻ ആയിരുന്നു . ഈ ഒരൊറ്റ കാരണം കൊണ്ടാണ് ഒരു വിധത്തിലുള്ള തമസ്ക്കരണത്തിനും, ചരിത്രത്തിന്റെ വ്യാജനിര്മിതികള്ക്കും , നിന്ദാസ്തുതികള്ക്കും വഴങ്ങാതെ നെഹ്റുവും നെഹ്രുവിയൻ ആധുനികതയും ഇന്ത്യയെന്ന മതേതരജനായത്ത റിപ്പബ്ലിക്കിന്റെ നെടുംതൂണായി തന്നെ ഇന്നും നിലനില്‍ക്കുന്നത്. പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്താലോ, നിരന്തരം പരിഹസിച്ചാലോ ഇല്ലാതാവുന്ന ഒന്നല്ല സവിശേഷമായ നെഹ്രുവിയൻ പൈതൃകം. അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്.
സാർവത്രിക വോട്ടവകാശത്തിലൂടെ, 173 ദശലക്ഷം വോട്ടർമാരെ പോളിങ്ബൂത്തിലേക്ക് അയച്ചുകൊണ്ട്, പ്രത്യയശാസ്ത്രപരമായ ഭിന്നതകൾ കണക്കിലെടുക്കാതെ ഏറ്റവും പ്രഗല്ഭരായ വ്യക്തികളെ ഉൾപ്പെടുത്തി ഭരണഘടനാനിര്‍മ്മാണസഭ ഉണ്ടാക്കിക്കൊണ്ട്, ഇന്ത്യൻ സിവിൽ സർവീസിനെ കക്ഷിരാഷ്ട്രീയ വിമുക്തമാക്കികൊണ്ട്, സായുധസൈന്യത്തെ രാഷ്ട്രീയ നേതൃത്വ ത്തിന്റെ കീഴിൽ ശ്രദ്ധാപൂർവം നിര്‍ത്തി ക്കൊണ്ട്, മതത്തെ പൂര്‍ണ്ണമായും രാഷ്ട്രീയത്തിൽ നിന്നും മാറ്റിനിർത്തിക്കൊണ്ട് ,എതിര്‍സ്വരങ്ങളെ ബഹുമാനിച്ചുകൊണ്ട്, ഈ മഹാരാജ്യത്തിന്റെ വൈവിധ്യങ്ങളെ മുഴുവൻ ഉൾക്കൊള്ളുന്ന ഒരു ദേശരാഷ്ട്രമാതൃകയാണ് സമാനതകളില്ലാത്ത ധൈഷണികതയോടെ, അതിലേറെ പ്രായോഗികതയോടെ കോൺഗ്രസ്സുകാരനായ നെഹ്റു കെട്ടിപ്പടുത്തത്.
ആ ദേശിയ പാർട്ടിയാണ് , ആ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് ഇന്ന് മഹാരാഷ്ട്രയില്‍ മുഖം നഷ്ടപ്പെട്ടു നിൽക്കുന്നത്. ശിവസേന എല്ലാകാലത്തും, ഇന്ത്യൻ നാഷണല്‍ കോൺഗ്രസ് പ്രതിനിധീകരിക്കുന്ന മൂല്യങ്ങളുടെ നേർ വിപരീതമായിരുന്നു. എന്നിട്ടും, നിലപാടില്ലായ്മയുടെ അങ്ങേയറ്റത്ത് നിന്നുകൊണ്ട് കോൺഗ്രസ് നടത്തിയ ഈ രാഷ്ട്രീയനീക്കം കൊണ്ട് ഒടുവിൽ എന്താണ് നേടിയത്? മറു വശത്തു നിൽക്കുന്നത് , രാഷ്ട്രീയപ്രവർത്തകരല്ല, മറിച്ചു ഇന്ത്യ കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ മാനിപ്പുലേറ്ററും, ജനായത്ത പ്രക്രിയയെ ദൈനംദിന ട്രേഡിങിന്റെ നിലവാരത്തിലേക്ക് താഴ്ത്തിയ രാഷ്ട്രീയ നെറികേടിന്റെ ഉസ്താദുമാരും ആണെന്ന് മനസിലാവാത്തവരാണ് കോൺഗ്രസ്സിന്റെ അഖിലേ ന്ത്യ നേതാക്കന്മാരെങ്കിൽ അധികം വൈകാതെ കോൺഗ്രസ്സ് മുക്ത ഭാരതം കൂടി സാധ്യമാക്കാൻ ബിജെപിക്ക് കഴിയും. ശിവസേനയോടുള്ള ഇപ്പോഴത്തെ നിലപാട് നെഹ്രുവിയൻ മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും ഏറ്റവും നെറികെട്ട നിരാകരണമാണ് . ഏതു പ്രതിസന്ധിയിലും ഒരു കോൺഗ്രസ്സുകാരനും ഒരിക്കലും ചെയ്തുകൂടാത്തത്. ആത്മഹത്യാപരം .
ഏറ്റവും സങ്കടം, ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്ന കർഷകരും, പിരിച്ചു വിടപ്പെടുന്ന തൊഴിലാളികളും, സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ലക്ഷക്കണക്കിന് സാധാരണ മനുഷ്യരും, ഇപ്പോഴും കോൺഗ്രസിൽ ആൾട്ടർനേറ്റീവ് തേടിക്കൊണ്ടിരിക്കുന്നു എന്നുള്ളതാണ് . അതാണ് രാജസ്ഥാനിൽ കണ്ടത്. കോൺഗ്രസ്സിന് തിരിച്ചു വരാനുള്ള ഏക പോംവഴി ആ മനുഷ്യർക്കൊപ്പം സജീവമായി നിലകൊള്ളലാണ്. ഒന്നുമില്ലെങ്കിൽ പുതിയ ലേബർ കോഡ് ബില്ലിനെതിരെ രാജ്യവ്യാപകമായി സംവാദം നടത്തലാണ്.
വാർ റൂം രാഷ്ട്രീയം അല്ല കോൺഗ്രസ്സിന്റ DNA. ചാണക്യന്മാരും റിസോർട്ടുകളും അല്ല ഇവിടെ പാർട്ടിയെ നിലനിർത്തിയത്. കോൺഗ്രസ്സ് വളർന്നതും, പൂത്തുലഞ്ഞതും തെരുവുകളിലും ഗ്രാമങ്ങളിലും തന്നെയായിരുന്നു, എക്കാലത്തും. ആ ഇടങ്ങളെ തിരിച്ചു പിടിക്കാനാണ് ഒരു മതേതര ലിബറൽ പ്ലാറ്റുഫോം എന്ന നിലക്ക് കോൺഗ്രസ്സ് ശ്രമിക്കേണ്ടത്. അല്ലാതെ അമിത് ഷായോടൊപ്പം ചെസ്സ് കളിക്കാനല്ല.
വീണ്ടും വീണ്ടും ആവർത്തിക്കുന്നു, ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ്സിന്റെ ഇന്നത്തെ പ്രസക്തി ഒരു പാൻ-ഇന്ത്യൻ മതേതര പ്ലാറ്റ്ഫോമെന്ന നിലയിൽ മാത്രമാണ്. അധികാരത്തിൽ ഇരുന്നപ്പോഴൊക്കെ ജനാധിപത്യ സ്ഥാപനങ്ങളെ പാടെ ഇല്ലാതാക്കാൻ കോൺഗ്രസ്സ് ശ്രമിച്ചിട്ടില്ല. ഇന്ന് രാജ്യത്തിന്റെ മുന്നിലുള്ള ഏറ്റവും വലിയ പ്രതിസന്ധി നമ്മുടെ ഇന്സ്ടിട്യൂഷനുകളുടെ സമാനതകളില്ലാത്ത അപനിർമ്മാണം ആണ്. യാതൊരു നൈതികതയും ഇല്ലാത്ത ഈ കടന്നുകയറ്റത്തിനെതിരെ ശക്തമായ ജനകീയ പോരാട്ടം നടത്തേണ്ട കോൺഗ്രസ് , ശിവസേനയുമായി കൂട്ടുകൂടി അതെ തട്ടത്തിൽ ദായം കളിക്കുമ്പോൾ ഊറിചിരിക്കുന്നത് ബിജെപി തന്നെയാണ്.
ജാതിക്കും മതത്തിനും ദേശത്തിനും അപ്പുറം എന്റെ ഐഡന്റിറ്റി ആയി ഞാൻ എന്നും കാണുന്നത് ഒരു പാട് പരിമിതികൾ ഉള്ള നെഹ്രുവിയൻ ആധുനിക മതേതര ലിബറൽ ബോധമാണ് . അതുപോലെ ഒരുപാട് പേർ. നിർഭാഗ്യവശാൽ അതിന് അവസാനത്തെ ആണിയും അടിക്കുകയാണ്, കോൺഗ്രസ് നേതൃത്വം . ഇന്ന് അമിത്ഷായെ തോൽപ്പിച്ചു മുന്നേറാൻ കഴിയുന്ന ഒരൊറ്റ ചതുരംഗമേ കോൺഗ്രസ്സിന് മുന്നിലൂള്ളൂ . അത് ഗാന്ധിയെയും നെഹ്രുവിനെയും അംബേദ്കറിനെയും തെരുവിലൂടെ, വീടുകളിലൂടെ, ഗ്രാമങ്ങളിലൂടെ വീണ്ടെടുക്കൽ മാത്രമാണ് . അതിനു തയ്യാറല്ലെങ്കിൽ കോൺഗ്രസ് ഇനി തിരിച്ചു വരില്ല .
'സെക്കുലർ ജനാധിപത്യ സോഷ്യലിസ്റ് ഇന്ത്യ'മരിച്ചിട്ട് കോൺഗ്രസ്സ് പാർട്ടി 'വാർറൂമുകളിൽ ' മാത്രം ജീവിച്ചാൽ ആർക്കെന്തു നേട്ടം? ഒരു പിടി നേതാക്കന്മാർക്കല്ലാതെ?
Stories you may Like
- ഉദ്ധവിനെ ഒതുക്കാൻ രാജ് താക്കറെയുടെ എംഎൻഎസിനെ കൂട്ടുപിടിച്ച് ബിജെപി
- മഹാരാഷ്ട്രയിൽ മന്ത്രി കുപ്പായം തയ്പിച്ച ശിവസേന പക്ഷം നിരാശർ
- യുവനേതാവ് ശിവസേന ഷിൻഡേ പക്ഷത്ത് എത്തിയേക്കും; മിലിന്ദ് ദേവ്റ പാർട്ടി മാറുമ്പോൾ
- ശിവസേന പരസ്യത്തിൽ ബാൽ താക്കറെയെ ഒഴിവാക്കി ഷിൻഡെ വിഭാഗം
- പ്രതിപക്ഷ ഐക്യസമ്മേളനം വെറും ഫോട്ടോ സെഷനോ?
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍