Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202125Monday

ചൈനയല്ല അപകടം.. അപകടം കമ്മ്യുണിസമാണ്; ആ ആശയം പേറുന്ന ഏതൊരു സ്ത്രീയും പുരുഷനും അപകടമാണ്; തങ്ങൾ ശരിയെന്ന് വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗവൽക്കരണത്തിന് തടസ്സമാണെന്ന് തങ്ങൾക്ക് തോന്നുന്നവരെയെല്ലാം നിഷ്‌കാസനം ചെയ്യുന്നത് ധർമമാണെന്നാണ് കമ്മ്യുണിസ്റ്റ് വിശ്വാസം; ഇടത്പക്ഷം ഹൃദയപക്ഷമെന്ന് മസ്തിഷ്‌കം ഇടത്തോട്ട് ചെരിഞ്ഞവർക്കല്ലാതെ പറയാൻ കഴിയില്ല.; ഷാഹു അമ്പലത്ത് എഴുതുന്നു

ഷാഹു അമ്പലത്ത്

എന്തുകൊണ്ട് ചൈനയെ സംശയിക്കണം -----------

അതിനുള്ള ഉത്തരം തേടിപോയാൽ നാം ചെന്നെത്തുന്നത് കമ്മ്യുണിസമെന്ന പ്രത്യയശാസ്ത്രത്തിലാവും.

ചൈനയല്ല അപകടം. അപകടം കമ്മ്യുണിസമാണ് .

ആ ആശയം പേറുന്ന ഏതൊരു സ്ത്രീയും അപകടമാണ്. ഏതൊരു പുരുഷനും.

ആളുകളെ നിഷ്ട്ടൂരം കൊന്നൊടുക്കാൻ കമ്മ്യൂണിസമെന്ന മതത്തിനു ഒരു പൂ പറിക്കുന്ന ലാഘവത്തോടെ ചെയ്യാൻ പറ്റുന്ന കാര്യമാണ്.

തങ്ങൾ ശരിയെന്ന് വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗവൽക്കരണത്തിന് തടസ്സമാണെന്ന് തങ്ങൾക്ക് തോന്നുന്നവരെയെല്ലാം നിഷ്‌കാസനം ചെയ്യുന്നത് ധർമമാണെന്നാണ് കമ്മ്യുണിസ്റ്റ് വിശ്വാസം.

ഈ കേരളത്തിൽ പോലും ഠജ യേയും ഫസൽ സാഹിബിനെയും കൊന്നത് അത്തരമൊരു ചിന്താധാരയിൽ നിന്ന് ഉടെലെടുത്ത വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് . അല്ലാതെ അവരാരും സിപിഐഎം മെമ്പർ മാരെ കൊന്നതുകൊണ്ടല്ല കൊല്ലപ്പെട്ടത്.

മാനവികതയ്ക്കുവേണ്ടി മനുഷ്യരാൽ നിർമ്മിക്കപ്പെടുന്ന പ്രത്യയശാസ്ത്രങ്ങൾ മാനവവിരുദ്ധമാകുന്ന കാഴ്ചയാണ് നാം ഇവിടേയും എവിടേയും കാണുന്നതും അറിയുന്നതും .

അരിയിൽ ഷുക്കൂറിനെ വിചാരണ ചെയ്തു അരിവാൾ കൊണ്ട് അറുത്തെടുത്തപ്പോൾ അതിന് സാക്ഷിയായവരിൽ നല്ലൊരു ശതമാനം സ്ത്രീകളും ഉണ്ടായിരുന്നു എന്നത് ഓർക്കുക.

അതേ...

കമ്മ്യുണിസം ആളെ കൊന്നു തിന്നും. അതാണ് അവരുടെ ചരിത്രവും വർത്തമാനവും.

സ്റ്റാലിൻ ഭരണത്തിന് കീഴിൽ കൊല്ലപ്പെട്ടവരുടെ ആകെ സംഖ്യ ഒന്നര കോടി കവിയുമെന്നാണ് കണക്ക്.

സ്വകാര്യ സ്വത്തിന്റെ നിർമൂലനം എന്ന കമ്യൂണിസ്‌റ് ആശയത്തിന്റെ പ്രയോഗവൽക്കണത്തിന് മുമ്പിൽ വിലങ്ങുതടിയായി നിന്ന ഉക്രയിനിലെയും വോൾഗയിലെയും കസാക്കിസ്ഥാനിലെയും വടക്കൻ കോക്കാസസിലെയും കർഷകരെ പട്ടിണിക്കിട്ടുകൊണ്ട് സ്റ്റാലിൻ സൃഷ്ടിച്ച രണ്ടുവർഷം നീണ്ടുനിന്ന കൃത്രിമക്ഷാമം വഴി അറുപത് ലക്ഷം പേരെങ്കിലും പട്ടിണി കിടന്ന് വിശന്ന് മരിച്ചിട്ടുണ്ടാകുമെന്നാണ് കണക്കുകൾ.

ഇടത്പക്ഷം ഹൃദയപക്ഷമെന്ന് മസ്തിഷ്‌കം ഇടത്തോട്ട് ചെരിഞ്ഞവർക്കല്ലാതെ പറയാൻ കഴിയില്ല...

കേരള കമ്മ്യൂണിസം മറ്റൊരു ദിശാബോധത്തിൽ മുന്നോട്ട് പോകുന്നതുകൊണ്ടാണോ അതോ കേരള ജനത കമ്മ്യുണിസമെന്ന മഹാമാരിയെ അതിന്റെ ഉന്നത്തിൽ തന്നേ പിടിച്ചു നിറുത്തുന്നതുകൊണ്ടാണോ എന്നറിയില്ല പലപ്പോഴും ഇവിടെ ഇവർ ഹൃദയപക്ഷം ആവാറുണ്ട് എന്നുള്ളത് വസ്തുതയാണ്.

പക്ഷെ ഏകധിപത്യ ചൈനഎന്ന കമ്മ്യുണിസം മറ്റൊന്നാണ്. റഷ്യയിൽ നാം അത് കണ്ടതാണ്.

ബൾഗേറിയയിൽ ഒരുലക്ഷത്തോളം പേരെയും കിഴക്കൻ ജർമനിയിൽ എൺപതിനായിരത്തിലധികം പേരെയും റൊമാനിയയിൽ മൂന്ന് ലക്ഷത്തോളമാളുകളെയും കൊന്നൊടുക്കിക്കൊണ്ടാണ് കമ്യൂണിസം അതിന്റെ പതാകയുയർത്തിയത്.

വടക്കൻ കൊറിയയിൽ മുപ്പത്തിയഞ്ചുലക്ഷം പേരെയും വിയറ്റ്‌നാമിൽ ഒമ്പത് ലക്ഷത്തോളം പേരെയും എത്യോപ്യയിൽ രണ്ട് വർഷങ്ങൾക്കുള്ളിൽ അഞ്ച് ലക്ഷത്തിലധികം ആളുകളെയും കൊന്നൊടുക്കിക്കൊണ്ടാണ് കമ്യൂണിസ്‌റുകൾ അവിടങ്ങളിൽ സോഷ്യലിസത്തെ പ്രയോഗവൽക്കരിക്കാൻ ശ്രമിച്ചത്.

നിങ്ങൾ ടിയാനെന്മെൻ സ്‌ക്വയർ പ്രക്ഷോഭം എന്നത് കേട്ടിട്ടുണ്ടോ.
5000 ത്തോളം പ്രായപൂർത്തി ആയവരും അല്ലാത്തവരുമായ വിദ്യാർത്ഥികളാണ് കമ്മ്യുണിസ്റ്റ് ചൈനയിൽ ഭരണകൂടത്തിന്റെ യാങ്കി പീരങ്കികൾക്കിടയിൽ ഞെരിഞ്ഞമർന്ന് പിടഞ്ഞു മരിച്ചു വീണത് ആ പ്രക്ഷോപത്തിൽ.

ചൈനയിൽ ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപെട്ട് 1989ൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭമാണ് ആ മക്കളെ കൊന്നൊടുക്കാൻ കാരണമായത്.

ഒരു സംഘിയും ഒരു കുരിശും ഒരു ശശെ െഉം കൊന്നിട്ടില്ല കമ്മൂണിസ്റ്റ് മതക്കാർ കൊന്നതത്രയും. കോടിക്കണക്കിനു പച്ചയായ മനുഷ്യരെയാണ് കമ്മ്യുണിസ്റ്റ് കൾ ലോകത്തു കൊന്നൊടുക്കിയത്...

ആ ചൈനക്ക് ഇന്നത്തെ വുഹാൻ ചെയ്യാൻ കയ്യ് വിറക്കുമെന്നാണോ നിങ്ങൾ കരുതുന്നത്.

എന്റെ മുന്നിൽ തെളിവൊന്നും ഇല്ല ഈ വൈറസ് അക്രമം നടത്തിയത് ചൈന ആണെന്നെതിനു അതിനാൽ എനിക്ക് അങ്ങനെ ഒരു വാദവും ഇല്ല. പക്ഷെ ഞാൻ സംശയിക്കുന്നു എന്ന് മാത്രം.
അവരുടെ ചരിത്രം അതാണ് പറഞ്ഞു തരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP