Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

കോൺഗ്രസും ഇടതുപക്ഷവും മുസ്ലിം -സ്ത്രീവിരുദ്ധ പാർട്ടികളാണ്; മുസ്ലിം വോട്ട് ബാങ്കിന്റെ താക്കോൽ ഇസ്ലാമിക പുരുഷന്മാരുടെ പോക്കറ്റിലായതിനാൽ അവരെ പരമാവധി പ്രീണിപ്പിച്ച് സുഖിപ്പിച്ച് നിർത്താനാണ് മതേതര കക്ഷികൾ ശ്രമിച്ചിട്ടുള്ളത്; എല്ലാ വിവാഹ നിയമങ്ങൾക്കും അതീതരായ ശരീയത്തിന്റെ പുറത്തിരുന്ന് നെഗളിച്ച പുരുഷഫാസിസ്റ്റുകൾക്ക് മൂക്കുകയർ വീണിരിക്കുന്നു; മുത്തലാഖിൽ എന്തുകൊണ്ട് മോദി സർക്കാറിനെ പിന്തുണക്കുന്നു; സജീവ് ആല എഴുതുന്നു

കോൺഗ്രസും ഇടതുപക്ഷവും മുസ്ലിം -സ്ത്രീവിരുദ്ധ പാർട്ടികളാണ്; മുസ്ലിം വോട്ട് ബാങ്കിന്റെ താക്കോൽ ഇസ്ലാമിക പുരുഷന്മാരുടെ പോക്കറ്റിലായതിനാൽ അവരെ പരമാവധി പ്രീണിപ്പിച്ച് സുഖിപ്പിച്ച് നിർത്താനാണ് മതേതര കക്ഷികൾ ശ്രമിച്ചിട്ടുള്ളത്; എല്ലാ വിവാഹ നിയമങ്ങൾക്കും അതീതരായ ശരീയത്തിന്റെ പുറത്തിരുന്ന് നെഗളിച്ച പുരുഷഫാസിസ്റ്റുകൾക്ക് മൂക്കുകയർ വീണിരിക്കുന്നു; മുത്തലാഖിൽ എന്തുകൊണ്ട് മോദി സർക്കാറിനെ പിന്തുണക്കുന്നു; സജീവ് ആല എഴുതുന്നു

സജീവ് ആല

 വിവാഹം ഒരു സിവിൽ കോൺട്രാക്ടാണ്.അപ്പോൾ കല്യാണക്കാര്യത്തിൽ ക്രിമിനൽ നടപടിക്രമത്തിന് എന്താണ് കാര്യം..?മുത്തലാഖ് നിരോധനനിയമം മുസ്ലിം പുരുഷനെ ജയിലിൽ അടയ്ക്കുന്നു. മറ്റ് മതത്തിലെ ആണുങ്ങൾക്ക് ഈ പ്രശ്നമൊന്നുമില്ല.

ഓഹോ അങ്ങനെയോ...?അങ്ങനെയെങ്കിൽ ഈ IPC 494 എന്താണ് സാധനം...?വിവാഹിതനായ/വിവാഹിതയായ പുരുഷനോ സ്ത്രീയോ മറ്റൊരു വിവാഹം നടത്തിയാൽ 7 വർഷം വരെ ജയിലിൽ ഇടുമെന്നാണ് ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 495.IPC 495 എന്നൊരു ഐറ്റം കൂടിയുണ്ടല്ലോ. അതെന്താണാവോ..?മുൻ വിവാഹം മറച്ചു വച്ചാണ് വിവാഹം കഴിക്കുന്നതെങ്കിൽ 10 വർഷം വരെ തടവിലിടുമെന്നാണ് ഈ വകുപ്പ് പറയുന്നത്.അപ്പോൾ സിവിൽ വിഷയമായ വിവാഹവുമായി ബന്ധപ്പെട്ട് തന്നെ ക്രിമിനൽ നടപടികൾ നമ്മുടെ നാട്ടിലുണ്ടെന്ന് വ്യക്തം.IPC 494, 495 എന്നി വകുപ്പുകൾ ബാധകമല്ലാത്ത ഏതെങ്കിലും മതവിഭാഗം ഇന്ത്യയിലുണ്ടോ...?ഉണ്ടല്ലോ.മുസ്ലിം പുരുഷന്മാരാണ് ഈ മഹാഭാഗ്യവാന്മാർ.അവർക്ക് ഒരേ സമയം നാല് ഭാര്യമാരാവാം.കൂടാതെ ബീവിമാരെ തലാഖ് ചൊല്ലി വീണ്ടും വീണ്ടും കെട്ടാം.

Stories you may Like

കോടതിയിൽ പോകുകയോ ബുദ്ധിമുട്ടുകയോ കഷ്ടപ്പെടുകയോ ഒന്നും വേണ്ടാത്ത, രാജ്യത്തെ എല്ലാ വിവാഹ നിയമങ്ങൾക്കും അതീതരാണ് ഇസ്ലാമിക ആണുങ്ങൾ. ശരീയത്താണ് അവരുടെ നിയമം.ഒരു സംശയവും വേണ്ട.നാട്ടിൽ നിരോധിച്ച കാര്യങ്ങൾ ചെയ്താൽ ജയിലിൽ കിടക്കും കിടക്കണം.മുത്തലാഖ് സുപ്രീംകോടതി നിരോധിച്ചതാണ്. ഇനി ആ പരിപാടി ചെയ്താൽ ,ഭാര്യമാർ പരാതി കൊടുത്താൽ, ഇക്കാമാർ കോടതി കയറും.നിഷ്‌കളങ്കരും മര്യാദരാമന്മാരുമായ പുരുഷരാജാവിനെതിരെ കേസെടുക്കുന്നത് തെറ്റല്ലേ...?നിർമ്മലാ സീതാരാമനോ സ്മൃതി ഇറാനിയോ മീനാക്ഷി ലേഖിയോ അല്ല മറിച്ച് കുറ്റാരോപിതന്റെ ഭാര്യയായ മുസ്ലിം സ്ത്രീയാണ് പരാതി കൊടുക്കുന്നത്. അതുകൊണ്ടുതന്നെ ഇരവാദം വിലപ്പോവില്ല.

സ്വതന്ത്ര ജനാധിപത്യ മതേതര റിപ്പബ്ലിക്കായ ഇന്ത്യയിൽ ലക്ഷക്കണക്കിന് മുസ്ലിം സ്ത്രീകളാണ് മുത്തലാഖ് ദണ്ഡനമേറ്റ് വഴിയാധാരമായിട്ടുള്ളത്.ശരിയത്ത് എന്ന പുരുഷഫാസിസത്തിന്റെ ഇരകളായി നരകജീവീതം നയിക്കുന്നവരിൽ മഹാഭൂരിപക്ഷവും അതിദരിദ്രരായ മുസ്ലിം സഹോദരിമാരാണ്.അവർക്കായി ഇന്നേനാളുവരെ ഒരുതുള്ളി കണ്ണീർ പൊഴിച്ചിട്ടില്ലാത്ത ഒരക്ഷരം ഉരിയാടിയില്ലാത്ത ലിബറൽ കേസരികളും മതശരീരങ്ങളും മുസ്ലിം പുരുഷന്മാർ ജയിലിൽ പോകുമല്ലോയെന്നോർത്ത് ഇപ്പോൾ നെഞ്ചത്തടിച്ച് നിലവിളിക്കുന്നു.

ബിജെപി ഒരു മുസ്ലിം വിരുദ്ധ ഹിന്ദുത്വ പാർട്ടിയാണ്. അതേസമയം കോൺഗ്രസും ഇടതുപക്ഷവും മുസ്ലിം സ്ത്രീവിരുദ്ധ പാർട്ടികളാണ്.മുസ്ലിം വോട്ട് ബാങ്കിന്റെ താക്കോൽ ഇസ്ലാമിക പുരുഷന്മാരുടെ പോക്കറ്റിലായതിനാൽ അവരെ പരമാവധി പ്രീണിപ്പിച്ച് സുഖിപ്പിച്ച് നിർത്താനാണ് പ്രഖ്യാപിത മതേതര കക്ഷികൾ നാളിതുവരെ ശ്രമിച്ചിട്ടുള്ളത്.

ഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി മുസ്ലിം സ്ത്രീകൾക്ക് സ്വയം പ്രതിരോധിക്കാനൊരു പരിച ലഭിച്ചിരിക്കുന്നു.ആരുണ്ടിവിടെ ചോദിക്കാനെന്ന വെല്ലുവിളിയോട് ശരിയത്തിന്റെ പുറത്തിരുന്ന് നെഗളിച്ച പുരുഷഫാസിസ്റ്റുകൾക്ക് മൂക്കുകയർ വീണിരിക്കുന്നു.മറ്റ് മതക്കാരായ സ്ത്രീകൾക്ക് ഭരണഘടന നല്കുന്ന എല്ലാ അവകാശങ്ങളും അധികാരങ്ങളും മുസ്ലിം സ്ത്രീകൾക്കും ലഭിച്ചേ മതിയാവു.

അതിലേക്കുള്ള ശക്തമായ ചുവടുവെയ്പാണ് മുത്തലാഖ് നിരോധനനിയമം.

മോദി സർക്കാരിന് അഭിനന്ദനങ്ങൾ...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP