Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വേദനിക്കുന്നവന്റെ വ്രണത്തിൽ കരച്ചിൽ കണ്ടു ചിരിക്കുന്ന സാഡിസ്റ്റിക്ക് നർമബോധം ഉള്ളവർ അറിയുക; സൊമാലിയ ഒരപമാനപദമല്ല

വേദനിക്കുന്നവന്റെ വ്രണത്തിൽ കരച്ചിൽ കണ്ടു ചിരിക്കുന്ന സാഡിസ്റ്റിക്ക് നർമബോധം ഉള്ളവർ അറിയുക; സൊമാലിയ ഒരപമാനപദമല്ല

ഒരു കൂട്ടരുടെ പ്രിയരാജാവ് തെരഞ്ഞെടുപ്പു പ്രചരണത്തിനെത്തുന്നു. അടിസ്ഥാനരഹിതമായ ചില പൊട്ടത്തരങ്ങൾ വിളിച്ചുപറയുന്നു. രാജാവ് നഗ്‌നനാണെന്ന്, കേൾക്കുന്നവരും ഡാറ്റ അടിസ്ഥാനപ്പെടുത്തി വിളിച്ചുപറയുന്നു. ഇത്രയും മനസ്സിലാക്കാം.

അടുത്ത സ്റ്റെപ് ആയി ചില പ്രബുദ്ധമലയാളികൾ ചെയ്യുന്നത് പട്ടിണിമനുഷ്യരുടെയും ആഫ്രിക്കക്കാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്തും അല്ലാതെയും ഇട്ട് ട്രോളാഘോഷം നടത്തുകയാണ്. സോമാലിയയും പട്ടിണിയുമവർക്ക് പരിഹാസവിഷയങ്ങളാണ്. പട്ടിണിക്കാരനെന്ന് പൊളിറ്റിക്കൽ എനിമിയെ വിളിച്ചാൽ, അയാളുടെ തലയെടുത്ത് എല്ലും തോലുമായ ഒരു അജ്ഞാത മനുഷ്യന്റെ ശരീരത്തിൽ വച്ചുപിടിപ്പിച്ചാൽ, അതു തമാശയാണ്. ആഫ്രിക്കക്കാരന്റെ രൂപത്തെ പരിഹസിച്ചാലത് കോമഡിയാണ്. ഇതിനോടൊക്കെ വിരൽചൂണ്ടുന്നവർക്ക് നർമ്മബോധമില്ലാത്തതു കൊണ്ടും പൊളിറ്റിക്കൽ കറക്റ്റ്‌നെസ് 'ചികയുന്ന' സ്വഭാവമുള്ളതുകൊണ്ടുമാൺ

ശരിയാൺ ഇത്തരം നർമബോധം, വേദനിക്കുന്നവന്റെ വ്രണത്തിൽ കുത്തി കരച്ചിൽ കണ്ടു ചിരിക്കുന്ന സാഡിസ്റ്റിക് നർമ്മബോധം, മൂന്നുനേരം പ്രിവിലേജ് വെട്ടിവിഴുങ്ങിയിട്ട് പട്ടിണിക്കാരന്റെ ഒട്ടിയ വയറിന്റെയും ഉന്തിയ എല്ലിന്റെയും സൗന്ദര്യമില്ലായ്മ കണ്ട് അലറിച്ചിരിക്കുന്ന ഇഗ്‌നോറന്റ് നർമ്മബോധം, അല്പം കുറവാണ്. അതുണ്ടാക്കിയെടുക്കാൻ ഒരു താത്പര്യവുമില്ല!

മോദി ട്രോൾ ചെയ്യപ്പെട്ടതിന്റെ കാരണം സോമാലിയ എന്നത് അപമാനപദമായതുകൊണ്ടല്ല; ആകരുത്! 'കേരളത്തെ അപമാനിച്ചു' എന്ന വാദം വെറും പ്രിവിലേജ് തികട്ടൽ ആണ്. മോദി ട്രോൾ ചെയ്യപ്പെട്ടത് രണ്ടുകാലിൽ മന്തുള്ളവൻ ഒരുകാലിലുള്ളവന്റെ നേരെ വിരൽ ചൂണ്ടുക എന്ന ചൊല്ലിനു സമാനമായ നിലയിലാണ്. അതുപോലും മനസ്സിലാക്കാതെ കറുപ്പും പട്ടിണിയും കണ്ടാൽ ചിരിവരുന്ന നിങ്ങളുടെ വൃത്തികെട്ട 'നർമ്മബോധ'ത്തെ ഇങ്ങനെ പൊതുപ്രദർശനത്തിനു വെക്കരുത്!

മന്ത് ഒരുകാലിലാണെങ്കിലും ഉണ്ട്; അതിന് ചികിത്സയും ആവശ്യമുണ്ട്! പരിഹാസമല്ല; ചികിത്സ! കേരളത്തിലെ ആദിവാസികളുടെ നില, ഇവിടത്തെ മറ്റുവിഭാഗങ്ങളെ അപേക്ഷിച്ച് വളരെ വളരെ മോശമാണ്. ഇന്ത്യയിലെ മറ്റിടങ്ങളേക്കാൾ മെച്ചമായതുകൊണ്ടോ സോമാലിയയുടെ അത്ര ദാരിദ്ര്യമില്ലാത്തതുകൊണ്ടോ ഇതൊരു പ്രശ്‌നമല്ലാതാവുന്നില്ല. ഇതെത്ര അടിയന്തിരമായി അഡ്രസ് ചെയ്യേണ്ട കാര്യമാണെന്നത് എത്ര അടിവരയിട്ടാലും മതിയാകില്ല!

ദളിതരും ആദിവാസികളും ഇന്ത്യയിൽ നേരിടുന്ന പ്രശ്‌നങ്ങൾക്ക് ചരിത്രത്തോളം പഴക്കമുണ്ട്. അവർ നേരിടുന്ന പാർശ്വവത്കരണത്തിന് സംസ്‌കാരിയെന്നഭിമാനിക്കുന്ന ഇന്ത്യക്കാരുടെ വിവേചനബോധത്തിന്റെ കടുത്ത കയ്പുണ്ട്. സോനി സോരിയെ അപമാനിച്ചിറങ്ങിയ പ്രിവിലേജ്ജ്ഡ് ക്ലാസിന്റെ ട്വീറ്റുകൾ ഓർക്കുന്നുണ്ടോ? ഇന്ത്യൻ പൊതുബോധം കാണിക്കുന്ന വിവേചനത്തിന്റെ ഏറ്റവും മൈൽഡ് ആയ രൂപമാണത്!

ജാതിപ്രിവിലേജും വർണവർഗവെറിയും വിവേചനബോധവും സംവരണവിരുദ്ധതയും രസിച്ചു ചവച്ചിറക്കി ഉറങ്ങുന്ന സംസ്‌കാരസമ്പന്നരുടെ രാജ്യത്ത്, അത്തരം കാടന്മൂല്യങ്ങളെ മതസംരക്ഷണമെന്നും സംസ്‌കാരസംരക്ഷണമെന്നും പേരിട്ട് ഉയർത്തിപ്പിടിക്കുന്ന ഒരു ജനതയിൽ, സാമൂഹ്യനീതിയുടെ ഒരു തരിമ്പെങ്കിലും പ്രകടമാവുകയെന്നത് എളുപ്പമാവുമെന്നു പ്രതീക്ഷിക്കാൻ വയ്യ!

'അന്യസംസ്ഥാന'ത്തൊഴിലാളിയെ കെട്ടിയിട്ടു 'പട്ടിണി'ക്കിട്ടു വെള്ളം കൊടുക്കാതെ തല്ലിക്കൊന്ന പ്രബുദ്ധരിൽ നിന്ന് പ്രതീക്ഷിക്കേണ്ടതു തന്നെ 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP