Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അത്ര പോപ്പുലറൊന്നുമല്ലാതിരുന്ന മുഖ്യമന്ത്രി മഹാപ്രളയത്തോടെ മലയാളിയുടെ പ്രിയപ്പെട്ട നേതാവായി മാറി; പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ ആക്രമണോത്സുകമായ വാക്കുകൾ പ്രയോഗിച്ചിരുന്ന അദ്ദേഹം ദുരന്തമുഖത്ത് സംയമനത്തിന്റെ മുഖമായി; പ്രകൃതിദുരന്തത്തെ വിദ്വേഷവും വെറുപ്പും പരത്താനുള്ള ആയുധമാക്കുന്നവർ പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവിന് കേരളത്തിൽ ലഭിച്ചിട്ടുള്ള പുതുസ്വീകാര്യത കണ്ടുപഠിക്കണം; സജീവ് ആല എഴുതുന്നു

അത്ര പോപ്പുലറൊന്നുമല്ലാതിരുന്ന മുഖ്യമന്ത്രി മഹാപ്രളയത്തോടെ മലയാളിയുടെ പ്രിയപ്പെട്ട നേതാവായി മാറി; പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ ആക്രമണോത്സുകമായ വാക്കുകൾ പ്രയോഗിച്ചിരുന്ന അദ്ദേഹം ദുരന്തമുഖത്ത് സംയമനത്തിന്റെ മുഖമായി; പ്രകൃതിദുരന്തത്തെ വിദ്വേഷവും വെറുപ്പും പരത്താനുള്ള ആയുധമാക്കുന്നവർ പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവിന് കേരളത്തിൽ ലഭിച്ചിട്ടുള്ള പുതുസ്വീകാര്യത കണ്ടുപഠിക്കണം; സജീവ് ആല എഴുതുന്നു

സജീവ് ആല

ന്ത്യ സ്വതന്ത്രയായ അർദ്ധരാത്രിയിൽ ജവഹർലാൽ നെഹ്റു രാഷ്ട്രത്തെ അഭിസംബോധന ചെയ്തത് ആംഗലേയത്തിലായിരുന്നു.Tryst with Destiny. ജനാധിപത്യത്തിന്റെ ഉന്നതമൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കാനായി ഭാവിയിലേക്ക് ഒരൊറ്റ മനസ്സും ആത്മാവുമായി രാജ്യം നടന്നുനീങ്ങുമെന്നുള്ള ആത്മവിശ്വാസം തുള്ളിത്തുളുമ്പി നിന്ന ചാച്ചാജിയുടെ വാക്കുകൾ ഇംഗ്ലീഷറിയാത്ത കോടിക്കണക്കിന് ഭാരതീയരെ അടിമുടി പ്രചോദിപ്പിച്ചു.

ഭാഷാന്തരീകരണം ചെയ്ത ആ പ്രസംഗം ആത്മാവിലേക്ക് ആവാഹിച്ച് ഇന്ത്യ ആത്മാഭിമാനത്തിന്റെ കൊടുമുടികളിലേക്ക് ഓടിക്കയറി.മഹാത്മജി കൊല്ലപ്പെട്ടപ്പോൾ രാഷ്ട്രദീപം പൊലിഞ്ഞതിൽ ഹൃദയം തകർന്ന നെഹ്റുവിന്റെ വിലാപം കേട്ട് ഭാരതം അദ്ദേഹത്തോടൊപ്പം പൊട്ടിക്കരഞ്ഞു.

ഭാഷാ ചാതുര്യം.സൂക്ഷ്മതയും ഔചിത്യപൂർണ്ണതയോടും കൂടിയ പദക്കൂട്ടുകൾ.ഒരു രാഷ്ട്രീയനേതാവിനെ രാജ്യതന്ത്രജ്ഞന്റെ നിലയിലേക്ക് ഉയർത്തുന്നതിൽ വാചികഭാഷ വലിയ പങ്കുവഹിക്കുണ്ട്.ഒരു ഭരണകർത്താവ് ജനങ്ങളോട് നിരന്തരം സംവേദിക്കുന്നയാളായിരിക്കണം.അതിനായി ലഭിക്കുന്ന എല്ലാ അവസരങ്ങളും സന്ദർഭങ്ങളും കൃത്യമായി ഉപയോഗിച്ചിരിക്കണം.

ജനാധിപത്യത്തെ പരിപോഷിപ്പിക്കാൻ ജനതയെ വൈജാത്യങ്ങളുടെ കുടുസ്സുമുറികളിൽ നിന്ന് വിമോചിപ്പിച്ച് രാഷ്ട്രനിർമ്മാണത്തിനായി ഒരേ കുടക്കീഴിൽ അണിനിരത്താൻ ഭരണനേതൃത്തിന്റെ ഭാഷാപ്രാവീണ്യവും പദസമ്പത്തും പ്രയോജനപ്പെടും.മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയശത്രുക്കൾ പോലും മഹാപ്രളയകാലത്ത് അദ്ദേഹം ജനങ്ങളോട് സംവേദിച്ച ശൈലിയുടെ ഇഷ്ടക്കാരായി മാറിയിരിക്കുന്നു.

പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ ആക്രമണോത്സുകമായ വാക്കുകൾ ഒരു മടിയുമില്ലാതെ പ്രയോഗിച്ചിരുന്ന പിണറായി ദുരന്തമുഖത്ത് സംയമനത്തിന്റെയും സഹകരണത്തിന്റെയും സമന്വയത്തിന്റെയും പ്രതിരൂപമായി മാറി.ഒരു കുടുംബനാഥന്റെ കരുതലും വാത്സല്യവും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിൽ നിറഞ്ഞുനിന്നു.അന്നേവരെ പിണറായിയെ കൊടിയരിപുവായി കണ്ടിരുന്നവർ പോലും അന്തസ്സും ആർദ്രതയും ഒരേപോലെ സ്ഫുരിച്ചുനിന്ന മുഖ്യമന്ത്രിയുടെ സർവാലിംഗനശൈലിയുടെ ആരാധകരായിക്കഴിഞ്ഞിരിക്കുന്നു.

അത്ര പോപ്പുലറൊന്നുമല്ലാതിരുന്ന മുഖ്യമന്ത്രി മഹാപ്രളയത്തോടെ മലയാളിയുടെ പ്രിയപ്പെട്ട നേതാവായി മാറിയിരിക്കുന്നു.
സമാനതകളില്ലാത്തൊരു പ്രകൃതിദുരന്തത്തപ്പോലും വിദ്വേഷവും വെറുപ്പും പരത്താനുള്ള ആയുധമാക്കി ഉപയോഗിക്കുന്ന ഇടതുവലത് ദുരാത്മാക്കൾ പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവിന് കേരളത്തിൽ ലഭിച്ചിട്ടുള്ള പുതുസ്വീകാര്യത കണ്ടുപഠിക്കണം അതിന്റെ കാരണം തേടണം.അസത്യങ്ങളുടെ നുണകളുടെ ആടയാഭരണങ്ങൾ അണിഞ്ഞ് ആളുകളെ വശീകരിച്ച് വഴിതെറ്റിക്കാൻ ശ്രമിക്കുന്നവർ കാലത്തിന്റെ കടന്നൽക്കുത്താക്രമണത്തിന് ഇന്നല്ലെങ്കിൽ നാളെ വിധേയമായിരിക്കും.

ഒരു സംശയവുമില്ല ആപത്ക്കാലത്ത് സ്വന്തം ജനതയെ എല്ലാ ഭേദഭാവങ്ങൾക്കും അതീതമായി ചേർത്തുപിടിക്കുന്ന ഭരണാധികാരികൾ ചരിത്രഗാനങ്ങളിൽ ജനഗണമനനായകരായി വാഴ്‌ത്തപ്പെടും.

( എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ സജീവ് ആല ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP