Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

സഹപ്രവർത്തക ക്രൂരമായി ആക്രമിക്കപ്പെട്ടതിനെതിരെ ഒരു ജനതയുടെ ആത്മാവിഷ്‌ക്കാരത്തിന്റെ അമരക്കാരൻ മെഗാ സ്റ്റാർ ഒരക്ഷരം ഉരിയാടി കേട്ടിട്ടില്ല; മോഹൻലാൽ മിസ്റ്റിസിസത്തിൽ മുങ്ങാംകുഴിയിട്ട് സ്വയം അപ്രത്യക്ഷനായി; കൊല്ലം കമ്മ്യൂണിസ്റ്റ് അന്നുതൊട്ട് ഇന്നുവരെ ജനപ്രിയന് പിന്നിൽ; പിന്നെ നിങ്ങളെന്തിനാണ് ഇടവേള ബാബുവിനെ ഇങ്ങനെ വേദനിപ്പിക്കുന്നത്; സജീവ് ആല എഴുതുന്നു

സഹപ്രവർത്തക ക്രൂരമായി ആക്രമിക്കപ്പെട്ടതിനെതിരെ ഒരു ജനതയുടെ ആത്മാവിഷ്‌ക്കാരത്തിന്റെ അമരക്കാരൻ മെഗാ സ്റ്റാർ ഒരക്ഷരം ഉരിയാടി കേട്ടിട്ടില്ല; മോഹൻലാൽ മിസ്റ്റിസിസത്തിൽ മുങ്ങാംകുഴിയിട്ട് സ്വയം അപ്രത്യക്ഷനായി; കൊല്ലം കമ്മ്യൂണിസ്റ്റ് അന്നുതൊട്ട് ഇന്നുവരെ ജനപ്രിയന് പിന്നിൽ; പിന്നെ നിങ്ങളെന്തിനാണ് ഇടവേള ബാബുവിനെ ഇങ്ങനെ വേദനിപ്പിക്കുന്നത്; സജീവ് ആല എഴുതുന്നു

സജീവ് ആല

 നിങ്ങളെന്തിനാണ് ഇടവേള ബാബുവിനെ ഇങ്ങനെ വേദനിപ്പിക്കുന്നത്...? കേരളത്തിന്റെ ചലച്ചിത്ര ഗീർവനത്തിലെ ഒരു അപ്രധാന പുൽക്കൊടി മാത്രമാണ് ബാബു. ഇടവേളകളില്ലാതെ വേഷമോ അവസരമോ ഒന്നും ലഭിക്കാത്തതിനാൽ അങ്ങേർക്ക് 'നടന്മാരുടെ' സംഘടനയുടെ ഓഫീസ് സെക്രട്ടറി വേഷം കൊടുക്കപ്പെട്ടു.

മമ്മൂട്ടിയും മോഹൻലാലും ദിലീപും പുറപ്പെടുവിക്കുന്ന തിട്ടുരങ്ങൾ തിരുവായ്ക്കെതിർവായില്ലാതെ ഏറ്റുപറയുന്ന സ്വന്തമായി പഞ്ചേന്ദ്രിയങ്ങൾ ഇല്ലാത്ത ഒരു നിരാലംബൻ മാത്രമാണ് ഇടവേള ബാബു. സഹപ്രവർത്തക ക്രൂരമായി ആക്രമിക്കപ്പെട്ടതിനെതിരെ ഒരു ജനതയുടെ ആത്മാവിഷ്‌ക്കാരത്തിന്റെ അമരക്കാരൻ മെഗാ സ്റ്റാർ ഒരക്ഷരം ഉരിയാടി കേട്ടിട്ടില്ല.

മോഹൻലാൽ പണ്ടേ പുരോഗമനവാദിയല്ലാത്തതിനാൽ മിസ്റ്റിസിസത്തിൽ മുങ്ങാംകുഴിയിട്ട് സ്വയം അപ്രത്യക്ഷനായി. കൊല്ലം കമ്മ്യൂണിസ്റ്റ് അന്നുതൊട്ട് ഇന്നുവരെ ജനപ്രിയന് പിന്നിൽ പാറപോലെ ഉറച്ചുനിൽക്കുന്നു. പത്തനാപുരം എംഎൽഎയും കൊച്ചി രാജാവിനൊപ്പമാണ്.

വലിയ വായിൽ ക്രിമിനൽ ഗൂഢാലോചന എന്നൊക്കെ ആദ്യം തള്ളിയ WCC സ്ഥാപക ലേഡി സൂപ്പർസ്റ്റാറും പീഡിപ്പിക്കപ്പെട്ട സഹപ്രവർത്തകയ്ക്കായി ഒരക്ഷരം മിണ്ടുന്നില്ല. അതുകൊണ്ടുതന്നെ കൈനിറയെ അവസരങ്ങൾ കിട്ടുന്നു.

സ്ത്രീകളുടെ അവകാശങ്ങൾക്കായി ഒരു വിട്ടുവീഴ്ചയുമില്ലാതെ പോരാടുന്ന മാലാ പാർവതിയും ഭാഗ്യലക്ഷ്മിയും ഒന്നും കുറ്റാരോപിതനെതിരെ മിണ്ടിയിട്ടേയില്ല. സൈദ്ധാന്തിക വാചകവീര്യത്തിൽ കാൾ മാർക്സിനെ കവച്ചുവെയ്ക്കുന്ന ഫെഫ്ക ഉണ്ണികൃഷ്ണൻ നടിയുടെ കേസിൽ താത്വിക മൗനത്തിലാണ്.
ഏത് ഫീൽഡിലും സ്വന്തം കാര്യം തന്നെയാണ് എല്ലാവർക്കും എല്ലാമെല്ലാം.

സ്വന്തം കരിയറിന് വരുമാനത്തിന് ഊനം തട്ടുന്ന ഒരു പരിപാടിക്കും ആരും എവിടെയും തയ്യാറാവില്ല.അപ്രധാനരിൽ അപ്രധാനിയായ ഒരു ഓഫീസ് സെക്രട്ടറിക്ക് മുന്നിൽ മറ്റൊരു ഓപ്ഷനേയില്ല.വേട്ടക്കാർക്കൊപ്പം നില്ക്കുമ്പോൾ ലഭിക്കുന്ന വമ്പൻ നേട്ടങ്ങൾ മിക്കവർക്കും നിരസിക്കാനാവില്ല.പാർവതി ഒരു അപൂർവതയാണ്. അതുതന്നെയാണ് അവരുടെ സൗന്ദര്യവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP