1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
13
Monday

ശ്രീശാന്തിന്റെ സ്ഥാനാർത്ഥിത്വം: കോമഡിയോ കൗശലമോ? ബിജെപി സ്ഥാനാർത്ഥിയായി ശ്രീയെത്തുമ്പോൾ ഉയരുന്ന ചില ചോദ്യങ്ങൾ

March 29, 2016 | 02:36 PM IST | Permalinkശ്രീശാന്തിന്റെ സ്ഥാനാർത്ഥിത്വം: കോമഡിയോ കൗശലമോ? ബിജെപി സ്ഥാനാർത്ഥിയായി ശ്രീയെത്തുമ്പോൾ ഉയരുന്ന ചില ചോദ്യങ്ങൾ

ക്രിക്കറ്ററും ഡാൻസറും അഭിനേതാവും ഒത്തുക്കളിക്കേസിലെ പ്രതിയും ഗായകനും തുടങ്ങി ശ്രീശാന്തിന്റെ വൈവിധ്യമാർന്ന വേഷപ്പകർച്ചകൾക്ക് നാടകീയമായ വഴിത്തിരിവായിരിക്കുന്നു. കളിക്കുന്ന കാലത്ത് രണ്ടു വിക്കറ്റ് കിട്ടാൻ ഏതു ദൈവത്തിന്റെയും കാൽക്കൽ വീണിരുന്ന ശ്രീശാന്ത് താൻ ഹിന്ദുവാണെന്നും അതിനാൽ ബിജെപിയെ തെരഞ്ഞെടുക്കുകയാണെന്നും പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിൽ കാവിപ്പാർട്ടിയുടെ സ്ഥാനാർത്ഥി വേഷം കെട്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് ബിജെപി തന്നെ ഈ നാടകം കളിപ്പിക്കുന്നതെന്നതിനെക്കുറിച്ച് ശ്രീശാന്ത് വ്യക്തമായി വിവരിച്ചിട്ടുണ്ട്. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയെയും ബിജെപി പ്രസിഡന്റ് അമിത് ഷായെയും കണ്ടപ്പോൾ ഇരുവരും വാചാലരായത് തന്റെ ഒരു വിശിഷ്ടസ്വഭാവത്തെക്കുറിച്ചാണെന്നും അതുകൊണ്ടാണ് അവർ തന്നെ തെരഞ്ഞെടുത്തതെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. ഒത്തുകളി ആരോപണങ്ങളുടെ കൊടുങ്കാറ്റടിച്ചപ്പോൾ താൻ ഇളകാതെ അത് നേരിട്ട രീതിയാണ് അവരെ ആകർഷിച്ചതെന്നും ആ ഗുണമാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പ്രതീക്ഷിക്കുന്നതെന്നും ജയ്റ്റ്‌ലിയും അമിത് ഷായും പറഞ്ഞുവത്രേ. ശ്രീയുടെ പല ഗുണഗണങ്ങൾ അറിയുന്ന മലയാളികൾക്ക് ദുരന്തപര്യവസാനിയായ ക്രിക്കറ്റ് കരിയറിന്റെ ഉടമയെക്കുറിച്ച് അധികം സർട്ടിഫിക്കറ്റുകളൊന്നും ആവശ്യമില്ല.

എന്നാൽ ശ്രീശാന്തിനെ കുരിശിൽ തറക്കാൻ നേതൃത്വം നൽകിയ ജയ്റ്റ്‌ലി സ്വന്തം വാക്കുകളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് ശ്രീശാന്തിന്റെ വിലക്ക് നീക്കുകയാണ്. 2013 ലെ ഐ.പി.എൽ ഒത്തുകളിക്കേസിൽ ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത് ഡൽഹി, മുംബൈ പൊലീസിന്റെ സംയുക്ത ഓപറേഷനിലാണ്. അമിതാവേശത്തിൽ ഡൽഹി പൊലീസ് ശ്രീശാന്ത് ഉൾപ്പെടെ കളിക്കാർക്കെതിരെ അധോലോക കുറ്റവാളികളെ കൈകാര്യം ചെയ്യേണ്ട മകോക്ക കുറ്റം ചുമത്തി. അതിനു തെളിവില്ലെന്നു കണ്ടെത്തി വിചാരണക്കോടതി ശ്രീശാന്ത് ഉൾപ്പെടെ പ്രതികളെ കുറ്റവിമുക്തരാക്കി. എന്നിട്ടുമെന്താണ് ശ്രീശാന്ത് ദൈവങ്ങളുടെ കാൽക്കൽ വീഴുകയും ക്രിക്കറ്റ് കളിക്കുകയും ചെയ്യാതെ കാവിത്തോർത്തും ചുറ്റി സ്ഥാനാർത്ഥിയായി കളിക്കുന്നത്? അതിനു കാരണം ശ്രീശാന്തിനെതിരായ വിലക്ക് ബി.സി.സി.ഐ നീക്കാത്തതാണ്. ആരാണ് ബി.സി.സി.ഐയിൽ ശ്രീശാന്തിനെ വിലക്കണമെന്ന് പ്രഖ്യാപിച്ചത്?

ജയ്റ്റ്‌ലി ഉൾപ്പെട്ട മൂന്നംഗ അച്ചടക്ക സമിതി. ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ കോടതി ഉത്തരവ് അംഗീകരിച്ച് ശ്രീശാന്തിനെ കളിക്കാൻ അനുവദിക്കണമെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടുയുൾപ്പെടെ കേരളത്തിലെ വലത്, ഇടത് രാഷ്ട്രീയ നേതാക്കളുടെയും കേരള ക്രിക്കറ്റ്അസോസിയേഷന്റെയും അഭ്യർത്ഥന തള്ളിയത് ആരാണ്? ബിജെപിയുടെ യുവ തീപ്പൊരി നേതാവ് അനുരാഗ് താക്കൂർ സെക്രട്ടറിയായ ബി.സി.സിഐ ഒത്തുകളിക്കേസിൽ പങ്കുണ്ട് എന്ന് ബി.സി.സി.ഐ ഇപ്പോഴും വിശ്വസിക്കുന്ന ശ്രീശാന്തിനെ കേരളത്തിലെ ജനങ്ങളുടെ മുന്നിൽ കെട്ടിയെഴുന്നെള്ളിക്കും മുമ്പ് കുമ്മനം രാജശേഖരൻ ചെയ്യേണ്ടിയിരുന്നത് പാർട്ടിയുടെ സമുന്നത നേതാക്കളായ ജയ്റ്റിലിയോടും താക്കൂറിനോടും സ്വയം തിരുത്താൻ ആവശ്യപ്പെടുകയല്ലേ? രാജ്യം കണ്ട മികച്ച പെയ്‌സ്ബൗളർമാരിലൊരാളെ നാടിനു വേണ്ടി പന്തെറിയാൻ അനുവദിക്കുന്നതിനു പകരം സ്ഥാനാർത്ഥിയുടെ കോമാളി വേഷം കെട്ടിക്കുന്നത് രാജ്യസ്‌നേഹത്തിന്റെ കുത്തക അവകാശപ്പെടുന്ന ഒരു പാർട്ടിക്ക് യോജിച്ചതാണോ?

സ്ഥാനാർത്ഥിയുടെ ഹാസ്യ വേഷത്തിൽ ശ്രീശാന്ത് പുനർജന്മം കൊള്ളുമ്പോൾ ഒരുപാട് ചോദ്യങ്ങൾ നമുക്കു മുമ്പിലുണ്ട്. അതിൽ ഒന്നാമത്തേത് ആ വ്യക്തിയുടെ സാമൂഹിക, രാഷ്ട്രീയ നിലപാടുകളാണ്. തട്ടീം മുട്ടീം കളിക്കുന്ന കെ.പി.എ.സി ലളിതയെയും എച്ച്യൂസ്മീ ജഗദീഷിനെയും ഇടതു, വലതു മുന്നണികൾക്ക് പരിഗണിക്കാമെങ്കിൽ ശ്രീശാന്തിനെ കെട്ടിയെഴുന്നെള്ളിക്കുന്ന ബിജെപിയെ മാത്രം കുറ്റം പറയുക വയ്യ. എന്നാൽ ഒരു കളിക്കാരനെന്ന നിലയിൽ ശ്രീശാന്ത് എന്ത് പ്രതിഛായയാണ് നൽകിയത് എന്നതിന് പ്രസക്തിയുണ്ട്. പലതവണ അച്ചടക്കലംഘനം നടത്തിയ ശേഷം, ജെയ്റ്റ്‌ലി ഉൾപ്പെട്ട ബി.സി.സി.ഐ അച്ചടക്ക സമിതി 2009 ൽ ഫൈനൽ വാണിങ് കൊടുത്ത കളിക്കാരനാണ് ശ്രീശാന്ത്. രഞ്ജി ട്രോഫി ക്യാമ്പിലെത്താത്തതിന് കേരള ക്രിക്കറ്റ് അസോസിയേഷനും ഫൈനൽ വാണിങ് കൊടുത്തു. ഒരു കളിക്കാരനെ സ്വന്തം നായകൻ തള്ളിപ്പറയുക എന്നത് ഇക്കാലത്ത് അത്ര സാധാരണമല്ല. ശ്രീശാന്തിനെ ന്യായീകരിക്കാനാവില്ല എന്ന് മഹേന്ദ്ര സിങ് ധോണി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീശാന്തിനെ ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയതിൽ ധോണിക്ക് പങ്കുണ്ട് എന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതൊക്കെ ഒത്തുകളിക്കേസിനു മുമ്പത്തെ കഥ.

ഒത്തുകളിക്കേസിൽ ശ്രീശാന്തിനെതിരെ രണ്ടു റിപ്പോർട്ടുകളാണ് ഉള്ളത്. ഒന്ന് ഡൽഹി പൊലീസിന്റേത്. രണ്ട് ബി.സി.സി.ഐ അഴിമതി നിർമ്മാർജന യൂനിറ്റ് അധ്യക്ഷനായിരുന്ന രവി സവാനിയുടേത്. പൊലീസ് ഭാഷ്യമനുസരിച്ച്, ശ്രീശാന്തിനുവേണ്ടി അടുത്ത സുഹൃത്ത് ജിജു ജനാർദനൻ വാതുവെപ്പുകാരൻ ചന്ദ്രേഷ് പട്ടേലുമായി സംസാരിക്കുകയും കരാറുറപ്പിക്കുകയും ചെയ്തു. ശ്രീശാന്ത് ആ തുകയെക്കുറിച്ച് ജിജു ജനാർദനനുമായി സംസാരിക്കുകയും അതുകൊണ്ട് എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഈ സംഭാഷണത്തിന്റെ ഫോൺ രേഖകൾ അവർ ഹാജരാക്കി. നിശ്ചിത ഓവറിനു മുമ്പ് വാതുവെപ്പുകാർക്ക് മതിയായ സൂചനകൾ ശ്രീശാന്ത് നൽകി. ഈ തുകയിൽനിന്ന് അഞ്ചര ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. ബാക്കി തുക ചെലവിട്ടതിന്റെ തെളിവുകൾ സമ്പാദിച്ചു. എന്നാൽ പൊലീസിന് രണ്ട് പ്രധാന വീഴ്ചകൾ സംഭവിച്ചു. ഫോൺ ചോർത്തിയത് നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

ഒത്തുകളിച്ചതിന്റെ പേരിൽ കിട്ടിയ 10 ലക്ഷം രൂപയെക്കുറിച്ചാണോ ശ്രീശാന്തും ജിജുവും സംസാരിച്ചതെന്ന് സംശയരഹിതമായി തെളിയിക്കാൻ അവർക്കു സാധിച്ചില്ല. കോടതിക്ക് ഒരു പ്രതിയെ ശിക്ഷിക്കണമെങ്കിൽ നിയമവിധേയ മാർഗത്തിലൂടെ ശേഖരിച്ച, വ്യക്തമായ തെളിവുകൾ വേണം. ഇക്കാര്യത്തിൽ അതുണ്ടായില്ല. എങ്കിലും പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ ഡൽഹി പൊലീസ് അപ്പീൽ നൽകിയിരിക്കുകയാണ്. ഇവിടെ ഒരു സുപ്രധാന ചോദ്യം അവശേഷിക്കുന്നു. നിയമവിരുദ്ധമായ മാർഗത്തിലാണെങ്കിൽ പോലും, പൊലീസ് ശേഖരിച്ച ജിജുവിന്റെ ഫോൺ സംഭാഷണം നമുക്ക് മുമ്പിലുണ്ട്. അതിൽ ജിജു പറയുന്നത്, ശ്രീശാന്തിനോട് താൻ സംസാരിച്ചുവെന്നും നീണ്ട ഇടവേളക്കു ശേഷം തിരിച്ചുവരുന്ന സമയമായതിനാൽ ശ്രീശാന്തിന് വൈമനസ്യമുണ്ടെന്നുമാണ്. 14 റൺസ് വിട്ടുകൊടുക്കാമെന്ന് സമ്മതിച്ച ഓവറിൽ 13 റൺസേ വന്നുള്ളൂ എങ്കിലും വാതുവെപ്പുകാർ ജിജുവിനോട് സംതൃപ്തി രേഖപ്പെടുത്തുന്നതായും ഫോൺ സംഭാഷണങ്ങളിൽനിന്ന് വ്യക്തമാവുന്നു.

ശ്രീശാന്ത് അറിയാതെയാണോ ജിജു ഈ കളി കളിച്ചതെന്ന് ന്യായമായും സംശയിക്കാം. ഒത്തുകളിക്കേസ് വരെ ജിജുവും ശ്രീശാന്തും തമ്മിൽ ഉറ്റ സൗഹൃദബന്ധമുണ്ടെന്നതിന് നിരവധി തെളിവുകളുണ്ട്. ഒത്തുകളിക്കേസിനു ശേഷം, തന്റെ മകനെ കുഴിയിൽ ചാടിച്ചത് ജിജുവാണെന്ന് ശ്രീശാന്തിന്റെ മാതാപിതാക്കൾ കുറ്റപ്പെടുത്തി. എന്നാൽ വൈകാതെ അവർ അതിൽനിന്ന് പിന്നോട്ടു പോയി. ശ്രീശാന്ത് ഇന്നു വരെ ജിജുവിനെ തള്ളിപ്പറഞ്ഞിട്ടില്ല. യുവാക്കളുടെയും യുവതികളുടെയും വോട്ടുകൾ പെട്ടിയിലാക്കാൻ കൈ കൂപ്പിയിറങ്ങും മുമ്പ് താനു ജിജുവും തമ്മിലുള്ള ബന്ധം എന്തായിരുന്നുവെന്ന് ശ്രീശാന്ത് ജനങ്ങളുടെ മുമ്പിൽ വെളിപ്പെടുത്തേണ്ടതുണ്ട്.

ജയ്റ്റ്‌ലിയുൾപ്പെട്ട അച്ചടക്ക സമിതിയും താക്കൂർ സെക്രട്ടറിയായ ബി.സി.സി.ഐയും ഡൽഹി വിചാരണക്കോടതി വിധിയെ അംഗീകരിച്ചിട്ടില്ല. ശ്രീശാന്തിന്റെ ഒത്തുകളി വിഷയത്തിൽ അവർ അംഗീകരിച്ചത് രവി സവാനിയുടെ റിപ്പോർട്ടാണ്. സവാനി റിപ്പോർട്ടിൽ ശ്രീശാന്തിനെക്കുറിച്ച് എന്താണ് പറയുന്നത്? താൻ പൊലീസ് ഉദ്യോഗസ്ഥരോട് വിശദമായി സംസാരിച്ചു. നിഷേധിക്കാനാവാത്ത വ്യക്തമായ തെളിവുകൾ മുന്നിൽ കൊണ്ടുവന്നപ്പോൾ ശ്രീശാന്തും ജിജുവും പൊട്ടിക്കരഞ്ഞ് ഒത്തുകളി സമ്മതിച്ചുവെന്ന് അവർ പറഞ്ഞു. ഒടുവിൽ ശ്രീശാന്തിനെയും ജിജുവിനെയും ഒരുമിച്ചു കൊണ്ടു വന്നു. താൻ എല്ലാം പൊലീസിനോട് തുറന്നു സമ്മതിച്ചുവെന്നും ഇനി മറച്ചുവച്ചിട്ട് കാര്യമില്ലെന്നും അപ്പോൾ ജിജു പറഞ്ഞു.

ഇരുവരും അപ്പോൾ കെട്ടിപ്പിടിച്ച് കരഞ്ഞു. ഒത്തുകളിക്ക് കിട്ടിയ തുകയിൽനിന്ന് അഞ്ചര ലക്ഷം രൂപ ശീശാന്തിന്റെ സുഹൃത്ത് അഭിഷേക് ശുക്ലയിൽനിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് കൊണ്ടുവച്ച തുകയാണ് അതെന്നാണ് ശ്രീശാന്ത് പറയുന്നത്. ഒരു കുറ്റം തെളിയിക്കാൻ ഇത്രയും വലിയ തുക പൊലീസ് കൊണ്ടുവെക്കുമെന്ന് ഞാൻ കരുതുന്നില്ല. ശ്രീശാന്തിന് ഒരു രാജ്യാന്തര കളിക്കാരനെന്ന നിലയിൽ ഒത്തുകളിയുടെ പ്രത്യാഘാതത്തെക്കുറിച്ച് നന്നായി അറിയാം, ഒത്തുകളിക്കായി ആരെങ്കിലും സമീപിച്ചാൽ അത് ടീം അധികൃതരെ അപ്പോൾ തന്നെ അറിയിക്കണമെന്ന് ബോധ്യമുണ്ട്. ശ്രീശാന്ത് ഒത്തുകളിച്ചുവെന്ന് തനിക്ക് പൂർണമായി ഉറപ്പുണ്ടെന്നും അതിനാൽ കടുത്ത ശിക്ഷ നൽകണമെന്നുമുള്ള നിർദ്ദേശത്തോടെയാണ് സവാനി റിപ്പോർട്ട് അവസാനിപ്പിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ അഴിമതി നിർമ്മാർജന യൂനിറ്റ് അധ്യക്ഷനായിരുന്നു രവി സവാനി. ജയ്റ്റ്‌ലിയും നിരഞ്ജൻ ഷായും അന്നത്തെ ബി.സി.സി.ഐ പ്രസിഡന്റ് എൻ. ശ്രീനിവാസനുമുൾപ്പെട്ട അച്ചടക്ക സമിതി ഈ റിപ്പോർട്ട് പരിഗണിച്ചു. ഹർമീത് സിങ് എന്ന കളിക്കാരനെതിരെ സവാനി നിർദ്ദേശിച്ച നടപടി കമ്മിറ്റി തള്ളി. എന്നാൽ ശ്രീശാന്തും അജിത് ചാന്തിലയുമുൾപ്പെടെ പ്രധാന പ്രതികൾക്കെതിരെ നിർദ്ദേശിച്ച നടപടികൾ അംഗീകരിച്ചു.

ശ്രീശാന്തിനെ ഒത്തുളിക്കാരനെന്ന് മുദ്ര കുത്തിയ ജയ്റ്റ്‌ലി തന്നെയാണ് സ്ഥാനാർത്ഥി വേഷവും തയ്പിച്ചു കൊടുത്ത് ഇപ്പോൾ പാവത്തെ കോമാളി കളിപ്പിക്കുന്നത്. ശ്രീശാന്തിനെതിരായ വിലക്ക് നീക്കണമെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂറിനോട് കേരളത്തിലെ ഇടതു, വലതു നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. കുറ്റവിമുക്തനാക്കപ്പെട്ടപ്പോൾ, താക്കൂറിനോട് കാണണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നു അദ്ദേഹത്തിന്റെ മറുപടി പ്രതീക്ഷിക്കുകയാണെന്നും ശ്രീശാന്ത് പറഞ്ഞു. ആ പ്രതീക്ഷ ഇതുവരെ പൂവണിഞ്ഞിരുന്നില്ല. ബി.സി.സി.ഐയുടെ അച്ചടക്ക സമിതി ശ്രീശാന്ത് ഒത്തുകളിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അത് ക്രിമിനൽ കുറ്റമല്ലാത്തതിനാലാണ് കോടതി വെറുതെ വിട്ടതെന്നും താക്കൂർ പരസ്യമായി പ്രഖ്യാപിച്ചു.

പുതിയ സാഹചര്യത്തിൽ കുമ്മനം ഇരു നേതാക്കളോടും നിലപാട് വ്യക്തമാക്കാൻ അഭ്യർത്ഥിക്കണം. കേരളത്തിലെ ജനങ്ങൾക്ക് താൽപര്യം ശ്രീശാന്ത് എന്ന സ്ഥാനാർത്ഥിയെയല്ല, ക്രിക്കറ്ററെയാണ് എന്നതിനാൽ അതിന് വലിയ പ്രസക്തിയുണ്ട്. ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ എല്ലാ വഴിയും സ്വീകരിക്കുമെന്ന് ശ്രീശാന്ത് പലതവണ പ്രഖ്യാപിച്ചിട്ടുണ്ട്. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾ കാണുമ്പോൾ സൂഫീവര്യന്മാർക്കു പോലും മനമിടറുന്ന കാലമാണ്. വിലക്ക് നീട്ടിക്കിട്ടാൻ കാവി ചുറ്റലേ വഴിയുള്ളൂ എങ്കിൽ അതാവട്ടെ എന്ന് ശ്രീശാന്ത് തീരുമാനിച്ചെങ്കിൽ കുറ്റം പറയാനാവുമോ?

(ലേഖനത്തിലെ അഭിപ്രായങ്ങൾ ലേഖകന്റേത് മാത്രമാണ്.. ഈ അഭിപ്രായവുമായി മറുനാടൻ മലയാളിക്ക് യാതൊരു ബന്ധവുമില്ല)

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
കോടതിയിൽ മജിസ്‌ട്രേറ്റ് മുമ്പാകെ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് പറഞ്ഞ സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടത് മനസ്സ് ശാന്തമാക്കാൻ മെഡിറ്റേഷൻ സൗകര്യം വേണമെന്ന്; ബംഗളുവിലെ ഹോട്ടലിൽ കഴിഞ്ഞതിനാൽ കോവിഡ് ആശങ്കകളും; കോടതി മുറിയിലും ശാന്തമായി കാണപ്പെട്ട സ്വപ്‌ന ക്യാമറാ കണ്ണുകളോട് മുഖം തിരിച്ചുപോലുമില്ല; കൂസൽ ഇല്ലാതെ സന്ദീപും; എൻഐഎ ഓഫീസിൽ പ്രതികളെ എത്തിച്ചപ്പോൾ സ്വപ്നയെ കാണാനെത്തി ഭർത്താവും മകളും; സ്വർണ്ണക്കടത്തുകാരി ഇന്ന് അന്തിയുറങ്ങുക തൃശ്ശൂരിലെ അമ്പിളിക്കല ഹോസ്റ്റലിൽ
പർദയണിഞ്ഞതും ഹെയർ സ്റ്റൈൽ മാറ്റിയതും വ്യാജ പാസ്‌പോർട്ടുമായി രാജ്യം വിടാൻ; മുടി വെട്ടിയും മീശയെടുത്തും എൻഐഎ വെട്ടിക്കാനുള്ള സന്ദീപ തന്ത്രവും വിജയിച്ചില്ല; കോവിഡുകാലത്തെ പൊലീസ് പരിശോധനകൾ വെട്ടിച്ച് ബംഗളൂരുവിൽ എത്തിയതോടെ ആത്മവിശ്വാസം കൂടി; കസ്റ്റംസിൽ നിന്ന് കേസ് എൻഐഎ ഏറ്റെടുത്തതോടെ അങ്കലാപ്പും; സ്വപ്നയെ കൂടെയിരുത്തി കാറോടിച്ച് സന്ദീപ് അതിർത്തി കടന്നത് വെറുതെയായി; അതിവേഗതയിൽ സ്വപ്‌നയും സന്ദീപും കുടുങ്ങുമ്പോൾ
സ്വർണ്ണക്കടത്തുമായി ബന്ധമെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി ഫൈസൽ ഫരീദ്; കസ്റ്റംസ് അന്വേഷിക്കുന്ന മൂന്നാം പ്രതിയായ ഫാസിൽ ഫരീദ് എന്ന പേരിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തന്റെ ചിത്രമെന്ന് ഫൈസൽ; സ്വർണ്ണക്കടത്തു കേസുമായി ബന്ധമില്ലെന്നും വിശദീകരണം; സ്വപ്നാ സുരേഷിനെയും സരിതിനെയും സന്ദീപിനെയും അറിയില്ലെന്നും വാദം; കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് പലരും വിളിച്ചുവെന്നും ഫൈസൽ ഫരീദ്
ആ ഓട്ടം പൊലീസിനെ കല്ലെറിഞ്ഞ ശേഷം പിന്തിരിഞ്ഞ് ഓടിയതല്ല..! സമര മുഖത്ത് അടിയേറ്റു വീണ സഹപ്രവർത്തകനെ ആശുപത്രിയിൽ എത്തിക്കാൻ വേണ്ടി ഓടിയതാണ്; സഖാക്കളുടെ ട്രോളുകളും പരിഹാസങ്ങളും പോസിറ്റീവായി കാണുന്നു; കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഒരു വാർഡ് അംഗമായ എന്നെ മലയാളികൾക്കാകെ പരിചയപ്പെടുത്തി നൽകിയതിൽ നന്ദിയുണ്ട്; യൂത്ത് ലീഗിലെ കലക്ട്രേറ്റ് മാർച്ചിൽ ലാത്തിവീശിയപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിൽ പെട്ട കഥ മറുനാടൻ മലയാളിയോട് പങ്കുവെച്ച് ബാബുമോൻ
മുദ്രപത്രം വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വീട്ടമ്മ പോയത് കാമുകനൊപ്പം; ജൂൺ 29 ന് പോയ ബിന്ധ്യയെ പിന്നെ കണ്ടെത്തുന്നത് എറണാകുളം ഇടപ്പള്ളിയിലെ ലോഡ്ജിൽ കാമുകനൊപ്പം; രാജീവിനൊപ്പം പോയത് സ്വർണചെയിനും മൂന്നു മോതിരവും 43000 രൂപയ്ക്ക് എരുമേലിയിൽ വിറ്റശേഷം; അവിഹിതബന്ധം പുലർത്താൻ ഇരുവരും സ്ഥലം വിട്ടത് കുട്ടികളെ ഉപേക്ഷിച്ച്; ബാലനീതി വകുപ്പിട്ട് കമിതാക്കളെ അറസ്റ്റു ചെയ്തു പൊലീസ്
റിസോർട്ടിലെ സ്വിമ്മിങ് പൂളിനരികെ സ്വപ്നക്കൊപ്പം മദ്യപിച്ചു കൊണ്ടിരുന്നത് ഉന്നത ഉദ്യോ​ഗസ്ഥൻ; ബർമുഡ മാത്രം ധരിച്ച പുരുഷൻ ആവശ്യപ്പെട്ടത് മദ്യം കലർത്തിയ ജ്യൂസ് കഴിക്കാനും; ഇരുവരെയും കണ്ടത് അരുതാത്ത സാഹചര്യത്തിലെന്നും ബന്ധുവായ യുവതി; സാഹചര്യ തെളിവുകളെല്ലാം വിരൽ ചൂണ്ടുന്നത് കേവലം ബിസിനസ്സ് ഡീലിനും അപ്പുറത്തെ ബന്ധങ്ങളിലേക്ക്; സ്വപ്ന സുരേഷ് നൽകിയ മൊഴിയും എം ശിവശങ്കറിനെതിര്; ഡിപ്ലോമാറ്റിക് സ്വർണക്കടത്തിൽ കുരുക്ക് മുറുകുന്നത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക്
സ്വപ്‌നയും സന്ദീപും ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന സമയത്ത് എങ്ങനെ തിരുവനന്തപുരം വിട്ടു; മുഖ്യമന്ത്രിയുടെ മകളുടെ ഓഫിസിൽനിന്ന് 200 മീറ്റർ ചുറ്റളവിൽ ഇവർ കഴിഞ്ഞിരുന്ന മേഖലയിൽ കേരളത്തിൽനിന്നുള്ള നിരവധി സിപിഎം പ്രവർത്തകർക്ക് വ്യാപാര സ്ഥാപനങ്ങളുമുണ്ട്; കേരള പൊലീസിന്റെയും സിപിഎമ്മിന്റെയും സഹായം ഇവർക്കു ലഭിച്ചിട്ടുണ്ട്; മുഖ്യമന്ത്രിയെ വിമർശിച്ച് കെ. സുരേന്ദ്രൻ
ശിവശങ്കറിനെ ചോദ്യം ചെയ്യുക സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം; ചോദ്യം ചെയ്യാൻ എൻഐഎ തയ്യാറാക്കുക വിശദമായ ചോദ്യാവലി; സിവിൽ സർവ്വീസ് ഉന്നതനായതിനാൽ കേന്ദ്ര സർക്കാരിന്റെ അനുമതിയും തേടും; മുൻ ഐടി സെക്രട്ടറിക്കെതിരായ പ്രാഥമിക മൊഴികൾ സസൂക്ഷ്മം വിശകലനം ചെയ്ത് അന്വേഷണ സംഘം; ആയുഷ്‌കാലം ജയിൽ വാസ സാധ്യതയുള്ളതിനാൽ എല്ലാം സ്വപ്‌ന തുറന്നു പറയും; ശിവശങ്കറിനെ സസ്‌പെന്റ് ചെയ്ത് പിടിച്ചു നിൽക്കാൻ പിണറായി; സ്വർണ്ണക്കടത്ത് മറ്റൊരു സോളാറാകൻ സാധ്യത ഏറെ
നികുതി വകുപ്പ് 110 കിലോ സ്വർണം വാഹന പരിശോധനയിലൂടെ പിടിച്ചു; 110 കിലോ സ്വർണ്ണത്തിലൂടെ ആകെ കിട്ടിയത് 2.8 കോടി; അത് കള്ളക്കടത്തുകാർക്ക് മൂക്കിപ്പൊടി മാത്രം; സ്വർണ്ണ മേഖലയിൽ ഊന്നിക്കൊണ്ട് എൻഫോഴ്‌സ്‌മെന്റിന് ഒരു ജോയിന്റ് കമ്മീഷണറെ നിയോഗിച്ചു; നികുതി വകുപ്പിൽ ഒരു ഫോറൻസിക് ലാബു തന്നെ സ്ഥാപിച്ചു; സ്വർണ കടത്തിനെ നേരിടാൻ നികുതി വകുപ്പ് നേരിട്ട മാർഗങ്ങൾ തുറന്ന് കാട്ടി തോമസ് ഐസക്ക്
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
തലസ്ഥാനത്തെ ഐജിയുമായി സ്വപ്നയുടെ ഉന്മാദ നീരാട്ടെന്ന് വാർത്തകൾ; കേരള കൗമുദിയും ബി​ഗ് ന്യൂസും നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി ഐജി ശ്രീജിത്ത്; വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കണം; സത്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം; വ്യാജവാർത്തയെന്ന് തെളിഞ്ഞാൽ രണ്ടു പത്രങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐജി
ഐ ടി സെക്രട്ടറി ശിവശങ്കരൻ സ്വപ്നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ; സ്റ്റേറ്റ് കാറിൽ എത്തി രാത്രി വെകുവോളം മദ്യപാന പാർട്ടികൾ പതിവ്; നരച്ച താടിയുള്ള ആൾ ഐടി സെക്രട്ടറിയാണെന്ന് ശരിക്കും അറിഞ്ഞത് സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങളിൽ വന്നതോടെയെന്ന് അയൽവാസി; പലപ്പോഴും മദ്യപിച്ചു ലക്കുകെട്ട് എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്; ഒരിക്കൽ രാത്രി ഗേറ്റു തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവവും ഉണ്ടായി; സ്വപ്‌ന സുരേഷിനെതിരെ ഫ്‌ളാറ്റിലെ സമീപവാസികൾ
നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'
ഞാൻ പേടിച്ചു കേട്ടോ; ചേച്ചി പേടിക്കില്ല..കൂടെ ഉള്ളത് കേരളഭരണം അല്ലേ; അതേ എന്തേലും സംശയമുണ്ടോ? കസ്റ്റംസ് ഉദ്യോഗസ്ഥർ തിരഞ്ഞുനടക്കുമ്പോൾ ഫേസ്‌ബുക്ക് പേജിൽ തമാശകൾ പറഞ്ഞ് ഉല്ലസിച്ച് സ്വപ്‌ന സുരേഷ്; രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണെന്നും തന്റെ പോസ്റ്റിൽ ന്യായീകരണവും
പർദയണിഞ്ഞതും ഹെയർ സ്റ്റൈൽ മാറ്റിയതും വ്യാജ പാസ്‌പോർട്ടുമായി രാജ്യം വിടാൻ; മുടി വെട്ടിയും മീശയെടുത്തും എൻഐഎ വെട്ടിക്കാനുള്ള സന്ദീപ തന്ത്രവും വിജയിച്ചില്ല; കോവിഡുകാലത്തെ പൊലീസ് പരിശോധനകൾ വെട്ടിച്ച് ബംഗളൂരുവിൽ എത്തിയതോടെ ആത്മവിശ്വാസം കൂടി; കസ്റ്റംസിൽ നിന്ന് കേസ് എൻഐഎ ഏറ്റെടുത്തതോടെ അങ്കലാപ്പും; സ്വപ്നയെ കൂടെയിരുത്തി കാറോടിച്ച് സന്ദീപ് അതിർത്തി കടന്നത് വെറുതെയായി; അതിവേഗതയിൽ സ്വപ്‌നയും സന്ദീപും കുടുങ്ങുമ്പോൾ
ഭർത്താവുമൊത്ത് ബാർ നടത്തിയ അബുദാബിക്കാരി; നടനായ ഭർതൃ കൂട്ടുകാരൻ ഗൾഫിലെത്തിയപ്പോൾ അടുപ്പം തുടങ്ങി; ഒന്നുമറിയാത്ത ഭർത്താവിനെ ഞെട്ടിയത് രണ്ടാം വരവിൽ കൂട്ടുകാരനൊപ്പം ഭാര്യ മുങ്ങിയപ്പോൾ; ഫ്‌ളാറ്റിൽ നിന്ന് മകന്റെ കാമുകിയെ ഇറക്കി വിട്ടത് അതിശക്തനായ രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ മനകരുത്തും; കാമുകൻ ഉപേക്ഷിച്ചതോടെ ദൃഢ നിശ്ചയത്തോടെ തിരുവനന്തപുരത്ത് തങ്ങി എല്ലാം വെട്ടിപിടിച്ചു; നയതന്ത്ര ബാഗിൽ കുടുങ്ങിയ സ്വപ്‌നാ സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഒളിച്ചോട്ടം തന്നെ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..