Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖുറാൻ ആദ്യമായി കൂട്ടിയിട്ട് കത്തിച്ചത് പിണറായിയിൽ; ഒന്നാം പ്രതി മുഖ്യമന്ത്രിയുടെ സഹോദരൻ; ചരിത്രം പറയിപ്പിക്കല്ലേ, വിജയാ...മുസ്‌ളീം ലീഗ് കോൺഗ്രസിനൊപ്പം പോയതിലുള്ള വൈരാഗ്യം തീർത്തതാണ് 1971 ലെ തലശ്ശേരി കലാപം: പിണറായി വിജയനെ കടന്നാക്രമിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതിയുടെ ലേഖനം

ഖുറാൻ ആദ്യമായി കൂട്ടിയിട്ട് കത്തിച്ചത് പിണറായിയിൽ; ഒന്നാം പ്രതി മുഖ്യമന്ത്രിയുടെ സഹോദരൻ; ചരിത്രം പറയിപ്പിക്കല്ലേ, വിജയാ...മുസ്‌ളീം ലീഗ് കോൺഗ്രസിനൊപ്പം പോയതിലുള്ള വൈരാഗ്യം തീർത്തതാണ് 1971 ലെ തലശ്ശേരി കലാപം: പിണറായി വിജയനെ കടന്നാക്രമിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതിയുടെ ലേഖനം

സന്ദീപ് വചസ്പതി

മുസ്‌ളീം ലീഗ് കോൺഗ്രസിനൊപ്പം പോയതിലുള്ള വൈരാഗ്യം തീർത്തതാണ് 1971 ലെ തലശ്ശേരി കലാപം. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതാക്കൾ സ്ഥാനത്തും അസ്ഥാനത്തും ഇപ്പോൾ ഖുറാനെ ഉയർത്തിക്കാട്ടുകയാണ്. മുസ്ലിം മത വിശ്വാസികളേക്കാൾ ഭയഭക്തി ബഹുമാനത്തോടെയാണ് മതമില്ലാത്ത ജീവനുകൾ ഇപ്പോൾ ഇസ്ലാം മതത്തിനെ സമീപിക്കുന്നത്.

ചേരമാൻ പെരുമാളല്ല, സിപിഎം സംസ്ഥാന കമ്മിറ്റിയാണ് ആദ്യ മോസ്‌ക് പണിത്
കൊടുത്തത് എന്ന ലൈനിലാണ് ഇടത് നേതാക്കൾ സംസാരിക്കുന്നത്.
ശരിക്കും സിപി എമ്മിന് മുസ്ലിം സ്‌നേഹം ഉണ്ടോ?. ചില ചരിത്ര വസ്തുതകൾ പരിശോധിക്കാം.
സിപിഎമ്മിനെ പോലെ അവസരത്തിനനുസരിച്ച് മതത്തെ ഉപയോഗിച്ച മറ്റൊരു രാഷ്ട്രീയ
പ്രസ്ഥാനവും ഇന്ത്യയിൽ ഉണ്ടാവില്ല. സംസ്ഥാനത്ത് ആകെ നടന്നത്ആകെ 13 വർഗ്ഗീയ കലാപം. അതിൽ 7 എണ്ണത്തിലും ബന്ധമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം.

ചത്ത കുതിരയെന്ന് ജവഹർലാൽ നെഹ്രു വിശേഷിപ്പിച്ച ലീഗിനെ മലപ്പുറം ജില്ല കൊടുത്ത് ജീവിപ്പിച്ചെടുത്തത് സിപിഎമ്മാണ്.എന്നിട്ടും അവർ കോൺഗ്രസിനൊപ്പം പോയതിലുള്ള വൈരാഗ്യം തീർത്തതാണ് 1971 ലെ തലശ്ശേരി കലാപം. ഇത് പറഞ്ഞത് സിപിഐക്കാരാണ്. തലശ്ശേരി കലാപത്തെപ്പറ്റി അന്വേഷിച്ച ജോസഫ് വിതയത്തിൽ കമ്മീഷന് മുമ്പാകെ സിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി നൽകിയ നൽകിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്.

വേണമെങ്കിൽ മൊഴിയിൽ നിന്ന് രണ്ടു വരി വായിക്കാം. When the Muslim league joined Achutha Menon Govt. after the resignation of the govt of EMS the Marxist party regarded it as a betrayal. This led to armed conflict b/w the 2 parties and to the ing of shops and the houses, destruction of mosques and murder of people in Madayi, Payyannur and Koothuparambu. (Page 11). ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ ചില സംഭവങ്ങൾ പരിശോധിക്കാം. എട്ടിക്കുളം പള്ളി ഇമാം അബ്ദു റഹ്മാൻ മുസ്ലിയാരെ പള്ളിയിൽ കയറി വെട്ടി കൊന്നു. പള്ളിക്കു തീയിട്ടു നശിപ്പിച്ചു. ഇത് വലിയ വിമർശനത്തിന് ഇടയാക്കി. പാർട്ടി നിലപാട് സ്വീകരിക്കാൻ എകെജിയുടെ നേതൃത്വത്തിൽ വിശദീകരണ ജാഥ കാസർഗോഡു നിന്നും ആരംഭിച്ചു. മുസ്ലിം ലീഗിനെതിരെ നടന്ന ഈ ജാഥ ഫലത്തിൽ മുസ്ലിം വിരുദ്ധ പ്രചരണമായി മാറി. മേലൂട്ട് മടപ്പുരയിലേക്കുള്ള ഘോഷയാത്രയ്ക്ക് നേരെ നൂർജഹാൻ ഹോട്ടലിൽ നിന്ന് ചെരുപ്പേറ് ഉണ്ടായതോടെയാണ് സംഘർഷം വ്യാപകമായത്. സിപിഎം നേതാവായ മാട്ടംകോട്ടം രഘുവായിരുന്നു ഘോഷയാത്ര നയിച്ചത്.1971 ഡിസം 28, 29.30 തീയതികളിലായി തലശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലും ചെറുതും വലുതുമായ 33 മുസ്ലിം പള്ളികൾ തകർക്കപ്പെട്ടു. 569 ക്രൈംരജിസ്റ്റർ ചെയ്യപ്പെട്ടു.തലശ്ശേരി - 334, ചൊക്ലി - 47, കൂത്തുപറമ്പ്- 51, പാനൂർ-62.. എടക്കാട്-12 ധർമ്മടം - 59 കണ്ണൂർ - 1 മട്ടന്നൂർ -1എന്നിങ്ങനെയാണ് FIR ന്റെ എണ്ണം. ഈ പ്രദേശങ്ങൾ മുഴുവൻ CPM ന്റെ പാർട്ടിഗ്രാമങ്ങളായിരുന്നു.' ഈ പ്രദേശങ്ങളിൽആകെ അന്ന് RSS ന് ഒരു ശാഖയും 500ൽ താഴെ അനുഭാവികളും മാത്രമാണുണ്ടായിരുന്നത് . തലശ്ശേരി തിരുവങ്ങാട് എന്ന സ്ഥലത്താണ് ആ ശാഖ പ്രവർത്തിച്ചിരുന്നത്. മെരുവെമ്പായിലെ പള്ളി സംരക്ഷിക്കാൻ പോയ സഖാവ് കുഞ്ഞിരാമൻ എങ്ങനെയാണ് 2കിലോമീറ്റർ അകലെയുള്ള നീർവേലി കള്ളു ഷാപ്പിൽ കുത്തേറ്റ് മരിച്ചു കിടന്നതെന്ന് സഖാക്കൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ നിരവധി പള്ളികൾ തകർക്കപ്പെട്ടിട്ടുണ്ടെന്നും സിപിഐ നേതാക്കൾ മൊഴി നൽകിയിട്ടുണ്ട്.

സംഭവലുമായി ബന്ധപ്പെട്ട് ആദ്യം തകർക്കപ്പെട്ട പള്ളി പിണറായി പാറപ്പുറത്തേതാണ്. ഖുറാൻ കൂട്ടിയിട്ട് കത്തിച്ചു. ഇതുമായി ബന്ധപ്പെട്ട്ധർമ്മടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 4 പ്രതികളാണുള്ളത്.(ക്രൈം നമ്പർ 23/1972) .കുമാരൻ, പുരുഷോത്തമൻ, . വിജയൻ ,ഗിരിരാജൻ .ഒന്നാം പ്രതി കുമാരനെ നമ്മൾ അറിയും. ഇന്നത്തെമുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരൻ.

കാലാപവുമായി ബന്ധപ്പെട്ട്‌സഖാക്കൾ പ്രചരിപ്പിക്കുന്ന വാദഗതികളിൽ പ്രധാനം അന്നത്തെ തലശ്ശേരി എം.എൽഎ ആയ സ പിണറായി വിജയൻ മെഗഫോൺ കെട്ടിയ വാഹനത്തിൽ തൊണ്ട പൊട്ടുമാറുച്ചത്തിൽ അഭ്യർത്ഥന നടത്തിയതുകൊണ്ടാണ് കലാപം കെട്ടടങ്ങിയത് എന്നാണ്. അങ്ങനെ വരുമ്പോൾ അവിടെ ഒരു ചോദ്യം പ്രസക്തമാണ്. പിണറായി പറഞ്ഞാൽ അനുസരിച്ച് കലാപം നിർത്തി പോകുന്നവർ ഏതു പാർട്ടിക്കാരായിരിക്കും. കലാപത്തിന് ശേഷം തലശ്ശേരി എംഎൽഎ ആയിരുന്ന പിണറായി വിജയൻ നടത്തിയ നിയമസഭാ പ്രസംഗത്തിനെതിരെ സിപിഐ രൂക്ഷമായി രംഗത്തു വന്നിട്ടുണ്ട്. നേതൃത്വം ആരുടേത് പിണറായി വിജയൻ മറുപടി പറയുമോ എന്ന പേരിൽ 1972 ൽ സിപിഐ വടക്കുമ്പാട് ലോക്കൽ കമ്മിറ്റി ഇറക്കിയ നോട്ടീസിന് 48 വർഷമായിട്ടും പിണറായി മറുപടി പറഞ്ഞിട്ടില്ല.

പിന്നീട് സി പിഎമ്മിന്റെ മുസ്ലിം സ്‌നേഹം കേരളം കണ്ടത്1988 ലെ നാദാപുരം കലാപത്തിലാണ്. നാദാപുരത്തിനടുത്ത് കക്കട്ടിൽ മണ്ണിയൂർ താഴെ വെച്ച് 1988 ൽ നമ്പോടൻ ഹമീദ് എന്ന യുവാവ് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്ന പ്രശ്‌നങ്ങളാണ് തുടക്കം. പ്രതിഷേധ പ്രകടനത്തിനിടെ കുറ്റ്യാടി ഭാഗത്തേക്കു പോവുകയായിരുന്ന കർഷക സംഘം നേതാവ് എ.കണാരന്റെ കാറിൽ യൂത്ത് ലീഗ്പ്രവർത്തകർ കൊടികെട്ടിയ വടി കൊണ്ട് അടിച്ചു. ചെറിയ തോതിൽ കല്ലേറുമുണ്ടായി. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. എന്നാൽ പൊടിപ്പും തൊങ്ങലും വെച്ച് നാദാപുരത്ത് വലിയ പ്രചാരണം സിപിഎം അഴിച്ചു വിട്ടു. കല്ലേറിൽ പരുക്കേറ്റ കണാരൻ ഗുരുതരാവസ്ഥയിൽ എന്ന് മൈക്ക് അനൗൺസ്‌മെന്റ്‌നടത്തി. തുടർന്നുണ്ടായ (ഉണ്ടാക്കിയ) സംഘർഷത്തിൽ 8 മുസ്ലീങ്ങളാണ്‌കൊല്ലപ്പെട്ടത്.

അന്ന് കണ്ണൂർ അഡീ.എസ്‌പിയായിരുന്ന, പിന്നീട് ഡിജിപി ആയ സിബി മാത്യൂസിന്റെ ആത്മകഥയായ നിർഭയം (പേജ് 122) ഇതേപ്പറ്റി വെളിപ്പെടുത്തലുണ്ട്. പഴയ സിപിഎം നേതാവും മന്ത്രിയുമായ എം.വി രാഘവന്റെ ആത്മകഥയിലും ഇതേപ്പറ്റിപരാമർശമുണ്ട്. നാദാപുരത്ത് അഴിഞ്ഞാടിയ സിപിഎം നേതാക്കന്മാർ അതു വഴി കടന്നു പോയ വാഹനങ്ങൾ തടഞ്ഞ് നിർത്തി അക്രമിച്ചതിനെപ്പറ്റിയാണ് അദ്ദേഹം എഴുതുന്നത്.മാപ്പിളയുണ്ടോടാ എന്ന് ആക്രോശിച്ചായിരുന്നു വാഹനം തടഞ്ഞ് അക്രമിച്ചതെന്ന് രാഘവൻ പറയുന്നു. ( ഒരു ജന്മം പേജ് 371) കൊളമുള്ളതിൽ നബീസയുടെ വീടാക്രമിച്ചതിനെപ്പറ്റിയും രാഘവൻ രേഖപ്പെടുത്തിയിട്ടുണ്ട്.

വടിവാൾ കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി 45 പവനും 25000 രൂപയും കവർന്നു.മാത്രമല്ല നബീസയെ മാനഭംഗപ്പെടുത്തുകയും ചെയ്തിട്ടാണ് സിപിഎം അക്രമികൾ പോയത്. നബീസയുടെ 9 വയസ്സുള്ള മകളെയും മാനഭംഗപ്പെടുത്താൻ ശ്രമമുണ്ടായതായും രാഘവൻ പറയുന്നുണ്ട്. പ്രദേശത്തെ നിരവധി പള്ളികൾ ഇവർ തല്ലിത്തകർത്തതായും പഴയ സിപിഎം നേതാവ് വെളിപ്പെടുത്തിയിട്ടുണ്ട്.

ഇത്രയും പറഞ്ഞത് സിപിഎമ്മിന് അക്രമം നടത്താൻ ആരാധനാലയങ്ങളോ മതമോ ഒന്നും പ്രശ്‌നമല്ല. അവരുടെ നിലനിൽപ്പിനായി അവർ എന്തും ചെയ്യും. ചിലപ്പോൾ പുകഴ്‌ത്തും. ചിലപ്പോൾ തകർക്കും. അത്രതന്നെ. ഇപ്പോൾ ജലീലിനെ രക്ഷപ്പെടുത്താൻ ഖുറാൻ ഒരു മറയാക്കാൻ പറ്റുമോ എന്ന് പരിശ്രമിക്കുന്നു. അതിനാൽ ഖുറാന് ഇപ്പോൾ വിശുദ്ധ പദവി നൽകി, ഖുറാൻ എന്ത് പിഴച്ചു എന്ന മാസ്ഡയലോഗ് അടിച്ചു. അത്രമാത്രം. ഇതൊന്നും കണ്ട് ആരും തെറ്റിദ്ധരിക്കേണ്ട.പുള്ളിപ്പുലിയുടെ പുള്ളി തേച്ചാലും മാച്ചാലും പോകില്ല.

(ബിജെപി സംസ്ഥാന സമിതി അംഗമായ സന്ദീപ് വചസ്പതി ജന്മഭൂമിയിൽ എഴുതിയതാണ് ഈ ലേഖനം)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP