Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പാക്കിസ്ഥാൻ സംഘടന എന്ന് ആരോപണമുള്ള ഒരു സംഘടനയിലെ രണ്ട് തീവ്രവാദികളോടൊപ്പം ഒരുമിച്ചു യാത്ര ചെയ്യവേ കയ്യോടെ പൊക്കിയവനേ മൂന്ന് വെള്ളിയാഴ്ച ആയപ്പോൾ ജാമ്യം കൊടുത്തു പുറത്തേക്ക് വിട്ടു; ഈ നിൽക്കുന്നവരെ അറിയോ ? ഒന്നും രണ്ടും കൊല്ലമല്ല നീണ്ട 25 വർഷം തടവറയിൽ; 25 വർഷം കഴിഞ്ഞപ്പോൾ കോടതി പറഞ്ഞു കെട്ടിച്ചമച്ച കേസ് നിലനിൽക്കില്ല എന്ന്; മതനിരപേക്ഷതയ്ക്ക് വർഗീയത കാവൽ നിൽക്കുന്ന വിചിത്രമായ ഈ സ്ഥിതിവിശേഷം: ഷാഹു അമ്പലത്ത് എഴുതുമ്പോൾ

പാക്കിസ്ഥാൻ സംഘടന എന്ന് ആരോപണമുള്ള ഒരു സംഘടനയിലെ രണ്ട് തീവ്രവാദികളോടൊപ്പം ഒരുമിച്ചു യാത്ര ചെയ്യവേ കയ്യോടെ പൊക്കിയവനേ മൂന്ന് വെള്ളിയാഴ്ച ആയപ്പോൾ ജാമ്യം കൊടുത്തു പുറത്തേക്ക് വിട്ടു; ഈ നിൽക്കുന്നവരെ അറിയോ ? ഒന്നും രണ്ടും കൊല്ലമല്ല നീണ്ട 25 വർഷം തടവറയിൽ; 25 വർഷം കഴിഞ്ഞപ്പോൾ കോടതി പറഞ്ഞു കെട്ടിച്ചമച്ച കേസ് നിലനിൽക്കില്ല എന്ന്; മതനിരപേക്ഷതയ്ക്ക് വർഗീയത കാവൽ നിൽക്കുന്ന വിചിത്രമായ ഈ സ്ഥിതിവിശേഷം: ഷാഹു അമ്പലത്ത് എഴുതുമ്പോൾ

ഷാഹു അമ്പലത്ത്

#ദേവീന്ദർ #സിങ് - പാക്കിസ്ഥാൻ സംഘടന എന്ന് ആരോപണമുള്ള ഒരു സംഘടനയിലെ രണ്ട് തീവ്രവാദികളോടൊപ്പം ഒരുമിച്ചു യാത്ര ചെയ്യവേ കയ്യോടെ പൊക്കിയവനേ മൂന്ന് വെള്ളിയാഴ്ച ആയപ്പോൾ നമ്മുടെ രാജ്യം ജാമ്യം കൊടുത്തു പുറത്തേക്ക് വിട്ടു

എന്നാൽ ഈ നിൽക്കുന്നവരെ അറിയോ.?

ഒന്നും രണ്ടും കൊല്ലമല്ല നീണ്ട 25 വർഷം തടവറയിൽ ??

ഒരിക്കൽ പോലും ജാമ്യം കിട്ടിയില്ല. പരോൾ ഇല്ല ശിക്ഷിക്കപെട്ടിട്ടും ഇല്ല. കുറ്റവിചാരണ മാത്രം. കുട്ടിയായവർ യൗവനം താണ്ടി. പ്രായമായവർ വൃദ്ധന്മാരായി.

ഒടുവിൽ 25 വർഷം കഴിഞ്ഞപ്പോൾ കോടതി പറഞ്ഞു കെട്ടിച്ചമച്ച കേസ് നിലനിൽക്കില്ല എന്ന്.

എത്ര യെത്ര മുസ്ലിം യൗവ്വനങ്ങൾ ഇങ്ങനെ ജയിലിൽ കിടന്നു തീർന്നു പോയി.

ഈ സമുദായത്തിന്റെ നൊമ്പരങ്ങൾ ആരോട് പറയും?

ആരോട് പറയണം?

ഷബീൽ അഹ്മദും മസീഉല്ലയും എന്ന സഹോദരന്മാരെ കുറിച്ച് കേട്ടിട്ടില്ലേ അവരെ അറസ്റ്റ് ചെയ്യപ്പെട്ടത് മലേഗാവ് ഇരട്ടസ്ഫോടനത്തിന്റെ പേരിലായിരുന്നു.

2006ൽ അറസ്റ്റ് ചെയ്യപ്പെട്ട മസീഉല്ല കേസ് വിമുക്തനായത് അഞ്ചു വർഷത്തിനുശേഷം 2006ൽ സ്വാമി അസീമാനന്ദ ഇതേ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ.

അതും അസീമാനന്ദ ഹിന്ദുതീവ്രവാദികളാണ് ഇതിന് പിന്നിൽ എന്ന് തുറന്നുപറഞ്ഞപ്പോൾ മാത്രം.

മുഹമ്മദ് അമീർ അറസ്റ്റ് ചെയ്യപ്പെടുന്നത് 1996-97കളിൽ ഡൽഹിയിൽ നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു.

14 കൊല്ലം ജയിലിൽ ഗവൺമെന്റിനാൽ രാജ്യത്താൽ കുടുംബത്താൽ തീവ്രവാദി ആക്കപ്പെട്ട് കഴിഞ്ഞതിനുശേഷം 2011ൽ ആരോപിക്കപ്പെട്ട കേസുകളൊന്നും അന്വേഷണ ഏജൻസികൾക്ക് തെളിയിക്കാൻ കഴിയാത്തതിനാൽ കോടതി വെറുതെ വിടുകയായിരുന്നു.

2006ൽ മലേഗാവ് സ്ഫോടനത്തിന്റെ പേരിൽ മൗലാനാ സഹീദ് അറസ്റ്റ് ചെയ്യപ്പെട്ടു. അയാൾക്കെതിരിൽ കുറ്റം ചുമത്താൻ അന്വേഷണ ഏജൻസികൾക്കുള്ള കാരണം മൗലാനാ സഹീദ് ബാബരി മസ്ജിദിന്റെ ചിത്രം ഒട്ടിച്ചു എന്നുള്ളതായിരുന്നു

ഇതേ മലേഗാവ് കേസുമായി ബന്ധപ്പെട്ട് 2006 ൽ ജയിലിൽ അടക്കപ്പെട്ട മറ്റൊരാൾ ആയിരുന്നു നൂറുൽ ഹുദ. അഞ്ച് വർഷങ്ങൾക്കുശേഷം അദ്ദേഹം കുറ്റമുക്തനായി.

ജയിലിൽ നിന്ന് പുറത്തുവരുമ്പോൾ അദ്ദേഹത്തിന് ബാക്കി കിട്ടിയത് ജയിലിലെ മർദനം കാരണം ഉള്ളിൽ രക്തം കട്ടപിടിച്ച തല മാത്രമായിരുന്നു. ??

2007ൽ മുഹമ്മദ് റയാസുദ്ദീൻ അറസ്റ്റിലാവുന്നത് ഹൈദരാബാദ് മക്കാ മസ്ജിദ് ഗോകുൽ ചാട്ട് ബസാർ സ്ഫോടന കേസിൽ ആണ്. റയാസുദ്ദീനെയും കാത്തുനിന്ന വിധി മറ്റൊന്നായിരുന്നില്ല. രണ്ടുവർഷത്തിനുശേഷം 2009ൽ ജയിൽ മോചിതനായി.

മുഈനുദ്ദീൻ ദർ 2005ൽ അറസ്റ്റിലായി.

അദ്ദേഹത്തിനെതിരെയുള്ള കേസ് സേനയുമായുള്ള ഏറ്റുമുട്ടൽ ആയിരുന്നു.

പക്ഷെ വിധി പറയുന്ന സമയത്ത് ജഡ്ജി പറഞ്ഞത് കെട്ടിച്ചമച്ച് ഉണ്ടാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആരേയും കുറ്റവാളി ആയി ശിക്ഷിക്കാൻ സാധ്യമല്ല എന്നായിരുന്നു

അന്വേഷണ ഏജൻസികൾ അവർക്ക് വേണ്ട സമയം എടുത്ത് സത്യങ്ങൾ പുറത്തുകൊണ്ടുവന്നപ്പോഴേക്കും അറസ്റ്റ് ചെയ്യപ്പെട്ട നിരപരാധികൾ മാത്രമല്ല, അവർ ഉൾക്കൊള്ളുന്ന സമുദായം ഒന്നാകെ ഒരു തീവ്രവാദ മുഖം ഏറ്റുവാങ്ങിയിരുന്നു എന്നതാണ് യാഥാർഥ്യം.

മതനിരപേക്ഷതയ്ക്ക് വർഗീയത കാവൽ നിൽക്കുന്ന വിചിത്രമായ ഈ സ്ഥിതിവിശേഷം എന്നിവിടെ അവസാനിക്കും?

എന്ന് പുലരും നീതി?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP