Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹിറ്റ്‌ലറുടെ ആത്മഹത്യയ്ക്ക് ശേഷം ജർമ്മൻ ജനതയ്ക്ക് അവർ കാട്ടിക്കൂട്ടിയ മഹാപാതകങ്ങൾ സ്വയം ബോധ്യമായി; എല്ലാ നാസി ചിഹ്നങ്ങളും നാസി സാഹിത്യവും നിരോധിക്കപ്പെട്ടു; ഈ പ്രബുദ്ധ കേരളത്തിൽ ഹിന്ദുവിനെ കൂട്ടക്കുരുതി നടത്തിയ മുസ്ലിം പടത്തലവന്മാൻ ഇസ്ലാമിന് ഹീറോയാണ്; ഹിന്ദുവിന് തിരിച്ചും; സജീവ് ആല എഴുതുന്നു; ഇഷ്ടമുള്ള രാഷ്ട്രം ജർമ്മനിയാണ്

ഹിറ്റ്‌ലറുടെ ആത്മഹത്യയ്ക്ക് ശേഷം ജർമ്മൻ ജനതയ്ക്ക് അവർ കാട്ടിക്കൂട്ടിയ മഹാപാതകങ്ങൾ സ്വയം ബോധ്യമായി; എല്ലാ നാസി ചിഹ്നങ്ങളും നാസി സാഹിത്യവും നിരോധിക്കപ്പെട്ടു; ഈ പ്രബുദ്ധ കേരളത്തിൽ ഹിന്ദുവിനെ കൂട്ടക്കുരുതി നടത്തിയ മുസ്ലിം പടത്തലവന്മാൻ ഇസ്ലാമിന് ഹീറോയാണ്; ഹിന്ദുവിന് തിരിച്ചും; സജീവ് ആല എഴുതുന്നു; ഇഷ്ടമുള്ള രാഷ്ട്രം ജർമ്മനിയാണ്

സജീവ് ആല

ഏറ്റവും ഇഷ്ടമുള്ള പാശ്ചാത്യരാജ്യം ഏതെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ

ജർമ്മനി

ഞങ്ങൾ യുക്തിവാദികൾ പൊതുവേ മതരഹിത ജീവിതം നയിക്കുന്ന സ്‌ക്കാൻഡിനേവിയൻ രാഷ്ട്രങ്ങളുടെ ആരാധകരാണ്. സ്വീഡനും നോർവേയും എല്ലാം പ്രിയപ്പെട്ട നാടുകൾ തന്നെയാണ്. പക്ഷെ കുറച്ച് കൂടുതൽ ഇഷ്ടം ജർമ്മനിയോടാണ്.

അതിനൊരു കാരണമുണ്ട്.
ചരിത്രവും വർത്തമാനകാലവും എല്ലാം ചില ഇഷ്ടങ്ങളുടെ ഹേതുവായി മാറുന്നു.

പാപം ചെയ്യാത്തവർ ആരുമില്ല

പക്ഷെ ചെയ്ത തെറ്റുകൾ ഏറ്റുപറഞ്ഞ് അത്തരം പാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ അതീവജാഗ്രത പുലർത്തുന്ന ഏത് സമൂഹവും മഹത്വത്തിലേക്ക് നടന്നുകയറുന്നു.

60 ലക്ഷം യഹൂദന്മാരെയാണ് ഹിറ്റ്‌ലർ അതിഭീകരമായി കൊലപ്പെടുത്തിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് മഹാഭൂരിപക്ഷം ജർമ്മൻകാരും നാസിപ്പാർട്ടിയെ സപ്പോർട്ട് ചെയ്തു. സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെ ലക്ഷക്കണക്കിന് നിരപരാധികൾ കോൺസൻട്രേഷൻ ക്യാമ്പുകളുടെ ഗ്യാസ് ചേമ്പറുകളിൽ പിടഞ്ഞ് മരിച്ചപ്പോൾ ഒരു പ്രതിഷേധവും ജർമ്മനിയിൽ ഒരിടത്തും ഉണ്ടായില്ല.

മനുഷ്യശരീരം കത്തുന്ന ദുർഗന്ധം ക്യാമ്പുകളുടെ പുകക്കുഴലിലൂടെ അന്തരീക്ഷമാകെ പരന്നിട്ടും ഒരു തുള്ളി ജർമ്മൻ കണ്ണീർ യഹൂദർക്കായി പൊഴിഞ്ഞില്ല.

ആര്യസാമ്രാജ്യത്തിന്റെ സ്ഥാപനത്തിന് തടസ്സമാണ് യഹൂദരെന്ന് ഹിറ്റ്‌ലർ ആരോപിച്ചപ്പോൾ അവർ കൊല്ലപ്പെടേണ്ടവർ തന്നെയാണെന്ന് നാസികളും നാസികളല്ലാത്ത ജർമ്മൻകാരും ഒരു പോലെ വിശ്വസിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഹിറ്റ്‌ലറുടെ ആത്മഹത്യയ്ക്ക് ശേഷം ജർമ്മൻ ജനതയ്ക്ക് അവർ കാട്ടിക്കൂട്ടിയ മഹാപാതകങ്ങൾ സ്വയം ബോധ്യമായി.

മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വംശഹത്യയുടെ രക്തക്കറ ജർമ്മനിയുടെ ദേഹിയിലും ദേഹത്തും ഉറഞ്ഞു കൂടിയിരിക്കുന്നുവെന്ന സത്യം അവർ അപമാനബോധത്തോടെ തിരിച്ചറിഞ്ഞു. .

ഇനിയൊരു ഹിറ്റ്‌ലർ ഉദയം ചെയ്യാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും യുദ്ധാനന്തര ജർമ്മനി കൈക്കൊണ്ടു

എല്ലാ നാസി ചിഹ്നങ്ങളും നാസി സാഹിത്യവും ജർമ്മനിയിൽ നിരോധിക്കപ്പെട്ടു. ഹിറ്റ്‌ലറെ വാഴ്‌ത്തിയോ പുകഴ്‌ത്തിയോ ഒരക്ഷരം എഴുതുന്നതും പറയുന്നതും തടവുശിക്ഷ ലഭിക്കുന്ന കുറ്റമാക്കി മാറ്റി.

ഇതിനെല്ലാം അപ്പുറം യഹൂദപീഡനത്തിന്റെ ഒരോ ചരിത്രസാക്ഷ്യവും അതേ പോലെ സൂക്ഷിച്ച് സംരക്ഷിച്ച് മഹാപാതകങ്ങൾക്ക് ജർമ്മൻ ജനത ലോകമനസാക്ഷിയോട് മാപ്പേറ്റു പറയുന്നു.

കോൺസൻട്രേഷൻ ക്യാമ്പുകളുടെ പീഡന മുറകൾ മുറികൾ ഉപകരണങ്ങൾ എല്ലും തോലുമായി ബാരക്കുകളിൽ അട്ടിയടുക്കിയിട്ടിരിക്കുന്ന മനുഷ്യരൂപങ്ങളുടെ ചിത്രങ്ങൾ

അങ്ങനെ എല്ലാമെല്ലാം വരുംതലമുറയ്ക്ക് കാണാനായി മ്യൂസിയമാക്കി പ്രദർശിപ്പിക്കുന്നത് ജർമ്മനി തന്നെയാണ്.

നരാധമത്വത്തിന്റേതായ ഒരു ഭൂതകാലം തങ്ങൾക്കുണ്ടെന്ന സത്യം മറച്ചുവയ്ക്കാതെ ഒളിച്ചുവയ്ക്കാതെ കുറ്റബോധത്തോടെ ലോകത്തോട് ഏറ്റുപറയുന്ന രാഷ്ട്രം ജനത

അതാണ് ജർമ്മനി
അതാണ് ജർമ്മൻ ജനത

ബുച്ചൻവാൾഡ് നാസി കോൺസൻട്രേഷൻ ക്യാമ്പ് വിമോചിതമായതിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ വിശദമായ റിപ്പോർട്ട് അടുത്തിടെ കണ്ടത് ജർമ്മനിയുടെ ഇംഗ്ലീഷ് വാർത്താ ചാനലായ DW Newsൽ ആണ്.

ഏതാണ്ട് 60000 യഹൂദന്മാരെ കൊന്നൊടുക്കിയ ജർമ്മനിക്കുള്ളിലെ ഏറ്റവും വലിയ പീഡനകേന്ദ്രത്തിന്റെ ദൃശ്യങ്ങൾ ഹൃദയം നുറുങ്ങുന്ന വേദനയോടാണ് ഉണ അവതരിപ്പിച്ചത്.

ഒരു കാലത്ത് ശുദ്ധ ആര്യവാദത്തിന്റെ വക്താവായിരുന്ന ജർമ്മനിയാണ് സിറിയയിൽ നിന്നും ഏറ്റവുമധികം അഭയാർത്ഥികളെ സ്വീകരിച്ച യൂറോപ്യൻ രാഷ്ട്രം എന്നുകൂടി അറിയുമ്പോഴാണ് ഒരു ജനതയുടെ വിവേകോദയത്തിന്റെ പൂർണ്ണചിത്രം വ്യക്തമാകുന്നത്.

ഇവിടെ ഈ പ്രബുദ്ധ കേരളത്തിൽ ഹിന്ദുവിനെ കൂട്ടക്കുരുതി നടത്തിയ മുസ്ലിം പടത്തലവന്മാൻ ഇസ്ലാമിന് ഹീറോയാണ്. അതേപോലെ മുസ്ലീമിനെ കൊന്നൊടുക്കുന്നവരെ ഹിന്ദു വർഗീയവാദികൾ നായകന്മാരായി കൊണ്ടാടുന്നു.

കുറ്റബോധം പശ്ചാത്താപം പരിഹാരകർമ്മകൾ അതൊക്കെ പരിഷ്‌കൃത സമൂഹത്തിൽ മാത്രം സാധ്യമാകുന്ന സുകൃതങ്ങളാണ്.

മതവും ജാതിയും നോക്കി പഴയ കൊലപാതകികളെ പട്ടും വളയും അണിയിച്ച് കൊണ്ടാടുമ്പോൾ സമൂഹത്തിന്റെ നെടുകെയുള്ള ഹൃദയവിഭജനം പൂർത്തിയാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP