ആർത്തവമെന്നു കേൾക്കുമ്പോഴോ ആർത്തവക്കാരികളെ കണ്ടാലോ പാഡ് കണ്ടാലോ അതിനെക്കുറിച്ച് പറഞ്ഞാലോ നാണക്കേട് തോന്നുന്നൊരു സമൂഹം വളർന്നു വന്നതിൽ ഒരൽഭുതവും തോന്നുന്നില്ല; വേദനിക്കുന്നെങ്കിൽ ആർത്തവത്തോടനുബന്ധിച്ച വേദന എന്നു തന്നെ പറഞ്ഞോളൂ; ഷംന കൊളക്കാടൻ എഴുതുന്നു
പത്താം ക്ലാസിൽ വച്ചാണ് ആദ്യമായി ആർത്തവമുണ്ടായത്. അന്ന് വയറ് വേദനിച്ചിട്ട് ഓഫീസ് റൂമിലിരുന്നപ്പോൾ അങ്ങോട്ട് കടന്നു വന്ന ഒരധ്യാപകന്റെ ചോദ്യത്തിന് ഞാനുത്തരം പറയും മുന്നേ തലവേദനയെന്ന് പറഞ്ഞത് ഒരു ടീച്ചറായിരുന്നു. പ്ലസ് ടുവിന് പഠിക്കുമ്പോൾ ക്ലാസിൽ ഫോൺ കൊണ്ടുവരുന്നവരെ പൊക്കാൻ ഇടക്കിടക്ക് ബാഗ് ചെക്കിങ് ഉണ്ടാവുമായിരുന്നു. പെൺകുട്ടികളുടെ ബാഗ് ചെക്ക് ചെയ്യാൻ അദ്ധ്യാപികമാർക്ക് മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ. കാരണം 'അതിഗൂഢമായി സൂക്ഷിക്കേണ്ട' പാഡുകൾ ആരും കാണാനിടവരാതെ, അതുവഴി സ്ത്രീത്വത്തിന്റെ അടയാളമായ ആർത്തവകാരിയാണ് ഈ ബാഗിനുടമ എന്നും അദ്ധ്യാപകരിൽ നിന്നും മറച്ച് അവരുടെ 'മാനം' കാക്കുക എന്നത് ഇതു കാണുന്ന ഏതൊരു സ്ത്രീയുടെയും കടമയാണ്.
വീട്ടിലുള്ളപ്പോൾ തുണി ഉപയോഗിച്ചിരുന്ന എന്നോട് അവയൊക്കെ വിറകുപുരയിൽ കൊണ്ടിടാനും ഇനി മറന്നെങ്ങാനും മുൻവശത്തൊക്കെ ഇട്ടാൽ അതിനു മോളീൽ കൂടി മറ്റു തുണികൾ വലിച്ചിട്ടതും വീട്ടിലെ സ്ത്രീകളായിരുന്നു. ഒരിക്കൽ ഇരുന്നിടത്ത് നിന്നെ എണീറ്റപ്പോൾ പുറകിലൊരു ചോന്നപുള്ളി കണ്ടതിന് ആദ്യം ശ്ശ്ശ്ശ്ശ് ശബ്ദമുണ്ടാക്കി എല്ലാരേം അറിയിച്ചത് ക്ലാസിലെ കട്ടക്കലിപ്പ് പെമ്പിള്ളേരായിരുന്നു.
എന്തു വേണമെന്ന ചോദ്യത്തിന് പാഡെന്ന് പറഞ്ഞപ്പോൾ അടുത്ത് നിന്നവന്റെ മോത്ത് നോക്കി അളിഞ്ഞ ചിരി പാസാക്കി ആദ്യം പേപ്പറിലും പിന്നെ ബ്രൗൺ കവറിലും അത് കഴിഞ്ഞത് പ്ലാസ്റ്റിക് കവറിലും പൊതിഞ്ഞ് തന്നത് ആ കടയിലെ ചേച്ചിയായിരുന്നു. നീ എന്തേ ഇന്നലെ വരാഞ്ഞതെന്ന് ചോദിച്ചപ്പോൾ ' എനിക്ക് ഔട്ടാണ്, ഞാൻ ചോപ്പ് കൊടിനാട്ടി' എന്നൊക്കെ കോഡു ഭാഷയിലല്ലാതെ എന്നോടാരും സംസാരിച്ചിട്ടില്ല.
തുടയുരഞ്ഞ് പൊട്ടി നീറിയാലും ഞരമ്പ് വലിഞ്ഞു മുറുകി കടഞ്ഞാലോ വയറുവേദനയെടുത്ത് പഞ്ചറായാലോ കുടിച്ച വെള്ളം പോലും ശർദ്ദിച്ച് പോന്നാലോ ലീവ് ലെറ്ററിൽ അത് പനിയും തലവേദനയുമൊക്കെയായി മാറ്റിയെഴുതിയത് നമ്മുടെ വീട്ടുകാർ തന്നെയായിരുന്നു.
ആർത്തവ സമയത്ത് രാത്രി ഇറങ്ങി നടന്നാൽ മണമടിച്ച് പാമ്പു വന്ന് തുണിയിൽ ചുറ്റി ആ പാമ്പ് നമ്മളെ കടിച്ച്.. ഹൗ.. ഈ കഥകളൊക്കെ നമ്മള് കേട്ടത് നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരിൽ നിന്നു തന്നെയാണ്. ആർത്തവ ദിനങ്ങളിൽ അടങ്ങിയിരിക്കണമെന്നും എണീക്കുമ്പോഴൊക്കെ അതീവ ജാഗ്രത പുലർത്തുന്നമെന്നുമൊക്കെ നമ്മളെ പഠിപ്പിച്ചതും ഇപ്പറഞ്ഞവർ തന്നെയാണ്.
എന്തിന് പാഡിന്റെ കവർ പോലും ഉമ്മറത്ത് കാണരുതെന്നാണ് ശാസന. ആർത്തവമെന്നു കേൾക്കുമ്പോഴോ ആർത്തവക്കാരികളെ കണ്ടാലോ പാഡ് കണ്ടാലോ അതിനെക്കുറിച്ച് പറഞ്ഞാലോ നാണക്കേട് തോന്നുന്നൊരു സമൂഹം വളർന്നു വന്നതിൽ ഒരൽഭുതവും തോന്നുന്നില്ല. മേൽപാഞ്ഞവർക്കൊക്കെ അതിൽ പങ്കുണ്ട്. ഇതിനോടൊക്കെ പഴകി പഴകി ഇതാണ് ശരിയെന്ന് ശീലിച്ചു വരുന്ന സ്ത്രീകൾ ഒരുപാടുണ്ട്. ഇവയൊക്കെ കണ്ട് സ്ത്രീകളേക്കാൾ കനത്തിൽ ആർത്തവത്തെക്കുറിച്ച് തെറ്റായ ബോധം ഉടലെടുക്കുന്നത് പുരുഷന്മാരിലുമാണ്.
പരസ്യത്തിൽ കാണാറുള്ള നീലക്കളറ് ദ്രാവകം കിനിഞ്ഞിറങ്ങുന്ന പഞ്ഞിക്കഷ്ണം എന്താണെന്ന് ചോദിക്കമ്പോൾ നമ്മളെന്താണ് കുഞ്ഞുങ്ങൾക്ക് പറഞ്ഞ് കൊടുക്കാറുള്ളത്.? വല്യ ആൾക്കാരുടെ സ്നഗ്ഗി, കർച്ചീഫ്, സോക്സ്, അതു മല്ലെങ്കിൽ നിനക്കിതറിയാൻ പ്രായമായിട്ടില്ല എന്നൊക്കെയല്ലേ, സ്വാഭാവികമായും വളർന്നു വരുന്ന കുട്ടിയുടെ മനസിൽ ഈ സാഹചര്യത്തിലൂടെ കടന്നുപോവുന്നതിനു മുന്നേ തന്നെ ഇതെന്തോ വല്യ രഹസ്യമാണപ്പാ എന്ന ചിന്ത കയറിക്കൂടും. കുട്ടിയത് രഹസ്യമായി കൊണ്ട് നടക്കും. പുറത്തു പറയാൻ കൊള്ളാത്ത എന്തോ ഒന്നാണിതെന്ന് കുഞ്ഞിലേ മനസിലുറക്കും.
അതു കൊണ്ടെന്റെ പെണ്ണുങ്ങളേ...കുറേ മാറ്റം വന്നെങ്കിലും ആർത്തവം ഇന്നും നമ്മൾക്ക് എന്തോ പ്രത്യേക ദിനങ്ങളാണ്. ബുദ്ധിമുട്ടുകളുണ്ടെങ്ങിലും തികച്ചും സാധാരണയായി കടന്നുപോകേണ്ട, പുതുജീവൻ തളിർക്കുമെന്ന് ഉറപ്പാക്കുന്ന ആ നല്ല മാറ്റത്തെ എത്ര ഭീതിയോടെയാണ് നാം നോക്കിക്കാണുന്നത്..മാറ്റം ആദ്യം വേണ്ടത് നമുക്ക് തന്നെയാ..എന്റ പെണ്ണുങ്ങളേ...സ്വയം മാറി നിന്ന് സർവം സഹ ആവാതെ 'ആ ദിവസങ്ങളിലും ഞാനവിടെത്തന്ന ഉണ്ടാവും മാറി നിൽക്കില്ല മാറ്റി നിർത്താനനുവദിക്കില്ല' എന്നൊന്ന് തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ ഇപ്പൊ നമുക്കുള്ളൂ...ഇതൊക്കെ പുറത്ത് പറഞ്ഞോണ്ട് ഒന്നും സംഭവിക്കൂലട്ടോ. വെളിയില്‍ വാ..പുറത്ത് കുറേ സംഭവങ്ങൾ നടക്കുന്നുണ്ട്.
ഇനി ആർത്തവ പോസ്റ്റുകളെ പുക്ഞിക്കുന്നവരോട്, എന്തൊക്കെ പറഞ്ഞാലും പത്തുമാസം ഉമ്മ ചിന്താതെ സൂക്ഷിച്ച ചോര തന്നെയാ നമ്മൾ...
വേദനിക്കുന്നെങ്കിൽ ആർത്തവത്തോടനുബന്ധിച്ച വേദന എന്നു തന്നെ പറഞ്ഞോളൂ. എനിക്ക് പിരീഡ്സ് ആണെന്ന് തന്നെ വെളിപ്പെടുത്തിക്കോളൂ.. മാറ്റിനിർത്തിയാലും ഞാനീ ദിവസങ്ങളിലും ഇവിടെത്തന്നെയുണ്ടാവുമെന്ന് കാണിച്ചു കൊടുക്കു.. മനുഷ്യരും ആർത്തവവും എന്നുവേണ്ട സകലമാന സംഗതികളെ കുറിച്ചും പരസ്പരം സംസാരിക്കൂ.
പണ്ട് ചൂണ്ടിക്കാണിച്ച് വാങ്ങിയിരുന്ന സാധനങ്ങൾ,കടയിൽ കയറിച്ചെന്ന് ഉച്ചത്തിൽ തന്നെ ചോദിക്കൂ, നിറവും കമ്പനിയും സൈസും ഡിസൈനും വിലയും എല്ലാം എടുത്ത് പറഞ്ഞ് തന്നെ പാഡുകളും കപ്പുകളും വാങ്ങൂ. പൊതിയൊന്നും വേണ്ട ചേട്ടോയ് എന്നും പറഞ്ഞങ്ങ് വാങ്ങൂ അവയെല്ലാം.. സിനിമയും നാടകവും ഒക്കെ വരട്ടെ.. ഈ ചോരക്കറ മറക്കേണ്ടതല്ലെന്ന് പഠിപ്പിക്കട്ടെ. തീണ്ടാരിത്തുണികൾ ഉമ്മറത്തു തന്നെ കിടന്നു തൂങ്ങട്ടെ.. നിങ്ങളുടെ ഓരോ വാക്കും ചോക്കട്ടെ
എന്ന്,
ആർത്തവദിനങ്ങളിൽ അലറി അമ്മാനമാടുന്നൊരു പെണ്ണ്???
(എങ്കിൽ ഈ pad നിവർത്തി കാണിക്കാത്തതെന്തേന്ന് ചോദ്യമുണ്ടെങ്കിൽ, ഫോട്ടോക്ക് വേണ്ടി കടം വാങ്ങിയ pad ആണ്. പിൻഭാഗത്തെ സ്റ്റിക്കർ ഒരു കവർ പോലെ ഡിസൈൻ ചെയ്തിരിക്കുന്നു. പീരിയഡ് അല്ലാത്തോണ്ട് പൊളിച്ചു കളയാൻ താല്പര്യമില്ല)
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍