Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അഹിന്ദുക്കൾ അതിലൂടെയാണ് മഹാപ്രഭുവിനെ തൊഴുന്നത് .. അതായത് രാഹുൽ ഗാന്ധിയും, സോണിയ ഗാന്ധിയും വന്നാൽ അവിടെ നിന്ന് ഭഗവാനെ കണ്ടു മടങ്ങേണ്ടി വരും.. മോദിജിക്ക് അതാ തൊട്ടടുത്ത് നിന്നും തൊഴാം.. ബെഹൻജിയെ ഞാൻ അങ്ങോട്ട് കൊണ്ടുപോകാം.. അയാൾ പറഞ്ഞതു കേട്ട് ഞാൻ ഞെട്ടിത്തരിച്ചു പോയി'; പുരി ജഗന്നാഥ ക്ഷേത്ര ദർശന വേളയിലുണ്ടായ അനുഭവം പങ്കുവെച്ച് സുധാ മേനോൻ

'അഹിന്ദുക്കൾ അതിലൂടെയാണ് മഹാപ്രഭുവിനെ തൊഴുന്നത് .. അതായത് രാഹുൽ ഗാന്ധിയും, സോണിയ ഗാന്ധിയും വന്നാൽ അവിടെ നിന്ന് ഭഗവാനെ കണ്ടു മടങ്ങേണ്ടി വരും.. മോദിജിക്ക് അതാ തൊട്ടടുത്ത് നിന്നും തൊഴാം.. ബെഹൻജിയെ ഞാൻ അങ്ങോട്ട് കൊണ്ടുപോകാം.. അയാൾ പറഞ്ഞതു കേട്ട് ഞാൻ ഞെട്ടിത്തരിച്ചു പോയി'; പുരി ജഗന്നാഥ ക്ഷേത്ര ദർശന വേളയിലുണ്ടായ അനുഭവം പങ്കുവെച്ച് സുധാ മേനോൻ

സുധാ മേനോൻ

ണ്ടായിരത്തി പതിനൊന്നിൽ ആണ് ഞാൻ ആദ്യമായി പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ പോകുന്നത്. ഞാൻ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും ഏർപ്പാടാക്കിയിരുന്ന ടാക്‌സി ഡ്രൈവര്ക്ക് അവിടെ ഒരു പരിചയക്കാരൻ പൂജാരിയുണ്ടായിരുന്നു. ഇടുങ്ങിയ, ഈച്ചയും ഭക്തരും ഒരു പോലെ ഇരമ്പിയാർ്ക്കുന്ന, ഗലികളിലൂടെ തിരക്കിൽ പെടാതെ അയാൾ എന്നെ ഗോപുരത്തിനുള്ളിൽ എത്തിച്ചു. ഏകദേശം ഒരു മണിക്കൂർ ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷം, ഊട്ടുപുരയിൽ നിന്നും രുചികരമായ ചോറും, പരിപ്പും, ഒക്കെ കഴിച്ചിട്ടാണ് മടങ്ങിയത്. ആ മഹാക്ഷേത്രത്തിന്റെ അഭൗമഭംഗി ഒന്ന് കൂടി കാണാനാണ് കഴിഞ്ഞ വര്ഷം് വീണ്ടും പുരിയിൽ എത്തിയത്. ഹോട്ടൽ അധികൃതർ ഇക്കുറിയും ടാക്‌സി ഏർപ്പെടുത്തിയിരുന്നു. പഴയത് പോലെ ഇത്തവണയും, ടാക്‌സി ഡ്രൈവറുടെ ഒരു ബ്രാഹ്മണ സുഹൃത്ത് പാര്ക്കിങ്ങിനു അരികിൽ കാത്തു നിന്നിരുന്നു. അയാളോടൊപ്പം ഒരു സൈക്കിൾ റിക്ഷയിൽ ഞാൻ, അലഞ്ഞു തിരിയുന്ന പശുക്കള്ക്കും , വഴിവാണിഭക്കാര്ക്കും് ഒപ്പം, നന്നേ ക്ലേശിച്ചു നടയിൽ എത്തി. ധാരാളം ഗുജറാത്തികൾ ദർശനത്തിനു എത്തിയിട്ടുണ്ടായിരുന്നു. 'ചാർ ധാം' എന്നറിയപ്പെടുന്ന രാമേശ്വരം, പുരി, ദ്വാരക,ബദരിനാഥ് എന്നീ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് അപൂർവപുണ്യമായിട്ടാണ് ഉത്തരേന്ത്യയിലെ ഹിന്ദുക്കൾ കരുതുന്നത്.

മഹാഗോപുരത്തിനു ഉള്ളിൽ എത്തിയപ്പോൾ പൂജാരി എന്നെ തട്ടി വിളിച്ചു, അടുത്തുള്ള ഒരു ചെറിയ വാതിൽ(അതോ കിളിവാതിലോ) കാണിച്ചിട്ട് പറഞ്ഞു. ' അഹിന്ദുക്കൾ അതിലൂടെയാണ് മഹാപ്രഭുവിനെ തൊഴുന്നത'''. ഞാൻ തലയാട്ടിയപ്പോൾ, അയാൾ വീണ്ടും വിശദീകരിച്ചു, ' അതായത് രാഹുൽ ഗാന്ധിയും, സോണിയ ഗാന്ധിയും വന്നാൽ അവിടെ നിന്ന് ഭഗവാനെ കണ്ടു മടങ്ങേണ്ടി വരും, മോദിജിക്ക് അതാ തൊട്ടടുത്ത് നിന്നും തൊഴാം. ബെഹൻജിജിയെ ഞാൻ അങ്ങോട്ട് കൊണ്ടുപോകാം'. ഒരു നിമിഷം ഞാൻ അവിടെ തന്നെ തറഞ്ഞു നിന്നുപോയി. എന്തിനായിരൂന്നു എത്രയോ ദൂരെ നിന്ന് വരുന്ന അപരിചിതയായ 'ഹിന്ദുഭക്ത' യോട് അയാൾ അങ്ങനെ പേരെടുത്തു പറഞ്ഞത്?. അത് അത്ര നിഷ്‌കളങ്കമായി എനിക്ക് തോന്നിയില്ല. തിരികെ വരുമ്പോഴും ആ വാക്കുകൾ എന്നെ വല്ലാതെ വേവലാതിപ്പെടുത്തി.

പിറ്റേന്നു ഞാൻ ഭുവനെശ്വറിലെ പ്രശസ്തമായ ലിംഗരാജ ക്ഷേത്രത്തിൽ പോയി. അവിടെയും ഉണ്ടായിരുന്നു ഗൈഡ് എന്ന പേരിൽ ഒരു ദരിദ്ര ബ്രാഹ്മണൻ. ഗോപുരമുകളിലെ കൊടിമരത്തിൽ ദ്വജം ഉയർത്തുന്നത് അയാളുടെ കുടുംബമാണത്രേ. വിശാലമായ ക്ഷേത്രസമുച്ചയത്തിനു ഉള്ളിൽ നിന്ന് കൊണ്ട്, ഇത് പറയുമ്പോൾ, അയാൾ ദൂരെ ഒരു കിളിവാതിലിലേക്ക് ചൂണ്ടി.. വൈസ്രോയ് ആയിരുന്ന കഴ്‌സൻ പ്രഭു ഉണ്ടാക്കിയ പുറം മണ്ഡപം ആയിരുന്നു അത്.അവിടം വരെ മാത്രമേ അഹിന്ദുക്കള്ക്ക് പ്രവേശനം ഉള്ളൂ. ഒന്ന് നിർത്തി അയാൾ തുടര്ന്നു, 'സോണിയാ ഗാന്ധി വന്നാൽ അവിടെ നിൽക്കേണ്ടി വരും. മോദിജി വന്നാൽ അകത്തു കയറാം, ലിംഗരാജന് പാലഭിഷേകം ചെയ്യാം. എല്ലാം ഭഗവാന്റെ കൃപ''. ഞാൻ വീണ്ടും വാക്കുകൾ നഷ്ടപ്പെട്ടു നിന്നു. വളരെ സ്വാഭാവികവും നിഷ്‌കളങ്കവുമായി ആണ് അയാൾ പറഞ്ഞതെങ്കിലും അത് അങ്ങനെ അല്ലെന്നു എനിക്കുറപ്പായിരുന്നു.

ക്ഷേത്രദര്ശ നത്തിനു വരുന്ന വിശ്വാസിയായ ഓരോ ഹിന്ദുവിനെയും, ആരാണ് ഹിന്ദുവെന്നും ആരാണ് അഹിന്ദുവെന്നും, അതല്ലെങ്കിൽ ആരെയാണ് പുറത്തു നിര്‌ത്തേ ണ്ടത് എന്നും, ആരെയാണ് അപരർ ആയി തിരിച്ചറിയേണ്ടത് എന്നും കൃത്യമായ അജണ്ടയോടെ പഠിപ്പിക്കുകയായിരുന്നു അയാൾ. ഏഴു വര്ഷം മുൻപ് ഇതേ ക്ഷേത്രങ്ങളിൽ വന്നപ്പോൾ ഇതായിരുന്നില്ല അവസ്ഥ. അന്ന് സോണിയയും രാഹുലും അവര്ക്കി ടയിലേക്ക് കടന്നു വന്നിരുന്നില്ല. അപരസ്വത്വത്തിലേക്ക് അവരെ ഒതുക്കികൊണ്ട് ഹൈന്ദവപാരമ്പര്യം ആരിലാണ് കുടിയിരിക്കുന്നതെന്ന് ഒരു പൂജാരിയും പേരെടുത്തു പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഈ മാറ്റം, കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി നിശബ്ദമായും, എന്നാൽ തികച്ചും ആസൂത്രിതമായും നടന്നു കൊണ്ടിരിക്കുന്ന ഒന്നാണെന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു. 'നമോ' യും ഹരഹര മോദിയും, ഹിന്ദു ഹൃദയ സമ്രാട്ടും ഒക്കെ അയ്യായിരം വര്ഷത്തിലേറെ പഴക്കമുള്ള ഒരു സംസ്‌കാരത്തിന്റെ പ്രാതിനിധ്യം തനിക്കാണെന്ന് വരുത്തി തീര്ക്കാ നുള്ള പഴുതടച്ച കരുതൽ ആയിരുന്നു.

സംഘം അതിൽ പരിപൂര്ണ്ണമായി വിജയിച്ചു എന്ന് മാത്രമല്ല, സമൂഹത്തിന്റെ സമസ്ത മേഖലയിലും രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രത്തെ വ്യാപിപ്പിക്കാനും അവർക്ക് കഴിഞ്ഞു. വനവാസി കല്യാൺ ആശ്രം, വിശ്വ ഹിന്ദു പരിഷദ്, വിദ്യാഭാരതി, സേവഭാരതി തുടങ്ങിയ നിരവധി മുഖങ്ങളിലൂടെ അതി സമര്ത്ഥ മായി ദേശസുരക്ഷയെയും, ദേശിയതയെയും, അതിനെകുറിച്ചുള്ള എല്ലാ രാഷ്ട്രീയ വ്യവഹാരങ്ങളെയും ഒരൊറ്റ രൂപത്തിലേക്ക് ഒരൊറ്റ വ്യക്തിയിലേക്ക് സന്നിവേശിപ്പിക്കാൻ കഴിഞ്ഞിടത്തു ആണ് അവരുടെ വിജയം. ബിജെപി യുടെ രാഷ്ട്രീയ വിജയം എന്നതിനേക്കാൾ ഉപരി ഇത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രത്യയശാസ്ത്രം ഭൂരിപക്ഷ മനസ്സിൽ ഇടം നേടി എന്നുള്ളതാണ് ഈ വിധിയുടെ അപകടം.

അമ്പരപ്പിക്കുന്ന വിജയം നേടാൻ ബിജെപിക്ക് കഴിഞ്ഞത് വര്ഷങ്ങൾ നീണ്ട സംഘ പരിവാറിന്റെ ഈ പ്രക്രിയയിൽ കൂടിതന്നെയാണ്. അതിനുള്ള ടെസ്റ്റ് ഡോസ് ആയിരുന്നു യോഗി ആദിത്യനാഥും, പ്രഗ്യസിന്ഘും ഒക്കെ. കോൺഗ്രനസ് അന്‌പേ പരാജയപ്പെട്ടത് ഇവിടെയാണ്. ഇതൊരിക്കലും രാഹുൽ ഗാന്ധിയുടെ പരാജയമല്ല. വ്യക്തവും കൃത്യവുമായി അദ്ദേഹം, ബഹുസ്വരതയെകുറിച്ചും, സഹിഷ്ണുതയെ കുറിച്ചും, റാലികളിൽ സംസാരിച്ചു. റാലികളിലെ ആള്കൂട്ടത്തിൽ അഭിരമിച്ചു നടന്ന പ്രാദേശിക നേതാക്കന്മാർ നില്ക്കു ന്ന മണ്ണ് ഇളകുന്നത് തിരിച്ചറിഞ്ഞില്ല. താഴെ തട്ടിൽ വോട്ടര്മാരെ ഒരു തവണ പോലും കാണാത്ത എത്രയോ മണ്ഡലങ്ങൾ ഉണ്ട്. കഴിഞ്ഞ പതിനഞ്ചു വര്ഷത്തിനിടയിൽ ഒരിക്കൽ പോലും ഒരു കോന്ഗ്രസുകാരൻ പോലും സ്ലിപ് തരാൻ കൂടി എന്റെ വീട്ടിലോ അയല്പക്കത്തോ വന്നിട്ടില്ല. ഫാസിസത്തിനെതിരെ നിലനില്പിന് വേണ്ടി ജീവന്മരണ പോരാട്ടം നടത്തുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ് ഇത്രയും ലാഘവത്തോടെ വോട്ടര്മാരെകാണുന്നത് എന്നോര്ക്ക ണം.

ന്യായ് എന്നൊന്നും ആരും കേട്ടിട്ട് പോലുമില്ല സുഹൃത്തെ.. പിന്നേ എങ്ങനെ ആണ് അവർ വോട്ടു ചെയുന്നത്? കോൺഗ്രസിനെ ജയിപ്പിക്കണം എന്നല്ലാതെ, പോസിറ്റീവ് ആയ ബദൽ നയങ്ങൾ അക്ഷരാഭ്യാസമില്ലാത്ത സാധാരണക്കാരനോട് ആരെങ്കിലും പറഞ്ഞു കൊടുത്തോ? ഹിന്ദുത്വത്തിന്റെ നിർവ്യാപനത്തെ ഭയക്കുന്ന സിക്കുകാരനും, തമിഴനും, മലയാളിയും സ്വമേധയാ നല്കിയ വോട്ടു മാത്രം ആണ് ഇന്ന് കോൺഗ്ര സ്സിനു ഉള്ളത്.

കഴിഞ്ഞ അഞ്ചു വർഷം കാണിച്ച ആലസ്യമാണ് കോൺഗ്രസിനെ ഈ നിലയിൽ എത്തിച്ചത്. ഇന്ത്യ മുഴുവൻ അലയടിക്കുന്ന ഒരു മഹാസമരം നടത്താൻ നിർഭാഗ്യവശാൽ പാർട്ടിക്ക് കഴിഞ്ഞില്ല. രാഹുൽ ജി അല്ല മാറേണ്ടത്. കോൺഗ്രസിന്റെ സോഫ്റ്റ്‌വെയറും, ഹാർഡ് വെയറും കാലോചിതമായി മാറണം. ഉപദേശികളും.

കരുത്തുറ്റ, ജനപിന്തുണയുള്ള, രണ്ടാം നിര നേതാക്കന്മാർ വേണം. മുകളിൽ നിന്നല്ല, താഴെ നിന്നുമാണ് മാറ്റം തുടങ്ങേണ്ടത്. മൃദു ഹിന്ദുത്വത്തെ മാറ്റി വെച്ച് കൊണ്ട്, അടിസ്ഥാന വര്ഗ്ഗത്തിനെ പ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ട് പഴയ ഗാന്ധിയൻ- നെഹ്രുവിയൻ ആശയ ധാരകളിലെക്കുള്ള തിരിച്ചു പോക്കാണ് ആവശ്യം. അതിനു എന്ത് ചെയ്യാൻ കഴിയുമെന്ന് ആണ് ഓരോരുത്തരും ചിന്തിക്കേണ്ടത്. കൃത്യമായ പദ്ധതികൾ, ആശയങ്ങൾ നമുക്ക് ചര്ച്ച് ചെയ്യാം, അത് പ്രാവര്ത്തികമാക്കാൻ ശ്രമിക്കാം. അല്ലെങ്കിൽ അധികം താമസിയാതെ, പുരിയിലെയും ലിംഗരാജ ക്ഷേത്രത്തിലെയും പൂജാരിമാരെ നമുക്ക് ഓരോ തെരുവിലും കാണേണ്ടി വരും. പുറത്തു നിർത്തേണ്ട അപരന്മാരെ അവർ നമുക്ക് കൈചൂണ്ടിക്കാണിച്ചു തന്നേക്കാം. അപ്പോഴേക്കും നമ്മൾ ഒരു പാട് വൈകി പോകും, തിരികെ വരാൻ പറ്റാത്തത്രയും അകലെ..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP