Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആറ്റിക്കുറുക്കി, പാകത്തിന് വേവിൽ, പ്രേക്ഷകർക്ക് മുന്നിൽ എത്തുന്ന ചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'; സ്ത്രീ ഫോർപ്ലേ എന്ന് പറയുമ്പോഴേക്കും പുരികം ചുളിക്കുന്ന, പുരുഷന്മാരുടെ മുന്നിലേക്ക് ഈ ചിത്രം എത്തിച്ച അണിയറപ്രവർത്തകർക്കെല്ലാം അഭിവാദ്യങ്ങൾ; ശ്രീരാഗ് കക്കാട്ട് എഴുതുന്നു

ആറ്റിക്കുറുക്കി, പാകത്തിന് വേവിൽ, പ്രേക്ഷകർക്ക് മുന്നിൽ എത്തുന്ന ചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'; സ്ത്രീ ഫോർപ്ലേ എന്ന് പറയുമ്പോഴേക്കും പുരികം ചുളിക്കുന്ന, പുരുഷന്മാരുടെ മുന്നിലേക്ക് ഈ ചിത്രം എത്തിച്ച അണിയറപ്രവർത്തകർക്കെല്ലാം അഭിവാദ്യങ്ങൾ; ശ്രീരാഗ് കക്കാട്ട് എഴുതുന്നു

ശ്രീരാഗ് കക്കാട്ട്

സിനിമ നാൽപതാം മിനിറ്റടുക്കുമ്പോഴും, സ്‌ക്രീൻ നിറയെ എല്ലുമുറിയെ പണിയെടുക്കുന്ന സ്ത്രീകളാണ്. എച്ചിൽ പാത്രങ്ങൾ കണ്ട് കണ്ട് കാണുന്നവർക്ക് മനം പുരട്ടിത്തുടങ്ങും. ഡയലോഗുകൾ നന്നേ കുറവ്. വളരെ ശ്രദ്ധയോടെ സംവിധായകൻ നടത്തുന്ന തീരുമാനങ്ങളാണിതെല്ലാം. അല്ലെങ്കിൽ തന്നെ, അടുക്കളകളിൽ തളച്ചിടപ്പെട്ട സ്ത്രീകളെന്ത് സംസാരിക്കാനാണ്? ആരോട് സംസാരിക്കാനാണ്? ഈ നിശ്ശബ്ദതയുടെ, മഹത്തായ ഭാരതീയ അടുക്കളയുടെ, രാഷ്ട്രീയമാണ് ജിയോ ബേബിയുടെ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' സംസാരിക്കുന്നത്.

മലയാളസിനിമ കഴിഞ്ഞ ദശാബ്ദത്തിൽ നടത്തിയ ഏറ്റവും മികച്ച കണ്ടെത്തലുകളിലൊന്നാണ് നിമിഷ സജയൻ എന്ന അഭിനേത്രി. മേൽപ്പറഞ്ഞ, നിശ്ശബ്ദത പശ്ചാത്തലമായി ജീവിതത്തിലെ ഏറ്റവും വിരസമായ മുഹൂർത്തങ്ങളുടെ montage മാറിമറിയുമ്പോൾ സ്‌ക്രീനിൽ ചെയ്യുന്നതെന്തോ, അത് കൈയടക്കമില്ലാതെ കൈകാര്യം ചെയ്യുന്ന ആരെങ്കിലുമായിരുന്നെങ്കിൽ പ്രേക്ഷകൻ ഒരുപക്ഷേ പടം പാതിവഴിക്കിട്ട് നിർത്തിപ്പോയേനേ. എന്നാൽ, അങ്ങനെ സംഭവിക്കുന്നില്ലെന്ന് മാത്രമല്ല, മുഖ്യകഥാപാത്രത്തിന്റെ സ്ട്രഗിൾ വളരെ യൂണിവേഴ്സലായ, നമുക്കെല്ലാവർക്കുമറിയാവുന്ന ആരെല്ലാമൊക്കെയോ അനുഭവിക്കുന്ന സ്ട്രഗ്ൾ കൂടിയാണെന്ന് ഹൃദയത്തിൽ തറപ്പിക്കാൻ നിമിഷയ്ക്കും ജിയോയ്ക്കും കഴിയുന്നു.

'ചിന്താവിഷ്ടയായ ശ്യാമള', 'വെറുതേ ഒരു ഭാര്യ' തുടങ്ങി നിരുത്തരവാദപരമായി പെരുമാറുന്ന ഭർത്താക്കന്മാരെ സഹിക്കുന്ന ഭാര്യമാരുടെ കഥകളൊരുപാട് വന്നിട്ടുണ്ട്. എന്നാൽ മേൽപ്പറഞ്ഞ സിനിമകളെല്ലാം ഫോക്കസ് ചെയ്തത്, ഒന്നാമത് ഒരു പ്രത്യേക വ്യക്തിയുടെ സ്വഭാവത്തിലെ പ്രശ്നങ്ങളിലും (male protagonist), രണ്ടാമത്, ഒരു വാക്കൗട്ട് സാധ്യമല്ലാതെ പോകുന്ന, അല്ലെങ്കിൽ അതാഗ്രഹിക്കാത്ത നിസ്സഹായരായ സ്ത്രീകളുടെ ജീവിതത്തിലുമാണ്. ഭർത്താവ് ഒന്ന് നന്നായിക്കിട്ടിയാ മതിയെന്നും, താനെടുക്കുന്ന പണി അഡ്രസ്സ് ചെയ്താൽ മതി എത്ര വേണേലും പണിയെടുക്കാമെന്നും മറ്റുമാണീ സിനിമകളിലെ സ്ത്രീകൾ പറഞ്ഞുവെക്കുന്നത്. അവിടെ ജിയോ ബേബിയുടെ സിനിമ വ്യത്യസ്തമാകുന്നത്, പൂർണമായും, അല്ലെങ്കിൽ ഏതാണ്ടത്രയും പെർഫെക്ഷനോടെ ആൺകണ്ണിലൂടെയല്ലാതെ ചിത്രത്തെ സമീപിക്കാനാവുന്നു എന്നതിലാണ്. ക്ലൈമാക്സിൽ, തന്റെ ക്രിയേറ്റീവ് പ്രൊഡക്റ്റിൽ നിർവൃതി കണ്ടെത്തുന്ന സ്ത്രീ എന്നത് പോലും, സെക്ഷ്വൽ ഓർഗസ്സം കൊടുക്കാനാവുകയെന്നതാണ് ആണത്തമെന്ന് കരുതുന്ന ആൺകൂട്ടത്തിന്റെ മുഖത്തടിക്കലാണ്.

ഒരു കൂട്ടം സ്ത്രീകളുടെ ക്രിയേറ്റീവ് ഫീഡ്ബാക്ക് ചിത്രത്തിനുണ്ടെന്ന് വ്യക്തം. ചിത്രത്തിന്റെ ഹൈലൈറ്റ്, ഇതിനോടകം ചർച്ചയായ, പാളുവാ ഭാഷയിൽ, മൃദുലാദേവി എസ് എഴുതിയ 'ഒരു കുടം' എന്ന പാട്ട് തന്നെയാണ്. ഒരു സമൂഹത്താൽ തിരസ്‌കരിക്കപ്പെട്ടവരുടെ വാമൊഴിയെ ജിയോയും മൃദുലയും ചരിത്രത്തിൽ ചേർത്തുവെക്കുമ്പോൾ, ഒട്ടും ഏച്ചുകെട്ടലില്ലാതെ, കഥയിലും ആ പാട്ട് വന്നുപോകുന്നുണ്ട്.

പിരീഡ്സായാലും ഞാൻ പണിയെടുക്കാൻ പോകാറുണ്ട്, അല്ലെങ്കിലും ഞങ്ങടെ പിരീഡ്സൊന്നും ആരും കണക്കാക്കില്ലെന്ന് പറയുന്ന വീട്ടിൽ സഹായത്തിനു വരുന്ന സ്ത്രീയാണാ പാട്ട് മൂളിക്കൊണ്ടേയിരിക്കുന്നത്. പ്രിവിലേജിന്റെ കുത്തിക്കഴപ്പിനിടയിൽ ഒരു വിഭാഗം ആളുകളെ അതിരുവൽക്കരിച്ച് മാറ്റിനിർത്തുമ്പോഴും, അവനവൻ കാര്യം നടക്കേണ്ട സന്ദർഭങ്ങളിൽ സ്വകാര്യപൂർവം മറക്കുന്ന ഒന്നാണീ 'തിരസ്‌കരണം' എന്ന് പ്രസ്തുത കഥാപാത്രം ഓർമ്മപ്പെടുത്തുന്നു. സിനിമയുടെ മറ്റൊരു പ്രധാന ത്രെഡ് 'ആചാരങ്ങൾ' എത്ര മാത്രം കപടവും, സ്ത്രീ വിരുദ്ധവുമാണെന്നതാണ്, ശബരിമല സമരത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ പുരുഷകേന്ദ്രീകൃതമായ ഒരു കൂട്ടത്തെ, അവർ മുന്നോട്ട് വെക്കുന്ന വയലൻസിനെ (violence within the homes), ഒട്ടും മയപ്പെടുത്താതെ തന്നെ ചിത്രം വരച്ചിടുന്നുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP