Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോരാളികളായ ജീവിത പങ്കാളികളികളും ഇബ്‌നു അറബിയെ പോലുള്ള പണ്ഡിതന്മാരും ഗുണ്ടുസിനെയും ഉസ്മാനെയും പോലെ പോരാളികളും സാവിച്ചിയെ പോലെ വിജ്ഞാനിയുമായ മക്കളും ഉയർത്തെഴുന്നേൽക്കുന്ന സമുദായത്തെ ഒരു ശക്തികൾക്കും അടിച്ചമർത്തി ഇല്ലാതാക്കാൻ സാധ്യമല്ല; വാളുകൊണ്ടു പ്രചരിച്ച മതമല്ല ഇസ്ലാം; വാക്കുകൾ കൊണ്ടും സമത്വവും നീതിയും കൊണ്ടും ലോകം ഏറ്റെടുത്ത മതമാണ് ഇസ്ലാം; എന്താണ് തുർക്കിഷ് ഡ്രാമയോടിത്ര പ്രണയം തോന്നാൻ...? സനീർ നാസർ എഴുതുമ്പോൾ

പോരാളികളായ ജീവിത പങ്കാളികളികളും ഇബ്‌നു അറബിയെ പോലുള്ള പണ്ഡിതന്മാരും ഗുണ്ടുസിനെയും ഉസ്മാനെയും പോലെ പോരാളികളും സാവിച്ചിയെ പോലെ വിജ്ഞാനിയുമായ മക്കളും ഉയർത്തെഴുന്നേൽക്കുന്ന സമുദായത്തെ ഒരു ശക്തികൾക്കും അടിച്ചമർത്തി ഇല്ലാതാക്കാൻ സാധ്യമല്ല; വാളുകൊണ്ടു പ്രചരിച്ച മതമല്ല ഇസ്ലാം; വാക്കുകൾ കൊണ്ടും സമത്വവും നീതിയും കൊണ്ടും ലോകം ഏറ്റെടുത്ത മതമാണ് ഇസ്ലാം; എന്താണ് തുർക്കിഷ് ഡ്രാമയോടിത്ര പ്രണയം തോന്നാൻ...? സനീർ നാസർ എഴുതുമ്പോൾ

സനീർ നാസർ

ന്താണ് തുർക്കിഷ് ഡ്രാമയോടിത്ര പ്രണയം തോന്നാൻ...?

പ്രമോട്ടു ചെയ്യുന്നതിനു പണം വല്ലതും കിട്ടുന്നുണ്ടോ...?

ചോദ്യം അവിടെ നിൽക്കട്ടെ...,

ഒരു ഫ്രണ്ടുമായുള്ള ചാറ്റിങ്ങിലാണ് ആദ്യമായി എറുതുറുളിനെ കുറിച്ച് അറിയുന്നത്. ഒരു പക്ഷെ സീരീസ് ആദ്യമായി കാണുന്ന മലയാളിയും ചിലപ്പോൾ Lena Dewis Daniel ആയിരിക്കും.
സീരീസ് കണ്ടു തീർത്തിട്ടു കുറച്ചായി. കുറച്ചു വീഡിയോസും ഫോട്ടോസും പോസ്റ്റു ചെയ്തു എന്നല്ലാതെ റിവ്യൂ ഇതുവരെ എഴുതിയിട്ടില്ല.

'ഗെയിം ഓഫ് ത്രോൺ, മണി ഹെസ്റ്റ് തുടങ്ങിയ സീരീസുകൾ ട്രെൻഡിങ് ലിസ്റ്റിലേക്ക് എത്തിയത് അതിന്റെ സ്റ്റോറികൊണ്ടോ ഗ്രാഫിക്‌സ് കൊണ്ടോ മാത്രമല്ല. അതിലെ സെക്സ് കണ്ടന്റുകൾ പ്രധാന ഘടകമായി മുന്നിൽ നിൽക്കുന്നതു കൊണ്ടുകൂടിയാണ്. എങ്കിൽ സെക്‌സിന്റെ സുഗന്ധം പോലും കലർത്താതെ നൂറു ശതമാനവും ഇസ്ലാമിക് കൾച്ചർ വിഷ്വലൈസ് ചെയ്ത ഒരു തുർക്കിഷ് സീരീസ് ട്രെൻഡിങ് ലിസ്റ്റിലെത്തിയിട്ടുണ്ടെങ്കിൽ, ആ സീരിസ് കണ്ട് ആളുകൾ ഇസ്ലാം സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ, മിഡിൽ ഈസ്റ്റിൽ വീണ്ടും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനു കാരണമായേക്കുമെന്ന ഭയത്തിൽ സൗദിയും ഈജിപ്തും ഈ സീരീസ് ബാൻ ചെയ്തിട്ടുണ്ടെങ്കിൽ ആ സീരീസിന്റെ റെയ്ഞ്ച് എന്താണെന്ന് കണ്ടു തന്നെ ബോധ്യപ്പെടേണ്ടതാണ്.'

പ്രണയത്തിന്റെ ഇസ്ലാമിക് വേർഷൻ കണ്ടിട്ടുണ്ടോ...?

പ്രണയം, പോരാട്ടം, ഭക്ഷണം ഇതിൽ തുർക്കിക്ക് പകരം വയ്ക്കാൻ ലോകത്തു തന്നെ മറ്റൊരു രാഷ്ട്ര പാരമ്പര്യമുണ്ടെന്നു തോന്നുന്നില്ല. മുസ്ലിംകൾക്ക് ഇനിയൊരു അതിജീവനത്തിനു സാധ്യമാണോ എന്ന ചോദ്യത്തിന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനികശക്തിയായ ചെങ്കിസ് ഖാന്റെ മംഗോളികളോടും യൂറോപ്പിലെ കുരിശു പടയോടും ഒരേസമയം പോരാടി ജയിച്ചു കീഴടക്കി, തുർക്കിയിലെ വെറുമൊരു നാടോടി ഗോത്രത്തിൽ ജനിച്ച എർത്തുറുൽ ഒട്ടോമൻ ഖിലാഫത്തിലൂടെ ഇസ്ലാമിക് വേൾഡിനെ ഉണ്ടാക്കി എടുത്തിട്ടുണ്ടെങ്കിൽ ഏതൊരു സാഹചര്യത്തിലും മുസ്ലിംകൾക്ക് ഉയർത്തെഴുന്നേൽപ്പ് നിഷ്പ്രയാസം സാധ്യമാണ് എന്നുത്തരം നൽകനാവും.

'വാളുകൊണ്ടു പ്രചരിച്ച മതമല്ല ഇസ്ലാം. വാക്കുകൾ കൊണ്ടും സമത്വവും നീതിയും കൊണ്ടും ലോകം ഏറ്റെടുത്ത മതമാണ് ഇസ്ലാം. എന്നാൽ അതിനു വാളിന്റെ സംരക്ഷണവും സുരക്ഷിതത്വവും കൂടി ഉണ്ടായിരുന്നു.' ഇസ്ലാമിനെകാൾ വലിയ നീതിയുള്ള ഒരു പ്രത്യയശാസ്ത്രവും ലോകത്ത് നിലവിലില്ല നിലനിൽക്കുന്നതുമല്ല.

ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഗസ്സിയുടെ പിതാവ് എർതുറൂൽ ഗസ്സിയുടെ ചരിത്രമാണ് ''ദിരിലിസ് എർതുറൂൽ'' അഥവാ എർതുറൂലിന്റെ ഉയിർത്തെഴുന്നേൽപ്പ്.
അഞ്ച് സീസണുകളിലായി രണ്ട് മണിക്കൂറിലേറെ ദൈർഘ്യമുള്ള 150 എപ്പിസോഡുകളിലായാണ് സീരീസ് ചിത്രീകരിച്ചിരിക്കുന്നത്. ചരിത്രത്തെ ആധാരമാക്കിയുള്ള ഈ തുർക്കിഷ് വിപ്ലവം അടുത്തകാലത്ത് മലയാളികളിലും വല്ലാതെ ജനശ്രദ്ധപിടിച്ചുപറ്റിയതോടെ എംസോൻ മലയാള ഭാഷാന്തരം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

ഒരു തുർക്കിഷ് ഡ്രാമ കണ്ട് ആളുകൾ ഇസ്ലാം സ്വീകരിക്കാൻ മാത്രം എന്താണ് ഈ സീരീസിന് പ്രത്യേകമായുള്ളത് എന്നു ചിലപ്പോൾ തോന്നിയേക്കാം,
ഏതൊരു മേഖലയിലും എന്താണ് ഒറിജിനൽ ഇസ്ലാമിക് കൾച്ചർ എന്നു വിഷ്വലൈസ് ചെയ്തു കാണിച്ചു തരികയാണ് ഈ സീരീസ് പ്രേക്ഷകർക്ക്.
ഭരണവും, രാഷ്ട്രീയവും, സംസ്‌കാരങ്ങളും, വ്യാപാര-വ്യവസായങ്ങളും, പോരാട്ടവും, വിവാഹവും, സാമ്പത്തിക ഇടപാടുകളും, ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതും, പണ്ഡിത-പുരോഹിത ദൗത്യങ്ങളും, സ്ത്രീകളുടെ പങ്കാളിത്തവും എന്നുതുടങ്ങി സകല സമസ്ത മേഖലകളിലും എങ്ങനെയാവണം മുസ്ലിംകൾ എന്നു ജീവിച്ചു കാണിച്ചു തരുന്നതായി നമുക്ക് അനുഭവപ്പെടുന്നു. നീതിയും വിശ്വാസവും ഉയർത്തിപ്പിടിച്ചാണ് മുസ്ലിംകളുടെ നിലപാടുകളെല്ലാം തന്നെ നടപ്പിലാക്കുന്നത്.

തുർക്കിയിലെ ഒരു ചെറിയ നാടോടി ഗോത്രമായിരുന്ന 'കായി' ഗോത്ര തലവൻ സുലൈമാൻ ഷായുടെയും ഭാര്യ ഹൈമ ഹാതുന്റെയും മൂന്നാമത്തെ മകനായാണ് എർത്തുറുൽ ജനിക്കുന്നത്. നാലു മക്കൾക്കും സുലൈമാൻ ഷായുടെ ധൈര്യവും നീതിബോധവും വിശ്വാസവും വിവേകവും ലഭിച്ചിരുന്നെങ്കിലും പ്രതിസന്ധികളോട് സന്ധിയിൽ ഏർപ്പെടാത്ത ഈമാൻ എർത്തുറുളിനു മാത്രമാണ് ഉണ്ടായിരുന്നത്. അധികാരം ലഭിക്കുന്നതിനു മുമ്പും വെറുമൊരു ഗോത്ര അംഗം മാത്രമായിരിക്കുമ്പോൾ തന്നെ നീതിക്ക് മുകളിൽ ഒരു അധികാരത്തിനും എർത്തുറുൽ സ്ഥാനം നൽകിയിരുന്നില്ല. ഭരണകർത്താക്കളെ ധിക്കരിച്ചു നീതി നടപ്പിലാക്കുകയും 'അല്ലാഹുവിനെ അല്ലാതെ ഒരാളെയും നിങ്ങൾ ഭയപ്പെടരുതെന്നും ഒരു അധികാരികളെ ഭയന്നും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ നിന്നു നിങ്ങൾ പിന്മാരാറുതെന്നും ' ഗോത്രത്തോട് ഒരു ഭയവുമില്ലാതെ വിളിച്ചു പറയാനും എർത്തുറുൽ ധൈര്യപ്പെട്ടിരുന്നു. അധികാരം ലഭിച്ചതിനു ശേഷം സ്വന്തം അംഗരക്ഷകനായ ബംസിക്കെതിരെയും സഹോദരനായ ദുംദാറിനെതിരെയും മകൻ ഗുണ്ടുസിനെതിരെ പോലും നിയമ ലംഘനത്തിനു കർശനമായ നടപടികൾ എർത്തുറുൽ സ്വീകരിക്കുന്നുണ്ട്.

ഒരേ സമയം കുരിശുപടയും മംഗോളികളും ഇസ്ലാമിനെ ആക്രമിക്കാൻ വരുമ്പോൾ തന്ത്രങ്ങൾ ആവിഷ്‌കരിച്ചു അതിനെ നേരിടുന്നതും മുസ്ലിംകളുടെ ഏറ്റവും വലിയ ശത്രുക്കളായിരുന്ന അന്നത്തെ മുസ്ലിംകളിൽ തന്നെയുള്ള ഒറ്റുകാരെ തിരിച്ചറിഞ്ഞു വകവരുത്തുകയും ചെയ്ത സാഹസിക സാഹചര്യങ്ങളെ വളരെ ഭംഗിയായാണ് സീരീസിൽ ചിത്രീകരിച്ചിരിക്കുന്നുണ്ട്.
ഇബ്‌നു അറബിയെ പോലെയുള്ള പണ്ഡിതന്മാരാണ് വേദഗ്രന്ഥങ്ങളിലൂടെ അറിവു പകർന്നും ചരിത്ര ബോധങ്ങളിലൂടെ പ്രേരണകൾ നൽകിയും എർത്തുറുളിനെ പോലുള്ള ധീരരായ പോരാളികളെ വളർത്തിയെടുക്കുന്നത് എന്നും ശ്രദ്ധയിൽ പെടുത്താൻ മറന്നിട്ടില്ല.

സ്ത്രീകളുടെ പങ്കാളിത്തത്തെ കുറിച്ച് യുക്തിവാദികൾക്ക് പോലും വിമർശിക്കാനുള്ള ഒരു അവസരവും സീരീസ് നൽകുന്നില്ല, എന്നാൽ തീർത്തും ഇസ്ലാമികവുമാണ് എന്നതാണ് ഹൈലൈറ്റ്. പോരാട്ടത്തിലും അധികാരത്തിലും വിവാഹ വേദികളിലും അഭിപ്രായ സ്വാതന്ത്രങ്ങളിലും വ്യാപാര വ്യവസായങ്ങളും തുടങ്ങി സ്ത്രീകൾ ഇടപെടാത്ത മേഖലകളില്ല.
എർത്തിറുളിന്റെ ഭാര്യമാരായ ഹലിമ സുൽത്താനും ഇബ്ലിഖ് ഹാതൂനും സ്ത്രീകളിലെ തികഞ്ഞ പോരാളികളായി തന്നെ നമുക്കു കാണാം.
(ഹലിമെ സുൽത്താന്റെ മരണ ശേഷമാണ് ഇബ്ലിഖിനെ വിവാഹം ചെയ്യുന്നത്)

അന്നത്തെ ലോക സാമ്രാജ്യത്വ ശക്തികളായിരുന്ന ശത്രുക്കളുടെ ചതികളും കൂടെയുള്ള ഒറ്റുകാരെയും അതിജീവിച്ച് നീതിക്കുമേൽ രാഷ്ട്രം പണിതെടുക്കാൻ ഒരു ഉസ്മാന്റെ സഹയാത്രികർക്ക് സാധിച്ചിട്ടുണ്ടെങ്കിൽ. അതിന്റെ യഥാർഥ സ്ഥാപകനായ ചരിത്ര പുരുഷനെ ലോകം അറിയപ്പെടാതെ പോകരുത്. അർഹിക്കുന്ന പരിഗണന നൽകി ചരിത്രത്തെ ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കാൻ ഒരു മടിയും കാണിക്കേണ്ടതായി എനിക്കു തോന്നുന്നില്ല. സ്റ്റണ്ടു സീനുകളിൽ അടക്കം ഓരോ കഥാപാത്രങ്ങളും പക്കാ ഒറിജിനാലിറ്റിയിൽ ജീവിച്ചു കാണിക്കുന്നതു കൊണ്ടു തന്നെ ഒരു രംഗവും ആരെയും ബോറടിപ്പിക്കാതെ സീരീസ് ഉള്ളിൽ പിടിച്ചിരുത്തി കൊണ്ടുപോകുന്നു എന്നതും എർത്തുറുളിന്റെ പ്രത്യേകതകളിൽ ഒന്നാണ്. അത്രയ്ക്കു ഭംഗിയിലാണ് ചിത്രീകരിച്ചതും ഗ്രാഫിക്‌സ് വർക്കുമൊക്കെ.

ഹൈമ ഹാത്തൂനെ പോലുള്ള ഉമ്മമാരും എർത്തുറുളിനെ പോലുള്ള പോരാളികളും ഹലിമെ ഹാതുനെ പോലെ ഇബലിഖ് ഹാത്തൂനെ പോലെയുള്ള പോരാളികളായ ജീവിത പങ്കാളികളികളും ഇബ്‌നു അറബിയെ പോലുള്ള പണ്ഡിതന്മാരും ഗുണ്ടുസിനെയും ഉസ്മാനെയും പോലെ പോരാളികളും സാവിച്ചിയെ പോലെ വിജ്ഞാനിയുമായ മക്കളും ഉയർത്തെഴുന്നേൽക്കുന്ന സമുദായത്തെ ഒരു ശക്തികൾക്കും ഒരിക്കലും അടിച്ചമർത്തി ഇല്ലാതാക്കാൻ സാധ്യമല്ല.

Saneer nazar

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP